വാകപ്പൂവ്: ഭാഗം 11

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

എന്നാൽ മീനു പറയുന്ന കാര്യങ്ങൾ കേൾക്കവേ സഖാവിൻെറ ഞരമ്പുകൾ വലിഞ്ഞു മുറുകി.... മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തു... മുഷ്ടി ചുരുട്ടി പിടിച്ച് ദേവ് ശ്യാമിനെ ലക്ഷ്യം വച്ച് നടന്നു... അവൻെറ കണ്ണുകളിൽ കേപാഗ്നി ജ്വലിച്ചിരുന്നു....... കണ്ണുകളിൽ ദേഷ്യം ഇരച്ചു കയറി... ************* ആദ്യ ദിവസം ക്ലാസിലേക്ക് പോകുകയായിരുന്ന മീനുവിനെ ശ്യാം പൊക്കി.. അവളോട് പാട്ടും ഡാൻസ് ഒക്കെ ചെയ്യാനാവശ്യപ്പെട്ടു... ആദ്യം മടിച്ചു നിന്നെങ്കിലും അവൻെറ ഉപദ്രവത്താൽ എങ്ങനെയൊക്കെയോ ചെയ്ത് ഒപ്പിച്ചു.. എങ്കിലും അവൻ അവളെ വിട്ടതേയില്ല..

ആളൊഴിഞ്ഞ കെമിസ്ട്റി ലാബിൽ മീനുവും വേറെ ഏതോ കുട്ടിയും ശ്യാമും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആ പയ്യനെ കുറേ ഉപദ്രവിച്ച ശേഷം അവനെ ശ്യാം പറഞ്ഞയച്ചു... എന്നിട്ട് മീനുവിന് നേരെ തിരിഞ്ഞു.. അവൻെറ കാമകണ്ണുകൾ പതിവിലും താക്ഷ്ണമായി ജ്വലിച്ചു.. അവൻ മീനുവിനെ അരയിലൂടെ വട്ടം ചുറ്റി പിടിച്ചു... മീനു അവനെ കുറേ തള്ളിമാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു.അറപ്പോടെയും വെറുപ്പോടെയും നിന്ന മീനുവിൻെറ കണ്ണുകൾ നിറഞ്ഞൊഴുകി... അവനോട് വിടാൻ യാചിച്ചെങ്കിലും വിട്ടില്ല... ശേഷം അവൻെറ മുഖം അവളുടെ കഴുത്തിൽ അമർന്നു... സകല ശക്തയും എടുത്ത് മീനു അവനെ തള്ളിയിട്ട് പുറത്തേക്ക് ഓടിയിരുന്നു... അപ്പോഴാണ് എതിരേ വന്ന അമ്മുവുമായി കൂട്ടിയിടിച്ചത്..... *************

കാര്യങ്ങൾ അറിഞ്ഞ അമ്മുവും ജഗ്ഗുവും മീനുവിനെ സമാധാനിപ്പിച്ചു.... "ഇതിങ്ങനെ വിടാൻ പറ്റില്ല മീനു. Complaint കൊടുക്കണം. " (ജഗ്ഗു) "പിന്നല്ലാതെ ചെറ്റത്തരം കാണിക്കുന്നവന് എന്തായാലും കൊടുത്തേ പറ്റുള്ളൂ.... മീനു ജഗ്ഗു വാ പോകാം.... (അമ്മു) " അവർ പ്രിൻസിയുടെ റൂം ലക്ഷ്യം വച്ച് നടക്കാനൊരുങ്ങവേ.... മീനു അവരെ തടുത്തു.... "പ്ലീസ് വേണ്ട ഇതെങ്ങാനും പുറത്തറിഞ്ഞാൽ പിന്നെ... വേണ്ട.... എൻെറ പടിപ്പ് നിർത്തിക്കും.... വേണ്ട അമ്മു... ആരെയും അറിയിക്കണ്ട... " മീനു നിന്ന് കരയാൻ തുടങ്ങി..... "മീനു നീയിങ്ങനെ കരയല്ലേ.. അവനെയൊക്കെ വെറുതെ വിടാനാണോ നീ പറയുന്നേ.... 😠(ജഗ്ഗു) " "അല്ല.... പക്ഷേ... കോളേജിൽ വച്ച് ഒരു issue ഉണ്ടായാൽ പിന്നെ അത് എന്നെയാ ബാധിക്കുക.....

