വാകപ്പൂ..🥀: ഭാഗം 31 || അവസാനിച്ചു

vakappoo

രചന: പാലക്കാട്ടുകാരി

മരണം ഒരു രംഗ ബോധം ഇല്ലാത്ത കോമാളി ആണല്ലോ..... 🎭


ഹരി പൊട്ടിക്കരഞ്ഞു അതിന് ശേഷം അവൻ മിണ്ടിയില്ല കരഞ്ഞില്ല  ...., 5 ശരീരങ്ങളും പോസ്റ്റുമാർട്ടം കഴിഞ്ഞു.... ഹരിയുടെ വീട്ടിൽ എത്തിച്ചു...... അശ്വിൻ വന്നു... ഒപ്പം എല്ലാ ബന്ധുക്കളും അവർ ആരോടും അവനൊന്നും മിണ്ടിയില്ല....... 
കുഞ്ഞു അലമുറയിട്ടു കരഞ്ഞു........ ഒപ്പം നിന്നവരുടെ നെഞ്ചിൽ ഒരു കല്ല് കയറ്റി വച്ചത് പോലെ ആയിരുന്നു ആ രംഗം...... 

നാടറിയുന്ന സഖാവിന്റെ വേദനകൾ അറിഞ്ഞു ആ നാട് മുഴുവനും വന്നു......... ചേർന്നു.......... 


ഒരേ സമയം... ജൻമം നൽികിയ അമ്മയുടെയും തന്റെ പതിയാണെന്ന് വിശ്വിസിക്കുന്നവളുടെയും...... ശരീരത്തിന് ചിത വക്കുന്നവന്റെ മാനസികാവസ്ഥ........ 

ആ അഞ്ചു ജീവനുകളും അങ്ങനെ..... അങ്ങനെ മണ്ണിൽ എരിഞ്ഞു തീർന്നു...... 


ഇനി സംഹാരമാണ്.......... 

കൊടുംകാറ്റ് പോലെയുള്ള വരവ്.... കണ്ട് നിന്ന എല്ലാവരുടെയും..... കണ്ണിൽ ഭീതി ഉണ്ടാക്കി......  

ആരൊക്കെയോ എന്തൊക്കെയോ ചർച്ചയിൽ ആയിരുന്നു....... 

അഫ്സൽ വന്നു.... അവന് ഷർട്ട്‌ ഇട്ട് കൊടുത്തു........ 


 ഒന്നിനെയും വെറുതെ വിടരുത്...... 
ഹരി ആരോടെന്നില്ലാതെ പറഞ്ഞു..... 


ഒറ്റക്ക് പോവണ്ട ഞങ്ങളും  വരും.... 
അശ്വിനും.... അഫ്സലും.... രാഹുലും വന്നു പറഞ്ഞു..... 


വേണ്ട... ഇതെന്റെ ആവശ്യം.. ആണ്.... ഞാൻ കാരണം ആണ് ഇതെല്ലാം ഉണ്ടായത്... ഇനി അനാവശ്യം ആയി.. ആരും ഇടപെടേണ്ട... നിങ്ങൾക്ക് കാത്തിരിക്കാൻ ആരെങ്കിലും ഉണ്ട്... എനിക്കപ്പോൾ അങ്ങനെ അല്ലാ......
ഹരി ആരോടെന്നില്ലാതെ ആക്രോശിച്ചു 


കൂടെ കൂടിയിട്ട് ഒരുപാട് കാലം ആയില്ലേ ഹരി.. എന്തിനും കൂടെ നിന്നിട്ടേ ഉള്ളു... അതിപ്പോൾ കൊല്ലാൻ ആയാലും ചാവാൻ ആയാലും... 
അഫ്സൽ മറുപടി പറഞ്ഞു .... 


ഒരു അമ്മയുടെ വയറ്റിൽ പിറന്നില്ല എന്നെ ഉള്ളു.... ആ എരിഞ്ഞു  തീരുന്നത്.... എന്റെ പെങ്ങൾ ആടാ 

അവരെ നോക്കി ഹരി വണ്ടി start ചെയ്തു അഫ്സൽ ഒപ്പം കയറി.... 

രാഹുൽ വണ്ടി എടുത്തു..... അശ്വിനും കയറി........ 

വണ്ടി എടുത്ത് പോകുമ്പോൾ... ഐശ്വര്യ വന്നു തടസവുമായി നിന്നു..... 


പോകുന്നതൊക്കെ കൊള്ളാം.. പക്ഷെ വരുബോൾ..... അവന്റെ മരണ വാർത്ത മാത്രമേ... പാടുള്ളു.... എനിക്ക് കേൾക്കാൻ..... 

