വാകപ്പൂ..🥀: ഭാഗം 4

vakappoo

രചന: പാലക്കാട്ടുകാരി

ആക്‌സിഡന്റ് ഉണ്ടാക്കി... പിറ്റേ ദിവസം..... ജോണും.... ടീമും.... കൂടിയുള്ള കണ്ടുമുട്ടൽ.... 

തന്നോട്  ഞാൻ പറഞ്ഞതല്ലേ..... മരിച്ചു എന്ന് ഉറപ്പാക്കിയതിന് ശേഷം വന്നാൽ മതി എന്ന് 

ഞങ്ങൾ നോക്കി സർ.... മരിച്ചെന്നു ഉറപ്പാക്കിയിട്ട് ആണ്... സർ വന്നത്.... പക്ഷെ ആരോ.... അവനെ ഹോസ്പിറ്റലിൽ ആക്കിയതാണ് ..... 

മ്മ് സൂക്ഷിക്കണം.... മുറിച്ചിട്ടാലും ഒരിറ്റു ജീവൻ ബാക്കി ഉണ്ടെങ്കിൽ മുറി കൂടി തിരിച്ചു വരുന്ന ഇനം ആണ്  .... 

ഇല്ല സർ അവന്റെ കിടപ്പ് കണ്ടാൽ അറിയാം...... ഒരു 5'6കൊല്ലത്തേക്ക് അനങ്ങില്ല..... 

മ്മ്... അതിനുള്ളിൽ നമ്മുടെ പ്ലാനിങ് അവിടെ നടപ്പാക്കണം...... അവന്റെ നാടും നാട്ടുകാരും..... തുഫ്..... 

       🥀🥀🥀🥀🥀🥀🥀🥀🥀

ഹോസ്പിറ്റലിൽ..... 

ആൾക്ക് ഇപ്പോൾ പ്രോബ്ലം ഒന്നുമില്ല
പക്ഷെ നല്ല റസ്റ്റ്‌ എടുക്കണം... ഒരു.. 2'3മാസം നല്ല ബെഡ് റസ്റ്റ്‌ തന്നെ വേണം..... ബ്ലീഡിങ് ഉണ്ടായത് കൊണ്ട്.... ഇന്ന് ഒരു ദിവസം കൂടി ഇവിടെ കിടന്നോട്ടെ.... നാളെ രാവിലെ ഡിസ്റ്റാർജ്  ചെയ്യാം..... പെട്ടന്ന് എത്തിച്ചത് കൊണ്ട് മാത്രമാണ്... രക്ഷപെട്ടത്..... ഇനിയും ഇതുപോലുള്ള അറ്റംപ്റ് ഉണ്ടാകാം..... സൂക്ഷിക്കുക..... 

ഓക്കെ ഡോക്ടർ.... താങ്ക് യു... 

ഡോക്ടറേ കണ്ട്... പുറത്തു ഇറങ്ങിയതിന് ശേഷം..... 

ഇക്ക പൊയ്ക്കോളൂ... ഞാൻ ഉണ്ടല്ലോ എന്തെന്കികും ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളികാം... 

അത് വേണ്ട അനു താൻ പോയിട്ട് വാ.... ഞാൻ ഇവിടെ ഇരിക്കാം... 

വേണ്ട ഇക്ക.... പൊയ്ക്കോളൂ.... അമ്മയെയും അച്ഛനേം കൊണ്ടുപോയിക്കോളൂ.... അച്ഛന് ഇങ്ങനെ ഇവിടെ ഇരിക്കാൻ വയിക്കില്ല...... അമ്മക്കും.. ... ഞാൻ ഇരുന്നോളാം..... നാളെ രാവിലെ എന്തായാലും ഡിസ്റ്റാർ്ജ് ചെയ്യില്ലേ.... പിന്നെ വീട്ടിൽ ഇത്താത്ത ഒക്കെ ഒറ്റക്കല്ലേ.... 

മ്മ് എന്നാൽ ശരി ഞാൻ പോവാ.... ഞാൻ പോയിട്ട്  പിന്നെ വരാം.... അമ്മേനേം അച്ഛനേം കൊണ്ടോവാണ്‌.... ഞാൻ അവനോട് ഒന്ന് പറയട്ടെ..... 

