വാകപ്പൂ..🥀: ഭാഗം 25

vakappoo

രചന: പാലക്കാട്ടുകാരി

അങ്ങനെ അമ്പലദർശനം ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തി....... വീട്ടിൽ ആകെ ആളുകളുടെ ബഹളം...... പഴയ തറവാട് ആയത്കൊണ്ട്....... ബന്ധുക്കൾക്ക് ഒരു ക്ഷാമവും ഇല്ല എന്ന് വേണം പറയാൻ...... 


എന്താടി ഇത് ഒരു പൂരത്തിന് ഉള്ള ആളുണ്ടല്ലോ....... (അനു )


എടി ഈ കല്യാണം എന്നൊക്കെ പറഞ്ഞാൽ ഭയങ്കര സംഭവം ആണല്ലേ..... (കുഞ്ഞു )


മിണ്ടാതെ നടന്നോ..... അതാണ് നല്ലത് (അനു )


നിങ്ങൾ വന്നോ.... എന്തേലും കഴിച്ചോളൂ മോളെ.....


ആ അമ്മേ...... 


ഭക്ഷണം ഒക്കെ കഴിച്ചതിന് ശേഷം....കല്യാണചെക്കന്റെ വീട്ടിൽ നിന്ന് ആളുകൾ വന്നിരുന്നു...... അവളെ റെഡി ആക്കാൻ ചെന്നു........ അനുവും ഒപ്പം ഉണ്ടായിരുന്നു...... 

ഒരു ചുവപ്പ് നിറമുള്ള മംഗല്യപട്ട് ആണ്... അവൾ ധരിച്ചത്...... പാരമ്പര്യമായി നൽകപെട്ട........ പാലക്കാ മാലയും കാശി  മാലയും ലക്ഷ്മി മാലയും .... അവളുടെ മാറ്റുകൂട്ടി.....  മെടഞ്ഞിട്ട മുടിയിൽ   മുല്ലപ്പൂവും  കൂടി ചേർന്നാൽ  ഭംഗി കൂടി.....മുഖത്തിന്റെ അഴക് കൂട്ടാൻ മറ്റു മേക്കപ്പിന്റെ ആവശ്യം ഒന്നും ഇല്ലായിരുന്നു ... അവളുടെ നീലക്കൽ മൂക്കുത്തി തന്നെ ധാരാളമാണ് .... എല്ലാം കൊണ്ടും അവൾ ഒരു ദേവതയെ പോലെ തോന്നിച്ചു..... 💞


അനു ഒരു   ഇളം പച്ചയിൽ  ചുവന്ന ബോർഡർ നിറമുളള സാരിയും.... ഒരു ചെറിയ സ്വർണ്ണ മാലയും കമ്മലും...... മാത്രമാണ് ധരിച്ചത്...... മുല്ലപൂവും കൂടി വച്ചിരുന്നത്....... 


ഗുരുകാരണവന്മാർക്ക്..... ദക്ഷിണ കൊടുക്കുന്ന ചടങ്ങ് ആയിരുന്നു.... അടുത്തത്...........അതെല്ലാം കഴിഞ്ഞപൊഴേക്കും   ചെറുക്കനും കൂട്ടരും വന്നിരുന്നു........ 


കല്ല്യാണപന്തൽ അവരുടെ തറവാട് മുറ്റത്ത്‌ തന്നെ ആയിരുന്നു....... 

എല്ലാവരും ചേർന്ന് ഐശ്വര്യയെ പന്തലിൽ കൊണ്ട് വന്നിരുത്തി.........


എല്ലാവരുടെയും അനുഗ്രഹത്താൽ ....രാഹുൽ അവളുടെ കഴുത്തിൽ താലി ചാർത്തി... ഐശ്വര്യ...... അങ്ങനെ ഐശ്വര്യ രാഹുൽ ആയി മാറി 🥀


അതിന് ശേഷം.... ഫോട്ടോ എടുക്കൽ ആയിരുന്നു.... മുഴുവൻ... കുഞ്ഞുന്റെ തൊട്ട് അടുത്ത് അനുവും ഉണ്ടായിരുന്നു.......


രാവിലെ മുതൽ അന്വേഷിക്കുകയാണ് ഈ ഹരിയേട്ടൻ ഇതെവിടെ പോയികിടക്കാണ്..... 
അനു ആലോചിച്ചു..... 


