വാകപ്പൂവ്: ഭാഗം 28

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അതിന് എനിക്കാദ്യം ആ അമ്പലത്തില് പോകണം........ അമ്മു എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരുന്നു....... പെട്ടെന്നു അവൾ മനസ്സിൽ പറഞ്ഞു... എെഡിയ 😉💓..... എന്നിട്ട്, വണ്ടിയോടിക്കുകയായിരുന്ന ദേവിനെ നോക്കി ഒന്നു പുഞ്ചിരിച്ചു...... അവൻ പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ വണ്ടിയോടിക്കുകയായിരുന്നു..... അമ്മു ഏന്തിവലിഞ്ഞ് ദേവിൻെറ കാതോരം ചേർന്നു പതിയെ വിളിച്ചു... ""ദേവേട്ട""🙈 പക്ഷേ ദേവ് അത് കേട്ടില്ല അവൻ ഡ്രൈവിങ്ങിലായിരുന്നു........ ദേവ് ശ്രദ്ദിച്ചില്ലെന്ന് മനസിലായതും അമ്മുവിൻെറ ഭാവം മാറി... ശേ..... 😤🤕(അമ്മു) അവൾ ഒന്നൂടി ദേവിനടുത്തേക്ക് ചേർന്നു കൊണ്ട് കുറച്ച് ഉറക്കെ വിളിച്ചു ""ദേവേട്ട"""""" ഇപ്രാവശ്യം ദേവ് മാത്രല്ല ദേവിയും ഞെട്ടിയിരുന്നു.... ഞെട്ടല് മാത്രല് അയ്യോോോോ......🙉🙉എന്ന നിലവിളികൂടി ഉയർന്നു... കാര്യം മനസിലായില്ലല്ലേ.... 🤭 അമ്മുവിൻെറ സ്നേഹം നിറച്ചുള്ള ദേവേട്ട എന്ന വിളി കുറച്ച് ഉച്ചത്തിലും പിന്നെ ദേവിൻെറ കാതോരത്തും ആയതു കൊണ്ട് ഞെട്ടിപിടഞ്ഞ ദേവ് എതിരെ വന്ന വണ്ടിയുമായി ഒരു തട്ട് അങ്ങ് തട്ടി......

.......അത് കണ്ട് പേടിച്ച് ദേവിയും ദേവും ഒരേ ശബ്ദത്തിൽ നിലവിളിച്ചതാ..... """"അയ്യയ്യയ്യോോ...."""" വണ്ടിയുടെ പെട്ടെന്നുള്ള കുലുക്കത്തില് അമ്മു പഴയസ്ഥാനത്തു തന്നെ എത്തിയിരുന്നു.... ഇറുകെ അടച്ച കണ്ണുകൾ പതിയെ തുറന്ന് അമ്മു ചുറ്റും നോക്കി..... ദേവിയും ദേവും ഒരേ ദിശയിൽ മുമ്പോട്ട് നോക്കുന്നു... ങേ 🙄....ഇവരിത് എങ്ങോട്ടാ നോക്കുന്നത്..... എന്നും പറഞ്ഞ് അമ്മു മുന്നോട്ടു നോക്കി... അവരുടെ വണ്ടി ഒരു ഓട്ടോയിൽ ഇടിച്ചു നിൽക്കുന്നതാണ് കാണുന്നത്..... വണ്ടിയുടെ മുൻവശം അത്യാവശ്യം ടാമേജ് ആക്കി കൊടുത്തിട്ടുണ്ട്..... അതിനകത്തു നിന്നും ഓട്ടോ ഡ്രൈവർ എന്ന് തോന്നിക്കുന്ന ഒരാൾ പുറത്തിറങ്ങി... മുഖം കണ്ടാലറിയാം കട്ടകലിപ്പിൽ ആണെന്ന്.... ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകിയിട്ടുണ്ട്.. അയാൾ പുറത്തിറങ്ങി വണ്ടിയുടെ മുൻവശം നോക്കി പല്ലു കടിച്ചു പിടിച്ചു അവരുടെ കാറിനടുത്തേക്ക് നടന്നു..... പണിപാളി 🙄......

