വാകപ്പൂ..🥀: ഭാഗം 26

vakappoo

രചന: പാലക്കാട്ടുകാരി


രാവിലെ എഴുന്നേറ്റു കുളിച്ചിട്ട് നേരെ അടുക്കളയിലേക്ക് വിട്ടു......ഹരിയേട്ടൻ ഒന്നും എണീറ്റില്ല  ...... കുഞ്ഞു ഒക്കെ ഇങ്ങോട്ട് വരും അതാണ് ഇന്നത്തെ ചടങ്ങ്....... 

ആ നീ ഇത്ര നേരത്തെ എഴുന്നേറ്റു അല്ലെ.... എനിക്ക് തോന്നിയിരുന്നു 


അമ്മയും അമ്മായിമാർ പടകൾ എല്ലാം ഉണ്ട്...... 

ആ അവരൊക്കെ എപ്പോഴാ വരാ അമ്മേ 


അവര് ഒരു  11:00 ഒക്കെ ആവും അല്ലെ ഏട്ടത്തി.... 


ആ മോളെ......... 


മോളെ ഈ ചായ ഉമ്മറത്ത്‌ കൊണ്ട് പോയി കൊടുക്ക്...... 

ശരി ചെറിയമ്മേ....... 


ചായയും കൊണ്ട് ഉമ്മറത്ത്‌ ചെന്നു എല്ലാവർക്കും ചായ കൊടുത്തു.. 

മുത്തശ്ശി അമ്പലത്തിൽ പോയിരിക്കുകയാണ്...... 


മോളെ പ്രാതൽ ആയോ.... 


ആ അച്ഛാ ആയിക്കൊണ്ടിരിക്കുന്നു.... 
ശരി അശ്വിൻ മോൻ ഒക്കെ ഉണർന്നോ 


ഉണർന്നല്ലോ.... 

ആ എത്തിയോ.. വാ ഇരിക്ക്... 


എടി പോയി ചായ എടുക്ക്..... 

ആ ഇപ്പോൾ കൊണ്ട് വന്ന് തരാം..... 
ഹരിയേട്ടൻ എണീറ്റില്ലേ... 


ഇല്ലെടി..... കുറച്ച് കഴിഞ്ഞ് ഇറങ്ങാം എന്ന് പറഞ്ഞു........ 


ആ ശരി...... ചായ ഇപ്പോൾ എടുക്കാം... 


അച്ഛാ പിന്നെ... ഹരിയും... അഫ്സലും ഒക്കെ ഇന്ന് പോവാണ് എന്ന്..... 

ഇന്നോ... അതെന്താ രണ്ട് ദിവസം കൂടി കഴിയട്ടെ... 
അനുവിന്റെ അച്ഛൻ പറഞ്ഞു 


ഏയ് അത് പറ്റില്ല.... ഇനി പോയില്ലേൽ ജോലി പോവും...... ഇപ്പോൾ തന്നെ ലീവ് കൊറേ ആയി.... എനിക്ക് കൊഴപ്പമില്ല എന്ന് വച്ചാലും ഹരിക്ക്...... പറ്റില്ലാലോ.. അവൻ കുറെ ആയി പോയിട്ട്......... 


ആ ശരിയാ... 

അപ്പോൾ എപ്പോഴാ പോണത്..... 


10:00 ക്ക് ട്രെയിൻ ഉണ്ടല്ലോ.. അതിന് പോകാം..... അല്ലെ അച്ഛാ 

ആ  അതെ...


ഏയ് മക്കൾ വേണേൽ പൊക്കോട്ടെ.. ഹരിയുടെ അച്ഛനും അമ്മയും പിന്നെ പോയാൽ പോരെ......ചടങ്ങ് ഒന്നും കഴിഞ്ഞിട്ടില്ല...... 


അത് പറഞ്ഞത് ശരിയാ..... അച്ഛനും അമ്മയും പിന്നെ വന്നാൽ മതി. ഞങ്ങൾ ഇന്ന് പോവട്ടെ 

എന്നാൽ അങ്ങനെ ആവട്ടെ.......... 

ഇതാ ഏട്ടാ ചായ........ 

ആ.... എടി നീ ചെന്ന് ഹരിയോട് വരാൻ പറ....... 


ആ... ശരി.....   


അനു  അടുക്കളയിൽ ചെന്ന് ഒരു ചായ എടുത്ത്..... ഹരിയുടെ മുറിയിലേക്ക് ചെന്നു..... 


ഇതുവരെ എണീറ്റില്ലേ.....


ഹരിയേട്ടാ... മതി ഉറങ്ങിയത്...... എഴുന്നേൽക്കു.... 


അമ്മേ ഒരു അഞ്ചു മിനുട്ട് കൂടി please 


അമ്മയല്ല ഞാനാ എഴുന്നേൽക്കു.. 


അനുവോ..... എടി ഒരു അഞ്ചു മിനിറ്റ്.... നീ ഇങ് വന്നേ....... 

എന്നെ പിടിച്ച് വലിച്ചു.... ഇട്ടിട്ട് എന്നെ കെട്ടി പിടിച്ച് കിടക്കുവാണ്...... 

അയ്യോ ഒരു കുഞ്ഞാവ വന്നേക്കുന്നു.. എണീക്ക് മനുഷ്യ....... 

ഒരു ഉമ്മ താ എഴുന്നേൽക്കാം..... 

ഉമ്മയല്ല ബാപ്പ....... 


നീ തരേണ്ട..... ഞാൻ എടുത്തോളാം...... 

