വാകപ്പൂ..🥀: ഭാഗം 21

vakappoo

രചന: പാലക്കാട്ടുകാരി

തിരിഞ്ഞു പോകാൻ നേരം  അനു കണ്ടത് ഹരിയുടെ മുഖം ആയിരുന്നു. 

🥀    🥀    🥀    🥀   🥀   🥀   🥀    🥀  🥀

എന്നാലും എങ്ങോട്ടാവും അങ്ങേര് പോയി കാണുക....... 


അതാ ഞാനും ആലോചിക്കുന്നത് 

എടാ ഹരി എങ്ങാനും കല്യാണം മുടങ്ങിയാൽ നീ അബദ്ധം ഒന്നും കാണിക്കരുത് ട്ടോ.... 


എടാ അശ്വിനെ... നീ സാധനത്തിനെ ഇവിടുന്ന് കൊണ്ട് പൊയ്ക്കോ ഇല്ലേൽ ഞാൻ അടിച്ചു കൊല്ലും..... 
ഹരി ചൂടായി 


എടാ നീ ചൂടായിട്ട് കാര്യം ഇല്ല.... സത്യം പറയുമ്പോൾ അത് മനസിലാകാൻ ശ്രമിക്കണം..... 

എടാ അഫ്സലെ മിണ്ടാതിരിക്ക്... 


ഹരി..... 
അശ്വിൻ വിളിച്ചു.... 

എടാ 

ആ നീ പറഞ്ഞോ... 


അഥവാ... അങ്ങനെ വല്ലതും ഉണ്ടായാലോ...
അശ്വിൻ ഒരടി അകലത്തിൽ നിന്ന് കൊണ്ട് സംസാരിച്ചു  


എങനെ....? ഹരി ചോദിച്ചു 


അല്ലെടാ അഫ്സൽ പറഞ്ഞതിലും കാര്യം ഇല്ലേ... 

എന്ത്‌..... 


അതായത് ഒരുപക്ഷെ.... സമ്മതിച്ചില്ലെങ്കിൽ നീ എന്ത്‌ ചെയ്യും.... 


ഇല്ലെങ്കിൽ ഞാൻ എന്റെ വഴിക്ക് അവൾ അവളുടെ വഴിക്ക്...... അത്ര തന്നെ.....അല്ലാതെ ഞാൻ എന്ത്‌ പറയാനാ... എന്തൊക്കെ പറഞ്ഞാലും അവൾ അവളുടെ അച്ഛൻ പറഞ്ഞതെ കേൾക്കുള്ളു......അവൾ ചെയ്യുകയുള്ളൂ...... നീയുംകേട്ടതല്ലേ പറഞ്ഞത്..... അവളുടെ അച്ഛൻ അവളുടെ നല്ലതിന് വേണ്ടിയെ എന്തും ചെയുള്ളു എന്നത്.....  


ഹരി.. ഹരീ 

എന്താടാ 

അനു...... 

മ്മ്..... ശരിയാ.... എനിക്ക് എന്റെ അച്ഛൻ പറയുന്നത് തന്നെയാ വലുത്.......  രണ്ടും രണ്ടും വഴിക്ക് പൊയ്ക്കോട്ടേ അതാ നല്ലത് 


എന്നാൽ നീ പോടീ പോ....... നിന്റെ വഴിക്ക് പോ... 


ആ പോവാണ്..... 


 അതും പറഞ്ഞ് അനു അവിടുന്ന് പോയി.... 

അനു അനു.... പോവല്ലേ... ഡി.. 
അഫ്സൽ അവളുടെ പിന്നാലെ പോയി 


എന്താ ഇനി നിങ്ങൾക്ക് അറിയേണ്ടത്.... 
അനു അവനോട് ചോദിച്ചു.. 


അല്ല അനു.... അവൻ അവന്റെ അപ്പോഴത്തെ .... മാനസികാവസ്ഥയിൽ അങ്ങനെ ഒകെ പറഞ്ഞ് എന്നല്ലാതെ.... 


വേണ്ട ഇക്കാ..... എനിക്കൊന്നും കേൾക്കണ്ടാ... സത്യം എന്താണെന്ന് അറിയില്ല... അറിഞ്ഞിട്ടുമില്ല......എന്നിട്ടും അങ്ങനെ ഒകെ പറയാൻ തോന്നീലെ... ഇനി എന്താ ഞാൻ മനസിലാക്കണ്ടത്..... 
അങ്ങേരുടെ വക്കാലത്തായിട്ട് ഇക്കാ എന്റെ പിന്നാലെ വരണ്ടാ..... 

അനു പോയി.... 

എടാ.. നീ എന്ത്‌ പണിയാ കാട്ടിയത്... അവൾക്ക് എന്ത്‌ വിഷമം ആയി കാണും... 


 എനിക്ക് അങ്ങനെ ചെയ്യാനാ തോന്നിയത് എന്തെ.... 


