വാകപ്പൂവ്: ഭാഗം 31

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

നേരം പുലർന്നു.... ദേവ് ചെറു ഞരക്കത്തോടെ കണ്ണു തുറന്നു.... സൂര്യപ്രകാശം കണ്ണിലേക്ക് ഇരച്ചു കയറി... ദേഹം മുഴുവനും വല്ലാത്ത വേദന അവന് അനുഭവപ്പെട്ടു.... മുറിവിനു ചുറ്റും ഒരുപാട് വേദനയുണ്ടായിരുന്നു.... സ്.... ആഹ്..... എന്തു വേദനയാ ഇത്.... അവൻ ഒന്ന് എണീറ്റിരിക്കാൻ കുറച്ച് ബുദ്ദിമുട്ടി എങ്കിലും പതിയെ എണീറ്റ് നിവർന്നിരുന്നു..... കട്ടിലിനോട് ചേർന്നുള്ള മേശമേലിരിക്കുന്ന വാച്ചില് സമയം നോക്കി 8.00 ആയിരിക്കുന്നു... ദൈവമേ... ഇത്രേം സമയായോ.... വല്ലാത്ത വേദന കാരണം ഉറങ്ങിപോയത് അറിഞ്ഞില്ല.... ഇന്ന് തിങ്കളാഴ്ച ആണ്... കോളേജിൽ പോക്ക് നടക്കുമെന്ന് തോന്നുന്നില്ല.......... നല്ല പൈൻ ഉണ്ട്... അവൻ പതിയെ എണീറ്റ് ബാത്ത്റൂമിലേക്ക് പോകാൻ എണീറ്റതും കയ്യൊന്ന് കൊളുത്തിപിടിച്ചതും ഒത്തായിരുന്നു....

അവൻ വേദനകൊണ്ട് പൂർവ്വസ്തിഥിയിലേക്ക് തന്നെ ഒന്ന് വേച്ചു പോയി...... ആഹ്....... അവൻ ഒന്ന് ഞരങ്ങി.... വേദനകൊണ്ട് കണ്ണുകളടഞ്ഞു... തലകുനിച്ചിരിക്കേ.... അവൻെറ തോളിൽ ഏറ്റ ചെറു തണുപ്പിൽ അവൻ പതിയെ കണ്ണു തുറന്നു നോക്കി.... ദേ.. മുന്നിലൊരു അമ്മൂട്ടി.... 🙄 ഇവളിത് എപ്പൊ വന്നു.... എന്ന് ആലോചിക്കും മുന്നേ... അവൾ അവനെ താങ്ങി പിടിച്ച് എണീപ്പിക്കാൻ ശ്രമിച്ചു..... ആആഹ്.... എന്ന് ദേവ് അലറിയതും.. അയ്യോ.... എന്ന് പറഞ്ഞ് അമ്മു കൈ വിടിവിച്ചതും ഒത്തായിരുന്നു... അതിൻെറ ആഘാതത്തിൽ അവൻ വീണ്ടും പുറകിലേക്ക് വേച്ചു പോയി.... ഇത്തവണ മുറി പറ്റിയ കൈ കട്ടിലിൻെറ ഒരു വശത്ത് ഇടിക്കാനാഞ്ഞതും അമ്മു അവളുടെ കൈ കൊണ്ട് തടസ്സം തീർത്തു നിന്നു..... മാമ്മേ........ ഒന്നുവന്നേ........ അമ്മു പുറത്തേക്ക് നോക്കി നീട്ടി വിളിച്ചു....

