വാകപ്പൂ..🥀: ഭാഗം 30

vakappoo

രചന: പാലക്കാട്ടുകാരി

കേട്ട വാർത്ത സത്യം ആകല്ലേ എന്നാണ് ഞാൻ പ്രാർഥിച്ചത്..... ഓഫീസിൽ  ഉള്ളവർ എല്ലാവരും വന്നു ചോദിച്ചപ്പോഴും മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല... എങനെ എങ്കിലും ഹോസ്പിറ്റൽ എത്തണം എന്നാണ്....... ഞാൻ ആഗ്രഹിച്ചത്....... 

മറുപടി പറയാൻ നിൽക്കാതെ..... ഞാൻ ബൈക്കും എടുത്ത് വേഗം ഹോസ്പിറ്റലിൽ എത്തി..........കാഷുവാലിറ്റി യിൽ അന്വേഷിച്ചപ്പോൾ........ ഓപ്പറേഷൻ തീയേറ്ററിൽ ആണെന്ന് അറിഞ്ഞു....... 
ഓപ്പറേഷൻ തിയറ്ററിൽ എത്തിയപ്പോൾ ഡോക്ടറോട് സംസാരിക്കുന്ന.... അഫ്സലിനെയും   അടുത്ത് ഇരുന്ന് കരയുന്ന ആയിഷയെയും കണ്ടു ... ഞാൻ അവിടെ തീരെ പ്രതീക്ഷിച്ചില്ല.......... 

അവൻ  എന്നെ കണ്ടു ..... ആ കണ്ണിൽ എന്ത് മറ്റമാണെന്ന്  എനിക്കറിയാൻ കഴിയുന്നുണ്ടായിരുന്നില്ല .......... അവന്റ അടുത്തേക്ക് നടക്കുംതോറും എന്റെ കാലിന് വേഗതാ കുറഞ്ഞു വന്നു ......... 

ഡോക്ടർ..... ഓപ്പറേഷൻ തീയേറ്ററിൽ കയറി പോയ്.....


ഡാ അഫ്സലെ.. എന്താടാ പറഞ്ഞെ..... 
ഞാൻ അവന്റെ കുത്തിനു പിടിച്ചു ചോദിച്ചു 
ആയിഷ എണീറ്റു നിന്ന് എന്നെ കണ്ട് പോയി കൊണ്ട് വീണ്ടും കരഞ്ഞു തുടങ്ങി ...... 

ഡാ... അവര് പോയെടാ....
അഫ്സൽ എന്നെ കെട്ടി പിടിച്ചുകൊണ്ട് കരഞ്ഞു ...... 

എനിക്ക് കരയാൻ കഴിഞ്ഞില്ല... കണ്ണിൽ നിന്നും കണ്ണുനീർ വന്നില്ല... ആകെ കൂടി ഒരു നിശബ്ദത ആയിരുന്നു.... എനിക്ക് മനസാകേ ശൂന്യം ആയി തീർന്നു... അടുത്തുള്ള ചെയറിൽ ചാരി ഇരുന്നു..... 

അഫസൽ കരയുകയാണ്....... ഒപ്പം ആയിഷയും   ........ 


ഡാ നീയ്യ് അവളെ വീട്ടിൽ കൊണ്ടാക്കിയിട്ട് വാ........ 

ഞാൻ പോവൂല.... 
ആയിഷ കരഞ്ഞുകൊണ്ട് പറഞ്ഞു... 

നീ ചെല്ല് മോളെ.. ഏട്ടനല്ലേ പറയണത്.. നീ ഇവിടെ ഇരുന്ന് കരഞ്ഞുകൊണ്ട് ഒരു കാര്യവും ഇല്ല... വയറ്റിൽ ഉള്ള കുഞ്ഞിനെ അത് ബാധിക്കും..... ചെല്ല് നീ പോയിട്ട് വാ 
അഫ്സലെ നീ അവളെ കൊണ്ടാക്കിയിട്ട് വാ.... 


എടാ.... അത്.. പിന്നെ 


ചെല്ല് നീ അവളെ ആക്കിയിട്ടു വാ... നീ വരണ വരെ ഞാൻ എങ്ങോട്ടും പോവില്ല.... അല്ലേലും ഇനി എങ്ങോട്ട് പോവാനാ........

