വാകപ്പൂവ്: ഭാഗം 23

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അയ്യോ... അമ്മേ...... നിക്ക്... നിക്ക്.. തല്ലല്ലെ.... ഞാനൊന്ന് പറയട്ടേ...... ആാ..... എടിയേ....... നിക്കടി..... പിശാശേ..... ആ...... മുടി... വിട്... അയ്യോ.... എൻെറ തല..... വിടടി കുരുട്ടേ... 😵😵😵😵😵....ആ...... എന്ന സിദ്ദു വിൻെറ അലർച്ച കേക്കവേ.. ഞെട്ടിത്തരിച്ച മീനുവും ദേവും ലൈബ്രറിയിലേക്ക് ഓടി... അവിടെ കണ്ട കാഴ്ചയിൽ ദേവും മീനുവും തറഞ്ഞു നിന്നു പോയ്.... അമ്മുവിൻെറ ഭാവമാറ്റം കണ്ട് തരിച്ചു നിൽക്കുന്ന മീനു അമ്മുവിനടുത്തേക്ക് പോയി.. അവളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അമ്മു അതൊന്നും വകവക്കുന്നില്ല.. സ്റ്റോപ്പിറ്റ്..... എന്ന ദേവിൻെറ അലർച്ച അവിടമാകെ മുഴങ്ങി... അമ്മു മീനു സിദ്ദു ഒരുപോലെ ഞെട്ടിയിരുന്നു... "എന്താ ഇത്...... സിദ്ദു ...എന്താ ഇവിടെ നടക്കുന്നത്? " "ദേവാ എനിക്കറിയില്ല..ഇവൾക്ക് പ്രാന്താടാ" "അമ്മു ടാ നീ എന്തിനാ സിദ്ദേട്ടനെ അടിച്ചത്? നിനക്ക് ആള് മാറി പോയി എന്നെ ഉപദ്രവിച്ചത് ശ്യാമാ. സിദ്ദുവേട്ടനാ എന്നെ രക്ഷിച്ചത്. "(മീനു) "ഏ... അപ്പോ... അത്.. ഇയാൾ...🙄 Iam sorry".ഞാനറിയാതെ ചെയ്തതാ പെട്ടന്നുള്ള ദേഷ്യത്തിൽ..ആള് മാറിപോയി....(അമ്മു) "ആഹാ... നല്ല കാര്യം.. നിന്നോട് ഞാൻ ഒരു 100 വട്ടം ചോദിച്ചില്ലേടി എന്തിനാ അടിക്കുന്നേന്ന് നിനക്കെന്താ വായ തുറന്ന് പറഞ്ഞാൽ.. ഹേ.. അഹങ്കാരി..😠😠😠.."

സിദ്ദു കലിപ്പ് മൂട് ഓൺ.. കാര്യമറിയാതെ മിഴിച്ചു നില്ക്കുന്ന ദേവ്.. അവർക്കടുത്തേക്ക് പോയി.. എടി നിന്നെയൊക്കെ എന്താ ചെയ്യേണ്ട.. പെണ്ണായി പോയി അല്ലേൽ തന്നതു പോലെ തിരിച്ചു കൊടുത്തേനെ ഈ സിദ്ദു. സിദ്ദു അമ്മുവിനെ നോക്കി കലിപ്പിൽ മുഖം വെട്ടിച്ചു... എടാ എടാ... നീ എങ്ങോട്ടാ കേറി പോകുന്നേ... അറിയാതെ പറ്റിയതാണെന്ന് പറഞ്ഞില്ലേ... സോറിയും പറഞ്ഞു.. പെണ്ണാണെങ്കിൽ എന്താ നീയെന്നെ മൂക്കില് വലിച്ചു കേറ്റോ? ആടി.. കേറ്റും.. എന്തേ... എന്നാ കേറ്റടാ... എന്നും പറഞ്ഞ് അമ്മു അവനു നേരെ ചീറി... സിദ്ദു മുഷ്ടി ചുരുട്ടി പിടിച്ച് അവൾക്ക് നേരെയും.. അങ്കം വെട്ടാൻ പോകുന്ന പടയാളികളെ പോലെ... പിന്നീടങ്ങോട്ട് ഭരണി പാട്ട് ആരംഭിച്ചു.. അമ്മു പടിച്ച തെറികളും സിദ്ദു പടിച്ച വെറൈറ്റി തെറികളും തമ്മിൽ മറുതെറി മൽസരം നടന്നു... ഈ മൽസരത്തിൻെറ കാണികളായ ദേവിൻെയും മീനുൻെറയും കിളികൾ ജപ്പാനിലെത്തി... Safe landing.... After some time........ ഭരണിപ്പാട്ടും പൂരപ്പാട്ടും അതിൻെറ നിർവൃതിയിലെത്തി.... ഒരു മഴ പെയ്തു തോർന്നതു പോലെ 😌.... സിദ്ദു ദേവ് അമ്മു മീനു എല്ലാവരും പോലീസേറ്റേഷനിൽ എത്തി ശ്യാമിെതിരെ പീഡനശ്രമത്തിന് പരാതി നൽകി... സാക്ഷിയായ് സിദ്ദു സൈൻ ചെയ്തു.... ബാക്കി നടപടികൾക്ക് ദേവും കാര്യമറിഞ്ഞെത്തിയ പ്രിൻസിയും സഹായിച്ചു....

