വാക പൂത്ത നാളിൽ : ഭാഗം 5

vakapootha nalil

രചന: കടലാസിന്റെ തൂലിക

"എഴുത്തുകാരന്റെ പേര് കിട്ടിയിട്ടുണ്ട്. അഭിനന്ദ് ശിവാനന്ദൻ. തേർഡ് ബികോം ഫിനാൻസ് " ലൈബ്രെറിയന്റെ നാവിൽ നിന്ന് കേട്ട വാർത്ത വിശ്വസിക്കാനാവാതെ ഞാൻ കണ്ണും തള്ളി നിന്നു. മനസ്സിലേക്ക് അന്നത്തെ ആ മുദ്രാവാക്യം വിളികളോടൊപ്പം അന്നുണ്ടായ പ്രസംഗവും ഓടി എത്തി. നെഞ്ച് വല്ലാതെ മിടിക്കാൻ തുടങ്ങി. 'നീ' അല്ലാതെ അയാളുടെ മറ്റു കൃതികളും ഞാൻ തിരഞ്ഞു വെച്ചിട്ടുണ്ട്. അത് അയാളുടെ സമ്മതത്തോടെ വീട്ടിലേക്ക് കൊണ്ട് പോകാം. "അയ്യോ.. അത് വേണ്ട."ഞാൻ പെട്ടന്ന് തന്നെ പറഞ്ഞു. "ആ.. എന്നാൽ ഇതൊക്കെ എടുത്തോളൂ.. വായിച്ചിട്ട് തിരിച്ചു വെച്ചാൽ മതി." ഒന്ന് രണ്ട് പുസ്തങ്ങൾ അയാൾ എന്റെ കയ്യിലേക്ക് വെച്ച് തന്നു.അതും കൊണ്ട് ഞാൻ ലൈബ്രറിയുടെ ഒരു മൂലയിലേക്ക് പോയി. പുസ്തകങ്ങളെ ഓരോന്നായി ഞാൻ നോക്കി.അതിൽ ഒരു ചുവന്ന പുറം ചട്ടയോട് കൂടിയ പുസ്തകം എടുത്തു.ആദ്യ പേജിൽ തന്നെ കണ്ടത് സഖാവിന്റെ ഫോട്ടോയോട് കൂടിയ കുറച്ചു വിവരങ്ങൾ ആണ്.അത് കാണും തോറും എന്നിൽ ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു.സഖാവ് ആയിരിക്കും ആ കവിത എഴുതിയത് എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞിരുന്നുവോ..

കൃതികളിൽ ആദ്യം തന്നെ ഒരു കവിത ആയിരുന്നു.പിന്നെയും ഉണ്ട് ഒരുപാട് കവിത.മുഴുവൻ വായിക്കാൻ സമയം തികയില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.ഭാമയെ കൂട്ടാതെ ആണ് വന്നത്.അത് കൊണ്ട് ഒരു പിരിയഡ് കട്ട്‌ ചെയ്താലും കുഴപ്പം ഇല്ല.എല്ലാ കവിതയും വെറുതെ ഒന്ന് മറിച്ചു നോക്കി.ചില പേജുകളിൽ വിരലോടിച്ചു.എന്നിൽ ഒരു സന്തോഷം വന്നു നിറയുന്നുണ്ടായിരുന്നു അപ്പോൾ. അടുത്ത പുസ്തകം എടുത്തപ്പോൾ മനസ്സിലായി അത് കഴിഞ്ഞ വർഷത്തെ ഈ കോളേജിലെ മാഗസിൻ ആണെന്ന്.അതിൽ ഓരോരുത്തരുടെ കൃതികൾ കണ്ടു അത്ഭുതം ആണ് ഉണ്ടായത്.ഇത്രയും വലിയ എഴുത്തുകാർ ഇവിടെ പഠിച്ചു പോയിട്ടുണ്ടോ..? കുറച്ചു മറിച്ചപ്പോഴേക്കും 'ചുവന്ന പക്ഷികൾ' എന്ന ഒരു രചന കണ്ട് എന്റെ കണ്ണുകൾ അവിടെ തറഞ്ഞു നിന്നു.മുകളിൽ അഭിനന്ദ് ശിവാനന്ദൻ എന്ന പേര് കൂടി കണ്ടതും അത് വായിക്കാൻ വല്ലാത്ത ഒരു ഉത്സാഹം തോന്നി.പതിയെ വായിക്കാൻ തുടങ്ങി. ആദ്യം കോളേജിനെ പറ്റി ഉള്ള ചെറിയ ഒരു വർണ്ണന ആയിരുന്നു.വാക പൂക്കളെ പറ്റിയും ചെങ്കൊടിയേ പറ്റിയും ക്ലാസ്സ്‌ മുറികളെ പറ്റിയും കാന്റീനിനെ പറ്റിയും അങ്ങനെ ഒട്ടുമിക്ക കാര്യങ്ങളും ആ ചെറു വിവരണത്തിൽ കടന്ന് വന്നു.ചുവന്ന പക്ഷികളെ കുറിച് പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ കുറച് കൂടി സൂക്ഷ്മതയോടെ വായിച്ചു.

