വാകപ്പൂവ്: ഭാഗം 19

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അവൻെറ ചോദ്യങ്ങൾക്കുള്ള ഉത്തരമെന്നോണം ആ ഡയറി പ്രൗടിയോടെ നിൽക്കുന്നു ...... വീശിയടിക്കുന്ന ഇളം കാറ്റ് ജനലഴികളിലൂടെ ദേവിനെ തഴുകി കൊണ്ടിരുന്നു... ഒപ്പം ആ ഡയറിയിലെ പേജുകളേയും മറിച്ചിരുന്നു...... 😌😌 ************* പിറ്റേന്ന് വാളുകൾ തമ്മിലുള്ള ചിലമ്പൽ ശബ്ദം കേട്ടാണ് അമ്മു എഴുന്നേൽക്കുന്നത്.... ഉറക്കം നഷ്ട്ടമായ ആലസ്യത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും തുടരെ തുടരെയുള്ള ശബ്ദം അവളെ ഉറങ്ങാനനുവദിച്ചില്ല... ഒരു ഞരക്കത്തോടെ അവൾ എഴുന്നേറ്റു സമയം നോക്കി 4 മണി ആയിരിക്കുന്നു.. "എന്താ ഈ പാതിരാത്രിക്ക്" എന്നും പറഞ്ഞ് ഒരു കോട്ടുവായും വിട്ട് ജനലിൻെറ അടുത്തേക്ക് പോയി.കർട്ടൺ അൽപ്പം മാറ്റി അവൾ പുറത്തേക്ക് നോക്കി.... എന്തോ ആ കാഴ്ചയിലവളലിഞ്ഞു നിന്നു.... ക്ലാ ക്ലാ ക്ലീ ക്ലി ക്ലൂ ക്ലൂ കൃ.... മുറ്റത്തൊരു സഖാവ് കളരിയുടെ വേഷമണിഞ്ഞ് കയ്യില് വാളും പരിചയും( ഇട്ടലി തട്ട് 🙈😂)പിടിച്ച് നിൽക്കുന്നു...

*തീക്ഷ്ണമാർന്ന കണ്ണുകളുടെ തെളിച്ചവും ദൃഡമായ ശരീരത്തിലെ മാംസഖണ്ഡങ്ങളും (🙊സിക്സ് പാക്ക്). നെറ്റിയേക്ക് ചാഞ്ഞ് കിടക്കുന്ന മുടിയിഴകൾ അവൻെറ ഓരോ ചലനത്തിലും പാറിപറക്കുമ്പോൾ അവൻെറ നെറ്റിയിലെ കറുത്ത കുറി ദൂരെ നിൽക്കുന്ന അമ്മുവിന് ശിവ ഭഗവാൻെറ നെറ്റിയിലെ ത്രിക്കണ്ണുപോലെ തോന്നിച്ചു.... മഹിയുടെ ഓരോ നീക്കത്തേയും സസൂക്ഷ്മം വീക്ഷിച്ച് പൊരുതുന്ന ദേവിനെ അവളുടെ കരിമഷികണ്ണുകൾ കവർന്നെടുത്തിരുന്നു.... മിഴികളെ പിൻതിരിപ്പിക്കാനാവാത്ത വിധം അവളാ കാഴ്ചയിലടിമപ്പെട്ടുപോയ്... കരുത്തുറ്റ കരങ്ങളിൽ വീശിപറക്കുന്ന മൂർച്ചയേറിയ വാള് വായുവിനെ കീറിമുറിച്ച് നൃത്തമാടുന്ന പോലെ... മഹിമാമ്മ വിടാതെ പൊരുതുന്നുണ്ട് എങ്കിലും സാഹസപൂർവ്വം ദേവ് മാമ്മയുടെ നീക്കങ്ങളെ തുടരെ തുടരെ തോൽപ്പിച്ചു കൊണ്ടിരുന്നു..

