വാകപ്പൂ..🥀: ഭാഗം 3

vakappoo

രചന: പാലക്കാട്ടുകാരി

  പെട്ടന്നാണ് ഒരു കാർ എന്റെ വീടിന് മുന്നിൽ വന്നു നിന്നത്..... 

ഫോൺ റിങ് ചെയ്തു 

ഹലോ... അനു ഞാൻ ആണ് അഫ്സൽ.. നീ ഒന്ന് താഴേക്ക് വന്നേ 


ആ എന്താ ഇക്ക ഇപ്പോൾ വരാം 

ഇട്ട ചുരിദാറിനു മുകളിലൂടെ ഒരു ഷാൾ ഇട്ടു ഞാൻ താഴേക്ക് ചെന്നു... അമ്മ ഉണർന്നു ലൈറ്റ് ഇട്ടു... വന്നു 

ആരാ മോളെ പുറത്ത്... 

അഫ്സലിക്ക ആണ്... 

എന്താ ഈ നേരത്ത്....ആവോ... നീ ചെന്ന് വാതിൽ തുറക്ക് 

ഞാൻ വാതിൽ തുറന്ന് കൊടുത്തു.... അഫ്സലിക്കയുടെ മുഖം തന്നെ ആകെ പരിഭ്രമം നിറഞ്ഞിരിക്കുന്നു...പാടില്ലാത്തത് എന്തോ സംഭവിച്ചു എന്നെന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു..... 

എന്താ ഇക്ക ഈ നേരത്ത്... 

അത് അനു.... പേടിക്കാൻ ഒന്നുമില്ല ഹരിക്ക്.... 

ഹരിയേട്ടനെന്താ... പറ ഇക്ക 

അവന് ഒരു ആക്‌സിഡന്റ് വരുന്ന വഴിക്ക് വച്ചാണ്....

കേട്ടതും ഒരു മരവിപ്പായിരുന്നു എനിക്ക്..... തളർന്നു വീഴാതിരിക്കാൻ ഞാൻ ചാരി നിന്നു...... ഇക്ക എന്നെ പിടിച്ചു..... 

ഇക്ക എനിക്ക് ഇപ്പോൾ ഹരിയേട്ടനെ കാണണം..... 

ആ നീ വാ... 

നിൽക്ക് അഫ്സൽ ഞാനും വരുന്നു.... 

ആ.... 

ഒരിറ്റു കണ്ണുനീർ ഞാൻ പൊഴിച്ചില്ല... കാരണം ഇന്ന് ഈ നിമിഷം വരെ ഹരിയേട്ടന് വേണ്ടി... അതെല്ലാം... ഒഴുകി പോയിരുന്നു........
അഫ്സലികയും ഞാനും അമ്മയും കൂടി ഹോസ്പിറ്റലിലേക്ക് പോയി.... 

ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു... അമ്മ എന്നെ കണ്ടപ്പോൾ കെട്ടി പിടിച്ച് പൊട്ടി കരഞ്ഞു പോയി..... പക്ഷെ ഞാൻ കരഞ്ഞില്ല.....

പെട്ടന്ന് ഡോക്ടർ ഇറങ്ങി വന്നു .. 

ഇവിടെ ഹരിയുടെ.... ആരാ ഉള്ളത്... 

ഞാൻ.... ഹരിയുടെ ഫ്രണ്ട് ആണ്... ഇത് വിവാഹം ചെയ്യാൻ പോകുന്ന കുട്ടി ആണ്.... ഇത് അച്ഛനും അമ്മയും ആണ്... 

ആ ഓക്കെ.... ആളുടെ കാലിന് പ്ലാസ്റ്റർ ഉണ്ട്.... അത്പോലെ കയ്യിനും.... ഹെൽമെറ്റ്‌ ഉണ്ടായതുകൊണ്ട് തലക്ക് ഒന്നും പറ്റിയില്ല..... with gods help... വലിയ പരിക്കൊന്നും ഇല്ലാതെ ആളു രക്ഷ പെട്ടു..... 

