വാക പൂത്ത നാളിൽ : ഭാഗം 38

vakapootha nalil

രചന: കടലാസിന്റെ തൂലിക

അത്രമേൽ നിശബ്ദത ആർന്ന ആ ഒഴിഞ്ഞ വരാന്തായിലൂടെ സഖാവിന്റെ ഒപ്പം ചേർന്ന് നടക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആയിരുന്നു. പ്രണയവും സന്തോഷവും അതിലേറെ ദൈവത്തോട് നന്ദിയും പറഞ്ഞു കൊണ്ടിരുന്ന ആ നിമിഷങ്ങൾ... ഓരോ ചുവട് വെക്കുംതോറും ആ പ്രണയം എന്നിൽ കൂടുതൽ കൂടുതൽ വേരാഴ്ത്തി കൊണ്ടിരുന്നു. ആ നിമിഷം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാൻ ആണെന്ന് എനിക്ക് തോന്നി.. ***** "ഡാ.. നീ കണ്ടോ ഗൗരി അഭിനന്ദിന്റെ കൂടെ നടക്കുന്നത്..ഇനി അവർ തമ്മിൽ എന്തെങ്കിലും.." "ഹും.അവർ തമ്മിൽ പ്രേമം ആണെടാ.. നല്ല മുഴുത്ത പ്രേമം.അവർ പ്രണയിക്കട്ടെ .. ഇലക്ഷൻ കഴിയുന്നത് വരെ,.. അത്‌ വരെയേ ആ പ്രണയത്തിന് ആയുസ് ഉള്ളു.." അതും പറഞ്ഞു അവനൊന്നു ക്രൂരമായി ഒന്ന് ചിരിച്ചു. ***** ഇലക്ഷന് ഇനി വെറും 4 ദിവസം മാത്രം ആണ് ബാക്കി.ബെഞ്ച് ടു ബെഞ്ച് ക്യാമ്പയിന് വേണ്ടി ഉള്ള കാര്യങ്ങൾ എല്ലാം ഓക്കേ അല്ലെ.. ബിനീഷ് ഏട്ടൻ ചോദിച്ചപ്പോൾ ഞാൻ തല ആട്ടി. "എല്ലാവരുടെയും ശ്രദ്ധക്ക്.. ഇന്ന് ഒരു പ്രകടനം കൂടി നടത്തേണ്ടതുണ്ട്. അവന്മാർ അവിടെ പ്രകടനം തുടങ്ങി എന്നാണ് കേട്ടത്.അവർ ഇംഗ്ലീഷ് ബ്ലോക്ക്‌ വഴി ആണ് പോകുന്നത്.നമുക്ക് കോമേഴ്‌സ് ബ്ലോക്ക്‌ വഴി പോകണം.പ്രജരണം തുടങ്ങിയപ്പോൾ ഉള്ളതല്ല, അതിനേക്കാൾ കൂടുതൽ ആവേശം ഉണ്ടായിരിക്കണം.ഈ 4 രാവും പകലും ഇതിന് വേണ്ടി മാത്രം നമ്മൾ കഷ്ടപ്പെടണം.പരമാവധി വോട്ട് നമുക്ക് തന്നെ വാങ്ങി എടുക്കണം.വര്ഷങ്ങളായി കിട്ടാതെ പോയ സീറ്റുകൾ നമ്മൾ നേടി എടുക്കണം.അത് മാത്രം ആണ് നമ്മുടെ ലക്ഷ്യം.മനസ്സിലായല്ലോ.."