അഫ്സൽ ഹരിയെ കാണാൻ റൂമിലേക്ക് ചെന്നു...... 

ഹരി.. ഡാ . 

ആ  .....

എങനെ ഉണ്ട്... ഇപ്പോൾ...? 

കൊഴപ്പമില്ലെടാ.... 

എന്നാലേ ഞാൻ പോവാണ്...... അമ്മേനേം അച്ഛനേം കൊണ്ടോവാണ്‌... വയ്യാത്ത അവരെ ഇവിടെ ഇരുത്തണ്ടല്ലോ.... നാളെ ഡിസ്റ്റർജ്.... ചെയ്യും... ഞാൻ പിന്നെ വരാം..... നിന്നെ നോക്കാൻ.. അനു ഉണ്ടല്ലോ..... 

അത് വേണ്ട മോനെ... അമ്മ ഇവിടെ ഇരുന്നോളാം...... 

വയ്യാത്ത അമ്മ ഇവിടെ ഇരുന്നിട്ട് എന്ത് ചെയ്യാനാ.... അനു ഉണ്ടല്ലോ... അവളാവുമ്പോൾ അവന് ഒരു കൂട്ടാവും...... അവനെ സഹായിക്കാനും ആളാകും..... 

അത് വേണ്ട.. നീ അമ്മേനേം അച്ഛനേം കൊണ്ടാക്കി വാ..... ടാ.... ഇവള് പോകോട്ടെ..... 

ഇക്ക..... അമ്മേനേം അച്ഛനേം കൊണ്ടൊക്കിക്കോളു... നാളെ  വന്നാൽ മതി... ഇന്ന് ഞാൻ നിന്നോളാം...... 

ഡി.... നീ പൊക്കോ.. എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം... 

ഹരിയേട്ടാ... വയ്യാതെ കിടക്കാണ്... ഒരാൾ ഇല്ലാതെ.... ഒന്നും ചെയ്യാൻ പറ്റില്ല.... അമ്മക്ക്.. തീരെ ആ അമ്മക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ...? 
ഇക്കാക്ക്... വീട്ടിൽ പോവണ്ടേ... അവിടേം ഉണ്ട്... ഭാര്യേം ഉമ്മയും ഒക്കെ..... അത്കൊണ്ട് കുറച്ചു നാളെത്തേക്ക്.. ഞാൻ പറയുന്നത് കേട്ടാൽ മതി....... 

ഇക്ക പൊയ്ക്കോളൂ....... ഹരിയേട്ടൻ പറഞ്ഞതൊന്നും... കാര്യം ആക്കണ്ട......

എന്നാൽ പിന്നെ ഞങ്ങൾ പോവാണ്..... 
പിന്നെ വരാം ഹരി...... 

അനു പറഞ്ഞതൊന്നും.. ഹരിക്ക് തീരെ ദഹിച്ചിട്ടില്ല... പക്ഷെ.... അവന്റെ അവസ്ഥ അവന് അറിയുന്നത്കൊണ്ട് അവൻ ഒന്നും മറുത്ത്‌ പറയുന്നില്ല എന്ന് മാത്രം.........

അമ്മ... ഇവരുടെ കൂടെ പൊയ്ക്കോളൂ..... ഞാൻ നാളെ വന്നോളാം.. 

ശരി മോളെ.... 

പിന്നെ ഇക്ക.. ഹരിയേട്ടന്... മാറ്റാൻ.. വല്ല ഡ്രെസ്സും.. ഒക്കെ ഒന്ന് ഇവിടെ എത്തിക്കണേ... 

ആ അത് ഞാൻ കൊണ്ട് വരാം...... 

അനു ഒരു മിനിറ്റ്... 

എന്താ ഇക്ക.... 

അനു... അവൻ ആകെ ദേഷ്യം പിടിച്ചു നില്കാണ്‌ .... അപ്പോൾ എന്ത് പറഞ്ഞാലും mind ആക്കരുത്..... നിന്നോട് സ്നേഹം ഒകെ ഉണ്ട്..... പക്ഷെ..... അവന്റെ അവസ്ഥ അങ്ങനെ ആയത്കൊണ്ട് പെരുമാറുന്നു എന്ന് മാത്രം........ 