അവൻെറ ഓരോ നീക്കങ്ങളും അൽഭുതത്തോടെ വീക്ഷിക്കുന്ന അമ്മുവിൻെറ ചൊടികളിൽ അവളറിയാതെ തന്നെ ചെറു പുഞ്ചിരി വിടർന്നു... കിഴക്കൻ ചക്രവാളത്തിൽ നിന്നും ഉയർത്തെഴുന്നേറ്റു വരുന്ന സൂര്യൻെറ ചെഞ്ചുവപ്പേറിയ ആദ്യ കിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുമ്പോൾ വികർഷണം സംഭവിച്ച് ചുവന്ന പട്ടേന്തി നിൽക്കുന്ന ദേവിലേക്ക് പ്രതിപതിക്കുമ്പോൾ ആദിത്യനെ പോലെ അവനും ചുവന്നിരുന്നു... ചെറുപ്രായത്തിൽ കിച്ചു നൽകിയ കുഞ്ഞു വാക തൈ രണ്ടുപേരും കൂടി നട്ടുപിടിച്ചിരുന്നു... ഇന്ന് വൻ വൃക്ഷമായി പൂത്തുലഞ്ഞു നിൽക്കുന്ന ആ വാകതൻ പ്രണയപുഷ്പങ്ങളും അവനിലേക്ക് വർഷിക്കുന്നു.. കൗതുകമേറിയ ആ കാഴ്ചയിൽ സ്വയം മറന്നുകൊണ്ടവൾ അവനിലലിഞ്ഞു നിന്നു...

പൊരുതുന്നതിനിടയിലവൻ കണ്ടിരുന്നു അവനെ തന്നെ സസൂക്ഷ്മം വീക്ഷിക്കുന്ന വെള്ളാരം കണ്ണുകളെ.🙈... അവളീലോകത്തൊന്നുമല്ലെന്ന് അവന് മനസ്സിലായി.. കളരി പ്രാക്റ്റീസ് അവസാനിച്ചു.. രണ്ടു പേരും ആയുധം വച്ച് തൊഴുതു.. മഹി മാമ്മൻ ദേവിനെ നന്നായി പൊക്കുന്നുണ്ട് 😂..അവൻ ചെറു പുഞ്ചിരി സമ്മാനിച്ച് അതെല്ലാം കേട്ടിരുന്നു.. "ഇന്നത്തേക്ക് ഇത് മതി മോൻ ചെല്ല്..പോയി ഫ്രഷായി വാ "(മഹി) "ശരി" തിരിച്ച് ഒരു പുഞ്ചിരി സമ്മാനിച്ച് അവൻ പറഞ്ഞു. മഹി പോയ ശേഷം ദേവിൻെറ നോട്ടം ആ ജനൽ പാളിയിലെത്തി. അവിടെ തന്നെതന്നെ നോക്കി നിൽക്കുന്നു അമ്മു. അവൻെറ നോട്ടമെത്തിയതും അവളൊന്നു ഞെട്ടി. "മ്" അവൻ തലപൊക്കി എന്തെന്ന രീതിയിൽ ആഗ്യം കാണിച്ചു.. "മ്ചും " അവൾ ചുമൽ കൂട്ചി ഇല്ലെന്ന് കാണിച്ച് തിരിഞ്ഞു പോയ്.... അവളുടെ ചമ്മിയ പോക്ക് കണ്ട് അവനിൽ ചിരിപൊട്ടി.. കിച്ചുവിനേറ്റം പ്രിയ്യപ്പെട്ട ആ വാകമരം ദേവിൻെറ മേൽ പുഷ്പങ്ങൾ വർഷിച്ചുകൊണ്ടിരുന്നു... ***************

