വാക പൂത്ത നാളിൽ : ഭാഗം 12

vakapootha nalil

രചന: കടലാസിന്റെ തൂലിക

കരഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് ഓടി വരുന്ന അമ്മയെ പാതി ബോധത്തിലും ഞാൻ കാണുന്നുണ്ടായിരുന്നു.. എപ്പോഴോ കണ്ണ് തുറന്നപ്പോൾ തലക്ക് നല്ല ഭാരം അനുഭവപ്പെട്ടു. വീണ്ടും കണ്ണൊന്നു ചിമ്മി വേഗത്തിൽ തുറന്നു. അപ്പോഴാണ് മനസ്സിലായത് ഞാൻ അമ്മയുടെ മടിയിൽ കിടക്കുകയായിരുന്നു എന്ന്.അമ്മ എന്റെ തലയിൽ തലോടുന്നുണ്ട് അമ്മയുടെ തോളിൽ തല ചായ്ച് ഗംഗയും ഉണ്ട്. ഞാൻ എഴുന്നേറ്റിരുന്നു. അവളുടെ ശരീരത്തിൽ പല ഭാഗങ്ങളിലായി കണ്ട ചൂരൽ വടിയുടെ പാടുകൾ എന്നെ കണ്ണിനെ ഈറനണിയിച്ചു. ഞാൻ കരഞ്ഞു കൊണ്ട് അവളെ ഇറുക്കെ പുണർന്നു. "ആഹ്..." പെട്ടന്ന് അവൾ ഒച്ച എടുത്തപ്പോൾ അവൾ പിടി വിട്ടു. "ദേഹം മുഴുവൻ വേദനിക്കുന്നു ചേച്ചി...."നിറകണ്ണുകളോട് അവൾ അത് പറഞ്ഞപ്പോൾ ഞാൻ ദയനീയമായി അമ്മയെ നോക്കി. അമ്മ അപ്പോൾ ഒരു നിർവികാരതയോടെ ഇരിക്കുകയായിരുന്നു. "അമ്മേ..." "എന്റെ മക്കൾ വാ.. സ്കൂളിൽ നിന്ന് വന്നേ പിന്നെ ഒരു കാലിച്ചായ അല്ലാതെ വേറെ ഒന്നും കഴിച്ചിട്ടില്ലല്ലോ.. അമ്മ വാരി തരാം.." അതും പറഞ്ഞു അമ്മ ഞങ്ങളെ അടുക്കളയിൽ കൊണ്ട് പോയി. ചോറ് കറിയും കൂട്ടി കൊഴച് ഞങ്ങൾക്ക് വാരി തന്നു. ഞങ്ങളുടെ മൂന്നാളുടെയും കണ്ണുകൾ ഒരുപോലെ നിറയുന്നുണ്ടായിരുന്നു അപ്പോൾ.

"9 മണി ആയി. നിങ്ങൾ പോയി ഉറങ്ങിക്കോ.. നാളെ ക്ലാസ്സ്‌ ഉള്ളതല്ലേ.." അമ്മ പറയുന്നത് കേട്ട് ഞങ്ങൾ ഒന്നും പറയാതെ ഞങ്ങളുടെ മുറികളിലേക്ക് പോയി. തല്ലിയ കവിൾ നീര് വന്നു വീർത്തു എന്ന് തോന്നുന്നു.. തൊടനെ പറ്റുന്നില്ല.തല ചുമരിൽ ഇടിച്ചതു കൊണ്ട് തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു.അതിനേക്കാൾ ഒക്കെ കൂടുതൽ വേദനിപ്പിച്ചത് അച്ഛന്റെ ഈ പെരുമാറ്റം തന്നെയായിരുന്നു. എല്ലാവരും അച്ഛനെ കുറിച്ച് നല്ലത് പറയുമ്പോൾ... ഞങ്ങൾക്കറിയാം അച്ഛന്റെ ശരിക്കുമുള്ള സ്വാഭാവം. എല്ലാവരും അവരുടെ അച്ഛനാണ് ഹീറോ എന്ന് പറയുമ്പോൾ എനിക്ക് മാത്രം പേരിനൊരു അച്ഛൻ... പിന്നെയും ഓരോന്ന് ചിന്തിച്ചപ്പോൾ സഖാവിനെ ഓർമ വന്നു. എനിക്ക് സഖാവിനെ വിധിച്ചിട്ടുണ്ടാകുമോ... ഒരിക്കലും അതിന് സാധ്യത ഇല്ല. ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്... ഒരുപാട്. എല്ലാം മനസായിലാക്കി സഖാവ് എന്റെ പ്രണയം തിരിച്ചറിഞ്ഞു എന്നെ സ്വീകരിച്ചാൽ തന്നെ അച്ഛൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ ഒരു സഖാവിനെ കല്യാണം കഴിക്കാൻ.. സഖാവിന്റെ ഈ ഒരു പാട്ട് വെച്ചതിനു ഇത്രയും ബഹളം ഉണ്ടാക്കിയ അച്ഛൻ നാളെ ഞാൻ അഭിയേട്ടനെ പ്രണയിക്കുന്നു എന്ന് പറഞ്ഞാൽ എന്നെയും അഭിയേട്ടനെയും കൊല്ലാൻ വരെ മടിക്കില്ല. പക്ഷെ...