എനിക്കറിയാം ഇക്ക.... എല്ലാ പ്രേശ്നത്തിനും പരിഹാരം കാണണം... ഹരിയേട്ടന്റെ തിരിച്ചു വരവിനു മുൻപ്...... 
ആ വാക്കുകളിൽ എന്തോ ഒരുതരം..... നിഗൂഢത നിറഞ്ഞിരുന്നു.... 

അനു എന്താ പറഞ്ഞു വരുന്നത്...... 

ഏയ്‌... എല്ലാം പറയാനും പ്രവർത്തിക്കാനും ഉള്ള സമയം ആകുന്നതേ ഉള്ളു......   ഇക്ക ചെല്ല്... വൈകണ്ട... 

മ്മ് ശരി..... 


അനു തിരിച്ചു... ഹരിയുടെ... അടുത്തേക്ക് ചെന്നു..... 

ഉറങ്ങാണോ....? 

ഹരി ഒന്നും മിണ്ടിയില്ല.... 

ഇയാളുടെ.. കയ്യിനും കാലിനും മാത്രേ പ്രശ്നം ഉള്ളു.. എന്നാണല്ലോ... ഡോക്ടർ പറഞ്ഞത്... നാക്കും പോയോ... ഈശ്വര.... 

എന്തെ നിനക്ക്.. വല്ല നഷ്ടവും ഉണ്ടോ....? 

ഉണ്ട്..... എനിക്ക് ഉണ്ടാകുന്ന.. പിള്ളേരോട് അതിന്റെ അച്ഛൻ ഉഉമയാണെന് പറയേണ്ട... അവസ്ഥ ഉണ്ടാവരുതല്ലോ....... 

ഒന്ന് പോയി തരുമോ.. ശല്യം 

ഞാൻ ഒന്നും മിണ്ടുന്നില്ല.... പിന്നെ... ബാത്‌റൂമിൽ പോകാൻ വല്ലതും ഉണ്ടെങ്കിൽ.. വാ തുറന്ന് പറയണം..... വെറുതെ സാഹസം കാട്ടരുത്.... 

ഒന്ന് പോടീ.... 

ഇതെന്ത് കുത്താണ് അപ്പ....


നാണവും മാനവും ഉണ്ടെങ്കിൽ ഞാൻ പറഞ്ഞത് കേട്ട്... എപ്പോഴേ... ഇറങ്ങി പോവേണ്ട... സമയം കഴിഞ്ഞു.... പിന്നെ... ഇപ്പോഴും ഇങ്ങനെ തുങ്ങി പിടിച്ച് നില്കുന്നത്... എന്തിനാണെന്ന് എനിക്കറിയാം...... 

എങ്കിൽ പറ.... 

എന്റെ കൂടെ കുറെ കറങ്ങിയതല്ലേ നീ... അതും നാട്ടുകാരുടെ മുന്നിലൂടെ... അപ്പോൾ പിന്നെ നിന്നെ ആരും കെട്ടാനും വരില്ല... നിന്റെ അച്ഛന് നല്ല ഒരു ജോലിക്കാരൻ മരുമകൻ വേണം.. അത്കൊണ്ട്.... ആണ്..... അല്ലാതെ എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.... 

മ്മ്........ ഞാൻ പുറത്ത് ഉണ്ടാകും.... 

എന്താടി നിന്റെ നാക്കെവിടെ...... ഡി.... പറയടി..... എനിക്കെന്തായാലും നിന്നെ കെട്ടാൻ പറ്റില്ല... വെറുത്തുപോയി... അത്രയും  ..... 

