വാകപ്പൂ..🥀: ഭാഗം 2

vakappoo

രചന: പാലക്കാട്ടുകാരി

  ' നിങ്ങൾ തമ്മിൽ... എന്തെങ്കിലും പ്രശ്നം ഉണ്ടോ....? '

  'ഏയ്‌ അങ്ങനെ ഒന്നുമില്ല... അമ്മക്ക് തോന്നുന്നത് ആണ്‌... '
 
'അമ്മ മോളോട് ഒരു കാര്യം പറയട്ടെ.... '

എന്താ അമ്മേ..... 

നിന്നെ ഇഷ്ട്ടപെട്ടതിന് ശേഷം അവന്റെ സ്വഭാവത്തിൽ ചെറിയ മാറ്റം ഒക്കെ ഉണ്ട്..... എന്നോടും അവന്റെ അച്ഛനോടും പഴയ പോലെ ദേഷ്യപ്പെടലോ ഒന്നുമില്ല... പക്ഷെ എന്റെ മോള് ഒരുപാട് സഹിക്കുന്നുണ്ട് അല്ലെ...അവനിൽ വലിയ മാറ്റം ഒന്നും ഉണ്ടാകില്ല.... ഇവനെ പോലെ ഒരാളെ നിനക്ക് വേണോ... ഈ ജീവിതം മുഴുവൻ അവനെ ഓർത്ത്.... കരയേണ്ടി വരും........

അമ്മ പറഞ്ഞു വരുന്നത് എനിക്ക് മനസിലായി.... കഴിയില്ല അമ്മേ..... അത്ര അധികം സ്നേഹിച്ചു പോയി... ആഗ്രഹിച്ചു പോയി.... എന്നോട് ഹരിയേട്ടന്റെ പേരിൽ മരിക്കാൻ പറ അമ്മേ... ഞാൻ ചെയാം പക്ഷെ... മറക്കാൻ മാത്രം കഴിയില്ല..... ആഗ്രഹിച്ചു പോയി... അമ്മേടെ മോന്റെ കൂടെ ഒരു ജീവിതം.... പിരിക്കരുത് അമ്മേ..... 
അതും പറഞ്ഞു ഞാൻ കരഞ്ഞു..... കരച്ചിൽ നിർത്താനായി ഞാൻ ഒരുപാട് പാട് പെട്ടു... കാരണം...... ഹരിയേട്ടനെ അത്രയും ഇഷ്ടപ്പെട്ടു പോയിരുന്നു..... 

മോളെ... അമ്മയോട് ക്ഷമിക്ക്... മോള് കരയണ്ട നിന്റെ അവസ്ഥ ഓർത്ത് സഹിക്കാൻ പറ്റുന്നില്ല  അത്കൊണ്ട് പറഞ്ഞതാ..... ഞാൻ കണ്ടില്ലേ ഓരോ ദിവസവും അവനെ ഓർത്ത് ആവലാതികൾ ആണ്‌....... അമ്മ അറിയാതെ പറഞ്ഞതാ മോളെ.. നീ വിഷമിക്കല്ലേ... 

ഏയ്‌.... സാരമില്ല... അമ്മേ.. എനിക്ക് വിഷമം ഒന്നുമില്ല...... ഹരിയേട്ടൻ എപ്പോഴാ വരുന്നേ.... 

അറിയില്ല മോളെ.... വന്നാൽ ഉടനെ നിന്നെ വിളിക്കാൻ പറയാം....

വേണ്ട... പറയണ്ട..... എന്നോട് സ്നേഹം ഉണ്ടെങ്കിൽ വിളിക്കും.... 

നീയും വാശിയിൽ ആണോ.... 

അതെ 

മ്മ്... നിങ്ങൾ ആയി നിങ്ങളുടെ പാട് ആയി..... ഞാൻ ഇടപെടുന്നില്ല 

ആ... 

ശരി മോളെ അമ്മ വിളികാം.... 

അമ്മയോട് സംസാരിച്ചു വച്ചു ഒരു അകലം പാലിക്കാൻ ഞാനും തീരുമാനിച്ചു..... ആർക്കും ഇല്ലാത്ത ഒരു തിരക്ക് തന്നെയാണ്.... ഹരിയേട്ടന്   ..... വാശി ഉണ്ടെങ്കിൽ എനിക്കും വാശി കാണിക്കാം 

അപ്പോഴാണ് അച്ഛൻ വിളിച്ചത്...  അച്ഛൻ വിളിച്ചു.... 

ലീവ് ആയത്കൊണ്ട് അമ്മക്ക് അവിടെ നാട്ടിൽ പോകണം അവിടെ കുറച്ചു ദിവസം നിൽക്കണം എന്ന് പറഞ്ഞു.. ഞാൻ സമ്മതിച്ചു.....


ഉറക്കത്തിന് പോലും... എന്നോട് ദേഷ്യമാണോ..... തിരിഞ്ഞും മറഞ്ഞും കിടന്നു..... ഇടക്ക്.... ഹരിയേട്ടനെ വിളിക്കും.... അടിക്കുന്നുണ്ടെങ്കിലും എടുക്കുന്നില്ല..... ഇതിപോൾ എന്റെ ജീവിതത്തിന്റെ ഭാഗമായി..... 

അവസാനം സഹികെട്ടു ഞാൻ മെസേജുകൾ അയച്ചു..... അഫസലിക്കന്റെ നമ്പർ എടുത്ത് ഞാൻ ഡയല് ചെയ്തു..... 

ഹലോ... ഇക്ക ഞാനാ അനു....

