വാകപ്പൂവ്: ഭാഗം 26

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

ജഗ്ഗുവും മിന്നിയും പരസ്പരം തല്ലുകൂടിയും വാശികാണിച്ചും നടക്കുന്നുണ്ട്.... അമ്പിനും വില്ലിനും അടുക്കില്ലെന്ന് മിന്നി.... വിട്ടു കൊടുക്കാൻ തയ്യാറാകാത്ത ജഗ്ഗു.. രണ്ടു പേർക്കും വാശിയാണ്... സ്നേഹിക്കില്ലെന്നും സ്നേഹിച്ചേ അടങ്ങൂ എന്നതുമായ വാശി.... മിന്നി എത്ര വാശി പിടിച്ചാലും ജഗ്ഗുവിൻെറ അസാന്നിധ്യം അവൾക്ക് അപൂർണമായി തോന്നാറുണ്ട്... പ്രണയമോ സ്നേഹമോ അറിയില്ല... പക്ഷേ എന്നും തല്ലുപിടിച്ച് നടക്കാനിഷ്ടം.... മിന്നി ഡയനിംങ് ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന ജഗ്ഗു വിനെ നോക്കിയിരിക്കുകയായിരുന്നു.... ഇന്നലെ പരസ്പരം ഉടക്കിയിരുന്നു അവർ.... അതിനാൾ തന്നെ ജഗ്ഗു വല്യ മൈൻട് കൊടുത്തീരുന്നില്ല.. അതു തന്നെ അവളിലെ ദേഷ്യം ഇരട്ടിച്ചു.... പെട്ടെന്നു ജഗ്ഗുവിൻെറ ഫോൺ റിംങ് അടിച്ചു... ഒരു ചെറു പുഞ്ചിരിയോടെ അവൻ കോൾ അറ്റൻറ് ചെയ്തു കഴിപ്പ് മതിയാക്കി മാറി നിന്നു.... ഇതെല്ലാം ഒളികണ്ണിട്ട് ഒപ്പിയെടുക്കാനും ആവൾ മറന്നില്ല....

ആരാ ഫോണില്....ഇനി വല്ല കാമുകിയും ആവുമോ... ഐയ്.. ഇവനെയൊക്കെ ആര് നോക്കാൻ 😏 ജഗ്ഗുവിൻെറ ചിരിച്ചുള്ള സംസാരം അവളെ വീണ്ടും ആശയകുഴപ്പത്തിലാക്കി.... ജഗ്ഗു ഫോണിലൂടെ, ആരിത് ചാണകറാണി മീനുവോ.... പറയ്... എന്തീനാണാവോ റാണി ഈ അടിയനെ വിളിച്ചത്... 😬ചാണകറാണി നിൻെറ മറ്റവള് മിന്നി... മിന്നിയോ .ഏയ് അല്ല റാണി എൻെറ മീനൂട്ടി തന്നെയാ... ജഗ്ഗു ചെറു നാണത്തോടെ പറഞ്ഞു.. കാര്യമറിയാത്ത മിന്നി തലപുകയാൻ തുടങ്ങി... ആരെയാ ഇവൻ റാണി എന്നൊക്കെ വിളിക്കുന്നേ 😠പര്ട്ട ...കോഴിപ്പണി നടത്തുവാണോ.... കാണിച്ചു തരാം ഞാൻ... (മിന്നി) ഇനി എന്നെ അങ്ങനെ വിളിച്ചാ നിൻെറ പല്ലു ഞാൻ തല്ലി കൊഴിക്കും പന്നി 😬😬(മീനു) ഹാ ചൂടാകല്ലെ ചക്കരേ.. സേട്ടൻ സുമ്മാ പറഞ്ഞതല്ലേ...... മിന്നി ശ്രദ്ദിക്കുന്നുണ്ടെന്ന് മനസിലായതും ജഗ്ഗു പണി തുടങ്ങി... 🙈😌 അല്ല മോളൂസ് എന്തിനാ വിളിച്ചേ അത് പറ.... സേട്ടൻെറ ശബ്ദം കേക്കാൻ തോന്നിയോ... 🙈 🙄🙄🙄

ലെ മീനു.... നിൻെറ തലയിലെ സ്ക്രൂ അഴിഞ്ഞു പോയോ... അവൻെറ സബ്ദം 😤.. ഹാ.. എനിക്കു തോന്നി ഗൊച്ചു ഗള്ളി 🙈(ജഗ്ഗു) എന്ത് 🙄...(മീനു) മിന്നിക്ക് അടപടലം തരിച്ചു കയറി... എടാ ഞാൻ വിളിച്ചതേ അസ്സൈൻമെൻറ് ചൈതോ ചേദിക്കാനാ... (മീനു) അയ്യോ സേട്ടനോട് ഇത്രക്ക് സ്നേഹമോ.. 🙈 നിൻെറ കിളികളൊക്കെ പോയോടാ... എന്തൊക്കെ പിച്ചും പേയുമാ പറയുന്നത്... എരപ്പേ 😠(മീനു) നീ കാരണമല്ലേ പെണ്ണേ...നിൻെറ സ്നേഹം കാരണം...... 🙄ദൈവമേ ഇവൻ കഞ്ചാവാണോ..... (മീനു) ടാ... നീ ഏത് സാദനാ അടിച്ചത്.... സത്യം പറ.... 😤😤😤....(മീനു) നീയല്ലേ എൻെറ ലഹരി... 😌(ജഗ്ഗു) ഇതെല്ലാം കേട്ട് കലി ഇളകി നിൽക്കുകയാണ് മിന്നി.... മീനു ആകട്ടെ 🙄കിളിപോയ അവസ്ഥയിലും... പറ.... എന്താ ഒന്നും പറയാത്തേ.... 🙈 ഇല്ല.. കുട്ടിക്ക് ഒന്നൂല്ല... ചേച്ചി ഫോൺ വെക്കുവാണേ.....

