വാകപ്പൂ..🥀: ഭാഗം 6

രചന: പാലക്കാട്ടുകാരി

 അനു വേഗം കേറൂ... ഒരു അത്യാവശ്യ കാര്യം ഉണ്ട്..... 

എന്താ എബി....? 

അതൊക്കെ പറയാം...നീ ആദ്യം വണ്ടിയിൽ കയര്....... 

 അവന്റെ മുഖത്ത് എന്തോ....വിളിച്ചോതുന്ന പോലെ ഉണ്ട്...... അത് എന്നിൽ... പേടി ഉളവാക്കി...... ഞങ്ങൾ പോയത്... നേരെ പാർട്ടി ഓഫീസിൽ ആയിരുന്നു...... അവിടെ... എല്ലാവരും ഉണ്ടായിരുന്നു  ....... 

ആ അനു.... നീ വ... നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട് .... 

ആരാ ..   ഇക്ക... 

അതൊക്കെ പറയാം... നീ വാ...... 

അവരുടെ കൂടെ അകത്തേക്ക് ചെന്നപ്പോൾ.... ഏതൊക്കെയോ ആളുകൾ അവിടെ ഉണ്ടായിരുന്നു........ 

ആ അനു.... വാ ഇവരൊക്കെ നിന്നെ കാണാൻ വന്നതാണ്..... 

ആരാ മാഷേ ഇവരൊക്കെ....... 

അത് ഇവർ തന്നെ പറയും .... നീ ചെല്ല് 

അനു അല്ലെ.....? 

അതെ..... 

മോളെ ഞങ്ങൾ കുറച്ചു ദൂരെ നിന്ന് വന്നതാണ്.....ഞങ്ങൾ എല്ലാവരും വെറും പാവങ്ങളാണ് മോളെ... ഇവിടെ വന്നില്ലേ ചില പണക്കാര്.... ആളുകളു... ഒരു കമ്പനി നിർമിക്കാൻ...... അവര് വന്നത് ആദ്യം ഞങ്ങളുടെ നാട്ടിൽ ആയിരുന്നു...... നാടിന്റെ വികസനം.... ആളുകൾക്ക് ജോലി ഒക്കെ ഉണ്ടാകും എന്ന്.... ഉറപ്പ് തന്നു...... ഞങ്ങൾ സ്ഥലങ്ങളൊക്കെ കൊടുക്കുകയും... ചെയ്തു....... പിന്നീട്..... ആർക്കും ജോലിയും കിട്ടിയില്ല... കിടപ്പാടവും പോയി..... ആകെ കഷ്ട്ടത്തിൽ ആണ് മോളെ...... അപ്പോഴാണ് അവർ ഇവിടെ വന്ന കാര്യം..... രാഘവൻ മാഷ് പറഞ്ഞ് അറിഞ്ഞത് ........സമ്മതിക്കരുത് മോളെ...... എന്ത് ചെയ്തിട്ടായാലും  വേണ്ടില്ല...... ഇത് അവർ അന്ന് വന്നപ്പോൾ... ഞങ്ങൾക്ക് തന്ന കുറച്ചു കടലാസ് ആണ്.... ഇത് മോൾ വച്ചോ..... ആവശ്യം  വരും...... 
............അനുവദിക്കരുത് മോളെ..... സ്വന്തം കിടപ്പാടം വിട്ട് കൊടുത്ത് ഒരു.. വികസനവും അനുവദിക്കരുത്...... 


അവർ  അത്രയും  പറഞ്ഞപ്പോൾ.........ദൈവത്തെ ആണ് ആദ്യം വിളിച്ചത്....... എന്റെ കണ്ണുനീരിനും.... എന്റെ ഹരിയേട്ടന്..... ഓർത്തുള്ള വിഷമങ്ങളും എല്ലാത്തിനും ഉള്ള പരിഹാരം ആയിരുന്നു   . അത് ............. 

ഒരിക്കലും.... ഇല്ല... എനിക്കോ എന്റെ ഹരിയേട്ടന് വേണ്ടി മാത്രമല്ല........ എന്റെ നാടിനെ രക്ഷിക്കാൻ വേണ്ടി ആണിത്........ഇവിടം വരെ വന്നതിനും .... ഇത് ഞങ്ങളെ ഏല്പിച്ചതിനും ഒരുപാട് നന്ദി ....... എബി നീ ഇവരെ...... ഇവരുടെ  വീട്ടിൽ ആക്കി കൊടുക്ക്.... 

വേണ്ട മോളെ ഞങ്ങൾ പോയിക്കോളാം.... 

അത് വേണ്ട.... ഇവൻ ആക്കി തരും......... 

സൂക്ഷിക്കണം മോളെ...... എന്തും ചെയ്യാൻ മടി ഇല്ലാത്ത കൂട്ടരാണ്...... മോൾക്ക് നല്ലതേ വരൂ....... 

