വാകപ്പൂവ്: ഭാഗം 32

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

"ദേവ് നിനക്ക് അമ്മു വിനെ ഇഷ്ടമാണോ"""" എടുത്തടിച്ചപോലുള്ള അവളുടെ ചോദ്യത്തിൽ ഞെട്ടിത്തരിച്ചി നിന്നുപോയ് ദേവ്..... ""ഈ ചോദ്യത്തിന് ഉത്തരം തരുന്നപോലെ ഇരിക്കും നിൻെറ ചോദ്യങ്ങൾക്ക് ഞാൻ നൽകുന്ന ഉത്തരം. """" പറയ്.... ഇഷ്ടമാണോ അമ്മുവിനെ നിനക്ക് .....???? ഞാൻ ചോദിച്ചതും ഇതും തമ്മിലെന്താണ് ബന്ധം...,എൻെറ ഹാർട്ട് മാറ്റിവച്ചകാര്യം നീയെങ്ങനെ അറിഞ്ഞു എന്നാണ് എൻെറ ചോദ്യം... ഇതിനിടയിൽ അമ്മുവിനെ പറ്റി ചോദിക്കണ്ട ആവശ്യമുണ്ടോ...... ആവശ്യമുണ്ട് ദേവ്... ഇതും അമ്മുവും തമ്മിൽ എന്തു ബന്ധം ആണുള്ളത്... അമ്മുവുമായി ബന്ധമുണ്ട്..... അവളുടെ പ്രാണനുമായും നിനക്ക് ബന്ധമുണ്ട്.... What you mean?? Yes...... "കിച്ചു"... അവനുമായ് നിനക്ക് ബന്ധമുണ്ട്..... എന്താ താനീ പറയുന്നത്.. എനിക്ക് എന്തു ബന്ധം....

കിച്ചുഎന്ന പേര് വരെ ഞാനിപ്പോഴാ കേൾക്കുന്നത്.... പിന്നെ എന്തു ബന്ധം.... ആരാണീ കിച്ചു.... എന്നു പോലും എനിക്കറിയില്ല..... മ്.... എല്ലാം നീയറിയണം... അതിനുമുമ്പ് ഞാൻ ചോദിച്ചതിനുത്തരം താ..... . നീ അമ്മുവിനെ പ്രണയിക്കുന്നുണ്ടോ...?? മൗനമായിരുന്നു അതിന് മറുപടി.... പറ ദേവാ..... പ്രണയമാണോ നിനക്ക് അവളോട്...?? പറ.... അല്ല..... എടുത്തടിച്ചപോലുള്ള മറുപടി ദേവിയെ തളർത്തിയിരുന്നു..... വീണ്ടും അവർക്കിടയിൽ മൗനം.... """"പ്രാണനാണ് എനിക്കവൾ... """ എന്തിനെന്നോ എപ്പോഴെന്നോ അറിയാതെ എന്നിൽ ചേക്കേറിയവൾ. ..അവളോടുള്ള വികാരമെന്തെന്ന് എനിക്കുപോലുമറിയില്ല പക്ഷേ. ..എൻറേതാണെന്ന് മാത്രമറിയാം.... എത്രയൊക്കെ അകലാനും അകറ്റാനും ശ്രമിച്ചാലും അവളിലേക്ക് മാത്രമായൊതുങ്ങി പോകുന്നു ഞാൻ.......

ഒരു ചെറു പുഞ്ചിരി ആയിരുന്നു ദേവിയുടെ ഭാഗത്തു നിന്നുണ്ടായത്.... ഞാൻ പറയാം ദേവ്... നിൻെറ സംശയങ്ങൾക്കെല്ലാം ഉത്തരം എന്നിലുണ്ട്.... നിൻെറ ഹൃദയം മാറ്റി വക്കുന്ന സമയത്ത് ഞാനുണ്ടായിരുന്നു അവിടെആ ആശുപത്രിയിൽ...... നിനക്കൊപ്പം ആക്സിടൻറിൽ പെട്ടപയ്യനില്ലെ അവനെ ഓർമയുണ്ടോ നിനക്ക് അവനാണ് കിച്ചു.... 😳😳😳.....അപ്പൊ അവൻ..... അതെ... അവൻ മരിച്ചു പോയ്....... കുറച്ച് സമയം അവർക്കിടയിൽ നിശബ്ദത തളം കെട്ടിനിന്നു... മൗനത്തെ ഭേതിച്ച് ദേവ് തന്നെ ചോദിച്ചു... ആരാ ഈ കിച്ചു...??? അമ്മുവുമായി എന്താണ് ബന്ധം അവന്??? അവൻ മരിച്ചു പോയ കാര്യം എന്താ അമ്മുവിനെ ആരും അറിയിക്കാത്തത്... എപ്പോ നോക്കിയാലും കിച്ചു വരും എന്ന് പറഞ്ഞ് നടക്കുന്നുണ്ടല്ലോ അവൾ... എന്താ ഇതിനൊക്കെ അർത്ഥം...