അധരങ്ങൾ കൊണ്ട് അധരങ്ങൾ അടുപ്പിച്ചു കൊണ്ട്.....ചുംബനങ്ങൾ കൊണ്ട് മൂടി 


ഹരിയേട്ടനെ പിടിച്ച് തള്ളികൊണ്ട് ഞാൻ എഴുനേറ്റു...... 


അയ്യേ നാണമില്ലേ നിങ്ങൾക്ക് പല്ല് പോലും തേച്ചില്ലല്ലോ......... 

അതിനെന്താ നീ അതൊക്കെ കഴിഞ്ഞിട്ടല്ലേ വന്നത്...... 

അയിന്..... 


കുന്തം.... 

ഓ മതി...... പോയ് കുളിക്കു...... 

നിർബന്ധം ഉണ്ടോ..... 
എന്ന് ചോദിച്ച് കൊണ്ട്.... എന്നെ ചേർത്ത് പിടിച്ചു... ... 

നിർബന്ധം ഉണ്ട്.... 


നീ കുളിച്ചില്ലല്ലോ.. വാടി ഒന്നിച്ചു കുളിക്കാം 


അതൊക്കെ പിന്നെ...... ഇപ്പോൾ സർ പോയി കുളിച്ചിട്ട് വാ...... 


ആയിക്കോട്ടെ....... 


തള്ളി തള്ളി ..... ഞാൻ കുളിമുറിയിൽ കേറ്റി.... 

എടാ ആ കൊച്ച് കുളിച്ചത് ആണ്..... നീ ആയിട്ട് കുളിപ്പിക്കണ്ടാ ..... അതൊക്കെ പിന്നെ അതിന് ഇനിയും സമയം ഉണ്ട്...... 


അഫ്സൽ ഇക്ക വന്നു... 


വന്നല്ലോ വാപ്പ..... 


എടാ സമയം പോണു... നീ വേഗം വന്നേ late ആകാതെ പോകണ്ടേ 


ആ ഞാൻ അത് മറന്നു 
ശരി ഞാൻ കുളിച്ചിട്ട് വരാം നീ പാക്ക് ചെയ്ത് വക്ക്....


ആ........ 


അവരൊക്കെ എന്തൊക്കെയോ പറയുന്നു..... ഒന്നും മനസിലാകാതെ ഞാനും....... 


എങ്ങോട്ടാ ഇക്കാ പോവുന്നത്...... 


എടി.... അത് ഞങ്ങൾ ഇന്ന് തിരിച്ചു പോവാണ്...... 10:00ക്ക് ഒരു ട്രെയിൻ ഉണ്ടല്ലോ......  

അതെന്തിനാ ഇന്ന് തന്നെ പോണത്. 

എന്താണ് പെണ്ണെ.....എടി ഞങ്ങൾ ലീവ് എടുത്ത് കുറെ ആയില്ലേ.. ഇനി പോയില്ലേൽ ജോലി പോവും.. അവനും കുറെ ആയില്ലേ.. ലീവ് ആയിട്ട്.... പിന്നെ........ എന്റെ പെണ്ണ് ഗർഭിണി ആയിട്ട്... ഒന്ന് കാണാൻ പോലു പറ്റീലല്ലോ.... ഇനി എങ്കിലും പോവട്ടെ..... ഓളെ ഒന്ന് കാണണം..... 


ഹ്മ്മ് 

നീ ഒന്ന് ഹെല്പ് ചെയ്യ്.... ഇതൊക്കെ ഒക്കെ ഒന്ന് പാക്ക് ചെയ്യാൻ..... 


ഇക്കാ... പറയുന്ന പോലെ എല്ലാം എടുത്ത് വച്ചു....... അപ്പോഴാണ്.. ദേവു വന്നത് ഭക്ഷണം കഴിക്കാൻ വിളിക്കാൻ ഞാൻ ഇക്കയെ പറഞ്ഞു വിട്ടു ...... ഹരിയേട്ടൻ വന്നിട്ട് ഞാൻ വന്നോളം എന്ന് പറഞ്ഞു...... 

ഞാൻ എല്ലാ ഡ്രെസ്സും എടുത്ത് വച്ചു..... 


നീ എന്ത് ആലോചിച്ചു നികുവാണ്... 


ഹരിയേട്ടൻ ഇന്ന് പോവാണല്ലെ 


ആ ഡി പോവട്ടെ..... ഓ അതാണല്ലേ ബൾബ് കത്താതത്.... 


ഹ്മ്മ് 
തോർത്തു എടുത്ത് വട്ടം പിടിച്ച് താടി പിടിച്ച് ഉയർത്തി.... 

ഡി കുറെ ലീവ് എടുത്തില്ലേ ഇനി പോവട്ടെ....... കേട്ടോ..... എന്നാൽ അല്ലെ കാര്യങ്ങൾ ഒക്കെ നടക്കുള്ളൂ 


അതിന് ഇനി മുഖം വീർപ്പിക്കണ്ട ..... ഞാനുമവനും.. മാത്രേ പോണോള്ളൂ അമ്മയും അച്ഛനും ചടങ്ങ് കഴിഞ്ഞേ വരുന്നുള്ളു  .   

മ്മ്.... ശരി വാ ചായ എടുത്ത് വച്ചു കാണാം... 


ആ.....ഡി അല്ലാ നീ ഒക്കെ  എടുത്ത് വച്ചോ 


ആ.....


ഓ  എന്നാൽ വാ ചായ കുടിക്കാം...................തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story