അനുവേ.....എന്താ ആലോചിക്കുന്നത്...... 
പെട്ടന്ന്  യാദവ് വന്നു........ 


ആ ആരിത്... യദുയേട്ടനോ.... 


പിന്നല്ല...... seriously u r looking so beautiful today....... 


ഓ thank you...... 

ശരിക്കും തന്റെ വിവാഹം ഉറപ്പിച്ചോ... 

ആണല്ലോ...... 


ഓ ശരി...... എന്നിട്ട് എവിടെ ആൾ എവിടെ 


അതാണ് ഞാനും നോക്കുന്നത്... കാണാനില്ല 


ഓ ന്തായാലും കാണിച്ച് തരണേ..... 

പിന്നെന്താ.... 


ഇന്നലെ മുതൽ ഓരോ തിരക്കിൽ ആയിരുന്നു..... സ്വന്തമായിട്ട് പെങ്ങൾ ഇല്ലാത്തോണ്ട്.... ഐശ്വര്യ സ്വന്തം പെങ്ങൾ തന്നെയാണ്..... അത്കൊണ്ട് ആണ് അവളുടെ കാര്യങ്ങൾക്ക് വേണ്ടി..... ഇങ്ങനെ ഓടി നടക്കുന്നത്....... ഇന്നലെ വീട്ടിലെ പണി ഒക്കെ കഴിഞ്ഞു കിടന്നപ്പോൾ ഒരുപാട് വൈകി പോയി....... ഇന്ന് രാവിലെ ഓരോ ആവശ്യതിന് വേണ്ടി ഓടി നടക്കുകയായിരുന്നു.... അത്കൊണ്ട്  അനുവിനെ....ഒന്ന് കാണാനേ പറ്റിയുള്ളൂ..... കണ്ടപ്പോൾ തന്നെ ഇപ്പോൾ തന്നെ കെട്ടി കൊണ്ടോവാൻ തോന്നുന്നു... അത്ര സുന്ദരി ആയിരുന്നു... അവൾ... ഒന്ന്  മിണ്ടണം എന്ന് കരുതി തിരക്ക് കാരണം അതും പറ്റിയില്ല ...... എന്നിട്ട് ഇപ്പോൾ നോക്കുമ്പോൾ ഏതോ ഒരുത്തനോട് മിണ്ടികൊണ്ട് ആണ്... നില്കുന്നത്...... സംശയം ഒന്നും ആണെന്ന് കരുതി.... അവൾ എന്റെ ആണെന്നുള്ള കുറച്ച് possessiveness അത്രേ ഉള്ളു..... 😊😘 ഇവൻ എന്റെ കൈക്ക് പണി ഉണ്ടാക്കും......... 


ടാ ഹരി ചോറ് വിളമ്പാൻ വാ.... 

ആ ടാ വരുന്നു ......... 

യദുഏട്ടനോട് സംസാരിച്ചു നിൽകുമ്പോൾ ആയിരുന്നു....... ഭക്ഷണം കഴിക്കാൻ..... വിളിച്ചത്... കുഞ്ഞു ആണേൽ.. എന്റെ കൂടെ ആണ്... എന്നെ വിടുന്നുമില്ല... 


രാവിലെ മുതൽ തെണ്ടി നടക്കുന്ന കണവൻ ഇതാ... ചോറ് വിളമ്പാൻ നടക്കുന്നു... മുഖം ഒരു... കൊട്ടക്ക് കേറ്റി വച്ചിട്ടുണ്ട്..... ഓ ശരിയാക്കാം..... 


ചോറ് വിളമ്പി പോകുമ്പോൾ എന്നെ ഒന്ന് നോക്കിയത് കൂടിയില്ല...ചെക്കന്റെ വീട്ടിൽ നിന്നു വന്ന പെൺപിള്ളേർ ആണേൽ.. വായിനോക്കി നില്കുന്നു..... ഹരിയേട്ടൻ ആണേൽ... അതിന് അനുസരിച്ചു.. നിന്ന് കൊടുക്കുന്നുമുണ്ട്..... ജന്തു എന്നെ mind ആക്കുന്നത് കൂടിയില്ല എനിക്ക് കരച്ചിൽ വരുന്നുണ്ട് 😭 സംശയം ഒന്നുമല്ല.. എന്നാലും ഒരു possessiveness അത്രേ ഉള്ളു.... ഹരിയേട്ടൻ എന്റെ അല്ലെ.... 😘😊


എടി നീ കഴിക്കുന്നില്ലേ... 


