വാകപ്പൂവ്: ഭാഗം 14

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അവർ പരസ്പരം ആശ്വാസമേകി നിദ്രയെ പുൽകി..... നനവാർന്ന മിഴിനീരോടെ അമ്മുവും ഉറങ്ങിയിരുന്നു... ദേവ്.... ആഹാരം കഴിച്ചു കഴിഞ്ഞതും മുറിയിലേക്ക് പോയ ദേവിന് എന്തു കൊണ്ടോ ഉറക്കം വന്നില്ല..... അവൻെറ ചിന്തകൾ തികച്ചും ശൂന്യമായിരുന്നു.... കട്ടിലിൻെറ ഒരു ഭാഗത്ത് ചാരിയിരിക്കുകയായിരുന്ന ദേവിൻെറ കണ്ണുകൾ അലമാരയുടെ മുകളിലായി പതിഞ്ഞു.... അവിടെ ഒരു കുഞ്ഞു ഡയറിയുടെ പാതി ഭാഗം പുറത്തേക്ക് തളളി നിൽക്കുന്നുണ്ടായിരുന്നു.... ദേവ് അത് കൈകളിൽ എടുത്ത് വീണ്ടും കട്ടിലിലിരുന്നു..... അത് പണ്ട് ദേവ് ഉപയോഗിച്ചിരുന്ന ഡയറിയായിരുന്നു... പഴക്കമേറിയതു കൊണ്ടു തന്നെ അതു നിറച്ചു പൊടിയായിരുന്നു.... ദേവ് പൊടികൾ തട്ടിയതും പുസ്തകത്തിൽ നിന്നും ഒരു ഫോട്ടോ നിലത്തേക്ക് പതിച്ചു..... ഒരു കൊച്ചു പയ്യൻ ഒരു ചെറിയ പെൺകുട്ടിയുടെ തോളിലൂടെ കൈ ചേർത്തു പിടിച്ചിരുന്ന ഫോട്ടോയായിരുന്നു.... രണ്ടു പേരും വളരെ സന്തോഷത്തോടെയാണ് ഫോട്ടോക്ക് പോസ് ചെയ്തിരുന്നത് എന്ന് തോന്നിയവന്...... ഈ ഡയറിക്കകത്ത് ദേവ് അതികം ഒന്നും തന്നെ എഴുതാറില്ല.. എന്തെങ്കിലും വലിയ സംഭവങ്ങൾ മാത്രം കുറിക്കാറുണ്ടായിരുന്നുള്ളൂ..... അവൻ ആ ഫോട്ടോ ഇരുന്നിരുന്ന താളു മറിച്ചു നോക്കി. കുറച്ച് വരുകളുണ്ടായിരുന്നു....

പണ്ട് താൻ എഴുതിയിരുന്ന വരുകൾ..... """നിൻ ജീവതുടിപ്പിനെ പകുത്തു നൽകി നീ എൻ ജീവനെ നിലനിർത്തി... നീ പകുത്ത പ്രാണനിലായ് നീ ഇന്നും ജീവിക്കുന്നു തോഴാ.... എന്നിലൂടെ നീ ഞാനായ് ജീവിക്കുന്നു..... നിൻ ത്യാഗത്തിലെനിക്ക് പ്രാണനും നിനക്ക് മരണവുമെങ്കിലും...... എന്നിൽ വസിക്കുന്ന നീ...... എന്നിലായി അലിഞ്ഞു ചേർന്നിരുന്നു...... നിനക്ക് മരണമില്ല........ """ ആ വരികൾ അവനെ പഴയ കുറച്ച് ഓർമകളിലേക്ക് കൊണ്ടുപോയ്...... Flash back 🚶🚶🚶🚶🚶 പണ്ട് കുടുംബത്തോടൊപ്പം കുടുംബ ക്ഷേത്രത്തിൽ പോയിരുന്നു.... അമ്മ പൂജക്കുള്ള താലവും മറ്റും വാങ്ങിക്കാൻ പറഞ്ഞപ്പോ അതിനായി opposite ഉള്ള കടയിലേക്ക് പോയി... സാധനങ്ങളെല്ലാം വാങ്ങി തിരിക്കുമ്പോൾ എതിരെ വരുന്ന ലോറി ഞാൻ ശ്രദ്ദിച്ചിരുന്നില്ല..... റോഡിൻെറ അപ്പുറത്തു നിന്നുള്ള ദേവുൻെറ ചേട്ടാാാാാാ എന്ന ഉച്ചത്തിലുള്ള വിളി കേട്ടപ്പോൾ ഞാൻ കണ്ടിരുന്നു കണ്ണിമക്കുന്ന വേഗതയോടെ എന്നിലേക്ക് കുതിക്കുന്ന വണ്ടിയേ.... അത് എന്നിലേക്ക് പതിക്കുമ്പോൾ ഞാനറിഞ്ഞിരുന്നു..വേറെ രണ്ടു കൈകൾ എന്നെ വലിച്ചിരുന്നത്... പക്ഷേ ആ കൈകൾ എന്നിൽ പതിച്ചതും, ലോറി ഞങ്ങളെ രണ്ടുപേരെയും ഇടിച്ചുകഴിഞ്ഞിരുന്നു..... ബോധം മറയുന്നതിനു മുമ്പ് ഞാൻ കണ്ടിരുന്നു...

ഒരു പയ്യനെ രക്തത്തിൽ കുളിച്ച് എന്നരുകിലായ് കിടക്കുന്നവനെ... പതിയെ ആ രുപത്തെ മായ്ചുകൊണ്ട് ഇരുട്ട് എൻെറ കണ്ണുകളിൽ ഇരച്ചു കയറി....... ആഴ്ചകൾക്കു ശേഷം ആശുപത്രി റൂമിൽ ഞാൻ കണ്ണു തുറന്നു.... ആദ്യം അന്വേഷിച്ചത് ആ പയ്യനെയായിരുന്നു.... എന്നെ രക്ഷിക്കാൻ ശ്രമിച്ചവൻ..... അച്ഛനോട് ചോദിച്ചപ്പോൾ പിന്നീട് പറയാമെന്നു പറഞ്ഞ് ഒഴിഞ്ഞു... പക്ഷേ അന്നു രാത്രി തന്നെ അച്ഛനോട് നിർബന്ധപൂർവ്വം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.... 😣😣😣😣😣😣😣😣 എനിക്ക് അപകടം സംഭവിക്കുമ്പോൾ എന്നെ രക്ഷിക്കാൻ വന്നവനായിരുന്നു.. നിർഭാഗ്യവശാൽ അവൻ എന്നിലടുക്കും മുമ്പേ വണ്ടി ഞങ്ങളിരുവരേയും തട്ടി തെറിപ്പിച്ചിരുന്നു.... അപകടത്തിൽ എൻെറ ഹാർട്ട് ഡാമേജ് ആയി ഞാൻ മരണത്തിൻെറ വക്കിലെത്തിയിരുന്നു.... ആ പയ്യൻ അപകട നിമിഷം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.... അതുകൊണ്ട് ഇനി എന്നെ രക്ഷിക്കണമെങ്കിൽ ഹൃദയം മാറ്റിവെക്കണമെന്ന സാഹചര്യം വന്നപ്പോൾ...... ആ പയ്യൻെറ ഹൃദയമാണ് എനിക്ക് നൽകിയത് ..അവൻെറ കുടുംബത്തിൻെറ അറിവോടുകൂടി തന്നെയായിരുന്നു...... അന്ന് ഞാൻ എൻെറ ഹൃദയത്തിൽ കൈ ചേർത്തു നോക്കി... പിടക്കുന്ന ഏതോ ഒരുവൻെറ ഹൃദയം..... നിന്നോട് ഞാൻ കടപ്പെട്ടവനാണ്.....