പ്രതികരണം ഒന്നുമില്ലാതായപ്പോൾ അമ്മു ഒന്നുകൂടി വിളിക്കാനൊരുങ്ങവേ.. മാമ്..... എന്ന് പറയുംമുന്നേ ദേവ് അവളുടെ വായ കൈകൊണ്ട് അടച്ചു പിടിച്ചു..... അവൾ കണ്ണുകൾ മിഴിച്ച് ദേവിൻെറ മുഖത്തേക്ക് നോക്കി... അവളുടെ കണ്ണുകളിലേക്ക് നോട്ടം എത്തിയതും ഇന്നലെ രാത്രിയിലെ കാര്യങ്ങളാണ് ദേവിന് ഓർമവന്നത്... അതിൻെറ പ്രതിഫലമെന്നോണം അവൻെറ അധരത്തിൽ ഒരു ചെറു പുഞ്ചിരി മൊട്ടിട്ടു.... അമ്മുആകെ മിഴിച്ച് നിൽക്കുകയായിരുന്നു.... മ്.. മ്... മ്..അവൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു... ശൂൂൂൂൂ...... 🤫..(ദേവ്) ശബ്ദം ഉണ്ടാക്കല്ലേ.... എന്നും പറഞ്ഞ് ദേവ് കൈകൾ പിൻവലിച്ചു.... മ്.... എന്താ....

(അമ്മു) നിന്നോടാരാ അവരെയൊക്കെ വിളിക്കാൻ പറഞ്ഞേ..... 🤨.. ഒരു ചെറിയ മുറിപറ്റുമ്പോളേക്കും ഞാൻ ഇത്ര സില്ലിയായെന്ന് അവർ കരുതില്ലേ 🤨... എനിക്ക് കുഴപ്പമൊന്നുമില്ല... എന്നെ നാണം കെടുത്താൻ ആയിട്ട്... 🤨 ആഹാ... അത് കൊള്ളാലോ... ഇയാളല്ലേ കിടന്ന് ഉരുണ്ടത് എണീക്കാൻ പറ്റാതെ.... 🤨.....സഹായിക്കാൻ വന്നപ്പോ എന്താ ജാഡ.... 😏.... ഓ...... നിന്നെ ഞാൻ വിളിച്ചോ ഇല്ലല്ലോ.... 😶...... ഇപ്പോ എനിക്കായോ കുറ്റം.... വയ്യാത്ത ആളല്ലേ കരുതി സഹായിക്കാൻ വന്നതാ.... 😏.... എനിക്ക് ഒരു വയ്യാകയും ഇല്ല.... കുട്ടി പോകൂ..... 😤😤... ങേ 🙄...കുട്ടിയോ..... ആരുടെ കുട്ടി ഇയാളാണോ എന്നെ പെറ്റത്... 😶.. 😬😬ഇവളൊരുത്തി...... പോടി പിശാശേ.... കുട്ടി എന്ന് കുറച്ച് ബഹുമാനം കൊടുത്തപ്പോൾ 😬... കുറുപ്പ്... ആ നാവില്ലായിരുന്നേൽ 😤.... അയ്യടാ... ഞാൻ പോകുവാ......

😏😏 അമ്മു ദേവിനെ നേക്കി പുച്ചിച്ച് തിരിഞ്ഞു പുറത്തേക്ക് നടന്നു..... ഇപ്പോ ഇവൾടെ സഹായം ചോദിച്ചാൽ പിന്നെ അതുമതി കുരുട്ടടക്ക് പറഞ്ഞ് നാറ്റിക്കാൻ...... അത് കൊണ്ട് ചേട്ടന് തൽക്കാലം മോൾടെ സഹായം വേണ്ട.... എന്ന് മനസ്സിൽ പറഞ്ഞ് എണീക്കാൻ ഒരുങ്ങവേ നെഞ്ചിൽ നിന്നും ഒരു ആളൽ പുറപ്പെട്ടതും ഒത്തായിരുന്നു..... വീഴാനാഞ്ഞ ദേവിൻെറ മുറിപറ്റിയ കൈ ഇത്തവണ കട്ടിലിൻെറ പിടിയിൽ ശക്തിയായി ഇടിച്ചു.... ആഹ്... അയ്യോ..... എന്നും പറഞ്ഞ് ദേവ് അലറി..... അവൻ കയ്യിൻെറ ഷോൾടർ പൊതിഞ്ഞു പിടിച്ച് കണ്ണുകളടച്ച് വേദനകൊണ്ട് പുളഞ്ഞു.... സ്... കണ്ണിലൂടെ പൊന്നീച്ച പാറിയല്ലോ..... 😖..ഇന്നലെ ഇത്രേം വേദനയുണ്ടായിരുന്നില്ല ഇതിപ്പോ എന്താ ഇങ്ങനെ... . 😖😖😖 ... അവൻ ഓരോന്ന് പതം പറഞ്ഞ് പുളയവേ പുറത്തു നിന്ന് ഒരു പൊട്ടിച്ചിരി കേട്ടു...

