വാകപ്പൂ..🥀: ഭാഗം 16

രചന: പാലക്കാട്ടുകാരി

മുത്തശ്ശി ഒരു tough character ആണ്.... കുപ്പിയിൽ ആക്കാൻ നീ വല്ലാതെ കഷ്ടപെടും...... 

അഫ്സലെ... നീ മിണ്ടാതിരിക്കുന്നോ അതോ... ആ കുളത്തിൽ പിടിച്ച് തള്ളണോ....? 


ടാ വെറുതെ അവന്റെ കയ്യിൽ നിന്ന് മേടിക്കണ്ട...... 


ഇല്ല നീ പൊയി വാ..... all the best.... 
പോയി ജയിച്ചു വാ... 

ഞാൻ അവനെ ഒന്ന് രൂക്ഷമായി ഒന്ന് നോക്കി 


താഴെയാണ്   മുത്തശ്ശിയുടെ മുറി....... നല്ല വാസനസുഗന്ധത്തിന്റെയും...... കെട്ടുപുസ്തകങ്ങളുടെ മണമുള്ള ഒരു വൃത്തിയുള്ള മുറി.... മുത്തശ്ശിയുടെത് പോലെ തന്നെ മുറിയും വളരെ സ്ട്രിക്ട് ആണെന്ന് തോന്നുന്നു......... 
മുത്തശ്ശിയുടെ മുറിയിലേക്ക് കയറി 

അവർ പറഞ്ഞ പോലെ മുത്തശ്ശി പുസ്തകം വായിക്കുകയായിരുന്നു..... 

മുത്തശ്ശി 
ഞാൻ വാതിലിന്റെ മുന്നിൽ നിന്ന്കൊണ്ട് വിളിച്ചു 

മുത്തശ്ശി  ...... 


മുത്തശ്ശി പുസ്തകത്തിൽ നിന്ന് തല പൊക്കി എന്നെ ഒന്ന് നോക്കി 


ആ ഹരി  വാ.... എന്താ അവിടെ നില്കുന്നെ.... ഇവിടെ വന്നു ഇരിക്ക്.... 

ഞാൻ ഒരു പുഞ്ചിരിയോടെ അകത്തേക്ക്....കയറി അടുത്തുള്ള ചെയറിൽ ഇരുന്നു... 


അനു എവിടെ....? 

അവൾ മുറിയിൽ ഉണ്ടാകും..... 
ഞാൻ ഒരു വിധം വിക്കി വിക്കി പറഞ്ഞു 


അതെന്താ അങ്ങനെ.... സാധാരണ രണ്ട് പേരും ഒന്നിച്ചാണല്ലോ കാണാറ് ഇത്തവണ എന്ത്പറ്റി........ 

അത് മുത്തശ്ശി...... 

എന്താടാ പ്രശ്നം..... നിങ്ങൾ വന്നപ്പോൾ മുതൽ.... ശ്രദ്ധിക്കുന്നു..... എന്തോ കാര്യമായിട്ട് ഉണ്ടല്ലോ.......... പറയി നീ 


അത് മുത്തശ്ശി ഞാൻ....... 


ഒരു ചോദ്യത്തിന് ഒരു ഉത്തരം അത് കൃത്യമായിരിക്കണം..... സത്യവും...... 


ഞാൻ പറയാം.... ഈ വീട്ടിൽ ഇനി എന്നെ സഹായിക്കാൻ     മുത്തശ്ശിക്ക് അല്ലാതെ... വേറെ ആർക്കും പറ്റില്ല..... 

ഹരി നടന്നതെല്ലാം മുത്തശ്ശിയോട് പറഞ്ഞു...... 


അത്  മുഴുവനും കേട്ടിട്ട്..... മുത്തശ്ശി അങ്ങനെ ഇരുന്നു...... 


