വാകപ്പൂവ്: ഭാഗം 15

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

നടന്നതെല്ലാം അമ്മുവിനെ കൂടുതൽ അസ്വസ്ഥമാക്കിയിരുന്നു.... അവളുടെ ചിന്തകളിൽ ദേവ് നിറഞ്ഞു നിന്നിരുന്നു... ഇതും കൂട്ടി എത്രാമത്തെ പ്രാവശ്യമാ ദേവേട്ടൻ എന്നെ രക്ഷിക്കുന്നത്.... ഇന്ന് ദേവേട്ടൻ വന്നില്ലായിരുന്നെങ്കിൽ എൻെറ അവസ്ഥ ആലോചിക്കാൻ പോലും വയ്യ ...പക്ഷേ ഞാനെന്താ ചെയ്തത്... ഒരിറ്റു നന്ദി പോലുമില്ലാതെയല്ലെ പെരുമാറിയത് 😪😪... എന്തു ചെയ്യാനാ ആ സമയം എല്ലാ ദേഷ്യവും ഒരുമിച്ചു വന്നു.. ദേവേട്ടൻ എന്നോട് അന്ന് ചെയ്തതും... അതു കൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്.... പക്ഷേ എനിക്കറിയാം ഒത്തിരി വിഷമമായി കാണും.... എൻെറ കിച്ചൻെറ സ്ഥാനത്ത് എനിക്ക് വേറെ ആരെയും കാണാൻ സാധിക്കില്ല... എൻെറ ശരീരവും മനസ്സും കിച്ചന് വേണ്ടിയുള്ളതാ.... പെട്ടെന്ന് ഒരാൾ അതിൽ അവകാശം സ്ഥാപിക്കാൻ നോക്കിയാൽ എനിക്ക് സഹിക്കില്ല...

അവനു വേണ്ടി യാണ് ഞാൻ ജീവിക്കുന്നതു പോലും... നീ എവിടെയാ കിച്ചാ... വേഗം വാ... അമ്മൂനെ ഒറ്റക്കാക്കല്ലേ.... നീയില്ലാതെ പറ്റില്ല എനിക്ക് 😭😭..പുറമെ ചിരിച്ചും ഉള്ളില് നീറിപുകയാനും വയ്യ എനിക്ക്.. എവിടെയാ കിച്ചാ 😞😞😞.... നിറഞ്ഞു വന്ന മിഴിനീരിനെ പുറം കയ്യാൽ തുടച്ചു നീക്കി അമ്മു ജനാലഴികളിലൂടെ പുറത്തേക്ക് നോക്കി നിന്നു...... രാത്രിയുടെ യാമങ്ങളിൽ ഒരു കുഞ്ഞു നക്ഷത്രം ആകാശത്തു നിന്നു അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.... അതു കാണവേ അവളുടെ മുഖത്തു ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു...... ഏറെ നേരം ആ നക്ഷത്രത്തെ മതിവരാതെ നോക്കി നിന്നു അവൾ.... അങ്ങ് അകലെ ആകാശത്ത് നിന്ന് അവളുടെ നൊമ്പരങ്ങൾ കണ്ട് കണ്ണ് കൊണ്ട് കോഷ്ടി കാണിച്ച് അവളെ ചിരിപ്പിക്കുന്ന അവൾക്കേറ്റവും പ്രിയ്യപ്പെട്ടവനായിരുന്നിരിക്കാം ആ നക്ഷത്രം........ .......