ഹ്മ്മ്....... 
ഹരി വണ്ടി എടുത്തു....... 
അഫ്സൽ ആരോടോ... ഫോണിൽ വിളിച്ച് അവർക്കുള്ള സ്ഥലം കണ്ടെത്തി.... 


പാതി വഴിയിൽ ഹരി വണ്ടി നിർത്തി.... ഫോൺ എടുത്ത്.. സ്ഥലം SI യെ വിളിച്ചു... 


ഹലോ SI സാറേ..... അന്വേഷിചിട്ട് വല്ല തുമ്പും കിട്ടിയോ..... 
ഹരി പുച്ഛത്തോടെ പറഞ്ഞു..... 


ഹരി നീ.... 

അതെ ഞാൻ തന്നെ.. കൂടുതൽ വിശദീകരണം ഒന്നും വേണ്ട..... ഒരു കാര്യം പറയാൻ ആണ് വിളിച്ചത്..... . 
സർ ആ കേസ് വിട്ടേക്ക് ട്ട.. കാരണം.. ഞാൻ അതങ് ഏറ്റെടുത്തു.... സർ ഒരു 1 മണിക്കൂർ കഴിഞ്ഞിട്ട്... നമ്മുടെ ആ പാടത്തിന്റെ അടുത്തുള്ള  ഫാക്ടറിയിൽ വന്നാൽ മതി.... അവിടെ ആണല്ലോ തുടക്കം... ഒടുക്കവും അവിടെ മതി..... 


ഹരി നീ അവിവേകം ഒന്നും കാണിക്കരുത്... 


എനിക്ക് ഇനി ഒന്നും നോക്കാൻ ഇല്ല സാറെ.... അവന്റെ മരണം മാത്രമേ മുന്നിൽ ഉള്ളു.... ഇനി അഥവാ നിങ്ങൾ വരാൻ വൈകിയാൽ ഞാൻ അങ്ങ് വരാം.... കാരണം.....അവനെ ഞാൻ കൊല്ലും അപ്പോൾ ശിക്ഷ ഞാൻ തന്നെ അനുഭവിക്കണം.......... 
അപ്പോൾ ശരി സർ...... 


ഫോൺ അഫ്സലിന്റെ കയ്യിൽ കൊടുത്തിട്ട് അവൻ വണ്ടി എടുത്തു....... 

പോകുന്ന യാത്രയിൽ അത്രയും അവന് പ്രിയപെട്ടവരുടെ മുഖവും ഓർമകളും അവന്റെ കൺ മുമ്പിൽ മിന്നി മറഞ്ഞു..... 
കണ്ണുകൾ നിറഞ്ഞൊഴുകി........... പക്ഷെ അതൊന്നും അവന് തടസമല്ല...... സംഹാരം ആണ് അവന്റെ.. മനസ്സ് നിറയെ..... 

ഹരി ആ ഫാക്ടറിൽ എത്തി..... ഒപ്പം കു‌ടെ ഉള്ളവരും....... 

അതിനകത്തേക്ക് ചെന്നു.... 

"ഇത് നമ്മുടെ ആഘോഷം.. " 
ഒരു ഹരി  അവൻ ഒരുത്തൻ കാരണം.. എനിക്ക് എന്റെ ജീവിതം തന്നെ നഷ്ട്ടപെട്ടു.... എന്റെ goodwil എല്ലാം... നഷ്ടപ്പെട്ടു... ഇപ്പോൾ കൂടെ ഉള്ളവർ നഷ്ട്ടപെട്ടപ്പോൾ അവനും അത് അനുഭവിക്കുന്നുണ്ടാകും.... അനുഭവിക്കണം... നരഗിക്കണം എന്നിട്ട് അവനെ എനിക്ക് കൊല്ലണം.... അവൻ ചാവുന്നത് എനിക്ക് കൺമുമ്പിൽ കാണണം അവന്റെ കുടുംബം ചത്തില്ലേ അത് പോലെ...... അതെനിക് കാണണം....... 


കയ്യടിച്ചു കൊണ്ട് ഹരി നടന്നു.. 

കൊള്ളാം...... സാറെ. കൊള്ളാം.. ഹരിക്ക് മരണം ഉണ്ടാകും പക്ഷെ അത് നിന്നെപ്പോലെ ഒരു നാറിയുടെ കൈ കൊണ്കില്ല..... പിന്നെ നിന്റെ മരണം അതെന്റെ കൈ കൊണ്ട് തന്നെ ആയിരിക്കും........ 


