വാകപ്പൂവ്: ഭാഗം 25

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അമ്മുവിൻെറ തോളിൽ നിന്നും തലയുയർത്തിയ ദേവിയുടെ മിഴികൾ ദേവിലുടക്കി നിന്നു..... അവൾ ഞെട്ടിത്തരിച്ചു നിന്നു... അവളറിയാതെ അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു "ദേവ് "......... എന്നാൽ വന്നത് ആരാന്നു പോലുമറിയാത്ത സംശയത്തോട നിൽക്കുകയായിരുന്നു ദേവ്..... അമ്മുവിൻെറ സ്നേഹപ്രകടനം കണ്ട് ചുറ്റുമുള്ളവരെല്ലാം അവളെ കളിയാക്കി കൊണ്ടിരുന്നു.. എന്നാൽ ദേവി മറ്റേതോ ലോകത്തായിരുന്നു.. ദേവിനെ നോക്കി നിൽക്കേ കുറേ ചോദ്യങ്ങൾ അവൾക്കുള്ളിൽ മുളപൊട്ടി....... "ഹാ എൻെറ അമ്മുവേ... അവളെ ഒന്ന് വിട്ടേ... അകത്തേക്ക് കയറിയിട്ട് ആകാം ബാക്കി... "(മഹി) എന്നും പറഞ്ഞ് മഹി അമ്മുവിനെ കളിയാക്കി ചിരിച്ചു... "ഒന്ന് പോ മാമ്മെ... എത്രയായെന്നറിയുമോ ഞാനെൻെറ ചേച്ചിയെ കണ്ടിട്ട്.... ചേച്ചി ആകെ മാറിട്ടോ.... എന്തൊക്കെയോ മാറ്റങ്ങൾ.. ആകെ ഉണങ്ങിയല്ലോ ഒന്നും കഴിക്കാറില്ലേ.. അല്ല ചേച്ചിടെ പടിത്തം കഴിഞ്ഞോ... പൊട്ടിയോ അതോ പാസ്സായോ.... നിക്ക് ചിലവു വേണം ...ഇനി ഇവിടെ എനിക്കൊപ്പം താമസിക്കില്ലേ പറ ചോച്ചി"..... "എൻെറ അമ്മൂസേ ഇതെന്തുവാ "...ഒന്ന് നിർത്തി നിർത്തി ചോദിക്ക് കുട്ട്യേ... ഒറ്റ ശ്വാസത്തില് ചോദിക്കല്ലേ... "(അപ്പച്ചി) അമ്മുവിൻെറ ചോദ്യങ്ങൾ കേട്ട് ദേവ് ഒരു ദീർഘ നിശ്വാസം വിട്ടു... അടക്കി ചിരിച്ചു... ദേവി അമ്മുവിനെ നോക്കി പുഞ്ചിരിയോടെ അവളുടെ ഇരു തോളിലും പിടിച്ചു മുഖം കുനിച്ച് അവളേടായി പറഞ്ഞു.... "എടി കാന്താരി പെണ്ണേ... എനിക്കാദ്യം വല്ലോം തിന്നാൻ താ വിശന്നിട്ട് പാടില്ല...

നിൻെറ ചോദ്യങ്ങൾക്കുള്ള ഉത്തരമൊക്കെ തരാം.... രണ്ടു ദിവസത്തെ യാത്രയാ നല്ല ക്ഷീണം.... 😌😒...... അതാ ഞാനും പറയാൻ വന്നത്... മോള് വന്നേ അകത്തേക്ക് കയറ്.... (മാമ്മ) എന്നാ വാ.... എന്നും പറഞ്ഞ് അമ്മു ദേവിയുടെ കൈകൾകോർത്ത് അകത്തേക്ക് നടന്നു.... പോകുന്ന വഴി ദേവി വീണ്ടും ദേവിനെ നോക്കി.... അവൻ ചെറുതായി ഒരു പുഞ്ചിരി നൽകി... തിരിച്ച് അവളും... ദേവിയുടെ ഭാവം കണ്ട് മഹി പറഞ്ഞു തുടങ്ങി... "ഇത് ദേവ്... എൻെറ സ്റ്റുഡൻറ് ആണ്... " മഹി പറഞ്ഞതും ദേവി ഒരു നിമിഷം വല്ലാതെയായി.... കളരി........? (ദേവി) അതെ 😊..(ദേവ്)...... (ബട്ട് അത് എങ്ങനെ ശരിയാകും) ദേവി മനസ്സിൽ മൊഴിഞ്ഞു..... അവൾ വളരെ അസ്വസ്ഥയായി...... മോനേ ഇത് ദേവി ....അമ്മുവിൻെറ അച്ഛൻെറ ജേഷ്ടൻെറ മോള്.... (മാമ്മ) അല്ല എൻെറ വല്യമ്മേടെ മോള് 😏😏😏(അമ്മു) 🙆🙆🙆(ദേവി) 🙄അതെന്നെയല്ലെ ഞാനും പറഞ്ഞേ കുഞ്ഞേ..... (മാമ്മ) അമ്മു ദേവിനെ നോക്കി 😏😏😏👈.... ലെ ദേവ്: ഇത് എന്തിൻെറ കുഞ്ഞാണോ എന്തോ 🤭 "ഹാ.... താൻ എന്തു ചെയ്യുന്നു "(ദേവ്) "ഞാൻ MBBS കഴിഞ്ഞു..എക്സാം കഴിഞ്ഞതും നേരെ ഇങ്ങോട്ട് പോന്നു..."😊(ദേവി) "അപ്പോ പടിച്ചത് എവിടെയായിരുന്നു? " "ബാംഗ്ലൂർ"(ദേവി) അവരോരോന്ന് ചോദിക്കുന്നതിനിടയിൽ കയറി അമ്മു, ഹാ....മതി... മതി.....

