വാകപ്പൂവ്: ഭാഗം 22

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അയാളുടെ കാമക്കണ്ണുകൾ അവളുടെ മേനിയാകെ പരതി നടന്നു..ക്രൂരമായ ചിരിയോടെ അയാളവളെ വലിച്ചിഴച്ച് ചുമരോട് ചേർത്തു നിർത്തി.... ആഹ്.... വിട്.... എന്നെ... വിട്... ഒന്നും ചെയ്യല്ലേ.... അവൾ കണ്ണീരോടെ അവനു മുന്നിൻ കേണപേക്ഷിച്ചു... അപ്പോഴേക്കും അവനവളുടെ വായ ഇറുകെ പൊത്തിപിടിച്ചു.. ശബ്ദം ഉണ്ടാക്കിയാൽ നിൻെറ ശവം പോലും കിട്ടില്ല... നീയൊക്കെ കളിച്ചത് ഈ ശ്യാമിനോടാ... വെറുതെ വിടില്ല നിന്നേയും പിന്നെ അവളേയും.. അവൻ ക്രൂരമായി ചിരിച്ചു...മീനു പേടികൊണ്ട് വിറച്ചു.. അവനപ്പോഴേക്കും അവളേയും വലിച്ച് റീടിംങ് റൂമിനകത്തേക്ക് കയറ്റി... അവളെ പിടിച്ച് തള്ളി... തള്ളിയ ആഘാതത്തിൽ മീനു നിലത്തേക്ക് വീണു.. നെറ്റി പൊട്ടി രക്തം വന്നു... അവൾ നിലത്തു നിന്ന് എഴുന്നറ്റ് ഓടാനൊരുങ്ങവേ അവൻ അവളെ കടന്നു പിടിച്ചു.. മീനു കുറതികൊണ്ടിരുന്നു.... വിട്... എന്നെ... പ്ലീസ്... ഞാനെന്തു തെറ്റാ ചെയ്തത്. എന്തിനാ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നേ....മീനു നിറമിഴികളോടെ അവൻെറ കൈക്കുള്ളിൽ കിടന്ന് തേങ്ങി... 😏..

.നീ എന്താ ചെയ്യുന്നോ.... അവനൊന്ന് ചിരിച്ചു.. ശേഷം അവൻ അവളുടെ താടിക്ക് കുത്തിപിടിച്ച് ശക്തിയായി മുറുക്കി... ആാഹ്.. മീനു വേദനകൊണ്ട് പുളഞ്ഞു... നിനക്കറിയില്ലേ.. നീ എന്താ ചെയ്തേന്ന് ..ഹേ... 😏😏....നീയും പിന്നെ അവളും കാരണല്ലേ അന്ന് ദേവ് എന്നെ അടിച്ചത്... എല്ലാർക്കുമുന്നിലും എന്നെ അവൻ അപമാനിച്ചത് നിനക്കൊക്കെ വേണ്ടിയല്ലേ..... എന്നിട്ട് നിന്നെ ഞാൻ വെറുതെ വിടുവോ 😏....ഇന്ന് നീ.. നാളെ അവൾ.. ആ അമ്മു.... വിടില്ല ഒന്നിനെയും.. ശ്യാം പറഞ്ഞു നിർത്തിയതും കേട്ടതൊന്നും വിശ്വസിക്കാനാകാതെ മീനു തറഞ്ഞു നിന്നു.. അപ്പൊ... ദേവേട്ടൻ എനിക്ക് വേണ്ടിയാണോ അന്ന് ശ്യാമിനെ അടിച്ചത്.. ഞാൻ കരുതിയത് വേറെ എന്തെങ്കിലും പ്രശ്നം ആവൂന്നാണല്ലോ...എൻെറ കൃഷ്ണാ... എന്താ ഇത്..എന്നെ ശ്യാം ഉപദ്രവിച്ച കാര്യം ദേവേട്ടൻ എങ്ങനെ അറിഞ്ഞു....