'ജാതിമതരാഷ്ട്രീയ ബേധമന്യേ എല്ലാവരും ആയി സൗഹൃദത്തിൽ ആയിരുന്നു എങ്കിലും നിഴൽ പോലെ കൂടെ ഉണ്ടായിരുന്നത് അവർ 7 പേരാണ്.ഞാനുൾപ്പെടെ ഉള്ള എട്ടാൾ സംഘം. ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല. പ്രത്യേകം പേരിട്ടു വിളിക്കാൻ ആവാത്ത ബന്ധം. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഞങ്ങളെല്ലാം ഭ്രാന്തന്മാർ ആണ്.തേചൊട്ടിച്ച പെണ്ണിന് വേണ്ടി ഇപ്പോഴും കവിതകൾ എഴുതുന്ന ഹരി, ഏതോ ഒരു ഉമ്മച്ചി കുട്ടിയെ വീഴ്ത്താൻ വേണ്ടി പഠിച്ച പണി 18 ഉം നോക്കിയിട്ടും നടക്കാത്ത വിഷമത്തിൽ പുതിയെ കുറുക്കു വഴികളെ ഗവേഷണം ചെയ്യുന്ന അജു, എന്നോ സ്വപ്നത്തിൽ കണ്ട ഒരു പെണ്ണിനെ അത് തന്റെ ഭാവി വധു ആണെന്നും പറഞ്ഞു നേരിൽ കാണാൻ വേണ്ടി കാത്തിരിക്കുന്ന അമൽ, ഗൾഫിൽ അച്ഛന്റെ പൂത്ത കാശെല്ലാം ഇട്ടെറിഞ്ഞു കോളനിയിൽ പാവപ്പെട്ടവരുടെ കൂടെ കഴിയുന്ന ഗോഡ്വിൻ,ജൂനിയർ ആയിട്ട് കൂടി ഞങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞു കയറി വന്ന ഗോകുൾ, സ്വന്തമായി ഒരു ആളെ ഭാവനയിൽ കണ്ടെടുത്ത് അയാളെ മാത്രം പ്രണയിക്കുന്ന പൂർണ്ണിമ.