ആഹ് വാക്കുകൾ മാത്രം മതിയായിരുന്നു........ നല്ല ഒരു ആത്മവിശ്വസം നൽകാൻ.......  

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പോയി.... ഇതിന്റെ ഇടയിൽ  ഹരിയേട്ടന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ മറന്നിരുന്നില്ല......എന്നെ കാണുന്നത് ... ഇഷ്ടമല്ല..... പഴയതിനേക്കാൾ ദേഷ്യം കൂടുതൽ ആണ് എന്നോട്..... എന്തോ കാര്യമായി പറ്റിയിട്ടുണ്ട്...... അമ്മക്കും.... അച്ഛനും പോലും.... ഒരു അകലം പാലിക്കുന്ന പോലെ  പക്ഷെ.... ആ വീട്ടിലെ എല്ലാ കാര്യങ്ങളും..... ഹരിയേട്ടന് വേണ്ടി ചെയ്ത് കൊടുത്തു........ ഹരിയേട്ടൻ ഉറങ്ങുമ്പോൾ മാത്രം   അടുത്ത് ചെന്നിരിക്കും.... അമ്മയെ  സഹായിക്കും.....ഓരോ ദിവസം കഴിയുന്തോറും അമ്മയുടെ ആരോഗ്യസ്ഥിതിയും മോശമായിക്കൊണ്ടിരിക്കാണ്...... 

എന്നെ സഹായിക്കാൻ... മാഷും.. എബിയും അഫ്സൽ ഇക്കയും ഉണ്ടായിരുന്നു...... അവർ തന്ന വിവരങ്ങളും..... ഞാൻ  അന്വേഷിച്ചു വച്ച കാര്യങ്ങളും.....എല്ലാം ചേർത്ത്... ഞങൾ.... കോടതിയിൽ കേസ് കൊടുത്തു...........  ഹരിയേട്ടന് ഉണ്ടായ മെർഡർ അറ്റംപ്റ് കേസിന്റെ  ബലം കൂട്ടുന്ന ഒന്നായിരുന്നു....  അഡ്വക്കേറ്റ്  അച്ഛന്റെ ഒരു പഴയ സുഹൃത്ത് ആയത്കൊണ്ട് പരിജയ കുറവൊന്നും ഇല്ലായിരുന്നു...... അഫ്സലികയുടെ കൂടെ ആയിരുന്നു.... പോയത് ..... അഫ്സലിക്കയോട് പറഞ്ഞിരുന്നു .... ഹരിയേട്ടന് ഭേദം ആകുന്നത് വരെ ഒന്നും അറിയിക്കണ്ട എന്ന്..... അതുവരെ എന്നെ അകറ്റുമായിരിക്കാം....... പക്ഷെ... ഇങ്ങനെ ഒരു പ്രശ്നം ഹരിയേട്ടന്റെ ഉള്ളിൽ ഉണ്ടാകുമ്പോൾ... പെട്ടന്ന് ഭേദം ആകാനും..... മരുന്നുകളോട് പെട്ടന്ന് റിയാക്ടറും ചെയ്യും . .
 
ഇതിനു വേണ്ടി... ഓടി നടന്ന് എന്റെ ക്ലാസുകൾ.... പോയി  ... എബി ഉള്ളത്കൊണ്ട് നോട്സ് ഒക്കെ കിട്ടി..... ലാസ്റ്റ് ക്സാമും കഴിഞ്ഞുപോയി........അതൊരു കണക്കിൽ നന്നായി... ചിലപ്പോൾ എക്സമിനു പോലും നന്നായി എഴുതാൻ പറ്റില്ലായിരുന്നു  ......... എക്സാം എന്നെകൊണ്ട് ആവുന്ന വിധം നല്ലതുപോലെ എഴുതി ....... എന്നാൽ  മനസിന്റെ  നല്ലത് എന്നാൽ  സമാധാനം അത്  മാത്രം ഉണ്ടായിരുന്നില്ല......... ഹരിയേട്ടനിൽ നിന്ന് ഞാൻ കൂടുതൽ.. ...... അകന്ന് പോയിക്കൊണ്ടിരുന്നു ....... അത് തന്നെയായിരുന്നു..... എന്റെ വേദനയും..... 

കോടതിയിൽ കേസ് കൊടുത്തതിന്റെ.... അവസാന ഹിയറിങ് ഇന്നായിരുന്നു.... പ്രതീക്ഷിച്ച പോലെ.. തന്നെ സംഭവിച്ചു..... ഫലം ഞങ്ങൾക്ക് അനുകൂലമായിരുന്നു....

 വികസനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും നാടിന്  നല്ലതാണ്... എന്ന്കരുതി....... അത് ഒരു പിടി ജനതയുടെ... മനസിലെ സ്വപ്നങ്ങളെ നേട്ടങ്ങളെ.... നഷ്ട്ടപെടുത്തിയിട്ട് ആകരുത്....... 

