വാകപ്പൂവ്: ഭാഗം 29

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അമ്പലത്തിൽ നിന്നും വീട് എത്തിയ ശേഷം ഓരോന്ന് കത്തിയടിച്ച് അമ്മു അവരോടൊപ്പം ഇരുന്നു.... .ഉച്ചഭക്ഷണം കഴിച്ച് വീട്ടിലെ എല്ലാരും ഓരോന്ന് പറഞ്ഞിരുന്നു... അമ്മുട്ടിയേ.... അമ്പലമൊക്കെ ഇഷ്ടായോ..... (മാമ്മ) ദേവിനോട് കത്തിയടിക്കുകയായിരുന്നു അമ്മു... ഇന്നത്തെ സംഭവത്തിന് ശേഷം അവരിരുവരും തമ്മിൽ പരസ്പരം അടുത്തിരുന്നു..... മാമ്മയുടെ ചോദ്യം കേട്ട് അമ്മു ഒന്ന് ഞെട്ടി.... ശേഷം തിരിഞ്ഞ് മാമ്മയോടായി..... എന്താ മാമ്മെ അങ്ങനെ ചോദിച്ചത്.. ഇഷ്ടായല്ലോ...... ഏയ് ഒന്നൂല്ല ഈ നാട്ടിലെ അമ്പലങ്ങളൊക്കെ കുറച്ച് വ്യത്യസ്ഥമല്ലേ അതാ ചോദിച്ചത്..... ഓ..... അങ്ങനെയൊന്നൂല്ല മാമ്മ എൻറെ മഹാദേവൻ ഉള്ള ഇടങ്ങളെല്ലാം എനിക്ക് പ്രിയ്യപ്പെട്ടതാണ്... ആ ചൈതന്യം തുളുമ്പുന്ന ക്ഷേത്രങ്ങൾ എന്നും മനോഹരമല്ലേ..... ആ... അത് ശരിയാ... 😌.. പക്ഷേ.... 🙄... എന്താ മാമ്മെ 🙄 അല്ല.. മഹാദേവനോ...... 🙄 മാമ്മയുടെ സംശയം കേട്ട് ഞെട്ടിയത് ദേവ് ആയിരുന്നു....

ദൈവമേ.... തേഞ്ഞൂ 🙊....(ദേവ്) അല്ല.... ഈ നാട്ടില് ആകെ മൂന്ന് അമ്പലമേ ഉള്ളൂ.... രണ്ട് കൃഷ്ണൻെറ അമ്പലവും... പിന്നെ ഒരു ശിവക്ഷേത്രവും...... പിന്നെ നീയെങ്ങനെ... 🙄... കാര്യം കത്തിയതും അമ്മു ഒന്ന് ഞെട്ടി.. എന്നിട്ട് ദേവിനെ നോക്കി... അവൻ കണ്ണുകൊണ്ട് എന്തൊക്കെയോ കോഷ്ടി കാണിക്കുന്നു...... അ... അത്... അതില്ലേ... മാമ്മെ... പോയത് കൃഷ്ണൻെറ അമ്പലത്തിലാ.... എനിക്ക് അങ്ങനെ ഒന്നൂല്ല മാമ്മെ... എനിക്കെല്ലാരും ഒരു പോലെയാ... കൃഷ്ണനും മഹാദേവനും മുരുകനും അയ്യപ്പനും എല്ലാരും... 😌😌..... 🙄🙄എന്തുവാ കുഞ്ഞേ..... (മാമ്മ) അല്ല മാമ്മ കേട്ടിട്ടില്ലേ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.... എന്ന്.... 🙊..... ഹാ.... എന്നാലും കൃഷ്ണൻെറ അടുത്ത് പോയി മഹാദേവനോട് പ്രാർത്ഥിച്ചോ നീ 🙄... 😌😌😌......😉... ആ.... 😕😐😐.........(മാമ്മ) 😁😁.......(അമ്മു)... ഇതെല്ലാം കണ്ടും കേട്ടും കിളി പാറി ഇരിക്കുന്നു ദേവി.... ദേവാകട്ടെ ചിരിക്കണോ കരയണോ എന്നറിയാത്ത ഭാവത്തിലും.....