അറിയാം മുത്തശ്ശി തെറ്റാണ് ചെയ്തത്... പക്ഷെ എന്റെ അപ്പോഴത്തെ അവസ്ഥയിൽ അങ്ങനെ ഒക്കെ പറഞ്ഞു പോയി.... അവൾ ഇല്ലാതെ എനിക്ക് പറ്റില്ല..... ഇത് എല്ലാം അറിഞ്ഞിട്ട് ..... അനുന്റെ അച്ഛനും അമ്മയു വേറെ വിവാഹം... നോക്കുകയാണ് .....അറിയില്ല എന്താണ് ചെയ്യേണ്ടത് എന്ന്.... പക്ഷെ അവൾ ഇല്ലാതെ എനിക്ക് പറ്റണില്ല.....

ഹരിയുടെ കണ്ണുകൾ നിറഞ്ഞു 

തെറ്റ് നിന്റേത് തന്നെയാണ്... പക്ഷെ... അത് ഇ ത്രത്തോളം എത്തിച്ചത് അവളും... ഉള്ളപോലെ ഉള്ളത് രണ്ട് പേരും... പറഞ്ഞില്ല... അത് നിങ്ങളുടെ തെറ്റ്.... ഇനി ഇതിൽ എനിക്ക് എന്ത് ചെയ്യാൻ ആകും..... 


അങ്ങനെ പറഞ്ഞു ഒഴിയരുത്.. മുത്തശ്ശി.... അവളെ അത്രയും ഇഷ്ട്ടം ഉള്ളത് കൊണ്ട് ആണ്.... അല്ലാതെ ഒന്നും ഉണ്ടായിട്ടല്ല.... ആരോട് വേണമെങ്കിലും.... മാപ്പ് പറയാൻ.... ഞാൻ തയ്യാറാണ്....... എനിക്ക് വേണം അവളെ.. പറ്റണില്ല.... അവളില്ലാതെ.... 😔😔😟😟


മുത്തശ്ശി.... അവന്റെ നെറുകയിൽ തലോടി.... 

സാരമില്ല.. കഴിഞ്ഞതൊക്കെ.. കഴിഞ്ഞു.... ഇനി അതോർത് വേവലാതി വേണ്ട..... ആട്ടെ ഇനി.. ഞാൻ എന്താ ഇനി ചെയ്യണ്ടേ... 


അത്.... 


അത് ഞങ്ങൾ പറഞ്ഞാൽ മതിയോ.. 
(കോറസ് )( അശ്വിൻ. അഫ്സൽ. കുഞ്ഞു )


അപ്പോൾ എല്ലാവരും കരുതി കൂട്ടി തന്നെ ആണല്ലേ.... 


ഏയ് അങ്ങനെ ഒന്നുമില്ല (അഫ്സൽ )


ശരി പറ കേൾക്കട്ടെ........ 


അവർ എല്ലാരും കൂടി കാര്യങ്ങൾ പ്ലാൻ ചെയ്തു ... 


ആ ഞാൻ പറഞ്ഞു നോക്കാം.... 


ആ അത് മതി മുത്തശ്ശി ഒന്ന് പറഞ്ഞാൽ മാത്രം മതി...... അവൾക്ക് മുത്തശിയെ പേടി ആയത്കൊണ്ട് അനുസരിക്കും..... 


ആ എന്നാൽ നിങ്ങൾ ചെല്ല് ഞാൻ ഒന്ന്കുടി ആലോചിക്കട്ടെ..... 


മുത്തശ്ശി എത്രവേണേൽ ആലോചിച്ചോ.. നമുക്ക് ഇത് ഒന്ന് നടന്നു കിട്ടിയാൽ മതി... 


മ്മ്...... 


എന്നാൽ പിന്നെ ഞങൾ അങ്ങോട്ട്.. 

ആ ചെല്ല്... 

ഈ കുട്യോൾടെ ഓരോരോ കാര്യങ്ങൾ..മുത്തശി ഒന്ന് പുഞ്ചിരിച്ചു.. കൊണ്ട് വായന തുടർന്നു.. 

അവർ നാലു പേരും മുറിയിൽ എത്തി.... discusion തുടങ്ങി... 

അശ്വിനെ... മുത്തശ്ശി പ്ലാൻ നടത്തുന്നതിന് മുൻപ് തന്നെ.... നീ മുങ്ങണം ഒപ്പം ഞനും ഐശ്വര്യയും പോവും..... 


