വാകപ്പൂ..🥀: ഭാഗം 1

vakappoo

രചന: പാലക്കാട്ടുകാരി

എടി.. നാളെ എല്ലാവരും വരുമോ... ഞാനും വരണോ....... 

എടി ..... നീയും വാ.. എല്ലാവരും ഉള്ളതല്ലേ.. 

എനിക്കെന്തോ.... വല്ലാത്ത. ഒരു... 

എടി പെണ്ണെ... എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്... മര്യാദക്ക്... വായോ.... 

ഓ... ശരി വന്നേക്കാം...... ഡി.. പിന്നെ മാഷിന് കൊടുക്കാൻ വല്ലതും വാങ്ങിയിട്ടുണ്ടോ   

ആ അത്... എബിയും...അനൂപും  വാങ്ങി.... 

ആ.. ഓക്കെ 

പിന്നെ നീ നാളെ ഒറ്റക്.. വരണ്ടട്ടോ 

പിന്നെ... ആരെ കൂട്ടണം 

നിന്റെ ഹരിയേട്ടനെ... കൂട്ടിക്കോ... 

എടി.... പോടീ... ഒന്ന് വച്ചിട്ട് പോ നീ വച്ചിട്ട്..... നിന്നെ ഒക്കെ വിളിച്ച എന്നെ തല്ലാൻ ആളില്ലല്ലോ  ... ജന്തു ... 

ഓ എന്റെ.. മുത്തേ ചൂടാവല്ലേ.... ഞാൻ ആ കലിപ്പനെ ഒന്ന് കാണാനുള്ള ആഗ്രഹം കൊണ്ട്.... പറഞ്ഞതാ  ....... മുത്തേ.... 

ഞാൻ വക്കുവാ...
അങ്ങനെ ഞാൻ പറഞ്ഞാൽ വല്ലതും കേൾക്കുന്ന ആൾ ആണെങ്കിൽ.... എത്ര നന്നായിരുന്നു..... 

അനു ..... നീ എന്താ ഒറ്റക്കിരുന്ന് സംസാരിക്കുന്നെ..... 

ഏയ്‌ ഒന്നുമില്ല... 

ഇതാ നിനക്ക് ആണ് ഫോൺ  .. 

ആരാ.. അമ്മേ 

ഹരി... ആണ്... നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല പറഞ്ഞു  ..... 

ആണോ ഇങ്ങു താ 


അമ്മ ഫോൺ എന്റെ കയ്യിൽ തന്നിട്ട് പോയി....  എന്തായാലും.... സംസാരിക്കണം ... അല്ലെങ്കിൽ വഴക്ക് കേൾക്കും.... അല്ലെങ്കിലും ഹരിയേട്ടന്റെ വായിൽ നിന്ന് കേൾക്കുന്നത്... എനിക്ക് പതിവായി.... പോയില്ലേ..ഇന്ന് എന്താണാവോ..... 

ഹലോ.... ഹരിയേട്ടാ... അനു  ആണ്...... 

എവിടെ ആയിരുന്നു ഡി . ഇത്രയും നേരം...... ഞാൻ എത്ര നേരായി വിളിക്കുന്നു.... നീ ഏത് മറ്റവനെ വിളികയായിരുന്നു..... മെസ്സജും അയച്ച്.... replyപോലുമില്ല..... എന്താടി നിന്റെ നാവിറങ്ങി പോയോ......

ഒന്നും മിണ്ടിയില്ല 

ഡി..... 

കഴിഞ്ഞോ....  എന്റെ ഫ്രണ്ട് ആയിഷ വിളിച്ചത് ആണ്.... നാളെ... ആനുവൽ ഡേ പ്രോഗ്രാം ഉണ്ട് വരുന്നില്ലേ ചോദിച്ചതാണ്  .. അല്ലാതെ വേറെ ആരേം വിളികയല്ല.... 

മ്മ്... എന്നിട്ടെന്തേ നീ പോകുന്നില്ലേ..... 

ആ പോണം.... ഹരിയേട്ടൻ എന്തിനാ വിളിച്ചേ ... 

എന്തെ എനിക്ക് എന്തെങ്കിലും പറയാന് മാത്രമേ നിന്നെ വിളിക്കാൻ പാടു എന്ന് നിയമം വല്ലോം ഉണ്ടോ....

ഹരിയേട്ടാ.... ഞാൻ ഇപ്പോൾ അമ്പലത്തിൽ പോവാൻ നിൽക്കാണ്...പോയി വന്നിട്ട് ഹരിയേട്ടന്റെ വായിലുള്ളത്.. മുഴുവൻ കേട്ടോളം..... 
പറഞ്ഞു തീരും മുൻപ് കാൾ കട്ട്‌ ആയി.... ദേഷ്യം വന്നു കാണും.....  അല്ലെകിലും ഹരിയേട്ടന് എന്നോടുള്ള... ദേഷ്യം കുറച്ചു കൂടുതൽ ആണ്..... വല്ലപ്പോഴും ഒക്കെ വിളിക്കു... അല്ലാത്ത സമയത്ത് മുഴുവൻ പാർട്ടി അല്ലെങ്കിൽ ജോലി  

അമ്മേ ഞാൻ പോവാണ്.... 

പോയിട്ട് വരാം...... 

ആ ശരി.... വൈകരുത് ട്ടോ... വേഗം വരണേ...... 