മിന്നൂ..... പൂയ്..... ഇവിടെ നോക്കിയേ.... 😁😁😁..... രാത്രി സിങ്കിൽ പാത്രം കഴുകുകയായിരുന്ന മിന്നു വിനെ വളക്കാൻ പെടാപാട് പെടുകയാണ് നമ്മുടെ ജഗ്ഗു...... ജഗ്ഗുവിൻെറ ഒരേയൊരു മുറപ്പെണ്ണ് ആണ് മിന്നു..... അവളുടെ പേര് ആരാധ്യ എന്നാണ് പക്ഷേ നമ്മുടെ ജിമ്മൻ ജഗ്ഗു സ്നേഹത്തോടെ മിന്നു എന്നു വിളിക്കും... ഇവന് കുറച്ചായി ഇളക്കം തുടങ്ങിയിട്ട്.. ഇന്ന് ശരിയാക്കി കൊടുത്തിട്ടു തന്നെ കാര്യം....... 🤔മിന്നു സ്വയമേ പറഞ്ഞു... ജഗ്ഗു ചേട്ടാ..... 😁😁 മിന്നു ആർദ്രമായി വിളിച്ചു.... 😃😃😃ചേട്ടാന്നോ..... ഇവളങ്ങനെയൊന്നും വിളിക്കാറില്ലല്ലോ. ... എന്നെയാണോ... മിന്നൂട്ടി..... അവൻ അവനെ തന്നെ ചൂണ്ടി കൊണ്ട് ചോദിച്ചു.... മ്........ മിന്നു നാണത്തോടെ തല താഴ്ത്തി.... ജഗ്ഗു വിന് എന്നിട്ടും വിശ്വാസം വരാതായപ്പോൾ അവൻ സ്വയം ഒന്ന് നുള്ളി ഉറപ്പു വരുത്തി..... ദൈവമേ സ്വപ്നമല്ലല്ലോ..... 🤔 ജഗ്ഗു... ങേ 🙄.....ഇവനെന്താ കാണിക്കുന്നേ.... ജഗ്ഗു ചേട്ടനെന്താ ആലോചിക്കുന്നേ.....

(മിന്നു) ജഗ്ഗു ആലോചനയിൽ നിന്നും പുറത്തേക്ക് വന്നു .......ഒന്നുല്ലടാ.... നീയെന്നെ ഏട്ടാന്നൊക്കെ വിളിക്കുവോ... എന്താ ചേട്ടാ ഇത്... ഞാൻ സ്നേഹത്തോടെ വിളിക്കുമ്പോ കളിയാക്കുവാണോ... മിന്നു കള്ള പരിഭവത്തോടെ പറഞ്ഞു... ഏയ്... കളിയാക്കിയതല്ല സ്നേഹം കൊണ്ടാ..... നിൻെറ കോഴിത്തരം ഇന്നത്തോടെ തീർത്തു തരാമെടാ. ......(മിന്നു ആത്മ) അത് പിന്നെ... ഒറ്റക്ക് പാത്രം കഴുകി നോക്കിയേ എൻെറ കയ്യൊക്കെ തേഞ്ഞ്.... 😪😪😪😪പാവല്ലേ ഞാൻ.... ജഗ്ഗു ചേട്ടൻ എന്നെ സഹായിക്കുവോ പ്ലീച്ച്..... 😪😪😪 എൻെറ മിന്നൂസേ.... എപ്പോന്ന് പറഞ്ഞ പോരെ.... ദാ ചേട്ടൻ വന്നടാ... എന്നും പറഞ്ഞ് ജഗ്ഗു.. ഷർട്ടിൻെറ സ്ലീവ് കേറ്റി വച്ചു പാത്രം കഴുകാൻ തുടങ്ങി..... 😁😁😁😁ഇടക്ക് മിന്നുവിനെ നോക്കി ഇളിക്കാനും മറന്നില്ല.... .മിന്നു തിരിച്ചും നല്ല ഇളി പാസ്സാക്കി കൊടുത്തു ...... ചേട്ടാ ഞാനിപ്പൊ വരാവേ. ......പാത്രം കഴുകി കഴിഞ്ഞിട്ട് നമുക്ക് ഒന്നും രണ്ടും പറഞ്ഞിരിക്കാം.....

