വാകപ്പൂവ്: ഭാഗം 12

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

രാത്രി ഉറങ്ങുവാൻ കിടന്ന അമ്മുവിൻെറ ചിന്തകൾ ദേവ് കീഴടക്കിയിരുന്നു... എന്നാലും എന്തിനാ സഖാവ് ശ്യാമിനെ തല്ലിയത്.... ഇനി മീനുവിനെ ഉപദ്രവിച്ചത് അറിഞ്ഞു കാണുമോ..... പക്ഷേ എങ്ങനെ..ഇനി വേറെ എന്തെങ്കിലും കാരണം ആയിരിക്കുമോ... മ്ഹ... മീനുനോട് കാണിച്ചപോലെ വേറെ ആരോടെങ്കിലും ചെയ്തു കാണും.... എന്തായാലും അവന് കിട്ടേണ്ടതൊക്കെ കിട്ടിയല്ലോ സമാധാനം 😌😌😌😌... എന്നാലും അമ്മു നീ ചെയ്തത് തെറ്റ് നിനക്ക് മാപ്പില്ല ദേവസേന... നിൻെറ ജീവൻ രക്ഷിച്ച ചേട്ടനോട് കുറച്ചെങ്കിലും നന്ദി കൂറ് സ്നേഹം പുലർത്തായിരുന്നു.. ഒരു താങ്ക്സ് പോലും പറഞ്ഞില്ലല്ലോ.. മോശം...... നാളെ തന്നെ പോയി ഒരു താങ്ക്സ് പറയണം...... 😌😌 അതെങ്ങനെ എന്നെ കണ്ട അപ്പൊ കലിപ്പാകും പോക്കാച്ചി... അപ്പോ ഞാനും ആകും.... 😬 ഹാ എന്നാലും പറയണം... നാളെയാവട്ടെ 😌 അമ്മു ഓരോന്ന് ചിന്തിച്ചുകൊണ്ട് പതിയെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു ..... ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥ പിറ്റേന്ന് ദേവ് ലൈബ്രറിയിൽ ഇരുന്ന് ഏതോ പുസ്തകം തിന്നുകയായിരുന്നു.... പെട്ടെന്ന് കൊലുസിൻെറ ശബ്ദം അവനുചുറ്റും ഓടി നടന്നു .....ആരോ അവനു പുറകെ നടന്നു കളിക്കുന്ന പോലെ തോന്നി..... ആ ശബ്ദം അവൻെറ വായനയെ ആലസ്യപ്പെടുത്തി....

കാലത്ത് ആരും തന്നെ ലൈബ്രറിയിൽ വരാറില്ല.... അതുകൊണ്ട് ആരാണെന്നറിയാൻ ദേവ് എണീറ്റു ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് നടന്നു.. 💞💞💞💞💞💞💞💞💞💞💞💞💞💞 അമ്മു ഇന്ന് മാമ്മക്ക് ഏതോ കവലവരെ പോകണമെന്ന് പറഞ്ഞ് എന്നെ നേരത്തേ തന്നെ കോളേജിലാക്കി.... ഇവിടെ അധികം ആരും തന്നെയില്ല.. കുട്ടികൾ വരുന്നതേയുള്ളൂ... കട്ട പോസ്റ്റ്.. അപ്പോഴാണ് ലൈബ്രറി കണ്ണിലുടക്കിയത്... അവിടെ ചെന്ന് വല്ല നോവലും വായിക്കാം.... അമ്മു ലൈബ്രറി ലക്ഷ്യം വച്ച് നടന്നു.. "ഇവിടെ മൊത്തം ഇംഗ്ലീഷ് പുസ്തകങ്ങളുടെ ആണല്ലോ.. മലയാളം ഒന്നും ഇല്ലേ..." അവൾ ഓരോ ഷെൽഫിലും ഓടി നടന്ന് തപ്പി കൊണ്ടിരുന്നു.. അവസാനം മൂന്നാമത്തെ ഷെൽഫിൽ മുകളിലായി ഉള്ള പുസാതകം എടുക്കാൻ തുടങ്ങി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 കൊലുസിൻെറ ശബ്ദം അന്വേഷിച്ചു വന്ന ദേവ് കാണുന്നത് ഷെൽഫിൻെറ മുകളിൽ കേറി ഏന്തി വലിഞ്ഞ് പുസ്തകം എടുക്കാൻ നോക്കുന്ന അമ്മുവിനെയാണ്.... അവളുടെ നിൽപ്പ് കണ്ടപാടെ അവന് ചിരി പൊട്ടി... അമ്മുവിന് ഒടുക്കത്തെ ഹൈറ്റ് ആയതുകൊണ്ടേ.... 😂 എങ്കിലും ഗൗരവം നടിച്ച് അവൻ ചുമച്ചു... തിരിഞ്ഞു നോക്കിയ അമ്മു കാണുന്നത് തനിക്കു പുറകിൽ കൈകൾ കെട്ടി പുരികം പൊക്കി നിൽക്കുന്ന ദേവിനെയാണ്.....

