വാകപ്പൂവ്: ഭാഗം 18

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അമ്മു ദേവിനെ നോക്കി എന്തൊക്കെയോ ചിന്തിച്ചു കിട്ടുന്നു.... അവനും...... രണ്ടു പേരും പരസ്പരം പന്തം കണ്ട് പെരുച്ചാഴിയേ പോലെ കണ്ണിമക്കാതെ നോക്കി നിൽക്കുന്നു...... ദേവാ..... എന്ന മഹിയുടെ വിളിയിൽ ഒന്നു ഞെട്ടി ദേവ് അമ്മുവിൽ നിന്നുള്ള നോട്ടം മാറ്റി.... "മോനെത്തിയോ" എന്നും ചോദിച്ച് അവരെല്ലാം ദേവിൻെറ അടുത്തേക്ക് വന്നു .... "ചേട്ടാ ഇവനാണ് ഞാൻ പറഞ്ഞ കക്ഷി... " മഹി അവനെ പരിചയപ്പെടുത്തുമ്പോൾ എല്ലാവരുടെ മുഖത്തും അത്ഭുതം ആയിരുന്നു... അവരുടെ മുഖഭാവം കണ്ടെന്നപോലെ മഹി സംശയത്തോടെ നോക്കിയതും.... മാമ്മൻ പറഞ്ഞു തുടങ്ങി..... "ഈ കൊച്ചനെയാണോ നീ പറഞ്ഞത്.. " "അതെ... നേരത്തേയറിയുമോ.... ഇവനെ... " അറിയുമോ എന്നോ.....

മാമ്മൻ മുമ്പ് നടന്ന സംഭവങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.. കേട്ടതെല്ലാം വിശ്വസിക്കാനാകാതെ മഹിയും.... സത്യാണോ.... ഇത്രേം അപകടങ്ങളൊക്കെ ഉണ്ടായോ ... മോനേ.... ദേവാ.... നിന്നെയോർക്കുമ്പോ അഭിമാനം തോന്നുന്നു... ഒത്തിരി നന്ദിയുണ്ട് അമ്മുവിനെ രക്ഷിച്ചതിന്... പക്ഷേ... നന്ദി എന്ന വാക്ക്കൊണ്ട് ഒതുക്കി തീർക്കാനാവില്ല നിന്നോടുള്ള കടപ്പാട്...... (മഹി) അദ്ദേഹം അവൻെറ തോളിൽ തട്ടി..... അവൻ തിരിച്ചു പുഞ്ചിരിച്ചു..... മഹിയും മാമ്മയും അപ്പച്ചിയും നിറഞ്ഞ സന്തോഷത്തോടെ ദേവിനെ അവരുടെ വീട്ടിലേക്ക് വരവേറ്റു..... പക്ഷേ നടുവും തല്ലി വീണ അമ്മുവിനെ ആരും ഗൗനിച്ചില്ല.... ഇത്തിരിയല്ലേലും കുറച്ചതികം കുശുമ്പോടെ തന്നെ അമ്മു നിന്നു..... 👀😂 അവർ പരസ്പരം പരിചയപ്പെട്ടുകൊണ്ട് ഓരോന്ന് സംസാരിച്ചിരുന്നു ...

അപ്പച്ചിയും മാമ്മയും മഹിയും വളരെ പെട്ടെന്ന് തന്നെ നല്ല കൂട്ടായി..... അതെ.. ആൻെറി... നേരത്തെ എന്താ സംഭവിച്ചേ.... അമ്മു എന്തിനാ നിലവിളിച്ചത്... (ദേവ്) അമ്മു സോഫയിലിരുന്ന് ഇവരെയെല്ലാം കുശുമ്പോടെ നോക്കുന്നുണ്ട്... ദേവിനെ പലവട്ടം നോക്കി... പക്ഷേ അറിയാതെ പോലും അവൻെറ നോട്ടം അവളിലെത്തിയിരുന്നില്ല..... എന്തു കൊണ്ടോ അവളിലത് സങ്കടം പോലെ ഒരു വികാരം സൃഷ്ടിച്ചി.... (സങ്കടം വന്നൂന്ന് അമ്മു സമ്മദിക്കില്ലാട്ടോ 😂) ദേവിൻെറ ചോദ്യം കേട്ടതും ടിവി നോക്കി കൊണ്ടിരുന്ന അമ്മു പതിയെ ചെവി കൂർപ്പിച്ചു.... ഓ.. അതോ.......അയ്യോ.... ഞാൻ.. മറന്നു...... അമ്മുവേ.... എടി അമ്മൂ....(അപ്പച്ചി) . മ്മ്..... 😒(അമ്മു) അമ്മു ആർക്കോ വേണ്ടി എന്നപോലെ മൂളി.. ആ പാമ്പ് എന്തിയേ.... പോയോ.. അതോ.. അവിടെ ഉണ്ടോ..... (അപ്പച്ചി) "ങേ... പാമ്പോ "(ദേവ്) ഹാ.... രാവിലെ ഒരു പാമ്പ് അവളുടെ മുറിയിൽ കയറിയായിരുന്നേ...