ജോണിന്റെ കമ്പനി അടച്ചു പൂട്ടാൻ..... കോടതി ഉത്തരവ് ഇറക്കി.... അയാളെയു കൂട്ടാളികളെയും..... ജയിലിൽ അടക്കാൻ തീരുമാനം വന്നു... അവർ ജയിലിലേക്ക് പോകുവാൻ നേരം അനുവിനെയും.. മറ്റു ആളുകളെയും... കണ്ടു  ... 

നിങ്ങൾ ഞങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചു...... ഞങ്ങൾ റിയാക്ട ചെയ്തു.... അങ്ങനെ കണ്ടാൽ മതി...... 
ഒരു തരാം വിജയിഭാവത്തോടെ ആണ് അനു അത് പറഞ്ഞത്...... 

ടി... വലിയ ഷോ ഒന്നും വേണ്ട...... കൂടിപ്പോയാൽ... ഒരു 4'5കൊല്ലം..... അത്രേ ഉള്ളു..... കിടപ്പില്ലെ ഒരുത്തൻ ജീവച്ഛവം പോലെ.... അതുപോലെ തന്നെ നീയും കിടക്കും.... 

അത് കേട്ടപ്പോൾ..... ഞാൻ അയാൾക്ക് ഇട്ട് ഒന്ന് പൊട്ടിച്ചു....... 

ഇപ്പോള് നമ്മൾ തമ്മിൽ ഉള്ള..... എല്ലാ കടവും തീർന്നു.... അന്ന് താൻ എന്റെ ഹരിയേട്ടനെ കൊല്ലാൻ നോക്കി... താൻ എന്താ കരുതിയെ.. അങ്ങനെ കിടക്കും എന്നോ... തനിക് തെറ്റി.... ഒന്ന് ഒന്നര മാസത്തിനുള്ളിൽ എന്റെ ഹരിയേട്ടൻ.... എഴുന്നേറ്റു നടക്കും...... ഇപ്പോൾ സർ പോയാട്ടെ ...... 

എരിയുന്ന പകയോടെ അയാളെ പോലീസുകാർ കൊണ്ട് പോയി......... 


അനു കൺഗ്രേറ്റസ്... ഇത് നീ എന്നാ പെണ്ണിന്റെ വിജയം ആണ്....

അല്ല എബി.... ഇതെന്റെ ഹരിയേട്ടന്റെ വിജയമാണ്  ഒപ്പം.... ദേ ഈ നിൽക്കുന്ന.....എല്ലാവരുടെയും... വിജയം  കൂടിയാണ് ........ 

അത് കേട്ടാപോൾ എബിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.... 

മം... 

മോളെ...... 

ആ നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ....? 

ആ മോളെ..... ഈ മോനാണ് കൊണ്ട് വന്നത്..... ഞങ്ങൾക്ക് വളരെ അധികം സന്തോഷം ഉണ്ട്.... ഞങ്ങൾക്ക് കഴിയാഞ്ഞത്.... മോളെ കൊണ്ട് പറ്റിയല്ലോ...... ഞങ്ങൾക്ക് ഒരുപാട് സന്തോഷം ഉണ്ട്..... 

അത് നിങ്ങൾ എല്ലാവരുടെയും... പ്രാർഥന കൊണ്ട് കുടിയാണ് ...... 

ആ ശരി മോളെ.... 

ആ.... ശരി..... 

അനു..... എന്നാൽ ഞങൾ പോവാ.... 

അഫ്സൽ ആയിരുന്നു.. അത് 
  
ഇക്ക...... ഇതൊന്നും... ഹരിയേട്ടനോട് 

പറയണ്ട എന്നല്ലേ... 

ആ ശരി........ ഞാനായിട്ട് പറയാനില്ല

എന്നാൽ ശരി 


നഷ്ട്ടപെട്ടത് .... എന്തോ   വലിയ ഒന്ന്... നേടിയെടുത്ത..... സന്തോഷത്തിൽ .. ആയിരുന്നു...... അനുവിന്.... പഴയപോലെ..... എനിക്ക് ഹരിയേട്ടനെ.... സ്നേഹിക്കാലോ.... 

അനു.... 

എന്താ എബി  . 

എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു ... 

എന്താ എബി... പറഞ്ഞോ..... 

അത്... ഇവിടെ വച്ചോ.... നമുക്ക്... ബീച്ചിൽ പോയാലോ.. 

അത് എനിക്ക്.. ഹരിയേട്ടനെ കാണാൻ പോണം 

ഏതു നേരത്തും ഒരു ഹരിയേട്ടൻ .. 
എബി പിറുപിറുത്തു... 

നീ എന്തേലും പറഞ്ഞോ.. 

ഏയ്‌... ഇല്ല..... എനിക്ക് ഒരു 5മിനിറ്റ് മതി.... ഞാൻ തന്നെ.... വീട്ടിൽ.. ആക്കി തരാം..... 
.
എന്നാൽ ഓക്കേ ................തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story