പേരും ഊരും അറിയാതെ എന്നെ രക്ഷിക്കാൻ നീ നിന്നെ തന്നെ ബലിയർപ്പിച്ചു....അന്നു തൊട്ട് അടങ്ങാത്ത ബഹുമാനമാണ് നിന്നോട്... നീ മരിച്ചിട്ടില്ല.... എന്നിലൂടെ നീ ജീവിക്കുന്നുണ്ട്.... നീ നൽകിയ ഭിക്ഷയാണ് ഇന്നെൻെറ ജീവിതം..... നിൻെറ ആഗ്രഹങ്ങളും, മോഹങ്ങളും എല്ലാം ത്യജിച്ചില്ലെ നീ...... എനിക്കുവേണ്ടി... ആരെന്നു പോലുമറിയാതെ.... 😖😖😖😖 ദേവ് അവൻെറ കൈകൾ ഹൃദയത്തോട് ചേർത്തു പിടിച്ചു.... ആ ധ്വനി അവൻെറ കൈകളിൽ തട്ടി പ്രതിദ്വനിച്ചു..... നീ ഇവിടെയുണ്ട്.... എന്നിൽ തോഴാ.... ☺😊.... നിറകണ്ണുകളോടെ അവൻ പുഞ്ചിരുക്കാൻ ശ്രമിച്ചു..... അന്ന് ആ പയ്യൻെറ പക്കലുണ്ടായിരുന്ന ഫോട്ടോയാണിത്.... ഇത് ആശുപത്രിയിൽ വച്ച് അച്ഛൻെറ കൈകളിൽ എത്തി.. അന്നു കൊട്ട് ഇതു ഞാൻ സൂക്ഷിച്ചു വച്ചതായിരുന്നു.... ആ ഫോട്ടോയിൽ പറ്റിയിരുന്ന പൊടികളെ അവൻ കൈകൊണ്ടു തുടച്ചു മാറ്റി..... നിറപുഞ്ചിരിയോടെ നിൽക്കുന്ന ആ കൊച്ചു ബാലനിൽ മിഴികളുടക്കി.... ദേവിൻെറ കണ്ണുകൾ നിറഞ്ഞൊഴുകി.... അവൻ അതിലേക്ക് ചുണ്ടുകൾ ചേർത്തു.......

അമ്മുവും മീനുവും കോളേജ് ഗൈറ്റ് കടന്നു വരുകയായിരുന്നു..... പെട്ടെന്നു അവർക്കുമുന്നിൽ തടസ്സം തീർത്തുകൊണ്ട് വരുണും ശ്രീയും ധന്യയും എത്തി..... അവരുടെ മുഖത്ത് പുച്ഛ ചിരിയായിരുന്നു....... മ്.. എന്താ ....... അമ്മു കുറച്ച് ഗൗരവത്തോടെ ചോദിച്ചു... ഞങ്ങളെ അങ്ങനെ ആസ് ആക്കിയിട്ട് ഇവിടെ തുടരാമെന്ന് നിങ്ങൾ കരുതേണ്ട നിനക്കുള്ളതൊക്കെ മുതലും പലിശയും ചേർത്തു തന്നെ തന്നിരിക്കും വൈകാതെ.....മുന്നറിയിപ്പ് തരാൻ വന്നതാ...... വരുൺ അമ്മുവിനെ ഉഴിഞ്ഞു നോക്കി പറഞ്ഞു..... ശ്രീയുടെ മുഖം പുച്ഛം കൊണ്ട് നിറഞ്ഞിരുന്നു..... അയിന് 😤😤😤.... (അമ്മു) 😬😬😬😬😬😬😬😬(ശ്രീ) 😏😏😏😏😏😏കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ..... (വരുൺ) എന്നാ കാണാം..... (അമ്മു) 😏 അമ്മു അവരെ മറികടന്ന് മീനു വിൻെറ കയ്യും പിടിച്ച് ക്ലാസിലേക്ക് പോയി..... 😬😬😬എന്തൊരു അഹങ്കാരിയാ അവള്... അവൾക്കുള്ളത് ഇന്നു തന്നെ കൊടുക്കണം..... വൈകിക്കരുത്.... (ശ്രീ) മ്....... 😏😏😏 അവളുടെ അഹങ്കാരം എല്ലാം ഇന്നത്തോടെ തീരും...... (വരുൺ) അതും പറഞ്ഞ് വരുൺ തിരിഞ്ഞതും പുറകെ നിൽക്കുന്ന രൂപത്തിൽ തട്ടി നിന്നു..... തല ഉയർത്തി നോക്കിയതും മാറിൽ കൈ കെട്ടി നിൽക്കുന്ന സിദ്ദു വിനെ കണ്ടു.... മ്...... എന്താ......

