വാകപ്പൂ..🥀: ഭാഗം 5

രചന: പാലക്കാട്ടുകാരി

എല്ലാം നല്ലതിന് മാത്രം 


 വാക്കുകൾക്ക് ചില സമയങ്ങളിൽ...... കത്തിയെക്കാൾ മൂർച്ച കാണും.... 
ഹരിയേട്ടന്റെ വാക്കുകൾ....എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട് അത് തന്നെയാണ് ഹരിയേട്ടനും വേണ്ടത് ..... 

രാവിലെ മുതൽഓടി പാഞ്ഞു നടക്കുന്നതാണ് കഴിച്ചോ എന്ന് പോലു ചോദിച്ചില്ല അത് പണ്ടും ഉണ്ടായിരുന്നില്ല ............. വിശപ്പുണ്ട് പക്ഷെ കഴിക്കുന്നില്ല.... ഹരിയേട്ടൻ ഇങ്ങനെ ഒരു അവസ്ഥയിൽ ആയിരിക്കുമ്പോൾ എനിക്ക് എങനെ.... ഭക്ഷണം ഇറങ്ങാന....??? 

അന്നേ ദിവസം കാര്യമായി ഒന്നും ഉണ്ടായില്ല..... ഞാൻ അധികം ഒന്നും സംസാരിക്കാൻ പോയില്ല എന്ന് പറയുന്നതാണ് ശരി........ പക്ഷെ.... രാത്രി ഉറങ്ങുന്നവരെ.... ഞാൻ എല്ലാ കാര്യവും ചെയ്ത് കൊടുത്തിരുന്നു..... അപ്പോഴും എന്നെ വഴക്ക് പറയാൻ മറന്നിരുന്നില്ല...... ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല..... 

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺


ഇന്ന് ഡിസ്ചാർജ് ചെയുന്ന ദിവസം ആണ് ....ഇക്ക നിർബന്ധിച്ചു അത്കൊണ്ട് മാത്രം ..... ഞാൻ വീട്ടിൽ പോയി...... 
അച്ഛൻ വിളിച്ചു സംസാരിച്ചു... മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ച കാര്യം അച്ഛനോട് തുറന്ന് പറഞ്ഞു ....... അച്ഛന്റെ എല്ലാവിധ സപ്പോർട്ടും എനിക്ക് ഉണ്ട് .... ഇനി കുറച്ചു പേരെ ചെന്ന് കാണണം.... കുറച്ചു വിവരങ്ങൾ അറിയണം.... കുറച്ചു കാര്യങ്ങൾ കളക്ട ചെയ്യണം..... ഇനി അത് കഴിഞ്ഞേ വെറും എന്തും ചെയ്യുന്നുള്ളൂ.... അത് ഒരു വാശിയാണ്... ഹരിയേട്ടൻ നിർത്തിയ ഇടതു നിന്ന് തുടങ്ങണം....... അഫ്സൽ ഇക്കയും മാഷും.... അനുപേട്ടനും.  എബിയും എല്ലാവരും എനിക്ക് ഒപ്പം തന്നെയുണ്ട്...... 

അന്ന് വൈകുന്നേരം ഹരിയേട്ടനെ കാണാൻ ചെന്നു.... 

അമ്മേ... 

ആ മോളെ.... ഇരിക്കു... അമ്മ ചായ എടുക്കാം. 

വേണ്ട അമ്മ ഹരിയേട്ടന്റെ അടുത്തേക്ക് ചെന്നോളു..... 

അപ്പോ നിനക്ക് കാണണ്ടേ ... 

ആ ഞാൻ കണ്ടോളാം.... ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം... അമ്മ ചെല്ല് 

അമ്മയെ ഹരിയേട്ടന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു ........ അമ്മ ചെയ്യാൻ ബാക്കി വച്ച എല്ലാം ചെയ്ത് കൊടുത്തു...... ഹരിയേട്ടനു കഴിക്കാനുള്ള കഞ്ഞി വരെ വച്ചു..... എന്നെകൊണ്ട് ഇത്രയൊക്കെയല്ലേ പറ്റു...... 

അമ്മയ്ക്കും അച്ഛനും ഹരിയേട്ടനുമുള്ള ചായ എടുത്ത് ഞാൻ.... അമ്മയുടെ അടുത്തേക്ക്... ചെന്നു...... 