എൻെറ ദൈവമേ... എന്നെ രക്ഷിക്കണേ... മീനു മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ.. ശ്യാം അവളുടെ മുടിക്ക് കുത്തിപ്പിടിച്ചു... ആാാഹ്...... ശബ്ദം ഉണ്ടാക്കിയാൽ കൊന്നു കളയും പന്നി.. ശ്യാം അവളുടെ മുഖത്തിനടിത്തേക്ക് വന്നു ശാസന രൂപത്തിൽ പറഞ്ഞു.. വിട്.... എന്നെ ഒന്നും ചെയ്യല്ലേ... അന്ന് ഞാനല്ല... ദേവേട്ടനോട് ഞങ്ങളൊന്നും അറിയിച്ചില്ല... എന്നെ ഉപദ്രവിക്കല്ലേ... 😏😏........നിന്നെ ഉപദ്രവിക്കില്ല.. സ്നേഹിക്കുകയേ ഉള്ളൂ... നിന്നേയും അവളേയും. . എന്ന് പറഞ്ഞ് അവൻ അവളുടെ ദാവണി ഷോളിൽ പിടിമുറുക്കി.... മീനു കരഞ്ഞു കൊണ്ട് ഷാൾ വിടുപ്പിക്കാൻ നോക്കി... അവനപ്പോഴേക്കും അത് വലിച്ചെടുത്തിരുന്നു... ദാവണി ഷോൾ കൈകളിൽ ചുരുട്ടി പിടിച്ച് അവൻ ക്രൂരമായി ചിരിച്ചു. അവളുടെ അടുത്തേക്ക് നടന്നു കൊണ്ടിരിക്കുന്നു..

മീനു കൈകൾ കൊണ്ട് ശരീരം മറച്ചു പിടിച്ചു ...ഉറക്കേ നിലവിളിച്ചു.. പക്ഷേ ആരും തന്നെ ഉണ്ടായിരുന്നില്ല അവിടെ.. അവൻെറ നിശ്വാസം അവളുടെ കഴുത്തിലേറ്റതും അവളവനെ തള്ളിയിട്ട് വാതിൽ തുറന്നോടി... ശ്യാം അതി വേഗതയോടെ അവൾക്കുപുറകേയും... മീനു ലൈബ്രറിയുടെ വാതിലിനടുത്തെത്തിയതും അത് പുറത്തു നിന്ന് ലോക്ക് ചെയ്തിരിക്കുകയായിരുന്നു.. അത് അവൾക്ക് തുറക്കാനായില്ല... അവൾ പുസ്തകം അടുക്കി വച്ചിരുന്ന ഒരു ഷെൽഫിനു പുറകിൽ നിന്നു... കിതച്ചു വരുന്ന ശ്വാസങ്ങളെ കൈവച്ച് തടഞ്ഞു നിശബ്ദം തേങ്ങി കൊണ്ടിരുന്നു... എന്നാൽ ശ്യാമവളെ വലിച്ചെടുത്ത് ഇരു കരണത്തും മാറി മാറി അടിച്ചു... നുരഞ്ഞു പൊന്തിയ ദേഷ്യത്തോടെ അടിച്ചതും അവൾ പുറകിലേക്ക് ശക്തിയായി തെറിച്ചു വീണു... അവൾ നിലം പതിക്കും മുന്നേ ഇരു കൈകൾ അവളെ താങ്ങി പിടിച്ചിരുന്നു...

മിഴികളുയർത്തി നോക്കിയതും മീനു കണ്ടിരുന്നു കണ്ണുകളിൽ കോപം നിറച്ച് മുഷ്ടി ചുരുട്ടി പിടിച്ചു നിൽക്കുന്ന സിദ്ദുവിനെ... അവൻെറ കൈ ഞരമ്പുകൾ പുറത്തേക്ക് കാണും വിധം വലിഞ്ഞു മുറുകിയിരുന്നു... തൻെറ മുന്നിൽ നിൽക്കുന്ന സിദ്ദുവിനെ കാണവേ ശ്യാം ഞെട്ടി വിറച്ചു... അവനറിയാതെ അവൻെറ ചൊടികൾ പതിയെ വിറച്ചു.. സ്വബോധത്തിലേക്ക് വന്ന മീനു ഇരുകൈകൾ കൊണ്ടും ദേഹം പൊതിഞ്ഞു പുടിച്ചു..അത് കാണവേ സിദ്ദു അവൻെറ ജാക്കറ്റ് അഴിച്ച് അവൾക്ക് കൊടുത്തു.. നിലത്തു കിടന്ന ദാവണി ഷാളും അവൾക്ക് നൽകി പേകാനാംഗ്യം കാണിച്ചു.. ശേഷം ശ്യാമിനു നേരെ തിരിഞ്ഞു.. മുഖത്ത് പുച്ചം നിറച്ചു നിക്കുന്ന ശ്യാമിനേ കാണവേ അവൻെറ ദേഷ്യം ഇരട്ടിയായി വർദ്ദിച്ചു.... സിദ്ദു അവൻെറ നെഞ്ചത്ത് ആഞ്ഞു ചവിട്ടി...

