വാകപ്പൂവ്: ഭാഗം 30

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

ദേവ്... ഹാർട്ട് സർജറിക്ക് ശേഷം സ്ട്രൈൻ ഉള്ള കാര്യങ്ങൾ ഒന്നും ചെയ്യാതിരിക്കാൻ സ്പെഷ്യൽ നിർദ്ദേശം ഉണ്ടായിരുന്നു... കുറച്ച് വർഷങ്ങൾ വരെ അത് പാലിച്ചു... എങ്കിലും ആദ്യമൊക്കെ ഇടക്കിടക്ക് നെഞ്ചുവേദന വന്നിരുന്നു... പിന്നീട് അതില്ലാതെയായി... എല്ലാം പഴയതുപോലെ ആയി തുടങ്ങിയപ്പോൾ ഞാനും പഴയ ദേവ് ആയി മാറിയിരുന്നു.... അതിൻെറ ദൈര്യത്തിലാണ് ഞാൻ ഈ സാഹസത്തിന് ഇറങ്ങിതിരിച്ചത്... പക്ഷേ ഇന്നിതാ വർഷങ്ങൾക്കു ശേഷം ആ വേദന എൻെമ നെഞ്ചു തകർക്കുന്നു.... അമ്മു പെട്ടെന്നു തന്നെ അവളുടെ വിടർന്ന മിഴികൾ കുറുകി വരുന്നത് ദേവി ശ്രദ്ദിച്ചു... താടിക്ക് കൊടുത്ത കയ്യ് പതിയെ ഊർന്നിറങ്ങി........ കണ്ണുകളിൽ ഭയം നിഴലിക്കുന്നു.... അവളുടെ ഭാവം മനസിലാക്കാനാവാതെ ദേവി അവൾ നോക്കുന്ന ദിശയിലേക്ക് നോട്ടം മാറ്റന്നുന്നതിന് മുന്നേ അമ്മു.... ദേേേവേേേട്ടട്ടട്ടാാാാ...... എന്നലറിവിളിച്ച് അവൾ താഴേക്കോടി.... ..............

പെട്ടെന്നുണ്ടായ നെഞ്ചുവേദനയിൽ സ്വയം നഷ്ടപ്പെട്ട് നിൽക്കുകയായിരുന്നു ദേവ്.... പ്രാക്റ്റീസിനിടയിലായതിനാൽ എതിരെ വരുന്ന മഹിയുടെ വാളിനെ തടുക്കുവാൻ ദേവിനായില്ല.... ദേവിൽ നിന്നും പ്രതികരണമില്ലാതാവുമെന്നോ.. അവന് വേദന വന്നെന്നോ മഹി അറിഞ്ഞിരുന്നില്ല... അതിനാൽ തന്നെ മഹിയുടെ മൂർച്ചയേറിയ വാൾ ദേവിൻെറ ഷോൾഡറിൽ വെട്ടി മുറിഞ്ഞിരുന്നു..... കായ്യിൽ നിന്നും ചീറ്റുന്ന ചോര കണ്ട് മഹി വാൾ താഴേക്കിട്ടു..... ദേവിലേക്ക് ഓടി അവനെ തങ്ങി പിടിച്ചു.... അപ്പോഴേക്കും അമ്മു അവനരികിലേക്ക് ഓടി എത്തിയിരുന്നു.... ദേവേട്ട..... എന്താ പറ്റിയേ.... മാമ്മെ ഇത് നോക്ക് ചോര വരുന്നു.... താഴെ തളർന്നു കിടക്കുന്ന ദേവിനെ മടിയിൽ താങ്ങി പിടിച്ചിരിക്കുകയായിരുന്നു മഹി... അമ്മു മുട്ടിലിരുന്ന് ദേവിൻെറ കൈകളിൽ പിടിച്ച് നോക്കി..... അവളുടെ കണ്ണുകളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകിയിരുന്നു.... ദേവേട്ട..............😰😖😭......