അത് കണ്ട് പേടിച്ച് ഒച്ച വെച്ചതാ ആവൾ.... ഹോ...എന്തൊക്കെ പുകിലായിരുന്നു ..അതു കൊണ്ടാ മോനെപോലും തട്ടിത്തെറിപ്പിച്ച് ഓടി വന്നത് .... പേടി ഇച്ചിരി കൂടുതലാ.... ദേവ് അടക്കി ചിരിച്ചു..... അതു കണ്ടതും അമ്മുവിന് കലികയറി.... "😠😬......അപ്പച്ചീ..... " അമ്മു കുറച്ച് ദേഷ്യത്തില് വിളിച്ചു... "മ്മ്.... എന്താ.....പെണ്ണേ.... " ഇഴജന്ദുക്കളെ മാത്രം 😤😤😤(അമ്മു) എന്തോന്ന് 🙄🙄...(അപ്പച്ചി) 😬😬..എനിക്ക് എല്ലാ ജീവികളെയൊന്നും പേടിയില്ലാ.. ഇഴയുന്ന ജന്തുവിനെ മാത്രൊള്ളൂ... (അമ്മു) ഹോ.... അങ്ങനെയെങ്കി അങ്ങനെ.... ഞാനൊന്നും പറഞ്ഞില്ലേ.... 😌 അപ്പച്ചി ഒരു ദീർഘ ശ്വാസം വിട്ട് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.... ദേവ് ഫോണിലും തോണ്ടിയിരുന്നു.... ഹോ... എന്താ ജാഡ.... പോക്കാച്ചി.. അങ്ങാടിയിൽ കണ്ട പരിചയം പോലും കാണിക്കുന്നില്ലല്ലോ. ....😏😏😏. ഹചും... ഹചും... ദേവ് ആക്കി ചുമച്ചു...... 😏😏😏😏.......പുച്ചം വാരി വിതറി അമ്മു മുഖം വെട്ടിച്ചു....

അപ്പച്ചിയതാ ഒരു പാത്രം നിറയെ ഉണ്ണിയപ്പവുമായി വരുന്നു.... അതു കണ്ടതും അമ്മുവിൻെറ കണ്ണുകൾ തിളങ്ങി... എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ.... പക്ഷേ... അതിലൊരെണ്ണം പോലും കൊടുക്കാതെ അപ്പച്ചി ദേവിന് നേരെ കൊണ്ടു വച്ചു.... മോൻ... കഴിക്ക്ട്ടോ...ഞാനുണ്ടാക്കിയതാ 😌 അമ്മുന് കലി കയറി എങ്കിലും.... ഒന്നും പറയാതെ ശ്രദ്ദമാറ്റി.... എൻെറ ഉണ്ണിയപ്പം 😒😒...ആ പ്ലേറ്റില് ഞാൻ ഒളിപ്പിച്ചു വച്ചതാ..... ബാക്കി എല്ലാം മാമ്മ കാലിയാക്കി..... 😒😒...ഇങ്ങേര് മുഴുവൻ തിന്നാതിരുന്നാ മതിയായിരുന്നു..... മഹാദേവാ...ഒരെണ്ണം എങ്കിലും ബാക്കി വക്കണേ..... 😌 അമ്മു മനസ്സില് മൊഴിഞ്ഞു... അമ്മുവിൻെറ ഓരോ ഭാവവും അവളറിയാതെ അവൻ ഒപ്പിയെടുത്തിരുന്നു.... അതിൻെറ പ്രതിഫലമെന്നോണം... അവൻ ആ പ്ലേറ്റ് ഒറ്റയടിക്ക് കാലിയാക്കി.... ഒരുഏപ്പം കൂടി വിട്ടു.....