(വരുൺ) എന്ത് ...നോക്കി നടക്ക് വരുണേ... പ്രായമായി വരുവല്ലേ.... കാഴ്ച മങ്ങും..... (സിദ്ദു) 😬😬😬ടാ........... ഹാ മതി മതി... പോകാൻ നോക്ക് വെറുതെ കിടന്ന് ചൊറിയാതെ 😏😏(സിദ്ദു) നിന്നെ ഞാൻ എടുത്തോളാടാ....... വരുൺ സിദ്ദു വിനെ അടിമുടി നോക്കി ഭീഷണി സ്വരത്തിൽ പറഞ്ഞു.... അല്ല.. നേരത്തെ ഒരുത്തനെ വാരിയെടുത്ത് പോയില്ലായിരുന്നോ.... ശ്യാമിനെ.. എന്നിട്ടിപ്പോ.. എന്തായി.... വല്ല ഭേതവും ഉണ്ടോ..... 😠😠😠😠😠😠😠(വരുൺ) എന്നെ എടുക്കാൻ നോക്കിയിട്ട് നിന്നെ പെറുക്കേണ്ട അവസ്ഥ വരണ്ട.... നീ പോ മോനെ ദിനേശാ........ അതും പറഞ്ഞ് സിദ്ദു ഷോഷൾഡർ ചരിച്ച് ലാലേട്ടനെ പോലെ നടന്നു പോയ്..... 😎 പുറകിൽ പല്ലു കടിച്ച് വരുണും...... ............................................................ സിദ്ദു പോയത് നേരെ ദേവിൻെറ അടുത്തേക്കായിരുന്നു..... അവനവിടെ കേട്ടതെല്ലാം ദേവിനെ അറിയിച്ചു.... ദേവ്.... ഇവരെ നമ്മൾ സൂക്ഷിക്കണം... മ്..... നീ.... പേടിക്കണ്ട.... ഈ ഞാൻ ഇവിടെ ഉള്ളിടത്തോളം അവര് ഒരു ചുക്കും ചെയ്യില്ല..... 😁😁😁😁ഞാനും......( സിദ്ദു) ങേ 🙄🙄🙄.....അവസാനം നീ എനിക്ക് പണിയാവാതിരുന്നാൽ മതി...... (ദേവ്) ആക്കല്ലേ.... 😏😏😏(സിദ്ദു) ഉവ്വ.. ഉവ്വ..... (ദേവ്) ...... അന്ന് വൈകുന്നേരം... ബസ്സ് സ്റ്റോപ്പ് ലക്ഷ്യം വച്ച് നീങ്ങുന്ന മീനുവിനെയും അമ്മുവിനെയും ലക്ഷ്യം വച്ച് ഒരു കാർ സ്പീഡിൽ അവർക്കുനേരെ വന്നു..... അവരിരുവരും പുറകിലേക്ക് വേച്ചു പോയ്...... സടൺ ബ്രേക്ക് ഇട്ട കാർ റിവേഴ്സ് എടുത്ത് വീണ്ടും അവർക്കുനേരെ ചെന്ന് ബ്രേക്ക് പിടിച്ചു..... കാറിനകത്തു നിന്ന് ഗുണ്ടയെന്ന് തോന്നിക്കുന്ന രണ്ടു പേർ ഇറങ്ങി.... അതിലൊരുവൻ വെറ്റില ചവച്ചിറക്കി അവളെ ഉഴിഞ്ഞു നോക്കി ആക്കി ചിരിച്ചു.....