"ങേ... ഇയാളോ.... ഇതെപ്പോ വന്നു..." (അമ്മു ആത്മ) മ്.. എന്താ...ഷെൽഫ് ചവിട്ടി പൊളിക്കാൻ നോക്കുവാണോ.. ഇങ്ങ് ഇറങ്ങിക്കേ ഞാനെടുത്തു തരാം...... വേണ്ട... സാരല്ല... ഞാനെടുത്തോളാം... എന്നു പറഞ്ഞ് കുതിങ്കാലൂന്നി ഏന്തി വലിഞ്ഞ് കൈകൾ ഉയർത്തവേ... കാല് സ്ലിപ് ആയി ദേ കിടക്കുന്നു. ..... അയ്യോ................. അമ്മു വീഴുന്ന വീഴ്ചയിൽ ദേവിനെയും മറിച്ചിട്ട് അവൻെഎ മുകളിലായി വീണു... കൂടെ കുറേ പുസ്തകങ്ങളും..... എന്നാൽ ഇരുവരുടെയും മിഴികൾ തമ്മിലുടക്കവേ മതിമറന്നു നിന്നുപോയി അവർ... ദേവിൻെറ കണ്ണുകൾ അവളുടെ മിഴികളിലെ തുടിപ്പിൽ തറഞ്ഞു നിന്നുപോയ്.... അമ്മു ആകട്ടെ അവൻെറ വിരിനെറ്റിയിൽ ചായുന്ന മുടിയിഴകൾക്കുള്ളിൽ തെളിയുന്ന കറുത്ത കുറിയിലേക്ക് നോക്കി കിടക്കുന്നു...... ഏതോ മായയിലധിഷ്ടിതമായെന്നപോലെ ദേവിൻെറ മിഴികളവളുടെ മുഖമാകെ ഓടിനടന്നതോടോപ്പം അവൻെറ അധരമവളുടെ കവിളിൽ പതിഞ്ഞിരുന്നു... എന്നാലവൻെറ പ്രവൃത്തിയിൽ ഞെട്ടിയ അമ്മു കുറിയിൽ നിന്നും നോട്ടം മാറ്റി അവൻെറ മിഴികളിൽ പതിക്കവേ ദേവിൻെറ മിഴികൾ അവളുടെ അധരങ്ങളിലേക്ക് നീളുന്നതറിഞ്ഞു... കുതറി മാറുവാൻ ഒരുങ്ങുംമുമ്പേ അവനവളുടെ അധരങ്ങളെ കവർന്നിരുന്നു....