എന്തുപറ്റി മോനെ..... എന്താ നീ തടുക്കാതിരുന്നത്.. 😰....പറയായിരുന്നില്ലേ... നിനക്ക്... മഹി അവനോട് ഓരോന്ന് ചോദിക്കുമ്പോഴും നെഞ്ചിൽ കൈവച്ച് ഞെരങ്ങുകയല്ലാതെ അവനൊന്നും പറഞ്ഞില്ല..... എത്രേം പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം..... സമയം കളയാനില്ല... അവൻ ഹാർട്ട് transfered പേഷൻറ് ആണ്..... പെട്ടെന്നു പുറകിൽ നിന്ന് ഓടി വന്ന ദേവി വിളിച്ചു പറഞ്ഞു...... അവളുടെ വാക്കുകൾ എല്ലാരുടെയും കാതുകളിലേക്ക് തുളച്ചു കയറി..... മഹി കേട്ടപാടെ, ഞാൻ വണ്ടിയെടുത്തു വരാം... എന്നും പറഞ്ഞ് അതി വേഗത്തിൽ ഓടി.... അകത്തു നിന്ന് അപ്പച്ചിയേയും മാമ്മയേയും വിളിച്ചറിയിച്ചു.... അവർ ദേവിനടുത്തേക്ക് എത്തി..... മഹി പോയതും അമ്മു ദേവിൻെറ തലയെടുത്ത് തൻെറ മടിയിലേക്ക് വച്ചു... തേങ്ങി കരഞ്ഞു കൊണ്ടിരുന്നു... അവളുടെ കണ്ണുനീർ അവൻെറ കവിളിലേക്കും പടർന്നിരുന്നു.... മാമ്മേ.... ഒന്ന് പെട്ടെന്നു വാ... 😩

അമ്മുകരഞ്ഞു കൊണ്ട്അലറി വിളിച്ചു. ... ദേവേട്ട.... ഒന്നുല്ലട്ടോ.... ഇപ്പോ ശരിയാകും. ..പേടിക്കണ്ട....... 😩 അവൾ കരഞ്ഞു കൊണ്ട് തന്നെ ഓരോന്ന് പതം പറഞ്ഞു കൊണ്ടിരുന്നു..... നെഞ്ച് പിടയുന്ന വേദനയിലും അവന് അവളുടെ തേങ്ങൽ കേൾക്കുവാനായി.... അവർ ദേവിനെ കാറിൽ കയറ്റി ആശുപത്രിയുലേക്ക് പോയി..... ഞാനും വരുന്നെന്ന് അമ്മു ശാഠ്യം പിടച്ച് കരഞ്ഞുകൊണ്ടിരുന്നു..... മഹി കാറെടുത്തു.... പുറകിൽ മാമ്മയും അമ്മുവും ദേവും കേറി.... മുമ്പിൽ ദേവിയും ഉണ്ടായിരുന്നു..... അമ്മു അപ്പോഴും കരയുകയായിരുന്നു.... മാമ്മെ... ഒന്നു പെട്ടെന്നു പോ. ..😩😰 അമ്മുട്ടി ഇപ്പോ എത്തും... പേടിക്കണ്ട.... (മഹി) ഒന്നുമില്ലടാ ....... മാമ്മ അമ്മുവിനെ ചേർത്തുപിടിച്ച് പറഞ്ഞു.... അമ്മുവിന് ദേവിനേടുള്ള അടുപ്പം ആ നിമിഷം എല്ലാരും മനസിലാക്കുകയായിരുന്നു......

