വാക പൂത്ത നാളിൽ : ഭാഗം 16

vakapootha nalil

രചന: കടലാസിന്റെ തൂലിക

"ഹെലോ.. ഗൗരി അല്ലെ.." പെട്ടന്നാരോ പിന്നിൽ നിന്നു കൊണ്ട് ചോദിക്കുന്നത് കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. അവിടെ നിൽക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി.. ദേവികേച്ചി.!!! "ഹലോ ഗൗരി.. "ഞാൻ ഇപ്പോഴും ഞെട്ടി ആ മുഖത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടാണെന്ന് തോന്നുന്നു, എന്നെ വീണ്ടും വിളിച്ചു. ദൈവമേ.. ദേവികേച്ചി എന്താ ഇവിടെ. ഇനി ഇലക്ഷന് ഞാൻ എതിർ സ്ഥാനാർഥി ആയി നിൽക്കുന്നത് കൊണ്ട് എന്നെ ഭീഷണി പെടുത്താൻ വന്നതാണോ.. അല്ലെങ്കിൽ എന്നെ മറ്റെന്തെങ്കിലും ചീത്ത പറയാൻ വന്നതാണോ.. ഗൗരി ഇവിടെ ഒന്നും അല്ലെന്ന് തോന്നുന്നു. "ഏയ്.. ഒന്നുല്ല. ഞാൻ വെറുതെ" "ഗൗരി ഗിരീഷ് എന്ന് തന്നെ അല്ലെ പേര്". "ഗൗരി ഗിരീഷ് വേണ്ട. ഗൗരി. അത് മതി." "ഓക്കേ.എനി വേ ഐ ആം ദേവിക." "അറിയാം" "എങ്ങനെ." പെട്ടന്ന് പറഞ്ഞു പോയതാണ്.എന്താ ഇപ്പോൾ പറയാ.. "അത് പിന്നെ... ചേച്ചി ഭയങ്കര ഫേമസ് അല്ലെ.. ഞാൻ വന്നു കുറച്ചു കാലം കഴിഞ്ഞപ്പോൾ തന്നെ കേട്ടതാ ചേച്ചിയുടെ പേര്. സഖാവിന്റെ സഖി." അത് കേട്ടതും ദേവികേച്ചി പൊട്ടി ചിരിക്കാൻ തുടങ്ങി. ഞാൻ ഒന്നും മനസ്സിലാവാതെ ചേച്ചിയെ നോക്കി. "നീയാള് കൊള്ളാലോ..കോളേജിൽ mla സ്ഥലം mla യുടെ മകൾ പഠിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോഴേ പരിചപ്പെടണം എന്ന് കരുതിയതാ.. പക്ഷെ സാധിച്ചില്ല."

എന്ധായാലും ഇപ്പോൾ പരിചയപ്പെട്ടില്ലേ.. പിന്നെ mla യുടെ മകൾ എന്ന സ്ഥാനപ്പര് ഒന്നും വേണ്ടാട്ടോ.. എന്നെ ഒരു സാധാരണ സ്റ്റുഡന്റ പോലെ കണ്ടാൽ മതി. "സഖാവിന്റെ എതിർ സ്ഥാനാർഥി ആയി ksq വിൽ നിന്ന് ഒരു 1st ഇയർ പെൺകുട്ടി മത്സരിക്കുന്നുണ്ട് എന്ന് കേട്ടപ്പോൾ ഞാൻ കുറച്ചു കൂടി പ്രതീക്ഷിച്ചു. രണ്ട് ആക്രോഷവും വെല്ലു വിളിയും ഒക്കെ. ഇത് വേറെ ലെവൽ ആണല്ലോ.. എന്തായാലും അഭിക്ക് പറ്റിയ കൂട്ട് തന്നെ." അത് കേട്ടപ്പോൾ ഒറ്റ നിമിഷം എന്റെ നെഞ്ചിൽ വെള്ളിടി വെട്ടി. ഒപ്പം ശരീരത്തിലൂടെ ഐസ് കട്ട ഒലിച്ചു പോകുന്ന ഒരു ഫീലും. "എ.. എന്താ അങ്ങനെ പറഞ്ഞെ.." "അല്ല.. ഈ ഒരു മാസക്കാലം വളരെ നിർണായകം ആണ്. അഭിയുടെ എതിർ സ്ഥാനാർഥി ആയി നിൽക്കുന്ന ആളെ പരിചയപ്പെടാൻ വന്ന ഞാനാ.. കുറച്ചു നേരം കൊണ്ട് തന്നെ രണ്ടിനും ഒരേ സ്വാഭാവം ആണെന്ന് മനസ്സിലായി." അതും പറഞ്ഞു ദേവിക ചേച്ചി വീണ്ടും ചിരിക്കാൻ തുടങ്ങി. എനിക്കാണെങ്കിൽ ചേച്ചിയോട് സംസാരിക്കുന്ന ഓരോ സമയവും വല്ലാത്ത ഒരു ഫീൽ വന്നു കൊണ്ടിരിക്കുന്നു. "എന്തായാലും നിനക്ക് പ്രത്യേക അഭിനന്ദനങ്ങൾ ഉണ്ട്. ചെയർമാൻ സ്ഥാനത്തേക്ക് ഗേൾസ് പൊതുവെ മത്സരിക്കാറില്ല. ആകെ മത്സരിച്ചത് ഒരാൾ ആണ്. ഒരുപാട് വർഷം മുന്നേ..