വിട്ടു കളയാൻ പറ്റുമോ എനിക്ക് എന്റെ പ്രണയത്തെ.. കൊഴിയുമെന്ന് കരുതി പൂക്കാതിരിക്കാൻ പറ്റുമോ...? ***** സഖാവിനെ ആലോചിച്ചു കിടന്നത് കൊണ്ടാകാം അന്ന് രാത്രി സഖാവിനെ ആണ് സ്വപ്നം കണ്ടത്. കണ്ണാടിയിൽ ചെന്ന് മുഖം നോക്കി. നീര് ഒരുപാട് മാറിയിട്ടുണ്ട്. ഇന്നലെ രാത്രി ഞങ്ങൾ ഉറങ്ങിയപ്പോൾ അമ്മ മരുന്ന് വെച്ചിട്ടുണ്ടാകും എന്ന് ഞാൻ ഓർത്തു. അടി എല്ലാം സ്ഥിരം ആയത് കൊണ്ട് മരുന്ന് ഇവിടെ സ്റ്റോക്ക് ആണ്. ഇന്ന് വെള്ളിയാഴ്ച ആയത് കൊണ്ട് തന്നെ ഇന്നായിരിക്കും ലെറ്റർ ആളുകളിലേക്ക് എത്തുക എന്ന് എനിക്ക് അറിയാമായിരുന്നു. അതിന്റെ ഒരു ചെറിയ ഭയത്തോടെ ആണ് കോളേജിലേക്ക് പോയത്. കോളേജിൽ എത്തിയപ്പോൾ ആണ് ഞങ്ങളുടെ ക്ലാസ്സിലെ ലക്ഷ്മിയെ ഞങ്ങളുടെ സീനിയർസ് റാഗ് ചെയ്യുന്നത് കണ്ടത്. റാഗിംഗ് രഹിത ക്യാമ്പസ് ആയത് കൊണ്ട് അത് ഒരു പരിചയപ്പെടൽ ആയിരിക്കും എന്ന് കരുതി അകത്തേക്ക് പോകാൻ പോയപ്പോൾ ആണ് അവൾ കരയുന്നത് കണ്ടത്. ഞാൻ ഭാമയുടെ കയ്യും പിടിച്ചു അവിടേക്ക് പോയി. "നീ എന്തിനാടി പഠിക്കാൻ വരുന്നത്..