കഴിഞ്ഞു... കഴിഞ്ഞു.... സമാധാനായല്ലോ അനക്ക്..... അന്റെ ദേഷ്യം ആണ് എല്ലാത്തിനും കാരണം... എത്ര കഷ്ട്ടപെട്ടിട്ട് ആണ് എല്ലാം ശരിയാക്കിയത്.... അപ്പോഴേക്കും അവൻ അടുത്ത പണി ഉണ്ടാക്കി വച്ചിരിക്കുന്നു.... 

അഫ്സൽ ഹരിയോട് ചൂടായി. 

അഫ്സലെ മിണ്ടാതിരിക്ക് 

അല്ല അവൻ പറയട്ടെ.... 


എനിക്ക് ഇനി നിന്നോട് ഒന്നും പറയാൻ ഇല്ല.... 
എന്തേലും ചെയ്.......


അഫ്സലെ ടാ.... 


അല്ലേടാ സത്യം എന്താണ് എന്ന് ആരും അറിഞ്ഞിട്ടില്ല  ... അവളുടെ അച്ഛൻ വന്നാൽ അല്ലെ അറിയൂ.... അതിന് മുന്നേ അവൻ ഓരോന്ന് പറഞ്ഞ് അവളെ കുറ്റപ്പെടുത്തുന്നു..... ഇതൊക്കെ നല്ലതാണോ നീ പറ... നിനക്ക് തോന്നുന്നുണ്ടോ അവൾ ഇവനെ ഇട്ടിട്ട് പോവും ന്ന്.... എന്താടാ നിന്റെ വായേല് പഴം തിരുകി വച്ചിട്ടുണ്ടോ... ഇല്ലെങ്കിൽ നൂറു നാക്ക് ആണല്ലോ..... 


ഹ്മ്മ്....... 

എനിക്ക് നിന്നോട് ഒന്നും പറയാൻ ഇല്ലെടാ പക്ഷെ ഒന്നേ അറിയുള്ളു..... അവൾ ഇല്ലെങ്കിൽ ഞാൻ ഇല്ല.. എന്നുള്ളത്... 
 
🥀    🥀    🥀   🥀   🥀  🥀  🥀  🥀

അനു.... ടി ഇങ്ങനെ കിടന്നാൽ എങ്ങനെയാ ഒന്ന് എണീക്ക്... ടി.... വല്ലോം കഴിക്ക് 


കുഞ്ഞു നീ പൊക്കോ..... എനിക്ക് ഒന്നും വേണ്ട 


എടി.... അനു .. എണീക്ക് ഒന്ന് എണീക്കടി..... 

എന്റെ കുഞ്ഞു...   എനിക്ക് ഒരു കുഴപ്പവും ഇല്ല....നീ ഒന്ന് പോ... 


അനു.... മോളെ... 

അനു ദേ മുത്തശ്ശി വരുന്നു... 


നീ ചെല്ല് കുഞ്ഞു അവൾ വരും... 

ശരി മുത്തശ്ശി..... 


എന്താ അനു..... ഒന്നും കഴിക്കാതെ ഇരിക്കണത് വയ്യേ. 


ഏയ് എനിക്ക് കുഴപ്പം ഒന്നമില്ല മുത്തശ്ശി..... 


ഞാൻ അറിഞ്ഞു... എല്ലാം... ഇത്ര ചെറിയ കാര്യത്തിന് വഴക്ക് ഒക്കെ കൂടണത് .... ഇങ്ങനെ ആണെങ്കിൽ നാളെ നിങ്ങൾ എങനെ ഒന്നിച്ചു ജീവിക്കും..... 

അങ്ങനെ ഒന്നും ഇല്ലല്ലോ മുത്തശ്ശി... എല്ലാം രണ്ട് വഴിക്ക് ആയില്ലേ.... 

മ്മ് ഇങ്ങോട്ട് നോക്കിക്കേ...... മോളെ... 


ഒക്കെ ശരിയാകും മോളെ നാളെ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കണം... 
അത്രേ മുത്തശ്ശി പറയുന്നുള്ളു..... ഇപ്പോൾ എന്റെ മോള് വന്നിട്ട് വല്ലതും കഴിക്ക് 


എനിക്ക് വേണ്ട മുത്തശ്ശി വിശപ്പില്ല. 


ഒന്നും പറഞ്ഞാൽ പറ്റില്ല... വന്നേ പറ്റു... 

അത് മുത്തശ്ശി...... 

വാ മോളെ മുത്തശ്ശി അല്ലെ വിളിക്കണത്.. 


ആ.... 

മനസില്ല മനസോടെ അനു ഭക്ഷണം കഴിക്കാൻ ചെന്നു.... 

 അഫ്സലും.... കുഞ്ഞുവും അശ്വിനും... ഹരിയും ഭക്ഷണം കഴിക്കുകയായിരുന്നു... 


