വാകപ്പൂവ്: ഭാഗം 20

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

പോക്കാച്ചി... നീ ഇവിടെ നിന്ന് ഓടും.. അല്ലേൽ ഓട്ടിക്കും ഞാൻ....നോക്കിക്കോ... 😡😡😡... 😏😏😏😏അമ്മൂനോടാ കളി... എന്നും പറഞ്ഞ് മനസ്സില് ഓരോ പണികൾ കരുതികൂട്ടി അവൾ ആലോചിച്ചു കൊണ്ടിരുന്നു..... ************** ദേവ് അവളോട് ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ വല്ലാത്ത ആശ്വാസം അവനെ വന്ന് പൊതിഞ്ഞു. "അവളുടെ കുറുമ്പുകളും കുസൃതികളുമെല്ലാം എനിക്ക് മാത്രമായി സ്വന്തമാകണം. " നീ എൻേറതാണെന്ന് നീ എൻെറ അരുകിൽ വരുമ്പോഴൊക്കെ എൻെറ ഉൾ മനസ്സ് എന്നോട് പറയുന്ന പോലെ.. നിൻെറ സാന്നിധ്യം അറിയുമ്പോൾ നിന്നിലേക്ക് ചേരാൻ എൻെറ ഹൃദയം തുടികൊട്ടുന്നു. ആ തുടിപ്പിൻെറ വേഗതയേറുന്നു... ഇത് എല്ലാമെന്തുകൊണ്ടാണെന്നെനിക്കറിയില്ല പക്ഷേ നിന്നെ എനിക്ക് വിട്ടു കളയാനാകില്ല അമ്മു. നീ എനിക്ക് സ്വന്തം.. ഈ ദേവിന് മാത്രം " ഓരോന്ന് ചിന്തിച്ച് കൂട്ടി അവൻ ഫ്രഷ് ആവാൻ പോയി.... ************* ഇന്ന് കോളേജുള്ള ദിവസമാണ്.എത്രേം പെട്ടെന്നു റെഡിയാവണം ഇല്ലേൽ വൈകിയാ ആ മീനു കിടന്നു കാറാൻ തുടങ്ങും. എന്നും പറഞ്ഞ് അമ്മു ശര വേഗത്തിൽ കുളിച്ചു മാറ്റി ഫുഡ് കഴിച്ചു ഇറങ്ങി.. " അപ്പച്ചീ ,മാമ്മാസ് ഞാനിറങ്ങുവാ. അപ്പൊ ശരി" "ആ സൂക്ഷിച്ച് പോകണംട്ടോ"..മഹി എന്നും പറഞ്ഞ് തിരിയവേ കുളിച്ച് മാറ്റി വരുകയായിരുന്ന ദേവിനെ കണ്ടു. അവൻ താഴേക്കിറങ്ങി വന്നതും പോകാനൊരുങ്ങി നിൽക്കുന്ന അമ്മുവിനെ കണ്ടു. "അല്ല അമ്മു കോളേജിലോട്ടല്ലേ ഞാനും അങ്ങോട്ടാ .വിരോദമില്ലേൽ ഞാൻ കൊണ്ടാക്കാം അങ്കിളേ."...

