വാകപ്പൂവ്: ഭാഗം 16

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

ഉറക്കമുണർന്ന് പാട്ടുപാടി വരുന്ന മിന്നു പെട്ടെന്നു സടൺബ്രേക്ക് ഇട്ടു നിന്നു.. ക്ലാ.. ക്ലാ... ക്ലി.. ക്ലി.. ക്ലൂ.. ക്ലൂ.. കൃ.. മിന്നു മുന്നോട്ട് നോക്കി.... ദേ തൊട്ടു മുന്നിൽ ഒരു ജഗ്ഗു ചേട്ടൻ വിത്ത് കട്ടക്കലിപ്പ്.... എ... എന്... എന്താ.... ജഗ്ഗുവേട്ട..... മിന്നു വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.... നിനക്ക് എപ്പൊ മുതലാ വിക്കൊക്കെ വന്നെ.... പറ...കേക്കട്ടെ..... 😁😁😁😁😁മിന്നു നന്നായൊന്ന് ഇളിച്ചു കൊടുത്തു... ഇന്നലെ എന്നെകൊണ്ട് ആ പാത്രമൊക്കെ കഴുകിച്ചിട്ട് സുഖമായി പോയി ഉറങ്ങിയിരിക്കുന്നു.... എന്താടി.... ഞാനെന്താ വെറും പൊട്ടനാണെന്ന് കരുതിയോ..... ഹേ.... അ.. അത്.... ഞാൻ.. ക്ഷീണം കൊണ്ട് അറിയാതെ ഉറങ്ങി പോയതാ..... 😐 അയ്യോ.... ആണോ.... എന്നിട്ടിപ്പൊ ക്ഷീണം മാറിയോ...... മാറിയില്ലേൽ ചേട്ടൻ മാറ്റിത്തരാവെ ..... എന്നും പറഞ്ഞ് ജഗ്ഗു അവളെ തൻെറ നെഞ്ചിലേക്ക് വലിച്ചിട്ട് അരയിലൂടെ പിടി മുറുക്കി.... ഞെട്ടിത്തരിച്ച മിന്നുവിൻെറ കണ്ണുകൾ ബുൾസെ പോലെ പുറത്തേക്കു വന്നു.. എ... എന്താ..... കാ.... കാണിക്കുന്നേ..... വി... വിട്..... മിന്നു വിറയലൊടെ പറഞ്ഞൊപ്പിച്ചു.. ... ഇനി മേലാൽ ഇതു പോലെ വല്ല ഉടായിപ്പും കാണിച്ചാലുണ്ടല്ലോ ....പൊന്നുമോളെ... ഈ ജഗ്ഗു ആരാന്ന് നീയറിയും..... വിട്..... ടോ... എന്നെ വിടാൻ..... ജഗ്ഗു വിൻെറ കയ്യിൽ കിടന്ന് കുതറി കൊണ്ട് മിന്നു പറഞ്ഞു...