ആ ഓക്കെ സെറ്റ്...... 


നീ ഇവിടെ നിൽക്കണം... കേട്ടല്ലോ....ഹരി full കലിപ്പിൽ ആവണം.. 


അതെന്തിനാ എങ്കിൽ അല്ലെ... ഓൾ എന്തേലും മിണ്ടുള്ളൂ... 


ആ അത് ശരിയാ 


അപ്പോൾ എല്ലാവരും റെഡി അല്ലെ..... 

ആ.... 

പിന്നെ നീ മിതമായിട്ട് പറയണം ഓവർ ആക്കരുത്....... (afsal)


ഹരി അവനെ രൂക്ഷമായി നോക്കി 

അഫ്സലെ വെറുതെ അവന്റെ ചവിട്ട് മേടിക്കണോ നീ 

ഇല്ല... അതാ നല്ലത്.. ബാ നമുക്ക് താഴേക്ക് പോകാം...... 


അപ്പുവും ദേവുവും ചിന്നനും അങ്ങോട്ട് വന്നു.... 


വല്യേട്ട..... മുത്തശ്ശി അങ്ങോട്ട് ചെല്ലാൻ പറഞ്ഞു....എല്ലാരോടും 


ആ ഞങ്ങൾ വരുവാ .. 

അപ്പോൾ മുത്തശ്ശി പ്ലാൻ workചെയ്ത് തുടങ്ങി..... 


ആ എന്നാൽ വാ.... 


അങ്ങനെ ഞങ്ങൾ താഴേക്ക് ചെന്നു....... അവിടെ എല്ലാവരും ഉണ്ടായിരുന്നു.... പക്ഷെ അനുവിന്റെ കുറവ് ഉണ്ട്.... അവൾ ഇത് എവിടെ പോയി.... 

ആ എല്ലാവരും അമ്പലത്തിൽ പോകാൻ റെഡി ആയിക്കോളു.....അല്ല അനു എവിടെ 


അത് അമ്മേ... അവൾക്ക് വരാൻ പറ്റില്ല..  വയ്യാഞ്ഞിട്ട് മുറിയിൽ കിടക്കാണ്....


അയ്യോ അത് കഷ്ട്ടായലോ..... ശരി ബാക്കി ഉള്ളവർ വേഗം വരു.....

അമ്മേ അവൾ ഇവിടെ ഒറ്റക്ക് ആക്കീട്ട്... ഞാൻ എങനെ വരാനാ അമ്മേ.. നിങ്ങൾ എല്ലാവരും പോയിട്ട് വരു...

ഛെ നശിപ്പിച്ചു (അഫ്സൽ paranju)

പാടില്ല നീ അല്ലെ കുറെ വഴിപാട് കൊടുത്തത്...  അപ്പോൾ നീ ഇല്ലാതേ എങനെ നടക്കാന ഇതൊക്കെ...... 

എന്നാൽ പിന്നെ കുഞ്ഞു ഇവിടെ നിൽക്കട്ടെ 

ഏയ് അമ്മായി അത്  രാഹുലേട്ടൻ വരും അമ്മയുമച്ചനും ഒക്കെ ഉണ്ടാകും..... 


എന്താ അനു ചെറിയ കുട്ടി ഒന്നും അല്ലല്ലോ... അവൾ ഇവിടെ ഇരുന്നോളും.... 

എന്നാലും അമ്മേ... 


ഒരെന്നാലും ഇല്ല..... എല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടോളൂ.... 

മുത്തശ്ശി പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല അല്ലെ..... 


ഏയ് അനു ഈ അവസ്ഥയിൽ ആണെന്ന് നമ്മൾ അറിഞ്ഞില്ലല്ലോ..... അമ്മ അത് പറഞ്ഞപ്പോൾ പ്ലാൻ ചീറ്റി എന്ന് ഞാൻ കരുതി.... ഇതിപോൾ ലാഭായല്ലോ.... 


ആ എന്നാൽ വാ വേഗം പോവാ.... 