"മനസ്സിലായി." "എങ്കിൽ കൊടി എടുക്കാം.ഗൗരി മുന്നിൽ നടന്നു നയിക്ക്." എനിക്ക് ഒന്നിനും താല്പര്യം ഇല്ലായിരുന്നു.പിന്നെ എന്നെ വിശ്വസിച്ചു ഒരുപാട് ആളുകൾ ഉണ്ടെന്ന ഉറ്റക്കാരണത്താൽ കൊടിയെടുത്ത് മുന്നിൽ നടന്നു ജാഥയെ നയിച്ചു. മുന്നോട്ട് പോകും തോറും ജാഥയുടെ ശബ്ദം കൂട്ടിക്കൊണ്ടിരുന്നു.ഇടനാഴികൾ കടന്നു ഓരോ ക്ലാസ്സ്‌ മുറിക്ക് മുമ്പിലൂടെയും ഞങ്ങൾ പോയികൊണ്ടേ ഇരുന്നു.ക്ലാസ്സിൽ ഇരിക്കുന്നവരും ഗ്രൗണ്ടിൽ ഉള്ളവരും ഞങ്ങളുടെ പ്രകടനം ഉറ്റുനോക്കി.അത് തന്നെ ആയിരുന്നു ഞങ്ങൾക്ക് വേണ്ടതും. കുറച്ചു മുമ്പോട്ട് പോയപ്പോൾ സഖാവിന്റെ മുദ്രാവാക്യം വിളി കേട്ടു.മുന്നോട്ട് പോകും തോറും ആ വിളിയുടെ ശബ്ദം കൂടി വന്നു.എന്റെ ഉള്ളിൽ എന്തോ ഒക്കെ തോന്നാൻ തുടങ്ങി.എന്റെ ശബ്ദം പതിയെ കുറഞ്ഞു.അപ്പോഴേക്കും പിന്നിൽ ഉള്ളവർ മുദ്രാവാക്യത്തെ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. വൈകാതെ ആ സഖാക്കളേ ഞാൻ എന്റെ എതിരായി കണ്ടു. അവരുടെ പറ്റം വന്നതും ഇവിടെയും മുദ്രാവാക്യത്തിന്റെ ശബ്ദം കൂട്ടി. സ്വാഭാവികമായും എന്റെ ശബ്ദവും ഏറി. ഞാൻ തന്നെ ജാഥയെ നയിച്ചു മുദ്രാവാക്യം വിളിച്ചു തുടങ്ങി. എതിരെ നിന്ന് സഖാവും.. സഖാവ് അടുത്തേക്ക് വരും തോറും എന്റെ നെഞ്ചു വല്ലാതെ പിടക്കാൻ തുടങ്ങി.

ഞാൻ പോലും അറിയാതെ എന്റെ ഉള്ളിലെ ചിരി പുറത്തു വരുമോ എന്ന് ഞാൻ ഭയന്നു. മുദ്രാവാക്യം തെറ്റാതിരിക്കാൻ പരമാവധി അതിൽ ശ്രദ്ധിച്ചു. പക്ഷെ എന്നിരുന്നാലും സഖാവ് എന്നെ മറികടന്നു പോയപ്പോൾ ആ മുഖത്തേക്ക് ഒന്ന് നോക്കാൻ കഴിഞ്ഞില്ല. ഞാൻ അഭിയേട്ടനെ നോക്കിയ അതേ നിമിഷം അഭിയേട്ടൻ എന്നെയും നോക്കി. കണ്ണുകൾ തമ്മിൽ ഇടഞ്ഞു.അടുത്ത നിമിഷം കണ്ണുകളെ അവിടെ നിന്നും പറിച്ചു മാറ്റി പഴയ ഗൗരവത്തോടെ ഞങ്ങൾ രണ്ട് ദിശയിലേക്ക് പോയി കഴിഞ്ഞിരുന്നു.... പ്രകടനം കഴിഞ്ഞു വന്നതും നല്ല പോലെ ക്ഷീണിച്ചു. കുറച്ചു ദിവസം ആയി ഇത് പോലെ പ്രകടനം ഉണ്ടാവാത്തതാണ്. ഇപ്പോൾ വീണ്ടും തുടങ്ങി.കുപ്പിയിലെ വെള്ളം അത്‌ പോലെ വായിലേക്ക് കമഴ്ത്തി.കുറച്ചു നേരം റസ്റ്റ്‌ എടുത്തോളാൻ പറഞ്ഞത് കൊണ്ട് പാർട്ടി ഓഫീസിൽ പോയി കുറച്ചു നേരം ഒറ്റക്കിരുന്നു. അവിടെ ഇരിക്കുമ്പോഴും ഓർത്തത് സഖാവിനെ ആണ്.അഭിയേട്ടനെ ഓർക്കുമ്പോൾ എല്ലാം ഞാൻ പോലും അറിയാതെ ഒരു പുഞ്ചിരി പുറത്തേക്ക് വരുന്നുണ്ട് എന്നത് എനിക്ക് അത്ഭുതം ആയിരുന്നു.പ്രകടനങ്ങൾക്കിടയിൽ സഖാവ് ആദ്യമായി എന്നെ ഇന്ന് നോക്കി.സന്തോഷത്തിന് അതിരില്ലായിരുന്നു.കുറെ നേരം ഒറ്റക്കിരുന്നു ചിരിച്ചു.എന്തിനാണെന്ന് എനിക്കും വലിയ പിടി ഉണ്ടായിരുന്നില്ല.