അടങ്ങി നിക്കടി.... നിൻെറ പുറകെ വാലാട്ടി നടക്കുന്ന വെറും കോഴിയല്ല ഈ ജഗ്ഗു... ഭാവിയിലെ നിൻെറ പിള്ളാരുടെ അച്ഛനാ... സോ.... എടാ... പോടാ.... വിളിയൊക്കെ നിർത്തിയേക്ക്.... മിന്നു കണ്ണും മിഴിച്ച് വായും പൊളിച്ചു നോക്കി നിന്നു...... ഒരു നിമിഷം അവളുടെ കണ്ണുകളിലുടക്കി നിന്ന ജഗ്ഗു.... ഇവള് നോക്കി കൺട്രോള് കളയൂന്നാ തോന്നുന്നേ...എന്നും പറഞ്ഞ് മുഖം വെട്ടിച്ചു..... അപ്പൊ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ അല്ലേ...... ഇനി ഇമ്മാതിരി ഉടായിപ്പും കൊണ്ട് വന്നാൽ.... വന്നാൽ..... (മിന്നു) നമ്മുടെ ഭാവി പിള്ളാരുടെ എണ്ണം കൂടും 😎 🙄😮😬......മിന്നു.... അപ്പൊ പോട്ടെ മിന്നൂട്ടി... അവളുടെ ഉണ്ടക്കവിളിൽ ചെറുതായൊന്ന് നുള്ളി അവൻ പോയി.. ലെ മിന്നു.. ഇവനിതെന്ത് കോക്നട്ടാ പറഞ്ഞേ.... എന്നോർത്ത് ജഗ്ഗു പറഞ്ഞ കാര്യങ്ങൾ ഒന്നൂടി revind ചെയ്ത് നോക്കി..... ദൈവമേ 😮😮😮..... എന്നും പറഞ്ഞ് നെഞ്ചത്ത് കൈവച്ചു.... ... ദേവാ...... നിന്നെ കാണാനാരോ വന്നിരിക്കുന്നു എണീറ്റേ..... ദേവാ... എണീക്കാൻ.... (ദേവിൻെറ അമ്മ) ഉറക്കം നഷ്ടപ്പെട്ട ആലസ്യത്തിൽ ദേവ് ചിണുങ്ങി കിടന്നു..... ടാ.... ചെറുക്കാ എണീക്കാൻ.... ലക്ഷിമിയമ്മ വീണ്ടും തട്ടി വിളിച്ചു.... ആരാമ്മേ.....ഈ വെളുപ്പാങ്കാലത്ത്.... എനിക്ക് ഉറങ്ങണം... എന്നും പറഞ്ഞ് ദേവ് കണ്ണുകളടച്ചതും... ട്ടേ...... 😮

അടച്ച കണ്ണുകൾ ഓൺ ദ സ്പോട്ടിൽ തുറന്നു.... (കത്തിയില്ലല്ലേ..... ലക്ഷ്മിക്കുട്ടി സഖാവിൻെറ ചന്തി നോക്കി പൊട്ടിച്ചതാ 😂) ആഹ്...... 😬...... സഖാവ് മൂടിന് കയ്യും വച്ച് നോക്കി.... നിന്നോട് എണീക്കാൻ പറഞ്ഞില്ലേ... 😤😤...മര്യതക്ക് ഇറങ്ങി വന്നോണം....ഇല്ലേൽ..... എന്നും പറഞ്ഞ് കൈ വീണ്ടും ഓങ്ങാനൊരുങ്ങവേ..... ദാ... വന്നല്ലോ ഞാൻ... എന്നും പറഞ്ഞ് ദേവ് ബാത്ത്റൂം ലക്ഷ്യം വച്ച് ഒറ്റ ഓട്ടമായിരുന്നു..... അത് കണ്ട് അമ്മ അടക്കി ചിരിച്ചു.... പോകാനൊരുങ്ങവേ..... ഹലോ.. .... ദേവ് ബാത്ത്റൂമിൻെറ വാതിൽ കുറച്ച് തുറന്ന് ഓന്തിനെ പോലെ തല പുറത്തിട്ട് നോക്കി വിളിച്ചു..... മ്.... എന്താടാ...... അല്ല... ഇത്രേം വലുതായ,സൽസ്വഭാവിയും സൽഗുണനുമായ പുത്രൻെറ മൂടടിച്ച് പൊട്ടിക്കുന്നത് മോശമല്ലേ........ മുഖത്ത് ദയനീയത വരുത്തി ദേവ് ചോദിച്ചു.... ലക്ഷ്മിയമ്മ തിരിഞ്ഞു നിന്നു കൈ കെട്ടി....... എന്തോ... എങ്ങനെ..... മ്ചും..... 😁സഖാവ് ചുമൽകൂച്ചി ഒന്നുമില്ലെന്ന് കാണിച്ചു.... അമ്മ കണ്ണുരുട്ടിയതും വാതില് കൊട്ടിയടച്ച് .....കുളി തുടങ്ങി..... 😂 .......... താഴേക്കിറങ്ങി വന്ന ദേവ് കാണുന്നത് സോഫയിലിരിക്കുന്ന ഒരു മധ്യവയസ്ക്കനെയാണ്..... പ്രായത്തെ ഭേതിച്ച് പൗരുഷം തുളുമ്പുന്ന ശരീരവും പ്രസന്നവും ഗൗരവവും നിറഞ്ഞ മുഖത്തോടെ ഒരാൾ..... എത്രയോർത്തിട്ടും ദേവിന് ആളെ മനസ്സിലായില്ല.... താഴേക്കിറങ്ങി ചെന്ന സംശയഭാവേനെ അദ്ദേഹത്തെ നേക്കി... അതു മനസ്സിലാക്കിയെന്നോണം.. മൗനത്തെ ഭേതിച്ച് അദ്ദേഹം സംസാരിച്ചു തുടങ്ങി. .. ദേവ്.... അല്ലെ..... അതെ.... എന്നെ മനസിലാക്കാണില്ല... .