ദേവി എല്ലാ ദൈവത്തേയും വിളിച്ചു കൊണ്ടിരുന്നു...... ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു അവരെല്ലാവരും പുറത്ത് നിൽക്കുകയായിരുന്നു.... കരഞ്ഞു കലങ്ങിയ മിഴികളോടെ അമ്മു അവശയായി മഹിയുടെ തോളിലേക്ക് ചാഞ്ഞു ........ ഏറെ നേരം അവർ അവിടെ കാത്തിരുന്നു...... പെട്ടെന്ന് ദേവി പറഞ്ഞ കാര്യങ്ങൾ അമ്മുവിൻെറ കാതുകൾ പ്രതിധാവനിച്ചു...... "എത്രേം പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം..... സമയം കളയാനില്ല... അവൻ ഹാർട്ട് transfered പേഷൻറ് ആണ്....." മാമ്മ യുടെ തോളിൽ നിന്നും അമ്മു തലയുയർത്തി ചുമരോട് ചാരി നിൽക്കുന്ന ദേവിക്കരുകിലേക്ക് നടന്നു..... .അമ്മുവിൻെറ വരവ് കണ്ട് ദേവി എന്തെന്ന ഭാവത്തിൽ അവളെ നോക്കി....

.അമ്മു അവൾക്കരുകിലേക്ക് എത്തിയതും ദേവി അമ്മുവിൻെറ മുഖത്തേക്ക് പാറി കിടക്കുന്ന മുടിയിഴകളെ മാടിയൊതുക്കി കൊടുത്തു.... .എന്താടാ...... ചേച്ചി..... എന്നും പറഞ്ഞ് അമ്മു ദേവിയെ ഇറുകെ പുണർന്ന് തേങ്ങി.... അയ്യേ..... കരയുവാണോ നീ.... ഒന്നൂല്ലടാ.... എല്ലാം ശെരിയാകും ചെറിയ മുറിയല്ലേ...... ആശ്വസിപ്പിക്കാനെന്നോണം ദേവി അവളുടെ കണ്ണുനീരിനെ തുടച്ചു കൊടുത്തു പറഞ്ഞു..... അമ്മു ഒരു വിളറിയ ചിരി കൊടുത്തു. . ചേച്ചി..... എന്തിനാ അങ്ങനെ പറഞ്ഞത് .... ദേവേട്ടൻ ഹാർട്ട് മാറ്റി വച്ച ആളാണെന്ന്....... ആണോ ചേച്ചി.. സത്യാണോ... മുഖവുര കൂടാതെ അമ്മു ദേവിയെ നോക്കി ചോദിച്ചു .... അതെ അമ്മു ഞാൻ പറഞ്ഞത് ശരിയാണ്....... പക്ഷേ ദേവേട്ടൻ ആരോടും പറഞ്ഞിട്ടില്ലല്ലോ..... ഇതൊന്നും......പക്ഷേ ചേച്ചിക്ക് എങ്ങനെ??? അമ്മുവിൻെറ എടുത്തടിച്ച ചോദ്യത്തിൽ ദേവി ഒന്ന് ഞെട്ടിയിരുന്നു...... അ... അത്.... അന്ന് ദേവ് പറഞ്ഞതാ എന്നോട്. ....

.അങ്ങനെയാ ഞാനറിയുന്നത്..... ദേവി എന്തോക്കെയോ പറഞ്ഞ് ഒപ്പിച്ചു. പക്ഷേ എങ്ങനെയാ ഇതൊക്കെ.... ദേവേട്ടന് എന്തുപറ്റി അപ്പോ. . എന്തിനാ ഹാർട്ട് മാറ്റിയേ. .. അമ്മുവിൻെറ ചോദ്യങ്ങൾക്ക് എന്തുത്തരം നൽകുമെന്നറിയാതെ ദേവി പരുങ്ങി തുടങ്ങി...... പെട്ടെന്നായിരുന്നു അവിടേക്ക് ടോക്ടർ വന്നത്.... അതോടെ അമ്മു ചോദ്യം അവസാനിപ്പിച്ചു... ടോക്ടറുടെ വാക്കിന് കാതോർത്തു നിന്നു. . അത് കാണവേ ദേവിക്ക് പാതി ആശ്വാസമായി.... അല്ലായിരുന്നെങ്കിൽ അമ്മുവിന് ആ നിമിഷംഎന്തു മറുപടി കൊടുക്കാമെന്ന് ഓർത്ത് അവൾ പേടിച്ചിരുന്നു..... പുറത്തിറങ്ങിയ ടോക്ടർ മഹിയോട് പേഴ്സ്ണൽ ആയിട്ട് സംസാരിക്കുവാൻ പോയി.... ദേവ് ന് കുഴപ്പമൊന്നുമില്ല...... മുറി ആഴത്തിലല്ല.... പേടിക്കാനില്ല.... ഹാർട്ട് സർജറി കഴിഞഞ വായക്തിയായതിനാൽ ഓവർ സ്ട്രൈൻ ചെയ്തപ്പോൾ പൈൻ വന്നതാണ്..... കുറച്ച് റസ്റ്റ് വേണം..... ഇത്തരത്തിലുള്ള ആളുകൾ ഓവർ സ്ട്രൈൻ ചെയ്യാൻ പാടില്ല....