അതിനേക്കാൾ ഒക്കെ ഉപരി ആയി മറ്റൊരു ഭ്രാന്തി...ദേവിക. സഖാവിന്റെ സഖി.' അത് കേട്ടപ്പോൾ എന്റെ ഉള്ളിൽ ഒരു മിന്നൽ പിണർപ്പ് ഉണ്ടായി. ആകാംഷയുടെയും തോല്ലൊരു പേടിയോട് കൂടെയും ഞാൻ ആ ഭാഗം വായിക്കുവാനായി പോയി. പെട്ടന്ന് ആരോ എന്റെ അടുത്ത് വന്നിരുന്നു. എന്റെ ഓപ്പോസിറ്റ് ആയി ആരുടെയോ സാന്നിധ്യം എനിക്ക് അനുഭവപ്പെട്ടതാണ്. മുഖമുയർത്തി നോക്കിയില്ല. നോക്കാൻ ധൈര്യം വന്നില്ല. "ഗൗരി..."പേര് വിളിച്ചപ്പോൾ തലയുയർത്തി നോക്കാതിരിക്കാൻ കഴിഞ്ഞില്ല. എന്റെ നേരെ എതിരായി നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി....!!! ***** നിങ്ങൾക്ക് തല്ല് കൂടാൻ ഉള്ള ചന്ത ആണെന്ന് "തോന്നിയോ ഈ ക്യാമ്പസ്‌." പ്രിൻസിപ്പലിന്റെ മുമ്പിൽ തല്ല് കൂടിയ ഒരു കൂട്ടർ തലകുമ്പിട്ട് നിൽക്കുകയായിരുന്നു.മറ്റേ കൂട്ടരുടെ തല താഴ്ന്നില്ല.തല ഉയർത്തി തന്നെ പിടിച്ചു.സത്യം അവരുടെ ഭാഗത്തു ആണെന്ന് അവർ ഉറച്ചു വിശ്വാസിച്ചു. "എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്, എത്ര വാണിങ് ചെയ്തിട്ടുണ്ട് നിങ്ങളെ ഞാൻ. എന്നിട്ടും നിങ്ങൾ വീണ്ടും അത് ആവർത്തിക്കുകയാണോ..

"പ്രിൻസി അഭിയുടെ നേരെ വർധിച്ച ദേഷ്യത്തോടെ അലറി "ഇത്ര പറഞ്ഞിട്ടും ഒരു കുറ്റബോധം ഉണ്ടോ എന്ന് നോക്കിയേ.. വലിയ എന്തൊ കാര്യം ചെയ്ത പോലെ നിൽക്കുന്നത് കണ്ടില്ലേ.." "ഞങ്ങൾക്ക് കുറ്റ ബോധം തോന്നേണ്ട ആവിശ്യം ഇല്ല സാർ. കാരണം ഞങ്ങളുടെ ഭാഗം ആണ് ശരി എന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസം ഉണ്ട്". പ്രിൻസിയുടെ കണ്ണിൽ നോക്കി തന്നെ സഖാവ് പറയുന്നത് കേട്ട് പ്രിൻസിക്ക് വീണ്ടും ദേഷ്യം ഇരട്ടിച്ചു. "നിങ്ങളോട് ഞാൻ വാൺ ചെയ്തതല്ലേ.. ഇനി ഒരു എസ്ക്യൂസ്‌ ഇല്ലെന്ന്. സോ നിങ്ങൾക്ക് സസ്‌പെൻഷൻ തരാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. രണ്ട് മൂന്ന് മാസം വീട്ടിൽ ഇരിക്കട്ടെ. അപ്പോൾ പഠിക്കും എല്ലാം. അറ്റെന്റെൻസ് കിട്ടാതെ നിങ്ങൾ എങ്ങനെ എക്സാം എഴുതും എന്ന് എനിക്ക് കാണണം." "അവർക്ക് സസ്‌പെൻഷൻ കൊടുക്കാൻ മാത്രം എന്താണ് ഇവിടെ ഉണ്ടായത്". ബൈജു മാഷ് അങ്ങോട്ടേക്ക് കടന്നു വന്നു കൊണ്ട് ചോദിച്ചു. "സാർ ഇതിലേക്ക് ഇടപെടേണ്ടതില്ല. ഇത് ഞാൻ നോക്കി കോളം". പ്രിൻസി അയാളെ തടഞ്ഞു. "ഇടപെടണം. കുട്ടികളുടെ പ്രശ്നം അല്ലെ.. ഇടപ്പെട്ടില്ലെങ്കിൽ ശരിയാവില്ല. ഇവർ രണ്ട് കൂട്ടരും തല്ലുണ്ടാക്കിയില്ലേ.. പിന്നെ എന്തിനാണ് ഒരു കൂട്ടർക്ക് മാത്രം സസ്‌പെൻഷൻ." "sfi യൂണിറ്റ് എന്ന പേരും പറഞ്ഞു ഇവർ സ്ഥിരം ഈ കോളേജിൽ തല്ല് ഉണ്ടാക്കുന്നു.