ഏയ് വേണ്ടടി.... എനിക്ക് വിശപ്പില്ല നീ കഴിച്ചോ... ഞാൻ അമ്മേടെ കൂടെ കാണും..... 

ആ ശരി... 


ഐശു... എന്ന പറ്റിയടി...... അനുവിന്. ... 


ഏയ് രണ്ടും കൂടി തെറ്റി കാണും... അതന്നെ കാര്യം.......... 


ആ ശരി........ 

അവൾ ഒരു ചെക്കനോട് മിണ്ടുമ്പോൾ എന്നെ ഒന്ന് നോക്കിയത് കൂടി ഇല്ല.... ഇപ്പോൾ ഒന്ന് ദേഷ്യം പിടിപ്പിക്കാം... എന്ന് കരുതിയത് കാര്യമായി എന്ന് തോന്നുന്നു... ഉണ്ടക്കണ്ണി... കണ്ണുരുട്ടി പോയിട്ടുണ്ട്.....  
അങ്ങനെ വിട്ടാൽ പറ്റില്ലാലോ എന്ന് കരുതി ഞാനും പോയി........ 

ആ അനു നീ വന്നോ.... നീ കഴിച്ചോ. 

ആ അമ്മായി.... 

ഇത്ര പെട്ടന്നോ.... 

കുറച്ചേ കഴിച്ചുള്ളൂ... 

ആ നീ വന്നത് നന്നായി......കുഞ്ഞുവിന്റെ മുറിയിൽ....കുറച്ച് ദക്ഷിണ സാധങ്ങൾ വച്ചിട്ടുണ്ട് അതൊന്ന് എടുത്ത് കൊണ്ട് വരുവോ....... 

ആ അമ്മായി........ 

ദക്ഷിണ സാധനങ്ങൾ എടുക്കാൻ ആയി.. ഞാൻ മുറിയിലേക്ക് നടന്നോ........അത് പൂട്ടിയിട്ടില്ലയിരുന്നു.... അവിടെ ഒരുപാട് പേര് ഇരിക്കുന്നുണ്ടായിരുന്നു.... അവരോട്  ഒക്കെ സംസാരിച്ചു.... ഞാൻ ദക്ഷിണ പാത്രം എടുത്ത്.. നടന്നതും.. പെട്ടന്ന്... ഏതോ മുറിയിലേക്ക് ആരോ എന്നെ വലിച്ചിട്ടു..... ശരിക്കും ഞാൻ പേടിച്ചുപോയി..... വാതിലിന്റെ കുറ്റിയും ഇട്ടു.... 


എണീറ്റു നിന്ന് നോക്കുമ്പോൾ നെഞ്ചിൽ കൈ പിണച്ചു കെട്ടി എന്റെ കണവൻ നോക്കി ചിരിക്കുന്നു.. സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ കാണാണം എന്ന് വിചാരിച്ചുള്ളൂ.. ഞാൻ കുറച്ച് ദേഷ്യം പിടിച്ചു നിന്നു....... 


മാറിക്കേ ഞാൻ ഇത് താഴെ കൊണ്ട് കൊടുക്കട്ടെ 

വേണ്ട.... 

ഞാൻ പോവട്ടെ ...... 

എന്താണ് പെണ്ണെ ഒരു ഗൗരവം... 


ഒന്നൂല്യ...... 


നല്ല ദേഷ്യത്തിൽ ആണലോ മാടം....... 


ആണെങ്കിൽ.... 


ആണെങ്കിലോ...... 
പെട്ടന്ന് എന്നെ വലിച്ചു ആ ദേഹതൊട്ട് ഇട്ടു... ഞാൻ നിലത്തു കുത്തി ഉയർന്നു നിന്നു...... 

സത്യം പറയാലോ നീ ഇങ്ങനെ ഒക്കെ ലുക്കിൽ എന്റെ മുന്നിൽ വന്ന് നില്കല്ലേ എന്റെ കണ്ട്രോൾ പോണു........ പെണ്ണെ...... കാണാൻ ഒരു ദേവതയെ പോലുണ്ട്........... 