. അതും ഇപ്പോ പൈൻ വന്ന സ്ഥിതിക്ക് കൂടുതൽ സൂക്ഷിക്കണം...... നല്ല റെസ്റ്റ് ആവശ്യം ഉണ്ട്.... പേടിക്കാനൊന്നുമില്ല..... അദ്ദേഹത്തിൻെറ വാക്കുകൾ അവരുടെ മനസ്സിനെ കുളിരണിയിച്ചിരുന്നു.... പുറത്തേക്കിറങ്ങിയ മഹിയുടെ വാക്കുകൾക്കായി എല്ലാരും കാതോർത്തി നിൽക്കുകയായിരുന്നു.. ദേവിന് കുഴപ്പമില്ലെന്ന് അറിഞ്ഞതും എല്ലാർക്കും ആശ്വാസമായി.... 3 മണിക്കുറിന് ശേഷം ദേവിനെ മുറിയിലേക്ക് പ്രവേശിപ്പിച്ചു.... കുഴപ്പമൊന്നും ഇല്ലാത്തതിനാൽ ഇന്നു തന്നെ ഡിസ്ചാർജ് ചെയ്യാൻ സമ്മതം കിട്ടി... ദേവ്.... കണ്ണു തുറന്നപ്പോൾ ഹോസ്പ്പിറ്റൽ മുറയിലായിരുന്നു... അടുത്ത് എല്ലാരും പ്രസൻറ് വച്ചിട്ടുണ്ട്.... മഹി sir ഉം uncle um നല്ലപോലെ പേചിച്ചിട്ടുണ്ട്.... അവർ ഓരോന്ന് ചോദിച്ചി കൊണ്ടിരുന്നു...ഹാർട്ട്നെ പറ്റി ആരും തന്നെ ചേദിച്ചില്ല... വീട്ടില് അപ്പച്ചി ഫോൺ വിളിച്ച് സമാധാനം കൊടുത്തിരുന്നില്ല... ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യുമെന്ന് പറഞ്ഞപ്പോൾ ആണ് അവർക്ക്. ആശ്വാസമായത്...

ഇവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം കൊടുക്കുമ്പോഴും അവൻ ശ്രദ്ദിച്ചിരുന്നു ഒന്നും ചോദിക്കാതെ മാറി നിന്ന് തന്നെ തന്നെ നോക്കി നിൽക്കുന്ന അമ്മുവിനെ... അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളെ അവൻ പുഞ്ചിരിയോടെ നോക്കി ഇരുന്നു.... അവനെല്ലാം ഓർത്തെടുത്തിരുന്നു.... അവളുടെ തേങ്ങലുകളെല്ലാം..... പെട്ടെന്നാണ് ദേവി അകത്തേക്ക് കയറി വന്നത്... മാമ്മെ ബിൽ സെറ്റിൽമെൻറാ കഴിഞ്ഞു നമുക്ക് പോകാം.... ഡിസ്ചാർജ് കിട്ടി... ആഹാ... എന്നാൽ പോകാം.. ഇനി വൈകിക്കണ്ട.. ഒരുത്തി അവിടെ കിടന്ന് കാറുന്നുണ്ടാകും.... (അപ്പച്ചിയെയാണ് ഉദ്ദേശിച്ചത്) ദേവിൻറ വീട്ടികാരെ അറിയിക്കാൻ ദേവ് സമ്മതിച്ചിരുന്നില്ല... അറിഞ്ഞാൽ പിന്നെ ലക്ഷ്മിയമ്മ ദേവിനെ ഒരിടത്തും വിടില്ലെന്ന് അവനറിയാം... മാത്രമല്ല ഒരുപാട് വിഷമിക്കുകയും ചെയ്യും... അതുകൊണ്ട് മനപ്പൂർവ്വം അത് അറിയിക്കുന്നതിൽ നിന്നും ദേവ് വിലക്കിയിരുന്നു.... അവർ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോയി... വീടെത്തിയ വഴി അപ്പച്ചിയുടെ കരച്ചിലും പിഴിച്ചിലും കണ്ട് അവിടുളളവരൊക്കെ മുഷിഞ്ഞു....