(അമ്മു) ഇങ്ങനെയൊന്നുമല്ല ഞാൻ കരുതിയത്... ഞാൻ സ്നേഹത്തോടെ ദേവേട്ട എന്ന് വിളിക്കുമ്പോ ദേവേട്ടൻ തിരിഞ്ഞു നോക്കുന്നു.. അപ്പോ ഞാൻ വിനയത്തിലും സ്നേഹത്തിലും സോപ്പിട്ട് ദേവേട്ടനെ കൊണ്ട് അമ്പലത്തിൽ പോകാൻ ആവഷ്യപ്പെടുന്നു... അപ്പോ പറ്റില്ല എന്നു പറഞ്ഞാൽ 18 മത്തെ അടവ് എടുത്ത് പ്രയോഗിക്കുന്നു.... ദേവേട്ടൻ കൂടെ യുള്ളപ്പോൾ ആനയല്ല പുലി വന്നാലും ഈ അമ്മുവിന് പേടിയില്ല കാരണം എൻെറ ദേവേട്ടൻ മതി എന്നെ രക്ഷിക്കാൻ... എന്നോക്കെ.. അപ്പോ മൂക്കും കുത്തി വീണ് ദേവേട്ടൻ അമ്പലത്തില് കൊണ്ടുപോകുന്നു 🙄.....പക്ഷേ..... ആദ്യത്തെ വിളിയിൽ തന്നെ പണി പാളിയല്ലോ....... 🙄 ഓട്ടോ ഡ്രൈവർ രണ്ടും കൽപ്പിച്ച് തന്നെ വരികയാണ് എന്ന് അവൾക്ക് മനസിലായി...... മുന്നിലുള്ള ദേവിനെ നോക്കിയതും കട്ടക്കലിപ്പില് അമ്മുവിനെ തുറിച്ചു നോക്കുന്നതാണ് കണ്ടത്..... ആ നോട്ടത്തിൽ നിന്നു മനസിലാക്കാം അമ്മുവിന് കിട്ടേണ്ടതൊക്കെ പലിശയും ചേർത്ത് തരാൻ ഒരുങ്ങി നിൽക്കുകയാണ് എന്നത്...... 🤕🤕🤕🤕...(അമ്മു)

ഓട്ടോ ഡ്രൈവർ ഗ്ലാസില് വന്ന് മുട്ടി... ടോ...... തനിക്ക് എന്താ കണ്ണു കാണില്ലേ.... രാവിലെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ. .....ഇറങ്ങി വാടോ പുറത്തോട്ട്..... അയാൾ വീണ്ടും തട്ടി കൊണ്ടിരുന്നു... ദേവ് സീറ്റ് ബെൽറ്റ് അഴിച്ച് ഡോർ തുറന്നു പുറത്തിറങ്ങി...... തെറ്റ് തൻെറ ഭാഗത്തായതുകൊണ്ടു തന്നെ ദേവ് സൈലൻെറ് ആയിരുന്നു.... പിന്നീട് അങ്ങോട്ട് ഡ്രൈവർ ചേട്ടൻറ വക പൂരപ്പാട്ട് തുടങ്ങി... 🙉🙉🙉🙉🙉......... സഹികെട്ട ദേവ് വണ്ടി ശരിയാക്കാനുള്ള പണമൊക്കെ കൊടുത്തു.... എന്നിട്ടും വിടുന്ന ലക്ഷണമില്ലാതെ വീണ്ടും അദ്ദേഹം ഉറഞ്ഞു തുള്ളാനാരംഭിച്ചത് ദേവിന് അരിശം കയറ്റി...... അവര് തമ്മില് വീണ്ടും 🙉🙉🙉🙉🙉........ അടിയാകും എന്ന് തോന്നിയതും ദേവി പുറത്തിറങ്ങി.... അവരെ കോമ്പ്രമൈസ് ആക്കികൊണ്ടിരുന്നു... 👀👀👀.......(അമ്മു) മതി.. ദേവ് നിർത്ത്... പണം കൊടുത്തില്ലെ.... നമുക്ക് പോകാം.... അയാൾ എന്തേലും പറയട്ടേ.... മൈൻട് ചെയ്യണ്ട........