അതെനിക്ക് ശരിക്കും സുഖിച്ചു..... എന്നിട്ടും ഞാൻ എയർ പിടിച്ചു നിന്നു... 


വല്ല്യ കാര്യായി പൊയി ഒന്ന് താഴെ ഇറക്കുവോ... please. ...... 


ഓ നമ്മളെ ഒന്നും കണ്ണിൽ പിടിക്കില്ലല്ലോ..... വിയർപ്പ് നാറുന്നുന്നുണ്ടാകും..... 


അതെനിക്ക് feel ആയി...... എനിക്ക് എത്തിയില്ലെങ്കിലും ... കോളർ പിടിച്ചു കെട്ടി പിടിച്ചു 


ഒരു സ്പ്രേയൊ അത്തറിനോ തരാൻ പറ്റാത്ത സുഖം ആണ്‌..... ചെക്കാ.. ഇങ്ങനെ ഈ നെഞ്ചിൽ ചേർന്ന് നിൽകുമ്പോൾ... അതിന് ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഉണ്ടാലോ.......... 
ദേ... ഇങ്ങനെ .... കവിളിൽ കടിച്ചു കൊണ്ട്.. പറഞ്ഞു... പണിഷ്മെന്റ് കിട്ടുവേ........ 


കവിളിൽ കൈ വച്ച്....എടി പട്ടികുട്ടി വേദനിക്കുന്നു.... 


ആ വേദനിക്കാൻ വേണ്ടിയാ തന്നത്.. മനസ്സിലായോ.... 

ഇല്ല.. മനസിലായില്ല...... എന്നും പറഞ്ഞു.. എന്റെ നേരെ മീശ പിരിച്ചുകൊണ്ട് നടന്നു വന്നു....... 

എന്താ..... 

ഒന്നുമില്ലേ..... 

നടന്ന് നടന്നു ചുവരിൽ തട്ടി നിന്നു....... 


വേദനിക്കുന്നു...... കുഞ്ഞു കുട്ടികളെ പോലെപറഞ്ഞു..... 

അപ്പോൾ ആ കവിളിൽ ഒരു ചുംബനം നൽകി...... 

അവിടെ അല്ല.... ഇവിടെ ..... 
കൈ വിരൽ കൊണ്ട്..... ചുണ്ടുകൾ തൊട്ട് കാണിച്ചു ........ .. 


അവിടെ അയിന് കടിചില്ലലോ...... 

പക്ഷെ അവിടെ കിട്ടിയെ പറ്റുള്ളൂ  ... അല്ലാതെ എന്റെ മോള് പോവില്ലല്ലോ... 


വാശിയാണോ.........ഒരു പുരികം പൊക്കികൊണ്ട് ചോദിച്ചു........


ഒരു കൈ കൊണ്ട്..... വയറിലൂടെ ഇടുപ്പിലേക്ക് വച്ച്. എന്റെ ദേഹതൂടെ ഒരു വിറയൽ വന്ന് പോയി .. ദേഹത്തു ചേർത്ത് നിർത്തികൊണ്ട് പറഞ്ഞു........ 


ആണെങ്കിൽ....... 


അതിന് മുൻ...
.എന്ന് പറഞ്ഞു തുടങ്ങുന്നതിന് മുന്പേ.... അധരങ്ങളിൽ..... അധരങ്ങൾ ചേർന്നിരുന്നു........ 
കണ്ണുകൾ അടഞ്ഞു.... . എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല.... 

പരസ്പരം വിട്ട് പോകാൻ ആവാതെ അങ്ങനെ നിന്നു ......... അവസാനം വേർപ്പെട്ടു നിന്ന്....... 

അതിന് മുൻപ്.......എന്ന് ചോദിച്ചപ്പോൾ... 


നാണത്താൽ ഞാൻ മുഖം കുനിച്ചുനിന്നു .........


ചുണ്ടുകൾ ചുവന്നു ഇരിക്കുന്നത്...... കൊണ്ട് ആകാം...... സൗന്ദര്യം ഒന്ന് കൂടി കൂടിയില്ലേ....... 


ഓ അങ്ങനെയൊ..... 


😊
പിന്നെ നേരത്തെ ആരോടോ സംസാരിക്കുന്നത് കണ്ടല്ലോ...... 