ബാക്കിയൊക്കെ പിന്നെ.... എന്നും പറഞ്ഞ് അവൾ ദേവിയേയും വലിച്ച് കൊണ്ടു അകത്തേക്ക് പോയി..... പോകുന്ന പോക്കിൽ ദേവ് നെ തിരിഞ്ഞു നോക്കി 😏ഒരു പുച്ചം കൂടി കൊടുത്തു..... അവളുടെ പോക്ക് കണ്ട് ദേവിന് കാര്യം ഏകദേശം പിടികിട്ടി.... "😌😌അസൂയക്കും പുച്ചത്തിനും കുറവൊന്നൂല്യ"(ദേവ് മനസ്സ്) ..... ദേവി അമ്മു വിൻെറ കൂടെ മുറിയിലെത്തി...അവളോട് ഓരോ വിശേഷം ചോദിച്ചു കൊണ്ടിരുന്നു..പക്ഷേ ദേവിയുടെ ചിന്തകൾ മുഴുവനും ദേവ് നെ പറ്റിയായിരുന്നു.... "അമ്മു...ആ ദേവ് നെ നിനക്ക് മുമ്പ് പരിചയം ഉണ്ടോ.... " "ആ... എൻെറ സീനിയറാ ചേച്ചി.... എന്തേ.... " "ഏയ് ഒന്നൂല്ലടാ ചുമ്മാ ചോദിച്ചതാ... " (അവൾക്ക് കാര്യം അറിഞ്ഞിട്ടെല്ലെന്ന് ദേവിക്ക് മനസിലായി) "ഹും... അത് വിട് ചേച്ചിയെ പറ്റി പറയ്... " എക്സാം അവസാനിച്ചതും ഞാൻ കെട്ടിപൂട്ടി നാട്ടിലേക്ക് വിട്ടു.... അവിടെ എത്തിയപ്പോഴാ അറിഞ്ഞത് നീ ഇവിടെയാണെന്ന്... പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല ആകെ ഒരു മൂഖത....... പണ്ടത്തെ ഓർമകൾ ഓരോന്നും വന്നു തുടങ്ങി.... അത് കേട്ടതും അമ്മുവിൻെറ തല താനെ കുനിഞ്ഞു.. അത് മനസ്സിലാക്കിയ ദേവി, അപ്പൊ ഞാൻ പെട്ടിയും കിടക്കയും എടുത്ത് എൻെറ വായാടിക്കുട്ടിനെ കാണാൻ ഇങ്ങോട്ട് പറന്ന് വന്നു.... " അവൾ അമ്മുവിൻെറ താടിതുമ്പിൽ പിടിച്ച് കുലുക്കി പറഞ്ഞു...