ആ വാക്കുകൾ എന്നിൽ നിന്ന് എന്തോ ഒരു ഭാരം ഒഴിഞ്ഞു പോയ പോലെ.... 

ഡോക്ടർ ഞാൻ ഒന്ന് കയറി കണ്ടോട്ടെ...... 
പെട്ടന്ന് ഞാൻ ചോദിച്ചു... 

അധികം സ്‌ട്രെയിൻ ചെയ്യിക്കരുത്... നല്ല പെയിൻ ഉണ്ട്..... 

ഇല്ല ഡോക്ടർ..... 

കാണാനുള്ള സമ്മതം പോലും...... എനിക്ക് എന്തോ ഒരു സമാധാനം തന്നിരുന്നു.... ഹരിയേട്ടനെ കാണാൻ ഞാൻ കയറി...... ആ കിടപ്പ് പോലും കണ്ടീട്ട് എനിക്ക് സഹിക്കുന്നില്ല... വെറുതെ വഴക്ക് പറയാൻ എങ്കിലും ഉണർന്നിരുന്നെകിൽ എന്ന് ഞാൻ ആഗ്രഹിച്ചു..... 

ഹരിയേട്ടാ....... 
ഞാൻ പതിയെ വിളിച്ചു.... 

ഹരിയേട്ടാ... ഒന്ന് എണീക്ക്... അനു ആണ് ഒന്ന് എഴുനേല്ക്ക്... 


നല്ല വേദന ഉണ്ട്.. എന്ന് തോനുന്നു...... 
ഹരിയേട്ടാ.. എണീക്ക്.... 

എന്താ അനു നിനക്ക് വേണ്ടത്... എന്നെ ഒന്ന് സ്വസ്ഥമായി ജീവിക്കാൻ വിട്.... 

ഹരിയേട്ടാ.. അത്.. ഞാൻ 

നീ  ഒന്ന് പോ.... ഇവിടെ എങ്കിലും എന്നെ വെറുതെ വിട് ...... നിനക്ക് ഞാൻ ചേരില്ല... 24മണിക്കൂറും നിന്നെ തലയിൽ കയറ്റി വക്കാൻ എനിക്ക് പറ്റില്ല എനിക്ക് എന്റേതായ കമ്മിറ്റ്മെന്റ്സ് ഉണ്ട്..... പാർട്ടിയും... കുടുംബവും ഒക്കെ കഴിഞ്ഞേ എനിക്ക് നീ പോലും ഉള്ളു.... അത്കൊണ്ട് നീ എന്റെ ജീവിതത്തിൽ നിന്ന് പൊക്കോ... എനിക്ക് നിന്നെ വേണ്ട...... 

മറുപടിയായി... ഞാൻ ഒന്ന്
 പുഞ്ചിരിച്ചു... കണ്ണ് നിറഞ്ഞ് ഒഴുകുമ്പോഴും ഞാൻ പുഞ്ചിരിച്ചു  .... 

ഞാൻ അറിയാതെ.. 

നിനക്ക് പറയുന്നത് കേൾക്കാൻ എനിക്ക് പറ്റില്ല ഒന്ന് ഇറങ്ങി പോ നീ.... 

ഞാൻ എന്തെങ്കിലും മറുത്ത്‌ പറഞ്ഞാൽ അത് ഹരിയേട്ടന് അത് വിഷമം ആകും.... 

'നിന്റെ മുഖത്തെ പുഞ്ചിരി അതാണ് എന്റെ സന്തോഷം... നിന്റെ മുഖം ഒന്ന് വാടിയാൽ എന്റെ ചങ്ക് പിടയും  പെണ്ണെ.... നീ എന്റെ പാതിയല്ലേ '

ആ വാക്കുകൾ എന്നിൽ കിടന്ന് പിടഞ്ഞു...... ആ വാക്കുകൾക് ഉടമയാണ് എന്നെ ഇന്ന് വേണ്ട എന്ന് എന്റെ മുഖത്ത് നോക്കി പറയുന്നത്.... 

