വാകപ്പൂവ്: ഭാഗം 27

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അമ്പലത്തിലേക്ക് പോകുന്നതിനായി അമ്മു ഒരു റെട് ദാവണി എടുത്തണിഞ്ഞു.... പതിവിലും സുന്ദരിയായി ഇറങ്ങി വന്നു.... ദേവിയാകട്ടെ sky blue colour ൽ black stone work Saari ഉടുത്ത് ഇറങ്ങി... ഇരുവരും പുറത്തിങ്ങി എല്ലാരോടും യാത്ര പറഞ്ഞ് കാറിന് മുന്നിൽ ദേവിനെയും കാത്ത് നിൽക്കുകയായിരുന്നു.... അമ്മുവിൻെറ മുഖഭാവം നോക്കി ദേവിക്ക് എന്തൊക്കെയോ പന്തികേട് മണത്തു..... എന്തൊക്കെയോ കുരുത്തക്കേട് ഒപ്പിക്കാനുള്ള വകയുണ്ടെന്ന് മനസിലായി..... അമ്മു........ ദേവി പതിയെ വിളിച്ചു... അമ്മു ചിന്തകളിൽ നിന്നും ഒന്ന് ഞെട്ടി പുറത്തേക്കു വന്നു.. എന്നിട്ട് ദേവിയെ നോക്കി.... മ്.... എന്താ ചേച്ചി...... അല്ല... എന്തു പറ്റി നിനക്ക് അമ്പലത്തിൽ പോകണമെന്ന് പറഞ്ഞ് വല്ലാത്ത ദൃതി കൂട്ടിയ ആളല്ലെ ഇപ്പൊ എന്താ വല്യ ഉഷാറില്ലാത്തെ... ഹ്മ്... ദേവി ഒറ്റ പുരികം പൊക്കി ചോദിച്ചു...... .

അമ്മു അതിന് ഒരു വിളറിയ പുഞ്ചിരി കൊടുത്തു..... എന്നിട്ട്....., ചേച്ചി അമ്പലത്തില് പോകാനുള്ള അനുവാദം കുട്ടിയതില് സന്തോഷമുണ്ട്... പക്ഷേ........ പക്ഷേ എന്താ... എനിക്ക് ആ ശിവക്ഷേത്രത്തിലേക്കാ പോകാൻ ആഗ്രഹം... പക്ഷേ അതിനാരും സമ്മതിക്കുന്നില്ലല്ലോ.... 😣 ഹോ... അതാണോ.... മുഖം കടന്നല് കുത്തിയപോലെ ഇരിക്കുന്നത്.... 🤭 😣....... അല്ല അതിനും മാത്രം എന്താ അവിടെ ഉള്ളത്...നിനക്കത്രക്ക് ആഗ്രഹം തോന്നാൻ... ഹേ.... പറ..... അങ്ങനെ ചോദിച്ചാൽ.... 🤔......അന്ന് ഞാൻ മാമ്മയോടൊപ്പം അവിടെപോയ സമയത്ത് എനിക്ക് അവിടെ കേറാൻ വല്ലാത്ത മോഹം തോന്നി...... ഇരുളടഞ്ഞ കാടിനകത്ത് പ്രൗടിയോടെ നിൽക്കുന്ന ഗോപുരം... മങ്ങിയ പ്രകാശത്തിലും തേജസ്സോടെ തോന്നി..... കൊത്തുപണികളാൽ തുരന്നെടുത്ത ശിലകൾ..... പടികൾ... ദാരാളം ശിലാഖണ്ധങ്ങൾ... പുരാണ കഥ വരച്ചു ചിത്രമായി രചിക്കപ്പെട്ട ചുവരുകൾ.... അങ്ങനെ ഒരുപാട് അൽഭുതം തോന്നി....