ഞാൻ നിന്നെ എടുത്തോളാടാ.... (ഡ്രൈവർ) എന്തോ പറയാനാഞ്ഞ ദേവിനെ അവൾ വലിച്ച് വണ്ടിക്കടുത്തേക്ക് എത്തിച്ചു... മതി ദേവ്..... ഇങ്ങനെയുള്ളവരോടൊന്നും സംസാരിക്കാൻ പോകാത്തതാണ് നല്ലത് .... അയാളെ രൂക്ഷമായി നോക്കി ദേവ് കാറിനടുത്തേക്ക് നടന്നു... കിട്ടിയ കാശിനെ ആർത്തിയോടെ നോക്കി ..കീശയിലിട്ട് അദ്ദേഹം വണ്ടിയെടുത്തു പോയി..... ദേവ് വണ്ടിയിൽ കയറി.... പുറകെ ദേവിയും....... ദേവ് കയറിയതും അമ്മു നിന്ന് വിറക്കാൻ തുടങ്ങി..... അടുത്ത ഇര താനാണെന്ന ഉത്തമബോധം ഉണ്ട് അവൾക്ക്..... അമ്മുവിൻെറ കൈകൾ അവളറിയാതെ പതിയെ കാതുകളിലേക്ക് എത്തി 🙉.... സീറ്റിലിരുന്ന് ഒരു ദീർഘ നിശ്വാസം വിട്ട് ദേവ് ദേഷ്യത്തിൽ പുറകിലേക്ക് തിരിഞ്ഞ് അമ്മുവിനെ നോക്കി.... കാതു പൊത്തിപിടിച്ചു കണ്ണും മിഴിച്ച് നോക്കുകയായിരുന്നു അമ്മു...... ഇപ്പൊ സമാദാനമായോ നിനക്ക്... ഹേ.... അയാളോട് തീർക്കാൻ പറ്റാത്ത ദേഷ്യം മുഴുവനുണ്ടായിരുന്നു ആ മുഖത്ത്.

അതുകൊണ്ട് തന്നെ ആ ഭാവം കണ്ട് അമ്മു പേടിച്ചു... എന്തിനാ നീ എൻെറ ചെവിക്കകത്ത് വന്ന് ഓളിയിട്ടത്.... ഡ്രൈവ് ചെയ്യുകായണെന്ന് അറിയില്ലേ..... അത്രക്ക് ബോധമില്ലാതായോ..... അതെങ്ങനെ പണ്ടേ ഇല്ലല്ലോ.... ഒന്നും.... എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ. ......ഓരോന്ന് കാണിച്ച് വച്ചോളും മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട്..... അവൻെറ അലറല് കേട്ട് അമ്മു മുഖം കുനിച്ചു.... എന്തിനാ അമ്മു നീ അങ്ങനെ ചെയ്തത്..... (ദേവി) ദേവി ഇടയിൽ കയറി അമ്മുവിനോട് ചോദിച്ചു.. ചേച്ചി അത്... പിന്നെ... ഞാൻ...... 😣 പറഞ്ഞു മുഴുവിക്കും മുന്നേ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.... അത് കാണാതിരിക്കാൻ അവൾ മുഖം കുനിച്ചു വച്ചു..... ദേവിൻെറ ദേഷ്യവും.... പിന്നെ ഇതിനെല്ലാം കാരണം താനാണ് എന്ന ബോധം അവളെ വല്ലാതാക്കി ....... എപ്പോഴും ദേവ് വഴക്ക് പറയുമ്പോൾ തിരിച്ചു പറയും എന്നല്ലാതെ അവൾ വിഷമിക്കുന്നത് ഇത് ആദ്യമായിട്ടായിരുന്നു....