മ്മ്... ഞാൻ വേഗം വരാം..... 

മ്മ്...... 

അഫ്സൽ ആയിഷയും കൊണ്ട് പോയി... ഒന്ന് ചങ്ക് പൊട്ടി കരയാൻ തോന്നുന്നു പക്ഷെ.. കണ്ണ് നീര്ഒന്നും വരുന്നില്ല........... 
ദൈവം ഇത്ര ക്രൂരൻ ആണോ... ഒറ്റ അടിക്ക് അഞ്ചു ജീവൻ.......... എനിക്ക് ഇനി സ്വന്തം എന്ന് പറയാൻ ഈ ലോകത്തും ആരും തന്നെ ഇല്ലാതെ ആയില്ലേ.................... 

🥀      🥀     🥀     🥀    🥀    🥀   🥀   


ആയിഷയെ അവിടെ ഇരുത്തി മരുന്ന് വാങ്ങാൻ ഞാൻ തിരിഞ്ഞപ്പോൾ   ആണ്        അറ്റന്റർ മാറും... നേഴ്സും ഡോക്ടർമാരും ചേർന്ന്......structureൽ  ആക്‌സിഡന്റ്കേസുകൾ കൊണ്ട് പോകുന്നത് കണ്ടത്  ...... ആദ്യം തന്നെ കണ്ടത് അനുവിനെ ആയിരുന്നു..... ബാക്കി ഒന്നും കാണാൻ കഴിയാതെ തിരിഞ്ഞു നിന്നപ്പോൾ മുഖം പൊതി.. കരയുന്ന   ആയിശുനെ കണ്ടപ്പോൾ ചങ്ക് പൊട്ടി പോയി.............. 

അവളെ കൂട്ടി .. ഓപ്പറേഷൻ തിയേറ്ററിൽ ചെന്നു .............അവിടെ പോലീസുകാരും മറ്റു ആളുകളും ഉണ്ടായിരുന്നു ..... 

അഫ്സൽ :സർ.... ഇപ്പോൾ കൊണ്ട് വന്ന ആളുകൾ.... 

പോലീസ് :അവരെ അറിയുമോ 

അഫ്സൽ : ആ എന്റെ സുഹൃത്തിന്റെ അച്ഛനും അമ്മയും... പിന്നെ കല്യാണം കഴിക്കാൻ പോണ കുട്ടിയും   അവളുടെ അച്ഛനും അമ്മയും ആണ്.... 

പോലീസ്  :ഇവരുടെ മൊഴി എടുക്കണം.... ഒപ്പം അഡ്രസും 

അഫ്സൽ : എന്താണ് സംഭവിച്ചത് 

പോലീസ് :എന്തോ ആക്‌സിഡന്റ് ആണ്.....പക്ഷെ 

അഫ്സൽ :എന്താണ് സർ ഒരു പക്ഷെ 

പോലീസ് :ഡോ എന്താണ് ഉണ്ടായത് നിങ്ങൾ അല്ലെ കണ്ടത് ..... 

അടുത്ത് ഉണ്ടായിരുന്ന ആളുകൾ വന്നു 

ഞങ്ങൾ തൃശൂർക്ക് സാധനങ്ങളും ഒക്കെ ആയി പോവായിരുന്നു..... സൈഡിൽ നിർത്തിയിട്ടു   അപ്പോഴാണ് ഒരു കാർ വന്നത്...അതിന് എതിരെ ഒരു ലോറി വന്നു .. ഇടിച്ചു ...... ലോറി പിന്നെയും വന്ന് ബാക്കിലൂടെ ഇടിച്ചു............. അവര് പോയെന്ന് ഉറപ്പായപ്പോൾ   ഞങ്ങൾ പോലീസുകാരെ വിളിച്ചു പറഞ്ഞു ..... ഞങ്ങൾ അതെ കണ്ടുള്ളു ...... 


ഡോക്ടർ അപ്പോഴേക്കും എത്തി......  രണ്ട് പേര് accident സ്പോട്ടിൽ തന്നെ മരിച്ചിരുന്നു..... ഇപ്പോൾ കൊണ്ട് വന്നവരെ രക്ഷിക്കാൻ പറ്റിയില്ല.............. ഇനി ആ പെൺകുട്ടി മാത്രമേ ഉള്ളു... ഞങ്ങൾ ശ്രമിക്കുന്നുണ്ട്.. ഉറപ്പില്ല കാരണം.... തലക്ക് നല്ല പരിക്ക് ഉണ്ട്...... 


