വാകപ്പൂ..🥀: ഭാഗം 27

vakappoo

രചന: പാലക്കാട്ടുകാരി

താഴെ ചെന്നപ്പോൾ എല്ലാവരും ചായ കുടിക്കുകയായിരുന്നു.......എല്ലാവരും ഒന്നിച്ചു ഭക്ഷണം ഒക്കെ കഴിച്ചു........    ശേഷം ഹരിയേട്ടനും  അഫ്സലിക്കയും റെഡി ആയി വന്നു.... പോവുന്നതിൽ കുറച്ച്  വിഷമം ഒക്കെ ഉണ്ട് പക്ഷെ ഇക്കാ പറഞ്ഞത് പോലെ..... കുറെ ആയില്ലെ ഇനിയും പിടിച്ച് നിർത്തുന്നത് ശരിയല്ല....... അത്കൊണ്ട് പോകുന്നതാണ് നല്ലത് . എന്ന് എനിക്കും തോന്നി...... അച്ഛയും അമ്മയും പോകുന്നില്ല.... അവര് എല്ലാ ചടങ്ങും കഴിഞ്ഞിട്ടേ ഉള്ളു.. എന്ന് പറഞ്ഞു......... 


എടി എന്നാൽ പോയിട്ട് വരാം.. കേട്ടോ... 
ഹരിയേട്ടൻ വന്ന് പറഞ്ഞു 

മ്മ്...... 


എന്റെ പൊന്നോ.... നീ ഇങ്ങനെ sad ആവല്ലേ നീ അങ്ങോട്ട് തന്നെ അല്ലെ...... വരുന്നത് ഞാൻ കുറച്ച് നേരത്തെ പോണുള്ളൂ കേട്ടോ ...... 


എന്റെ അനുവേ... നീ ഇപ്പോൾ തന്നെ ഇങ്ങനെ ആയാൽ കല്യാണം കഴിഞ്ഞുള്ള കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ...... 
അഫ്സൽ ഇക്ക കളിയാക്കി തുടങ്ങി.... 


എടാ അഫ്സലെ നീ വെറുതെ അവളെ ചൂടാക്കണ്ട ....... 
അമ്മായിമാര് കളിയാക്കി തുടങ്ങി...... 


ചേട്ടായി പൊക്കോ.... അനുചേച്ചിയെ ഞാൻ നോക്കിക്കോളാം..... 
ദേവൂട്ടി ഹരിയേട്ടന്റെ കയ്യിൽ തുങ്ങി ചിണുങ്ങി കൊണ്ട് പറഞ്ഞു...... 

ഓ അവള് നോക്കിക്കോളും..... എന്നാൽ ഞാൻ പോട്ടെ.. നല്ലപോലെ നോക്കിക്കോണേ ദേവുഅമ്മേ.... 


നോക്കട്ടെ ട്ടോ ....... 
ദേവുട്ടി  പറഞ്ഞു.... .   


എല്ലവരോടും യാത്ര പറഞ്ഞ് അവർ ഇറങ്ങി അശ്വിനേട്ടനാണ് റെയിൽവേ സ്റ്റേഷൻ വരെ കൊണ്ടാക്കിയത് ........ 

ശോ അവരും പോയി... ഇനി എന്താ ചെയ്യാ.......   

ഞാൻ കുറെ നേരം           ഉമ്മറത് ഇരുന്നു..... അപ്പോഴാണ് അവർ ഇപ്പോൾ വരും എന്നോട് റെഡി ആകാൻ പറഞ്ഞത്..... 

ഞാൻ നല്ല ഒരു ചുരിദാർ ഒക്കെ ഇട്ട് റെഡി ആയി നിന്നു............ 

അപ്പോഴേക്കും  പെണ്ണും ചെക്കനും വന്നു..... 
ഞാൻ താഴേക്ക് ചെന്നു...... 


എടി കുഞ്ഞു......... 

ആ ഞാൻ നിന്നെയ നോക്കി കൊണ്ടിരുന്നത്..... എവിടെ ഡി ഹരിയേട്ടൻ ഒക്കേ.... 

അവര് പോയടി... 

തിരിച്ചു പോയോ.... 

ആ 

ഞാൻ വന്നിട്ട് പോയാൽ മതി.... പറയായിരുന്നില്ലേ..... 