.അതിന് നമ്മൾ തമ്മിൽ പരിചയമൊന്നും ഇല്ല.... ഞാൻ മഹാദേവ് വർമ്മ...... നീ പണ്ടുപടിച്ച കളരി കേന്ദ്രത്തിലെ പുതിയ ആശാനാണ്.... നിൻെറ ഗുരു രാജശേഖരൻ പറഞ്ഞിട്ട് വന്നതാ..... ഹാ... ശേഖരൻ സാേറോ.... ഹാ... അതെ.... മോനെ..... എന്താ കാര്യം...... നിന്നെ കൊണ്ട് ഒരു ആവശ്യമുണ്ട്... എന്താ സർ..... നമ്മുടെ കേരളത്തിലെ കലാരൂപങ്ങളിൽ അന്യം നിന്നുപോകുന്ന കൂട്ടത്തിൽ ഇപ്പൊ കളരിയും ഉണ്ട്.... അതിനാൽ ഞങ്ങൾ ഒരു തീരുമാനമെടുത്തിരുന്നു... ഈ കലയെ ആകുന്ന വിധം പ്രോൽസാഹിപ്പിച്ച് മുൻപന്തിയിൽ കൊണ്ടുവരാൻ.... അതിന് വേണ്ടി ഒരു യൂണിവേഴ്സിറ്റി തുടങ്ങിയിരുന്നു... അതിൻെറ അപ്രൂവലൊക്കെ ഒരു വിധം ശരിയായതാ.... പക്ഷേ... അതിനു മുമ്പ് ഒരു കോമ്പറ്റീഷനുമായി ഞങ്ങളുടെ കുറച്ച് ശത്രുക്കൾ അപ്പീലിൻെറ രൂപത്തിൽ വന്നു..... യൂണിവേഴ്സിറ്റി തുടങ്ങുന്നതിനു മുമ്പു തന്നെ പൂർവ്വ ശിഷ്യന്മാരെ കൊണ്ട് നടത്തിക്കണമെന്നാണ്......ഇതു കേട്ടതും ശേഖരൻ സാർ ആദ്യം പറഞ്ഞത് പ്രിയ ശിഷ്യൻെറ പേരായിരുന്നു..... അതെ..... ദേവ്..... നീ തന്നെ.... നീ അദ്ദേഹത്തിന് ഒരു വിശ്വാസമാണ്....

പടക്കളത്തിൽ തോറ്റുകൊടുക്കാത്ത വീര ശിഷ്യനല്ലെ..... അതുകൊണ്ട് നീ വരണം... അതിനു മുമ്പ് ഒരു മാസത്തെ ട്രെയിനിങ് ഉണ്ട്.... അതുകഴിഞ്ഞ് കോമ്പറ്റീഷൻ.... അതിൽ വിജയിച്ചാലെ നമുക്ക് അപ്രൂവല് കിട്ടുള്ളൂ..... നിനക്ക് സമ്മതമാണോ.... മോനെ...... നിർബന്ധിക്കുന്നില്ല.... ശേഖരൻ സാറിൻെറ സ്പെഷ്യൽ റിക്വസ്റ്റ് ആയതു കൊണ്ടാ.. ഞാൻ നേരിട്ട് വന്നത്..... അത്... പിന്നെ.... മുത്തശ്ശൻെറ നിർബന്ധ പ്രകാരമായിരുന്നു ഞാൻ കുറച്ച് കാലം കളരി അഭ്യസിച്ചത്... അന്നത്തെ എൻെറ ഗുരുവും അതിലുപരി എൻെറ പിതാവിനെ പോലെയായിരുന്നു ശേഖരൻ സാർ... പക്ഷേ... ഇപ്പോളിങ്ങനെ ഒരാവശ്യം....... ദേവ്... നീ നന്നായി ആലോചിച്ച് മതി... അറിയാം നീ കോളേജ് പി. ജി. ഫൈനൽ ഇയർ ആണ്.... അതിനിടയിൽ ഇത് നിനക്ക് ബുദ്ധിമുട്ടാകുമെന്ന്.... അതിനാൽ ആഴാചയിൽ രണ്ടു ദിവസം മാത്രേ പ്പാക്റ്റീസ് ഉണ്ടാവുള്ളൂ..... ശേഖരൻ സാറിന് വേണ്ടിയെങ്കിലും നീ തയ്യാറാകണം മോനെ..... ഇതാ.... എൻെറ കാർഡ് ആണ് കുറച്ചു കാലം ഞാനിവിടെ ഉണ്ടാകും ഈ വീട്ടിൽ. .....നിനക്ക് സമ്മതമാണേൽ അറിയിക്കണേ....... എന്നും പറഞ്ഞ് അദ്ദേഹം പോയി...... ............................................................ ദേവാ..... നീയെന്തു തീരുമാനിച്ചു.. (അമ്മ) വേണോ... അമ്മേ.....( ദേവ്) എടാ.... നിൻെറ ഗുരു പറഞ്ഞയച്ചതല്ലേ....