ദേവ് അത് കേട്ട് ഞെട്ടിയ അമ്മു തിരിഞ്ഞു രൂക്ഷമായി നോക്കി. അതിനവൻ ഒന്ന് സൈറ്റടിച്ച് കൊടുത്തു. "അങ്ങേരുടെ കൂടെ എൻെറ പട്ടി പോകും"എന്ന് മനസ്സിൽ പറഞ്ഞു. അവളിറങ്ങിയില്ലേ.. മോനാണേൽ ഒന്നും കഴിച്ചിട്ടില്ലല്ലോ.. വന്ന് കഴിക്ക് എന്നിട്ട് രണ്ടു പേരും ഒരുമിച്ചു പൊക്കോ.. അല്ലേലും ഇവളെ ബസ്സില് വിടാൻ പേടിയ. വല്ല പ്രശ്നവും ഉണ്ടാക്കി കൊണ്ടുവരും..... (അപ്പച്ചി) അമ്മു ദേവ് വരുന്നവര വൈറ്റ് ചെയ്യ്.. എന്നു പറഞ്ഞു മുഴുവനാക്കും മുന്നേ, പറ്റില്ല.. നിക്കിന്ന് നേരത്തേ പോകണം. മീനുന് വയറിളക്കാ 😔അവളെയും കൂട്ടണം. പാവല്ലേ അവള് ഈ അവസ്ഥയിൽ എങ്ങനെയാ ഞാൻ അവളെ വിട്ടിട്ട് പോകുവാ... ഞാനിറങ്ങുവാ.. എന്നും പറഞ്ഞ് ഒറ്റ ഓട്ടായിരുന്നു..ഓടുന്നതിനിടയിൽ പത്രമെടുത്ത് അകത്തേക്ക് വരുന്ന മാമ്മയെയും തട്ടിയിട്ടു. "അയ്യോ😵"....മാമ്മ സോറി.. മാമ്മെ കണ്ടില്ല..അപ്പച്ചീ മാമ്മെ പെറുക്കിക്കോ എന്നു വിളിച്ച പറഞ്ഞ് ഓടി.. അപ്പച്ചി വന്നു നോക്കുമ്പോൾ മൂടും കുത്തി വീണു കിടക്കുന്ന മാമ്മയെ കണ്ടു .അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു നേരെ നിർത്തി.. എടി ദേവി... അമ്മു എന്തിനാ ഇങ്ങനെ ഓടുന്നേ.. എൻെറ നടു. ഓ.. അവൾടെ കൂട്ടികാരിക്ക് വയറിളക്കാത്രേ... അതിന് ഓടിയതാ.. അതിനിവളെന്തിനാ ഓടുന്നേ 🤔🤔..

ഹാ.. അവിടെ നിക്കാതെ വേഗം അകത്തോട്ടു വാ മനുഷ്യാ... ഹാ.. ദാ.. വരുന്നു... അമ്മു വിൻെറ കാട്ടിക്കൂട്ടൽ കണ്ട് ദേവിന് ചിരി വന്നു.. എസ്കേപ്പ് ആകുവല്ലേ കാണിച്ചു തരാം എന്നും പറഞ്ഞ് അവൻ ഫുട് അടിക്കാൻ തുടങ്ങി.. പുറത്തേക്കിറങ്ങിയ അമ്മു ഒന്ന് ദീർഘ നിശ്വാസം വിട്ട് ഗേറ്റിന് പുറത്തു അകത്തേക്ക് നേക്കി.അവിടെ കണ്ട കാഴ്ചയിലെന്തൊക്കെയോ ചിന്തിച്ചു കൂട്ടി അകത്തേക്ക് കയറി.. ക്ലാ ക്ലാ ക്ലീ ക്ലി ക്ലൂ ക്ലൂ കൃ.. ദേ കാർപോച്ചിലൊരു തിളങ്ങുന്ന ബുള്ളെറ്റ്. ബുഹഹഹഹഹ 😆 ഇന്നതിൻെറ അവസാനം. അമ്മുനെ കേറ്റാൻ നീ ആയിട്ടില്ല ബുള്ളൂ.. നിൻെറ തിളക്കം മാറ്റിത്തരാട്ടോ.. 😎എന്നും പറഞ്ഞ് അതിനടുത്തേക്ക് പതിയെ പോയി.. അത് ദേവിൻെറ ബുള്ളെറ്റ് ആയിരുന്നു. അമ്മു ഒരു തടി കഷ്ണം എടുത്ത് ഹെഡ്ലൈറ്റിലേക്ക് ഓങ്ങിയടിച്ചു. ബുഹഹഹഹ 😆 ങേ.. 🙄ഇതെന്താ പൊട്ടാത്തേ... എന്നും പറഞ്ഞ് വീണ്ടും അടിച്ചു അമ്മുവിൻെറ അടിയിൽ ഹെഡ്ലൈറ്റിന് ഒന്നും പറ്റിയില്ല അൽപ്പം സ്ക്രാച്ച് വന്നു എന്നല്ലാതെ കാര്യമായി നശിപ്പിക്കാനായില്ല എന്നത് അവൾക്ക് കലിയായി.. 😬😬😬ഈ പണ്ടാരമെന്താ പൊട്ടാത്തെ.. അവൾ ദേഷ്യത്തിൽ തടി കഷ്ണം ദൂരേക്ക് വലിച്ചെറിഞ്ഞു. പോകാനൊരുങ്ങി തിരിഞ്ഞതും.. ഓൺ ദ സ്പോട്ടില് അറ്റൻഷനടിച്ചു നിന്നു.. മുന്നില് ഒരു സഖാവ് മാറിൽ കൈ പിണച്ച് കട്ടകലിപ്പിൽ നിൽക്കുന്നു. അമ്മു Tom and Jerry Yile ജെറിയെ പോലെ നിഷ്കു ഭാവത്തിൽ നിന്നു. പതിയെ അവനെ മറികടന്ന് "ഞാനീ നാട്ടുകാരിയേയല്ല "എന്ന ഭാവത്തിൽ നടക്കാനൊരുങ്ങവേ, ടീ..... 😠😠😠