പുറത്തു നിന്നു എനിക്ക് ഇത്രേ കാണാൻ പറ്റിയുളളൂ........പുറത്തൂന്ന് ഇങ്ങനെ ആണേൽ അപ്പൊ അകത്ത് എങ്ങനെ ആയിരിക്കും....... ഹോ... ഇത്രേം ഒക്കെ ഉണ്ടായിരുന്നോ... വെറുതെയല്ല പോകാൻ ഇത്ര ധൃതി.... മ്ഹ്... യോഗല്യ അമ്മിണിയേ പായങങ് മടക്കിയാളിൻ... 😌.. അങ്ങനെയിപ്പൊ പായമടക്കാൻ സൗകര്യില്ല ദേവികുട്ട്യേ..... 😉 അമ്മു ദേവി പറഞ്ഞ അതേ ടൂണിൽ തിരിച്ചു പറഞ്ഞു...എന്നിട്ട് ഒരു കള്ള ചിരി ചിരിച്ചു.... 🙄...എന്താ.... പിന്നെ നീ എന്തു ചെയ്യാൻ പോകുവാ........ എന്തു ചെയ്താലും കൂടെ നിന്നോണം.... എനിക്ക് ഇന്ന് ആ ക്ഷേത്രത്തില് കേറണം തൊഴണം..... ഇതെല്ലാം നടക്കണം..... അമ്മൂ..... വേണ്ടാട്ടോ... മാമ്മ അറിഞ്ഞ പ്രശ്നമാ.... പിന്നെ നീയായതുകൊണ്ട് പറയുകയല്ല കണ്ടകശനിയെയും കൂടെ കൂട്ടി നടക്കുന്ന കൊച്ചാ പണി പച്ചവെള്ളത്തിലും വാങ്ങി കൂട്ടും നീ.... ഇപ്രാവശ്യം വല്ലോം സംഭവിച്ചാ ഈ പാവം ചേച്ചിയെ കൂടി അത് ബാധിക്കും..... പിന്നെ കൂടെ വരുന്നത് ദേവ് ആണ്...

അവനും നീയും കീരിയും പാമ്പുമാണ്... അപ്പൊ മോൾക്ക് പുറത്തൂന്ന് ഒരു പാരയുടെ ആവശ്യം വരില്ല...... അതുകൊണ്ട് എൻെറ അമ്മുക്കുട്ടി നല്ല കുട്ടിയായി ഇരിക്ക് നമുക്ക് വേറെ ആമ്പലത്തില് പോകാം...... 😣😣😣.......ചേച്ചി... മ്ഹ് 😌...... പെട്ടെന്നാണ് അവിടേക്ക് ദേവ് കടന്നു വന്നത്.... ചുവന്ന ഷർട്ടും വെള്ളമുണ്ടും ഉടുത്ത് നല്ല നാടൻ ലുക്കില് അടാറ് മൊഞ്ചായിട്ട് വരുന്നു ദേവ്..... കയ്യില് കാറിൻെറ കീയും കറക്കിയാണ് വരവ്...... ഹാ..... പോകാം....... (ദേവ്) ദേവ് അവരെ നോക്കി ചെറു പുഞ്ചിരിയോടെ ചോദിച്ചു ....എന്നിട്ട് കാറിൽ കയറി...... ആഹ്.... 😌....(ദേവി) 😣😣........(അമ്മു) അമ്മുവും ദേവിയും പുറകിലും കയറി.. ദേവ് വണ്ടി എടിത്തു..... പോകുന്ന വഴി....... .. ദേവി പുറത്തെ കാഴ്ചയിൽ മുഴുകി യിരിക്കുകയാണ്... ദേവാകട്ടെ വണ്ടി ഓടിക്കുന്നതിലും ശ്രദ്ദ ചെലുത്തി ഇരിക്കുകയാണ്.......

അമ്മു ആഗ്രഹിച്ച പോലെ അമ്പലത്തില് പോകാൻ പറ്റാത്തതിൽ മ താടിക്കു കയ്യും കൊടുത്ത് ഇരിക്കുന്നു... അവൾക്ക് പെട്ടെന്നു അന്നത്തെ ദിവസം ഓർമയിൽ വന്നു.... Flash back....... അന്ന് മാമ്മ അവളെ അമ്പലത്തിനു പുറത്തു നിർത്തി അകത്തേക്ക് പോയ സമയത്ത്.. അമ്പലത്തെ അൽഭുത പൂർവ്വം വീക്ഷിക്കുകയായിരുന്ന അമ്മുവിൻെറ മിഴികൾ തൊഴാനെത്തിയ ദമ്പതികളിൽ പതിഞ്ഞു... അവർ പരസ്പരം സംസാരിക്കുന്നത് അമ്മുവിന് കേൾക്കാനായി...... "ശിവേട്ട.....ഈ അമ്പലത്തിൻെറ പ്രത്രേകത അറിയുമോ...... ഏട്ടന്" ആ പെൺകുട്ടി ഒരു പയ്യൻെറ കയ്യ് കോർത്ത് പിടിച്ച് അമ്പല ത്തെ ചൂണ്ടികൊണ്ട് ചോദിച്ചു...... മ്... എന്താ... അതിനും മാത്രം...... നല്ല പേര് കേട്ട ക്ഷത്രമാണ്..... പഴമയുടെ പ്രൗടി തുളുമ്പുന്ന ശിലാക്ഷേത്രം അതല്ലേ........ ആ ചേട്ടൻ ആ കുട്ടിയെ നോക്കി പറഞ്ഞു... അത് മാത്രല്ല ചേട്ടാ..... ഈ അമ്പലത്തിന് ഒരു സവിശേഷത കൂടിയുണ്ട്...... എന്താ അത്....പറ കേക്കട്ടെ....