മിന്നു നിലത്ത് കാലു കൊണ്ടു കളം വരച്ച് അൽപ്പം നാണത്തോടെ പറഞ്ഞു.... പിന്നെന്താ മോളൂസേ... ഇന്ന് നമുക്ക് ശിവരാത്രിയല്ലേ...... മ്.. ..എന്നാ കഴുകണേ... ഞാനിപ്പോ വരാട്ടോ .... എന്നും പറഞ്ഞ് മിന്നു മുറിയിലേക്ക് പോയി നല്ല കൂർക്കം വലിച്ച് ഉറങ്ങി.... പാവം ജഗ്ഗു ഇതൊന്നും അറിയാതെ പൊരിഞ്ഞ് കഴുകുകയാണ്...... പെട്ടന്ന് അതു വഴി വന്ന അമ്മാവൻ കാണുന്നത്.. മൂളിപ്പാട്ടും പാടി പാത്രം കഴുകുന്ന ജഗ്ഗുവിനെയാണ്..... ങേ 🙄.....ഇവനിത് എന്തു പറ്റി.... എന്നും പറഞ്ഞ് അമ്മാവൻ ജഗ്ഗുവിൻെറ പുറകിലൂടെ പോയി പുറത്ത് ഒന്ന് തോണ്ടി...... ഹാ... നീവന്നോ.. ദേ ഒരു ചട്ടികൂടിയുണ്ട്.. ഇപ്പൊ വരാവേ........ എന്നും പറഞ്ഞ് തിരിഞ്ഞതും മുമ്പിൽ നിൽക്കുന്ന അമ്മാവനെ കണ്ടതും കയ്യിൽ വച്ച കരിച്ചട്ടി വഴുതി നിലം പതിച്ചു..... അമ്മാാാാാവാാൈ...... മ്..... നീയെന്താ ഇവിടെ...(അമ്മാവൻ) അമ്മാവനെന്താ ഇവിടെ..... (ജഗ്ഗു) ഹാ... ഇതല്ലെ ഞാനും ചോദിച്ചേ...... (അമ്മാവൻ) ജഗ്ഗു നിന്ന് പരുങ്ങി....

എന്നിട്ട്. അത് പിന്നെ അമ്മായിക്ക വയ്യെന്ന് പറഞ്ഞപ്പോ........ 😪😪😪(ജഗ്ഗു) പറഞ്ഞപ്പോ..... (അമ്മാവൻ) നുക്ക് സഹിച്ചില്ല... പാവല്ലേ അമ്മായി.... നമുക്ക് വേണ്ടിയല്ലെ ഇത്രയും കഷ്ടപ്പെടുന്നത്.... ആ അമ്മായിക്ക് വേണ്ടി ഒരു നേരം ഇതുപോലും ചെയ്ത് കൊടുത്തില്ലെങ്കിൽ ഞാൻ നന്ദിയില്ലാത്ത നെറികെട്ടവനായി പോവില്ലെ അമ്മാവാ 😪😪😪😪😪...... ജഗ്ഗു ഇല്ലാത്ത ദയനീയത മുഖത്ത് വിതറി പറഞ്ഞു.... ആഹാ.... എന്നാ കഴിക്കുക്കോ... എന്നും പറഞ്ഞ് അമ്മാവൻ സ്ഥലം കാലിയാക്കി.. ഹോ... ഈ കിളവന് വരാൻ കണ്ട സമയം.... 😬 അല്ല മിന്നു എന്തേ കാണാനില്ലല്ലോ 🤔🤔 ജഗ്ഗു പാത്രമൊക്കെ കഴുകി മുടിയൊക്കെ കൈ കൊണ്ട് മാടിയൊതുക്കി മിന്നുവിനെയും തപ്പി പോയപ്പോൾ.... ദേ ഒരുത്തി റൂമിൽ കിടന്ന് കൂർക്കം വലിച്ച് ഉറങ്ങുന്നത് അവൻ അവളുടെ മുറിയിലെ തുറന്നിട്ട ജനലിലൂടെ കണ്ടു.... 😬😬😬😬😬ദുഷ്ടത്തി... ഇല്ലാത്ത സ്നേഹം നടിച്ച് വരുമ്പോളേ ഓർത്തതാ വല്ല പണിയും ആയിരിക്കുമെന്ന് 😭😭...ചതിയത്തി.... ജഗ്ഗു മോങ്ങികൊണ്ട് ഉറങ്ങാൻ പോയി............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story