ഇന്ന് മൂഡ് ഫുൾ off ആണ്... ഹരിയേട്ടന്റെ വഴക്ക് കൂടി.. ആയപ്പോൾ.... സമാധാനം ആയി.... അല്ലെങ്കിലും ഈ ഇടയായിട്ട് ... ഹരിയേട്ടന്... എന്നോട് ദേഷ്യം കൂടുതൽ ആണ്.. തൊട്ടതിനും പിടിചതിനും.... ഒക്കെ വഴക് മാത്രം...... എന്നെ ഇടക്ക് മാത്രം വിളിക്കും... അന്ന് എനിക്ക് ഇല്ലാത്ത വഴക്ക്.. ഇല്ല.... ഞാൻ അങ്ങോട്ട് വിളിച്ചാൽ..... എടുക്കില്ല.... ജോലിയിൽ ആണെന്ന് പറയും.... ഇതിന് ഇടക്ക് ഒരു സമയം എപ്പോഴാണ് എന്ന് മാത്രം അറിയില്ല..... 

       ..................................... 


ഡാ... നീ എന്തിനാ അവളോട് ഇങ്ങനെ ദേഷ്യപെടുന്നത്....? 

പിന്നെ വിളിച്ചിട്ട് എടുക്കാതിരുന്നാൽ ദേഷ്യം വരില്ലേ....? 

അപ്പോൾ അവൾക്കും അങ്ങനെ തോന്നിക്കൂടെ..... നീ ജോലി ചെയ്യുന്ന... സമയത്തും... അല്ലാതെ ഉള്ള സമയത്തും... അവൾ വിളിച്ചിട്ട് എടുക്കാതിരുന്നാൽ..... അവൾക്കും എത്ര വിഷമം ആയിക്കാണും.... 

എടാ.... 

അവൾ ഇപ്പോഴല്ലേ ഒന്ന് എടുക്കാതിരുന്നുള്ളു.... അല്ലാത്ത സമയത്ത്... ഫസ്റ്റ് ബെൽ തന്നെ അവൾ എടുക്കാറില്ലെടാ..... വെറും പാവമാ... നീ ഇങ്ങനെ വേദനിപ്പിക്കല്ലേ.... 

എടാ അത്..... പിന്നെ   അറിയാതെ ദേഷ്യം വന്നു പോകുന്നതാ .. അല്ലാതെ ഒന്നുമില്ല.... 

അത് നിന്നെക്കാൾ നന്നായിട്ട് അവൾക്ക് മനസിലാകും... അത് നിന്റെ ഭാഗ്യം.... നിനക്ക് ഇപ്പോൾ അവളോട് വല്ലാതെ ദേഷ്യപെടുന്നത്.. കൂടുതൽ ആണ്..... അത് കുറച്ചോ... 

എടാ എനിക്ക് പറ്റാഞ്ഞിട്ടല്ലേ.... അല്ലാതെ അവളോട് ഒരു ദേഷ്യമോ.. ഒന്നും ഉണ്ടായിട്ടല്ല..... 

മ്മ്... അങ്ങനെ അയാൽ നിനക്ക് കൊള്ളാം.... എടാ.. ദാ  . അനു വരുന്നുണ്ട് 

അപ്പോഴാണ് ഹരിക്ക് ഒരു call...വന്നത്.... 

എടാ ഒരു min...... 

ആ മാഷേ..... ഞാൻ അമ്പലത്തിന്റെ അടുത്തുണ്ട്.....ആ അഫ്സലും ഉണ്ട്.... എവിടെ പാർട്ടി ഓഫീസിലോ... ആ ഇപ്പോൾ വരാം മാഷേ.... ആ ഓക്കെ... 

എടാ... ഹരി.. ഇതാ അനു വരുന്നു.. ചെന്ന് ഒരു സോറി പറയി.... 

അതൊക്ക പിന്നെ.... മാഷ് അത്യവശ്യമായിട്ട് ചെല്ലാൻ പറഞ്ഞു.. 

എടാ... ഒരു.. രണ്ട് min പോരെ.. 

എടാ നിന്നോട് കയറാനാ.. പറഞ്ഞെ.... 

എടാ... എന്നാലും...... 

        
      .............................................. 

അങ്ങനെ ഓരോന്ന് ആലോചിച് നടന്നു പോവുമ്പോൾ ആണ്.. ഹരിയേട്ടനും.... അഫ്സൽ ഇക്കാക്കയും... നില്കുന്നത് കണ്ടത്.... 

 ഇടക്ക് ഒകെ കാണും എന്നല്ലാതെ... സംസാരം ഒന്നുമില്ല...ആൾ എപ്പോഴും തിരക്കിൽ ആണ്.... ഞാൻ അങ്ങോട്ട് സംസാരിക്കാൻ.. ചെന്നപ്പോൾ ഒക്കെ തിരക്കിൽ ആണെന്ന് ഒഴിഞ്ഞു മാറും... 

 ഇന്നിപ്പോൾ ഒരു സോറി പറയാം.. അല്ലെ... അതും വിചാരിച്ചു നടക്കുമ്പോൾ . ആണ്.... എന്നെ കണ്ടത് കൊണ്ടാണോ.. അറിയില്ല.... വണ്ടി എടുത്ത്... അവർ പോയിരുന്നു...


..... സാരില്ല എന്തെങ്കിലും തിരക്ക് കാണും..... പഴയപോലെ ഒന്നും അല്ല.... ആൾക്ക് ഇപ്പോൾ ഒരു ജോലി ഉണ്ട്.... അതിന് ഇടക്ക്... പാർട്ടിയും.... വീടും കുടുംബവും.... എന്നോട് സംസാരിക്കാൻ ഒക്കെ സമയം ഉണ്ടാവില്ല... തിരക്ക്.. കാരണം അല്ലെ...അങ്ങനെ ഒക്കെ.... പറഞ്ഞ് ഞാൻ എന്നെ മനസിനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചു    ...... അറിയാതെ എങ്കിലും.. കണ്ണ് നിറയുന്നുണ്ടായിരുന്നു....... 