എന്ന വിളിയിൽ തറഞ്ഞു നിന്നുപോയ്. പതിയെ തല തിരിച്ചു ദേവിനെ നോക്കി. ൻറപൊന്നോ.. അമ്മാതിരി കലിപ്പ്.. 🙁🙁 നിലത്തോട്ട് നോക്കി നിൽക്കുന്ന അമ്മുവിൻെറ അടുത്തേക്ക് നടന്നടുത്ത്. അവൻ മുന്നിൽ കൈകെട്ടി നിന്നു.. "എന്തേ.... പൊട്ടിയില്ലേ... 🤨🤨🤨" അതിനവൾ തലയുയർത്തി നിഷ്കു ഭാവത്തില് നിന്നതും. അയ്യോ.. എന്താ ഭാവം.. കുരുട്ടടക്ക..എന്തിനാടി നീ എൻെറ ബൈക്കിനിട്ടടിച്ചത്.. ഹേ..." 'പൊട്ടിക്കാൻ അല്ലാതെന്തിന് "എന്നാ മനസ്സിൽ പറഞ്ഞു.കലിപ്പിട്ട് പോകാനൊരുങ്ങിയതും അവനവളെ കൈകളിൽ പിടിച്ചു വച്ചു. എങ്ങോട്ടാ.. ഇത്രേം ചെയ്ത സ്ഥിതിക്ക് നീ ഇന്ന് എൻെറ കൂടെ കോളേജിലോട്ട് വരും... അല്ലേൽ നീ എൻെറ വണ്ടിയടിച്ച് പൊട്ടിക്കാൻ നോക്കിയ കാര്യം ഞാൻ വീട്ടില് പറയും..... വേണോ.... 🤨🤨🤨 തൻെറ കൂടെ എൻെറ പട്ടിവരും..😏😏😏 എന്നു പറഞ്ഞ് തിയാനൊരുങ്ങവേ, അതു വഴി വന്ന അപ്പച്ചി, ഹാ നീയിത് വരെ പേയില്ലേ പെണ്ണേ, എന്ന് അമ്മുവിനെ നോക്കി ചോദിച്ചതും, ദേവ്, അത് ആൻറി അമ്മു എന്നെ വെയിറ്റ് ചെയ്തതാ ☺.. ആഹാ.. അപ്പൊ വയറിളകിയ കൊച്ചോ.. എന്ന് അമ്മൂനെ നോക്കി ചോദിച്ചതും, അവൾ എന്തെങ്കിലും പറയും മുന്നേ ദേവ് ഇടയിൽ കയറി, അവളിന്ന് ലീവാ പോലും.. 😁 എന്ന് പറഞ്ഞതും അമ്മു കട്ടക്കലിപ്പിൽ ദേവിനെ നോക്കി.