അവർ sfy യുടെ ആ സീറ്റിൽ ജയിക്കുകയും ചെയ്തു. അതിന് ശേഷം നീയാണ് ചരിത്രം മാറ്റി കുറിക്കാൻ പോകുന്നത്." ഞങ്ങൾ പിന്നെയും കുറച്ചു നേരം സംസാരിച്ചു. ചേച്ചി മാഗസിൻ എഡിറ്ററുടെ സ്ഥാനത്തേക്ക് ആണത്രേ മത്സരിക്കുന്നത്.ചേച്ചിയുടെ വിജയം ഞാൻ അപ്പോഴേ ഉറപ്പിച്ചിരുന്നു.കുറച്ചു നേരം കഴിഞ്ഞു ചേച്ചി പോയി. അപ്പോഴേക്കും കോളേജ് വിടാൻ ഉള്ള സമയം ആയിരുന്നു. കോളേജ് വിട്ടു വീട്ടിൽ എത്തി കുളിച്ചു ഫ്രഷ് ആയി വീണ്ടും ആ പുസ്തകത്തിന്റെ അടുത്ത് ഇരുന്നു. അപ്പൊഴെന്തോ മനസ്സിൽ വിഷമം കുമിഞ്ഞു കൂടാൻ തുടങ്ങി. ഇത്ര നേരവും എല്ലാവരുടെ മുമ്പിലും പുഞ്ചിരിയോടെ നിന്നു. പക്ഷെ ഇനി അതിന് സാധിക്കുമോ..ഇപ്പോൾ ഞാൻ ഒറ്റക്കല്ലേ.. ഇനി എന്തിനാണ് ഒരു മുഖം മൂടി. അടക്കി പിടിച്ച കണ്ണുനീരിനെ എല്ലാം ഒഴുക്കി വിട്ടു. പുറത്തേക്ക് ശബ്ദം വരാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഓർമ്മകൾ എന്നെ വന്നു മൂടി കൊണ്ടെ ഇരുന്നു. ഒപ്പം കണ്ണുനീരും. സഖാവിന്റെ എതിർ സ്ഥാനാർഥി ആയി മത്സരിക്കുക, സ്വപ്നത്തിൽ പോലും ഞാൻ വിചാരിക്കാത്തതല്ലേ അത്. എന്റെ പ്രണയം... അത് സത്യമായിരുന്നില്ലേ.. ഒരിക്കലും ചേരാൻ ആവില്ലെന്നറിഞ്ഞിട്ടിം വീണ്ടും ഞാൻ അത്രമേൽ പ്രണയിച്ചത് ആത്മാർത്ഥമായി തന്നെ ആയിരുന്നില്ലേ.. സത്യം വിജയിക്കും എന്നല്ലേ..