അമ്പലത്തിന്റെ ഉള്ളിലേക്ക് കയറി... ഒരുപാട് പ്രാർഥിച്ചു... ഹരിയേട്ടന് വേണ്ടി ആയിരുന്നു..... ഒരുപാട് തിരക്കുകൾക്ക്‌ ഇടയിൽ എങ്കിലും.... ഒന്ന് മിണ്ടാനും കാണാനും.. പറ്റണം എന്ന്..... ഒരു ആപത്തും വരുത്തരുതേ... ദേവി..... 

തിരിച്ചു വീട്ടിലേക്ക് എത്തി....... 

ഫോൺ എടുത്ത്... ആദ്യം.. ഹരിയേട്ടനെ വിളിച്ചു.. എടുക്കില്ല  എന്ന് അറിയാമായിരുന്നു.... എന്നാലും ഒരു പ്രതീക്ഷ...... 
   അമ്മയുടെ കൂടെ.... അടുക്കളയിൽ കയറി.....കുറച്ചു സഹായിച്ചു ... ഇടക് ഫോൺ നോക്കും.... ഹരിയേട്ടന്റെ കോളും മെസ്സേജും ഉണ്ടോ എന്ന്... 

അച്ഛൻ വിളിച്ച്.... കുറച്ചു സംസാരിച്ചു..... പിന്നെ ഗ്രൂപ്പിൽ കയറി നാളതെ പ്രോഗ്രാമിനെ കുറിച്ച് ആയിരുന്നു ചർച്ച  ...... 

ഭക്ഷണം ഒക്കെ കഴിച്ചു .. കിടന്നു.... 
എന്നാൽ ഉറക്കം വന്നില്ല.... 

ഇപ്പോൾ അധികം ഒന്നും ഹരിയേട്ടനോട്... സംസാരിക്കാറില്ല.... പഴയപോലെ ഒന്നുമല്ല..... വലിയ തിരക്കുള്ള ആൾ... ആണ്..... നാട്ടുകാരുടെ എന്ത് പ്രശ്നത്തിനും കൂടെ നിൽക്കുന്ന..... ആ സഖാവിനോട് ഒരു ഇഷ്ടം ആയിരുന്നു    എന്നാൽ സംസാരിക്കാൻ പേടി ആയിരുന്നു... കണ്ടാൽ പോലും മാറി നടക്കും.... പിന്നീട്    എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ..... ആദ്യം പേടി ആയിരുന്നു  ...... 

... 'നിന്റെ പേടി എനിക്ക് മനസിലാകും.... എന്നെ സ്നേഹിക്കാനും..... എന്നെ സഹിക്കാനും.. കാത്തിരിക്കാനും... പറ്റുമെങ്കിൽ.... കൂടെ നിൽകാം  കൊടുത്ത വാക്ക് ഹരി ഒരിക്കലും  തെറ്റിക്കാറില്ല....... '

വാക്ക് പാലിക്കാൻ ആയി... അച്ഛനോടും അമ്മയോടും വന്നു സംസാരിക്കുമ്പോൾ.... അച്ഛന് പൂർണ സമ്മതം ആണെന്ന് അറിഞ്ഞപ്പോൾ..... ലോകം കീഴടക്കിയ.. സമ്മതം... ആയിരുന്നു എന്നിൽ ........പിന്നീട് ഞങളുടെ സമയം ആയിരുന്നു..... നാട്ടിലെ എല്ലാവർക്കും അറിയുമായിരുന്നു... നാട്ടിലെ പെൺപിള്ളേർക്ക് മുഴുവൻ അസൂയ തന്നെ ആയിരുന്നു.... അവരുടെ താരത്തെ തട്ടി എടുത്തു എന്നും പറഞ്ഞ്...... അതും ഒരു രസം ആയിരുന്നു.... എന്റെ പഠനം കഴിഞ്ഞിട്ട് മതി വിവാഹം എന്നാണ് തീരുമാനിച്ചത്  ...പിന്നീട് പലപ്പോഴും കാണും.... ഒരുപാട് യാത്ര കൊണ്ട് പോയി...... ഒരുപാട് സംസാരിച്ചു...... ഒരു ദിവസം ഒരു സ്ഥലത്ത് നിന്ന് സംസാരിക്കുമ്പോൾ....ആണ്... ആരോ ശ്റദ്ധിക്കുന്നുണ്ട് എന്ന് മനസിലായത്..... അവൻമാർ നോക്കുന്നത് എന്നെ ആണെന്നും.... മനസിലായി.....എന്താണെന്ന് മനസിലായില്ല..... 

ഡി... ഷാൾ ഒകെ ഇടുമ്പോൾ മര്യദക്ക് ഇടണം എന്ന് പറഞ്ഞ് .... നേരെ.ഇട്ടു തരുമ്പോൾ ..... ആ കൈകളിൽ ഞാൻ സുരക്ഷിത ആണെന്ന് മനസിലായി...
എത്ര ദേഷ്യം ഉണ്ടെങ്കിലും.... വാശികാരൻ ആയോണ്ട് ഞാൻ തന്നെ പോയി.... സോറി പറയും അല്ലെങ്കിലും... ഹരിയേട്ടനോട് പിണങ്ങി ഇരിക്കൻ എനിക്ക് പറ്റില്ല...... 