വായ തുറന്നു ഒരക്ഷരം മിണ്ടാൻ പറ്റില്ല. വെറുതെ പഠിച്ചു പോകുന്നു അല്ലാതെ നിന്നെ കൊണ്ട് ഒക്കെ എന്തിനു കൊള്ളാം. അതും അവൾ എടുത്തിരിക്കുന്ന വിഷമം നോക്ക്. മാത്‍സ്. ഏതെങ്കിലും കുട്ടികൾക്ക് നാലക്ഷരം പറഞ്ഞു കൊടുക്കാൻ നിന്നെ കൊണ്ട് കഴിയുമോടി..." അവർ അവരെ വല്ലാതെ കളിയാക്കുന്നുണ്ടായിരുന്നു.അതിനനുസരിച്ചു അവൾ ശബ്ദമില്ലാതെ കരയുകയും ചെയ്തു. ലക്ഷ്മി സംസാരിക്കാൻ കഴിയാത്ത ഒരു കുട്ടി ആണ്.എപ്പോഴും അവൾ എല്ലാവരിൽ നിന്നും മാറി ഒറ്റപ്പെട്ടിരിക്കുന്നത് കാണാം. അവളുടെ ഭാഷ പിടി കിട്ടാത്തത് കൊണ്ട് ആരും അവളുമായി കമ്പനി കൂടാനും പോകാറില്ല. സൗദര്യം കണ്ടവളുടെ പിറകെ നടന്നവർ ഊമയാണെന്നറിയുമ്പോൾ കളിയാക്കി പോകുന്നത് സ്ഥിരം ആയിരുന്നു. ഞങ്ങൾ എന്ധെങ്കിലും അങ്ങോട്ട് മിണ്ടാൻ ചെന്നിട്ടുണ്ടെങ്കിൽ ഒഴിഞ്ഞു മാറുന്നതും അവളുടെ പതിവായിരുന്നു.ചെവി കേൾക്കാൻ കഴിയുമെങ്കിലും അവളെ പലരും പൊട്ടി എന്ന് വിളിക്കാറും ഉണ്ട്. ഇന്ന് അവർ അങ്ങനെ പറയുന്നത് കേട്ട് സഹിച്ചില്ല. ഞാൻ വേഗത്തിൽ അങ്ങോട്ട് ചെല്ലുമ്പോഴേക്കും അവർ പോയി കഴിഞ്ഞിരുന്നു. ലക്ഷ്മി അപ്പോഴും കരയുക തന്നെ ആണ്. ഞങ്ങളെ അടുത്ത് കണ്ടപ്പോൾ അവൾ പോകാൻ തുടങ്ങി. ഞാൻ അവളുടെ കയ്യിൽ പിടിച് നിർത്തി..

ലക്ഷ്മി... നിക്ക്. എന്താ കാര്യം.അവർ എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞെ.." അവൾ കരഞ്ഞു കൊണ്ട് ഒന്നുമില്ലെന്ന് തലയാട്ടി. "പറയ് ലക്ഷ്മി.. എന്താ കാര്യം. ഭാമ അത് ചോദിച്ചപ്പോൾ അവൾ ചുറ്റും നോക്കി.അത് കണ്ടപ്പോൾ ഞാൻ അവളെ പിടിച്ചു ആരും പെട്ടന്ന് വരാത്ത ഒരു ഇടത്തേക്ക് കൊണ്ട് പോയി". "നിനക്ക് ഞങ്ങളോട് എന്തും പറയാം.ഞങ്ങളോട് അകലം കാണില്ലേണ്ടതില്ല.നമ്മൾ ക്ലാസ്സ്‌മേറ്റ്സ് അല്ലേടാ.." പറഞ്ഞു തീർന്നതും അവൾ എന്നെ ഇറുക്കെ കെട്ടിപിടിച്ചു.ഷോൾഡറിൽ അനുഭപ്പെട്ട നനവിൽ നിന്ന് മനസ്സിലായി അവൾ കരയുക ആണെന്ന്.ഞാനും ഭാമയും പുറത്തു തലോടി അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു... കരച്ചിൽ ഒന്ന് ഒതുങ്ങിയപ്പോൾ ഞങ്ങൾ അവളോട് കാര്യങ്ങൾ ചോദിച്ചു.ആദ്യം ഒന്നും അവൾ പറയുന്നത് ഒട്ടും മനസ്സിലായില്ലെങ്കിലും പിന്നീട് ചെറുതായി മനസ്സിലാകാൻ തുടങ്ങി.അപ്പോഴും പൂർണ്ണമായും കഴിഞ്ഞില്ല.പക്ഷെ ഞങ്ങൾ അറിയാത്തതായി ഭാവിച്ചില്ല.അവളുടെ കരച്ചിലിനെ ഒരു വിധം സമാധാനപ്പെടുത്തി ഞങ്ങൾ വരദയുടെയും ആമിയുടെയും അടുത്തേക്ക് അവളെ കൊണ്ട് പോയി.ഞങ്ങളുടെ കൂടെ ഇരുത്തി.അവർക്ക് കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു. എങ്ങനെ ഒക്കെയോ അവളെ ഓക്കേ ആക്കി എടുത്തു. ഉച്ച കഴിഞ്ഞപ്പോഴേക്കും കരഞ്ഞു കൊണ്ടിരുന്ന അവളേ ചിരിപ്പിക്കാൻ ആയി ഞങ്ങൾക്ക് പറ്റി. *****