എന്റെ മനസ്സ് പറഞ്ഞു... ആ വാക്കുകൾ മനസ്സിൽ നിന്നല്ല വെറും കൃത്രിമമാണ് ആ ദേഷ്യം പോലും... എന്നിൽ നിന്ന് എന്തോ മറക്കുന്നുണ്ട്... അത് സത്യം..... കാരണം ഒരു കാര്യവുമില്ലാതെ എന്നോട് ഇങ്ങനെ ഒന്നും പറയാൻ എന്റെ ഹരിയേട്ടന് കഴിയില്ല.....

ഇതുവരെ ഒന്ന് കരയാൻ കഴിയാത്ത എനിക്ക് ആ വാക്കുകൾ എന്നിൽ പ്രളയം സൃഷ്ടിച്ചു..... കരഞ്ഞു പോയി തളർന്നു പോയി...... 

അവൾ പുറത്ത് പോകുന്നതും നോക്കി ഞാൻ കിടന്നു.... 

ക്ഷമിക്ക് പെണ്ണെ.... ഇനി ഞാൻ കാരണം നിനക്ക് ജീവിതം  നഷ്ടപെടരുത്... കാരണം എന്റെ ജീവൻ ആണ് അതിൽ..... 

വാതിൽ തുറന്ന് പുറത്ത് പോകുന്നവരെ ഞാൻ പിടിച്ച് നിന്നു....അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കാൻ ഞാൻ ഒരുപാട് പാട് പെട്ടു.....  അമ്മയും അച്ഛനും ഒക്കെ കാണാൻ ചെന്നപ്പോൾ.... അവിടിരുന്ന് ഞാൻ മുഖം പൊത്തി കരഞ്ഞു..... അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.... 

അഫ്സലികയും മറ്റ് രണ്ട് പേരും മാറി നിന്ന് സംസാരിക്കുന്നു.... അഫ്സലിക്കയുടെ മുഖത്ത് നിന്ന് എന്തോ വലിയ പ്രശ്നം... ഉള്ളത് പോലെ തോന്നി..... അതെന്നിലുള്ള പേടി കൂട്ടി..... 

ഞാൻ നോക്കുന്നുണ്ട് എന്ന് തോന്നിയത് കൊണ്ട് ആകാം.... അവിടെ നിന്ന് മാറിയത്..... 

ഞാൻ അടുത്തേക്ക് ചെന്നു.... 

ആ അനു.. ഹരിക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ..... 

ഏയ്‌ പ്രശ്നം ഒന്നും ഇല്ല..... ഞാൻ ആണ് ഹരിയേട്ടന്റെ പ്രശ്നം അല്ലെ.. 

ഏയ്‌ താനിത് എന്തൊക്കെയാ പറയുന്നേ... 

ഹരിയേട്ടൻ എന്റെ മുഖത്ത് നോക്കി പറഞ്ഞു എന്നെ വേണ്ട എന്ന്.... എനിക്ക് അറിയണം.... എന്താണ് കാരണം എന്ന് നിങ്ങൾ അല്ലെ മനസാക്ഷി സൂക്ഷിപ്പുകാരൻ.... 
പറ എന്നെ വെറുക്കാൻ എന്താണ് ഇത്ര കാരണം........ 

നിന്നെ വെറുക്കാൻ. അവന് പറ്റുമെന്ന് തോന്നുന്നുണ്ടോ...? 

പിന്നെ 

അത്.... 

പറ എനിക്ക് അറിയണം...
ഭ്രാന്തിയെ പോലെ ഞാൻ അലറി...കരഞ്ഞു. 

ഞാൻ പറയാം... 