എപ്പോൾ..... അവിടെ പന്തലിന്റെ അടുത്ത് വച്ച്....... 


അത്..... യാദവേട്ടൻ രാഹുലെട്ടന്റെ friend ആണ്‌....... ഹരിയേട്ടനെ കാണണം എന്ന് പറഞ്ഞു .... ഓ അത് കണ്ടിട്ട് ആണോ മുഖം കേറ്റി പിടിച്ചിരുന്നത്...... 


ഹ്മ്മ് ഓ നിനക്ക് കുറവ് ഒന്ന് മില്ലലോ..... നേരത്തെ ആ പെൺകുട്ടികളോട് മിണ്ടിയത് കണ്ട്..... എണീറ്റു പോന്നതല്ലേ കുശുമ്പി പാറു ..... 😘

ആ അത് പിന്നെ... എന്നോട് മിണ്ടാതെ അവരോട് മിണ്ടിയിട്ടല്ലേ......... 


എടി പെണ്ണെ എന്നും ഇത്പോലെ തന്നെ കാണണം കേട്ടല്ലോ...... 

ഞാൻ എന്നും കാണും കേട്ടോ... കൂടെ.... 

😊😘😚


അതെ ഞാൻ പോവാണ് ട്ടോ താഴെ അന്വേഷിക്കും....... 


ആ...ചെല്ല്......... 


താഴെ ചെന്നപ്പോൾ....ചെക്കനും പെണ്ണും പോവാൻ നില്ക്കായിരുന്നു..... 

ആ നീ എവിടെ ആയിരുന്നു മോളെ...

ഞാൻ മോളിൽ..... അല്ല ഇറങ്ങാറായോ... 


ആ.......നീ ചെല്ല് നിന്നെ ചോദിച്ചിരുന്നു.... 


പോവാൻ നേരമായപ്പോൾ പെണ്ണ്..... ആണേൽ ഇപ്പോൾ കരയും എന്ന അവസ്ഥയിൽ ആയി.........എന്നെ കണ്ടതോടെ കരച്ചിലും തുടങ്ങി.... എല്ലാവരെയും കെട്ടി പിടിച്ചു കരച്ചിൽ ആയിരുന്നു... പാവം..... അശ്വിനേട്ടനെ ആണെകിൽ ഈ വഴിക്ക് കണ്ടതെ ഇല്ല..... 
ഹരിയെട്ടനും അശ്വിനേട്ടനും അഫ്സൽ ഇക്കയും കൂടി... അങ്ങോട്ട് വന്നു...... 
അശ്വിനേട്ടൻ..... അവളെ ചേർത്ത് പിടിച്ചു കരഞ്ഞു.. ഹരിയേട്ടനും......എല്ലവരോടും യാത്ര പറഞ്ഞു തീരാതെ വന്നപ്പോൾ... രാഹുലേട്ടൻ കൈ പിടിച്ചു കാറിൽ കയറ്റി...  

കാർ തറവാട് വീടിന്റ പടി കടന്ന് പോകുബോൾ... ഞാൻ ഒന്ന് നോക്കി.... ഇന്നലെ വരെ.... വീട്ടുകാരി ആയവൾ നാളെ മുതൽ ഒരു വിരുന്നുകാരിയെ പോലെ........ 
കണ്ണുനീർ അനുസരണ ഇല്ലാതെ പെയ്തു കൊണ്ടേ ഇരുന്നു....... 


അശ്വിനേട്ടൻ വന്ന് ചേർത്ത് പിടിച്ചു 


ഇനി നിന്നെയും കൂടി...... ഈ കൈകളിൽ കൊടുത്താൽ..... ഈ ഏട്ടന്റെ.. എല്ലാ ഭാരവും ഒഴിയും.... 

അയ്യടാ... അങ്ങനെ ഓരോ കൈകളിൽ ഏല്പിച്ചലും...... എന്നും ഈ അനിയത്തിമാർ... ഈ ഏട്ടന്റെ കൂടെ തന്നെ കാണും കേട്ടോ....... 


ഹരിയേട്ടൻ എന്നെ നോക്കി ചിരിച്ചു..... തിരിച്ചു ഞാനും.......... 


