വാകപ്പൂവ്: ഭാഗം 10

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അവർ ഇരുവരും friends aayi..... ക്ലാസിലോട്ട് പോയി..... വളരെ പെട്ടെന്ന് തന്നെ അവർ നല്ല കൂട്ടായി... വരാന്തയിലൂടെ നടന്നുപോകുവായിരുന്ന ദേവ് ജനലിലൂടെ അമ്മുവിൻെറ ക്ലാസിലേക്ക് ഒന്ന് നോക്കി....... അവൾ മീനുവുമായി കത്തിയടിച്ച് ഇരിക്കുകയായിരുന്നു....... ശേഷം അവൻ പ്രിൻസിയുടെ റൂം ലക്ഷ്യം വച്ച് നടന്നു. "ഹാ ദേവാ.... നിനക്കിപ്പോ എങ്ങനെയുണ്ട്.. ഇപ്പോഴാ സമാധാനം ആയേ... രണ്ടാളും ഓകെ യല്ലെ " "അതെ സർ.. ഞങ്ങളൾക്ക് കുഴപ്പമൊന്നും ഇല്ല... 😊" "മ്മ്...... 😌😌" "ആ... പിന്നേ.... ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലേ...... " "ഉണ്ട്... സാർ പേടിക്കണ്ട... ഞാൻ നോക്കിക്കോളാം...... " "എന്നാ ദേവ്... മോൻ ചെല്ല്..... ക്ലാസ് തുടങ്ങാറായി കാണും. " "ശരി....സർ.... . ദേവ് ക്ലാസിലോട്ട് പോയി " ************* "അതെ മീനുവേ...... ഞാനൊരു കാര്യം ചോദിച്ചോട്ടെ... 🙄" അമ്മുവും മീനുവും ഇൻറർവെല്ലിന് കാൻറീനിലെത്തി, പരിപ്പു വട തിന്നുകയായിരുന്നു. "മം... ചോദിക്ക്.. എന്താ " "ഈ പരിപ്പ് വടയിലെന്താ ഓട്ടയില്ലാത്തെ " ലെ മീനു :🙄🙄

ങേ..... അമ്മു :🤔🤔🤔🤔🤔🤔 "ആ നിക്ക് അറിയില്ല " (മീനു) "അപ്പം തിന്നാൽ പോരെ കുഴിയെണ്ണണോ " പെട്ടെന്ന് പുറകിൽ നിന്നൊരു അശരീരി കേട്ടു... ആരാണെന്നറിയാൻ അമ്മുവും മീനുവും തിരിഞ്ഞു നോക്കി. . ... ഒരുത്തൻ 32 പല്ലും കാണിച്ച് ഇളിച്ചുനിൽക്കുന്നു..... അവനെ കണ്ടപാടെ അമ്മു ഓടി പോയി അവൻെറ നടുമ്പുറം നോക്കി ഒറ്റയടി..... അവൻ പരലോകം കണ്ടു..... "എടാ ജഗ്ഗുു..... നീയെന്താ ഇവിടെ... നിനക്ക് ഈ ക്യാൻറീനിൽ പാത്രം കഴുകുന്ന ജോലി ശരിയായോ... ചിലവ് വേണം മോനെ.... നീ സെറ്റിൽഡ് ആയില്ലെ.........." (അമ്മു) 🙄🙄......പ്ഫാാാ... പാത്രം കഴുകുന്നത് നിൻെറ അമ്മാവനാടി കുരുട്ടടക്കെ.... എനിക്ക് ഈ കോളേജില് അഡ്മിഷൻ കിട്ടി 😁...... (ജഗ്ഗു) "പ്ലസ് ടു തോറ്റ നിനക്ക് എങ്ങനെ അഡ്മിഷൻ കിട്ടി... 🙄" (അമ്മു) "അത് പിന്നെ അമ്മു... ഞാൻ ഒരു വിഷയത്തിനല്ലെ പൊട്ടിയേ.. അതും ഒരു മാർക്കിന്... ഞാൻ റീവാലുവേഷന് കൊടുത്തു... പാവം തോന്നി ഏതോ മഹാൻ അര മാർക്ക് ഇട്ടു തന്നു.... അത് റൗണ്ട് ചെയ്ത് വന്നപ്പോ ഒരു മാർക്ക് ആയി.. അപ്പൊ ഞാൻ പാസ്സായില്ലേ.... 😁😁😁" "എടാ ഫീകരാ.... ഫാഗ്യവാൻ.... 😂 " (അമ്മൂ) "ഇന്നാ join cheythe .....അഡ്മിഷൻ എടുത്ത ക്ഷീണം മാറ്റാൻ ക്യാൻറീനിൽ കേറിയതാ... അപ്പോളേ ഒരു ചീഞ്ഞ വോയ്സ് കേട്ടത്....