അത്.... രണ്ട് മൂന്നു നാലു മാസമായി... നമ്മുടെ നാട്ടിൽ ഒരു വികസനത്തിന്റെ പേരും പറഞ്ഞു... കുറച്ചു പേർ വരുന്നത്.... അവർ ഹരിയേ വിളിക്കുന്നുണ്ട്... അതിന് ശേഷമാണ് അവനിൽ ഈ മാറ്റം... കാരണം അവൻ എന്നോട് പോലും പറഞ്ഞിരുന്നില്ല.... അന്ന് ഞങൾ രണ്ട് പേരും അന്ന് തന്റെ മുന്നിൽ നിന്ന് പോയില്ലേ.. അന്ന് 

ട നിന്നോട് കയറാൻ ആണ് പറഞ്ഞത് 

ഡാ നീ എന്ത് സാധനം ആ ഡാ.... ഇത്രയും നാറി ആവരുത്.... 
ആ പെണ്ണിന് എന്ത് വിഷമം ആയിക്കാണും... 

അതൊക്കെ ശരി ആവും.... 

നീ നന്നാവില്ല. 

ഹും... 


ശരി നീ ഇറങ്ങിക്കെ..... 

അവിടെ മാഷും വേറെ ഒന്ന് രണ്ട് ആളുകളും ഉണ്ടായിരുന്നു......അവിടെ ഉണ്ടായ തർക്കത്തിന് ഇടയിൽ അവർ മാഷിന്റെ നേരെ.. ആക്രമിച്ചപ്പോൾ അവൻ അവരെ തല്ലി.... അവന്റെ സ്വഭാവം അങ്ങനെ ആണല്ലോ..... 

ഡാ... നിന്റെ ഈ മറ്റോടാതെ....പരിപാടി... വരുന്ന വഴി കണ്ടില്ലേ പള്ളി അവിടെ കണ്ട്.... കാണിച്ചാൽ മതി...
ഇത് എന്റെ നാട്... ഞങളുടെ ജനങ്ങൾ നാട്ടിലെ ജനങ്ങളെ ദരിദ്രരാക്കുന്ന ഈ പദ്ധതി ഇവിടെ നടക്കില്ല.... മക്കൾ ഇവിടുന്ന് പൊക്കോ താൻ വിളിച്ചപ്പോൾ പലതവണ ഞാൻ പറഞ്ഞതല്ലേ.... 

ഞങൾ ആഗ്രഹിച്ചത് എന്തോ അത് ... നടത്തിയിട്ടുള്ളു... നീയാണല്ലേ ഇവിടുത്തെ.... ഹരി.. ഓ സോറി സഖാവ് ഹരി......നിന്നെ ഞാൻ പ്രത്യേകം നോട്ട് ചെയ്തിട്ടുണ്ട്.. 

സാറേ സഖാവിന് പ്രണയം കൂടി ഉണ്ട്   .. ഒരു അനുപമ  ....... 

ആ അറിഞ്ഞു... അനുപമ ആളു നല്ല ക്യൂട്ട് ആണല്ലേ ....ഞങൾ ഈ പ്ലാനിങ് ഇവിടെ കൊണ്ട് വരും.... നീ സമ്മതിക്കും ഇല്ലെങ്കിൽ നിന്റെ സഖിയില്ലേ അവളെ ഞാൻ അങ്ങ് കൊണ്ട് പോകും....... വിറ്റാൽ നല്ല പൈസ ആടാ... ഹരി.. 

ഹരി അയാളുടെ കഴുത്തു പിടിച്ചു.... 
നിന്റെ നാവിൽ നിന്ന് ഇനി ഈ വാക്ക് വന്നാൽ കൊന്നു കളയും ഞാൻ..... 


ഹരി അയാളെ അവിടെ ഇട്ട് തല്ലി.... 