അപ്പോൾ എന്റെ പ്രണയവും വിജയിക്കുമോ.. ഇല്ലെന്ന് തോന്നുന്നു. ഇങ്ങനെ ഒരു സാഹചര്യത്തിൽ തുറന്നു പറയാൻ പോലും സാധിക്കില്ലല്ലോ അത്.. എന്നാലും ഞാൻ പ്രണയിക്കും. നഷ്ടപ്പെടും എന്ന് കരുതി പ്രണയിക്കാതിരിക്കാൻ ആവില്ലല്ലോ.. അന്നും ഞാൻ ഒരു പ്രണയ ലേഖനം എഴുതി. ഒരുപാട് പ്രണയത്തോടെ.. പിറ്റേ ദിവസം എനിക്ക് പാർട്ടി ക്ലാസ്സ്‌ എടുത്തത് ബിനീഷ് ഏട്ടൻ ആയിരുന്നു. കഴിഞ്ഞ ക്ലാസ്സിന്റെ അത്ര ആവേശം ഒന്നും തന്നില്ലെങ്കിലും അതിലും ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞു ഉച്ചക്ക് പുറത്തിറങ്ങിയപ്പോൾ ആണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്.ആമിയും അജ്മൽക്കയും സെറ്റ് ആയി. ആദ്യം ഞെട്ടി എങ്കിലും പിന്നെ ഞങ്ങൾ എല്ലാവരും അവളെ പോയി വാരി. അന്നത്തെ ബിരിയാണി അവളുടെ വക ആയിരുന്നു. പക്ഷെ അവളുടെ ഒപ്പം കഴിക്കാൻ പറ്റിയില്ല. അവളെ അപ്പോഴേക്കും അജുക്ക വിളിച്ചു കൊണ്ട് പോയി. ഭക്ഷണം കഴിക്കുന്നതിനു ഇടക്കാണ് എന്റെ നേരെ എതിരായുള്ള ഒരു ബെഞ്ചിൽ സഖാവും ടീമും ഇരിക്കുന്നത് കണ്ടത്. അപ്പോൾ തന്നെ എന്റെ നെഞ്ചു പടപടാന്ന് ഇടിക്കുന്നുണ്ടായിരുന്നു. കാര്യം മനസ്സിലായ ഭാമ അടക്കി പിടിച്ചു ഇരുന്നു ചിരിച്ചു. ഭക്ഷണം കഴിക്കുന്നതിനിടയിലും എന്റെ കണ്ണ് പല വട്ടം അങ്ങോട്ടേക്ക് പോയി. അവരുടെ കഴിക്കലിന് തന്നെ ഒരു പ്രത്യേകത ആയിരുന്നു.

ഒരു വലിയ വാഴയിലയിൽ എല്ലാ ഭക്ഷണവും കൂടി ഒന്നിച്ചിട്ട് എല്ലാവരും കൂടി വാരി തിന്നുന്ന പരിപാടി. കേൾക്കുന്നവർക്ക് അതൊരു വൃത്തികേട് ആയി തോന്നുമെങ്കിലും അത് അവരുടെ സൗഹൃദം ആയിരുന്നു. ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ലാതെ.. പാവപ്പെട്ടവൻ എന്നോ പണക്കാരൻ എന്നോ വെളുത്തവൻ എന്നോ കറുത്തവൻ എന്നോ വലിയവൻ എന്നോ ചെറിയവൻ എന്നോ മാറ്റം ഇല്ലാതെ എല്ലാവരും കൂടി ഒന്നിച്ചു കഴിക്കുന്ന ആ രീതി. എല്ലാവരുടെ ഭക്ഷണവും അവിടെ എല്ലാവർക്കും അവകാശപ്പെതാണ്. ഒരു വേർതിരിവ് അവിടെ കാണാനേ ഇല്ല. എല്ലാവരും തീറ്റയിലും വർത്താനത്തിലും ആണ്.ആരും ഇങ്ങോട്ട് നോക്കുന്നു കൂടി ഇല്ല.അവരുടെ ഇടയിൽഎല്ലാം 3rd ഇയർ ആയിട്ടും ഗോകുൾ ചേട്ടൻ മാത്രം ആണ് 2nd ഇയർ.ആ ചേട്ടൻ ആണെങ്കിൽ എപ്പോഴും ഇവരുടെ കൂടെ തന്നെ ആണ്.ആ ചേട്ടന് ചേട്ടന്റെ ക്ലാസ്സിലെ കുട്ടികളുടെ അടുത്ത് പോയാൽ പോരെ എന്ന് ചിന്തിക്കാതെ ഇരുന്നില്ല. പെട്ടന്ന് ആണ് ഗോകുലേട്ടൻ ഞങ്ങളെ കണ്ടത്.ഞങ്ങളെ കണ്ടതും അദ്ദേഹത്തിന്റെ കണ്ണുകൾ വികസിച്ചു വന്നു തുടങ്ങി. അത് ഞാൻ ബാക്കി ഉള്ളവരെയും കാണിച്ചു കൊടുത്തു.എല്ലാവർക്കും പെട്ടന്ന് തന്നെ പേടി ആവാൻ തുടങ്ങി.അമ്മാതിരി നോട്ടം ആയിരുന്നു പുള്ളി നോക്കുന്നത്.