ആരെന്ന ഭാവത്തിൽ തലയുയർത്തി നോക്കിയതും വാതിലിനടുത്ത് നിന്ന് വായ പൊത്തി കുടു കുടു ചിരിക്കുകയായിരുന്നു അമ്മു........ ബുഹഹഹഹ 😂😂🙈😆😆..... 😂😂😆😆...... 🤨🤨🤨🤨......😬😬😬😬🤨......ഇവളിത് ഇവിടുണ്ടായിരുന്നോ.....😤കുറുപ്പ്...... എന്തിനാടി ചിരിക്കുന്നേ..... 🤨നീ പോയില്ലേ. ...🤨 😆😆😆😆😆😂😂😂അയ്യോ......... നിക്ക് ചിരിക്കാൻ വയ്യ.... എന്തു പറ്റി മിഷ്ടർ..... ദേവാ ..ഷോറി കളരി ദേവാ.... മൂടും കുത്തി വീണോ..... 😂😆...... 😬😬😬😬ഇവളെ ഇന്നു ഞാൻ..... എന്തായിരുന്നു ജാഡ... 😏😏😏.....അങ്ങനെ തന്നെ വേണം.... നോക്കി നിൽക്കാതെ വന്നു പിടിക്കടി..... 😬.......വേദനകൊണ്ട് ദേവ് ആ നിമിഷം വേറെ വഴിയില്ലെന്ന് മനസിലാക്കിയതും അമ്മുന് നേര് അലറി.... അങ്ങനെ വഴിക്ക് വാ...... 😏ഒരു ജാഡക്കാരൻ വന്നിരിക്കുന്നു....

വയ്യാത്ത പട്ടി കയ്യാലകേറുമെന്ന് കേട്ടിട്ടേയുള്ളൂ.. ഇപ്പോ കണ്ടു.... അമ്മു പതിയെ പിറുപിറുത്തു കൊണ്ട് ദേവിനടുത്തേക്ക് പോയി... എന്താ... വല്ലോം പറയാനുണ്ടേൽ ഉറക്കെ പറഞ്ഞോണം..... ഹും... ഒന്നുമില്ല 😏...... അവൾ അടുത്തെത്തി ദേവിനെ പതിയെ പിടിച്ച് എണീപ്പിച്ചു നിർത്തി...... ദേഹം മുഴുവനും ഒരു തരം തരിപ്പായരുന്നു..ഓരോ അണുവും വേദനിക്കുന്നതു പോലെ തോന്നിയതും അവൻ ഒന്ന് വേച്ചു പോകാനാഞ്ഞതും അമ്മു അവനെ ചേർത്തു പിടിച്ചു... ആ.... നോക്കി നിക്ക് ദേവേട്ട. ഇപ്പൊ എന്നേം തള്ളിയിട്ടേനല്ലോ...... എന്നും പറഞ്ഞ് അവൾ അവനെ നേരെ നിർത്തി....... കാലുകൾ നിലത്ത് പതിച്ചതും ഒരു തണുപ്പ് അനുഭവപ്പെട്ടു.. അവൾ അവനെ ബാത്ത്റൂം വരെ താങ്ങി നടത്തിച്ചു...... താങ്ക്സ്..... ഓ.... വരവ് വച്ചിരിക്കുന്നു...... അവിടെ പോയ് വീണ് വാരല്ലേ..... നിക്ക് വയ്യ പിടിക്കാൻ.... 😏 ഓ. .....ആയിക്കോട്ടെ... തമ്പുരാട്ടിയുടെ സഹായത്തിന് വല്യ ഉപകാരം...