മാത്രമല്ല. ഇന്ന് ഇവർ ആണ് ആദ്യം തല്ല് ഉണ്ടാക്കിയത്."അപ്പോൾ ഇവരെ അല്ലെ സസ്പെന്റ് ചെയ്യേണ്ടത്. "ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് ആണ് ഞങൾ തല്ല് ഉണ്ടാക്കിയത്." ഗോകുൾ വീറോടെ പറഞ്ഞു. "തെളിവ് ഉണ്ടോ.. സാക്ഷികൾ ഉണ്ടോ.. പോട്ടെ ആ പെൺകുട്ടി പോലും വന്നു പരാതി തന്നില്ലല്ലോ.. ഇനി ഇപ്പോൾ ഇവർ ആ പെൺകുട്ടിയോട് മോശമായി പെരുമാറി എന്നിരിക്കട്ടെ. അങ്ങനെ ആണെങ്കിൽ ആ പെൺകുട്ടി വന്നു പരാതി തരട്ടെ. ഇവിടെ നിന്ന് നടപടി ഉണ്ടാകും." "ഹും. നടപടി. കഴിഞ്ഞ കൊല്ലം ഇത് പോലെ ഒരു പെൺകുട്ടി ഇവിടെ വന്നു പരാതി തന്നപ്പോൾ അത് അവളുടെ വസ്ത്രധാരണയിൽ ഉള്ള കുഴപ്പം കൊണ്ടാണ് എന്ന് പറഞ്ഞു അവളെ സസ്പെന്റ് ചെയ്തതും പിന്നെ ഞങ്ങൾ സ്റ്റുഡന്റസ് എല്ലാം ഒന്നിച്ചു സമരം ചെയ്തു അവർക്ക് നീതി വാങ്ങി കൊടുത്തതും സാർ മറന്നു കാണില്ലല്ലോ.. "അഭി അത് പറയുമ്പോൾ പ്രിൻസിപ്പൽ വിയർക്കുന്നുണ്ടായിരുന്നു. "കണ്ടില്ലേ.. വായ തുറന്നാൽ തർക്കുത്തരമേ വായിൽ നിന്ന് വരുള്ളൂ.."

"ഇത് തർക്കുത്തരം അല്ല സാർ. സത്യം ആണ്." "ഇനി നിങ്ങൾ തമ്മിൽ ഒരു തല്ല് വേണ്ട.ഒരു പെൺകുട്ടിയോട് മോശമായി പെരുമാറി. അവർ ഇവരെ തല്ലി. ഇവർ ഇവരെയും. പ്രശ്നം അവസാനിച്ചു. മതി. രണ്ട് കൂട്ടരും ക്ലാസ്സിലേക്ക് പൊയ്ക്കോളൂ... " ബൈജു മാഷ് പറഞ്ഞപ്പോൾ രണ്ട് കൂട്ടരും പരസ്പരം ഒന്ന് നോക്കി പുറത്തേക്ക് പോയി. കുറച് നേരത്തിനു ശെഷം ബൈജു മാഷും. "അവർക്ക് ഒരു ഡോസ് കൂടി കൊടുക്കമായിരുന്നു". അഭി ബൈജു സാറിന്റെ എടുത്തു വന്നു ഇളിച്ചു കാണിച്ചു. "ഒന്ന് പോയെടാ.. അല്ലെങ്കിൽ തന്നെ പ്രിൻസിക്ക് സംശയം വന്നു തുടങ്ങി. എന്നാണാവോ എന്നെ പിടിച്ചു പുറത്താക്കുന്നത്." "അങ്ങനെ ഉണ്ടായാൽ ശക്തമായി പ്രതികരിക്കും. ഈ കോളേജ് മുഴുവനും." "അത് പിന്നെ അല്ലെ..ഇപ്പോൾ പഠിക്കുക. അതിനൊപ്പം മറ്റുള്ളവരെ കൂടി കേൾക്കുക. പോരാടുക." ഒരു സഖാവിന്റെ ഉറച്ച വാക്കുകൾ ആയിരുന്നു അത്........... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story