ശ്യാമിൻെറ പ്രവൃത്തിയിൽ വികാരപരിതനായ ശിവദാസൻ സർ അവനെ കോളേജിൽ നിന്നും നീക്കം ചെയ്തു മാത്രമല്ല അവൻെറ സർട്ടിഫിക്കറ്റ് ബാൻ ചെയ്തു... പിന്നീട് സ്റ്റേഷനിലവനെ ഏൽപ്പിച്ചു ..... സ്റ്റേഷനിൽ എത്തുന്നതിനു മുമ്പ് ദേവിൻെറ വക ഒരു കളരിപയറ്റും കൂടി ശ്യാമിൻെറ നെഞ്ചത്ത് അരങ്ങേറിയിരുന്നു....... അന്നത്തെ ദിവസം ദേവായിരുന്നു അമ്മുനെ വീട്ടിലെത്തിച്ചത്..... ദേവിൻെറ ബുള്ളെറ്റ് ഗൈറ്റ് കടന്ന് അമ്മുവിനേയും കൊണ്ട് അകത്തേക്ക് പ്രവേശിച്ചു ..... വണ്ടി നിർത്തിയ ശേഷം.. ദേവ് അമ്മുവിനെ രൂക്ഷമായി നോക്കി...... അമ്മു അതിന് പുച്ചം വാരി വിതറി അകത്തേക്ക് ഓടി 😏.... എടുത്തു ചാട്ടം കൂടുതലാ പെണ്ണിന് കിട്ടുമ്പോഴേ പടിക്കൂ... 😏..... അവൾ പോകുന്നതും നോക്കി അവൻ പറഞ്ഞു..... അവൻ വണ്ടി പാർക്ക് ചെയ്യാൻ പോയി...... ഹാളിൽ എല്ലാരും നിരന്നിരിക്കുന്നുണ്ടായിരുന്നു..... ഇന്ന് എന്താ ഇത്ര ലേറ്റ് ആയത്.. മാമ്മ അമ്മുവിനെ നോക്കി ചോദിച്ചു.... ചോദിക്കേണ്ട താമസം അമ്മു വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞു കൊടുത്തു.... കേട്ടതൊന്നും വിശ്വസിക്കാനാകാതെ മാമ്മയും അപ്പച്ചിയും മഹിയും ഒരു നിമിഷം സ്തംഭിച്ചു നിന്നു.... ചേട്ടാ......... മതി.. എന്താ ഞാനീകേട്ടത്.... അമ്മു ഇനി നീ ഇവിടെ നിർത്തേണ്ട... ഇതുപോലത്തെ പിള്ളാരുള്ള കോളേജിലാണോ അമ്മുനെ ചേർത്തിരിക്കുന്നത്..... ആ കുട്ടിക്ക് സംഭവിച്ചതു പോലെ അവൾക്കു നേരെയും ആക്രമണം ഉണ്ടാവില്ലെന്ന് ആരു കണ്ടു.... മഹി ദേഷ്യത്തിൽ ഉറഞ്ഞു തുള്ളി..... മഹി.... എടാ ഞാനും അതാ ആലോചിക്കുന്ന്ത്....