എന്നും പറഞ്ഞ് ദേവ് കൈകൾ കൊണ്ട് തൊഴുന്ന പോലെ കാണിച്ചു.... ഹും.... അമ്മുമുഖം വെട്ടിച്ച് തിരിച്ച് പോയി...... അവൾ പോയ ശേഷം ദേവ്..... ഇന്നലെ എന്തായിരുന്നു സ്നേഹം.... ഇപ്പോ കണ്ടില്ലേ പുച്ചത്തിന് ഒരു കുറവുമില്ല... ഇവളെ മനസിലാക്കാൻ പോലും പറ്റുന്നില്ലല്ലോ..... എന്നെ സഹായിക്കാനൊക്കെ തമ്പുരാട്ടി എഴുന്നള്ളിയിരിക്കുന്നു ...... എന്തു പറ്റിയാവോ.... എന്നും പറഞ്ഞ് ദേവ് ചിരിച്ച് കൊണ്ട് ഫ്രഷാവാൻ കേറി... അവൻ ബാത്ത്റൂമിൽ നിന്നും തല തുടച്ച് ഇറങ്ങുമ്പോൾ അമ്മു ഒരു ഗ്ലാസ് ചായയുമായി മുറിയിലേക്ക് കയറിയിരുന്നു... അവൾ അത് അവിടെ വച്ച് തിരിഞ്ഞതും..... ടവ്വലുടുത്ത് തലതുടക്കുന്ന ദേവിനെ കണ്ടു. . കണ്ടപാടെ അവൾ കണ്ണുപൊത്തി..... ഈ പോക്കാച്ചിക്ക് ഷർട്ട് ഇട്ട് നിന്നൂടെ ഒരു നാണവുമില്ല.. അയ്യേ.... എന്തിൻെറ കുഞ്ഞാ ഇത്....

അവൾ പിറുപിറുത്തുകൊണ്ട് ഇരുന്നു..... ഇവളെനന്താ കണ്ണുപൊത്തി കളിക്കുവാണോ 🙄..... എന്താടി......🤨 അവൻെറ അലറലിൽ അവൾ കൈ മുഖത്തു നിന്നും എടുത്തു മാറ്റി നോട്ടം വേറെ ദിശയിലേക്ക് പായിച്ചു കൊണ്ട് പറഞ്ഞു..... ചായ തരാൻ വന്നതാ.... ഇപ്പോ ഞാൻ കോളേജിൽ പോകും.. എന്തേലും ആവശ്യമുണ്ടേൽ അപ്പച്ചിയേ വിളിച്ചോളൂ....... എന്ന് എങ്ങോട്ടോ നോക്കി പോകാൻ തുനിഞ്ഞതും.... ഒന്നു നിന്നേ എന്ന ദേവിൻെറ വിളിയിൽ നടത്തം നിർത്തി തിരിഞ്ഞു എന്തെന്ന ഭാവത്തിൽ നോക്കിയതും മിഴികൾ അവൻെറ സിക്സ് പാക് ബോഡിയിലുടക്കിയതും വീണ്ടും നോട്ടം തെറ്റിച്ച്.... എന്താ.. എന്ന് എവിടെയോ നോക്കി ചോദിച്ചു... കോളേജിൽ പോകുന്നതൊക്കെ കൊള്ളാം.. എന്തേലും പ്രശ്നമുണ്ടാക്കി കൊണ്ടു വരാനാണ് ഉദ്ദേശം എങ്കിൽ🤨....