അന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോയത് കാന്റീനിലേക്ക് ആണ്.അതിന് പ്രധാന കാരണം അവളുമാരുടെ സഖാക്കളും അവരെ കാത്ത് അവിടെ ഇരിപ്പുണ്ട് എന്നതാണ്. ഇലക്ഷൻ ആയതു കൊണ്ട് അവർ കാണുന്നത് തന്നെ വല്ലപ്പോഴും ആയിരുന്നു. അത് കൊണ്ട് എല്ലാവർക്കും കൂടി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞപ്പോഴും ഞാൻ എതിർപ്പ് ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും നമുക്ക് എന്ത് എതിർപ്പ്... സന്തോഷം അല്ലെ ഉള്ളു.. സഖാവിന്റെ കാര്യം അവരോട് പറഞ്ഞിട്ടില്ല. അവരോട് എന്നല്ല.. ഇക്കയോട് ഒഴിച്ച് ആരോടും പറയാൻ അവസരം കിട്ടിയിട്ടില്ല. സമയം ആവുമ്പോൾ പറയാം എന്നാണ് വിചാരിക്കുന്നത്. ഒരു മേശക്ക് ചുറ്റും ആയി ഞങ്ങൾ എല്ലാവരും ഇരുന്നു. ആമിയുടെ നേരെ അജുക്കയും ലക്ഷ്‌മിയുടെ നേരെ ഗോകുലേട്ടനും വരദയുടെ നേരെ അമലേട്ടനും ആയിട്ടാണ് ഇരുന്നത്.എന്റെ നേരെ പിന്നെ പറയണ്ടല്ലോ.. സഖാവ് തന്നെ. ദേവേച്ചിയുടെ വക ആണ് ആ പരിപാടി.എന്നിട്ട് ദേവേച്ചി സഖാവിന്റെ അരികിലായ് ഇരിക്കുകയും ചെയ്തു.ഹരിയേട്ടൻ അന്ന് ഉണ്ടായില്ല.പൂർണ്ണിമ ചേച്ചിയും ഗോഡ്വിൻ ചേട്ടനും പിന്നെ ആദ്യമേ ഒരു സ്ഥലം കയ്യെറി വെച്ചു. ഇപ്പോൾ പെയർ ഇല്ലാത്തത് നമ്മുടെ ദേവേച്ചിക്ക് ആണ്. ഇക്കായെ ഇവിടെ ഒന്നും കണ്ടില്ലല്ലോ എന്നോർത്തതും ദ വരുന്നു വനമാല... "അളിയോയ്....."

നീട്ടി വിളിച്ചുള്ള ഇക്കയുടെ വരവ് കണ്ടതും എനിക്ക് ചിരി പൊട്ടി. ദേവേച്ചി പിന്നെ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്നും ഉണ്ട്. ആള് നേരെ എന്റെ അടുത്തേക്ക് വന്നിരുന്നു. ദേവേച്ചിടെ നേരെ ആയിട്ട്. ദേവേച്ചി ഇക്കാനെ നോക്കി പേടിപ്പിക്കുന്നുണ്ടെങ്കിലും മൂപ്പർ അതൊന്നും മൈൻഡ് ചെയ്യാതെ എന്റെ പ്ലേറ്റിൽ കയ്യിട്ട് വരാൻ തുടങ്ങി. ഇടക്കിടക്ക് ദേവേച്ചിയെ ഒളികണ്ണ് ഇട്ട് നോക്കാനും നിന്നില്ല. ഞാൻ അത് ഒക്കെ കണ്ടു ചിരിച്ചു ഇരിക്കുമ്പോൾ ആണ് സഖാവ് എന്നെ നോക്കുന്നത് കണ്ടത്. ഞാൻ എന്തോ... പെട്ടന്ന് തലതാഴ്ത്തി. ഞാൻ നോക്കുമ്പോൾ വീണ്ടും സഖാവ് എന്നെ തന്നെ ആണ് നോക്കുന്നത്. കണ്ണ് എടുക്കുന്നെ ഇല്ല..!!! ഒരു നിമിഷം ഞാൻ ഉരുകി പോയെന്ന് തോന്നി.ഉഫ്.. അമ്മാതിരി നോട്ടം. സഖാവ് ആദ്യം ആയിട്ടാണ് ഇങ്ങനെ നോക്കുന്നത്. എനിക്കാകെ എന്തോ നാണമോ അങ്ങനെ എന്തൊക്കെയോ തോന്നാൻ തുടങ്ങി.എന്റെ തല പലവട്ടം താഴ്ന്നു.രക്ഷ ഇല്ലന്ന് കണ്ടപ്പോൾ അഭിയേട്ടനെ ഞാൻ ആദ്യമായി നോക്കി പേടിപ്പിച്ചു.എന്നിട്ടും മാറ്റമില്ല. പിന്നെ ആണ് ഞാൻ ചുറ്റിനും ഒന്ന് നോക്കിയത്.എല്ലാവരും കണ്ണും കണ്ണും നോക്കി പ്രണയിക്കുവാണ്.. എന്തിന് പറയുന്നു.. ഇക്കയും ചേച്ചിയും അടക്കം.!! ഗോഡ്വിൻ ചേട്ടനും പൂർണിമ ചേച്ചിയും പിന്നെ അവരുടെ തീറ്റ മത്സരം കഴിഞ്ഞു കയ്യും കഴുകി എണീറ്റ് പോയി.