മീനു ആകെ വിറച്ചു നിൽക്കുകയാണ്.... ടോ.. നിങ്ങൾക്കൊക്കെ എന്താ കണ്ണ് കണ്ടൂടെ..... റോഡില് വന്ന് തോന്നിയാസം കാണിക്കുകയാണോ.... അമ്മു അവർക്കു നേരെ ചീറി..... നീ ആള് കൊള്ളാലോടി മോളേ... അതിലൊരുത്തൻ വല്ലാത്ത ഭാവത്തോടെ താടിയുഴിഞ്ഞ് പറഞ്ഞു.... അമ്മു പുച്ഛത്തോടെ മുഖം വെട്ടിച്ചു.... അമ്മു വാ നമുക്ക് പോകാം...... (മീനു) അമ്മു അവരെ കടുപ്പിച്ചൊന്ന് നോക്കി.... ഹാ അങ്ങനെയങ്ങ് പോയാലോ.... ചേട്ടൻമാർ ഒന്ന് പരിജയപ്പെട്ടോട്ടെ..... എന്നും പറഞ്ഞ് പോകാൻ തുനിഞ്ഞ് അമ്മു വിൻെറ കയ്യിൽ ഒരുത്തൻ പിടിച്ചു...... ടോ..... എൻെറ കൈ വിടടോ..... വിടാൻ.... അയാൾ അതൊന്നും കേൾക്കാതെ അവളിലുള്ള തൻെറ പിടി മുറുക്കി കൊണ്ടിരുന്നു.... വിടടോ...... അവൾ കൈ വളരെ ശക്തിയായി വലിച്ചു കൊണ്ടിരുന്നു.... ഹാ.... ചിലക്കാതെ അടങ്ങി നിൽക്കടി.... അയാളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി..... അയാളവളെ തന്നിലേക്ക് അടുപ്പിച്ച് ചുറ്റിപിടിച്ചു...... അമ്മു സകല ശക്തിയും എടുത്ത് തള്ളി മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൻെറ കരുത്തിനു മുന്നിൽ പിടിച്ചു നിൽക്കാനവൾക്കായില്ല....... ചവച്ചു കൊണ്ടിരുന്ന വെറ്റില ഒരുസൈടിലേക്ക് തുപ്പി കൊണ്ട് അയാൾ അമ്മുവിനെ നോക്കി ക്രൂരമായി പുഞ്ചിരിച്ചു...... വിടടോ... എന്നെ.... വിടാൻ..... കാഴ്ച കാണാൻ ആളുകളെല്ലാരും ചുറ്റും കൂടിയെങ്കിലും പ്രതികരിക്കാനാരും തന്നെ മുന്നിട്ടിറങ്ങിയില്ല..... അമ്മുവിൻെറ കണ്ണുകൾ ദേഷ്യത്തോടൊയും നിസഹായതയോടെയും നിറഞ്ഞു തുളുമ്പി......