വാടിയ മുഖത്തോടെ അവൾ തല കുനിച്ച് ഇരുന്നു........ പിന്നീട് ഒന്നും ചോദിക്കാതെ ദേവ് ദേഷ്യത്തോടെ വണ്ടിയെടുത്തു.... പോട്ടെ സാരല്ല.... വിട്.... ദേവി അമ്മുവിനെ ചേർത്തു പിടിച്ച് പറഞ്ഞു.... . അതിന് അവളൊന്നും പ്രതികരിച്ചില്ല മുഖം കുനിച്ച് തന്നെ വച്ചു.... എന്തിനോ ആ ചുണ്ടുകൾ വിതുമ്പിയിരുന്നു.....കണ്ണുനീർതുള്ളികൾ കവിൾതടം നനക്കാതെ കൈകളിലേക്ക് പതിച്ചു...... പിന്നീട് ആ വണ്ടിക്കകത്ത് മൗനം മാത്രമായിരുന്നു....😣 കുറേ ദൂരം വണ്ടി ഓടിക്കൊണ്ടിരുന്നു......അതിനിടക്ക് വിഷമം കൊണ്ട് അമ്മു അടച്ച കണ്ണുകൾ പതിയെ മയങ്ങിയിരുന്നു...... ഏറെ നേരത്തെ യാത്രക്ക് ശേഷം അമ്മു കണ്ണു തുറന്നു..... വണ്ടിയിൽ ആരും ഇല്ല.... അവൾ ഞെട്ടിയെഴുന്നേറ്റ് നോക്കി... ദേവിചേച്ചിയും ദേവും ഇരുന്ന സ്ഥലം കാലിയായിരിക്കുന്നു... ദൈവമേ ഇവരിത് എവിടെ പോയി... അവൾ ഒന്നുകൂടി കണ്ണുതിരുമ്മി.... ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി....... ഗ്ലാസിന് മുന്നിലേക്ക് ദേവി വന്ന് പറഞ്ഞു......

ഹാ.... വരുന്നില്ലേ നീ... എണീക്ക്.....എന്തുറക്കമാ ഇത്..... ങേ..... എത്തിയോ.... 🙄...ഇതെപ്പോ ഞാനറിഞ്ഞില്ലല്ലോ. അവൾ ഡോറ് തുറന്ന് പുറത്തിറങ്ങി.... ദേവും ദേവിയും പരസ്പരം എന്തോ സംസാരിക്കുന്നു.... ദേവ് എങ്ങോട്ടോ കൈചൂണ്ടി പറയുന്നു... അവൻ ചൂണ്ടിയ ഭാഗത്തേക്ക് ദേവി നോക്കി അൽഭുതത്തോടൊപ്പം ചിരിക്കുന്നു.... ഉറക്കത്തിന്ന് എണീറ്റതാണേലും കഞ്ചാവടിച്ച പോലെ ആയിരുന്നു അമ്മു..... അവൾ ഒന്നൂടി കണ്ണ് തിരുമ്മി അവൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി..... അമ്മുവിൻെറ തലയിലെ കിളികളൊക്കെ പറന്നു പോയി..... അവൾ ഞെട്ടിത്തരിച്ചു ചുറ്റും ഒന്നൂടി നോക്കി... ... എന്താ....... ഇത്..... ഇവിടെ.. എങ്ങനെ...... എത്തി...... അവൾ അവരെ നോക്കി.... ദേവി ഒരു കള്ള ചിരി പാസാക്കി കൊടുത്തു....... അവരെത്തിയത് അമ്മുവിൻെറ ആഗ്രഹപ്രകാരം മഹാദേവൻെറ അടുത്തു തന്നെയായിരുന്നു.... ആ ശിലാക്ഷേത്രത്തിലേക്ക്....