 ക്ഷമിക്കടി... എനിക്ക് വേറെ വഴിയില്ല... ഞാൻ എത്ര തള്ളി പറഞ്ഞാലും നിനക്ക് എന്നെ വിട്ട് പോവാൻ പറ്റില്ല എന്ന് അറിയാം... പക്ഷെ പോയെ പറ്റു.... 
വാക്കുകൾ ഓരോന്നും നെഞ്ചിനെ കീറിമുറിക്കുന്നുണ്ട്....... പക്ഷെ എനിക്ക് ഇതല്ലാതെ..... വേറെ വഴിയില്ല മോളെ...... എന്നോട് ക്ഷമിക്ക്.... എന്റെ സ്നേഹം... മൂലം നിനക്ക് ജീവിതം..... നഷ്ടപെടരുത്.. പെണ്ണെ....... 


ഹരിയേട്ടന്റെ വാക്കുകൾ ഇന്നും എന്റെ ജീവന് വേണ്ടി ആണെന്ന് എനിക്ക് അറിയാം... പക്ഷെ കേൾക്കുമ്പോൾ... എനിക്ക് സഹിക്കുന്നില്ല.... സ്നേഹിക്കുന്നവരുടെ ചെറിയ അകൽച്ചപോലും നമുക്ക് സഹിക്കില്ല.... പിന്നെ അവരിൽ നിന്നുമുള്ള ഇത്രയും വാക്കുകൾ... സഹിക്കാൻ പറ്റില്ലാലോ.... 

പുറത്ത് വന്നിരുന്നപ്പോഴും മനസ്സ് ഇപ്പോഴും ഹരിയേട്ടന്റെ അടുത്ത് തന്നെ ആയിരുന്നു....... അടുത്ത് ഇരിക്കണം ആശ്വസിപ്പിക്കണം ആഗ്രഹമുണ്ട്.... പക്ഷെ കണ്ടാൽ... കടിച്ചു കീറില്ലേ..... 
അങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ മയങ്ങി പോയി.... 

മോളെ നീ എന്താ ആലോചിക്കണെ..? 

അപ്പോഴാണ്.. ജാനകി ചേച്ചി വന്നത്..... 

ആ ജാനകി ചേച്ചി വിളിച്ചിരുനെകിൽ ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ.... 

അത് സാരമില്ല മോളെ.. ഹരികുഞ്ഞിന് എങനെ ഉണ്ട്...? 

കുഴപ്പമൊന്നുമില്ല... 

ആ അവിടെ ക്യാന്റീനിൽ തിരക്കുണ്ട്.... ഞാൻ ചെല്ലട്ടെ.... പിന്നെ വന്നു കണ്ടോളാം..... 

ആ ശരി ചേച്ചി...  

ജാനകി ചേച്ചി ക്യാന്റീനിൽ ഉള്ളതാണ്... ഭക്ഷണം ഒക്കെ അവിടെ ഏല്പിച്ചിട്ടാണ്.... അഫ്സൽ പോയിട്ടുള്ളത്..... 

ഞാൻ മുറിയിൽ ചെന്നു നോക്കിയപ്പോൾ... ഹരിയേട്ടൻ ഉറങ്ങുകയായിരുന്നു...... വെറുതെ കുറച്ചു നേരം അങ്ങനെ നോക്കി നിന്നു.... 

കിടക്കുമ്പോൾ എന്ത് ഒരു പാവം..... ഉണർന്നാൽ തനി രാക്ഷസൻ.... പ്രേമിച്ചു പോയി വേറെ വല്ലവൾമാരും ആയിരുന്നെങ്കിൽ തേച്ചിട്ട് പോവണ്ട സമയം കഴിഞ്ഞു...... ഞാൻ ആയത്കൊണ്ട്.... സഹിച്ചു നിൽക്കുന്നു..... 
ഞാൻ ഇത് എന്തൊക്കെയാ പറയണെ.. ശേ..... 

ഹരിയെട്ടാ.... എണീക്... 

എന്താടി മനുഷ്യനെ കിടന്ന് ഉറങ്ങാനും സമ്മതിക്കരുത്... 

കുറച്ചു കഞ്ഞി കുടിച്ചിട്ട്..... ഉറങ്ങിക്കോ.. 

എനിക്ക് വേണ്ട... 