മുകളിലേക്ക് പോകുകയായിരുന്ന ദേവ് കോണിപടികൾ കയറുന്ന വേളയിൽ കൊലുസ്സിൻെറ ശബ്ദം അവിടമാകെ കേട്ടിരുന്നു.. തലയുയർത്തി മുകളിലേക്ക് നോക്കിയ ദേവ് താഴേക്കിറങ്ങി വരുന്ന അമ്മുവിനെ കണ്ടു.. അവൻ ചുറ്റും നോക്കി ആരും തന്നെയുണ്ടായിരുന്നില്ല. ഒരു കള്ള ചിരി അവൻെറ മുഖത്ത് വിരിഞ്ഞു. 🙈. കോണിപ്പടികളെ നോക്കി ഇറങ്ങി വരുന്ന അമ്മു പെട്ടന്ന് എന്തിലോ തട്ടി നിന്നു... "ഇതെന്താ ചുമരോ 🙄" എന്ന ഭാവത്തിൽ പതിയെ തലയുയർത്തി നോക്കി. മാറിൽ കൈകെട്ടി നിൽക്കുന്ന ദേവിൻെറ നെഞ്ചിൽ തട്ടി നിൽക്കുന്നു അമ്മു.. അവൻെറ ആ നിൽപ്പ് കണ്ട് ആദ്യമൊന്ന് പതറിയെങ്കിലും. പെടാപാടു പെട്ട് മുഖത്ത് അൽപ്പം ഗൗരവം വരുത്തി നിന്നു അവൾ. അവനിൽ യാതൊരു ഭാവമാറ്റവും ഇല്ല. മുഖത്ത് ചെറു പുഞ്ചിരിയുണ്ട് കണ്ണുകൾ അവളെ ഉറ്റു നോക്കുന്നു...

പെട്ടെന്ന് സ്വബോധം വന്ന ദേവ് നോട്ടം മാറ്റി. അവളോട് ചോദിച്ചു.. "തമ്പുരാട്ടിയുടെ മുഖത്ത് ദൈവം ഈ രണ്ട് ഉണ്ടക്കണ്ണും ഫിറ്റ് ചെയ്തു തന്നിരിക്കുന്നതെന്തിനാ.. "എന്നും എന്നെ തട്ടി താഴെയിടാന്ന് വല്ല നേർച്ചയുമുണ്ടോ.. ഹേ" "അ... അത്... പിന്നെ.. " അവൾ വാക്ക്കൾ കൊണ്ട് പരതി.. പെട്ടന്ന് അവനെ തുറിച്ചു നോക്കി ചോദിച്ചു.. "തനിക്ക് നോക്കി നടന്നൂടെ.." തൻെറ മുഖത്തുമുണ്ടല്ലോ കണ്ണ് "😏(അമ്മു) "😡എങ്ങനേ..... " എന്നും ചോദിച്ച് അവൻ അവളിലേക്ക് ഓരോ ചുവടുകളായി വച്ചു. അമ്മു അവൻെറ വരവിനനുസരിച്ച് പുറകിലേക്ക് പടികൾ ഓരോന്നായി കയറി.. "താ... താനെവിടേക്കാ ഇടിച്ചു കയറി വരുന്നേ.....നിൽക്ക് നിൽക്കാൻ" ഒരു ചുവടു കൂടെ പുറകിലേക്ക് വച്ച് അവൾ ഇടറിയ സ്വരത്തോടെ പറഞ്ഞൊപ്പിച്ചു.. അവൻെറ കണ്ണുകളിലെ തീക്ഷ്ണതയെ നേരിടാനാവാതെ അവളുടെ മുഖം അവളറിയാതെ ചുമന്നു വന്നു..