അവൾക്ക് കണ്ടതൊന്നും വിശ്വസിക്കാനായില്ല... സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ ആ കണ്ണുകൾ നിറഞ്ഞിരുന്നു..... അവൾ ദേവിയെ പോയി ഇറുകെ പുണർന്നു..... മ്..... മതി....മതി.... സ്നേഹ പ്രകടനം..... നിനക്കൊരു സർപ്രൈസ് തരാനിരുന്നതല്ലേ ഞങ്ങള്..... ഇഷ്ടായോ അമ്മുട്ടിയേ... അവൾ അമ്മുവിൻെറ താടി തുമ്പിൽ പിടിച്ച് ചോദിച്ചു.... നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ച് അവൾ പുഞ്ചിരിച്ചു.... എന്നിട്ട് ദേവിയുടെ ഇരു കവിളിലും മാറി മാറി ഉമ്മ കൊടുത്തു അവളെ വീണ്ടും ഇറുകെ കെട്ടിപിടിച്ചു..... അവളുടെ കാട്ടി കൂട്ടൽ കണ്ട് ദേവിക്കും ചിരി വന്നിരുന്നു.... എൻെറ പൊന്നേ. മതി..എന്താ ഇത്..... ദേവി അമ്മുവിനെ പിടിച്ച് മാറ്റി കളിയാക്കി പറഞ്ഞു....... അമ്മു ഒരു ഇളി പാസ്സാക്കി കൊടുത്തു.... ഇങ്ങനെ നിന്നാൽ മതിയോ... പോണ്ടേ നിൻെറ മഹാദേവൻെറ അടുത്തേക്ക്..... ഹേ.... മ്.. മ്... അമ്മു തലകുലുക്കി വേണമെന്ന് കാണിച്ചു.... എന്നാ വാ... ദേവി അവളുടെ കയ്യും പിടിച്ച് മുന്നോട്ട നടന്നു....

കാറില് ചാരി നിന്ന് ഇതെല്ലാം കണ്ട് നിൽക്കുകയായിരുന്നു ദേവ്.... അവൻ അവർക്കടുത്തേക്ക് നടന്നു.... അവൻ അമ്മുവിനെ നോക്കി കള്ള ദേഷ്യം നടിച്ചു..... അത് മനസിലായതും അമ്മു 😁😁👈ഇങ്ങനെ ഇളിച്ചു കൊടുത്തു..... മ്.... കൊള്ളാം..... ഇതിനു വേണ്ടിയാകും ലേ... നേരത്തെ കിടന്ന് അലറിയത്..... (ദേവ്) ഈ..... 😁(അമ്മു) അമ്പടി.... അപ്പോ 🙄(ദേവി) ഹാ...... അപ്പൊ നിനക്കത് മനസിലായില്ലേ..... അവൾ എന്നെ സ്നേഹത്തോടെ ദേവേട്ട എന്ന് വിളിച്ചപ്പോഴേ എനിക്ക് കാര്യം പിടി കിട്ടി. ........എന്തേലും ഉടായിപ്പാകുമെന്ന്..... (ദേവ്) അമ്മു അതിന് നാവ് കടിച്ചു വീണ്ടും ഒരു ഇളി കൂടി പാസ്സാക്കി കൊടുത്തു.. എന്നിട്ട് അവർ മൂന്ന് പേരും കൂടി അമ്പലത്തിനകത്തേക്ക് നടന്നു.... നഗ്ന പാദങ്ങളോടെ ശിലകൊണ്ട് നിർമിതമായ കൽ പടവുകളോരോന്നും കയറവേ അവരുടെ കാലുകളോടോപ്പം മനസ്സും തണുത്തിരുന്നു....

പാവടതുമപ് അൽപ്പം പൊക്കി പിടിച്ച് ഓരോ ചുവടും വച്ച് കേറുന്ന അമേമുവിനേയും അവളുടെ മുഖത്തു വിരിയുന്ന സന്തോഷത്തേയും ചെറു പുഞ്ചിരിയോടെ ദേവ് ൻെറ മിഴികൾ ഒപ്പിയെടുത്തിരുന്നു..... നടയിലേക്ക് പ്രവേശിക്കുന്ന സമയത്ത് അവളുടെ കണ്ണുകൾ വീണ്ടും വിടർന്നിരുന്നു.... അത്രക്ക് ചൈതന്യം തുളുമ്പുന്ന ക്ഷേത്രമായിരുന്നു അത്..... മനസ്സുകളെല്ലാം ശാന്തമായിരുന്നു... അവർ മൂന്ന് പേരും നടയിലെത്തി തൊഴാനാരംഭിച്ചു.... നടുവിൽ അമ്മുവും ഇരു സൈടിലായി ദേവും ദേവിയും നിന്നു.... അമ്മു രണ്ടു ഭാഗത്തും നോക്കി ഒരു പുഞ്ചിരി പാസ്സാക്കി കൊടുത്ത് കണ്ണുകളടച്ചു...... തൊഴുതു...... അവളുടെ കാട്ടികൂട്ടല് കണ്ട് അവരിരുവരും പരസ്പരം നോക്കി ചിരിച്ചു... "മഹാദേവാ.... എനിക്ക് ഒന്നേ പറയാനുള്ളൂ...... എൻെറ കിച്ച എവിടെയാണെങ്കിലും അവനെ എൻെറ അടുത്തേക്ക് എത്തിക്കണേ...... എത്രയും പെട്ടെന്ന്.... അവനില്ലാതെ ഈ ജന്മം അമ്മുവിന് ആവില്ല.....