ആയിശു മുഖം പൊതി കരഞ്ഞു....... ഹരിയോട് വിളിച്ചു പറയാൻ എനിക്ക് ധൈര്യം ഇല്ല........ പോലീസുകാർ വിളിച്ചു പറഞ്ഞതും കേട്ടു.........അടുത്തുള്ള ചെയറിൽ ഇരുന്നു.... ഡോക്ടർമാർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്    വന്നവർ എല്ലവരും പോയ്... ഞാനും അവളും മാത്രം ആയി അവിടെ... 
 

ഇക്ക. അനുന് ഒന്നും ഉണ്ടാവില്ല.. അല്ലെ. 

ഇല്ലെടി ഒന്നും ഉണ്ടാവില്ല.... നീ ധൈര്യം ആയിട്ട് ഇരിക്ക്  ഒന്നും ഉണ്ടാവില്ല.... 
അവളെ പറഞ്ഞു സമാധാനിപ്പിക്കുമ്പോഴും എന്റെ ഉള്ള് കെടന്ന് പിടയുകയായിരുന്നു...... 

അപ്പോഴാണ് ഡോക്ടർ പുറത്ത് വന്നത്..... 

അഫ്സൽ.. 

ആ ഡോക്ടർ..... 

സോറി ആ പെൺകുട്ടിയുടെ.. ജീവനും രക്ഷിക്കൻ ആയില്ല.... ഞങ്ങൾ പരമാവധി ശ്രമിച്ചതാ... പക്ഷെ... പറ്റിയില്ല.... സമാധാനിക്കു........... 

ഡോക്ടർ കയ്യിൽ പിടിച്ച് അത്രയും പറഞ്ഞുകൊണ്ട് പോയി.... അപ്പോൾ ഞാൻ ഹരിയെ കണ്ടു......... അവനോട് എങനെ ഞാൻ ഇതെല്ലാം പറയും എല്ലാം കൈവിട്ട് പോയില്ലേ...... 

അവൻ വന്നു എന്നോട് ചോദിച്ചപ്പോൾ കരഞ്ഞു കൊണ്ടല്ലാതെ മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല...... അതൊക്കെ കേട്ടിട്ടും    ഒന്ന് കരയുക കൂടി ചെയ്യാതെ ഇരുന്ന അവനെ കണ്ടപ്പോൾ പേടിയാണ് തോന്നിയത് ..... ആയിഷയെ കൊണ്ട് പോവാൻ  പറഞ്ഞപോഴും അവൻ പതറിയില്ല...എനിക്ക് അത് പേടി കൂട്ടി..... 

ആയിശു ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല...... അവളെ വീട്ടിൽ   ഇറക്കി ഞാൻ തിരിച്ചു.. ഉമ്മാനെ കാണാൻ ഇപ്പോൾ പറ്റുല...... ഓളോട് ഒന്നും മിണ്ടാൻ തോനീല 

തിരിച്ചു ഹോസ്പിറ്റൽ എത്തിയപ്പോൾ.... അമ്മയുടെ മൃതശരീരം കെട്ടിപിടിച്ചു കരയുന്ന ഹരിയെ കണ്ടപ്പോൾ ചങ്ക് പൊട്ടുന്ന പോലെ തോന്നി.... ഓടിച്ചെന്നു പിടക്കുബോൾ അവൻ എന്റെ മുഖത്ത് നോക്കി 


കേടക്കണത് കണ്ട അഫ്സലെ...... എന്റെ അമ്മാ.... ഞാൻ ഇത് എങനെ സഹിക്കും... ഡാ എല്ലാരും പോയില്ലേ.. ഞാൻ ചങ്ക് കൊടുത്ത് സ്നേഹച്ചവൾ ഉൾപ്പടെ.. എല്ലാരും ഇന്നേ ഒറ്റക്ക് ആക്കീട്ട് പോയില്ലെട 

ഹരി പൊട്ടി കരഞ്ഞു .........തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story