എന്നാൽ ഞെട്ടി തരിച്ച അമ്മുവിൻെറ കണ്ണുകൾ ബുൾസെ പോലെ പുറത്തേക്കു തളളി.... അവനെ തള്ളി മാറ്റുവാൻ ശ്രമിച്ചെങ്കിലുമതിനായില്ല... ദേവ് അവളുടെ അധരങ്ങളിലെ മധു നുകരുവാനാരംഭിച്ചു..... അവൻെറ കണ്ണുകളിലെ വികാരമെന്തെന്ന് വായിച്ചെടുക്കാനവൾക്ക് ആയില്ല..... അവളുടെ മിഴികളിലൂടെ കണ്ണുനീർ ഒഴുകിയിരുന്നു.... ദേേേദദദദവ് 😠😠😠😠😠😠 അപ്പോഴാണ് അതു വഴി വന്ന sree ആ കാഴ്ച കാണുന്നത് കലി പൂണ്ട അവൾ ഉറഞ്ഞു തുള്ളി പോയി.... ദേവും അമ്മുവും സ്വബോധം വീണ്ടെടുത്തു.... താൻ എന്താ ചെയ്തത് എന്നുപോലും അറിയാത്ത അവസ്ഥയായിരുന്നു ദേവിന്.. അവൻ അമ്മുവിനെ നോക്കവേ...ചുവന്നു കലങ്ങിയ കണ്ണുകൾ കോപത്താൽ ജ്വലിച്ചിരുന്നു.... ഉടനെ തന്നെ അമ്മു അവിടെ നിന്നും പോയി.... ചേ.... ഞാനെന്താ ചെയ്തത്.. അവളെൻെറ അടുത്തു വരുമ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടമാകുന്ന പോലെ..... അവളെന്തു കരുതി കാണും... ഒരു പെൺകുട്ടിയുടെ അനുവാദം ഇല്ലാതെ അവളെ കേറി ഉമ്മിച്ചിരിക്കുന്നു...ശേ.... ഇനി ഞാനും ശ്യാമിനെപോലെ എന്ന് അവൾ കരുതി കാണുമോ..... ഇല്ല... അമ്മു എനിക്ക് നിന്നെ ഇഷ്ടമാണ്.. നീ എൻേറതാണ് എൻേറത് മാത്രം... പറഞ്ഞറിയിക്കാനാവാത്ത എന്തോ ആണ് നീയെനിക്ക്.... നീ എൻെറ പെണ്ണാ... ഈ ദേവിൻെറ....

അവളുടെ കണ്ണുകളുടെ തിളക്കമെന്നെ വശീകരിക്കുന്നതു പോലെ... അവൻ അമ്മു പോയ വഴിയേ നോക്കി ശേഷം അവളുടെ അധരങ്ങളിലെ തണുപ്പ് അവശേഷിച്ച അവൻെറ ചൊടികളിൽ മൃദുലമായ് വിരലോചിച്ചു പുഞ്ചിരിച്ചു.... അമ്മു നേരെ ക്ലാസിലോട്ട് പോയി ഡസ്കിൽ തലവച്ച് കിടന്നു... എന്തോ വല്ലാത്ത സങ്കടവും ദേഷ്യവും അവളുടെ മിഴികളെ നനയിച്ചു കൊണ്ടിരുന്നു.... പെട്ടെന്നു അവിടേക്ക് മീനുവിനും ജഗ്ഗുവും വന്നു... അവരെ കണ്ടപാടെ മിഴിനീരിനെ അമർത്തിതുടച്ച് അവൾ പുഞ്ചിരിച്ചു.... ഹാ നീയിന്ന് നേരത്തെ വന്നോ..... മീനു.. ആഹ്...... അങ്ങനെ അവർ പരസ്പരം കത്തിയടിച്ച് ഇരുന്നു... അമ്മു അവരോട് ഒന്നും പറഞ്ഞില്ല..... 💞💞💞💞💞💞💞💞💞💞💞💞💞💞 കലി തുള്ളി പോയ ശ്രീ നേരെ വരുണിൻെറ അടുത്തേക്കായിരുന്നു... അവിടെ ചെന്ന് ഇരുമ്പ് ദണ്ട് എടുത്ത് അവൻെറ വണ്ടിയുടെ ഹെഡ്ലൈറററ് അടിച്ചു പൊട്ടിച്ചു....... ശ്രീ നീ എന്താ ചെയ്യുന്നത്... നിനക്ക് ഭ്രാന്തു പിടിച്ചോ... അവനവളുടെ കയ്യിൽ നിന്നും ദണ്ട് പിടിച്ചു വാങ്ങി ദൂരേക്ക് എറിഞ്ഞു..... ചേട്ടാ..... ദേവ്.... ദേവ് അവിടെ... അവൾ കരയുവാനാരംഭിച്ചു... എന്താ ശ്രീക്കുട്ടീ.. ദേവിന് എന്താ..... ചേട്ടനറിയില്ലെ ഞാൻ ദേവിനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്... ആർക്കും കൊടുക്കില്ല അവനെ..ഞാൻ സ്വന്തംമാക്കിയിരിക്കും....