ഹരി നിന്റെ ധൈര്യം ആ will power...എല്ലാം ഞാൻ സമ്മതിച്ചു.. സ്വന്തം പ്രണയവും കുടുംബവും.. എല്ലാം അവിടെ എരിഞ്ഞ ടങ്ങുംബോൾ അവൻ... എന്നെ കൊല്ലാൻ ഇവിടെ നില്കുന്നു... good...നീ ഒരു കറ തീർന്ന   സഖാവ്🔥... തന്നെയാണ് ഹരി..... 


ഹ്മ്മ്... ശരിയാ നാടിന് വേണ്ടി ജീവിച്ചു ശീലമായി പോയി........... പിന്നെ അവിടെ എരിഞ്ഞടങ്ങുന്ന കുടുംബത്തെ കുറിച്ച് നീ പറഞ്ഞില്ലേ.... ആ ആത്മാക്കൾക്ക് ശാന്തി ലഭിക്കണം എങ്കിൽ.... കാരണക്കാരനായവൻ ഈ ഭൂമിയിൽ നിന്ന് പോണം........ അത്കൊണ്ട് നിന്റെജീവൻ... ഉണ്ടല്ലോ.... അത് ഞാൻ എടുക്കുവാണ്..... 
അതും പറഞ്ഞ്... ഹരി അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.... 

ഒപ്പം ഉണ്ടായിരുന്നവർ... ഹരിയെ അടിക്കാൻ ചെന്നപ്പോൾ... അഫ്സലും രാഹുലും അശ്വിനും കൂടി.. അവരെ പിടിച്ച് മാറ്റി.... 

അയാൾ എണീറ്റുനിന്ന് ഹരിയെ അടിക്കാൻ ചെന്നപ്പോൾ  ഹരി അയാളുടെ കൈ പിടിച്ചു വലിച്ച് നിലത്തിട്ട് ആഞ്ഞു ചവിട്ടി....... അതുകണ്ടു ഒപ്പം നിന്ന ആൾ അടിക്കാൻ ചെന്നു... അയാൾ ഹരിയെ.... തലങ്ങും വിലങ്ങും തല്ലി......... ജോൺ താഴെ നിന്ന് എണീറ്റത് കണ്ടപ്പോൾ......ഹരി തല്ലികൊണ്ടിരുന്ന ആളെ  പിടിച്ച് അയാളുടെ കാലിൽ ഒരു കിക്ക് കൊടുത്തു...... 

അഫ്സലും രാഹുലും അശ്വിനും കൂടി..... എല്ലാ ആളുകളെയും അടിച്ചോടിച്ചു..... 


നിൽക്കകള്ളി ഇല്ലാതെ വന്നപ്പോൾ ജോൺ അരയിൽ ഉണ്ടായിരുന്ന തോക്ക് എടുത്ത്.. അവർക്ക് നേരെ ചൂണ്ടി..... ആദ്യം അവർ ഒന്ന് പരിഭ്രാന്തർ ആയെങ്കിലും........ രാഹുൽ പെട്ടന്ന് പിന്നിൽ നിന്ന് അടിച്ചിട്ടത് കൊണ്ട് mഅയാൾ നിലത്ത് വീണു..... കയ്യിൽ ഉണ്ടായിരുന്ന തോക്ക് ഹരിയുടെ അടുത്തേക്ക് തെറിച്ചു വീണു....... 

അഫ്സലും അശ്വിനും രാഹുലും ചേർന്ന് എണീപ്പിച്ചു നിർത്തി.... അടികൊണ്ട് അവശനായി തീർന്ന അയാൾക്ക് ഹരിയുടെ കയ്യിലെ തോക്ക് കണ്ടതും പേടി തോന്നി...... 

താൻ എന്തോ നേരത്തെ പറഞ്ഞല്ലോ.. ഞാൻ ഒരു കറ തീർന്ന സഖാവ് ആണെന്ന്... അതേടാ സഖാവ് തന്നെയാ... സ്വന്തം ജീവനും കുടുംബവും മറന്ന്... നാടിന് വേണ്ടി പ്രവർത്തിക്കുന്നവൻ.........ഞങ്ങൾക്ക് നാട് എന്നാൽ വികാരം ആടാ...... കാരണം സ്വൻതം നാടെന്നാൽ ഞങ്ങൾക്ക്..... ജന്മം നൽകിയ അമ്മക്ക് തുല്യമാണ്... അതെല്ലാം നിന്നെ പോലെ.... തന്തയില്ലാതെ വളർന്ന പുന്നാര മക്കക്ക് ഒന്നും മനസിലാവില്ല..... കേട്ടോടാ.......