ഉച്ച ആയപ്പോൾ തൊട്ട് പെട്ടി തുറക്കുന്നതിന്റെ ആവേശത്തിൽ ആയിരുന്നു ഞാൻ..കൂടുതലും പേടി ആണ് തോന്നിയത്.പ്രതികരണം എന്തായിരിക്കും എന്ന പേടി.എല്ലാവർക്കും ഉണ്ടായിരുന്നു ഒരു ആവേശം.അത് കൊണ്ട് തന്നെ പെട്ടി പൊട്ടിക്കുന്നതിന്റെ അടുത്തേക്ക് പോകാൻ ആരെയും കൂടുതൽ നിർബന്ധിക്കേണ്ടി വന്നില്ല.ലക്ഷ്മിക്ക് ഒരു ചേഞ്ച്‌ന് വേണ്ടി അവളെയും കൊണ്ട് പോയി. പെട്ടി പൊട്ടിക്കുന്നത് കാണാൻ വേണ്ടി നേരത്തെ ലാൻഡ് ചെയ്തു. ഞാൻ മാത്രമല്ല,എന്റെ ക്ലാസ്സിലെ ഒട്ടു മിക്ക കുട്ടികളും ഉണ്ടായിരുന്നു. സഖാവ് വരാൻ വേണ്ടി എല്ലാവരും വെയ്റ്റിംഗ് ആയിരുന്നു.ഞാനും.. സഖാവ് അകലെ നിന്ന് വരുന്നത് കണ്ടതും എന്റെ കണ്ണുകൾ എന്നത്തേയും പോലെ വിടർന്നു.ഫഹീംക്ക എന്റെ അരികിലായ് വന്നു നിന്നു.ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.ഇക്ക എനിക്കും.. സഖാവ് ആ പെട്ടി തുറക്കുന്നതിന് അനുസരിച്ചു എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി.സഖാവിന്റെ ഒപ്പം മറ്റ് ചിലരും ഉണ്ടായിരുന്നു.എനിക്ക് വല്ലാത്ത ടെൻഷൻ ആവാൻ തുടങ്ങി.നെറ്റിയിൽ വിയർപ്പ് കണങ്ങൾ രൂപപ്പെട്ടു. നിനക്ക് ടെൻഷൻ ഉണ്ടോ.. ഫഹീംക്ക ചോദിക്കുന്നത് കേട്ട് ഞാൻ ഞെട്ടി ആ മുഖത്തേക്ക് നോക്കി. "ഏഹ്.. എന്താ.. എന്താ അങ്ങനെ ചോദിചെ.." "അല്ല, നെറ്റിയിൽ വിയർപ്പ് ഇരിക്കുന്നുണ്ടെ.."