സ്വന്തം മോനല്ലെങ്കിലും ദേവിനെ അവർ അങ്ങനെയാണ് കണ്ടിരുന്നത്.... എൻെറ ആൻറി.. എനിക് കുഴപ്പമൊന്നുമില്ല വാള് ചെറുതായി തട്ടി അത്രയല്ലേ ഉള്ളൂ.... കളരിയിൽ ഇതൊക്കെ സാദാരണയാ....ഇങ്ങനെ കരയല്ലേ.... ഞാൻ ഇവനോട് പറഞ്ഞതാ നോക്കിയും കണ്ടൊക്കെ ചെയ്യാൻ എവിടെ..... അപ്പച്ചി അടുത്തു നിൽക്കുന്ന മഹിയുടെ തുടയിൽ ഒരു പിച്ചു വച്ചു കൊടുത്ത് പറഞ്ഞു.. Aah.... ഏടത്തി.. 😨..ഞാൻ അറിയാതെ..... ഓ.... അറിയാതെ പോലും.. നീ നിൻെറ വാളും കമ്പുമൊക്കെ പെറുക്കിയെടുത്ത് പൊക്കോണം.... അവൻെറ ഒരു കളരി... നോക്കിയെ ആ കുഞ്ഞിൻെറ കയ്യ് വെട്ടു മുറിച്ചില്ലേ നീ.... അ.. അത്.... ദത്... മതി മതി ബബബ അിച്ചത്...സൂക്ഷിച്ചും കണ്ടും ഒക്കെ ചെയ്തോണം.... മനസിലായല്ലോ... മഹിക്ക് ചെറിയ വിരട്ടൽ നൽകി അപ്പച്ചി ദേവിൻെറ മുടിയിൽ പതിയെ തലോടി..... അവൻ ഇവരുടെ വഴക്ക് കണ്ട് അടക്കി ചിരിക്കുകയായിരുന്നു..

അവൻ മാത്രമല്ല മഹിയെ നോക്കി അമ്മു കൂറേ കോഷ്ടി കാണിച്ച് കളിയാക്കുന്നുണ്ട്.... എന്നാലും ഇത്രേം പ്രായമുളള എന്നെ നുള്ളണ്ടായിരുന്നു. .😒 എന്നും പറഞ്ഞ് മഹി പോയി.... അത് കേട്ട് അവിടെ ഒരു കൂട്ടച്ചിരുയുയർന്നു.... അപ്പോഴും ദേവിനെ നോക്കി നിൽക്കുകയല്ലാതെ അമ്മു അവൻെറ അടുത്തേക്ക് പോയില്ല..... രാത്രി ദേവിനുള്ള ഭക്ഷണം അപ്പച്ചി അവനെ കൊണ്ട് കഴിപ്പിച്ചു മരുന്നൊക്കെ കൊടുത്തു. .. ഒരമ്മയുടെ സ്നേഹമാണ് അവരിൽ നിന്നും ദേവിന് ലഭിച്ചത്.... വേദനയുണ്ടോ ദേവാ..... മാമ്മ ദേവനടുത്തേക്ക് വന്ന് ചോദിച്ചു... ഏയ് ഇല്ല.... ഇപ്പൊ ഒട്ടുമില്ല.... അവൻ ചെറു ചിരിയോടെ പറഞ്ഞു... മ്..... നല്ലതാ.... കള്ളം പറയുമ്പോ ഇങ്ങനെ പറയണം ....... മാമ്മ അവനെ കളിയാക്കികൊണ്ട് പറഞ്ഞു.... ദേവ് ഒന്ന് നാക്കുകടിച്ചു.. എന്നിട്ട് ഒരു കളള ചിരി പാസ്സാക്കി കൊടുത്തു.... ശരി മോൻ ഉറങ്ങിക്കോ.. ഗുഡ് നൈറ്റ്... ഗുഡ് നൈറ്റ് അങ്കിൾ.. മാമ്മ പിന്നീട് മാമ്മയുടെ മുറിയിലേക്ക് പോയി....

