വാകപ്പൂവ്: ഭാഗം 24

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

ദേവ് ആ ഡയറി എടുത്തു മറിച്ചു നോക്കി അതില് വരികൾ മാത്രമല്ലാതെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല...... . പ്രണയം തുളുമ്പുന്ന കുറേ വരികൾ..... ആദ്യത്തെ നാല് പേജുകൾ ഒഴിച്ച് ബാക്കി എല്ലാം ശൂന്യമായിരുന്നു.... ചേ.... ഇതില് ഒന്നും തന്നെ ഇല്ലല്ലോ.... ഇനി... ഇനിയിപ്പൊ എന്തു ചെയ്യും.... ആരാ കിച്ചു എന്ന് ഞാനെങ്ങനെ അറിയും.... ദേവ് ആകെ അസ്വസ്ഥനായി... അവൻ ആ ഡയറി ബെടിലേക്ക് ഇട്ടു... അതിൻെറ ആഘാതത്തിൽ ആ ഡയറിയിൽ നിന്നും ഒരു ഫോട്ടോ പുറത്തേക്ക് വീണു.... ദേവ് അത് എടുത്തു നോക്കി... അവൻെറ ഡയറിയിൽ ഉണ്ടായിരുന്ന അതേ ഫോട്ടോ.. ഒരു കൊച്ചു ബാലനും അവൻെറ തോളോട് ചേർന്നു പുഞ്ചിരിച്ചു നിൽക്കുന്ന ഒരു കുഞ്ഞു പെൺകുട്ടിയും.... കാര്യമൊന്നും മനസിലായില്ലെങ്കിലും അവൻെറ ഹൃദയം അസ്വസ്ഥമായി മാറിയിരുന്നു..... ഇത്.... ഈ ഫോട്ടോ ഇവിടെയും..... ഇതിലുള്ള കുട്ടികൾ ആരാ...... ഇനി അമ്മുവും........... ഏയ് ആയിരിക്കില്ല.... ആയിരിക്കുമോ......? അവൻെറ ചിന്തകളിൽ ഭ്രാന്തു പടിക്കുവാൻ തുടങ്ങി........ അവൻ ആ ഫോട്ടോ എടുത്തു തൻെറ പേഴ്സില് വച്ചു....... അറിയണം... എനിക്ക്... കണ്ടുപിടിക്കണം.. അമ്മുവിനെ അത്രയേറെ അലട്ടുന്ന കിച്ചു ആരാണെന്ന്....... അന്ന് എനിക്കുവേണ്ടി മരണം സംഭവിച്ച ആ പയ്യൻെറ പക്കമുണ്ടായിരുന്ന അതേ ഫോട്ടോ ആണിത്... അങ്ങനെയെങ്കിൽ അവൻ ആണോ ഇതിൽ. ....അപ്പൊ അമ്മു ആണോ ഇത്..... അവളുമായി മുഖ സാദൃശ്യം കുറവാണ്.....

കണ്ടുപിടിക്കാനാകുന്നില്ല.... ആരോടെങ്കിലും ചോദിക്കാം...... എങ്ങനെ അറിയും ഇവരെ കുറിച്ച്.... ദേവ് ഓരോന്ന് ചിന്തിച്ചു കൂട്ടി ഉറക്കമില്ലാതെ ആ രാത്രി കഴിച്ചു കൂട്ടി..... നിദ്ര നഷ്ട്ടപ്പെട്ടതോടെ അവൻ ബാൽക്കണിയിലേക്ക് പോയി പുറത്തേക്ക് നോക്കി നിന്നു...... എന്നാൻ താഴെ തൂണിനോട് ചേർന്നുള്ള തിട്ടയിൽ ചാരിയിരുന്ന് ആകാശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു അമ്മു.... മുകളിൽ നിന്നും ദേവ് അവളെ കണ്ടു... ഇടക്കിടക്ക് കണ്ണു തുടക്കുന്നുണ്ടവൾ എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ വ്യക്തമാകുന്നുണ്ടായിരുന്നില്ല.... അവളുടെ അവസ്ഥ കാണേ ദേവിനും എന്തെന്നില്ലാത്ത വിഷമം തോന്നിയിരുന്നു..... അമ്മു... അവൾ ഒത്തിരി വിഷമിക്കുന്നുണ്ട്... അവളുടെ തേങ്ങലുകൾക്ക് ശക്തികൂടികൊണ്ട് വരുന്നുണ്ട്.... . മുകളിൽ നിൽക്കുന്ന ദേവിനു പോലും കേൾക്കാൻ പറ്റുന്ന തരത്തിലായിരുന്നു അവളുടെ തേങ്ങലുകൾ.......... അവളോടുതന്നെ ചോദിച്ചറിയാനായി അവൻ താഴേക്ക് നടന്നു.. പക്ഷേ പാതി ദൂരം എത്തിയതും അവൻെറ കാലുകൾ നിശ്ചലമായി.... എന്തോ അത് വേണ്ടന്ന് അവനു തോന്നി.... താൻ ഇപ്പോൾ അവളോട് ചോദിച്ചാൽ അവൾടെ വിഷമം ഇരട്ടിയാകുകയേ ഉള്ളൂ....... കാലം തെളിയിക്കും എനിക്കു മുന്നിൽ അവനാരെന്നുള്ള സത്യം.... ദൈവം അതിനായി ആരെയെങ്കിലും അയക്കുമായിരിക്കും.....