സഖാവ് അപ്പോഴും എന്നെ മാത്രം നോക്കുകയായിരുന്നു.ഒരു നിമിഷം ഞാൻ ആ കണ്ണുകളിലെക്ക് നോക്കിയതും അറിയാതെ അതിൽ ലയിച്ചു പോയി.ആ കാന്ത കണ്ണുകൾ എന്നെ വല്ലാതെ ആകർഷിക്കുന്ന പോലെ...എത്ര നേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല. പെട്ടന്ന് ഒരു ബോധം വന്നപ്പോൾ ഞാൻ ചാടി എഴുന്നേറ്റു.എന്റെ എഴുന്നേപ്പിലൂടെ പലർക്കും ബോധം തിരിച്ചു കിട്ടി.അപ്പോൾ തന്നെ എല്ലാവരും കഴിപ്പ് മതിയാക്കി കൈ കഴുകാൻ പോയി. ഞാൻ കൈ കഴുകി കൊണ്ടെ ഇരുന്നു.സഖാവിനെ ഫേസ് ചെയ്യാൻ എന്തോ പോലെ... ആകെ ഒരു നാണക്കേട്. "ഇത്രക്ക് നാണമുള്ള ആളാണോ കണ്ണും കണ്ണും നോക്കി മണിക്കൂറുകളോളം ഇരിക്കണം എന്ന് കത്തിൽ പറഞ്ഞത്." കാതോരം സഖാവിന്റെ ശബ്ദം വന്നതും ഞാൻ ഞെട്ടി തിരിഞ്ഞു സഖാവിനെ നോക്കി. "ഏഹ്...!?" സഖാവ് പുഞ്ചിരിയോടെ ഒരു കടലാസ് എന്റെ നേരെ നീട്ടി.അത് ഞാൻ അന്ന് എഴുതിയ പ്രണയലേഖനം ആയിരുന്നു. പരസ്പരം മണിക്കൂറുകളോളം നമ്മുടെ *കണ്ണുകൾ കോർത്തു ഇരിക്കണം.കണ്ണുകൾ തമ്മിൽ കഥകൾ കൈ മാറണം * അതിൽ ഞാൻ എഴുതിയ വരി ചുവന്ന മഷി കൊണ്ട് അടിവര ഇട്ടിട്ടായിരുന്നു ഈ പറച്ചിൽ. ഞാൻ വീണ്ടും ചമ്മി നാറി. "മണിക്കൂറുകളോളം ഇരിക്കണം എന്ന് പറഞ്ഞിട്ട് ഇതിപ്പോൾ ഒരു മണിക്കൂർപോലും ആയില്ലല്ലോ ഗൗരി കുട്ടിയെ.." "ഉം... കളിയാക്കണ്ട.ഞാൻ ഇനി എഴുതുന്നില്ല. പോരെ.." അതും പറഞ്ഞു മുഖവും വീർപ്പിച്ചു ഞാൻ തിരിഞ്ഞു നിന്നു. "നീ ഇനിയും കത്തുകൾ എഴുതണം ഗൗരി... നിന്റെ കത്തുകൾ ആണെന്നിൽ പ്രണയത്തെ നിറച്ചത്.എനിക്ക് നിന്നോടുള്ള പോലെ നിനക്ക് എന്നോടും പ്രണയം ആയിരുന്നു എന്ന് വിളിച്ചു ഓതിയത് നിന്റെ കരിമഷി കണ്ണുകളും നിന്റെ കൈ പടയിൽ എഴുതിയ കത്തുകളുമായിരുന്നു.." .... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story