കേട്ടപാടെ മനസ്സിലായി നീയാണെന്ന്..... 😁" (ജഗ്ഗുു) അപ്പോ നീയും ഉണ്ടോ.... അടിപൊളി... നമുക്ക് ഒരു കലക്ക് കലക്കണം.... അല്ലപിന്നെ ....വന്നപാടെ പ്രിൻസിപ്പാൾ ഒരുപാട് ഉപദേശിച്ചു..... ഹമ്മോ... ബല്ലാത്ത ജാതി.... ഈ കോളേജ് പൊളിച്ചടുക്കി കയ്യിൽ കൊടുത്തിട്ടന്നെ ബാക്കി കാര്യം.... 😁😌........(ജഗ്ഗു) ഹൈഫൈ...... അവർ പരസ്പരം ഹൈഫൈ നൽകി തിരിഞ്ഞു നോക്കുമ്പോൾ ഒരുത്തി മിഴിച്ചു നിൽക്കുന്നു.... വേറെ ആരും അല്ല മീനു.... അതെ ജഗ്ഗു ഇത് മീനു.... ഇനി നമ്മുടെ കൂടെ ഇവളും ഉണ്ടാകും.... കട്ടക്ക്... ഹായ് മീനു... ഞാൻ ജഗൻനാഥൻ, ജഗ്ഗു എന്ന് വിളിക്കും..... ജഗ്ഗു മീനുവിനു നേരെ കൈ നീട്ടി മീനുവും... തിരിച്ച് ഞാൻ മീനാക്ഷി മീനു എന്ന് വിളിക്കും... 😁😁 അങ്ങനെ അവർ മൂവർ സങ്കം ഒന്നായി മക്കളേ..... അവർ മൂവരും കൂടി ക്യാൻറീനൊക്കെ തൂത്തുവാരി...... ക്ലാസിലോട്ട് വിട്ടു.... പോകുന്ന വഴി...... അല്ല ജഗ്ഗു നീയിവിടെ ആരുടെ വീട്ടിലാ താമസിക്കുന്നെ ഇനി ഹോസ്റ്റലിലോ മറ്റോ ആണോ...... അമ്മു എൻെറ ഒരേ ഒരു അമ്മാവനുള്ളപ്പോ ഞാനെന്തിനാടി ഹോസ്റ്റലിൽ പോകുന്നേ...