"അത്.. ചൂട്.. ചൂടല്ലേ.. അത് കൊണ്ട.." "മ്മ്മ്മ്.. ഒരു കള്ളം അധിക കാലം മറക്കാം എന്ന് കരുതണ്ട "എന്നെ ആക്കി പറയുന്നത് പോലെ എനിക്ക് തോന്നി. അത് കൂടി കേട്ടപ്പോൾ ടെൻഷൻ ഒന്ന് കൂടി കൂടി. പെട്ടന്ന് എന്നെ കാണാൻ ആരോ വന്നു എന്ന് ഒരു കുട്ടി വന്നു പറഞ്ഞു. ഞാൻ പോയി തിരിച്ചു വന്നപ്പോഴേക്കും ലെറ്റർ ഒക്കെ കൊടുത്തു കഴിഞ്ഞിരുന്നു.അത് എന്നിൽ വല്ലാത്ത വിഷമം ഉണ്ടാക്കി. സഖാവിന്റെ പ്രതികരണം എനിക്ക് നേരിട്ട് കാണമായിരുന്നു. വൈകീട്ട് അറിയാത്ത ഭാവത്തിൽ വരദയോട് അവിടെ നടന്ന കാര്യങ്ങൾ ഒക്കെ ചോദിച്ചു.സഖാവിന് ഒരുപാട് ലെറ്റർ കിട്ടിയെന്നും. എല്ലാം വായിച്ചു രണ്ടെണ്ണം മാത്രം പോക്കറ്റിൽ തിരുകി പോയെന്നും അറിയാൻ കഴിഞ്ഞു. അവൾ അവരുമായി അത്രയും അടുത്തിട്ടുള്ളത് കൊണ്ട് മാത്രം ആണ് അത് അറിയാൻ കഴിഞ്ഞത്. 2 ലെറ്റർ മാത്രം കൊണ്ട് പൊയി എന്ന് അറിഞ്ഞത് എന്നിൽ സംശയത്തിന് ഇടയാക്കി. ആരുടെ ലെറ്ററുകൾ ആയിരിക്കാം സഖാവ് കൊണ്ട് പോയിട്ടുണ്ടാവുക. ആരായിരിക്കും ഇത്രയും ഭാഗ്യം ചെയ്ത ആ രണ്ട് വ്യക്തി...? മാസങ്ങൾ പിന്നെയും കടന്ന് പോയി.സഖാവിന് ഞാൻ നിരന്തരമായി ലെറ്റർ എഴുതി കൊണ്ടിരിക്കുന്നു.. ഓരോ നിമിഷവും എന്നിൽ നിറയുന്ന ഞാൻ കത്തിലൂടെ വിവരിച്ചു കൊണ്ടിരുന്നു...

ലക്ഷ്മി ഞങ്ങളുമായി നന്നായി അടുത്തു. ഞങ്ങളിൽ ഒരാളായി അവൾ ഇതിനകം മാറി കഴിഞ്ഞിരുന്നു. അവൾക്ക് വേണ്ടി ഞങ്ങൾ സൈൻ ലാംഗ്വേജ് പഠിച്ചു. അവളുടെ ഭാഷ അവളെക്കാൾ കൂടുതൽ ഞങ്ങൾക്ക് മനസ്സിലായി തുടങ്ങി. വരദയുടെ പ്രണയം ആരാണെന്ന് അവൾ ഞങ്ങൾക്ക് വെളിപ്പടുത്തി.അത് അഭിയേട്ടന്റെ ഗംഗിൽ തന്നെ ഉള്ള അമലേട്ടൻ ആയിരുന്നു.അവളുടെ പ്രണയം അവൾ പുള്ളിയുടെ അടുത്ത് പറഞ്ഞിട്ടില്ല.അതങ്ങനെ രഹസ്യമായി വെച്ചിരിക്കുകയാണ്.ആമിയുടെ പിന്നാലെ അവരുടെ ഗംഗിൽ തന്നെയുള്ള അജുക്ക നടന്നു തുടങ്ങിയപ്പോൾ ആണ് ആ വലിയ സത്യം ഞങ്ങൾ മനസ്സിയത്.മൂന്ന് കൊല്ലം ആയി അജുക്ക അവളുടെ പിന്നാലെ നടക്കുകയായിരുന്നു. ....ഏതോ ഒരു ഉമ്മച്ചി കിട്ടിയേ വീഴ്ത്താൻ വേണ്ടി പഠിച്ച പണി 18 ഉം നോക്കിയിട്ടും നടക്കാത്ത വിഷമത്തിൽ പുതിയ കുറുക്കു വഴികളെ ഗവേഷണം ചെയ്യുന്ന അജു... മാഗസിനിൽ എഴുതിയ ആ ഉമ്മച്ചി കുട്ടി ഞങ്ങടെ ആമി ആണെന്ന് പിന്നെ ആണ് ഞങ്ങൾക്ക് മനസ്സിലായത്. സഖാവിന്റെ ഗാങ്ൽ തന്നെ ഉള്ള ഗോകുൽ ചേട്ടനെ എപ്പോഴും ഞങ്ങൾക്ക് ചുറ്റും കാണമായിരുന്നു. ഞങ്ങൾ എവിടെ പോയാലും ഗോകുലേട്ടന്റെ ഒരു പ്രെസെൻസ് അവിടെ കാണമായിരുന്നു. ഞങ്ങളിൽ 5 പേരിൽ ആരോടോ ഗോകുൽ ചേട്ടന് അടങ്ങാത്ത പ്രണയം ആണെന്ന് വരദ ആണ് പറഞ്ഞത്.അത് അവൾക്ക് അവർ കൊടുത്ത ക്ലൂ ആണത്രെ.. ആരാണ് ആ കുട്ടി എന്നത് ഞങ്ങളെ വീണ്ടും ടെൻഷൻ ആക്കി.