അതിൻെറ ആഘാതത്തിൽ അവൻ തെറിച്ചു വീണു തല ഷെൽഫിലിടിച്ച് രക്തം ഒഴുകി.. നിലത്തു കിടന്ന അവനെ വലിച്ചെഴുന്നേൽപ്പിച്ച് ഇടം വലം നോക്കാതെ മുഖത്തിനിട്ട് പഞ്ച് ചെയ്തു സിദ്ദു... ശ്യാമും വിട്ടു കൊടുത്തില്ല.. അവൻ സിദ്ദുവിൻെറ വയറ്റിൽ ചവിട്ടി ..സിദ്ദു പുറകിലേക്ക് വേച്ചു പോയെങ്കിലും അതിനേക്കാൾ വേഗത്തിൽ പാഞ്ഞടുത്ത് ശ്യാമിനെ നിഷ്കരുണം അടിച്ചു... പിന്നെ അങ്ങേട്ട് അടിയോടടി.... അവസാനം തളർന്ന് രക്തമൊലിപ്പിച്ച് കിടക്കുന്ന ശ്യാമിൻെറ കഴുത്തിൽ കാലു വച്ച് സിദ്ദു പറഞ്ഞു.. ഇനി ഇവളുടെയല്ല ഏതെങ്കിലും പെണ്ണിൻെറ നേർക്ക് നിൻെറ നിഴലു പതിച്ചൂന്നറിഞ്ഞാൽ ഇപ്പൊ ബാക്കി വച്ച ജീവനുണ്ടല്ലോ അതും കൂടി ഞാനങ്ങോട്ട് എടുക്കും.... എന്ന് പറഞ്ഞ് അവനെ വലിച്ചെഴുന്നേൽപ്പിച്ച് കരണം നോക്കി ഒരടിയും കൂടി കൊടുത്തു.... ഇതേ സമയം.... മരച്ചുവട്ടിലിരുന്ന അമ്മു മീനുവിനേയും തപ്പി നടക്കാനൊരുങ്ങവേ..

ലൈബ്രറിക്കകത്തു നിന്ന് കരഞ്ഞോണ്ടിറങ്ങി വരുന്ന മീനുവിനെ കണ്ടതും, "ദൈവമേ മീനു.. ഇവൾക്കിതെന്തു പറ്റി എന്ന് പറഞ്ഞ് അവൾക്കരുകിലേക്ക് ഓടി... അമ്മുവിനെ കണ്ടതും മീനു ഓടി ചെന്ന് അവളെ ഇറുകെ പുണർന്ന് കരഞ്ഞു കൊണ്ടിരുന്നു... അവളുടെ ഉറക്കെയുള്ള തേങ്ങൽ കേട്ടതും അസ്വസ്ഥയായ അമ്മു അവളെ പിടിച്ചു മാറ്റി ചോദിച്ചു . എന്താ മീനു... എന്തു പറ്റി... എന്തിനാ കരയുന്നേ.... പറ.... മീനുവിൻെറ തേങ്ങൽ ഉയർന്നിരുന്നു.. അവൾ മറുപടി പറയാതെ തേങ്ങി... എടി.. പറ... ഞാൻ നിന്നോടല്ലേ ചോദിക്കുന്നേ... ആരെങ്കിലും ഉപദ്രവിച്ചോ മീനു .. അമ്മു അവളെ പിടിച്ചി കുലുക്കി ചേദിച്ചു... അതിനവൾ കരഞ്ഞു കൊണ്ട് അതെയെന്ന് തലകുലുക്കി ... ആര്... ആരാടാ....പറ.... ആരാ നിന്നെ ഉപദ്രവിച്ചേ..... എന്ന് ചേദിച്ചതും മീനു വിക്കി വിക്കി ലൈബ്രറിക്കകത്തേക്ക് വിരൽ ചൂണ്ടി...