അമ്മേ ചായ.... 

അച്ഛാ    . ഇതാ .. കുടിച്ചോളൂ .... 

ഹരിയേട്ടാ     ഇതാ 

എനിക്ക് വേണ്ട ....... 

എടാ കുടിക്കി..... അവൾ ഉണ്ടാക്കിയതല്ലേ.... 

എനിക്ക് വേണ്ട  എന്നല്ലേ പറഞ്ഞെ...!


വേണ്ട അമ്മേ..... നിർബന്ധിക്കണ്ട..... 
ഞാൻ പോവാ.... പിന്നെ വരാം... 

മോളെ.... കുറച്ചു കഴിഞ്ഞു പോയാൽ പോരെ....? 

പൊയ്ക്കോട്ടേ ..... ശല്യം  മനുഷ്യന് സമാധാനം തരാതെ.... ഓരോ ശല്യങ്ങൾ.... 

ഇനിയും  കേട്ടു നിൽക്കാൻ എനിക്ക് കഴിയുന്നില്ലായിരുന്നു .... അത്കൊണ്ട് ഞാൻ ഇറങ്ങി പൊന്നു.... അച്ഛന്റേം  അമ്മയുടെയും പിൻവിളികൾക്ക് കാതു കൊടുക്കാതെ ഞാൻ   നടന്നു......എന്റെ കണ്ണുനീരിനെ മറക്കാൻ  എന്നവണ്ണം. മഴ തകർത്തു പെയ്തു .....
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഹലോ.. ഹരിയേട്ടാ ... എവിടെയാ... 

എന്താടി .. ഞാൻ വീട്ടിലാ... 

എന്ത് വീട്ടിലോ... എനിക്കെന്റെ കാതുകളെ  വിശ്വസിക്കാൻ കഴിയുന്നില്ല. 

എന്താടി നീ ആളെ കളിയാക്കാനോ... 

ഏയ്‌ ഈ സമയത്ത് വീട്ടിൽ ഉണ്ടാകാറില്ലല്ലോ അതുകൊണ്ടു പറഞ്ഞതാ .... 

നല്ല മഴയല്ലേ......അത്കൊണ്ട് ജസ്റ്റ്‌ ഇവിടെ ഇരുന്നു    നീ എന്തിനാ വിളിച്ചേ.. .? 

അത് .. നല്ല മഴയല്ലേ.... നമുക്ക് ഒന്ന് പുറത്ത് പോയാലോ .... 

എന്താടി വട്ടാണോ... ഈ മഴയത് പോവാൻ..... പോയി വല്ല മരുന്നും എടുത്ത് കഴിക്ക് ചെല്ല്.... 

പറ്റില്ല എങ്കിൽ അത് പറഞ്ഞാൽ പോരെ.... ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞതല്ലേ..... നിങ്ങൾ മഹാ നുണയൻ ആണ്.... എന്തൊക്കെ ആയിരുന്നു ........ നിനക്ക് ഞാൻ ഇല്ലേ.... എന്തും എന്നോട് പറയണം..... 

എന്ന് കരുതി... ഓരോ വട്ട് വിളിച്ചു പറയണോ.....

ഞാൻ പറഞ്ഞത് ഇങ്ങ് തിരിച്ചെടുത്തു .... പോരെ     

എന്നാൽ പിന്നെ വച്ചിട്ട് പോ.....

ആ പോവാ ... 

എന്തിനാടാ നീ അതിനോട് ഇങ്ങനെ... ചൂടാവുന്നെ ...? 

ഒന്നുല്യാ എന്റെ അമ്മേ...  ഇതൊക്കെ ഒരു രസമല്ലേ .......അമ്മ നോക്കിക്കോ.. അവൾക് എന്നോട് അധിക നേരം മിണ്ടാതിരിക്കാൻ പറ്റത്തില്ല...........

മം ശരി.... 

പാവം ആണ്..... എന്റെ പെണ്ണല്ലേ..... വാശി കാണും...... കുറെ ആയി കണ്ടിട്ട് ഒന്ന് പോയേക്കാം... മറ്റുള്ളവരെ പോലെ... ഫോൺ വേണം.... ഡ്രസ്സ്‌ വേണം...... ഒന്നും എന്നോട് പറയാറില്ല.....ആദ്യയിട്ട് പറയാണ്... പോയേകാം 

അമ്മേ ഞാൻ പുറത്ത് പോവാ.