...... പിന്നീട് എപ്പോഴാണ്... ഞങ്ങൾക്ക് ഇടയിൽ ... ഈ.... അകലം ഉണ്ടായത്.... ഏയ്‌ അകലം ഒന്നുമില്ല.... ഹരിയേട്ടന്റെ തിരക്ക് കാരണം ആണ്.....സ്നേഹം മാത്രമേ ഉള്ളു......... 

രാത്രി.... 12:00ക്ക് ഫോൺ അടിക്കുന്നത് കേട്ടിട്ടാണ്... എഴുന്നേറ്റത് ..ഹരിയേട്ടൻ ആണെന്ന് കരുതി വേഗം ഫോൺ എടുത്തു.... 

ഹലോ.... അനുകുട്ടി അച്ഛനാ മോളെ. 

ആ അച്ഛാ ... 

Happy birthday.. to.. u.... അച്ഛന്റെ മോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ.... ട്ടോ 

ഓ... thq.. അച്ഛാ .. 

മോൾക്കുള്ള.... സമ്മാനം അമ്മയുടെ കൈയിൽ ഉണ്ട്   .... നേരത്തെ തന്നെ   വാങ്ങി വക്കുട്ടോ...... 

ആ... അച്ഛാ.. 

ഇനി എന്റെ മോള് ഉറങ്ങിക്കോ... രാവിലെ എണീറ്റു അമ്പലത്തിൽ പോണം..... 

ആ അച്ഛാ... 

ആ ശരി മോളെ...... 

അച്ഛൻ.... ഫോൺ വച്ചു....എന്നാലും ഹരിയേട്ടൻ വിളിച്ചില്ല....സാരമില്ല.... 

കഴിഞ്ഞ വർഷം ആദ്യമായി വിഷ് ചെയ്തത്... ഹരിയേട്ടൻ തന്നെയാ.... ഇത്തവണ അച്ഛൻ........ 

പിന്നെ ഉറക്കം വന്നില്ല തലങ്ങും വിലങ്ങും റൂമിനുള്ളിൽ നടന്നു.... 

6:00ക്ക്... അമ്പലത്തിൽ പോവാൻ റെഡി ആയി..... ഒരു മഞ്ഞയും പച്ചയും നിറമുള്ള ദാവണി ആണ് ഉടുത്തത് അത്.... കഴിഞ്ഞ വർഷത്തെ പിറന്നാളിന് ഹരിയേട്ടൻ  തന്ന ഗിഫ്റ്റ് ആയിരുന്നു....  

അമ്മേടെ മോൾക്ക് അച്ഛന്റെയും പിറന്നാൾ ആശംസകൾ.... 
അപ്പോഴാണ് അമ്മ  വന്നത്......

ഇതാ ഇതുടുത്ത്‌ അമ്പലത്തിൽ പോയാൽ മതി...... അത് ഒരു... വെള്ളയും ചുവപ്പും നിറമുള്ള ദാവണി ആണ്........ 

ആ ശരി അമ്മേ..... 

ആ ദാവണി കൈയിൽ പിടിച്ചു ഞാൻ ഒന്ന് കണ്ണാടിയിൽ നോക്കി..... 
      സമ്മാനം ഒന്നും വേണ്ട...... ഒരു വാക്ക് എങ്കിലും..... മതി.... 
   വെറുതെ ഒന്ന് ആഗ്രഹിച്ചു     .. 

ഇത് മതി.... മാറ്റണ്ട..... ഹരിയേട്ടൻ തന്നതല്ലേ....... അങ്ങനെ മറക്കാൻ പറ്റില്ലല്ലോ...... ദാവണി മാറ്റാതെ ഞാൻ താഴേക്കു ചെന്നു.... 

എന്ത്പറ്റി മോളെ.... 

അത് എനിക്ക്.... പകമാവുന്നില്ല... ലൂസ് ആണ് ... 

അങ്ങനെ ആവാൻ വഴി ഇല്ലല്ലോ.... സാരമില്ല.... നീ പോയിട്ട് വാ... അപ്പോഴേക്കും ശരി ആക്കാം... 

ആ... 

അങ്ങനെ നടന്നു അമ്പലത്തിൽ എത്തി.... അപ്പോഴാണ് ഇന്നലെത്തെ കാര്യങ്ങൾ ഓർമ വന്നത്..... 

അമ്പലത്തിൽ കയറി.... കുറച് വഴിപാട് ഉണ്ടയിരുന്നു..... 
    അധികം ആഗ്രഹങ്ങളോ മോഹങ്ങളോ ഇല്ല.... ഹരിയേട്ടന്റെ കൂടെ ഉള്ള ഒരു ജീവിതം മാത്രം മതി.... 
.... കണ്ണടച്ചു ഞാൻ പ്രാർഥിച്ചു....... 

അമ്പലത്തിൽ നിന്ന് ഇറങ്ങി ... നേരെ വീട്ടിൽ പോണം... പക്ഷേ... ഹരിയേട്ടനെ പോയി കണ്ടാലോ... ഇവിടെ അടുത്തല്ലേ..... 

ഹരിയേട്ടന്റെ.... വീട്ടിലേക്ക്.  ഞാൻ നടന്നു ..... അച്ഛൻ ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നുണ്ടായിരുന്നു.... 

ആ ആരിത്.... അനുവോ.. വാ മോളെ... നീ ഇങ്ങോട്ട് ഒകെ ഉള്ള വഴി മറന്നോ.. 

