വാകപ്പൂ..🥀: ഭാഗം 8

vakappoo

രചന: പാലക്കാട്ടുകാരി

കുഞ്ഞുന്റെ കു‌ടെ താഴേക്ക് ചെന്നപ്പോൾ... അമ്മായിയും.... അമ്മാവനും.. മാത്രമല്ല.. അശ്വിനേട്ടൻ കൂടി ഉണ്ടായിരുന്നു.... 


ആ അനു... എന്താണ് അറിയുമോ..? 

പിന്നെ അറിയാതെ...... എന്താണ് ഏട്ടാ.. സുഗാണോ...? (നമുക്ക് വിഷമം ഉണ്ടെന്ന് കരുതി..... അത് നമ്മളെ സ്നേഹിക്കുന്നവരെ കൂടി വേദനിപ്പിക്കണ്ടല്ലോ...)


പിന്നല്ല.... എന്തൊക്കെ പറയുന്നു നിന്റെ ഹരിയേട്ടൻ.... അവനെ ഒന്ന് കാണണം.. ആക്‌സിഡന്റ് ആയി എന്ന് അറിഞ്ഞു... അതോണ്ട് കുടി.. ലീവ് എടുത്ത് വന്നതാണ്..... 

ഓ.. അപ്പോ എന്റെ കല്യാണത്തിന് ക്ഷണിക്കാൻ വന്നതാണ് പറഞ്ഞിട്ട്... 
കുഞ്ഞു പരിഭവം പറഞ്ഞു 

ഓ എന്റെ പോത്തേ അതും ഉണ്ട്... 
അതും പറഞ്ഞ് ഏട്ടൻ അവളുടെ തലക്കിട്ടു ഒരു അടി കൊടുത്തു..... 

ഏട്ടന്റെയും.... അനിയത്തിമാരുടെയും... വർത്തമാനം ഒക്കെ കഴിഞ്ഞെങ്കിൽ ഞങ്ങൾക്ക് അങ്ങോട്ട് വരാമായിരുന്നു.... 
അമ്മാവൻ ആണത് പറഞ്ഞത് 

അമ്മാവാ........ 
ഞാൻ ഓടിച്ചെന്നു കെട്ടി പിടിച്ചു. 

അനു നീ ആകെ ക്ഷീണിച്ചല്ലോ.... എന്താ നീ ഇവൾക്ക് നീ ഒന്നും തിന്നാൻ കൊടുക്കുന്നില്ലേ.. 

ആ അവൾക് തീറ്റ കൂടി പോയതിന്റെ പ്രേശ്നങ്ങളെ ഉള്ളു.... 

ഏയ്‌ അവൾക്ക് കുഴപ്പം ഒന്നുമില്ല... എന്റെമോൾ ഒന്ന്കുടി സുന്ദരി ആയിട്ടുണ്ട്.... 
അമ്മായി ആണത് പറഞ്ഞത്..... 

അല്ല... നിങ്ങൾ ഒക്കെ വൈകീട്ട് അല്ലെ.. പോണുള്ളൂ.... 

ഏയ്‌ അല്ല.. അമ്മായി... കുറച്ചു ഇടത് കൂടി കയറാൻ ഉണ്ട് ... വേഗം പോണം... 

അതെന്താ മോനെ... നീ അങ്ങനെ പറഞ്ഞത്... 

എന്റെ അമ്മായി.....ഇനി എന്തായാലും ഇവളുടെ കല്യാണത്തിന് വരണ്ടേ.... ഒരു മാസം ലീവ് എടുത്ത് വരും.... അല്ലേടി.... 

മം... (എന്റെ കല്യാണം.....? )


എടാ ഞങ്ങൾ ഇവിടെ അടുത്ത്.. കുറച്ചു. സ്ഥലത്ത് ക്ഷണിക്കാൻ പോവാം....... നീ ഹരിയുടെ വീട്ടിൽ ചെല്ല്..... 

ആ ശരി..... 

അവിടുന്ന് ഞാനും.... അശ്വിനേട്ടനും കുഞ്ഞുവും കൂടി.... ഹരിയേട്ടന്റെ വീട്ടിൽക് തിരിച്ചു 

എനിക്കെന്തോ.... ഒരു പേടി... അവിടെ ചെന്നു എന്നോടുള്ള ദേഷ്യം  വല്ലോം... അവരുടെ മുമ്പിൽ വച്ച്... തീർത്താൽ... അവർക്ക് വിഷമം ആവില്ലേ.... ഞാൻ അത് മാത്രം ആലോചിച്ചു നടക്കുകയായിരുന്നു.... 

എടി.... അനുവേ നീ എന്താ ആലോചിക്കുന്നേ...? 

ഏയ്‌ ഒന്നൂല്യ ഏട്ടാ  ..... 

എന്താടി ഒന്ന് വാ തുറന്ന് പറ... എന്തോ ഒരു വോൾടേജ്....... കുറവ് ഉണ്ടല്ലോ...? 

ഏയ്‌ ഏട്ടന്...... വെറുതെ തോന്നുന്നതാണ്..... 

അല്ലേടി... എനിക്ക് അങ്ങനെ ഫീൽ ആവുന്നുണ്ട്... എന്താ പ്രോബ്ലം.... നീ പറ..

എന്റെ പൊന്നോ.. ഒന്നുമില്ല.... ന്നെ.. ഉണ്ടെങ്കിൽ ഞാൻ.... ഏട്ടനോട് പറയത്തില്ലേ..

ആ ഓക്കെ.... 