പണ്ട് കളരി അഭ്യാസത്തിന് പോയി വരുമ്പോ അദ്ദേഹത്തെ കുറിച്ച് നൂറു നാവല്ലേ നിനക്ക്... എന്തേ ആ ബഹുമാനമൊക്കെ പോയോ. . എന്താ അമ്മേ.... അങ്ങനെയൊന്നുമില്ല.... എനിക്ക് സ്വന്തം അച്ഛൻെറ സ്ഥാനമാണ് സാറ്.... എന്നാൽ അദ്ദേഹത്തിൻെറ ആവശ്യം ഒന്ന് നിറവേറ്റി കൊടുത്തൂടെ നിനക്ക്.... അമ്മേ.... പക്ഷേ.... അന്ന് പടിച്ചതൊക്കെ മറന്നുപോയി. ഇനി കളത്തിലിറങ്ങിയാൽ കയ്യാങ്കളിയാകും 😁 അതോർത്ത് നീ വിഷമിക്കേണ്ട..... നീ പോകണം... ദേവാ..... ട്രെയിനിങ് ഉണ്ടല്ലോ. . മ്. .എന്നാ ശരി..... ഞാനദ്ദേഹത്തെ വിളിക്കട്ടെ..... എന്നും പറഞ്ഞ് ദേവ് കോൾ ചെയ്തു സമ്മതമറിയിച്ചു..... കുറച്ച് നേരം ഫോണിൽ സംസാരിച്ച ശേഷം.... ദേവ് ഹാളിലേക്ക് വന്നു.... അമ്മയും അച്ഛനും അവിടെ പ്രസൻറ് ആയിരുന്നു..... ഹാ.... എന്തു പറ്റീ... നീയെന്താ വല്ലാതിരിക്കുന്നേ...... (അച്ഛൻ) അതു പിന്നെ.... അ സാറ് പറഞ്ഞു ഈ ഒരു മാസം ഞാൻ അദ്ദേഹത്തോടൊപ്പം താമസിക്കണമെന്ന്... അപ്പോഴേ കൂടുതൽ പടിക്കാനാകു എന്നാ പറഞ്ഞത്.... അതിനെന്താ നീ പോയി താമസിച്ച് പടിച്ചോ.... അല്ലേ ലക്ഷ്മി.... എന്നും പറഞ്ഞ് ആച്ഛൻ തിരിയവേ കണ്ണുരുട്ടി പേടിപ്പിക്കുന്ന ലക്ഷ്മിയമ്മയെ കണ്ടതും... നാവ് ഉള്ളിലിട്ട് തിരിഞ്ഞു നിന്നു.... ഇതു കണ്ട് ദേവ് അടക്കി ചിരിച്ചു.... എന്താ അമ്മേ...... അല്ല... ഇതിപ്പോ..... അത് വേണോ 😐😒