അടുത്ത സ്റ്റെപ്പ് മുകളിലേക്ക് കയറിയതും കാലിടറി അമ്മു പുറകിലേക്ക് വേച്ചു പോയ്.. എന്നാൽ വീഴാനാഞ്ഞ അവളെ ദേവ് അവൻെറ വലതുകയ്യാൽ അരയിലൂടെ താങ്ങി നെഞ്ചോട് ചേർത്തു പിടിച്ചു.. അവൻെറ വലിയുടെ ആഘാത്തതിൽ അവളുടെ കൈകൾ അവൻെറ നഗ്നമായ നെഞ്ചിൽ പതിഞ്ഞു. തൻെറ കൈകൊണ്ട് പതിയെ അവനെ തള്ളിയതിൻെറ ഫലമായി നേരിയ അകലമവൾ അവനിൽ നിന്നും സൃഷ്ടിച്ചു... എന്നാൽ ദേവിൻെറ കൈകൾ അവളുടെ അരയിൽ മുറുകിയതും,ഉള്ളിലൂടെ ഒരു കാളൽ കടന്നുപോയി. അവളൊന്നു പൊള്ളിപിടഞ്ഞു കൊണ്ട് മുഖമവന് നേരെ ഉയർത്തി.തീക്ഷ്ണമേറിയ അവൻെറ കരുനീലകണ്ണുകൾ അവളുടെ കണ്ണുകളിൽ കൊരുത്തു വലിച്ചു. പ്രതികരിക്കാനായി സ്വരം പോലും അവളെ ചതിച്ചിരുന്നു... മൊഴിഞ്ഞിരുന്ന വാക്കുകൾ മുറിഞ്ഞ് മുറിഞ്ഞ് പുറത്തേക്ക് വന്നു.. പകുതിയും കാറ്റായിരുന്നു... (Like..... 🙊ക...... ഖ... ഗ... ജ.. ഡ) അവളുടെ ചേഷ്ട്ടകൾ കണ്ട് ചിരി പൊട്ടിയ ദേവ് അവളിൽ നിന്നും കൈ വിട്ടു.

"നീയെന്താ അക്ഷരമാല ചൊല്ലി പടിക്കുവാണോ ..ഹേ " അവൻ വിട്ടപ്പോഴാണ് അവൾക്ക് ശ്വാസം പോലും വീണത്. വിയർത്തു കുളിച്ചു നിൽക്കുന്നു അമ്മു. "നോക്കി നടക്കാൻ പടിക്ക് ആദ്യം.. തുള്ളി ചാടി ഓടിവരുക, എന്നെ ഇടിച്ചു താഴെയിടുക, അഥവാ പിടിച്ചു നിർത്തിയാൽ മുഖത്ത് നോക്കി നിക്കുക നീയെന്താ ഹിന്ദി സീരിയലിന് പടിക്കുവാണോ "🤭🤭 ദേവ് ചിരിയടക്കി പിടിച്ച് അൽപ്പം ഗൗരവത്തിൽ ചോദിച്ചു.. അവൻെറ ചോദ്യങ്ങൾ കേട്ട് അമ്മുവിൻെറ കണ്ണുകൾ പുറത്തേക്ക് തള്ളി. "ങേ 🙄🙄" അവളുടെ മുഖം കൂർത്തു വന്നു.. താൻ പറയുന്നത് കേട്ടാ ഞാനെന്തോ തന്നെ തട്ടിയിടാനും തൻെറ തിരുമോന്ത കാണാനും മനപ്പൂർവ്വം ചെയ്യുന്ന പോലെ തോന്നുമല്ലോ.😬😏. "ആ... അല്ലെന്ന് ആര് കണ്ടു . അവൻ മറ്റെങ്ങോട്ടോ നോക്കി പറഞ്ഞു.. ഇടം കണ്ണിട്ട് അവളെയും നോക്കുന്നുണ്ട്. ഒരുത്തി മുന്നില് കലി കയറി പല്ലും കടിച്ച് നിൽക്കുന്നു.. അയ്യേ.... 😬😬😬...നോക്കാൻ പറ്റിയ മൊതല്... എന്നും പറഞ്ഞ് അവൾ അവനെ അടിമുടി നോക്കി..