അല്ല ഞാൻ വന്നാൽ എങനെ ശരി ആവും.. 


എനിക്ക് മനസിലായി... മനുഷ്യൻ ആയാൽ ഇത്ര ആക്രാന്തം പാടില്ല ഹരി.... 


ഡാ അഫ്സലെ കുറച്ചു നേരം നിന്റെ ആ റേഡിയോ ഒന്ന് ഓഫ് ആക്കു...പ്ലീസ് 


ഡാ ഹരി നീ ഞങളുടെ കൂടെ വരുന്നു കുറച്ച് കഴിഞ്ഞു നീ മുങ്ങുന്നു...ഇവിടെ  പൊങ്ങുന്നു...... 


ആ okay...
🥀  🥀   🥀   🥀  🥀   🥀   🥀   🥀    


അനു നിനക്ക് വിഷമം ഉണ്ടോടി.... 

ഏയ് സാരില്ല........ 


ആ എന്നാൽ ഞാൻ പോട്ടെ... നേരത്തെ പോയാൽ നേരത്തെ പ്രാർഥിക്കാലോ 

ആരെ രാഹുലെട്ടനെയോ.... 


ആം . .  😁


പൊടി പോടി..... 


അവൾ മുറിക്ക് പുറത്തേക്ക് പോയി..... കുറച്ചു കഴിഞ്ഞു അമ്മയു മുത്തശ്ശിയും വന്നു.... സംസാരിച്ചു പോയി...... 

ഹരിയേട്ടൻ ഒന്ന് വന്നു കൂടി ഇല്ല.. ഹരിയേട്ടൻ എന്നെ മറന്നു കാണും..... ആ സ്നേഹവും അത്രേ ഉണ്ടാവുള്ളു... 


ഞാൻ സ്വയം സമാധാനിച്ചു.... 

അവർ ഒകെ  പോയെന്ന് തോന്നുന്നു..... 


🥀    🥀   🥀   🥀..  🥀  🥀  🥀  🥀

ഞാനും അശ്വിനും..... അഫ്സലും ഐശ്വര്യയും.... പാടത്തിന് കുറുകെ ഉള്ള വഴിയിലൂടെ നടന്നു..... 

സന്ധ്യ മയങ്ങുന്നതേ ഉള്ളു..... നല്ല പാലക്കാടൻ കാറ്റ് ഞങ്ങളെ തഴുകി പോയി...... ആകാശത്തു.. സൂര്യൻ മറയാൻ പോകുന്നു  ..... കാണുന്ന കാഴ്ചകൾ അത്രയും മനസ്സിൽ കുറിച്ചിട്ടു.... വളരെ നിശബ്ദമാണ് ഇവിടെ..... ആർക്കും ഒന്ന് മിണ്ടാൻ കൂടി തോന്നില്ല..... കാരണം ഈ മൗനം പോലും അത്രയും ആസാദ്യകമാണ്

അനു പാവം അവൾ ഇതൊക്കെ miss ചെയ്ത് കാണില്ലേ.... വന്നിട്ട് ഇത്രദിവസം ആയിട്ട്... ഒന്ന് പുറത്ത് പോലും ഇറങ്ങീട്ടില്ല.. ഇപ്പോൾ വരാനും പറ്റണില്ല..... 

ഒരു സ്ത്രീ ആയി പിറന്നതിൽ അവളും ഇത്തരം ദിവസങ്ങളിൽ സ്വയം ശപിച്ചു കാണില്ലേ ....... സ്ത്രീ സർവം സഹയായതിൽ എനിക്ക് അത്ഭുതമില്ല.... കാരണം... ഓരോ മാസവും  ജീവൻ പോകുന്ന വേദന സഹിക്കുന്നവൾക്ക് ബാക്കി എന്തും സ്വയം സഹിക്കാൻ കഴിയില്ലേ............ 