കുറെ day ലീവ് എടുത്തില്ലേ...... ഇനി എങ്കിലും പോയില്ലെങ്കിൽ ശരിയാവില്ല ഡി... അത്കൊണ്ട് പോയതാണ്....... 

ആ ...  

oii  രാഹുലേട്ടാ.... 

ആ അനു... 


ഇന്നലേ പോയിട്ട്.... ആരെങ്കിലും അറിഞ്ഞോ... 


ഏയ് ആരും അറിഞ്ഞില്ല.. ഇടക്ക് എന്നെ ഇങ്ങനെ ചാടിക്കുന്നത് ഇവളുടെ      ഒരു ഹോബിയാണ് അത്കൊണ്ട് പ്രശ്നം ഇല്ല....... 


ആ ശരി നിങ്ങൾ ഇരിക്കു...ഞാൻ  കുടിക്കാൻ വെള്ളം എടുക്കാം..... 


ആ ഡി..... 
 
അവരുടെ വീട്ടിൽ നിന്ന് കുറച്ച്.... ആളുകൾ മാത്രമേ വന്നിരുന്നുള്ളൂ  ചെറിയ ഒരു ചടങ്ങ്... അത് ഉള്ളതാണ്....... ഭക്ഷണം ഒക്കെ കഴിച്ച് കുറച്ച് നേരം കഴിഞ്ഞ് വന്നവർ എല്ലാം പോയി.... ഇന്ന് ചെക്കനും പെണ്ണും.. ഇവിടെയാണ്..... പിന്നെ നാളെ അവർ പോകും...... രാഹുലേട്ടൻ ഫുൾ time അശ്വിനേട്ടന്റെ കൂടെയാണ്...... 

കുഞ്ഞു..... 

ആ എന്താടി 


ഒന്നൂല്യ ഡി... ഒരു സുഖമില്ല 


എന്നാലും... 

ഒന്നുമില്ല ന്ന്.... 

ഹരിയേട്ടൻ പോയത് കൊണ്ട് ആകും ല്ലെ 


ആ ഡി.... ശരി അത് വിട്... ഇന്നലെ ഇവിടുന്ന് പോയിട്ട് എപ്പോഴാ അവിടെ എത്തിയത്.... 

ന്റെ അനു...നീ ഇന്നലെത്തെ കാര്യം ഒന്നും ഓർമിപ്പിക്കല്ലേ... 

അതെന്താടി വഴക്ക് പറഞ്ഞോ 

ഈ പൊട്ടി.. അങ്ങനെ അല്ലാ...അത് പിന്നെ...
ഇന്നലെ...
 എന്ന് പറഞ്ഞതും നഖം കടിച്ചു കൊണ്ട് അവൾ....... കളം വരയ്ക്കാൻ തുടങ്ങി.....  


ഇന്നലെ ഇവിടുന്ന് ഇറങ്ങി പകുതി ആയപ്പോഴേക്കും നല്ല മഴ പെയ്തില്ലെ... ആകെ നനഞ്ഞു ഒരു ലെവൽ ആയി.. എന്നിട്ടും നിർത്താതെ പോയി ഒരു പോക്ക്.. നല്ല സ്പീഡിൽ ആയിരുന്നു പിന്നെ    നല്ല തണുപ്പ് ഒക്കെ ആയോണ്ട്.... ഏട്ടനെ കെട്ടി പിടിച്ച് ഇരുന്നു.. വീടിന്റെ അവിടെ എത്തിയതും...... വണ്ടി നിർത്തി.... പയ്യെ തള്ളി കേറ്റി.. എന്നിട്ട്. അകത്തു കയറി.......എന്നിട്ട്..


മതി മതി നീ നിർത്തിക്കേ... ഇനി പോയാൽ ശരി ആവില്ല..  മോള്... പോയി കെടന്ന് ഉറങ്ങിക്കോ......... 


അതെ വാ കെട്ട്യോളെ പോയ് കിടന്ന് ഉറങ്ങാം..
രാഹുലേട്ടൻ പെട്ടന്ന് കേറി വന്നു ഒപ്പം അശ്വിനേട്ടനും...... 


രാഹുലേട്ടൻ വല്ലതും കേട്ടോ.... 
അനു ചോദിച്ചു.. 

ഏയ് ഞങ്ങൾ ഒന്നും കേട്ടില്ല... ഇല്ലാലോ ഡാ 
രാഹുലേട്ടൻ കളിയാക്കി കൊണ്ട് പറഞ്ഞു 


ഏയ് ഞാൻ ഒന്നും കേട്ടില്ല.... 