അയാൽ വല്ലാത്ത ഭാവത്തോടെ അവളിലേക്ക് മുഖമടുപ്പിച്ചു...... അതു മനസ്സിലായതും അമ്മു കണ്ണുകൾ ഇറുകെ അടച്ച് ശക്കിയായി തള്ളാൻ ശ്രമിച്ചു കൊണ്ടിരുന്നു....... പെട്ടെന്ന്........... ട്ടട്ടോ... തൻെറ മുന്നിൽ നിന്നയാൾ വലിയ ശബ്ദത്തോടെ നിലത്തേക്ക് പതിച്ചു... തലയുയർത്തി നേക്കിയ അമ്മു കാണുന്നത് കട്ടക്കലിപ്പിൽ നിൽക്കുന്ന ദേവിനെയാണ്...... തെറിച്ചു വീണവൻ പിടഞ്ഞെണീറ്റു..... ടാ...... എന്നാക്രോഷിച്ചുകൊണ്ട് കൈ ഉയർത്തിയതും ദേവ് അവൻെറ നെഞ്ചിൽ ആഞ്ഞു ചവിട്ടി..... അപ്പോഴേക്കും മറ്റവൻ എതിരെ ചീറിപ്പാഞ്ഞു വന്നു.... അവനും കിട്ടി നല്ല അടാറ് ചവിട്ട്.... പിന്നെ അങ്ങോട്ട് അടിയോടടി.... രക്തപ്പുഴ ഒഴുകി...... ഗുണ്ടകളിരുവരും രക്തതിൽ കുളിച്ച് തളർന്നിരുന്നു..... എങ്കിലും സഖാവിൻെറ അടിക്ക് യാതൊരു കുറവും ഇല്ല........ ഇതെല്ലാം കണ്ട് കിളിപോയി നിൽക്കുന്ന വരുണും ടീമും പതിയെ സ്ഥലം കാലിയാക്കാൻ തുനിയവേ ....... വരുൺ.......... എന്ന സഖാവിൻെറ ഉച്ചത്തിലുള്ള വിളിയിൽ തറഞ്ഞു നിന്നുപോയ്...... തിരുഞ്ഞു നോക്കിയ വരുൺ കാണുന്നത് കട്ടകലിപ്പിൽ അവനടുത്തേക്ക് നടന്നടുക്കുന്ന ദേവിനെയാണ്..... ദേഷ്യത്താൽ വിറച്ചു നില്ക്കുന്ന ദേവിൻെറ കൈകഃ വലിയ ശക്തിയോടെ അവൻെറ കവിളിൽ പതിഞ്ഞു..... അടിയുടെ ആഘാതത്തിൽ വരുൺ നിലത്തേക്ക് പതിച്ചു......

ചാടി പിടഞ്ഞെഴുന്നേറ്റ വരുൺ..... ദേവ് നീ എന്താ ചെയ്തത്..... 😠😠😠😠 പ്ഫാാാ.... പന്ന.. #&$£&€¥£😬 ഇതെല്ലാം നിൻെറ പ്ലാനാന്ന് മനസ്സിലാക്കാൻ എനിക്ക് അതികം സമയം ഒന്നും വേണ്ട...... നീയും നിൻെറ തെണ്ടിത്തരവും ഇന്നത്തോടെ അവസാനിക്കും...... എന്നും പറഞ്ഞ് ദേവ് വരുണിനിട്ട് പഞ്ച് ചെയ്തു കൊണ്ടിരുന്നു.... അവൻെറ മൂക്കിൽ നിന്നും രക്തം ദാരയായി ഒഴുകി... ഗേറ്റ് കടന്നു വരുന്ന ശ്രീ പുറത്തെ കാഴ്ചയിൽ തറഞ്ഞു നിന്നുപോയ്..... അവൾ ദേഷ്യത്തോടെ അവിടേക്ക് ചെന്ന് ദേവിനെ തടഞ്ഞു..... ദേവ്...... ഹൗ ഡയർ യൂ...... എൻെറ ചേട്ടൻെറ ദേഹത്ത് കൈ വക്കുന്നോ... അവൾ ദേഷ്യത്തോടെ ഉറഞ്ഞു തുള്ളി.... ചീ.. നിർത്തടി.... നീയും നിൻെറ ചേട്ടനും.... നിങ്ങളുടെ നാറിയ കളികളൊക്കെ ഇവിടെ വച്ച് നിർത്തിക്കോണം..... ഇനി നിൻെറയോ നിൻെറ ചേട്ടൻെറയോ ദൃഷ്ടി എങ്ങാനും ഇവളുടെ ദേഹത്ത് വീണാലുണ്ടല്ലോ..... ഒരു തരി ജീവൻ ബാക്കി ഉണ്ടാവില്ല...... സൂക്ഷിച്ചോ....... താഴെ കിടക്കുന്ന വരുണിനെ താങ്ങി പിടിച്ച് ശ്രീ വർദ്ദിച്ചു വരുന്ന ദേഷ്യത്തോടെ നടന്നു നീങ്ങി...... ഇതെല്ലാം കണ്ട് പകച്ചു നിൽക്കുന്ന അമ്മുവിൻെറ അടുത്തേക്ക് പോയ ദേവ്...... അല്ലാത്തപ്പൊ നൂറ് നാവാണല്ലോ നിനക്ക്... ഇപ്പൊ എന്തേ... കരണക്കുറ്റി നോക്കി രണ്ടെണ്ണം പൊട്ടിച്ചൂടായിരുന്നൊ.... ഹേ..... അതോ വാചകടി മാത്രേയുള്ളോ......