എല്ലാരും കിടന്നതിന് ശേഷവും ദേവിന് ഉറക്കം വന്നിരുന്നില്ല... അവൻ രാവിലത്തെ കാര്യങ്ങൾ ഓർത്തു കിടന്നു... പെട്ടെന്നു അവൻെറ ചിന്തകൾ ദേവിയുടെ വാക്കുകളിൽ തങ്ങി നിന്നു... എൻെറ ഹാർട്ട് മാറ്റി വച്ച വിവരം ആർക്കും തന്നെ അറിയില്ല.. ഞാൻ ആരോടും അത് പറഞ്ഞിട്ടില്ല.. എന്തിന് എൻെറ ഉറ്റ സുഹൃത്ത് സിദ്ദുവിന് പോലും.. പക്ഷേ ദേവി അവൾക്ക് എങ്ങനെ അറിഞ്ഞു...... അവളോട് ആരായിരിക്കും പറഞ്ഞിട്ടുണ്ടാവുക..... ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ.... കാര്യങ്ങൾ എല്ലാം അവളോട് തന്നെ ചേദിച്ചറിയണം..... എങ്ങനെ ദേവി അറിഞ്ഞു..... അവൻ ഓരോന്ന് ചിന്തിച്ച് പതിയെ കണ്ണുകളടച്ചു കിടന്നു.... കുറച്ച് സമയത്തിന് ശേഷം ആരുടെയോ കാൽചുവടുകൾ അവന് കേൾക്കാനായി.... ചെറു കിലുക്കത്തോടുകൂടിയ ചുവടുകൾ അവനരുകിലേക്ക് വരുന്നത് അവനറിഞഞിരുന്നു..... ആരെന്ന സംശയം ഉള്ളിലിരുന്നെങ്കിലും അറിയാത്ത പോലെ അവൻ കണ്ണുകളടച്ച് കിടന്നു....

തൻെറ തൊട്ടരുകിലേക്ക് ആ പാദസരകിലുക്കം പ്രതിധ്വനിച്ചു അവൻ ഒരു കണ്ണ് തുറന്ന് പതിയെ നോക്കി... പമ്മി പമ്മി നടന്നു വരുന്ന അമ്മു ആയിരുന്നു അത്... അതു മനസിലാക്കിയതും അവൻ കള്ള ഉറക്കം നടിച്ചു കിടന്നു..... അമ്മു കിടന്നിട്ട് ഉറക്കം വരുന്നില്ലായാരുന്നു.. നിദ്രാദേവി തിരിഞ്ഞു നോക്കുന്നില്ല.... കണ്ണടച്ചാലും തുറന്നാലും ദേവേട്ടൻെറ മുഖമാ.... രാവിലത്തെ ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല.... എന്തോ കാണണമെന്ന് തോന്നി.... എല്ലാരും ഉറങ്ങിയിരുന്നു.... ഞാൻ പതിയെ ദേവേട്ടടുത്തേക്ക് പോയി... പുള്ളി നല്ല ഉറക്കത്തിലായിരുന്നു... അമ്മു പതിയെ നടന്ന് ദേവിൻെറ കട്ടിലിനടുത്തേക്ക് പോയി നിന്നു.... മിഴിപൂട്ടി കിടക്കുന്ന ദേവിനെ നോക്കി കുറേ നേരം അവിടെ നിന്നു... പിന്നീട് അവനടുത്ത് പോയി ആ ബെഡ്ഡിൻെറ ഒരറ്റത്ത് പതിയെ ഇരുന്നു... മുറി പറ്റിയ കയ്യിൽ പതിയെ തൊട്ടു നോക്കി... പിന്നീട് അവൻെറ മുഖത്തേക്ക് മിഴികൾ പായിച്ചു... എന്നാൽ അവളുടെ സാന്നിദ്ധ്യവും സ്പർഷവും അവനറിയുന്ന കാര്യം അവളറിഞ്ഞിരുന്നില്ല.....