അമ്മു ഒരു പുഞ്ചിരിയോടെ ദേവിയെ ഇറുകെ കെട്ടിപിടിച്ചു... അവളും അമ്മുനെ വാരി പുണർന്നിരുന്നിരുന്നു.... ചേച്ചി കുളിച്ച് ഫ്രഷായി താഴെവാ... എന്നിട്ട് നമുക്ക് ഫുട് അടിച്ച് കത്തിയടിച്ചിരിക്കാം..... "ഹാ... എന്നാ അങ്ങനെ...." ശെരി ചേച്ചി അപ്പച്ചി വിളിക്കുന്നു ഞാൻ പോകുവാട്ടോ... അവൾ ദേവിയുടെ കവിളിൽ അമർത്തി മുത്തി താഴേക്ക് ഓടി..... അവളുടെ ചേഷ്ട്ടകൾ കണ്ട് ദേവിയുടെ മുഖത്ത് ആശ്വാസത്തിൻെറ പുഞ്ചിരി പൊടിഞ്ഞു..... അമ്മു അവളിൽ മാറ്റമുണ്ട്... ഈ നാട് അവളെ ആ പഴയ അമ്മുവാക്കിയിരിക്കുന്നു..... എന്തെന്നില്ലാത്ത സന്തോഷം തോന്നിയവൾക്ക്.... പക്ഷേ കാര്യങ്ങളെല്ലാം അറിയുമ്പോൾ തകർന്നു പോകുവല്ലോ അവൾ 😓..കിച്ചു ജീവനോടെയില്ലെന്ന സത്യം നീയറിയും അമ്മു.....അന്ന് നിന്നിൽ നിന്നും മറച്ചു പിടച്ചതിന് നീ എന്നെ വെറുക്കരുത്... സഹിക്കാനാകില്ലെനിക്ക്... കിച്ചു നിന്നെ പിരിയില്ല അമ്മു..... അവനിന്നും നിനക്കൊപ്പമുണ്ട്... ആ സാന്നിധ്യം ഞാനറിയുന്നു.... നീയുമറിയും ...ആ... നീറുന്ന തിരിച്ചറിവ്.... എല്ലാം ഉൾകൊള്ളാൻ ദൈവമവൾക്ക് കരത്തേകട്ടെ..... ദേവ് നെ ദൈവമാണ് ഇവിടെ എത്തിച്ചത്... അമ്മുവിനടുത്തേക്ക്... 😊... ദേവി കുറച്ച് കാലം പുറകിലേക്ക് സഞ്ചരിച്ച് ചിന്തകളെ ചികഞ്ഞെടുത്തു ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു....

താഴേക്കിറങ്ങി വന്ന അമ്മു ദേവിനെ മൈൻട് ചെയ്യാതെ പോകാനായി എങ്ങോട്ടോ നോക്കി നടന്നു നീങ്ങവേ... അയ്യോ.......... ശബ്ദം കേട്ട ദേവ് ഞെട്ടിത്തിരിച്ച് നോക്കിയതും മുട്ടുകാല് പൊതിഞ്ഞു പിടിച്ചു അലറുന്ന അമ്മു വിനെ കണ്ടു.. അവൻ അവൾക്കരുകിലേക്ക് പോയി... ആഹ്.... എൻെറ കാല്.. ഇത് ആരാ ഇവിടെ കൊണ്ട് വച്ചേ 😩.... അവിടെ ഇരിക്കുന്ന ടേബിളിൽ നോക്കി അവൾ കാല് പൊതിഞ്ഞു പിടിച്ചു പറഞ്ഞു....... ദേവ് അവൾക്കരികിലേക്ക് ഓടി അടുത്തു അവളുടെ അരികിൽ മുട്ടിലിരുന്ന് ആ കാലുകൾ എടുത്ത് അവൻെറ മടിയിൽ വച്ചു... വിരലുകൾ ടേബിളിൽ ഇടിച്ച് രക്തം പൊടുയുന്നുണ്ടായിരുന്നു...... അമ്മു അപ്പോഴും വേദനകൊണ്ട് തുള്ളുകയായിരുന്നു..... അത് കണാവേ ദേവിൻെറ മുഖത്ത് വല്ലാത്ത പരിഭ്രാന്തിയായിരുന്നു. നിനക്കൊന്ന് നോക്കി നടന്നൂടെ.. എന്തിനാ മുഖത്ത് രണ്ട് ഉണ്ടക്കണ്ണ് ഫിറ്റ് ചെയ്ത് വച്ചിരിക്കുന്നേ.... ദേവ് കലിപ്പായി ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു.... ആഹ്..... എനിക്ക് വേദനിക്കുന്നു.... ചീത്ത പറയാതെ വല്ലോം എടുത്തോണ്ട് വാ പോക്കാച്ചി.... അത് കേട്ടപ്പോഴാണ് അവൻ അതോർത്തത്... ദേവ് വേഗം പോയി ഫസ്റ്റ് എെട് ബോക്സ് എടുത്ത് വന്നു.... അമ്മു അപ്പഴേക്കും ഒറ്റകാലുകൊണ്ട് ഞൊണ്ട് ഞൊണ്ടി സോഫയിൽ ഇരുന്ന് കാല് മടിയിലേക്ക് എടുത്തു വച്ചു നോക്കി.....