എന്നോടുള്ള ദേഷ്യം ഭക്ഷണത്തോട് കാട്ടണ്ടാ.... വേഗം കഴിച്ചോ.... എന്നാലേ എന്നെ അടിക്കാനും വഴക്ക് പറയാനും ഉള്ള ശക്തി ഉണ്ടാവുള്ളു..... 

ഡി... 

ഞാൻ ഇവിടെ ഉണ്ട്.. കിടന്ന് അലറണ്ട 

കയ്യും മുഖവും കഴുകി വന്നു..... ഞാൻ ചേച്ചി കൊണ്ട് വന്ന കഞ്ഞി.....ഹരിയേട്ടന് കൊടുക്കാനായി എടുത്തു.... വച്ചു..... അടുത്തേക്ക് ചെന്നു.. 

ഇതാ കുടിച്ചോ....അയ്യോ.. കയ്യിനു വായിക്കില്ലലോ.... 

നീ കളിയാക്കുകയാണോ...?.. 

ഞാൻ കാര്യം പറഞ്ഞതാ..... വെറുതെ ജാട വച്ചിരിക്കണ്ട.. വിശപ്പുണ്ടാകും എനിക്ക് അറിയാം... മരുന്ന് കഴിക്കാൻ ഉള്ളതാണ്... അത്കൊണ്ട് മര്യദക്ക് കഴിച്ചോ.... 

ഒരു മിനിറ്റ്..... 

കഞ്ഞി മാറ്റിവച്ചു.... ഹരിയേട്ടനെ എന്നോട് ചേർത്ത് പിടിച്ച്.... കയറ്റി ഇരുത്തി.... കൊടുത്തു.....ആ നിമിഷം.... മനഃപൂർവം എന്നിലേക്ക് ചേർന്ന് നിന്നതാണോ.... എന്റെ കൈക്കുള്ളിൽ.. ഒരു കൈക്കുഞ്ഞിനെ പോലെ... ഇരിക്കുമ്പോൾ.... ആ കണ്ണുകളിൽ ഞാൻ അലിഞ്ഞു ഇല്ലാതാവുകയായിരുന്നു....... പുറമെ ഉള്ള ദേഷ്യം വെറും കള്ളമാണ്... ആ മനസ്സ് മുഴുവൻ ... എന്നോടുള്ള സ്നേഹം ആണ് അത് ആ കണ്ണുകളിൽ നിന്നും അറിയുന്നുണ്ട്....... 

അവൾ  മുറിയിൽ വന്നപ്പോൾ തന്നെ ഞാൻ അറിഞ്ഞതാണ്..... അവിടെ നിന്ന് എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു..... അതും ശ്രദ്ധിച്ചു    പിന്നെ വിളിച്ചപ്പോൾ എഴുനേറ്റു.. കഞ്ഞി കൊണ്ട് വന്നതാണ് ആളു..... നല്ല വിശപ്പുണ്ട്... ബട്ട്‌ എന്റെ ഈഗോ അത് കഴിക്കാൻ സമ്മതിച്ചില്ല.. അവളുടെ കളിയാക്കലും കൂടി.. ആയപ്പോൾ.... വേണ്ട എന്ന് തോന്നിച്ചു കിടക്കുമ്പോൾ എങനെ കുടിക്കാനാ.... പെണ്ണ് കഷ്ടപ്പെട്ട് പിടിച്ച് എന്നെ കയറ്റി ഇരുത്താൻ നോക്കി..... അറിയാതെ ഞാനും അവളിലേക്ക് ചാഞ്ഞു...... ആ കണ്ണുകളിൽ ഞാൻ ഉടക്കി..... നല്ല ഉറക്കക്ഷീണം ഉണ്ടെന്ന് കണ്ടാൽ അറിയാം..... കാന്തം പോലെ എന്നെ അവളിലേക്ക് ആകര്ഷിക്കുന്നുണ്ടായിരുന്നു...... ആ കണ്ണുകളിൽ തന്നെ ആണ് ഞാൻ വീണു പോയതും...... 

പെട്ടന്ന് ഡോക്ടർ വന്നു..... 

ഹെലോ....ഞങ്ങൾക്ക് അങ്ങോട്ട് വരാമോ...... 