അവൻെറ മുഖത്തേക്ക് പാറി കിടക്കുന്ന മുടിയിഴകൾ അവളുടെ കണ്ണിലുടക്കിയതും യാന്ത്രികമായി ആ കൈകൾ അത് മാടിയൊതുക്കി കൊടുത്തു.... അവൾ അവൻെറ നെറ്റിയിൽ പതിയെ തലോടി..... അവളുടെ കൈകളുടെ കുളിർ അവൻെറ നെറ്റിയിലൂടെ കണ്ണുകളിലേക്ക് പടർന്നിരുന്നു.... പിന്നീട് ആ പാദസരകിലുക്കം അവനിൽ നിന്നും അകന്ന് പോയി...... അതും അവൻ മനസിലാക്കിയിരുന്നു... അവൾ പോയ ശേഷം ദേവ് പതിയെ കണ്ണുകൾ തുറന്നു... എന്തൊക്കെയോ ഓർത്ത് മധുരമായി മന്ദഹസിച്ചു.... അവളടുത്തേക്ക് വന്നതും ഹാർട്ട് കിടന്ന് ദഫ്മുട്ട് കളിക്കുകയായിരുന്നു.... ഉള്ളില് എന്നോട് കടലോളം സ്നേഹമുണ് നിനക്ക്.. അത് ഞാനറിയുന്നുമുണ്ട്... എനിക്കെന്തേലും സംഭവിക്കുമ്പോൾ തേങ്ങുന്ന നിൻ മനസ്സിനെ നീ കടിഞ്ഞാണിട്ട് ബന്ധിക്കുന്നത് എന്തിനാണ്...... നിന്നെ എന്നിൽ നിന്നും മാറ്റി നിർത്താൻ നീ മനപ്പൂർവ്വം ശ്രമിക്കുന്നത് ഞാനറിയുന്നു...

എന്താണ് നിന്നെ അതിന് പ്രേരിപ്പിക്കുന്നത്.... എനിക്കറിയില്ല.... പക്ഷേ എന്തോ ഉണ്ടെന്ന് മാത്രം ഞാനറിയുന്നു... അത് എന്തു തന്നെ ആയാലും നീ എന്നെ എത്ര അകററി നിർത്തിയാലും നീ എന്നിലേക്ക് വരും അമ്മു.... നീ എൻേറതാണെന്ന് എൻെറ മനസ്സ് പറയുന്നുണ്ട്..... എന്നിൽ നിന്നു നിനക്ക് മോചനമില്ല..... നിൻെറ സ്നേഹം നീ തളച്ചിട്ട ചങ്ങല പൊട്ടിച്ച് എന്നിലേക്ക് വരുന്ന കാലം വിദൂരമല്ല... കാത്തിരിക്കുന്നു ഞാൻ നീ എൻേറതാകുന്ന നാളിനായ്..... നിന്നിലുള്ള പ്രണയം നിൻെറ കടിഞ്ഞാണ് പൊട്ടിക്കുന്ന നിമിഷത്തിനായി..... നീ വരും.... എൻേറതായി എന്നിലേക്ക്... വരും............തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story