എൻെറ ചോദ്യങ്ങൾക്കുള്ള ഉത്തരമായി.. നേരം പുലർന്നു..... കിളികളുടെ ചിലമ്പൽ ശബ്ദംകേട്ടാണ് ദേവ് ഉണർന്നത്... മഞ്ഞു പെയ്തൊഴിഞ്ഞ രാവായതിനാൽ നല്ല തണുപ്പുണ്ടായിരുന്നു... . ഞായറാഴ്ച ആയതിനാൽ കോളേജിനും കളരിക്കും ഒഴിവ് കൊടുത്ത് അവൻ വീണ്ടും പുതച്ച് മൂടി കിടന്നു..... പെട്ടെന്നാണ് ഇന്നലെ രാത്രി കരഞ്ഞുകൊണ്ടിരുന്ന അമ്മുവിൻെറ മുഖം അവൻെറ മനസ്സിലേക്ക് വന്നത്.. അവൻ കണ്ണുകൾ തുറന്നു... പതിയെ ബാൽക്കണിയിലേക്ക് പോയി.. സമയം 6 മണി... മങ്ങിയ പ്രകാശം വീണുകൊണ്ടിരിക്കുകയായിരുന്നു... അവൻ അവിടെ ആരെയോ തിരഞ്ഞു... അമ്മു അവൾ അപ്പോഴും അവിടെ തന്നെ ഇരിക്കുകയായിരുന്നു... തൂണിൽ ചാരിയിരുന്നുറങ്ങുകയാണ്.... ഇവൾ പോയില്ലെ.... നേരം വെളുക്കുന്നതു വരെ ഇവിടെ തന്നെ....... അവന് എന്തോ അവൾടെ അവസ്ഥ കണ്ട് സഹിക്കാനിയിരുന്നില്ല.... ഇത്തവണ അവൻ അവൾക്കടുത്തേക്ക് പോയി. ...... കണ്ണുകൾ ഇറുകെ അടച്ച് തൂണിലായി തലചേർത്തുകൊണ്ട് മയങ്ങിയിരുന്നു അവൾ.. അവൻ അവൾക്കടുത്തേക്ക് പോയി.. തിട്ടയിടെ ഒരറ്റത്ത് അവൾക്കരികിലായ് ഇരുന്നു.. അവൻെറ കണ്ണുകൾ അവളുടെ മുഖത്തിലൂടെ ഓടി നടന്നു...... കൺപോളകൾ വീങ്ങിയിരിക്കുന്നു.. ഇളം റോസ് നിറത്തിൽ അതിലിപ്പോഴും ഈറനുണ്ടെന്ന് തോന്നി. ......