പെട്ടെന്നായിരുന്നു അവരുടെ ഇടയിലേക്ക് മഹി കയറി വരുന്നത്...... എല്ലാരും ഇവിടെ ഇരിക്കുവാണോ.... ഹാ... ഞാൻ വന്നതേ... മോനെ ദേവാ.... ഇന്ന് വൈകീട്ട് കുറച്ച് പ്രാക്റ്റീസ് ഉണ്ട്.... രാവിലെ എനിക്ക് പറ്റില്ല ഒരിടം വരെ പോകണം... അതുകൊണ്ട് നമുക്ക് അത് ഇന്ന് വൈകീട്ട് ചെയ്യാം.... നിനക്ക് ഓകെയാണോ.... അതിനെന്താ... ഇന്ന് തന്നെ ആവട്ടെ... എന്നാൽ 4.00 മണിക്ക് സ്റ്റാർട്ട് ചെയ്യാം 😊.....എന്നും പറഞ്ഞ് മഹി മുറിയിലോട്ട് പോയി..... ദേവ് പിന്നീട് ഫോണിൽ തോണ്ടി പുറത്തേക്ക് നടന്നു.... ............................................................ ദേവി ചേച്ചി.... നമുക്ക് ദേവേട്ടൻെറ കളരി പയറ്റ് കാണാൻ പോകാം.... ഇന്ന് വൈകീട്ട്...... എവിടേക്ക് പോകാൻ 🙄 എവിടേക്കും അല്ല.. നമ്മുടെ വീടിൻെറ പുറക് വശത്താ.... ബോറടി മാറ്റാം... എന്നും കാണണമെന്ന് കരുതും പക്ഷേ എല്ലാം അതിരാവിലെ ആയിരിക്കും.. അതോണ്ട് നിക്ക് ആകെ ഒരു തവണയേ കാണാൻ പറ്റിയിട്ടുള്ളൂ... ഇന്നിപ്പോ വൈകീട്ടല്ലേ.. നമുക്ക് നോക്കാം....... ഹാ.... നോക്കാലോ...

ഞാനിതൊന്നും കണ്ടിട്ടില്ല.....ആദ്യായിട്ടാ..... എന്നാ... വാ... ഇപ്പൊ തുടങ്ങി കാണും... എന്നും പറഞ്ഞ് അമ്മു ദേവിയുടെ കൈകൾ പിടിച്ച് ബാൽക്കണിയിലേക്ക് പോയി.... അമ്മു നമുക്ക് നേരിട്ട് പോയി കാണാലോ.. എന്തിനാ ഇങ്ങോട്ടു വന്നേ.... ചേച്ചി മുകളീന്ന് നോക്കാൻ നല്ല രസാ...ഇവിടെ മതി.... മ്....... ഈ പണ്ണിൻെറ ഒരു കാര്യം..... എന്നും പറഞ്ഞ് ദേവി താഴേക്ക് മിഴികൾ പായിച്ചു.... ചുവന്ന പട്ടേന്തി നിൽക്കുന്ന ദേവിനെ നോക്കി അവരിരുവരും അവിടെ നിന്നു.... തുടങ്ങിയിട്ടില്ല.... തുടങ്ങുന്നതിനു മുന്നുള്ള മുന്നൊരുക്കങ്ങളായിരുന്നു.... അവർ എന്തൊക്കയോ arrange cheyyukayaayirunnu.... അമ്മു ആകട്ടെ ഒരു ചെറു പുഞ്ചിരിയോടെ ദേവിനേയും പിന്നെ വിടർന്നു നിൽക്കുന്ന വാകപ്പൂക്കളേയും നോക്കി നിൽക്കുന്നു..... എന്തൊക്കെയോ ചിന്തകൾ ദേവിയെ തലോടി കൊണ്ടിരുന്നു.... പെട്ടെന്ന് അവൾ എന്തോ ഓർത്തെടുത്തു.... ദേവ് അവനിൽ കിച്ചു ഉണ്ട്....