ഏയ്യ്.... അങ്ങനെ മറക്കാൻ പറ്റുമോ... അച്ഛാ.... 

ആ....അവൾ അടുക്കളയിൽ ഉണ്ട്... മോള് ചെല്ല്.... 

ഹരിയേട്ടനോ....? 

അവൻ എണീറ്റിട്ടില്ല.... ഇന്നലെ എപ്പോഴാ... അവൻ ഒന്ന് വന്നത്... ഒരുപാടായി.... ഒന്നും കഴിച്ചില്ല..... 

ആ ശരി.... അച്ഛാ... ഞാൻ അമ്മയെ ഒന്ന് കാണട്ടെ..... 

ആ ശരി.... 

അമ്മ അടുക്കളയിൽ ഗംഭീര പണിയിൽ ആണ്...... 

എന്താ അമ്മേ ഉണ്ടാകുന്നത്.... 

അച്ഛനും മോനും രണ്ട് ഇഷ്ടങ്ങളല്ലേ.... കഷ്ടപ്പെടാൻ ഞാൻ ഒരുത്തിയും....


ഞാൻ വന്നാൽ അമ്മക്ക് ഫുൾ റസ്റ്റ്‌ തരാട്ടോ.... 

 ആഹ്.... നിന്നെ ഒന്ന് കൊണ്ടുവരാൻ പറഞ്ഞാൽ...... അവള് പടിക്കുന്നതല്ലേ... കഴിയട്ടെ.. പറയും.... 

മ്മ്.... 

അല്ല മോൾ എന്താ ഈ നേരത്ത്... 

ഏയ്‌ ഒന്നുമില്ല... വെറുതെ... അമ്പലത്തിൽ പോയി വരുന്ന വഴി ആണ്... ഇതാ... അമ്മേ പ്രസാദം... 
ഞാൻ അമ്മയുടെ നെറ്റിയിൽ തൊട്ട് കൊടുത്തു ...... 

അമ്മേ ഞാൻ ഹരിയേട്ടനെ ഒന്ന് കണ്ടോട്ടെ... 

അപ്പോൾ ഞങ്ങളെ കാണാനുള്ള വരവല്ല... 

ഏയ്‌.. അങ്ങനെ ഒന്നുമില്ല... 

അവൻ മോളിലുണ്ട്.... ഇതാ.. ഈ ചായ കൊണ്ടുപോയി... കൊടുത്തേക്ക്.... എനിക്കിനി കയറാൻ വയ്യ.... 

ശരി... അമ്മേ...... 

ഞാൻ ചായ എടുത്ത്.... ഹരിഏട്ടന്റെ മുറിയിലേക്ക്..... ചെന്നു..... 

.... മുറി പുട്ടിയിട്ടില്ല.... നന്നായി..... 

ഞാൻ പതുക്കെ... അടുത്തേക്ക്.. ചെന്നു.... 

... ഭവാന് അറിയുമോ.. ഇന്ന് ഈ ഉള്ളവളുടെ ജന്മദിനം ആണ്.... ആ ആരോട് പറയാൻ..... 
ശബ്ദം ഉണ്ടാക്കിയില്ല....... 

ഹരിയേട്ടാ ..... എണീക്.... ഇതാ... ചായ. 

മറുപടി ഒന്നുമില്ല.... 

ഹരിയേട്ടാ....ഞാൻ ഒന്ന് കൂടി... വിളിച്ചു .. 

 നീ ഒന്ന് പോയെ അനു..... ഞാൻ ഒന്ന് ഉറങ്ങട്ടെ.... 

പിന്നെ ഒന്ന് എണീറ്റെ ഹരിയേട്ടാ  .. 

ഡി അപ്പുറത്ത്‌ പോ.. നീ... വെറുതെ ഉറക്കം കളയാനായിട്ട്...  

ഓ ഇനിയും ഉറങ്ങാനോ..... ഇപ്പോൾ ശരിയാക്കി തരാം    ..... 

അടുത്തുണ്ടായിരുന്ന.... ജെഗ്ഗിലെ വെള്ളം.... എടുത്തു. മുഖത്തു തെളിച്ചു... അങ്ങനെ വിടാൻ പറ്റില്ല...... 

ദേഷ്യം കൊണ്ട് മുഖം വലിയുന്നത്   കണ്ടു ....... എണീറ്റുനിന്ന്..... എനിക്ക് നേരെ തിരിഞ്ഞു..... 

പ്ടെ...... 

ഹരിയേട്ടന്റെ... കൈകൾ.. എന്റെ മുഖത്തു... പതിഞ്ഞു..... 

ഹരിയേട്ടാ .. ഞാൻ.... 

മിണ്ടരുത്...... മനുഷ്യൻ ഓരോ തിരക്ക് കാരണം.... ഉറക്കം പോലും ഇല്ല.... അപ്പോഴാണ്.... അവള് കളിക്കാൻ വന്നേക്കുന്നത്..... മനുഷ്യന്റെ സ്വസ്ഥത കളയാൻ ഓരോ മാരണങ്ങൾ ഇറങ്ങിക്കോളും ഉള്ള സ്വസ്ഥത കളയാൻ... ആയിട്ട് രാവിലെ തന്നെ...... 

അതും പറഞ്ഞ്.... ബാത്റൂമിലേക് പോയി...... 

അടികൊണ്ട വേദനയിൽ .... ഞാൻ അങ്ങനെ ശില കണക്കെ നിന്നു പോയി...... 
എങനെ എങ്കിലും.. വീട്ടിൽ എത്തിയാൽ മതി എന്നായി...... 