ഇങ്ങനെയൊക്കെ ആകുമെന്ന് ഞാൻ കരുതിയതല്ല.... അമ്മു ഇനി ആ കോളേജിൽ വേണ്ട...... അമ്മുന് പറയണ്ടായിരുന്നു എന്ന് തോന്നി പോയി.... മാമ്മെ... ഇല്ല കുഴപ്പമൊന്നുമില്ല... ഞാൻ... അവൾ പറഞ്ഞു മുഴുവിക്കും മുന്നേ.. വേണ്ട.... അമ്മു.. നീ.. ഇനി ആ കോളേജില് വേണ്ട... മാറണം ഉടനെ തന്നെ.... കേട്ടതു വിശ്വസിക്കാനാകാതെ അമ്മു തറഞ്ഞു നിന്നു..... പക്ഷേ ഈ കാട്ടുമൊക്കില് ആകെ ഒരു കോളേജേ ഉള്ളു മഹി..ഇനി മാറണമെങ്കില് അമ്മൂനെ നാട്ടിലേക്ക് തന്നെ തിരികെ അയക്കേണ്ടിവരും..... പക്ഷേ...... മാമ്മ പറഞ്ഞുനിർത്തി നേരെ അമ്മു വിൻെറ മുഖത്തേക്ക് നോക്കി.... കലങ്ങി നിറഞ്ഞിരുന്നു അവളുടെ കണ്ണുകൾ... കാലുകൾ യാന്ത്രികമെന്നോണം ചലിച്ചു. അവൾ അകത്തേക്ക് പോയി..... എന്താ മഹി.. നാട്ടിലേക്ക് അമ്മുനെ അയക്കാനാവില്ല എനിക്ക്.... അവൻെറ ഓർമകൾ അവളെ ചൂഴ്ന്ന് തിന്നുകയേ ഉള്ളൂ... മൂന്നു വർഷം ജീവച്ചവം പോലെ ആയിരുന്ന കുഞ്ഞാ... പണ്ടത്തെ അവസ്ഥയിൽ മാറ്റം സംഭവിച്ചത് ഇങ്ങോട്ട് വന്നപ്പോഴാ... ഇനി വീണ്ടും അവളെ തിരികെ അയച്ചാൽ പഴയതുപോലെ..... 😓........

വേണ്ട.. കിച്ചു വിൻെറ ഓർമകൾ അവളിലേക്ക് വരരുത്... ആ നാട്.. അവരുടെ ലോകമായിരുന്നു.. അവുടുത്തെ ഓരോ മുക്കിലും മൂലയിലും അവൻെറ ഓർമകൾ ആണ്... ഇല്ല വേണ്ട... അതു ശരിയാവില്ല.... നാട് എന്ന് കേട്ടപ്പോ തന്നെ അവളിലെ ഭാവമാറ്റം കണ്ടോ നീ.... നിക്ക് പറ്റില്ല മഹി..... മൗനമായിരുന്നു മഹിയുടെ മറുപടി.... അമ്മുവിനെ കുറിച്ചുള്ള ഭീതിയിലായിരുന്നു അദ്ദേഹം..... സോഫയിലിരുന്ന് നെറ്റിയിൽ വിരലുകൾ കൊണ്ട് തടവികൊണ്ടിരുന്നു... അപ്പോഴാണ് ദേവ് അകത്തേക്ക് പ്രവേശിച്ചത്.... അവൻ വന്നപാടെ എല്ലാരേയും നോക്കി.. അവരുടെ മുഖത്ത് ഭീതി നിറഞ്ഞിരുക്കുന്നു... ആകെ പരിഭ്രമം... അവരുടെ ഭാവമാറ്റത്തിൽ നിന്നു തന്നെ അവന് മനസിലായി നടന്ന കാര്യങ്ങൾ അമ്മു പറഞ്ഞു എന്ന്..... അവൻ അവർക്കരികിലേക്ക് പോയി.... സോഫയിൽ നിന്നും മുഖമുയർത്തി നോക്കിയ മഹി ദേവിനെ കാണെ അവൻെറ അടുത്തേക്ക് പോയി..... കാര്യങ്ങൾ ഒന്നൂടി വിശദമായി ചോദിച്ചു... എല്ലാം കേട്ട ശേഷം.. അവനെ പോലീസിലേൽപ്പിച്ചത് ന്നനായി... ഇങ്ങനെയുള്ള ചെറ്റകളെയൊക്കെ കൊല്ലുകയാ വേണ്ടത്.... അല്ല ആ കുട്ടിക്ക്? കുഴപ്പമൊന്നുമില്ല.... 😊 ഹാ.... ദേവാ... നീ എനിക്ക് ഒരു വാക്ക് തരുമോ... നിനക്കേ പറ്റുളളൂ.... എന്താ സാർ.... പറയൂ..... അമ്മുവിനെ ഓർക്കുമ്പോ എനിക്ക് ഒരു സമാധാനവും ഇല്ല മോനെ... നടന്ന കാര്യങ്ങൾ കേട്ടപ്പൾ അവളെ ഇവിടെ നിർത്തണ്ട എന്ന എനിക്ക് തോന്നിയത്.. പക്ഷേ.... ഇനി നാട്ടിലേക്കയക്കാൻ സാധിക്കില്ല....