എനിക്ക് തരണേ... എൻെറ പ്രാണനായ എൻെറ കിച്ചുവിനെ..... അവൻ എവിടെ ആണെങ്കിലും ഒരു ആപത്തും കൂടാതെ കാത്തോളണേ...... എനിക്ക് വിശ്വാസമുണ്ട്.... അവൻ വരും..... എന്നിലേക്ക് വരും..... കാരണം അവൻ എൻെറ പ്രാണൻെറ പാതിയാണ്.... അവൻെറ ഹൃദയം മിടിക്കുന്നുണ്ടേൽ അവൻ അമ്മുവിനടുത്തേക്ക് എത്തുക തന്നെ ചെയ്യും....... വൈകിപിക്കല്ലേ.... വേദനയോടെ കാത്തിരിക്കുകായണ് അവൻെറ വരവിനേയും കാത്ത്...... " ദേവ് പ്രാർത്ഥിച്ച് കണ്ണു തുറന്നു ആദ്യം അമ്മൂ വിനെ നോക്കി അവളിപ്പോഴും നല്ല പ്രാർത്ഥനയിലാണ്...... അവൻ അവളെ നോക്കി നിന്നു..... എന്നിട്ട് മനസ്സില്...... ഈ കാന്താരി പെണ്ണിനെ എനിക്ക് നൽകണേ ദേവാ..... എൻെറ പാതിയായി... ഈ ഹൃദയം നിലക്കും വരെ നെഞ്ചോട് ചേർത്തു പിടിക്കാൻ...... അവളുടെ നൊമ്പരങ്ങളെയൊക്കെ എൻെറ സ്നേഹത്താലില്ലാക്കണം എനിക്ക്. . .... അവൻ കണ്ണുകളടച്ച് വീണ്ടും പ്രാർത്ഥിച്ചു..... അവരുടെ തൊഴല് കഴിഞ്ഞതും പൂജാരി വന്ന് പ്രസാദം നൽകി..

അതെല്ലാം സ്വീകരിച്ച് അവർ മൂന്നു പേരും അമ്പലത്തിനെ മുഴുവനായി ചുറ്റി നടന്ന് ആസ്വദിച്ചു കൊണ്ടിരുന്നു.... ഓരോ ശിൽപ്പിയേയും ചൂണ്ടി അമ്മു ഓരോ കൊനിഷ്ട്ട് ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടിരുന്നു...... അതിനൊക്കെ ദേവ് ഉരുളക്ക് ഉപ്പേരി പോലെ മറുപടികൊടുത്തു..... അത് കണ്ട് ചിരിച്ചു ദേവിയും അവർക്കൊപ്പം നടന്നു..... ഇതാരാ.......? അമ്മു ചുവരിൽ വരച്ച ഒരു ചിത്രത്തെ ചൂണ്ടി ചോദിച്ചു.... അത് എൻെറ കുഞ്ഞമ്മയുടെ മോളാ... പേര് പാഞ്ചാലി...... 😤..ഒന്ന് മിണ്ടാതെ നടക്ക് കുറുപ്പേ...... 😕😕😕.............(അമ്മു) അവര് പരസ്പരം കളിയാക്കി അവിടം മൊത്തം ചുറ്റിയടിച്ച്.... വീട്ടിലേക്ക് പോയി...... പോകുന്ന വഴി അമ്മു ഒടുക്കത്തെ സന്തോഷത്തിലായിരുന്നു..... അത് അവരും മനസിലാക്കിയിരുന്നു..... 😊😊 .....തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story