ആ ഞാൻ പറഞ്ഞില്ലെ.... എന്നാൽ പോട്ടെ അനു നല്ല ക്ഷീണം ഇന്നലെ തീരെ ഉറക്കം ശരിയായില്ല.. ഞങ്ങൾ പോയി കെടന്നുറങ്ങട്ടെ... അല്ലെ മോളെ.... 
രാഹുലേട്ടൻ കുഞ്ഞുന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... 


മോളോ...... എപ്പോൾ 
അനു ചോദിച്ചു 


എല്ലാം വളരെ പെട്ടന്നായിരുന്നു....ന്റെ  അനുവേ... 
രാഹുലേട്ടൻ പറഞ്ഞു 


അപ്പോൾ ശരി ഗൂഡ്‌നെറ്... 

ആ ഓക്കെ.... 

അതും പറഞ്ഞ് അനുവും അശ്വിനേട്ടനും പോയി.... 

മോളെ....... 

ഈശ്വരാ എന്റെ മരണമണി അല്ലെ ആ മുഴങ്ങിയത്....... 

അതെലോ..... 


എന്റെ ആത്മ എങനെ നിങ്ങൾ കേട്ടു.... 


നീ എന്റെ എല്ലാമെല്ലാം അല്ലെ... നിന്റെ എല്ലാമെല്ലാം എനിക്കല്ലേ...... 

അങ്ങനെ അല്ലല്ലോ ആ പാട്ട്...... 


ആ പാട്ട് അങ്ങനെ ഒക്കെ ആവും.. നീ വാ ഞാൻ കാണിച്ച് തരാം 


എ..എ..എന്ത്...... 


ഈശ്വര എന്റെ മോൾക്ക് വിക്കോ.... നീ വേം വന്നേ വിക്ക് ഒക്കെ സേട്ടൻ മാറ്റി തരാം..... 


ഹ്മ്മ് ഹ്മ്മ്.. ഞാൻ വരൂല 


വാടി 


ഹ്മ്മ് ഞാൻ വരൂല..... 

നീ വാ.... വാ ................

അതും പറഞ്ഞ് അവളെ പിടിച്ച് വലിച്ചു ഞാൻ റൂമിൽ കേറ്റി... 

അശ്വിനോട്‌ സംസാരിച്ചു വരുമ്പോൾ ആയിരുന്നു... 
കുഞ്ഞുവിന്റെ തള്ള് കേട്ടത്..... ന്റെ പൊന്നോ എജ്ജാതി തള്ള്...
ഇന്നലെ പോയ വഴി..... നനഞു നിക്കുവാണ്.... എന്ന് പറഞ്ഞ്... എന്നെ നിലത്ത് കിടത്തിയ ആ ദ്രോഹി ...... 
ഇപ്പോൾ എന്തൊക്കെയോ പറഞ്ഞ് കൊടുക്കുന്നത് കെട്ടു 

എന്നാൽ പിന്നെ അതങ് സത്യം ആക്കി കൊടുക്കാം....... അതല്ലേ അതിന്റെ ഒരു ഇത്..... 


ഡി കുട്ടി പിശാചെ...നീ എന്താ ഓളോട് പറഞ്ഞോണ്ടിരുന്നത് 


ഏയ് ഒന്നുമില്ലല്ലോ...... 


ഒന്നും പറഞ്ഞില്ലെ.... 


അത് പിന്നെ... വെറുതെ... 


വെറുതെ....
എന്ന് പറഞ്ഞ് കൊണ്ട് ഏട്ടൻ അടുത്തേക്ക് വന്നു...... ഞാൻ ആണേൽ കട്ടിലിലും.. ഓ my god iam trapped..... ഇങ്ങേര് ഇത് എന്ത് ഭാവിച്ചാണ്..... 

എന്താ നിങ്ങളുടെ ഉദ്ദേശം...... 

ദുരുദ്ദേശമാണ്..... 

എടി നീ പറഞ്ഞത് ഒക്കെ സത്യം ആക്കണ്ടെ 
കട്ടിലിൽ എന്റെ മുകളിൽ കൈ കുത്തി നിന്നു....... 

വേണ്ട... 

വേണം 

വേണ്ട

വേണം.................തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story