ആരായാലും ആ നോട്ടത്തിൽ ഉരുകി പോവും.അത് കൊണ്ട് ഞങ്ങൾ അധിക നേരം അവിടെ നിന്നില്ല.പെട്ടന്ന് ഭക്ഷണം കഴിച്ചു സ്ഥലം കാലി ആക്കാനായി പോയി. "ഇതാണല്ലേ ഗൗരി.. "കൈ കഴുകുമ്പോൾ ആരോ അടുത്ത് വന്നു കൊണ്ട് പറഞ്ഞു. അവർ രണ്ട് പേർ ഉണ്ടായിരുന്നു.രണ്ടും പെൺകുട്ടികൾ.ഞാനാണെങ്കിൽ ഒറ്റക്ക് ഉണ്ടായിരുന്നുള്ളു..അവരുടെ ഡ്രസ്സ്‌ ആണെങ്കിൽ അവിടേം ഇവിടേം കീറിയത്.ഹൈറും കളർ ചെയ്തിട്ടുണ്ട്.ഒരു ഗം വായിലിട്ട് ചവക്കുന്നുണ്ട്.ഒറ്റ നോട്ടത്തിൽ ഒന്നാം തരം മോഡൽ കുട്ടികൾ. "ചോദിച്ചത് കേട്ടില്ലേ.. നീയല്ലേ ഗൗരി.." "അതെ." "സഖാവിന്റെ എതിർ സ്ഥാനാർഥി ആയി നിൽക്കുന്നത് നീ ആണോ." "അതെ." "മോള് ഇനി അവിടെ നിൽക്കണ്ട.മാറിക്കോ.. അതാണ് നിനക്ക് നല്ലത്.സഖാവിന്റെ എതിർ സ്ഥാനാർഥി ആയി നിൽക്കാൻ നീ ആയിട്ടില്ല". അത് കേട്ടപ്പോൾ എനിക്ക് എവിടെ നിന്നൊക്കെയോ ചൊറിഞ്ഞു വന്നു. "അത് പറയാൻ നീ ആരാടി.." "ഞാൻ സഖാവിന്റെ പെണ്ണാ.." അവളുടെ അഹങ്കാരത്തിൽ പറയുന്നത് കേട്ട് ഞാൻ ആകെ ഞെട്ടി.സഖാവിന്റെ പെണ്ണോ.. അപ്പോൾ ഞാനോ.. "അതിന് ഞാൻ ഇലക്ഷനിൽ നിന്നാൽ എന്താ കുഴപ്പം." "സഖാവിന്റെ എതിരായി നിന്ന് സഖാവിനെ തോൽപ്പിക്കാനോ സഖാവിന്റെ ശ്രദ്ധയെ പിടിച്ചു പറ്റി അഭിയുടെ ഉള്ളിൽ കയറി കൂടനോ ആണ് നിന്റെ ഉദ്ദേശം എങ്കിൽ.."