പെട്ടന്ന് പോലീസുകാർ... അവിടേക്ക് വന്നു ചേർന്നു...... 
ഹരി തോക്ക് താഴെ വ.ക്ക്... അവനെ ഷൂട്ട് ചെയ്യരുത്.... നിയമം കയ്യിൽ എടുക്കരുത്.... 

നിയമം... ത്ഹു.... എന്നിട്ട് എന്ത് ഒണ്ടാക്കാനാ സാറെ... ഇവനെ പോലുള്ള vip കൾക്ക് ഒക്കെ... ജയിൽ എന്നാൽ അവന്റെ ഒക്കെ അച്ചി വീട് പോലെയാ....... കേറുന്നതിനേക്കാൾ.......തടിയും വണ്ണവും ഒക്കെ വച്ച്.... ഇവനൊക്കെ പുറത്ത് ഇറങ്ങും................. എന്നിട്ട് നാട് മുടിപ്പിക്കും... 
അതിലും ഭേദം.... ഹരി ഈ ജീവൻ എങ്ങോട്ട് എടുക്കാണ് സാറുമാര് ഷമി........ 

പറഞ്ഞു തീർന്നതും... ഹരി അയാളുടെ നെഞ്ചിൽ നിറയൊഴിച്ചു..... 

കൈകൾ കൂപ്പികൊണ്ട്... അവൻ നിലത്തിരുന്നു കരഞ്ഞു ............. 

പോലീസുകാർ അവനെ വന്നു അറസ്റ്റ് ചെയ്ത് കൊണ്ട് പോയി......... അഫ്സൽ അവനെ കെട്ടി പിടിച്ച് പൊട്ടി കരഞ്ഞു.... 

ടാ അഫ്സലെ.... ആയിഷനെ നന്നായിട്ട് നോക്കിക്കോണം ട്ട.... 

മ്മ്..... അഫ്സൽ കരഞ്ഞു കൊണ്ട് മൂളി 

ടാ രാഹുലെ. കുഞ്ഞു കുറച്ച് മടിച്ചിയാണ്... എന്നാലും.. നന്നായിട്ട് സ്നേഹിക്കണം.. ട്ട.. വെറും പാവമാണ്.... 

പിന്നെ അശ്വിനെ... ഞാൻ പോയ് വരുമ്പോഴേക്കും.. ഒരു കൂട്ട് ഒക്കെ നോക്കി വച്ചോ.. എല്ലാ കാലവും ഇങ്ങനെ ഒറ്റാതടിയും.. ആയി നടക്കാൻ പറ്റില്ലല്ലോ... ദേ ഇവനെ വേഗം പിടിച്ചു പെണ്ണ് കെട്ടിച്ചേക്ക് ട്ട അഫ്സലെ......... 


ഹരിക്ക് വേണ്ടി അവർ കോടതിൽ...... കയറി എന്നാൽ.... പ്രതിയുടെ കുറ്റസമ്മതതേക്കാൾ വലിയ.... ഒരു.... തെളിവും ഇല്ലല്ലോ കുറ്റകൃത്യങ്ങൾക്ക്........... ഹരിയെ 5 വർഷത്തേക്ക് തടവിൽ...... ആക്കി............ 

ജയിൽ മുറിയിലെ..... ചുവരിൽ..... ചിത്രം വരക്കുകയാണ് ഹരി......ഒരു വാക മരത്തിൻ തണലിലൂടെ ഒരു ആൺകുട്ടിയും പെൺകുട്ടിയും നടന്ന് പോകുന്നു..... അത് വെറും ഒരു ചിത്രമല്ലായിരുന്നു........ ഒരു കാലത്ത്........ അവയെല്ലാം യാഥാർഥ്യങ്ങൾ ആണല്ലോ.... ഇന്ന് അവയെല്ലാം ഓർക്കുമ്പോൾ എന്തെന്നില്ലാത്ത...... ആദ്യ മധുരവും... പിന്നെയുള്ള ഒരു വിങ്ങലോടെ ഉള്ള ചവർപ്പും........ 

ആ ചിത്രത്തിലേക്ക് നോക്കിനിൽകുമ്പോൾ അവൻ അതിലേക്ക് വീണുപോയി.... അനുവിന്റെ കൈ പിടിച്ച് അവൻ നടക്കുമ്പോൾ......... ഒരുപിടി വാകപ്പൂക്കൾ അവന്റെ  മേൽ വർഷിച്ചു...... 


ആ വാകപ്പൂക്കൾക്ക് ചോരയുടെ നിറമായിരുന്നു.....🥀 ..........അവസാനിച്ചു......... 🥀

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story