അവനെൻെറ വാശിയാ..... പക്ഷേ അവനവിടെ വേറെ പെണ്ണുമായിട്ട്... അവൾ വീണ്ടും കരയുവാൻ തുടങ്ങി.... എന്താ ശ്രീ നീയെന്താ പറയുന്നേ... ആര്.. ദേവോ.... അവന് ആരോടും പ്രണയമില്ലടാ നീ തെറ്റുദ്ദരിച്ചിരിക്കുവാ... അല്ല ചേട്ടാ ഞാൻ കണ്ടതാ.... ഇല്ല സമ്മതിക്കില്ല.. ദേവിനെ തട്ടിയെടുക്കാൻ ഞാൻ അനുവതിക്കില്ല.. അവൻ എൻെറയാ... അവനിലെ പ്രണയം പങ്കിടാനാർക്കും അവകാശമില്ല എനിക്കല്ലാതെ..... അവളെ കൊന്നിട്ടാണെങ്കിലും എനിക്ക് നേടണം അവനെ.... അവൾ ക്രൂര മൃഗത്തിനു തുല്യ മായിരുന്നു.... ആരാണവൾ... എനിക്ക് കാണിച്ചു താ ശ്രീ ബാക്കി ഞാനേറ്റു..... ശ്രീ അമ്മുവിനെ കാണിക്കവേ വരുണിൻെറ പക പതിവിലും ആളികത്തി.... ഇവളോ... എന്നെ അപമാനിച്ചവളാ ഇവൾക്ക് ഞാൻ ഓങ്ങി വച്ചതാണ്.. ഇനി നിനക്ക് രക്ഷയില്ല.... 😠😠😠😠 വരുണും ശ്രിയും ദേഷ്യത്തിലവിടെ നിന്ന് പോയി. 💞💞💞💞💞💞💞💞💞💞💞💞💞💞 ദേവ് താൻ രാവിലെ ചെയ്തുകൂട്ടിയതിൽ അതിയായ കുറ്റ ബോധം ഉണ്ടായിരുന്ന ദേവ് അമ്മുവിനെ കണ്ട് ഒരു സോറി പറയുവാൻ തീരുമാനിച്ചു..