"എങ്കിൽ.. "എനിക്കും വാശി ആയി തുടങ്ങി. പെട്ടന്ന് അവൾ എന്റെ കഴുത്തിൽ പിടിച്ചു. ഞാനാ അഭിയുടെ പെണ്ണ്.അങ്ങനെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ നിന്നെ ഞാൻ വെച്ചേക്കില്ല. അവളുടെ നഖം എന്റെ കഴുത്തിൽ ആഴ്ന്നിറങ്ങി.ചോര പൊടിയും എന്ന് എനിക്ക് തോന്നി.ശ്വാസം മുട്ടുന്നതിനെക്കൽ കൂടുതൽ ആയി നാന്നായി വേദനിക്കാൻ തുടങ്ങി.പെണ്ണ് വിടുന്ന ലക്ഷണം ഇല്ല ശ്വാസം മുട്ടി കണ്ണിൽ നിന്നും വെള്ളം വന്നു.ആരെയും കാണാനും ഇല്ല.മരിച്ചു പോകും ഞാനെന്ന് തോന്നി. പെട്ടന്ന് ഒരു കൈ വന്നു അവളുടെ കയ്യേ പിടിച്ചു മാറ്റി.ഞാൻ ആഞ്ഞു ചുമക്കാനായി തുടങ്ങി.കണ്ണിൽ നിന്ന് കുടു കുട വെള്ളം പുറത്തേക്ക് ചാടി.ചുമ ആണെങ്കിൽ ഒട്ടും നിർത്താനും പറ്റിയില്ല. ആരോ എന്നെ പെട്ടന്ന് വലിച്ചു.എന്നെ അയാളുടെ നെഞ്ചോട് ചേർത്ത് അടക്കി വെച്ചു.എന്നെ ചുമ പതിയെ കുറഞ്ഞു വന്നു.ഞാൻ തളർച്ചയെക്കാൾ ഉപരി പേടിയോടെ അദ്ദേഹത്തിന്റെ നെഞ്ചിൽ പറ്റി ചേർന്നു.എന്തോ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു സുരക്ഷിതത്വം എനിക്ക് അപ്പോൾ തോന്നി. വന്ന ആൾ അവളെ അടിക്കുന്നതും കുറെ ചീത്ത പറയുന്നതും എല്ലാം തളർച്ചയിലും ഞാൻ അറിഞ്ഞു.പക്ഷെ ഒന്നും മിണ്ടാൻ പോയില്ല. ഇത്ര ആയിട്ടും വന്നത് ആരാണെന്നു മുഖം ഉയർത്തി നോക്കാൻ കഴിഞ്ഞില്ല.കുറച്ചു കഴിഞ്ഞതും അദ്ദേഹം എന്നെ എവിടെയോ ഇരുത്തി വെള്ളം തന്നു.ആവേശത്തിൽ രണ്ട് കവിൾ വെള്ളം കുടിച് മൂന്നാമത്തെത് കുടിക്കുമ്പോൾ ആണ് ആളെ കണ്ടത്. സഖാവ്!!!

ഞെട്ടി പണ്ടാരം അടങ്ങി എന്നൊക്കെ കേട്ടിട്ടേ ഉള്ളു.. ഇന്ന് അനുഭവിച്ചു.ഞെട്ടലിന്റെ ഒരു ആഫ്റ്റർ എഫക്ടിൽ വായിലുള്ള വെള്ളം മുഴുവൻ സഖാവിന്റെ മേലേക്ക് ഓസ് വെച്ചു അടിച്ചത് പോലെ പോയി. ഞാൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ ചിരി അടക്കാൻ പറ്റാതെ ആയി.സഖാവിന്റെ മുഖം കണ്ടതും ചിരി സ്വിച് ഇട്ട പോലെ നിന്നു. "ചിരിക്കടി ഇനിയും ചിരിക്ക്.മരണത്തിൽ നിന്ന് രക്ഷിച്ചു കൊണ്ട് വന്നതിന് ഇത് തന്നെ ചെയ്യണം". ഞാൻ ചെറുതായി ഒന്ന് ഇളിക്കാൻ ശ്രമിച്ചു സഖാവ് വീണ്ടും കൂർപ്പിച്ചു നോക്കി. "മോളെ ഗൗരി.. എന്റെ എതിർ സ്ഥാനാർഥി ആയി നോമിനേഷൻ കൊടുക്കുന്നതിനു മുന്പേ ആളുകൾ വളഞ്ഞു തുടങ്ങിയല്ലോ.. ഇലക്ഷന് കഴിയുന്നത് വരെ എങ്കിലും ഇത് പോലെ തന്നെ കാണുവോ.." അത് കേട്ടപ്പോൾ എനിക്ക് വീണ്ടും ചൊറിഞ്ഞു കേറി. "ആദ്യം ഇയാൾ പോയി ഇയാളുടെ ഫാൻസിനെ നിലക്ക് നിർത്തു.ഫാൻസിനെ തട്ടി വഴി നടക്കാൻ മേല.ഓരോന്ന് കുറ്റീ പറിച് ഇറങ്ങിക്കോളും.മനുഷ്യനെ മിനക്കെടുത്താൻ." ദേഷ്യത്തിൽ അതും പറഞ്ഞു പുറത്തു ഇറങ്ങി കുറച്ചു കഴിഞ്ഞതിനു ശേഷം ആണ് എനിക്ക് ബോധം ഉദിച്ചത്. ഞാൻ ആരോടാ ഈ പറഞ്ഞത്.എന്റെ... എന്റെ സഖാവിനോടല്ലേ.. എന്റെ പ്രണയത്തോട്.അതും ആദ്യമായി സംസാരിക്കുകയല്ലേ..