😣( മീനു) " മീനു പറയുന്നതിലും കാര്യമുണ്ടെന്ന് അമ്മുവിന് തോന്നി.. അല്ലെങ്കിലും എന്ത് തെണ്ടിത്തരം ചെയ്താലും ആൺ കുട്ടികൾ പൊടിയും തട്ടി പോകും അനുഭവിക്കുന്നതും സമൂഹം മാറ്റി നിർത്തുന്നതും സ്ത്രീകളെയല്ലെ. ...അത് കൊണ്ട് complaint കൊടുക്കന്നത് ബുദ്ദിയില്ലെന്ന് അമ്മു പറഞ്ഞു.... "ശരി complaint വേണ്ട പക്ഷേ ശിക്ഷ കൊടുക്കണം..... " ( ജഗ്ഗു) "അതെങ്ങനെ..". (അമ്മു) "ഹാ... ഒരു ജിമ്മൻ ജഗ്ഗു ഇവിടെ ഉള്ളപ്പോഴാണോ പെണ്ണേ എങ്ങനെയെന്ന് ചോദിക്കുന്നത്. എത്രപേരെ അടിച്ചു നിരപ്പാക്കിയ കയ്യാ..... 😌അല്ല അമ്മു നിൻെറ കയ്യും അങ്ങനെയാവണല്ലോ ..നീട്ടിക്കേ..." ജഗ്ഗു അമ്മുവിൻെറ കയ്യും സ്വന്തം കയ്യും പരസ്പരം വച്ചു നോക്കി.... ലെ അമ്മു:" ഇവനിതെന്ത് തേങ്ങയാ നോക്കുന്നേ..... 🙄"

"മീനു അമ്മു എല്ലാരും വാ ഇതിന് പകരം ചോദിച്ചില്ലെങ്കിൽ എൻെറ പേര് ജഗ്ഗു എന്നല്ല...... 😎😏..." "എടാ അത് വേണോ ." .....(അമ്മു) "വേണം... കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ട.... വായോ...... (ജഗ്ഗു) " ജഗ്ഗു അങ്കത്തിനു പോകുന്ന പടയാളിയേ പോലെ മുന്നിൽ നടന്നു... പുറകെ അമ്മുവും മീനുവും...... പാർക്കിംങ് ഏരിയയിൽ ബൈക്കിന് മുകളിൽ ഇരുന്ന് ആരുമായോ ഫോണിൽ സംസാരിക്കുകയായിരുന്നു ശ്യാം.. രണ്ടും കൽപ്പിച്ചുതന്നെ ജഗ്ഗുവും ടീമും ഇറങ്ങി.... "പെട്ടെന്ന്... നിക്ക് നിക്ക്... നിക്ക്..". (ജഗ്ഗു) "എന്താട....." (അമ്മു ) "നമ്മൾ അന്വേഷിച്ചു വന്ന ആള് ദേ വണ്ടിടെ മുകളിൽ ഇരിക്കുന്നവനല്ലേ...". "അതെ " മീനു പറഞ്ഞു..