ദൈവമേ... പണി പാളിയല്ലോ.. 🙄(ദേവ് ആത്മ) അതുകൊണ്ട് അവളെ നീ വേണം സംരക്ഷിക്കാൻ... അവിടെയുള്ള ഇതുപോലത്തെ നാറികളിൽ നിന്നും അവളെ നോക്കിക്കോണേ മോനെ.... ഇനി മുതൽ ബസ്സിലൊന്നും പോകണ്ട... അവൾ നിന്നോടൊപ്പം വരുന്നതിൽ നിനക്ക് ബുദ്ദിമുട്ടുണ്ടോ ദേവാ... ഏയ്... ഇല്ല... എനിക്ക് എന്തു ബുദ്ദിമുട്ട്.. അമ്മുനെ കുറിച്ച് ഓർത്ത് ആരും പേടിക്കണ്ട അവളുടെ കൂടെ ഞാനല്ലേ... ആരും അവളെ ഒന്നും ചെയ്യില്ല.... വിഷമിക്കാതിരിക്കൂ.... ദേവ് തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു... അപ്പച്ചിക്കും മാമ്മക്കും മഹിക്കും അവരുടെ കനലെരിയുന്ന നെഞ്ചിൽ കുളിരണിയിച്ചിരുന്നു അവൻെറ വാക്കുകൾ.... ഒരി ചെറു പുഞ്ചിരിയോടെ അപ്പച്ചി ദേവിനടുത്തേക്ക് വന്നു.. അവൻെറ നെറുകയിൻ പതിയെ തലോടി... ഒരു അമ്മയുടെ വാൽസല്യത്തോടെ..... മോൻ പോയ് ഫ്രഷായി വാ ഞാൻ ചായയെടുക്കാം.. ഒരു ചെറിയ പുഞ്ചിരിയോടെ അതും പറഞ്ഞ് അവർ അടുക്കളയിലേക്ക പ്രവേശിച്ചു..എന്നാൽ അമ്മുവിന് എന്തെന്നില്ലാത്ത സങ്കടം തോന്നി.. അവൾ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി നിന്നു..

അവളുടെ മിഴികളിലൂടെ കണ്ണുനീർ ചാലിച്ച് ഒഴുകുന്നുണ്ടായിരുന്നു... ആ കണ്ണുനീരു പറയുന്നുണ്ടായിരുന്നു കിച്ചുവിനെ കുറച്ചുള്ള 1000 കഥകൾ.... അവൻെറ ഓർമകൾ വീണ്ടും വീണ്ടും അവളിലേക്ക് ഒഴുകി നടന്നു.... ഇതേ സമയം മുറിയിലേക്ക് പോയ ദേവിന് ഒരായിരം സംശയങ്ങളായിരുന്നു... എന്തു കൊണ്ടാ അവൾ ആ നാടിനെ ഇത്രക്ക് മാറ്റി നിർത്തുന്നത്.. എന്താ അവിടെ.. അവളെ അങ്ങോട്ടു അയക്കാൻ ആരും തയ്യാറാകുന്നില്ല്ലോ..... കിച്ചു ഈ പേര് കേൾക്കുമ്പോൾ എല്ലാവരും ഇത്രയധികം വിഷമിക്കുന്നത് എന്തിനാ... ആരാണവൻ... അറിയണ७ എനിക്ക്.... കിച്ചു ആരാന്നും.. അമ്മുവുമായിട്ട് അവന് എന്തു ബന്ധം ആയിരുന്നു വെന്നും.. അവന് എന്തു സംഭവിച്ചു എന്നും.. എല്ലാം... എല്ലാം അറിയണം...... അവൻെറ ചോദ്യങ്ങൾക്കുള്ള ഉത്തരമായി അവിടെ ഇരുന്ന ഒരു ഡയറി അവൻെറ കണ്ണിലുടക്കി.................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story