കരഞ്ഞുകൊണ്ട്.. തിരിഞ്ഞതും..... അഫ്സലിക്ക.... എന്റെ പിന്നിൽ ഉണ്ടായിരുന്നു..... 

തിരിഞ്ഞ് നിന്ന് ചിരിക്കാൻ ഞാൻ ഒരുപാട് പാട് പെട്ടു..... മനസിന്റെ വേദനയോ.... മുഖത്തു പറ്റിയ വേദനയോ.... കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്........ 

അനു....വേദനിച്ചോ.. ടോ... 

അതൊന്നും സാരില്ല..... ഹരിയേട്ടനെ സ്നേഹിച്ച നാൾ മുതൽ..... എന്തെങ്കിലും  ഇടക്ക് ഓരോ കാരണങ്ങൾ ഉണ്ടാകും..... ഇതുപോലെ ഒരു അടിയോ... ചിലപ്പോ വഴക്കോ... ഒക്കെ എനിക്ക് ശീലമായി..... എന്റെ ഒരോ...  കുട്ടിക്കളി കാരണമല്ലേ..... ഹരിയേട്ടന് ദേഷ്യം വരുന്നത്..... സാരമില്ല....... പുറമെ ഈ ദേഷ്യമുള്ളൂ.... മനസ് മുഴുവൻ സ്നേഹം തന്നെയാ..... 
...... പിറന്നാൾ ദിനത്തിൽ.... നല്ല സമ്മാനവും കിട്ടി.... ഇനി ഇതിൽ കൂടുതൽ ഒന്നും കിട്ടാനുണ്ടാകില്ല... അല്ലെ.. ഇക്ക.... 

അയ്യോ അനു ഇന്ന് തന്നെ ബര്ത്ഡേ ആണോ...... എന്നിട്ടും അവൻ    

സാരമില്ലെന്നെ.... താഴത് ആരോടും പറഞ്ഞില്ല..ഹരിയേട്ടനോടും പറയണ്ട.... ..  എപ്പോഴെങ്കിലും ഓർമ വരുമോ നോക്കട്ടെ..... അല്ലെ .. ഓർമ കാണില്ല.... ഒരുപാട് തിരക്കുള്ള ആളല്ലേ...... 
എന്നാൽ ഞാൻ പോവട്ടെ... അമ്മ അന്വേഷിക്കും.... 
.... പിന്നെ ഇവിടെ നടന്നത് ഒന്നും താഴെ അമ്മയോടോ അച്ഛനോടോ പറയണ്ട... അവർക്ക് വിഷമം ആകും... ഹരിയേട്ടനെ വഴക് പറയും... അത് .. വേണ്ട.....

ഇല്ല ഞാനായിട്ട് പറയുന്നില്ല..... 

കണ്ണീരൊക്കെ തുടച്ചു  താഴെ ... അച്ഛനോടും അമ്മയോടും പറഞ്ഞ്... ഞാൻ വീട്ടിലേക്ക് നടന്നു ....... 

അമ്മ കാണുന്നതിന് മുൻപ്.... മുഖത്തെക്ക് മുടി ഇട്ട്..... ഞാൻ നടന്നു.... 

എന്താ അനു നീ വൈകിയേ.... 

അത് ഞാൻ ഹരിയേട്ടന്റെ വീട്ടിൽ പോയി അമ്മേ.... അതാ..... 

ആ ശരി..... പിന്നെ നിന്റെ ഫോൺ കുറെ നേരമായി.... അടിക്കുന്നുണ്ട്..... 

കേട്ട പാതി... കേൾക്കാത്ത പാതി... ഞാൻ റൂമിലേക്ക് ഓടി ...... ഹരിയേട്ടൻ ആയിരിക്കണേ ... എന്ന് പ്രാർഥിച്ചു...... 

എബി ആണ്..... 

 Happy ബര്ത്ഡേ... ചങ്കെ.... 

താങ്ക്സ്... ഡാ 

താങ്ക്സ് ഒക്കെ അവിടെ നിൽക്കട്ടെ.... ചെലവിനുള്ളതും കൊണ്ട് അങ്ങോട്ട് വന്നാൽ മതി കേട്ടല്ലോ ...... 

ആ 

ലേറ്റ്.... ആവണ്ട... വേഗം പോരെ.. 

മ്മ് by..... 

ശോ ഒരു നിമിഷം ഞാൻ അത് ഹരിയേട്ടൻ ആകാൻ പ്രാർഥിച്ചു...... 

കണ്ണാടിയിൽ മുഖം ഒന്ന് നോക്കി.... ആ അഞ്ചു വിരലിന്റെ പാട് അങ്ങനെ തന്നെ ഉണ്ട്......മുഖം പൊത്തി ഞാൻ കരഞ്ഞു.....

 എന്തിനാ ഹരിയേട്ടാ... എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നെ..... ഒത്തിരി സ്നേഹിച്ചു അതാണോ  ... ഞാൻ ചെയ്ത തെറ്റ്....... എന്തിനാണ് ഇത്രയും.... ദേഷ്യം  .... 

ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു..... ഡ്രസ്സ്‌ change ചെയ്തു...... ഒരു ചുരിദാർ ആണ്... ഇട്ടത്..... മുഖത്തെ പാടുകൾ മാഞ്ഞില്ല....മുടി മുഴുവൻ അഴിച്ചിട്ടു കെട്ടിവച്ചില്ല.... കെട്ടിവച്ചാൽ.... പാട് കാണും...... നീളൻ മുടി...... ആയത്കൊണ്ട് അങ്ങനെ കിടന്നോളും  .... 