ദേവ് ദേഷ്യത്തോടെ അമ്മുവിനോട് ചോദിച്ചു...... ദേവിനെ കണ്ടപ്പോൾ അവൾക്ക് കഴിഞ്ഞ കാര്യങ്ങളെല്ലാം ഓർമവരവേ...അവൾ അൽപ്പം ദേഷ്യത്തോടെ നിന്നു..... എന്നെ നോക്കി പേടിപ്പിക്കാതെ വീട്ടിൽ പോകാൻ നോക്ക്..... വഴിയിൽ പോണതൊക്കെ വേടിച്ചു കൂട്ടലല്ലേ നിനക്ക് പണി...... 😏(ദേവ്) പോടോ പോക്കാച്ചി.. ...... അമ്മു സ്വരം താഴ്ത്തി പറഞ്ഞു.... 😠 ങേ 🙄🙄🙄(ദേവ്) താൻ വല്യ ആളാവൊന്നും വേണ്ട... അന്ന് താനും ഇതു പോലെ തന്നെല്ലേ..... ചേ...... അമ്മു അറപ്പോടെ മുഖം തിരിച്ചു.... ടീ...... 😠😠...... നീ എന്താ പറഞ്ഞേ...... ഞാനും ഇവരെ പോലെയാണെന്നോ.... ഹേ...... പിന്നല്ലാതെ....... 😏😠 വല്യ ആളാവാൻ നോക്കാതെ പോടോ..... എന്നും പറഞ്ഞ് അമ്മു സ്ഥലം കാലിയാക്കി..... ദേവിനെന്തോ ആകെ വല്ലാതായി...... അമ്മു അവനെ കുറിച്ച് അങ്ങനെയാണ് കരുതിയിരിക്കുന്നത് എന്നത് അവനെ വല്ലാതെ വിഷമിപ്പിച്ചു..... ചെയ്തു പോയ തെറ്റിന് വീണ്ടും കുറ്റബോധം വർദ്ദിച്ചു.... ശേ....... (ദേവ്) പുറകിൽ നിന്നും ആരുടെയോ അടക്കി ചിരി കേട്ടതും.. കേട്ട ഭാഗത്തിലേക്ക് നേക്കിയ ദേവ് കാണുന്നത് സിദ്ദു വിനെയാണ്...... എന്താടാ പന്നി ചിരിക്കുന്നത് 😬😬😬 😁😁😁😁........ചും ചും.... അവൻ ചുമൽകൂച്ചി ഇല്ലെന്ന് കാണിച്ചു.... എന്നാലും മോശമായി പോയി സഖാാ.... 😠😠😠😬😬😬ടാ... പന്നീ....... എന്നും വിളിച്ച് തിരിയവേ.... സിദ്ദു ഉള്ള ജീവനും കൊണ്ട് ഓടിയിരുന്നു. ........ ഇതിൻെറ പേരിൽ ഇനിയും അവളോട് മാപ്പ് പറയാതിരിക്കുന്നത് ശരീയല്ലെന്ന് ദേവിന് തോന്നി. ......അല്ലെങ്കിൽ ഇതും പറഞ്ഞ് നടക്കും കോപ്പ്... 😬............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story