അവളുടെ മുഖത്തേക്ക് പാറി കിടക്കുന്ന കുറുനരികളെ അവൻ തൻെറ കൈകൊണ്ട് പതിയെ മാടി ഒതുക്കി... ആ നെറ്റിയിൽ പതിയെ തലോടി.... ഒരു ചെറുഞരക്കത്തോടെ അവൾ ഒന്നുകൂടി ഉറക്കത്തിലേക്ക് വഴുതി വീണു....... അവൻ വീണ്ടും ആ നെറ്റിയിൽ തലോടി കൊടുത്തപ്പോൾ നിദ്രയിൽ പോലും അവളുടെ അധരങ്ങൾ പതിയെ പുഞ്ചിരിച്ചിരുന്നു... പ്രിയ്യപ്പെട്ട ആരുടേയോ സാന്നിധ്യം ലഭിച്ചപോലെ..... അവളുടെ പുഞ്ചിരി അവനിലേക്കും പടന്നിരുന്നു..... കാലത്ത് ഭക്ഷണം കഴിക്കാനായി എല്ലാരും ഒത്തുകൂടിയിരിക്കുരയായിരുന്നു... അമ്മുവിൻെറ മുഖത്തെ വാട്ടം ഇപ്പോഴും ഉണ്ടെന്ന് ദേവിന് മനസിലായി.... അപ്പച്ചി എല്ലാർക്കും വിളമ്പി കൊടുത്തു... ഒരു ദോശ എടുത്തു വായിലേക്കിടുമ്പോൾ അമ്മു പതിയെ മുഖം ഉയർത്തി നോക്കി.. അപ്പോൾ തന്നെ കണ്ണിമക്കാതെ നോക്കുന്ന ദേവിൻെറ മുഖത്ത് അവളുടെ മിഴികൾ ഉടക്കി..... മഹിയും മാമ്മയും കഴിച്ചെണീറ്റു അപ്പച്ചി അടുക്കളയിലേക്കും പോയി.... അമ്മു ആകട്ടെ ദേവിനെ തന്നെ നോക്കി സംശയഭാവത്തോടെ..... പെട്ടെന്ന് ദേവ്.... എൻെറ ചോര ഊറ്റികുടിക്കാതെ വേഗം കഴിച്ചെണീക്കാൻ നോക്ക് 😏... എന്ന് പറഞ്ഞുന്നതും അമ്മു ഞൊടിയിടയിൽ നോട്ടം മാറ്റി.... അവളുടെ ഭാവമാറ്റം എല്ലാം കണ്ട് ഉള്ളിൽ ഊറി ചിരിക്കുകയായിരുന്നു ദേവ്.... അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ കുറുമ്പു നിറയുന്നത് അവനു മനസ്സിലായി..... അയ്യേ.....താനാരാന്നാ തൻെറ വിചാരം മാങ്ങാണ്ടി പോലത്തെ മുഖവും വച്ചോണ്ട് വല്യ സുൽത്താനാന്ന വിചാരം.. ഞാൻ തൻെറ ചന്തം നോക്കിയിരുന്നതൊന്നും അല്ല 😏😏...

ആഹാ... പിന്നെ തമ്പുരാട്ടി എന്തു നോക്കിയിരുന്നതാ...😏 (അവളുടെ മൂട് മാറ്റാനായി അവൻ മനപൂർവ്വം വഴക്കിടാൻ തുടങ്ങി.) ഒലക്ക.... എന്തേ..... 😬😏 മ്ഹ്...... 😌....(ദേവ്) 😏😏😏....... അവർ പരസ്പരം പുച്ഛിച്ച് കളിക്കുന്ന സമയം... ഒരു കാർ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു.... ശബ്ദം കേട്ട അമ്മു കഴിച്ച് എണീറ്റ് പുറത്തേക്ക് നടന്നു.. ഒപ്പം ദേവും... കാറിൽ നിന്നും പുറത്തിറങ്ങിയ ആളെ കാണേ അമ്മുവിൻെറ കണ്ണുകൾ വിടർന്നു.. അവൾ ഓടിപോയി അവരെ ഇറുകെ പുണർന്നു.... "ദേവിചേച്ചി"........................... അവളും തിരിച്ച് മുറുകെ കെട്ടിപിടിച്ച് അവളുടെ തോളിൽ തലചായ്ച്ചു കൊണ്ട് നിന്നു..... ഇതെല്ലാം കണ്ട് മാമ്മൻമാരും അപ്പച്ചിയും സന്തോഷത്തോടെ അവരെ നോക്കി നിൽക്കുകയായിരുന്നു... ദേവാകട്ടെ സംശയത്തോടെയും .... അമ്മുവിൻെറ തോളിൽ നിന്നും തലയുയർത്തിയ ദേവിയുടെ മിഴികൾ ദേവിലുടക്കി നിന്നു..... അവൾ ഞെട്ടിത്തരിച്ചു നിന്നു... അവളറിയാതെ അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു "ദേവ് "......... എന്നാൽ വന്നത് ആരാന്നു പോലുമറിയാത്ത സംശയത്തോട നിൽക്കുകയായിരുന്നു ദേവ്...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story