എങ്ങോട്ട് ഈ മഴയത്ത്‌..... 

അമ്മയല്ലേ പറഞ്ഞെ വഴക്ക് ഒന്നും വേണ്ട എന്ന്..... ഞാൻ ഒന്ന് പോയി സോൾവ് ആക്കിയിട്ടു വരാം  .... 

ആ ചെല്ല്... പിന്നെ നീ ഈ കവർ  അനുന്റെ അമ്മയുടെ കൈയിൽ കൊടുക്കണം... 

ആ ശരി.... 

 
വെറുതെ പറഞ്ഞു.... പറയണ്ടയിരുന്നു ... അല്ലേലും ഞാൻ ആരാ... അല്ലെ... ഇനി എന്തേലും പറഞ്ഞു ഇങ്ങ് വിളിക്കട്ടെ... കാണിച്ചു കൊടുകാം ഞാൻ........റൂമിൽ വന്നു കിടന്നു.... പിന്നെയും എണീറ്റു ജനൽ തുറന്ന് മഴയത് നോക്കി നിന്നു.....

ഞാൻ വണ്ടി എടുത്ത്.... അവളുടെ വീട്ടിൽ എത്തി... 

ആ ആരിത് ഹരിയോ.  ... അല്ല ആകെ നനഞ്ഞല്ലോ..... 

അത് സാരില്ല..... ഇത് അമ്മ ഇവിടെ തരാൻ പറഞ്ഞു 

നിങ്ങൾ തമ്മിൽ വഴക്കിട്ടോ...... 

എന്താ അമ്മേ... 

അല്ല ഇത്ര നേരം.... പുറത്ത് നോക്കി ഇരിക്കുവായിരുന്നു.... കുറച്ചു കഴിഞ്ഞു... ആരെയോ വിളിച്ചു   .. പിന്നെ വന്നു എന്നോട് കുറെ ചൂടായി ചവിട്ടി തുള്ളി.... അകത്തേക്ക് പോയി.. 

ആ ചെറുതായിട്ട്... ഞാൻ ഒന്ന് നോക്കട്ടെ 

ആ.. പിന്നെ അമ്മ ചായ എടുക്കട്ടെ... 

വേണ്ട അമ്മേ....  ആളെ ഒന്ന് പോയി തണുപ്പിചിട്ട് വരാം...... 


റൂമിൽ വന്നു നോക്കിയപ്പോൾ.... പ്രിയതമ മഴ നോക്കി നിന്ന് കരയുന്നു...... ഇവൾക്ക് ഇത് ഇത്ര വലിയ ആഗ്രഹം ആയിരുന്നോ.... ശോ ചൂടാവണ്ടായിരുന്നു .... ഞാൻ വന്നതോന്നും അറിഞ്ഞിട്ടില്ല എന്ന് തോനുന്നു...... പതിയെ പിന്നിലൂടെ ചെന്നു കണ്ണ് പൊത്തി 

ശേ ആരാ ഇത് ..  വിട്.... 

ഞാൻ ഒന്നും മിണ്ടിയില്ല....... 

ഒന്ന് പറ....
പറഞ്ഞിട്ട് കേൾക്കുന്നില്ല... തോന്നിയത് കൊണ്ട്..... കൈയികിട്ടു പിച്ചി 

അയ്യോ... എന്തോ ആടി .. കാണിക്കുന്നേ.. 

പിന്നെ പറഞ്ഞിട്ട് കേൾക്കാതോണ്ട് അല്ലെ ...ചോദിച്ചിട്ട് ഒന്നും മിണ്ടിയില്ലല്ലോ..  അല്ല സർ എന്തിനാ ഇപ്പോ വന്നത്... 

എന്തെ എനിക്ക് ഇങ്ങോട്ട് വന്നൂടെ...? 

അല്ല വലിയ തിരക്കുള്ള ആൾ അല്ലെ..... അതോണ്ട് ചോയ്ച്ചതാ .... 

ഓ.... 

എന്തിനാ ഇങ്ങനെ നില്കുന്നെ... വേഗം പോയികൂടെ... പോയിട്ട് വല്ലവരുടേം... ആഗ്രഹം സാധിച്ചു കൊടുക്ക് ചെല്ല്... പോ...