ചക്കിന് വച്ചതൊക്കെ കൊക്കിന് കൊള്ളുക എന്നപോലെ നീ ഉണ്ടാക്കി വക്കുന്ന പ്രശ്നത്തിനൊക്കെ എനിക്കാണ് പണി കിട്ടുന്നത്.... മര്യാദക്ക് നല്ല കുട്ടിയായി പോയി വന്നോളണം.... 😏😏😏.......ഓ..... ശ്രമിക്കാം.... എന്നും പറഞ്ഞ് അമ്മു മുഖം വെട്ടിച്ച് നടന്നുപോയി .. ഇനി വല്ല പുലിവാലും ഉണ്ടാക്കി കൊണ്ട് വരുമോ എന്തോ. തമ്പുരാനറിയാം.... 🙄... .. അമ്മു കോളേജിലേക്ക് പോയ ശേഷം ദേവ് താഴേക്കിങ്ങി വന്നു.. അപ്പച്ചി അവന് ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിപ്പിച്ചു കൊണ്ടിരുന്നു.... വേണ്ട മതി എന്നൊക്കെ പറയുന്നുണ്ടെങ്കിലും... അപ്പച്ചി അതൊന്നും വക വക്കാതെ കഴിപ്പിച്ചു കൊണ്ടിരുന്നു..... കുറേ സമയം ഫോണില് തോണ്ടിയിരുന്നു... അമ്മു ഇല്ലാതെ ആ വീട് ശൂന്യമായപോലെ ആവന് തോന്നി... അവൻ പതിയെ എണീറ്റ് പുറത്തേക്കിറങ്ങി..... പറമ്പിലായി നടന്നു....

അപ്പോഴാണ് മീൻ വളർത്തുന്നതിയി നിർമിച്ച ഒരു ചെറു കുളം അവൻെറ കണ്ണിലുടക്കിയത് ..അവനതിനടുത്തേക്ക് നടക്കവേ.. അവൻ കണ്ടിരുന്നു കൽപടവിലിരിക്കുന്ന ദേവിയെ.... അവൻ പോയി അവൾക്കടുത്തേക്ക് നടന്നു.... അപ്പോഴാണ് ദേവിയുടെ കാര്യം അവനോർത്തത്.... തൻെറ ഹാർട്ട് മാറ്റി വച്ച കാര്യം ദേവി എങ്ങനെ അറിഞ്ഞു എന്ന് അറിയാൻ തന്നെ ഉറച്ച തീരുമാനത്തോടെ അവൻ അവൾക്കരുകിലേക്ക് പോയി..... അവൾക്കടുത്ത് കൽപടവിലിരുന്നു.... ദേവി..... എനിക്ക് തന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്.... അവൻ അവളെ നോക്കി പറഞ്ഞതും ദൂരേക്ക് മിഴികൾ പായിച്ചിരിക്കുകായായിരുന്നു ദേവി...

അവൾ ചോദ്യം കേട്ട് ഞെട്ടിയില്ല താൻ പ്രതീക്ഷിച്ച എന്തോ കേട്ട പോലെ ആയിരുന്നു ദേവി. . എന്നാൽ അതൊന്നും ശ്രദ്ദിക്കാതെ ദേവ് ചോദിച്ചു.... എൻെറ ഹൃദയം മാറ്റി.... പറഞ്ഞ് മുഴുവിക്കും മുന്നേ അവളുടെ വാക്കുകൾ അവൻെറ കാതുകളിൽ പതിഞ്ഞു..... ""ദേവ് നിനക്ക് അമ്മു വിനെ ഇഷ്ടമാണോ"""" എടുത്തടിച്ചപോലുള്ള അവളുടെ ചോദ്യത്തിൽ ഞെട്ടിത്തരിച്ചി നിന്നുപോയ് ദേവ്..... ""ഈ ചോദ്യത്തിന് ഉത്തരം തരുന്നപോലെ ഇരിക്കും നിൻെറ ചോദ്യങ്ങൾക്ക് ഞാൻ നൽകുന്ന ഉത്തരം. """" പറയ്.... ഇഷ്ടമാണോ അമ്മുവിനെ നിനക്ക് .....???? .........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story