എണീറ്റു.... ആൻെറി ഉണ്ണിയപ്പം അടിപൊളി.... നല്ല കുക്കാണല്ലോ.. ഹാ.. ഇനിതൊട്ട് ആൻറീടെ കൈപ്പുണ്യം അവുഭവിക്കാനുള്ള ഭാഗ്യം കിട്ടും 😌😌😌.... ദേവ് ലക്സ് സോപ്പിട്ട് നന്നായി പതപ്പിക്കുന്നുണ്ട്.... അപ്പച്ചി ആ സോപ്പുപതയിൽ അലിഞ്ഞു പോയ്... നിറഞ്ഞ പുഞ്ചിരിയോടെ അവർ അവൻെറ മുടയിഴയിൽ തഴുകി....എന്തു കൊണ്ടോ അവരുടെ മിഴികൾ നിറഞ്ഞിരുന്നു... ലെ അമ്മൂ... 😒😒കള്ള പോക്കാച്ചി മുഴുമവും മുണുങ്ങീ 😪😬😬😬..അവൾ മനസ്സിൽ മോങ്ങി കൊണ്ടിരിക്കുമ്പോഴാണ്.... അപ്പച്ചിയേ ശ്രദ്ദിച്ചത്.. ആകെ വല്ലാതിരിക്കുന്നു.... എന്തു പറ്റി ആൻറി..... എന്തിനാ കരയുന്നത്.. (ദേവ്) ഏയ്.... ഒന്നുല്ല.... മോനെ കാണുമ്പോ നിക്ക് എൻെറ കിച്ചൂനെ ഓർമവരുന്നു... അവനും ഉണ്ണിയപ്പം വല്ല്യയിഷ്ടാ... അതിന് വേണ്ടി അമ്മുവും കിച്ചുവും അടികൂടി വീട് രണ്ടാക്കി മറിച്ചിടുമായിരുന്നു....

എന്നും പറഞ്ഞ് നിറഞ്ഞു വന്ന മിഴി നീരിനെ സാരി തലപ്പ് കൊണ്ട് തുടച്ച് അവർ അടുക്കളയിലേക്ക് പോയി.... ഇതെല്ലാം കേട്ട് മാമ്മയും മഹിയും ദേവിനെ നോക്കി ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ചു.... കുറേ ചോദ്യങ്ങൾ മുളപൊട്ടിയെങ്കിലും ഒന്നും ചോദിക്കാൻ അവൻെറ മനസ്സനുവദിച്ചില്ല..... അവൻെറ നോട്ടം അമ്മുവിലേക്ക് നീണ്ടു.. കണ്ണ് നിറഞ്ഞിരിക്കുന്നു.... തല താഴ്ത്തി ഇരിക്കുമ്പോഴും കണ്ണുനീർ മടിയിലേക്ക് ഇറ്റ് വീഴുന്നതവൻ അറിഞ്ഞു... ചുണ്ടുകൾ പതിയെ വിതുമ്പുന്നുമുണ്ട്... അന്ന് ആ കാട്ടിനകത്ത് വച്ച് അവൾ പറഞ്ഞ പേര് കിച്ചു.... അന്ന് എന്നെ കെട്ടി പിടിച്ച് കരഞ്ഞിരുന്നു അവൾ.... ആരാ അവൻ... എന്തുപറ്റി അവന്... കിച്ചു എന്ന പേര് കേട്ടപ്പോൾ തന്നെ എല്ലാവരുടേയും മുഖഭാവം മാറിയതവനനറിഞ്ഞു....മുഖത്ത് വിഷാദം നിറയുന്നുണ്ട്....