എന്നിട്ടും ഞാൻ ഇങ്ങനെ ആണോ പറഞ്ഞത്.ഫസ്റ്റ് ഇമ്പ്രെഷൻ എങ്ങനെ ആക്കണം എന്ന് വിചാരിച്ചതാ.. ഇപ്പോൾ ഇങ്ങനെ ആയല്ലോ.. അതിനേക്കാൾ ഉപരി എന്നെ ചേർത്ത് പിടിച്ച ആ കൈകൾ സഖാവിന്റെത് ആയിരുന്നു.ഞാൻ പറ്റി ചേർന്ന് നിന്ന നെഞ്ചിൻകൂട് സഖാവിന്റെതായിരുന്നു.എനിക്ക്... എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല.അദ്ദേഹത്തിന്റെ നോട്ടം പോലും കിട്ടില്ല എന്ന് കരുതിയ ഞാൻ ഇന്ന് അദ്ദേഹത്തിന്റെ ഇടനെഞ്ചിൽ ചേർന്ന് നിന്നിരിക്കുന്നു.ഓർക്കും തോറും ശരീരം കുളിർ കൊണ്ടെ ഇരുന്നു. ചെ.. മൂപരുടെ ഭാവം ഒന്ന് പോലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.മൂപ്പരുടെ മനസ്സിൽ ഇപ്പോൾ എന്തായിരിക്കും ചിന്ത.എന്തായിരിക്കും ഭാവം. എന്നാലും ആ പെൺകുട്ടി ആരായിരിക്കും.കുറെ ഫാൻസ് ഉണ്ടെന്ന കേട്ടത്.അല്ലെങ്കിൽ തന്നെ അഭിയേട്ടനെ എങ്ങനെ വളക്കും എന്ന് കരുതുന്ന ഞാൻ.. അതിന്റെ ഒപ്പം ഇതും.ഇനി എല്ലാം കൂടി എന്റെ മേലേക്ക് കെറോ ദൈവമേ... അവരോട് നടന്ന കാര്യങ്ങൾ പറഞ്ഞപ്പോ എല്ലാം സൂക്ഷിക്കാൻ പറഞ്ഞു. "കഴുത്തിൽ ഒക്കെ പാട് ഉണ്ടല്ലോ ഗൗരി..നോമിനേഷൻ കൊടുക്കുന്നതിനു മുമ്പ് ഇങ്ങനെ ആണെങ്കിൽ ഇലക്ഷന് കഴിയുന്നത് വരെ നീ എന്തെല്ലാം അനുഭവിക്കേണ്ടി വരും ഗൗരി..." അവർ പറഞ്ഞതിലും കാര്യം ഉണ്ട്.ഞാൻ അതിനെ പറ്റി ചിന്തിക്കാൻ തുടങ്ങുമ്പോൾ ആണ് പെട്ടന്ന് ആമി ഓടി വന്നത്. "അറിഞ്ഞോ നിങ്ങൾ.. ഗോകുൽ ഏട്ടൻ നിങ്ങളിൽ ആരെയാ സ്നേഹിക്കുന്നത് എന്ന്." "ആരെയാ.." ഞങ്ങൾ നാലാളും ഒരേ സ്വരത്തിൽ ആകാംഷയോടെ ചോദിച്ചു. അവൾ പറയുന്ന ആ പേര് കേട്ട് പകച്ചു നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ......... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story