അമ്പലത്തിൽ എത്തി... പ്രാർഥിച്ചു.... കണ്ണുകൾ നിറഞ്ഞു പോകുന്നു ഞാൻ അറിയാതെ..... അവൾക്ക് വേണ്ടി ഉള്ള അവളുടെ പ്രാർഥനകൾ ഞാൻ വെറും സന്ദേശവാഹകൻ ആയി തീർന്നു.......

അശ്വിൻ അഫ്സലിനു എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്..... എനിക്ക് ഇതെല്ലാം കേട്ട് പരിജയം ഉള്ള കാര്യം ആയതിനാൽ..... ഒന്നിലും അത്ഭുതം തോന്നിയിരുന്നില്ല... അനുവിന് ഈ നാടിനെ പറ്റി പറയുമ്പോൾ ആയിരം നാവാണ് കേൾക്കാൻ എനിക്കും ഇഷ്ട്ടം ആയതിനാൽ ഞാനും കേട്ട് നില്കും.. 

ഇവിടെ ഒരുപാട് അഹിന്ദുക്കൾ ഉണ്ട്..  മുത്തശ്ശി അവരോട് എല്ലാം വളരെ സന്തോഷത്തിൽ സംസാരിക്കുകയാണ്.... ചിലർ പ്രാർഥിച്ചു ഇറങ്ങുന്നു... 
.
ജാതിയുടെയും മതത്തിന്റെയും പേരിൽ വഴക്കിടുന്നവർ ഇതൊന്ന് കണ്ട് മനസ്സിലാക്കട്ടെ.... എന്താണ് സ്നേഹം അല്ലെങ്കിൽ സാഹോദര്യം എന്ന്..... 

അവിടെ ഒന്ന് ചുറ്റി കാണാൻ മനസ്സ് അനുവദിച്ചില്ല.... അതിനേക്കാൾ വിലപ്പെട്ടത് എന്തോ..... ആ വീട്ടിൽ ഉള്ളത്കൊണ്ട് ആകാം..... 

മുത്തശ്ശിയോട് പറഞ്ഞു ഒപ്പം അശ്വിനോടും അഫ്സലിനോടും ഐശ്വര്യയോടും.... 

 വീട്ടിൽ ഒന്ന് എത്തി കിട്ടാൻ മനസ്സ് വെമ്പി... എല്ലാ വേദനകളും വിഷമങ്ങളും മാറ്റി.... അവളെ ഒന്ന് ചേർത്ത് പിടിക്കാൻ തോന്നുന്നു ....... 

എല്ലാ വേദനകളിലും ചേർത്ത് പിടക്കാൻ ഒരാൾ ഉണ്ടെങ്കിൽ എല്ലാ വേദനയും മറവിക്ക് അടിമപ്പെടും..... 


വീട്ടിൽ എത്തിയപ്പോൾ വാതിൽ പൂട്ടിയിരുന്നു.... പെട്ടന്നൊരാൾ വന്നു വാതിൽ തുറന്നു ...... 


ആ ഹരികുഞ്ഞ് വന്നോ.... ഞാൻ വീട്ടിൽ പോവാൻ നിൽ ക്കായിരുന്നു. മക്കൾ ഒറ്റക്കാണെ.... പോയിട്ട് വേണം അമ്പലത്തിൽ പോവാൻ... എങ്ങനെയാ അനുമോളെ ഒറ്റക്ക് ആകുക.... മോളോട് ചോദിച്ചപ്പോൾ പൊക്കോളാനും പറഞ്ഞു.... അതാ ഞാൻ കുഞ്ഞിന് ഒന്നും തോന്നരുത്.... 


ഏയ് അത് സാരമില്ല ചേച്ചി കുട്യോൾക്ക് വേണ്ടി അല്ലെ... ഞാൻ ഉണ്ടല്ലോ... പൊയ്ക്കോളൂ...... 


ശരി മോനെ... 

ഞൻ അകത്തു കയറി... വാതിൽ പൂട്ടി മുകളിലെ മുറി ലക്ഷ്യമാക്കി നടന്നു..... 
   
🥀     🥀    🥀   🥀   🥀   🥀    🥀   


ജനലിലൂടെ വെറുതെ... പുറത്തേക്ക് നിന്നു............തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story