ഈ മുഖം കൊണ്ട് ചെന്നാൽ കരഞ്ഞത് ആണെന്ന് മനസിലാകും.....  അങ്ങനെ ഹരിയേട്ടൻ ജയിക്കണ്ട..... 
അനു വാഷ് ബസിൽ ചെന്ന് മുഖം കഴുകി തുടച്ചു...... ഒരു പുഞ്ചിരി ഒക്കെ വരുത്തി..... 
ഭക്ഷണം കഴിക്കാൻ ചെന്നു... 

ആ.. എല്ലാവരും ഉണ്ടല്ലോ..... 
അനു കുഞ്ഞുവിന്റെ അടുത്ത് ചെന്ന് ഇരുന്നു...... 

മുത്തശ്ശി കഴിച്ചോ.... 

ആ ഞാൻ കഴിച്ചു...... 

അല്ല... ചെറിയച്ഛനും അമ്മാവൻ കഴിച്ചോ ചിറ്റേ..... 

ആ അവരൊക്കെ കഴിച്ചോ...... 

ദേവൂട്ടി ഒക്കെ എവടെ... അവരൊക്കെ കഴിച്ചു... ഇപ്പോൾ കിടന്ന് കാണും.... 

ആ..... 

അല്ല എന്താ എല്ലാവരും ശോകം ആയിട്ട് ഇരിക്കണത്..... 


ഇക്ക..... ആയിഷഇത്തയെ വിളിച്ചോ... 

അവൾ ഒക്കെ എപ്പോഴും വിളിക്കുന്നുണ്ട്...

ഇത്തയൊക്കെ എപ്പോഴാ കല്ല്യാണത്തിന് വരുന്നത്... അവരൊക്കെ തലേ ദിവസമേ എത്തുള്ളു.... പിന്നെ ഒരു വിശേഷം കൂടി ഉണ്ട്

എന്താ.... 

എടി... വിശേഷം...... 

എനിക്ക് മനസിലായില്ല 

എടി.. മറ്റേത്...
കുഞ്ഞു പറഞ്ഞു   . 

ആഹാ കോൺഗ്രേറ്റസ് ചിലവ് വേണേ... 

തരാടി  പോത്തേ...... 

കുഞ്ഞു നീ ആയിഷഇത്തയെ കണ്ടിട്ടില്ലല്ലോ.... 

ഇല്ലടി.. 

മോളെ ജ്ജാതി മൊഞ്ചത്തി ആണ്... എന്റെൽ ഫോട്ടോ ഉണ്ട്... 

ഓ... പിന്നെ എങ്ങനെയാ... ഈ മോന്തക്ക് അത് സെറ്റ് ആയത് 

എടി... ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം... 

അതെ... എത്ര വർഷത്തെ ബന്ധം ആണെന്ന് അറിയോ..... 


എത്ര വർഷം.... നില നിന്നു എന്നതിൽ അല്ല... എത്രമാത്രം... വിശ്വാസം നിലനിർത്തി എന്നതിൽ ആണ്... കാര്യം... ആ വിശ്വാസം കൊണ്ട് ആടോ.... ഒരു കുഴപ്പവും ഇല്ലാതെ.... പടച്ചോൻ ഞങ്ങളെ ഒന്നിപ്പിച്ചത്... ആ വിശ്വസത്തിന് മാറ്റായിട്ട് ഇപ്പോൾ ഒരു പുതിയ അഥിതിയു..... കല്ല്യാണം കഴിഞ്ഞിട്ട് കുറെ ആയെങ്കിലും... ഇപ്പോഴാണ്..... ആ ആഗ്രഹവും സാധിച്ചത്..... 


അതൊക്കെ ഒരു ഭാഗ്യം ആണ് മോനെ....... ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും... 

അഫ്സലെ.... ആയിഷയെ നേരത്തെ കൊണ്ട് വരുട്ടോ...... 

അതെന്തിനാ.... അമ്മായി.

ഞങ്ങൾക്കും ശ്രദ്ധിക്കാലോ..... പിന്നെ നല്ലോണം ശ്രദ്ധിക്കാൻ പറയണേ... പിന്നെ നല്ല ഭക്ഷണം കഴിക്കണം അതും നല്ല ഭക്ഷണങ്ങൾ... 


ആഹാ.... ഞാൻ പറയാം.. അവളും വരാൻ കാത് നിക്കാണ്.... 

എന്നാൽ പിന്നെ കൊണ്ട് വാ ഇക്കാ...

അത് അത്ര ഉള്ളു..... 

ഹരി ഭക്ഷണം മതിയാക്കി വേഗം എഴുനേറ്റു 


🥀      🥀    🥀   🥀   🥀   🥀   🥀

ഇന്ന് അനുവിന്റെ അച്ഛനും അമ്മയും തിരിച്ചു വരും...... 

എല്ലാവരും അതിന്റെ ടെൻഷനിൽ ആണ്.........തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story