അമ്മാവനോ അതെ അമ്മു..... എൻെറ മാമനുണ്ട് ഇവിടെ... പ്ലസ് ടു തോറ്റൂന്നും പറഞ്ഞ്... അച്ഛൻ പടിയടച്ച് പിണ്ടം വച്ചു..... ങീ... ങീ... ജഗ്ഗു കരയുന്നപോലെ ആക്ഷൻ കാണിച്ചു..... അയ്യോ... അപ്പോ പുറത്താക്കിയോ...... മീനു പുറത്താക്കിയതല്ല മീനു... പുറത്തേക്ക് എറിഞ്ഞതാ...... പ്ഹ്ഹ 😁😂 ( അമ്മു) 😵ചിരിക്കുന്നോടിി........ ഇല്ല ചിരിക്കില്ല ബാക്കി പറ..... അപ്പോ ഞാൻ ഇങ്ങോട്ടേക്ക് വന്നു.... ഇവിടെ വന്ന് മാമൻെറ മോളെയും വളച്ച് നടക്കാൻ വന്നതാ.. എവിടെ അവളടുക്കുന്നില്ല... അമ്മിണിയേ.... അപ്പോഴേക്കും അമ്മാവൻ കൊണ്ട് കോളേജിലും ആക്കി... വെറുതെ ഇരിക്കാൻ അനുവതിക്കില്ല ബ്ലടി കുടുംബവാസീസ്...... അമ്മുവും മീനുവും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു...... 😂😆.... പെട്ടെന്ന് അവർക്ക് എതിരേ ശ്യാം നടന്നു വന്നു... അവനെ കണ്ടപാടെ മീനുവിൻെറ കൈകൾ അമ്മുവിൻെറ കയ്യിൽ മുറുകി... ശ്വാസഗതി ഉയർന്നു വന്നു.. അമ്മുവിനും ജഗ്ഗുവിനും എന്തോ പന്തികേട് മണത്തു.... അവർ പരസ്പരം നോക്കിയ ശേഷം മീനുവിനെ നോക്കി... അവൾ വിയർത്തു നിൽക്കുന്നു.. ശ്യാം അവർക്കുമുന്നിലൂടെ നടന്നു പോയി...

പോകുന്ന പോക്കിൽ മീനു വിനെ ഒന്നുഴിഞ്ഞു നോക്കി ചുണ്ട് കടിച്ചു പിടിച്ചു... മീനുവിൻെറ കണ്ണു നിറഞ്ഞിരുന്നു.... അവൾ തല കനിച്ച് നിന്നു... എന്നാൽ അമ്മു വിന് അവൻെറ പ്രവൃത്തിയിൽ കലി പൂണ്ടു.. മീനു എന്തൊക്കെയോ മറക്കുന്നതു പോലെ തോന്നി.... അവൾ മീനുവിനെയും വലിച്ച് വാകമരച്ചുവട്ടിലേക്ക് നടന്നു.. കൂടെ ജഗ്ഗുവും. *************** "ദേവേട്ട..... ദേവേട്ട.... ഒന്ന് നിന്നേ...... എനിക്ക് ഒരു കാര്യം പറയാനുണ്ട്.... " "മം... നിനക്ക് എന്താ പറയാനുള്ളത്... വേഗം വേണം സമയം ഇല്ല...... " ദേവ് അൽപ്പം ഗൗരവത്തിൽ പറഞ്ഞു.. "അതുപിന്നെ എനിക്ക് ദേവേട്ടനെ..... " "Stop it sree നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഇതും പറഞ്ഞ് എൻെറ പുറകെ നടക്കരുതെന്ന്.... എനിക്ക് താൽപര്യം ഇല്ലെന്ന് ഞാൻ പറഞ്ഞതല്ലെ...." "അതെന്താ താൽപര്യം ഇല്ലാത്തെ... എനിക്ക് വേണം നിന്നെ. .....ഞാൻ ആഗ്രഹിച്ചതൊന്നും തന്നെ എൻെറ കൈക്കൽ നിന്നും ഒരിക്കലും പോയിട്ടില്ല....... " "ഹും നിൻെറ അഹങ്കാരത്തിനോ നിൻെറ തന്തേടെ കാശിനോ ഈ ദേവിനെ കിട്ടില്ല .😏"