അടുക്കള വശത്ത് നിന്നൊരു നേരിയ തേങ്ങൽ കേക്കാൻ പറ്റി.... മൗനത്തെ ഭേതിച്ച് മാമ്മ പറഞ്ഞു.... മോൻ പോയി ഫ്രഷ് ആയി വാ... എന്നിട്ട് നമുക്ക് ഭക്ഷണം കഴിക്കാം... ഇന്ന് തൊട്ട് നീയും ഈ വീട്ടിലേയാ... അമ്മൂട്ടി... ദേവ് ഇനി തൊട്ട് നിൻെറ മുറിയിലാ..... മഹി ടെ കൊട്ടടുത്ത മുറയല്ലേ... നീ തൊട്ടപ്പുറത്തേക്ക് മാറിയേക്ക്.... മ്..... അതിനു സമ്മദമെന്നോണം അവൾ മൂളി.. അപ്പൊ മോള് ദേവിന് മുറി കാണിച്ചു കൊടുക്ക്.. അവന് ക്ഷീണം കാണും... അവൾ ദേവിനെ ഒന്നു നോക്കിയ ശേഷം മുമ്പില് നടന്നു.... മാമ്മക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് ദേവും അവൾക്ക് പുറകെ... നടന്നു... മുറിയെത്തുന്ന വരെ അവനോ അവളോ ഒന്നും മിണ്ടിയില്ല.... കിച്ചു വിൻെറ ഓർമകളിൽ ആയിരുന്നു അമ്മു.... മുഖത്ത് വല്ലാത്ത വിഷമം ഉണ്ട്....

ദേവ് അവളിൽ നിന്ന് എല്ലാം വായിച്ചെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു... ബാഗ് കട്ടിലിൽ വച്ച് അവൻ ബാത്ത്റുമിലേക്ക് പോയി.... അമ്മുവിനെ നോക്കിയില്ല... വന്ന പാടെ അമ്മു അവളുടെ അത്യാവശ്യ സാദനങ്ങളെല്ലാം പെറുക്കിയെടുത്ത് വേറെ മുറിയിലേക്ക് മാറ്റുന്ന തിരക്കിലായിരുന്നു.....രാത്രി എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിച്ചു.... അമ്മു ദേവിനെ തന്നെ നോക്കി അവൻ നോക്കുന്നില്ലല്ലോ എന്ന ദൈര്യത്തിൽ പക്ഷേ അപ്രതീക്ഷിതമായി അവൻെറ നോട്ടമവളിലെത്തിയതും അവളൊന്നു ഞെട്ടി... അവൻ ഒറ്റ പിരികം പൊക്കി പേടിപ്പിക്കുന്നു.... അവൾ അപ്പോൾ തന്നെ നോട്ടം മാറ്റി ..മനസ്സിൽ പ്രാകാനും മറന്നില്ല 😂 ഒന്നു ചിരിക്കായിരുന്നു... എന്നാലും എന്താ മൈൻെറ് ചെയ്യാത്തെ... ഇനി എന്നോട് ദേഷ്യത്തിലായിരിക്കുമോ....അന്ന് ഞാനങ്ങനെ പറഞ്ഞതു കൊണ്ടാണോ🤔🤔...

അവൾ ഓരോന്ന് ചിന്തിച്ചു.. കഴിച്ചെണീറ്റു... കുറച്ചു നേരം അവരുടെ കളിതമാശകൾ അരങ്ങേറി... അപ്പച്ചി ദേവിൻെറ തലയിൽ ആർദ്രമായി തലോടി... ഇനി മോൻ പോയി കിടന്നോ.. സമയം ഒരുപാടായില്ലേ.... എന്നാ ശെരി... ഗുഡ് നൈറ്റ് ആൻറി, ഗുട് നൈറ്റ്.... അവനെല്ലാർക്കും ഗുട് നൈറ്റ് കൊടുത്തു... അമ്മുവിനൊഴികെ..... എന്നാൽ പോകുന്ന പോക്കിൽ അമ്മു അവനെ രൂക്ഷമായി നോക്കിയത് കണ്ണിലുടക്കിയതും ദേവ് ഒന്ന് സൈറ്റ് അടിച്ചു കൊടുത്തു.... അമ്മു വായും തുറന്നു.. അവൻ പോകുന്നതും നോക്കി നിന്നു.... അമ്മൂട്ടി... നിനക്ക് ഉറക്കമൊന്നുമില്ലേ കൊച്ചേ.... പോയ് കിടന്നേ....(.മാമ്മ) അതു കേട്ടതും അമ്മുവും പോയ്. ..😌 ദേവ് വരുന്നത് അമ്മുവിൻെറ വീട്ടിലേക്കാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.... എന്തെന്നില്ലാത്ത സന്തോഷം അവനിൻ നിറഞ്ഞു.. ഒപ്പം കുറേ ചോദ്യങ്ങളും....