നഖത്തിൻെറ ഭാഗത്തു നിന്നും രക്തം നന്നായി ഒഴുകുന്നുണ്ടായിരുന്നു... സ്... സ്.....ആഹ്. ..എന്തൊരു വേദനയാ... അമ്മേ.. 😩 അവൻ അപ്പോഴേക്കും അവൾക്കരുകിലേക്ക് എത്തിയിരുന്നു... അവൻ കുറച്ച് പഞ്ഞി എടുത്ത് അവളുടെ കാലിൽ പതിയെ രക്തം ഒപ്പിയെടുത്തു കൊണ്ടിരുന്നു..... അമ്മു കണ്ണുകൾ ഇറുകെ അടച്ച് അവൻ ഒപ്പുമ്പോഴെല്ലാം ആഹ്... ഊഹ്...... സ്.... എന്ന് പറയുന്നുണ്ടായിരുന്നു.... അവൻ മുഖമുയർത്തി നോക്കുമ്പോൾ അമ്മുവിൻെറ മുഖത്ത് നവരസങ്ങൾ മിന്നിമറയുന്നത് കാണേ.... അവന് ചിരി പൊട്ടി........ അവൻ കുറച്ച് ഓയിൽമെൻറ് എടുത്ത് പതിയെ പുരട്ടികൊടുത്തു........ അവൾ കണ്ണുകൾ അടച്ചു തന്നെ വച്ചിരിക്കുകയായിരുന്നു... അതു കണ്ട ദേവ് ആ മുറിവിൽ പതിയെ ഒന്നമർത്തി നോവിച്ചു.... ആാാഹ്..... അമ്മു കണ്ണുകൾ വലിച്ചു തുറന്നു.... അത് കണ്ട് ദേവ് ചിരിയടക്കി പിടിച്ചു... ആഹ്... ഒന്ന് പതിയെ...... നിക്ക് നോവുന്നു.... നന്നായി..... ആകാശത്ത് നോക്കി നടക്കാൻ ഞാൻ പറഞ്ഞോ നിന്നോട്.... നോവുന്നു പോലും ...... എന്നും പറഞ്ഞ് അവൻ പഞ്ഞി കൊണ്ട് ഒന്നൂടി അമർത്തി🤭.... ആആഹ്....... മ്..... മതി മതി... എണീറ്റ് പോ... നോക്കി നടക്കാനും അറിയില്ല... 😏😏😏(ദേവ്) 🙄😩(അമ്മു) അവരുടെ കാട്ടികൂട്ടൽ കണ്ട് മുകളിലൊരാൾ ചെറു പുഞ്ചിരിയോടെ നിന്നു....

... രാത്രി ആഹാരം കഴിച്ച ശേഷം ദേവും ദേവിയും തമ്മിൽ പരസ്പരം പരിചയപ്പെട്ടു.... അവർ ഓരേ കാര്യം ചോദിച്ചറിയുന്നുണ്ടായിരുന്നു.... പെട്ടെന്നു തന്നെ അവർ നല്ല സുഹൃത്തുക്കളായി..... എന്നാൽ ഇതൊക്കെ കുശുമ്പോടെ നോക്കുന്ന അമ്മുവിനെ ദേവിൻെറ മിഴികൾ ഒപ്പിയെടുത്തിരുന്നു.. 🤭 ...... മീനു........ മീനു ഇപ്പോഴും നടന്ന കാര്യങ്ങൾ ഓർത്തു അസ്വസ്ഥയായിരുന്നു.... പെട്ടെന്ന് അവളുടെ ചിന്തകൾ സിദ്ദുവിലായി ഉടക്കി നിന്നു... അവനെ ഓർക്കുമ്പോഴെല്ലാം അവളുടെ അധരങ്ങൾ പതിയെ പുഞ്ചിരിച്ചിരുന്നു.....  സിദ്ദു...... ഫോണിൽ തോണ്ടി കൊണ്ടിരിക്കുകയായിരുന്നു സിദ്ദു ..പെട്ടെന്ന് സ്ക്രീനിൽ അവൻെറയും മോഹനയുടെയും ഒരുമിച്ചുള്ള ഫോട്ടോസ് കടന്നു വരവേ... അവനിലായ് ദേഷ്യം ഇരച്ചു കയറി... അവൻെറ ചിന്തകൾ പണ്ടത്തെ ഓർക്കാനാഗ്രഹിക്കാത്ത ആ ദിവസങ്ങൾ തങ്ങി നിന്നതും......അവൻ സ്വയം നഷ്ടപ്പെടുന്ന പോലെ തോന്നി.. ഉടനടി ആ ഫേട്ടോസ് ടിലീറ്റ് ചെയ്ത്.. അവൻ ഫോൺ ബെടിലേക്കെറിഞ്ഞു..... കണ്ണുകളടച്ച് കിടന്നു.....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story