"പക്കാ.... ഇന്നാ പിടിക്ക്.... " ജഗ്ഗു താഴെ നിന്ന് മൂന്നു ഇഷ്ടിക എടുത്ത് അമ്മുവിനും മീനുവിനും കൊടുത്തു...... ഇതെന്തിനാ എന്നറിയാതെ അമ്മുവും മീനുവും പരസ്പരം നേക്കി എന്നിട്ട് ജഗ്ഗു വിനെ നോക്കി.... "ഈ മൂന്ന് ഇഷ്ടികയും എടുത്ത് നമ്മൾ ആ കാണുന്ന പോർച്ചിന് പിന്നിലെ മരത്തിനു പുറകിൽ ഒളിഞ്ഞു നിൽക്കുന്നു... ശേഷം ജിമ്മൻ ജഗ്ഗു ആയ ഞാൻ one, two three എന്ന് പറയുന്നു... ആ three കേൾക്കുമ്പോൾ മൂന്നുപേരും ഒരുമിച്ച് അവൻെറ തലക്ക് ഇഷ്ടിക എറിയുന്നു.... " "ശ്രദ്ദിക്കണം.... ഉന്നം പാഴാക്കരുത്....".(ജഗ്ഗു) "അയ്യേ.......... " അമ്മുവും മീനുവും ഒരേ സ്വരത്തിൽ പറഞ്ഞു.... "എന്തോന്ന് കൊയ്യേ.... ആരും അറിയാതെ അടിക്കാൻ ഇങ്ങനെയൊക്കെ ചെയ്യണം..... (ജഗ്ഗു) " "കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട വരൂ. ......

.(ജഗ്ഗു)" അവൻ അവരിരുവരെയും വലിച്ച് മരത്തിനുപുറകിൽ നിർത്തി ....മുമ്പിൽ ജഗ്ഗു കുനിഞ്ഞു നിന്നു തൊട്ടുപുറകിൽ അമ്മു അതിനു തൊട്ടുപുറകിൽ മീനു.... "അവൻ അങ്ങോട്ട് തിരിഞ്ഞു നിൽക്കുകയാണ്.... ഇതാണ് പറ്റിയ അവസരം... എറിഞ്ഞോ... റെഡി, വൺ ടൂ... ത്................." ത്രീ പറയാനൊരുങ്ങവേ നിലത്തേക്ക് പതിക്കുന്ന ശ്യാമിനെയാണ് അവർ കാണുന്നത്...... ഞെട്ടി തിരിഞ്ഞു നോക്കുന്ന മൂവർസങ്കം കാണുന്നത് കട്ടക്കലിപ്പിൽ നിൽക്കുന്ന സഖാവിനെയാണ്..... ദേഷ്യത്തിൽ വിറച്ച സഖാവ് താഴെ കിടക്കുന്ന ശ്യാമിനെ വലിച്ചെഴുന്നേൽപ്പിച്ച് അവൻെറ മൂക്ക് നോക്കി ഒറ്റ ഇടി...രക്കം ധാരയായി ഒഴുകിയിരുന്നു..... പിന്നീട് അവൻെറ ഇരു കരണത്തും മാറി മാറി അടിച്ചു....വീണ്ടും അവൻെറ വയറിനിട്ട് ഒരു പഞ്ച് കൂടി കൊടുത്തു......

ശ്യാമിൻെറ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നു... അവൻെറ കണ്ണുകളിൽ കാഴ്ച മങ്ങിതുടങ്ങി.... എങ്കിലും സഖാവിൻെറ അടിക്ക് കുറവൊന്നുമില്ല...... അപ്പോഴാണ് ദേവിൻെറ ചങ്കും കരളും ആയ സിദ്ദാർത് എന്ന സിദ്ദു അവിടെ പ്രത്യക്ഷമായത്.... ദേവിൻെറ അടി കണ്ടപാടെ അവൻ ഓടിയെത്തി ദേവിനെ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല..... "ദേവ്... നീ എന്താ ചെയ്യുന്നത് വിട്... എന്താടാ ഉണ്ടായത് പറ... ( സിദ്ദു) " "നീ മാറ് സിദ്ദു... ഇവൻെറ അസുഖത്തിന് മരുന്നു കൊടുക്കണം....". ദേവ് കലിപ്പിൽ സിദ്ദുവിനെ തട്ടി മാറ്റി.. തിരിഞ്ഞ് ശ്യാമിനോടായി പറഞ്ഞു. "ഞാൻ ഈ തന്നത് എന്തിനാണെന്ന് നിക്ക് പറഞ്ഞു തരണ്ട ആവശ്യമില്ല നിനക്ക് മനസ്സിലായി കാണും...