അതിനവനൊന്ന് പുച്ഛിച്ച് കൊടുത്തു 😏😏😏.... ഹാ... എന്നാ ശെരി.. സമയം വൈകിക്കാതെ വേഗം ചെല്ലാൻ നോക്ക് മക്കളേ... ദേവ് ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്തു അമ്മുവിന് മുന്നിൽ നിർത്തി.. അവൾ പല്ലും കടിച്ച് 😬😬😬നിക്കുന്നു... അമ്മൂ നി ഇത് എന്ത് നോക്കി നിക്കുവാ.. അവനെ കൂടി വൈകിക്കല്ലേ.. വേഗം കേറ്.. (അപ്പച്ചി) "അപ്പച്ചി ....അത് പിന്നെ.... " അവള് പറയും മുന്നേ അപ്പച്ചി അവളെ നിർബന്ധിച്ച് കേറ്റി.. റ്റാറ്റാ കൊടുത്തു അകത്തോട്ട് പോയി... സൈട് മിററിലൂടെ ദേവ് നോക്കിയതും മുഖവും വീർപ്പിച്ചിരിക്കുന്ന അമ്മുവിനെ കണ്ടതും അവന് ചിരി പൊട്ടി.. അവൻെറ ആക്കി ചിരി കേട്ട് അമ്മുന് കലികയറി.. അവൾ മുഖം വെട്ടിച്ച് ആർക്കോ വേണ്ടി ഇരുന്നു.... അവൻ അവളേയും കൊണ്ട് കോളേജ് ലക്ഷ്യം വച്ച് ബുള്ളെറ്റ് പറപ്പിപ്പിച്ചു.. കുടു.. കുടു.. കുടു.. കുടു.... *************** കോളേജ് ഗേറ്റ് കടന്നു ചെന്ന ബുള്ളെറ്റ് പാർക്കിംങ് ഏരിയയിൽ എത്തി. അവിടെ കാറിൽ നിന്നും ഇറങ്ങി വരികയായിരുന്നു ശ്രീയും വരുണും. ദേവിനോടൊപ്പം അമ്മുവിനെ കണ്ടതും ശ്രീയുടെ കണ്ണുകളിൽ കോപാഗ്നി ജ്വലിച്ചു. അവൾ വരുണിൻെറ കയ്യിൽ മുറുക്കി കൊണ്ടിരുന്നു.. അവളിലെ ഭാവമാറ്റം വരുണിനേയും പക യിലാഴ്ത്തി.. വണ്ടി നിർത്തേണ്ട താമസം അമ്മു ചാടിയിറങ്ങി ഓടാൻ തുടങ്ങുമ്പോഴേക്കും ദേവ് അവളെ വലിച്ച് തന്നോടടിപ്പിച്ചു. ഹാ...

എങ്ങോട്ടാ ചാടി തുള്ളി പോകുന്നേ.. നിക്ക്.. എന്നും പറഞ്ഞ് അവളുടെ കൈകളിൽ പിടുത്തമിട്ടു.. 😬😬😬വിടടോ പോക്കാച്ചി.. എന്നെ തൊട്ടാ തൻെറ കയ്യ് ഞാൻ വെട്ടും. 🙄🙄🙄......ദേവ് എന്ന് പറഞ്ഞതും ഓൺ ദ സ്പോട്ടില് അവൻ കൈ വിട്ടു.. 😁 തിരിഞ്ഞോടിയ അമ്മു.. അതേ വേഗത്തിൽ പാഞ്ഞ് വന്ന് അവൻെറ നടുമ്പുറം നോക്കി നല്ല അടാറ് തല്ല് വച്ച് കൊടുത്തു... അപ്രകീക്ഷിതമായതിനാൽ ദേവിൻെറ കണ്ണിലൂടെ പൊന്നീച്ച പാറി... ലെ ദേവ് :🙄ഇതെന്തിൻെറ കുഞ്ഞാണോ എന്തോ. ഇതെല്ലാം കാണവേ ശ്രീലക്ഷ്മി ഉറഞ്ഞു തുള്ളി പോയി... ശ്രീ.... നിക്ക്... നീ എങ്ങോട്ടാ.. പുറകിലൂടെ വരുൺ വിളിച്ച് ചോദിച്ചു.. എനിക്ക് പറ്റില്ല ഏട്ടാ.. എൻെറ ദേവിൻെറ കൂടെ അവള്...ഇല്ല... ഞാനിതിന് സമ്മതിക്കില്ല... അവൻ എൻെറയാ... എനിക്ക് വേണം.. ഇവളെ കൊല്ലണമെനിക്ക്.. ഒരിക്കലും വിട്ടു തരില്ല ഞാനെൻെറ ദേവിനെ നിനക്കെന്നല്ലാ ആർക്കും.. ശ്രീയുടെ കണ്ണുകൾ ചുവന്നു തുടുത്തു. അമ്മുവിനോടുള്ള പക അതിലെരിഞ്ഞു തുടങ്ങി.. അവളെ ചേർത്ത് പിടിച്ച് വരുൺ.. അവൾക്കാശ്വാസമേകി.. ശ്രീ.. നീ വിഷമിക്കണ്ട.. ഇവളെ ഒതുക്കുന്ന കാര്യം ഞാനേറ്റു..ഇനിയവൾ നിനക്ക് എതിരേ വരില്ല ശ്രീ... 😏😏..ദേവ് തന്നെ വെറുക്കും അവളെ.. നീ കണ്ടോ... 😏😏😏...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story