"ഹോ.... എന്നാ കാണാം ദേവ്... അല്ല ശ്രീടെ ദേവേട്ട.... നിന്നെ കൊണ്ട് എൻെറ കഴുത്തിൽ താലിചാർത്തിച്ചില്ലെങ്കിൽ എൻെറ പേര് ശ്രീലക്ഷ്മി എന്നല്ല.... 😏😏" "വാശിയാണോ..... അത് ഈ ദേവിനോട് വേണ്ട....... 😠...." എന്നും പറഞ്ഞ് ദേവ് കലിപ്പിൽ നടന്നു പോയ്.... ശ്രീയുടെ മുഖം വലിഞ്ഞു മുറുകി.... ഇല്ല ദേവ്.... നീ എൻെറ യാ എൻെറ മാത്രം...... ആർക്കും കൊടുക്കില്ല.. ഞാൻ....... അവൻ പോകുന്നതും നോക്കി അവൾ പറഞ്ഞു. .. ശ്രീലക്ഷ്മി വരുൺൻെറ അനിയത്തിയാണ്. ഇവിടെ സെക്കൻറ് ഇയർ പടിക്കുന്നു.... കുറച്ച് അഹങ്കാരിയാണെങ്കിലും ജാഡക്ക് കുറവൊന്നും ഇല്ല..പണം കൊടുത്ത് എന്തും വാങ്ങാം എന്ന അഹങ്കാരത്തില് കഴിയുന്ന വിഭാഗം... സൗന്തര്യം ഇല്ലെങ്കിലും പുട്ടിക്ക് കുറവൊന്നും ഇല്ല... ദേവിനെ സ്വന്തമാക്കാൻ വേണ്ടി കുറേ നാറിയ പണികൾ കാണിച്ചെങ്കിലും നമ്മുടെ സഖാവ് പിടികൊടുക്കില്ല എന്ന വാശിയിലാ..... എങ്കിലും അവൾ ദേവിനെ വിടുന്ന മട്ടില്ല..... ************** വാക മരവും ലക്ഷ്യം വച്ച് നടക്കുകയായിരുന്നു നമ്മുടെ സഖാവ്... അപ്പോഴാണ് മൂവർസങ്കം അവിടെ നിൽക്കുന്നത് അവൻ കാണുന്നത്....

ഇത് അമ്മു അല്ലെ... ഇവളെന്തിനാ ആ പെണ്ണിനെ ഭീഷണിപ്പെടുത്തുന്നത്.... വിശ്വസിക്കാൻ പറ്റില്ല.. ഇനി അടുത്ത പ്രശ്നത്തിന് തുടക്കം കുറിക്കാനാണോ....... ദേവ് കാണുന്നത് കരഞ്ഞു കൊണ്ട് നിൽക്കുന്ന മീനുവിൻെറ ഷോൾഡറിൽ പിടിച്ചു കുലുക്കി കലിപ്പാകുന്ന അമ്മുവിനെയാണ്.. ജഗ്ഗു ആണെങ്കിൽ ആകെ പരിഭ്രമിച്ച് നിൽക്കുന്നു... ദേവ് അവരറിയാതെ അവർക്കടുത്തേക്ക് പോയി.. മരത്തിനു പുറകിൽ മറഞ്ഞു നിന്നു... മീനു... പറ.. എന്തിനാ നീ ആ ചെറുക്കനെ കണ്ടതും ഇങ്ങനെ പേടിക്കുന്നേ.... എന്താ പറ്റിയത് പറയടാ... ഇന്നലെയും ഞാൻ ശ്രദ്ദിച്ചതാ പറയാൻ.... നിറഞ്ഞു നിൽക്കുന്ന കണ്ണുനീർ തുടച്ച് മീനു അവരോട് കാര്യം പറയാൻ തുടങ്ങി.... എന്നാൽ മീനു പറയുന്ന കാര്യങ്ങൾ കേൾക്കവേ സഖാവിൻെറ ഞരമ്പുകൾ വലിഞ്ഞു മുറുകി.... മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തു... മുഷ്ടി ചുരുട്ടി പിടിച്ച് ദേവ് ശ്യാമിനെ ലക്ഷ്യം വച്ച് നടന്നു... അവൻെറ കണ്ണുകളിൽ കേപാഗ്നി ജ്വലിച്ചിരുന്നു.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story