അമ്മേ.. ഇവിടെ അടുത്താ സാറ് താമസിക്കുന്നേ.... സാരല്ല... എനിക്ക് ദിവസം വരാലോ... വന്ന് ലക്ഷിമിക്കുട്ടിക്ക് ദർശനം തരാവേ...... എൻെറ ഗുരുവിന് വേണ്ടിയല്ലെ...... ഞാൻ പോകാം അമ്മേ..... ലക്ഷിയമ്മ ദേവിനെ പതിയെ തലോടി എന്നിട്ട് സമ്മതം മൂളി...... അപ്പൊ നാളെ തൊട്ട് പോകാതെ... എന്നും പറഞ്ഞ് ദേവ് മുറിയിലേക്ക് പോയി...... മഹാദേവാ എൻെറ കുഞ്ഞിനെ കാത്തോളണേ..... ദേവും പോകുന്നതും നോക്കി അമ്മ പറഞ്ഞു.... ഗേറ്റ് കടന്നു കാറ് മുറ്റത്തേക്ക് പ്രവേശിച്ചു.... ചെടിക്ക് വെള്ളം നനക്കുകായിരുന്ന അമ്മു ആരെന്ന ഭാവത്തിൽ തിരിഞ്ഞു നോക്കി.... ആളെ കണ്ടതും ഓസ് താഴെയിട്ട് അദ്ദേഹത്തിൻെറ അടുത്തേക്ക് ഓടി ചെന്നു... മഹിമാമ്മേ......... അമ്മു അദ്ദേഹത്തെ ഇറുകെ കെട്ടുപിടിച്ചു...... അമ്മൂ.......നിനക്ക് സുഖമാണോ മോളേ... അദ്ദേഹം അവളുടെ മുടിയിൽ പതിയെ തഴുകി. ... മ്.... സുഖം.... അകത്തേക്ക് വാ മാമ്മേ....

എന്നും പറഞ്ഞ് അവൾ അദ്ദേഹത്തിൻെറ കയ്യും പിടിച്ച് നടന്നു... മാമ്മയും അപ്പച്ചിയും ഹാളിൽ പ്രസെൻറ് ആയിരുന്നു.... അല്ല... ആരിത് മഹാദേവാ.....നീയോ...... നിന്ക്ക് ഈ വഴിയൊക്കെ ഓർമയുണ്ടോ..( മാമമ) മാമ്മയുടെ അനിയനാണ് മഹാദേവൻ. കാമുകി തേച്ചേ പിന്നെ കല്ല്യാണം കിട്ടില്ല... കളരിയേയും കൂട്ടുപിടിച്ചു നടന്നു.. ഇപ്പൊ കളരി ആശാനായി 😂.. ഇനി തൊട്ട് ഞാനിവിടെ ഉണ്ടാകും... ഞാൻ മാത്രല്ല എൻെറ ഒരു ശിഷ്യനും... എന്നും പറഞ്ഞ് അദ്ദേഹം നേരത്തെ നടന്നതൊക്കെ പറഞ്ഞു..... ആഹാ..... സന്തോഷം.. കുറച്ച് കാലമെങ്കിലും നിന്നോടൊപ്പം ചിലവഴിക്കാലോ...... അവർ പരസ്പരം ഒന്നും രണ്ടും പറഞ്ഞിരുന്നു.... ഈ സമയം അമ്മു... അപ്പച്ചിക്കോപ്പം ചായയിടാൻ പേയതു കൊണ്ട് പറഞ്ഞ തൊന്നും കേട്ടില്ല.... അവൾ ഹാളിലേക്ക് വന്നതും... ഹാ.. അമ്മൂട്ടി... നീയറിഞ്ഞോ. ഇനി തൊട്ട് മഹി മാമൻ നമുക്കൊപ്പമുണ്ടാകുമെന്ന്.... ആണോ 😃...എന്നും പറഞ്ഞ് അമ്മു അദ്ദേഹത്തിൻെറ അടുത്തേക്ക് പോയു..... അദ്ദേഹം അവളെ ചേർത്തു പിടിച്ച് കുശലം ചോദിച്ചിരുന്നു. ... അമ്മുവിന് മാമ്മയെപോലെതന്നെ പ്രിയ്യപ്പെട്ടതായിരുന്നു മഹാദേവനും............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story