ഇത്ര നാളത്തെ ലെറ്റർ എഴുതിനിടയിൽ എനിക്കും കിട്ടി കുറച്ചു ലെറ്റർ. ഞാൻ പിന്നെ എന്റെ പ്രണയത്തെ ഒരാൾക്ക് മാത്രം ആയി കൊടുക്കാൻ ഉദ്ദേശിച്ചത് അത് കാര്യമാക്കിയില്ല. എല്ലാ ആഴ്ചകളിലും സഖാവിന് ഒരുപാട് ലെറ്റർ കിട്ടി കൊണ്ടിരുന്നിട്ടും വായിച്ചു നോക്കി 2 ലെറ്റർ മാത്രം സഖാവ് അതിൽ നിന്ന് സ്വീകരിച്ചു.എന്നും ഇത് തന്നെ അവസ്ഥ. അതിൽ എനിക്ക് ചെറുതായി വിഷമം ഒക്കെ ഉണ്ടെങ്കിലും ഞാൻ എന്റെ കത്തെഴുത് നിർത്തിയില്ല. എന്റെ പ്രണയം ആ കത്തിലേക്ക് ഒഴുകി കൊണ്ടേ ഇരുന്നു... ഒരു ദിവസം ലെറ്റർ ബോക്സിൽ ലെറ്റർ ഇട്ട് തിരിയുമ്പോൾ എന്റെ തൊട്ട് പിന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി...!!! "ഭാമ!!!" "എന്താ ഗൗരി ഇത്... കുറച്ചു ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു.ലൈബ്രറിയിലേക്ക് ആണെന്ന് പറഞ്ഞു ഒറ്റക്ക് പോകുന്നത് ഇതിനായിരുന്നു അല്ലെ.. സത്യം പറ. എന്താ ഇത്..."

അവൾ ഗൗരവത്തോടെ അത് ചോദിച്ചപ്പോൾ ഇനിയും അവളിൽ നിന്ന് മറച്ചു പിടിക്കാൻ എനിക്ക് കഴിയില്ല എന്ന് എനിക്ക് തോന്നി. ഇത് വരെ നടന്നത് എല്ലാം ഞാൻ പറഞ്ഞു കൊടുത്തു.. പറഞ്ഞു തീരുമ്പോൾ ഗൗരിയിൽ ഭയമോ ടെൻഷനോ ആയിരുന്നില്ല.. പുഞ്ചിരി മാത്രം..ഭാമയിൽ ഒന്നും മനസ്സിലാവാത്ത ഭാവവും.. നനുത്ത മണ്ണിൽ കൊഴിഞ്ഞു കിടക്കുന്ന വാകപൂവിനെ അവൾ പുഞ്ചിരിയോടെ കയ്യിലെടുത്തു. "കടുത്ത വേനലിലും ചുവന്നു പൂക്കുന്ന വാക. താഴെവീണ് കിടക്കുന്ന തന്റെ പൂക്കളെ കാണുന്തോറും വീണ്ടും ഭ്രാന്തമായി പൂക്കുന്ന വിപ്ലവകാരി പൂമരം.സഖാവിനെ സ്വന്തം ഗുൽമോഹർ." " ഇഷ്ടമാണോ നിനക്കിതിനെ." " ഒത്തിരി ഒത്തിരി ഇഷ്ടം. ചിലനേരങ്ങളിൽ ഭ്രാന്താണ് ഗുൽമോഹറിനോട്.ഒപ്പം സഖാവിനോടും." " ആർ യു ക്രേസി..നീ ഒരു കെഎസ്‌യു കാരിയാണ് എന്ന് മറക്കരുത്." " അതിനെന്താ...പ്രണയമാണ്. അല്ല ഭ്രാന്താണ് മഴയോടും വാകയോടും പിന്നെ....എന്റെ മാത്രം സഖാവിനോടും ." പുഞ്ചിരിയോടെ അവൾ വാക പൂവിനെ തന്നെ നോക്കി നിന്നു.......... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story