അവനമ്മുവിൻെറ ക്ലാസ് ലക്ഷ്യം വച്ച് നടക്കവേ പെട്ടന്ന് ആരോ അവനെ പുറകിലേക്ക് വലിച്ചു... ഞെട്ടിതിരിഞ്ഞു നോക്കിയ ദേവ് കാണുന്നത് 32 പല്ലും കാണിച്ചു ഇളിച്ചു നിൽക്കുന്ന സിദ്ദുവിനെയാണ്.... ഹോ നീയായിരുന്നോ... എന്താടാ പന്നി.. മനുഷ്യനെ പേടിപ്പിക്കാൻ.... ഹല്ല.... ആരിത് സഖാവോ... പുള്ളീനെ ഇപ്പോ കാണാനെ കിട്ടുന്നില്ലല്ലോ... മ്.. എന്തുപറ്റി.... വല്ല ഗുൽമോഹറും പൂത്തോ ഈ ഇടനെഞ്ചിൽ.... സിദ്ദു ആക്കി കൊണ്ടു ചോദിച്ചു... രൂക്ഷമായ നോട്ടമായിരുന്നു മറുപടി... 😬😬😬😬😬😬😬 (ദേവ്) എങ്ങോട്ടാ ഇത്ര തിടുക്കപ്പെട്ട് ഹേ..... (സിദ്ദു ) സിദ്ദുവിനോട് പറയുന്നതും പത്രത്തിൽ കൊടുക്കുന്നതും ഒന്നാണെന്ന് മനസിലാക്കിയ ദേവ് മനപ്പൂർവ്വം ഒന്നുമില്ലെന്ന് പറഞ്ഞു...... അല്ല നിൻെറ വനവാസം കഴിഞ്ഞോ... ഹേ....നീയെങ്ങനെയറിഞ്ഞു.. ഹാ അതൊക്കെയറിഞ്ഞു. ഏതാ ആ കുട്ടീ.. നമ്മുടെ കോളേജാ ആണെന്ന് കേട്ടല്ലോ..... ഹാ നിക്ക് അറിയില്ല 😤 ആണോ...... മ്.... ശെരി.. കാലത്തു ലൈബ്രറിയിൽ എന്താ ഒരു കിച് കിച്..... (സിദ്ദു ) 😮😮😮ഞെട്ടിതരിച്ച ദേവ് ഉണക്കണ്ണും മിഴിച്ച് നോക്കി.... പേടിക്കണ്ട ഞാൻ കണ്ട് 😁😁😁😁 എടാ നിനക്ക് എന്താ എന്നെ ഒളിഞ്ഞു നോക്കലാണോ പണി ......കോപ്പേ 😬😬 ഹയ്യടാ.... ചെയ്തു കൂട്ടിയതും പോരാ ഇപ്പൊ ഞാനായോ കുറ്റക്കാരൻ..

.പകച്ചു പോയെൻെറ ബാല്ല്യം, കൗമാരം യൊവ്വനം... 😒🙁 ദേവ് അവൻെറ തലമണ്ട നോക്കി ഒന്ന് കൊടുത്തു. ആാ.... തല്ലാതടാ..... മ്... എന്താ പ്രേമം പൂത്തോ സഖാവിന്.... പറ കേക്കട്ടെ... വേറെ നിവർത്തിയില്ലാതെ ദേവ് എല്ലാം സിദ്ദു വിനോട് പറഞ്ഞു.... അമ്മു ആദ്യദിവസം അടിയുണ്ടാക്കിയതു മുതൽ എല്ലാം..... കേട്ടുകഴിഞ്ഞതും സിദ്ദുവിൻെറ കിളികളെല്ലാം കൂടും കുടുക്കയും എടുത്ത് പറന്നു പോയ് ......... മ്ഹ്...... അല്ല നീയിതെങ്ങോട്ടാ....( സിദ്ദു) എനിക്കവളോട് ഒരു സോറി പറയണം... ഞാൻ ചെയ്തത് മോശമായി പോയ്... 😒 ഹാ... ബെസ്റ്റ് സോറി പറയാൻ ചെല്ല് അവള് നിന്നെ വലിച്ചു കീറി അടുപ്പത്ത് വക്കും .. "എന്നാലും വേണ്ടില്ല എനിക്ക് പറയണം... " (ദേവ്) മ്.... പറയാം സോറിയും ഇഷ്ടവും ഒക്കെ പറയാം.. പക്ഷേ ഇപ്പോ വേണ്ട.. അവളൊന്ന് ഓകെ ആകട്ടെ.. ഞാൻ സോൾവ് ആക്കിതരാം സഖാവേ.... 