പുച്ഛം വാരി വിതറി അവൾ അവനോടായി ചോദിച്ചു. "തനിക്ക് നാണമുണ്ടോ ഒരു പെൺകുട്ടിയുടെ അടുത്ത് ഇങ്ങനെ ഷർട്ട് ഇടാതെ വന്ന് നിക്കാൻ... ഹും" എന്നും പറഞ്ഞ് അവൾ മുഖം വെട്ടിച്ചു അത് കേട്ടതും അവൻ മുഖത്ത് നാണം വരുത്തി അവളെ നോക്കി വല്ലാത്ത ഭാവത്തോടെ നിന്നു.. അത് കണ്ടു അമ്മു... ഇയാളിതെന്ത് തേങ്ങയാ കാണിക്കുന്നേ 🙄 എന്ന ഭാവത്തിൽ നോക്കിയതും. ദേവ് ഒരു കൈകൊണ്ട് മുഖം പൊത്തി, "നീയെന്തിനാ പെണ്ണേ അങ്ങോട്ടൊക്കെ നോക്കുന്നേ... 🙈.നിക്ക് നാണം വരും " എന്ന് പറഞ്ഞതും., അമ്മു 🙄🙄😬😬👈 "അയ്യേ "🙊...😶 എന്നും പറഞ്ഞ് അവനെ മറി കടന്ന് പോകാനൊരുങ്ങി ഒരു ചുവട് വച്ചതും അവൻ അവളുടെ കൈകളിൽ പിടിച്ച് വലിച്ച് തന്നോടടിപ്പിച്ചു. വീണ്ടും അരയിലൂടെ ഇരു കൈകൾകൊണ്ടും ചുറ്റി പിടിച്ചു അവളോട് ചേർന്നു നിന്നു.

അവൻെറ ആ പ്രവൃത്തിയിൽ പകച്ചു പണ്ടാറടങ്ങി നിൽക്കുന്ന അമ്മു. ഒരു നിമിഷം സ്റ്റക്കായി നിന്നതും.. ദേവ് അവളുടെ കാതോരം വന്ന് പതിയെ പറഞ്ഞു, എടി കൊച്ചേ... നീ വീണോ.. പക്ഷേ എൻെറ മുമ്പില് മാത്രമായിരിക്കണം. നിന്നെ താങ്ങാൻ ദേ ഈ രണ്ടു കൈകൾ ദാരാളം..പക്ഷേ നോക്കി കൺട്രോള് കളയരുത് 🙈...അന്നത്തെ പോലെ ഞാൻ വല്ലതും ചെയ്ത് പോയ .പിന്നെ നിന്ന് തുള്ളിയിട്ട് കാര്യമില്ല.. എന്നു പറഞ്ഞതും ഞെട്ടി പണ്ടാറടങ്ങി നിന്നു അമ്മു. 🙊. അവളുടെ നോട്ടം കണ്ട് അവൻ അവളിലേക്ക് മുഖമടിപ്പിച്ചു.. അവൻെറ നിശ്വാസമേറ്റതും ശ്വാസമെടുക്കാൻ പോലുമാകാതെ പകച്ചു പോയ് അവൾ.. പ്രോപ്പർട്ടി എൻെറയാണേലും സ്വന്തമാക്കാതെ വല്ലതുമൊക്കെ ചെയ്തുപോകുന്നത് തെറ്റല്ലേ പെണ്ണേ... എന്ന് പതിഞ്ഞ സ്വരത്തിൽ അവളുടെ കാതോരം പറഞ്ഞ് ഒന്ന് മുഖമുയർത്തി, അവളുടെ മിഴിച്ചു നിൽക്കുന്ന കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു,