അമ്മു കേട്ടപാതി കേക്കാത്ത പാതി അകത്തേക്ക് അതി വേഗത്തിൽ പോയി.. അവിടെ സിദ്ദുവിനെ കണ്ടതും... ആദ്യമൊന്നു ഞെട്ടിയെങ്കിലും മീനുവിൻെറ കരഞ്ഞു കലങ്ങിയ മുഖം മനസ്സിലേക്കു വന്നതും... നുരഞ്ഞു പൊന്തിയ ദേഷ്യത്തോടെ അമ്മു പുറം തിരിഞ്ഞു നിൻക്കുന്ന സിദ്ദുവിൻെറ പുറം നോക്കി ചവിട്ടി... 🙊unexpected അടിയായതിനാൽ സിദ്ദു നിലം പതിച്ചു.. ഞെട്ടിതിരിഞ്ഞു നോക്കിയ സിദ്ദു കാണുന്നത് കട്ടകലിപ്പിൽ നിൽക്കുന്ന അമ്മുവിനേയാണ്.... സിദ്ദു സ്വബോധം വീണ്ടെടുക്കുംമുന്നേ അമ്മു അവൻെറ ഇരു കരണത്തും അടിച്ചു... "പെൺകുട്ടികളുടെ ദേഹത്ത് കൈവക്കുന്നോടാ..... "😠😠😠 എന്നും പറഞ്ഞ് അമ്മു ലൈബ്രറിയുടെ മേശമേൽ വച്ചിരുന്ന ചൂരലെടുത്ത് അടി തുടങ്ങി.... സിദ്ദുവിനെ പറയാൻ പോലും അനുവദിക്കാതെ അമ്മു ഇടം വലം ശക്തിയായി അടിച്ചുകൊണ്ടിരുന്നു... 🙊🙊🙊🙊🙊 വീട്ടിലേക്ക് പോകാനൊരുങ്ങിയ ദേവ് ബൈക്ക് പാർക്കിംങിലേക്ക് പേകാനൊരുങ്ങവേ..

ലൈബ്രറിക്കുമുന്നിൽ തളർന്നിരുക്കുന്ന മീനു വിനെ കണ്ടതും, ഇവളെന്താ ഒറ്റക്കിരിക്കുന്നേ.. അമ്മുവോ... അവളെവിടെ പോയി... നേരം ഇത്രേയായിട്ടും എന്താ പോകാത്തേ.. എന്ന് സ്വയം മനസ്സിൽ പറഞ്ഞു.. മീനുവിനെ ലക്ഷ്യം വച്ച് നടന്നു... ദേവ് അടുത്തെത്തിയതും മീനു മുഖമുയർത്തി നോക്കി.. അവളുടെ കരഞ്ഞു കലങ്ങിയ മുഖം കാണവേ.. ദേവ് പരിഭ്രാന്തനായി... എന്തു പറ്റി... എന്താ.... അമ്മു എവിടെ.. എന്ന് വെപ്രാളത്തോടെ ദേവ് ചോദിച്ചതും മീനു കരഞ്ഞു കൊണ്ട് ലൈബ്രറിയെ ചൂണ്ടിയതും., അതിനകത്തു നിന്ന്.. അയ്യോ... അമ്മേ...... നിക്ക്... നിക്ക്.. തല്ലല്ലെ.... ഞാനൊന്ന് പറയട്ടേ...... ആാ..... എടിയേ....... നിക്കടി..... പിശാശേ..... ആ...... മുടി... വിട്... അയ്യോ.... എൻെറ തല..... വിടടി കുരുട്ടേ... 😵😵😵😵😵....ആ...... എന്ന സിദ്ദു വിൻെറ അലർച്ച കേക്കവേ.. ഞെട്ടിത്തരിച്ച മീനുവും ദേവും ലൈബ്രറിയിലേക്ക് ഓടി... അവിടെ കണ്ട കാഴ്ചയിൽ ദേവും മീനുവും തറഞ്ഞു നിന്നു പോയ്...............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story