ഇനി മേലാൽ നിൻെറ ചെറ്റത്തരവും കൊണ്ട് ഇവിടെ കാലുകുത്തിയാൽ ഈ ദേവ് ആരാണെന്ന് നീയറിയും..... " എന്ന് കലിപ്പിൽ ശ്യാമിനോടായി പറഞ്ഞ് ദേവ് office room ലക്ഷ്യം വച്ച് നടന്നു.. പുറകെ സിദ്ദുവും...... എന്നാൽ ഇതെല്ലാം കണ്ട് തരിച്ചു നിൽക്കുകയാണ് നമ്മുടെ ജഗ്ഗുവും മീനുവും. അമ്മു ആകട്ടെ ഏതോ ലോകത്തെന്നപോലെ നിൽക്കുന്നു... കട്ടകലിപ്പിൽ നടന്നു നീങ്ങുന്ന സഖാവിനെ തഴുകുന്ന വാകയുടെ ഇളം കാറ്റേറ്റ് പാറി പറക്കുന്ന മുടിയിഴികളും നെറ്റിയിലെ കുങ്കുമക്കുറിയും നോക്കി ആസ്വദിച്ചു നിൽക്കുകയാണ് അമ്മു... അവനെ തന്നെ ഇമചിമ്മാതെ നോക്കുകയായിരുന്ന അവളുടെ അധരങ്ങളിൽ ചെറുപുഞ്ചിരി വിരിഞ്ഞു.... ***************

ശേഷം...... വരുണും ഗാങ്ങും വന്ന് ശ്യാമിനെ പെറുക്കിയെടുത്ത് ആശുപത്രിയിൽ ആക്കി... ബോധം വന്നിട്ടില്ല. ദേവ് കാര്യങ്ങൾ പ്രിൻസിയെ അറിയിച്ചു. പ്രിൻസി ശ്യാമിന് സസ്പൻഷനും ഫൈനും നൽകി...... ആരും അറിയാതെ സിക്രറ്റായിട്ടായിരുന്നു അവർ ഇത് നടപ്പിലാക്കിയത്..... **/*/****+** "എന്നാലും എന്താ ഇപ്പൊ ഉണ്ടായേ " (ജഗ്ഗു) "എന്നാ അടിയാ ആ പഹയൻ അടിച്ചത് " "എന്തിനാ ഏതിനാ എന്നൊന്നും മനസ്സിലാവുന്നില്ലല്ലോ....."(ജഗ്ഗു) ഹാ എന്തിനെങ്കിലും ആവട്ടെ എന്തായാലും കൊണ്ടില്ലേ അത് മതി... (അമ്മു) അതല്ല അമ്മു എൻെറ പ്ലാനിംങ് ഒക്കെ ഫ്ലോപ്പ് ആയില്ലേ... 😪😪 പ്ഫാാ അവൻെറ ഒലക്കമ്മലെ പ്ലാനിംങ്... ഒന്ന് പോയേടാ......( അമ്മു) ഹാ.... ഇൻസൾട്ട് ചെ്യല്ലേടി ...... മം ഉവ്വ ഉവ്വ....... (അമ്മു) മം നിങ്ങളത് വിട് എന്തായാലും കിട്ടേണ്ടത് കിട്ടിയില്ലേ...( മീനു) 😌😌😌😌😌😌 അങ്ങനെ ഇന്നത്തെ കോട്ട കഴിഞ്ഞു അവർ വീട്ടിലേക്ക് പോയി.................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story