😁 അമ്മുവിനോട് സംസാരിച്ച് നിങ്ങളെ സെറ്റ് ആക്കുന്ന കാര്യം ഞാനേറ്റു...... സിദ്ദു വല്ലാത്ത ആത്മ വിശ്വാസത്തോടെ പറഞ്ഞു..... അതു കേൾക്കവേ ദേവ് അവനെയൊന്നുഴിഞ്ഞു നോക്കി.... എന്നിട്ട് അടക്കിചിരിച്ചു. ... "മ്... എന്തിനാ സഖാവ് ചിരിക്കുന്നേ...." പറ.. സിദ്ദു അൽപ്പം ദേശ്യത്തോടെ ചോദിച്ചു..... "ഏയ് ഒന്നുമില്ല..". (വീണ്ടും ചിരിച്ചു..).... ഇത്തവണത്തെ ചിരിയിൽ കലിയിളകിയ സിദ്ദു അൽപ്പം ദേഷ്യത്തോടെ, "പ്ഫാാ പറയട കോപ്പേ....😠." "അല്ല സെറ്റ് ആക്കാൻ പോകുന്നതൊക്കെ കൊള്ളാം എന്നിട്ട് തടി കേടാവാതെ സൂക്ഷിച്ചോ.... 😂(ദേവ്) " ഉവ്വ... ഉവ്വ...... (സിദ്ദു)

♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥ വരുണും കൂട്ടരും അമ്മുവിനെ കുടുക്കാൻ പണി മെനഞ്ഞു കൊണ്ടിരുന്നു.... ലാബിൽ നിന്നും ഇറങ്ങി വരുന്ന സിദ്ദു പെട്ടെന്നു ആരെയോ തട്ടി... തട്ടിയ ആൾ നിലംപതിച്ചിരുന്നു.... സിദ്ദു നോക്കവേ കാണുന്നത് മോഹനയെ ആയിരുന്നു... മോഹന ശ്യാമിൻെറ കാമുകിയാണ്... അഹങ്കാരത്തിന് കയ്യും കാലും മുളച്ചവൾ.. ഇറുകിയ ലഗ്ഗിനും വയറു കാണുന്നപോലത്തെ ബനിയനും ആണ് വേഷം.. ചുണ്ണാമ്പ് തോറ്റുപോകുന്ന തരത്തിൽ പുട്ടിയുണ്ട്.... കുരുവിക്കൂടു പോലത്തെ മുടിയും..... നിലത്തു നിന്ന് എണീറ്റ മോഹന ഉടനടി ഉറഞ്ഞു തുള്ളാനാരംഭിച്ചു.... ഹോ ഈ മോഹിനി പിശാശ് ഇത് എവിടെന്നു വന്നു 😬😬😬😬(സിദ്ദു ആത്മ) നിനക്കെന്താടാ കണ്ണില്ലെ.... You bloody...... 😬( mohu) ചീ നിർത്തെടീ നിനക്ക് നോക്കി വന്നൂടെ ശവമേ...... 😠😠😠😠 സിദ്ദുവിന് മോഹനയോട് അടങ്ങാത്ത പകയുണ്ട് കാരണം വേറൊന്നുമല്ല... സിദ്ദു ഒരിക്കൽ കരളിൽ കൊണ്ടു നടന്ന മൊതലായിരുന്നു പക്ഷേ ശ്യാമിനെയും അവൻെറ പത്രാസും കണ്ടപ്പോൾ നൈസ് ആയിട്ട് തേച്ചിട്ട് പോയി.... Mind your language.... Sidhu... 😠 ഹോ നീയാരടി മതാമ പെറ്റവളേ.... എന്നോട് എതിർക്കാൻ വന്നാലുണ്ടല്ലോ പൊയ്കോണം...... എന്നും കലിപ്പിൽ പറഞ്ഞ് അവൻ സ്ഥലം കാലിയാക്കി....... ഉറഞ്ഞു തുള്ളുികൊണ്ട് അവളുംപോയി...................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story