(ഇതെല്ലാം അമ്മു കേൾക്കുന്നുണ്ടായിരുന്നു) നമ്മൾ ആരെയെങ്കിലും ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ ,ശ്രദ്ദിക്കണം സ്നേഹം ആത്മാർത്ഥമാണെങ്കിൽ മാത്രം........അതായത് സ്വത്തോ സുഖമോ പ്രതീക്ഷിക്കാതെ അത്രമേൽ ആഴത്തിൽ സ്നേഹിക്കുന്നുണ്ടെങ്കിൽ ..... അവർക്കുവേണ്ടി നമ്മൾ മഹാദേവനുമുന്നിൽ മനസ്സുരുകി പ്രാർത്ഥിച്ചാൽ അത് നിറവേറും എന്നാണ്..... മാത്രമല്ല... ഇരുവരും ഒരുമിച്ച് പരസ്പരം പ്രാർത്ഥിക്കുകയാണെങ്കിൽ അവരെ ഒന്നിപ്പിക്കാൻ പരമശിവൻെറ അനുഗ്രഹം ലഭിക്കുമെന്നാണ്........നമ്മുടെ പാതിയുടെ മേൽ കാവലും രക്ഷയും തീർക്കുന്ന പ്രാർത്ഥനയാകും അത്.... പണ്ട് മുത്തശ്ശി പറഞ്ഞു തന്ന കാര്യമാ..... ആഹാ...... കൊള്ളാലോ..... 🤭 പോ... ചേട്ടാ.. എന്തു പറഞ്ഞാലും തമാശയാ.... 😐😏.. 🤭അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ........ വാ... നമുക്ക് പോയി തോഴാം..... നിൻെറ പ്രാർത്ഥനയൊക്കെ നിറവേറട്ടെ പാറുവേ........ 😌.......

ശിവേട്ട.. ആ ശിവനും പാർവ്വതിയും പോലെ ഈ ശിവേട്ടനും പാറുവും ഏഴേഴ് ജന്മവും പരിണമിക്കണം......💓😌 മ്..... വല്ലാത്ത മോഹം തന്നെ... 🤭...അപ്പൊ അടുത്ത 7 ജന്മവും ഞാൻ പെട്ടല്ലേ... 🤭... ഓ...... തുടങ്ങി...😐😐 മ്..... മ്... നടക്ക് പോകാം..... .........അവർ പരസ്പര കൈകോർത്ത് പിടിച്ച് പടവുകൾ കയറി പോകുന്നത് അമ്മു ചെറുപുഞ്ചിരിയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു..... അപ്പോഴാണ് പെട്ടെന്നു ആന വന്നതും അപകടം സംഭവിച്ചതും എല്ലാം.... അവൾ ചിന്തയിൽ നിന്നും മോചിതയായി...... ചുറ്റും നോക്കി ദേവി പുറത്തെ കാഴ്ചയിൽ തന്നെയാണ്..... എനിക്ക് പോകണം.. അവിടെ പോയി പ്രാർത്ഥിക്കണം എൻെറ കിച്ചുവിന് വേണ്ടി... അവനെ എൻെറ അരുകിലെത്തിക്കാനും അവനോടൊപ്പം ഈ ജന്മമല്ല ഇനി എത്ര ജന്മം എടുത്താലും കിച്ചുൻെറ അമ്മുവായി ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണം..... .. 😣.....

എനിക്കുറപ്പുണ്ട് എൻെറ കിച്ച... അവൻ പ്രാണനുണ്ടെങ്കിൽ എന്നെ തേടി എൻെറ അരുകില് വരും...... എൻെറ പ്രാർത്ഥന ഭഗവാൻ കേൾക്കും.. കാരണം എൻെറ സ്നേഹം പവിത്രവും ആത്മാർത്ഥവും ആണ്... മഹാദേവൻ കൊണ്ടു വരും അവനെ എൻെറ അരികിലേക്ക്.............. അതിന് എനിക്കാദ്യം ആ അമ്പലത്തില് പോകണം........ അമ്മു എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരുന്നു....... പെട്ടെന്നു അവൾ മനസ്സിൽ പറഞ്ഞു... എെഡിയ 😉💓..... എന്നിട്ട്, വണ്ടിയോടിക്കുകയായിരുന്ന ദേവിനെ നോക്കി ഒന്നു പുഞ്ചിരിച്ചു...... (അമ്മു മിഷൻ സ്റ്റാർട്ട്സ്) 😎.....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story