താഴേക്ക്... ചെന്ന്... ചായ കുടിച്ചു..... അമ്മയോട് യാത്ര പറഞ്ഞു... ഞാൻ ഇറങ്ങി.... ബസ്റ്റോപ്പിലേക്ക് നടന്നു....... 

ഫോൺ കൈയിൽ ഉണ്ട്.... ഹരിയേട്ടൻ... വിളിക്കും എന്നെ എന്ന പ്രതീക്ഷയിൽ...... ഞാൻ നോക്കി..... 

ബസ് വന്നു നിന്നു ...... അതിൽ കയറി... എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ..... വിദ്യ ഉണ്ടായിരുന്നു...... മുഖത്തെ പാട് ആരും കാണാതിരിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു..... കോളേജിന്റെ മുമ്പിൽ കൂട്ടുകാർ മുഴുവൻ ഉണ്ടായിരുന്നു..... 
എല്ലാവരും വിഷ് ചെയ്തു.... മുഖം മറക്കാൻ..... ഞാൻ ഒരുപാട് കഷ്ടപ്പെട്ടു....... പ്രോഗ്രാമിന്റെ ഭാഗമായി..... ചെയ്യാൻ ഒരുപാട് ഉണ്ടായിരുന്നു..... അതൊക്കെ കഴിഞ്ഞു പ്രോഗ്രാം തുടങ്ങി ...... ഒരു വെൽക്കം സ്പീച് ചെയ്യാൻ സർ എന്നെ ക്ഷണിച്ചു...... 
..... മനസിനു സുഖം ഉണ്ടായാൽ  അല്ലെ.... വരുന്ന വാക്കുകൾക്...... തെളിച്ചം ഉണ്ടാകു.... എങനെ ഒക്കെയോ പറഞ്ഞു.... തീർത്തു.. ഞാൻ ഇറങ്ങി..... പ്രോഗ്രാം ഈവെനിംഗ് വരെ ഉണ്ടായുള്ളൂ...... അത് കഴിഞ്ഞു എല്ലവർക്കും ട്രീറ്റ്‌ കൊടുത്തു.... ക്യാന്റീനിൽ വച്ചു തന്നെ... കേക്ക് ഒക്കെ ഓർഡർ ചെയ്ത് വച്ചിരുന്നു.......അതൊക്കെ കട്ട്‌ ചെയ്തു.... എല്ലാവരും ഫുഡ് ഒക്കെ കഴിച്ചു ...... എല്ലാവർക്കും മുമ്പിൽ സന്തോഷത്തിൽ ആണെന്ന്... ഞാൻ അഭിനയിച്ചു  ....... ഈ നിമിഷം വരെ എന്നെ ഒന്ന് വിളിക്കാൻ ഹര്യേട്ടന് തോന്നിയില്ലല്ലോ..... 

അനു..... എന്തെങ്കിലും problem ഉണ്ടോ... 

എന്താ എബി ഒന്നുമില്ലെടാ ഞാൻ ഹാപ്പി ആണ്‌..... 

അപ്പൊ നിന്നെ ആരാ അടിച്ചേ.... 

എന്നെയോ.... ഏയ്‌ അങ്ങനെ ഒന്നുമില്ല.... ഞാൻ ഒന്ന് പതറി പോയി.... 

പിന്നെ നിന്റെ മുഖത്തോ...... 

അപ്പോഴാണ് എന്റെ മുടി മുഴുവൻ പിന്നിലേക്ക് വീണു കിടക്കുവായിരുന്നു.... അത് ഞാൻ മുന്നിലേക്ക് മുഖം മറക്കുന്ന രീതിയിൽ ഇട്ടു..... 

അത് എബി ഒന്നുമില്ല. 

പിന്നെ എന്താ ആണ്‌  അനു നീ എന്നോടും കള്ളം പറയാൻ തുടങ്ങിയോ      

അവൻ അങ്ങനെ ആണ്‌.... എന്നെ പറ്റി ഞാൻ പറയുന്നതിന് മുൻപ് തന്നെ മനസിലാകുന്ന എന്റെ best ഫ്രണ്ട്...... അവനോട് ഒന്നും മറച്ചു വക്കാൻ എനിക്ക് പറ്റില്ല  ...... എല്ലാം തുറന്നു പറഞ്ഞു.... 

എടി എന്താ ഹരിയേട്ടൻ ഇങ്ങനെ..... നിന്നെ ഒരു കാര്യവും ഇല്ലാതെ വഴക്ക് പറയുന്നു.... നിന്റെ ബര്ത്ഡേ ആയിട്ട് ഒന്ന് വിഷ് ചെയ്തത് പോലുമില്ല. നീ അങ്ങോട്ട് കാണാൻ ചെന്നപ്പോൾ അടി കൊടുത്തു.... പറഞ്ഞു വിട്ടിരിക്കുന്നു.... എന്ത് മനുഷ്യനാ..... കലിപ്പൻ ഒക്കെ ആവാം ഇത് ഇത്തിരി കടുപ്പം തന്നെയാണ് ഇനി നിന്നെ ഒഴിവാക്കാൻ ആയിരിക്കുമോ.... 
അനു    നീ ഫോൺ ഇങ്ങു ത.... ഞാൻ ഹരിയേട്ടനോട് സംസാരിക്കം.... 

വേണ്ട എബി .... ഹരിയേട്ടൻ ഓർക്കുമ്പോൾ വിളിച്ചോളും... 