റെസ്റ്്റ എടുക്കൂട്ടോ.... മീനു കോൾ കട്ട് ചെയ്തു... ഇവനിതെന്തു പറ്റി.. എന്തൊക്കെയാ പറയുന്നത്.. ഇനി മിന്നി വല്ലോം എടുത്ത് തലക്കടിച്ചോ..... സാധ്യതഉണ്ട്... 🙄.....അല്ലേലെ പിരിയില്ലാത്തവനാ... ഇനി എന്തൊക്കെ കാണണം ദൈവമേ... അന്ന് നടന്നതൊന്നും ജഗ്ഗു അറിഞ്ഞിട്ടില്ല.... ഇപ്പോൾ അറിയീക്കണ്ട.. എല്ലാം ക്ലാസിൽ ചെന്ന് പറയാം.... മീനു ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടു.... മിന്നിയുടെ കണ്ണിൽ ജഗ്ഗു വിനെ എരിക്കാം പാകത്തിന് തീയുണ്ടായിരുന്നു.. പരട്ട തെണ്ടി..... കോഴി... കോഴി... അൽ താറാകോഴി..... 😠😠കണ്ട പെൺപിള്ളാരോടൊക്കെ സൊള്ളി നടക്കുവാ.. നാണം ഇല്ലാത്തവൻ.... ജഗ്ഗു ചൂളം വിളിച്ച് മൂളിപ്പാട്ടും പാടി വീണ്ടും ഡയനിംങ് ടേബിളിൽ വന്നിരുന്നു....... കൊട്ടക്കണക്കിന് വീർത്തിരുക്കുന്ന മിന്നിയുടെ മുഖം കാണവേ അവൻ ഉള്ളിൽ ഊറി ചിരിച്ചു...

മിന്നി ദേഷ്യത്തിൽ പ്ലേറ്റിൽ കളം വരച്ച് എണീറ്റു പോയ്... അവളുടെ പോക്ക് കണ്ട് ജഗ്ഗു മനസ്സിൽ, നിൻെറ വായ കൊണ്ടു തന്നെ പറയിക്കും ഞാൻ.. നിനക്ക് എന്നെ ഇഷ്ടമാണെന്ന്... 😌 .......................................................... ദേവി ചേച്ചി.... പൂയ്.... അമ്മു ദേവിയുടെ മുറിയിടെ വാതിൽക്കൽ ചെന്ന് വിളിച്ചു... അല്ല ആരിത് അകത്തേക്ക് വാടി പെണ്ണേ.... 😁.....ദാ വന്നു... മ്... എന്താ കാലത്തു തന്നെ നല്ല സന്തോഷത്തിലാണല്ലോ.... എന്തേ എന്തേലും ഉടായിപ്പുണ്ടോ..... ദേവി അമ്മുവിനെ അടിമുടി നോക്കി പറഞ്ഞു.... പോ. ചേച്ചി. ...നമുക്കേ അമ്പലത്തിൽ പോയാലോ.... ഇവിടെ വന്നേ പിന്നെ ഞാൻ പോയിട്ടില്ല... ആകെ ഒരു ക തവണ പോയി പക്ഷേ കേറിയില്ല.....😞 അതെന്താടി അമ്പലത്തിൽ കേറാഞ്ഞേ.. അത് മാമാ കേറണ്ടാ പറഞ്ഞു. 😏 🙄അതെന്തിന്.... കുളിക്കാതെ കേറാൻ പറ്റൂല പോലും 😤 😬😬കുളിക്കാതെയാണോ നീ പോയത്....കുറുപ്പേ.... ആഹ്... അതിവിട്... അന്ന് ഒരു ആന വന്നു ചേച്ചി..... ആനയോ.... 😱 അമ്മു അന്ന് നടന്നതൊക്കെ ദേവിയോട് പറഞ്ഞുകൊടുത്തു... എല്ലാം കേട്ട് കഴിഞ്ഞ് ദേവിയുടെകിളികൾ ഒക്കെ പാറി പോയ്....