ആ അനു എന്താ ഈ നേരത്ത്..... 

അത് ഹരിയേട്ടൻ അടുത്തുണ്ടോ... 

ഏയ്യ് ഇല്ല.. അവൻ എന്നെ വീട്ടിലാക്കി ഇപ്പോഴാ.... പോയത്... എന്താ 

ഏയ്‌ ഒന്നുമില്ല.... 

എന്ത്പറ്റി... അവൻ വിളിച്ചില്ലേ... 

മ്മ് 

ഇല്ല... അല്ലെ..... ഞൻ വിളിക്കാം 

വേണ്ട... വിളിക്കണ്ട.... വലിയ തിരക്കുള്ള ആളല്ലേ..... തിരക്കൊക്കെ കഴിഞ്ഞു.... തിരക്കി ഇറങ്ങുമ്പോൾ... ചിലപ്പോ ഉണ്ടായെന്ന് വരില്ല.... 

നീ ഇത് എന്നോട് പറഞ്ഞു അവനോട് പറയാനുള്ള ധൈര്യം ഉണ്ടോ... 

പറയാനോ കാണാൻ പോലും കിട്ടാത്ത ആളോടോ... 

നിനക്ക് നല്ല വിഷമം ഉണ്ടല്ലേ.. ടോ... സാരില്ല.. നിനക്ക് അറിയില്ലേ അവന്റെ സ്വഭാവം.... 

മ്മ് ഞാൻ പിന്നെ വിളികാം ഞാൻ വിളിച്ച... കാര്യം ഹരിയേട്ടൻ വിളിച്ചാൽ പറയണ്ട... 

നിന്നോട് ഞാൻ എന്താ...പറയേണ്ടത്.... അവൻ ഇങ്ങനെ ആവാൻ നീ തന്നെയാ കാരണം... അവന് ദോഷം ആകുമെന്ന് ഓർത്ത് നീ ഒന്നും പറയാതെ. മിണ്ടാതെ ഇരിക്കും..... പിന്നെ അവനെ പറഞ്ഞിട്ട് കാര്യം ഉണ്ടോ.... 

മ്മ് ശരി ഞാൻ പിന്നെ വിളികാം 

ആ ശരി.... 

ഇക്ക പറഞ്ഞതും ശരിയാ ഞാൻ തന്നെയാണ് എല്ലാത്തിനും കാരണം... ഹരിയേട്ടന് ഞാൻ കാരണം ഒരു വിഷമം പോലും ഉണ്ടാകുന്നത് ഞാൻ സഹിക്കില്ല...... ഇഷ്ടപ്പെട്ടു പോയി.. എന്റെ മാത്രമല്ല എല്ലാ കാമുകിമാരും ഇങ്ങനെ തന്നെ ആയിരിക്കും അല്ലെ... 

പിന്നീട് എപ്പോഴോ... ഉറങ്ങി പോയി... 

🎶നീ താനേ... നീ താനേ എൻ നെഞ്ച്യേയ് തട്ടും... സത്തം.......🎶


പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്..... 

ഹലോ... 

ഹലോ..... 

ആ ഹരിയേട്ടാ....എന്താ ഈ നേരത്ത്.... 

ഞാൻ birthday wish..

അത് ഇന്നല്ല ഇന്നലെ... ആയിരുന്നു... 

 ഞാൻ അറിയാൻ വൈകി.. ക്ഷമ ചോദിക്കുന്നു 

ക്ഷമ മോന്റെ കൈയിൽ വച്ചാൽ മതി..... കേട്ടോടാ... ചൂടൻ ചെക്കാ... 

ഓ ഒന്ന് താഴ്ന്ന് കൊടുത്തപ്പോൾ പെണ്ണ് തലയിൽ കയറാണോ... 

അതെ രാവിലെ ഞാൻ എന്തിനാ വന്നത് എന്ന് കൂടി ചോദിക്കാതെ... എന്നെ തല്ലിയില്ലേ.... 

ഓ അതാണോ... എനിക്ക് സ്നേഹിക്കാനും ചൂടാവാനും നീ അല്ലെ ഉള്ളു..... ഡി... 

മതി. മതി... പറഞ്ഞു കുളമാക്കണ്ട...... 

മ്മ് എന്നാൽ പിന്നെ...... നീ ചെന്ന് ഉറങ്ങിക്കോ... 

ഓ പോവണോ.. 

അല്ല ഞാൻ ഇവിടെ നിന്നോട് സൊള്ളിക്കൊണ്ട് ഇരിക്കാം വച്ചിട്ട് പോടീ.... 

നീ പോടാ....... 

പെട്ടന്നാണ്...... എന്തോ കേട്ട് ഞാൻ ഉണർന്നത്..... 

ഓ സ്വപ്നം ആയിരുന്നോ.... നല്ല ഇടിയും മിന്നലും മഴയും...... ഇടി വെട്ടിയത്... ആണ്.... 

ഫോൺ എടുത്ത് നോക്കി... സമയം 12:30ആയി...... ഹരിയേട്ടന്റെ ഒരു callപോലും ഇല്ല...... ശരിക്കും ദേഷ്യം വന്നു...... 

പുറത്ത്  നല്ല മഴ... ആർത്തുലച്ച്‌ പെയ്യുന്നുണ്ട്..... എന്റെ ദുഃഖത്തിൽ പ്രകൃതിക്ക് പോലും... മാറ്റം ഉണ്ടെന്ന് തോന്നി........

പെട്ടന്നാണ് ഒരു കാർ എന്റെ വീടിന് മുന്നിൽ വന്നു നിന്നത്......തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story