ആളുകൾ ഓരോന്നായി പോയി തുടങി........കുഞ്ഞു ഇല്ലാത്തത് കൊണ്ട് ആകെ കൂടി ഒരു സുഖമില്ലാത്ത അവസ്ഥയായിരുന്നു.... അന്ന് വൈകീട്ട്..... 

കുഞ്ഞു ഇല്ലാതെ ആ മുറിയിൽ ഞാൻ ആകെ വീർപ്പുമുട്ടി......

ഹരിയേട്ടനും അശ്വിനേട്ടനും ഇക്കയും എല്ലാം ഉറങ്ങി... ഒരുപാട് ക്ഷീണം ഉണ്ടായിരിക്കും..... 


ഉറങ്ങാതെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഞാൻ അലസ്സമായി ഞാൻ നടന്നു... 


പെട്ടന്ന് ഏതോ കാർ വീട്ടിൽ വന്ന് നിറുത്തിയത് പോലെ തോന്നി... 


ഓരോ മുറിയിലും വെളിച്ചം പരന്നു......... 

എല്ലാവരും താഴേക്ക് വന്നു.......


മുത്തശ്ശി വന്ന് വാതിൽ തുറന്നപ്പോൾ..... പെട്ടന്ന്.. കരഞ്ഞു കൊണ്ട്.... കുഞ്ഞു അശ്വിനേട്ടനെ വന്ന് കെട്ടി പിടിച്ചു..... 

എന്താടി എന്താ പറ്റിയെ എന്തിനാ കരയുന്നത്... എന്താ രാഹുലെ പറ്റിയെ

ഒന്നും ഇല്ലെടാ നിങ്ങൾ പേടിക്കണ്ട... ഒരുത്തി രാത്രിയായപ്പോൾ ഇരുന്ന് കരച്ചിൽ തുടങ്ങി.....എനിക്ക് ഇപ്പോൾ ഏട്ടനെ കാണണം... വീട്ടിൽ പോണം.... അത് തന്നെ... ഞാൻ പറഞ്ഞു അവരൊക്കെ ഉറങ്ങി കാണും നാളെ രാവിലെ കാണാം എന്നൊക്കെ...... സമ്മതിച്ചില്ല... അങ്ങനെ കൊണ്ട് വന്നതാ..... ഇപ്പോൾ ചിരിക്കുന്നത് കണ്ടില്ലേ.... കുറുമ്പി..... 😘


അങ്ങനെ ഒന്നുമില്ല... അവിടെ ആരും ഇല്ലാലോ അതാ... 

എന്താടി .  ഞങ്ങൾ ഒന്നും മനുഷ്യർ അല്ലെ. രാഹുലേട്ടൻ കളിയാക്കി... 


ഏട്ടനെ കാണാതെ ഉറക്കം വരണില്ല അതാ......... 

ആ കൊച്ചിന്റെ ഉറക്കം കൂടി കളഞ്ഞു പെണ്ണ്... ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല..... 


അതൊന്നും സാരമില്ല അമ്മേ..... ഹലോ മാഡം ഇനി വീട്ടിൽ പോകാവോ.... 


മ്മ്..... 

ശരി ഞങ്ങൾ ഇറങ്ങട്ടെ.. വീട്ടിൽ അറിഞ്ഞിട്ടില്ല.... ആരും അറിയാതെ വന്നതാണ്....... 


ഇനി ഇപ്പോൾ പോകണോ അത്രയും ദൂരം 

അതൊന്നും സാരമില്ല........ ഞങ്ങൾ പൊക്കോളാം അല്ലേടി


ഏട്ടാ പൊക്കോട്ടെ... 


നിന്നെ ഞാൻ പറഞ്ഞു വിട്ടതല്ലേ..... പിന്നെ എന്തിനാ നില്കുന്നെ പോടീ വീട്ടിൽ പോടീ 


നീ പോടാ ഏട്ടാ........ അവൾ ഓടി... രാഹുലിന്റെ അടുത്തേക്ക്... പോയി നിന്നു....


വീണ്ടും യാത്ര പറഞ്ഞ്...... അവർ പോയി 


ഇപ്പോൾ എന്തോ.. അവളെ കണ്ടത്കൊണ്ട്.... ഒരു ആശ്വസം എല്ലാവരുടെ മുഖത്തും ഉണ്ടായിരുന്നു...... എല്ലവരും മുറിയിൽ പോയി കിടന്ന് ഉറങ്ങി...............തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story