അപ്പോഴാണ് ഫോൺ റിങ് ചെയ്തത്.... നോക്കിയപ്പോൾ എബി ആയിരുന്നു... കട്ട്‌ ആക്കി... ബ്ലോക്ക്‌ ചെയ്തു.... അത്രയും.. ദേഷ്യം തോന്നിയിരുന്നു..... അവനോട്... എന്നെ മനസിലാക്കിയിരുന്ന  എന്റെ ഏറ്റവും... നല്ല സുഹൃത്ത്..... അവൻ തന്നെ അവസരം മുതലെടുക്കുമ്പോൾ...... സഹിക്കാൻ കഴിയുന്നില്ല..........

ടി..... ആരാ വിളിക്കുന്നെ.... 

ഏയ്‌ friend... ആണ്.... 

എന്താ കാര്യം... 

ചുമ്മാ....... 

ഹ്മ്മ്...... 

     💔    💔   💔     💔    💔   💔    💔   💔  


കുറെ കാലമായി...... അവളെ ഒന്ന് നേരിട്ട് കണ്ടിട്ട്....... ഞാൻ വയ്യാതെ കിടക്കുമ്പോൾ.... പോലും... എന്റെ വീട്ടിലെ എല്ലാ കാര്യവും.... അവൾ കൃത്യമായി.. നോക്കുന്നുണ്ട്......എന്ന് അറിയുന്നുണ്ട്.... ഞാൻ ഉറങ്ങുമ്പോൾ മാത്രം..... അടുത്ത് വന്നിരിക്കും....
 സംസാരിക്കും...... ഉണർന്നിരിക്കുമ്പോൾ   ജനൽ മറവിൽ നിന്ന്... നോക്കി പോകും........ അവൾക്ക് ഇപ്പോൾ... എന്നെ കാണാതെ ജീവിക്കാൻ കഴിയും... eന്നോട് സംസാരിച്ചില്ലെങ്കിൽ കുടിയും....... അവൾ സന്തോഷവതിയാണ്.... എന്നറിഞ്ഞു.... ഇനി...ആരെ വേണമെങ്കിലും.... ജീവിതത്തിലേക്ക് കൊണ്ട് വരാൻ കഴിയും... കാരണം.... 

         "അകറ്റി നട്ട ചെടികൾക്ക് ആദ്യമൊരു വാട്ടം ഉണ്ടായാലും.... അത് പിന്നെയും ആ മണ്ണിൽ  തളിർക്കും.... അതുപോലെയാണ്.... ഓരോ ആണിന്റെയും പെണ്ണിന്റെയും മനസ്സ് "


അതെ അവളും മാറി തുടങ്ങിയിരിക്കുന്നു.... അതിന്റെ തെളിവുകൾ ആണ് ഈ ഫോട്ടോസ്........ എന്നാലും ഇത്ര പെട്ടന്ന് മാറാൻ... അവൾക് എങനെ കഴിയുന്നു...... എന്നെകൊണ്ട് ഒന്നും പറ്റില്ല എന്ന് തോന്നിക്കാണും..... പിന്നെ എപ്പോഴും ഇങ്ങനെ കാര്യമില്ലാതെ... വഴക്ക് പറയുകയും... തള്ളുകയും.... ചീത്ത പറയുകയും... ചെയുന്ന എന്നെ അവൾ   ഇത്രയും കാലം   സ്നേഹിക്കുക  അല്ലായിരുന്നല്ലോ..... സഹിക്കുക ആയിരുന്നു.....ഞാൻ വിശ്വസിച്ചിരുന്ന... സ്നേഹിച്ചിരുന്ന.... ആ പാവം അനു അല്ല ഇപ്പോൾ..... അത് അവളുടെ.... പെരുമാറ്റത്തിൽ നിന്ന് മനസിലാക്കാം..... ഒരുപക്ഷെ ഞാനും ആഗ്രഹിച്ചതല്ലേ... അവളിൽ ഒരു മാറ്റം..... എനിക്ക് ഇങ്ങനെ ഒക്കെ ആവും.. ജീവിതം......... ആഗ്രഹിച്ചത് ഒന്നും നേടാതെ...... സ്നേഹിച്ചവരെ കൂടി... വേദനിപിച്ചു .......... അവളെ കുറ്റം പറയാൻ  പറ്റില്ല.... അവളെ അത്രയും വേദനിപ്പിച്ചതല്ലേ...... 

ഫോണിൽ ഓരോ .. ഫോട്ടോസ്  ലോഡ് ആവുന്നുണ്ട്.... notifications..വരുന്നുണ്ട്... എടുത്ത് നോക്കാൻ ഉള്ള    ധൈര്യം ഇല്ല...... 
മനസ്സ് ആകെ... കലങ്ങി മറയുകയാണ്........ 

എങനെ... കഴിഞ്ഞു അനു.... നിനക്ക് ഇങ്ങനെ മാറാൻ......... 💔

    💔     💔    💔     💔     💔    💔      💔       

അശ്വിനേട്ടനും.... ഐശ്വര്യയും എന്തൊക്കെയോ.... പറയുന്നുണ്ട്... എന്നാൽ എന്റെ ശ്രദ്ധ... അതിലേക്ക് ഒന്നും പോണില്ല.... 
.
അങ്ങനെ ഹരിയേട്ടന്റെ വീട്ടിൽ എത്തി... 

ഇവർ ഹരിയേട്ടനെ കാണുന്നതിന് മുൻപ്.. തന്നെ.... ഹരീയേട്ടനോട് ചെന്നു... പറയണം ഇവരുടെ.. മുമ്പിൽ വച്ച്..... വഴക്ക് പറയരുത്... എന്ന്...............തുടരും...... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story