ആ ഡോക്ടർക്ക് വരാൻ കണ്ട സമയം.... 

എന്താ.. 

ഏയ്‌ ഒന്നുമില്ല..... 

ഹരി എങനെ ഉണ്ട്... വേദന ഉണ്ടോ... 

ഏയ്‌.. ഇല്ല.. ടോട്ടൽ വെറും മരവിപ്പ് മാത്രം...... 

സാരമില്ലെടോ..... ഒകെ മാറിക്കോളും.... 

ഡോക്ടർ ഭക്ഷണം ഒന്നും വേണ്ട പറയാണ്‌.. കഴിക്കുന്നില്ല. 

അതെന്താടോ... തന്റെ അനു ഇത്ര കഷ്ടപ്പെട്ട് ... ഒക്കെ ചെയ്ത് തരുമ്പോൾ.... താൻ എന്താ ഇങ്ങനെ പറയുന്നേ...... 

അത് കേട്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു... അപ്പോൾ ഉണ്ട് എന്നെ നോക്കി കണ്ണുരുട്ടുന്നു..... 

മരുന്നൊക്കെ കഴിക്കണം കേട്ടല്ലോ..... 

ശരി ഡോക്ടർ... 

ഡോക്ടർ.. അത് പറഞ്ഞു പുറത്തേക്ക് പോയി...... ഞാൻ നോക്കുമ്പോൾ.. എന്നെ ഇപ്പോൾ കിട്ടിയാൽ തിന്നും എന്ന ഭാവത്തിൽ ആണ്.... ആള്.... എന്റെ ധൈര്യം ഒക്കെ പോയി.. പക്ഷെ ഞാൻ കട്ടക്ക് നിന്നു....

കേട്ടല്ലോ... ഹരിയേട്ടന്റെ അനു വളരെ കഷ്ടപ്പെട്ട് ഒക്കെ ചെയുന്നത്... അപ്പോൾ നല്ല കുട്ടി ആയിട്ട് അനുസരിക്കണം കേട്ടല്ലോ..... 

ഡി...  നിർത്തടി നീ ആരാണെന്ന നിന്റെ വിചാരം മനുഷ്യനെ കളിയാകുന്നതിന് ഒരു പരിധി ഒക്കെ ഉണ്ട്..... ഇങ്ങനെ ഉണ്ടോ... ഓരോ സാധനങ്ങൾ... നിന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് നിന്നെ വേണ്ടെന്ന്..... പിന്നെയും എന്തിനാ എന്നെ ശല്യം ചെയുന്നത്...... 

മറുപടിയായി ഞാൻ പുഞ്ചിരിച്ചു..... എന്നിട്ട് കഞ്ഞി എടുത്ത് അടുത്ത് ചെന്നു....... 

എന്നോടുള്ള ദേഷ്യമൊന്നും ഭക്ഷണതോട് കാണിക്കണ്ട.....
അതും പറഞ്ഞു ഞാൻ ഭക്ഷണം കൊടുത്തു.... ആദ്യം മടിച്ചെങ്കിലും... ആൾ അത് മുഴുവനും കുടിച്ചു....... 

പാത്രം കഴുകി... വച്ചു.... വന്നു.. മരുന്ന് എടുത്ത് കൊടുത്തു...... എന്നിട്ട് കിടത്തി....... മുറിയിൽ നിന്ന് പുറത്തേക്ക് പോയി..... 

പറഞ്ഞത് കുറച്ചു കൂടി പോയോ.... അതിന് ശേഷം അവൾ ഒന്നും മിണ്ടിയില്ല... ഭക്ഷണം തന്നു . കഴിഞ്ഞ് അവൾ പുറത്തേക്ക് പോയി...രാവിലെ ഒന്നും കഴിച്ചില്ല എന്ന് അമ്മ പറഞ്ഞിരുന്നു.... ഇപ്പോൾ എന്തെങ്കിലും കഴിച്ചോ എന്ന് ചോദിക്കാനും തോന്നിയില്ല.. പാവം എനിക്ക് വേണ്ടി ഒരുപാട് കഷ്ടപെടുന്നുണ്ട്............തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story