ഓ എനിക്ക് ഇട്ട് വച്ചത് ആണല്ലേ.... നിനക്ക് ഇപ്പോൾ വിളവിച്ചിരി... കുടുന്നുണ്ട്.... 
അതും പറഞ്ഞു... ഞാൻ അവളുടെ ചെവി പിടിച്ചു തിരിച്ചു 

ഓ വിട്.... വേദനിക്കുന്നു.... വിട്..... വിടാൻ അല്ലെ പറഞ്ഞെ...... 
അതും പറഞ്ഞു ഞാൻ പിടിച്ചു തള്ളി... 

ഓ പെണ്ണ് ഫുൾ കലിപ്പിൽ ആണല്ലോ...
എന്നെ മാറ്റി പോവാൻ നിന്ന അവളെ വലിച്ചു എന്നിലേക്ക് അടുപ്പിച്ചു... എന്നിലേക്ക് ചേർത്ത് പിടിച്ചു......  അവളിലെ ഹൃദയമിടിപ്പിന്റെ.. വേഗത കൂടുന്നതു ഞാൻ അറിയുന്നുണ്ട്.......

ഹരിയേട്ടൻ വന്നത് ഞാൻ അറിഞ്ഞിരുന്നു.. മനഃപൂർവം ആണ്..... മിണ്ടാതെ നിന്നത്. ....കളിയാക്കി സംസാരിച്ചതും.... മാറി പോവാൻ... നിന്ന എന്നെ.. ചേർത്ത് പിടിക്കുമ്പോൾ ഞാൻ.... അറിയാതെ....ഞാനും ചേർന്ന് പോവും എന്ന് തോന്നി.. 

ഹരിയേട്ടാ... വിട്...ഞാൻ പോവട്ടെ.... കൈകളിൽ നിന്നും.... മാറി നിന്ന്....  ഞാൻ പോവാൻ ഒരുങ്ങിയതും.... എന്റെ കൈകളിൽ പിടി വീണു.....

വെറുത്തു തുടങ്ങിയോ... പെണ്ണെ എന്നെ നീ

ഒന്നും തിരിച്ചു പറയൻ കഴിയാതെ .....ആ നെഞ്ചിലേക്ക് വീണു പൊട്ടികരയാനെ.. കഴിഞ്ഞുള്ളു..

എടി ...ആകെ നനഞ്ഞിരിക്കുകയാണ്.... 

 ഹരിയേട്ടൻ  പറഞ്ഞത് ഒന്നും ഞാൻ അറിഞ്ഞില്ല....... ഒന്നുകൂടി.... എന്നെ പുണർന്നു....  എത്ര നേരം ഞങൾ അങ്ങനെ നിന്നു  എന്ന് അറിയില്ല  ഹരിയേട്ടനിൽ നിന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല ....

എന്തൊക്കെയാ ഈ പറയണത് ..... കുറച്ചു നേരം ഒന്ന് മിണ്ടാതിരുന്നാൽ ഇങ്ങനെ ഒക്കെ പറയണോ ...? 

ഏയ്‌ നീ കരയണോ..... അല്ലേടി...... ഞാൻ ഇപ്പോൾ അധികം നിന്നെ കാണാൻ വരാറില്ല..സംസാരിക്കാൻ പറ്റാറുകു‌ടിയില്ല.... നിനക്ക് അറിയിലെ.... ജോലിയുടെ ഓരോ പ്രശ്നങ്ങളും.... നാട്ടിലെ കാര്യങ്ങളും.... നിന്നെ ഓർക്കാഞ്ഞിട്ട് അല്ല.... വിളിക്കാൻ  പറ്റാതത് കൊണ്ട് ആണ്..... 

അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.... എല്ലാം ഹരിയേട്ടൻ പറയുന്നതല്ലെ.... 

എനിക്കറിയാം... അത്കൊണ്ട് 

അതുകൊണ്ട് എന്താ.... എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ ഞാൻ സ്നേഹിച്ചത്...... അത്കൊണ്ട് സാരമില്ല...... 

ഒന്ന് ചിരിക്കി.... പെണ്ണ് കരയാതെ... 

ഞാൻ കരഞ്ഞില്ലട്ടോ ....