അവൻറ ഹൃദയമാണ് ദേവിൽ തുടിക്കുന്നത്.... എന്തൊരൽഭുതമാ.... അവൻ അമ്മുവിൻെറ ചാരെ എത്തിയിരുക്കുന്നു.. അല്ലാ... ദൈവം എത്തിച്ചിരിക്കുന്നു..... എല്ലാം ഒരു നിമിത്തമാണ്..... കാര്യങ്ങളെല്ലാം ഈ പൊട്ടിപ്പെണ്ണ് അറിയുമ്പോൾ താങ്ങാനാകുമോ അവൾക്ക്..... ഇപ്പോഴും യാഥാർത്യമെന്തന്ന് തിരിച്ചറിയാതെ മിഥ്യയിൽ ജീവിക്കുന്നവളാ..... എന്തൊക്കെയോ ഓർക്കുന്നതിനിടയിൽ അവൾ പെട്ടെന്നു ബോധവതിയായി.... അല്ല... അപ്പോ..... ദേവിൻെറ ഹൃദയം മാറ്റി വച്ചതാവുമ്പോൾ...കളരിപോലെയുള്ള റിസ്കായിട്ടുള്ളതും ഒരുപാട് സ്ട്രൈൻ ആയിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നത് അപകടമാണല്ലോ കൃഷ്ണാ...... ഒരു ഹാർട്ട് പേഷൻറ് എന്ന നിലക്ക് ഇത് allowed alla..... ചെറുപ്രായത്തിൽ കളരിപടിച്ചിരുന്നിരിക്കാം പക്ഷേ ഹാർട്ട് surgery kk ശേഷം ഇത് ആദ്യായിട്ടല്ലേ.....

അവളിൽ എന്തന്നില്ലാത്ത ഭീതി നിറഞ്ഞു... താഴോട്ട് നോക്കിയ ദേവി കാണുന്നത്.... ഒരുപാടു സ്ട്രൈൻ ചെയ്ത് പ്രാക്റ്റീസ് ചെയ്യുന്ന ദേവിനെയാണ്....... അമ്മു ആകട്ടെ ബാൽക്കണിയുടെ ഹാങിൽ കൈ കുത്തി താടിക്ക് കയ്യും വച്ച് അതെല്ലാം അൽഭുതത്തോടെയും ല വിടർന്ന മിഴിയോടെയും നോക്കി കാണുന്നു.... അമ്മു...... മ്... എന്താ ചേച്ചി.... അമ്മു മിഴി വെട്ടിക്കാതെ തന്നെ ചോദിച്ചു.... ദേവ് എപ്പോഴും പ്രാക്റ്റീസ് ചെയ്യുമേല്ലേ.... മ്... അതെലോ..... അല്ല എപ്പോഴെങ്കിലും അവന് വല്ല ബുദ്ദിമുട്ടും തോന്നിയിട്ടുണ്ടോ.... 🙄ങേ....... എന്തേ.... ആ നിക്കെങ്ങനെ അറിയാനാ.... എന്താ ചേച്ചി.... ഏയ് ഒന്നൂല്ലടാ ചുമ്മാ ചോദിച്ചതാ.... മ്.... എന്നാ ശെരി.... എന്നും പറഞ്ഞ് അമ്മുവീണ്ടും ദേവിനെ നോക്കി നിന്നു....

ദേവിയാകട്ടെ അമ്മുവിൻെറ മുഖത്തും നോക്കി നിന്നു... പെട്ടെന്നു തന്നെ അവളുടെ വിടർന്ന മിഴികൾ കുറുകി വരുന്നത് ദേവി ശ്രദ്ദിച്ചു... താടിക്ക് കൊടുത്ത കയ്യ് പതിയെ ഊർന്നിറങ്ങി........ കണ്ണുകളിൽ ഭയം നിഴലിക്കുന്നു.... അവളുടെ ഭാവം മനസിലാക്കാനാവാതെ ദേവി അവൾ നോക്കുന്ന ദിശയിലേക്ക് നോട്ടം മാറ്റന്നുന്നതിന് മുന്നേ അമ്മു.... ദേേേവേേേട്ടട്ടട്ടാാാാ...... എന്നലറിവിളിച്ച് താഴേക്കോടിയിന്നു... ദേേേേദദവവ്....... (മഹി) കണ്ടതു വിശ്വസിക്കാനാകാതെ ദേവി തരിച്ചു നിന്നു...........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story