*ഒത്തിരി ഇഷ്ടാാ.. നിന്നെ.. ഒരുപാടൊരുപാട് ,I Love you AMMU * എന്നും പറഞ്ഞതും , കേട്ടത് വിശ്വസിക്കാനാകാതെ തറഞ്ഞു നിന്നഅമ്മുവിനെ, ഒന്നൂടി തന്നോടടുപ്പിച്ചതും ഞൊടിയിടയിൽ അവൻെറ അധരവും താടി രോമങ്ങളും അവളുടെ കവിളിൽ പതിഞ്ഞു. 🙈 അവൻെറ പിടിയിൽ നിന്നും കുതറിയ അമ്മുവിനെ പതിയ അവൻ തന്നെ മോചിപ്പിച്ചു... അൽപ്പം വിട്ടു നിന്ന് അവളെ നോക്കി ആർദ്രമായ് പുഞ്ചിരിച്ചു ഒരു സൈറ്റ് അടിച്ച് കൊടുത്തു അവൻ മുകളിലേക്ക് പോയി.. അവൻ പോയതു പോലും അറിയാതെ കവിളിൽ കയ്യും വച്ച് തരിച്ചു നിൽക്കുകയാണ് അമ്മു. .. ഉറക്കമണീറ്റ് വന്ന മാമ്മ കാണുന്നത് സ്റ്റയറിൽ കവിളിൽ കയ്യും വച്ച് സ്റ്റാച്യൂ ആയി നിൽക്കുന്ന അമ്മു വിനെയാണ്.. ങേ 🙄🙄...അമ്മൂട്ടിക്ക് എന്തു പറ്റി.. കാക്ക മലർന്നു പറന്നോ...

അദ്ദേഹം പുറത്തേക്ക് മിഴികൾ പായിച്ച് നോക്കി... ഉച്ചയായാലും എണീക്കാത്ത കൊച്ചാ ഇന്നിതാ നേരത്തെ ഉണർന്ന് നിൽക്കുന്നു... "അമ്മൂ ......നീയെന്താ നോക്കി നിക്കുന്നേ.. " അദ്ദേഹത്തിൻെറ ചോദ്യത്തിൽ ഒന്നു ഞെട്ടിയ അമ്മു, അ.. അത്.... ദത്... ഒന്നൂല്ല.... എന്ന് പറഞ്ഞ് മുറി ലക്ഷ്യം വച്ച് ഒറ്റ ഓട്ടമായിരുന്നു.. അവളുടെ ഓട്ടം കണ്ട് 🙄👈ഇങ്ങനെ നിൽക്കുന്നു മാമ്മ.... ഈ കൊച്ചിനിതെന്തു പറ്റി 🙁..ഇനി വല്ലോം കണ്ട് പേടിച്ചോ..... എന്നും പറഞ്ഞ് അദ്ദേഹം പോയി.... ************** മുറിയിലെത്തിയ അമ്മു സ്വബോധം വീണ്ടെടുത്തു.. നെഞ്ചത്ത് കയ്യും വച്ച് ശ്വാസംനീട്ടി വിട്ടു.. 😬😬😬😬പോക്കാച്ചിടെ മനസ്സിലിരുപ്പ് ഇതായിരുന്നല്ലേ...

. അയാളുടെ ഒരു എെ ഡബ്ലിയു 😬😬😬....😡..കാണിച്ചു തരാം ഞാൻ.... ഉമ്മിക്കാൻ നടക്കുന്നു.. ഉമ്മച്ചൻ... അവൾ കവിളിൽ കൈ വച്ച് അവൻ ഉമ്മ വച്ച സീൻ ഒന്നൂടി ഓർത്തു നോക്കി.. 🙁🙁....😬😬😬😬..... പോക്കാച്ചി... നീ ഇവിടെ നിന്ന് ഓടും.. അല്ലേൽ ഓട്ടിക്കും ഞാൻ....നോക്കിക്കോ... 😡😡😡... 😏😏😏😏അമ്മൂനോടാ കളി... എന്നും പറഞ്ഞ് മനസ്സില് ഓരോ പണികൾ കരുതികൂട്ടി അവൾ ആലോചിച്ചു കൊണ്ടിരുന്നു..............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story