മം..... പിന്നീട്  ആ കണ്ണുകളിൽ മാത്രം ആയിരുന്നു ........ എന്തോ കാന്തം പോലെ എന്നെ ആകർഷിക്കുന്നുണ്ട് ....വാക്കുകൾക്ക് പോലും.... മടിയായിരുന്നു  .. ഞങളുടെ ലോകത്തേക്ക് കടന്നു വരാൻ........ മൗനം പോലും.... ആയിരം തംബുരു മീട്ടിയിരുന്നു... ഞങ്ങളിലെ ലോകത്തിൽ.......  

എന്താണ്.... സഖാവെ ഒരു.. കള്ളച്ചിരി.... 

അല്ല... ഞാൻ ഒരു സഖാവ് മാത്രമല്ല.... ഒരു കാമുകൻ കൂടിയാണ്.... 

അതിനു....... 


അതിന് ഒന്നുമില്ലെ. 
എന്റെ പെണ്ണെ ഇങ്ങനെ നോക്കി കൊല്ലല്ലേ..... 

😊😊😘😍


ഇങ്ങോട്ട് നോക്കടി  . ഉണ്ടക്കണ്ണി ... 

ആ മുഖം എന്നിലേക്ക്... ചേർന്ന് വരുന്നത് ഞാൻ കണ്ടു........ ആ അധരങ്ങൾ.... എന്നിലേക്ക് ചേർന്നുവന്നു  ......

പിന്നീട് എന്തോ ഓർത്ത പോലെ ....... എന്റെ നെറ്റിയിൽ ചുംബിച്ചു.... 

നിനക്കായ് ഉള്ള.... ആദ്യചുംബനം...... 
വേണ്ട പെണ്ണെ........ എന്റെ താലി നിനക്കായ് തരാതെ... നിന്നെ ഞാൻ ഒരു സ്പർശം കൊണ്ട് പോലും......... 
നിന്റെ അച്ഛന് എന്നിൽ ഒരു വിശ്വസം ഉണ്ട്...... അത് ഞാൻ തകർക്കില്ല ........ 

ആ കളയാൻ പാടില്ല.... കേട്ടോടാ... കലിപ്പ...... 
എന്നും പറഞ്ഞു... ഞാൻ താടിയിൽ പിടിച്ചു വലിച്ചു... 

വേദനിച്ചടി....... 

സാരമില്ല..... 

എന്നാൽ പോവാം..... 

എങ്ങോട്ട്... 

അങ്ങനെ ഒന്നുല്യാ .. നിനക്ക് ഇവിടം വരെ പോണം പറഞ്ഞാൽ അത്ര പോവും... 

ഈ മഴയതോ...? 

പിന്നെ  നീ ആദ്യയിട്ട് പറഞ്ഞിട്ട്..... 

അല്ല ഹരിയേട്ടന് പനി വരില്ലേ.... 

അത് സാരില്ല...നിനക്ക് ഇതൊക്കെ പറയാൻ ഞാൻ ഇല്ലേ.. നീ വാ ടി..... 

ഞാൻ എന്തെന്കിലും പറയുന്നതിന് മുൻപ് തന്നെ.... eന്നെ കൊണ്ട് പോയിരുന്നു  .... 

അമ്മയുടെ സമ്മതം വാങ്ങി....

.. ഹരിയേട്ടന്റെ കൂടെ മഴനനഞ്ഞു.... യാത്ര ചെയുമ്പോൾ. ഒരിക്കൽ പോലും.. എന്നെ പിരിക്കരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു.... 🌺🌺🌺🌺🌺🌺🌺🌺🌺


വീണ്ടും.... ഒരു മഴ...... ഒറ്റക്ക് ആക്കിയില്ലേ... നീ എന്നെ 

കണ്ണുനീരും മഴയും എന്റെ കാഴ്ച്ചയെ മറച്ചു...... എന്റെ ജീവിതം തന്നെ മറച്ചു പിടിച്ചില്ലേ അതിൽ കൂടുതൽ ഒന്നും അല്ലല്ലോ..... 
 ഓരോന്ന് ഓർത്തു ഞാൻ വീട്ടിലേക്ക് വരുന്ന വഴിയിൽ ഒരു.... കാർ എന്റെ മുമ്പിൽ വന്നു നിന്നു...................തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story