കിച്ചു.... എന്ന പേര് അവനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു... ചോദിക്കാനായില്ല എങ്കിലും അറിയുവാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു... ഓരോന്ന് ചിന്തിച്ചു കൂട്ടി ഇരിക്കുമ്പോഴാണ്.. മേശമേലിരിക്കുന്ന ഒരു പുസ്തകം കണ്ണിലുടക്കിയത്... അവനതെടുത്ത് നോക്കി ഒരു ഡയറിയായിരുന്നു..... ആദ്യതാളു മറിച്ചു.... *ജന്മ ജന്മാന്തരവും നിന്നോട് മാത്രമാവണം എൻ പ്രണയം... * അടുത്ത പേജ് മറിച്ചു..... *നീ വാകയും ഞാൻ നിനക്ക് വർണമേകുന്ന പ്രണയവും.. പൂക്കാം നമുക്ക് കടും വേനലിലും ആയിരം വസന്തം തീർത്തുകൊണ്ട്* ഒത്തിരി പഴയ ഡയറീ ആയിരുന്നു അത് പേജുകളെല്ലാം പഴക്കമേറിയതാണ്... അതിലെ വരികൾ അവനിൽ എന്തെന്നില്ലാത്ത വികാരം സൃഷ്ടിച്ചു.... അടുത്ത പേജ് മറിച്ചു... അതിൽ *പ്രാണയിലലിഞ്ഞ നിൻ നാമത്തെ ഞാൻ ഹൃദയത്തിൽ കൊത്തി വച്ചിരുന്നു... മായ്ച്ചു കളയാനാവാത്ത വിധം ചാട്ടുളി കൊണ്ട്... * താഴെ.... *ആത്മാവിലലിഞ്ഞു ചേരാൻ പ്രണയമെ നീ മാത്രം.... *

"*അമ്മുവിൻെറ കിച്ച *" ഈ വരികൾ അവനെ വല്ലാതെ നോവിച്ചു.... അമ്മുവിൻെറ പ്രണയമാണോ കിച്ചു. അവനറിയാതെ അവൻെറ നാവ് ഉരുവിട്ടു.... അതിനടുത്ത പേജ് മറിച്ചതും അതില് കുറച്ച് കുറിപ്പുകളായിരുന്നു... അത് വായിക്കാനൊരുങ്ങവേ... അവൻെറ ഫോൺ ബെല്ലടിച്ചു... ഫോണെടുത്തു നോക്കി *അമ്മ * വന്നേ പിന്നെ വിളിക്കാൻ മറന്നിരുന്നു..കാൾ അറ്റെൻട് ചെയ്തതും മറുവശത്തു നിന്നും പൂരപ്പാട്ട് കേട്ടു..... ദേവിൻെറ കിളികളൊക്കെ കൂടും കുടുക്കയും എടുത്തു പറന്നു പോയ്..... ഒരു വിധം അമ്മയെ സമാദാനിപ്പിക്കാൻ അവൻ പെടാപാട് പെട്ടു.... അമ്മയെ പാടെ മറന്നു എന്നുള്ള പരാതിയായിരുന്നു...

അമ്മയോടും അച്ഛനോടുമെല്ലാം വിശേഷം പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല ...താൻ എവിടെയാണെന്നറിഞ്ഞതും അവർക്കും സന്തോഷമായി... ഇതിനിടയിൽ ഡയറിയെ കുറിച്ച് അവൻ പാടെ മറന്നിരുന്നു.... നിദ്രദേവിയുടെ തുടരെ തുടരെ ഉളള തഴുകൽ കാരണം അവൻ പെട്ടെന്നു ഉറങ്ങി പോയ്..... അവൻെറ ചോദ്യങ്ങൾക്കുള്ള ഉത്തരമെന്നോണം ആ ഡയറി പ്രൗടിയോടെ നിൽക്കുന്നു ...... വീശിയടിക്കുന്ന ഇളം കാറ്റ് ജനലഴികളിലൂടെ ദേവിനെ തഴുകി കൊണ്ടിരുന്നു... ഒപ്പം ആ ഡയറിയിലെ പേജുകളേയും മറിച്ചിരുന്നു...... 😌😌 ...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story