നീ നോക്കി വച്ചോ ഹരി.... ഒന്നില്ലെങ്കിൽ നീ അല്ലെങ്കിൽ അവൾ ആരുടെ ജീവൻ കൊടുത്തിട്ട് ആണെങ്കിലും ഞങൾ ഇത് ഇവിടെ നടത്തും... 

അതും പറഞ്ഞ് ആണ് അന്ന് അയാൾ അവിടെ നിന്ന് പോയത്.....
പിന്നെയും.... അവനെ പ്രലോഭിച്ചും  അനുനയിപ്പിക്കാനും അവർ വിളിച്ചിരുന്നു....... നിന്നെ അവർ ദ്രോഹിക്കും എന്ന് അവർ അടിവരയിട്ട് പറഞ്ഞു..... സ്നേഹിക്കുന്നവർക് വേണ്ടി... ജീവൻ പോലും കൊടുക്കുന്നവൻ നിനക്ക് വേണ്ടി.... ഒഴിഞ്ഞു മാറുന്നു 
 പിന്നീട് മനപ്പൂർവം.... ആണ് അനു അവൻ നിന്നെ ഒഴിവാക്കിയത്.... 

തന്റെ പിറന്നാൾ ആരൊക്കെ മറന്നാലും അവൻ മറക്കും എന്ന് തോന്നുന്നുണ്ടോ..... എന്നിട്ടും നീ അവനെ വെറുക്കാൻ വേണ്ടിയാ.. അവൻ നിന്നോട് അങ്ങനെ ഒകെ പെരുമാറുന്നത്...... 

ഇത് വെറും ഒരു   ആക്‌സിഡന്റ് അല്ല..... അത് അവർ  create ചെയ്തത് ആണ് .... 

ആ ചേച്ചി ഞാൻ വിഷ്ണു ഇത് എന്റെ ഫ്രണ്ട് ആണ് അർഷിദ് ഞങൾ second ഷോ കഴിഞ്ഞ് വരുമ്പോൾ.. ആണ് സംഭവം ഒരു കാർ മനഃപൂർവം വന്നു ഇടിച്ചതാണ്.... വീണിട്ടും പിന്നെയും വന്നു ഇടിച്ചു.... അയാൾ കാറിൽ നിന്ന് ഇറങ്ങി വന്നു ഹരിയേട്ടനെ നോക്കി എന്തോ പറഞ്ഞു..... അതൊക്കെ ഞങ്ങൾ കാണുന്നുണ്ടായിരുന്നു.....
 

നിന്നെ അവൻ സ്നേഹിക്കുന്നുണ്ട്.... നീ ഇല്ലാതെ ജീവിക്കാൻ പോലും അവന് പറ്റില്ല.... പക്ഷെ അവൻ  കാരണം നിനക്ക് ഒന്നും പറ്റരുത്... അതാണ് അവൻ ആഗ്രഹിക്കുന്നത്...... വെറുക്കരുത് അവനെ... സ്നേഹിക്കാൻ മാത്രേ.. ആ പാവത്തിന് പറ്റു...... 

ഇക്കാക്ക് തോന്നുണ്ടോ.... എനിക്ക് വെറുക്കാൻ പറ്റും എന്ന്.... മറക്കാൻ പോലും പറ്റില്ല എന്നിട്ടല്ലേ വെറുക്കാൻ 
എന്റെ ജീവൻ അവർ എടുത്തോട്ടെ എന്നാൽ എന്റെ ഹരിയേട്ടന് ഒന്നും പറ്റരുത്.......... ഹരിയേട്ടന് പൂർണമായും എല്ലാം ഭേദമാകുന്നതിന് മുൻപ് ഈ പ്രശ്നം പരിഹരിക്കണം ഞാൻ ഉണ്ടാകും ഇനി..... എന്തിനും... 
വളരെ വാശിയോടെ ആണ് അനു അത് പറഞ്ഞത്...... 

അത് ഒരു തുടക്കം... ആയിരുന്നു... എല്ലാത്തിനും...........തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story