ദേ... സമയം... 6:00അവരായി... ഇത്രയും നേരം വിളിക്കാത്ത ആളു... ഇനി വിളിക്കും എന്ന് തോന്നുന്നുണ്ടോ 

അത്.. എടാ വിളിക്കും...... ഓരോ തിരക്കിൽ പെട്ടന്ന് പോകുന്നതാണ്... അല്ലാതെ ഒന്നുമില്ല..... 

എന്നാലും ഇങ്ങനെയും ഉണ്ടോ ഓരോ... തിരക്ക്.... 

എബി വേണ്ട...... 

എടി ഞാൻ.... 

ഹരിയേട്ടന് എന്നോട് ഇഷ്ടക്കുറവ് ഒന്നുമില്ല..... സ്നേഹം മാത്രമേ ഉള്ളു... ഓരോ തിരക്ക് കാരണം ആണ്‌ എന്നെ വിളിക്കാൻ പറ്റാത്തത്.. അല്ലാതെ ഒന്നുമില്ല അത് മനസിലാക്കാൻ എനിക്ക് പറ്റും....... പിന്നെ ഒരു പിറന്നാൾ അല്ലെ... സാരമില്ല.....നീ ഇ ടോപ്പിക്ക് ഇവിടെ വച്ച് നിർത്തിയേയ്ക്ക് 

എടി... സോറി നിനക്ക് ഇത്രയും ഹെർട്ടിങ് ആവുമെന്ന് കരുതിയില്ല......
but..... ഹരിയേട്ടൻ is so ലക്കി.. to ഹാവ് a partner like u...

മ്മ് മതി.... ഞാൻ പോവട്ടെ ലേറ്റ് ആവുന്നു .... 

ആ നിൽക്ക്.. ഞാൻ കാർ കൊണ്ട് വന്നിട്ടുണ്ട്...... ഞാൻ ആക്കി തരാം 

എബി പറഞ്ഞതും ഒരു കണക്കിൽ  ശരി തന്നെയല്ലേ.... എന്നെ ഒഴിവാക്കുന്നതാണോ. അതോ....ഏയ്‌ അങ്ങനെ ഒന്നുമില്ല..... എന്റെ എല്ലാം വെറും തോന്നൽ ആണ്‌.... 

അങ്ങനെ ആലോചിച്ചു വീട്ടിൽ എത്തി... എബിയോട് ഒരു ചായ കുടിക്കാൻ ക്ഷണിച്ചു.... അവൻ വന്നില്ല.... 

ഫ്രഷ് ആയി..... ഒന്ന് കിടന്നു നല്ല ക്ഷീണം ഉണ്ടായിരുന്നു...... കുറച്ചു കഴിഞ്ഞപ്പോൾ.. ഫോൺ ഒകെ എടുത്തു നോക്കി.... ഒരുപാട് പേര് മെസ്സേജ് അയച്ചിരുന്നു.... എല്ലാവർക്കും താങ്ക്സ് അയച്ചു.... എന്റെ pic ഒക്കെ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്.... 

ചങ്കിന്റെ പെണ്ണിന് പിറന്നാൾ ആശംസകൾ...... 
അഫ്സലിക്ക ഇട്ട സ്റ്റേറ്സ് ആണ്‌.... ഞാനും ഹരിയേട്ടനും അഫ്സലികയും കൂടെ ഉള്ള pic.... ആണ്‌...... 

ഞാൻ ഒന്നും സ്ക്രീന്ഷോട് എടുത്ത് ഇട്ടില്ല.... 

        "പിറന്നാൾ ആശംസകൾ അയച്ച  എല്ലാവർക്കും നന്ദി..... "

ഒരു സ്റ്റാറ്റസ് ഇട്ടു..... 

എന്നാലും നേരം ഇത്രയായിട്ടും ഹരിയേട്ടൻ  എന്നെ ഒന്ന് വിളിച്ചില്ലലോ 

 പെട്ടന്ന് ഒരു കാൾ വന്നു... ഹരിയേട്ടന്റെ വീട്ടിൽ നിന്നാണ്   ഹരിയേട്ടൻ ആണെന്ന് കരുതി.. 

ഹെലോ 

അമ്മേ..... 

ഇന്ന് മോൾടെ പിറന്നാൾ ആയിട്ട് അമ്മ അറിഞ്ഞില്ലല്ലോ.... മോൾക്ക് ഒന്ന് പറയാമായിരുന്നില്ലേ.... 

അത് സാരില്ല അമ്മേ.. 

കഴിഞ്ഞ തവണ ഹരി തലേ ദിവസം തന്നെ പറഞ്ഞു...... ഇന്ന് അവന് എന്ത് പറ്റി.... ആവോ... 

അതൊന്നും സാരമില്ല അല്ല... അമ്മ ഇത് ഇപ്പൊ എങനെ അറിഞ്ഞത്.... 

അത്.... അമ്മ ഇപ്പോഴാ കലണ്ടർ നോക്കിയത്..... അങ്ങനെ മനസിലായത്..... 

ഹരിയേട്ടൻ അവിടെ ഉണ്ടോ... അമ്മേ 

ഇല്ല മോളെ..... അവൻ നിന്നെ വിളിച്ചില്ലേ 

ആ വിളിച്ചമ്മേ ഞാൻ മറന്നുപോയതാ... 

സത്യം പറ നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ 

ഏയ്‌ അങ്ങനെ ഒന്നുമില്ല.. അമ്മേ അമ്മക് തോന്നുന്നത് ആണ്‌.... 


തുടരും...... ❣️

Share this story