അവൾക്ക് ദേവനോട് ഒത്തിരി ബഹുമാനം തോന്നി..... അവൾ അമ്മുവിനെ ഇറുകെ പുണർന്നു... ചേച്ചി പോകാം നമുക്ക്... എനിക്ക് പോകാൻ തോന്നുന്നു.... പ്ലീസ്.... വാ.. ചേച്ചി..... വാ... നിക്ക് അമ്മു.. മാമ്മയോട് ചോദിക്കേണ്ടെ.. അന്ന് അങ്ങനെ നടന്നതുകൊണ്ട് ആ അമ്പലത്തിൽ പോകാൻ അവർ സമ്മദിക്കുമെന്ന് എനിക്കു തോന്നുന്നില്ല.... അത് കേട്ടതും അമ്മുവിൻെറ മുഖം വാടി... ആ മഹാദേവൻെറ സന്നിതിയിൽ ഒന്ന് കേറാൻ അവൾഅന്ന് ഒത്തിരി മോഹിച്ചിരുന്നു.... എന്നാ മാമ്മയോട് ചോദിച്ചു നേക്കാം.. ചിലപ്പോ സമ്മതിച്ചാലോ.. ഹാ... എന്നാ നടക്ക് ചോദിക്കാം... പറ്റില്ല..... ഇനി അങ്ങോട്ട് പോകണ്ട ..ഞാൻ സമ്മതിക്കില്ല..... മാമ്മ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.... അന്നത്തെ സംഭവം അദ്ദേഹത്തെ അത്രയേറെ ബാധിച്ചിരുന്നു എന്ന് ആ വാക്കുകളിൽ നിന്നും ദേവിക്ക് മനസിലായി... അല്ലേലും അമ്മുവിന് ഒരു പോറൽ ഏൽക്കുന്നതു പോലും അവിടെ ആർക്കും സഹിക്കില്ലായിരുന്നു.... പ്രത്യേകിച്ച് കിച്ചുവിന്....

അവൾ ഓരോന്ന് ഓർത്ത് നിന്നു... പ്ലീസ് മാമ്മെ.... ഒരു വട്ടം പൊക്കോട്ടെ... (അമ്മു) വേണ്ട അമ്മു പറ്റില്ല..... അതുവേണ്ട... അമ്മുവിന് അതുകേട്ടപ്പൾ ഒത്തിരി സങ്കടായി.... മാമ്മ അമ്മുവിനെ ഉപദേശിച്ചു കൊണ്ടിരുന്നു.... ദേവി അമ്മുവിനെ ദയനീയമായി നോക്കി.... അപ്പോഴാണ് അവിടേക്ക് ദേവ് വരുന്നത്. .. എന്താ അങ്കിൾ... എന്തു പറ്റി.. അവൻ മാമ്മയെ നോക്കി ചോദിച്ചു... അമ്മുവിനും ദേവിക്കും അമ്പലത്തിൽ പോകണമെന്ന് അതും ആ ശിവക്ഷേത്രത്തിലേക്ക്.... അമ്മു ദേവിനെ ദയനീയമായി നോക്കി... അമ്പല്ത്തിൽ പോകാൻ പറ്റാത്തതിൽ അവൾക്ക് നല്ല വിഷമമുണ്ടെന്ന് മനസിലായി... അങ്ങോട്ട് ഇനി വേണ്ട മോളേ.... ചുറ്റും കാടാ... എപ്പൊ എന്തു സംഭവിക്കുമെന്ന് പറയാൻ പറ്റില്ല...... അങ്കിളേ... അങ്ങോട്ടേക്ക് പോകണ്ടേൽ വേണ്ട ഇവിടെഅടുത്ത് വേറൊരു ക്ഷേത്രമുണ്ട് കുറച്ച് ദൂരമകലെയാണ്....

വേണേൽ അങ്ങോട്ട് പോകാം...... ദേവി ദേവ്നെയും അമ്മുനെയും നോക്കി... അങ്ങനെ എങ്കിൽ പോകാം... ദേവി അമ്മുനെ നോക്കി പറഞ്ഞു.... മാമ്മയുടെ മുഖം അപ്പോഴും തെളിഞ്ഞില്ലായിരുന്നു... അതു മനസിലാക്കിയ ദേവ്.... അങ്കിളിന് വിരോധമില്ലെങ്കിൽ ഞാൻ ഇവർക്കൊപ്പം പോകാം.... ആഗ്രഹിച്ചതെന്തോ കേട്ടപോലെ മാമ്മക്ക് സന്തോഷമായി.. അവരിരുവരെ ഒറ്റക്ക് വിടുന്നതിൽ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു... അദ്ദേഹം ദേവിനടുത്തേക്ക് പോയി അവൻെറ തോളിൽ കൈചേർത്തു പിടിച്ചു പറഞ്ഞു.. നീ കൂടെ പോകുന്നുണ്ടേൽ എനിക്ക് അതിനേക്കാൾ വലിയ ആശ്വാസം ഇല്ല മോനെ.... മൂന്നു പേരും കൂടിപോയിട്ടു വരൂ...... അമ്മുവിന് പാതി സന്തോഷായി... പക്ഷേ ആ അമ്പലത്തില് പോകാനാവാത്തതിൽ അവൾക്ക് വിഷമമുണ്ടായിരുന്നു.... അത് ദേവ് മനസിലാക്കുകയും ചെയ്തിരുന്നു.......തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story