കിച്ചുവിൻെറ മരണവിവരം അറിയിക്കാനാകില്ല ഞങ്ങൾക്ക്...... കാരണം ഈ ഭൂമിയിൽ അവനില്ലെന്നറിഞ്ഞാൽ പിന്നെ അമ്മുവുമുണ്ടാകില്ല.... അവൻ വരുമെന്ന ഒറ്റ പ്രതീക്ഷയുടെ പേരിലാണ് അവളിന്നും ജീവിക്കുന്നത് പോലും........ കിച്ചു അവൾക്ക് ആരായിരുന്നു എന്ന് ചോദിച്ചാൽ...... 🏃🏃🏃🏃🏃🏃🏃🏃🏃🏃flashback അപ്പച്ചിയുടെ അനിയത്തിയായ സുഭദ്രയുടെയും ഭർത്താവ് ഹരിശങ്കറിൻെറയും ഒരേയൊരു പുത്രനാണ് കൃഷ്ണദാസ് എന്ന കിച്ചു... അവന് 4 വയസ്സുള്ളപ്പോൾ ഒരു ആക്സിടൻറിൽ അവൻെറ അച്ഛനും അമ്മയും മരണപ്പെട്ടു..... പിന്നീട് അവൻെറ കാര്യം നോക്കിയിരുന്നത് അപ്പച്ചിയും മാമ്മയുമാണ്.... അവർ അവനെ സ്വന്തം മകനെപോലെ വളർത്തി.... അച്ഛനും അമ്മയും ഇല്ലാത്ത യാതൊരു കുറവും അവനനുഭവിച്ചിരുന്നില്ല.....

അന്നെല്ലാം അവനൊപ്പം അമ്മുവും ഉണ്ടായിരുന്നു.... അഗ്നിമിത്ര അതാണ് അമ്മുവിൻെറ പേര്... അമ്മു എന്ന് ആദ്യമായി വിളിച്ചത് കിച്ചു ആയിരുന്നു... പിന്നീട് അവരുടെ മരണത്തിന് ഒരു വർഷം കഴിഞ്ഞതും അമ്മുവിൻെറ അച്ഛൻ അവളെ നാട്ടിലേക്ക് (പാലക്കാട്) കൊണ്ടുപോകാൻ തീരുമാനിച്ചു. .പക്ഷേ കിച്ചുനെ പിരിയാൻ അവളോ അവനോ ആ ചെറുപ്രായത്തിൽ തന്നെ തയ്യാറല്ലായിരുന്നു.... അവർ പരസ്പരം അത്രക്ക് അടുത്തിരുന്നു... അതുകൊണ്ട് കിച്ചുവിനേയും അമ്മുവിനേയും അമ്മുവിൻെറ അച്ഛൻ തന്നെയാണ് പിന്നീട് നോക്കിയത്.... അവർ ഇരുവരും ഒരുമിച്ച് പാലക്കാട്ട് പോയി.........അത് അവരുടെ ലോകമായിരുന്നു.........ആരും അസൂയപ്പെടുന്ന അവരുടെ മാത്രം ലോകം.......... എൻെറയും ചെറിയച്ചൻെറയും (അമ്മുവിൻെറ അച്ഛൻെറയും )വീട് തൊട്ടടുത്താണ് ഒരു മതിൽകെട്ടിൻെറ അകലം മാത്രം ........ ....................💞🌼💞.........................

എൻെറ അമ്മ ഡാൻസ് ടീച്ചറായിരുന്നു.... വളരെ ചെറുപ്പത്തിൽ തന്നെ എന്നെ നൃത്തം പടിപ്പിക്കുമായിരുന്നു.. ക്ലാസിക്കൽ ആയിരുന്നു മൈൻ...... അന്നൊരിക്കൽ മുകളിലെ നിലയിലെ മുറിയിൽ അമ്മ എന്നെയും നൃത്തമഭ്യസിക്കാൻ വന്ന കുട്ടികൾക്കും പ്രാക്റ്റീസ് തരുന്ന നേരത്ത് ഒരു കാറിൻെറ ശബ്ദം കേട്ടു..... ഓരോ ചുവടും വച്ച് കൊണ്ടു തന്നെ ഞാൻ ജനൽപാളിയിലൂടെ പുറത്തേക്ക് നോക്കി.... ചെറിയച്ചൻെറ കാറായിരുന്നു അത്...... അതിൽ നിന്ന് അമ്മുവും കിച്ചുവും ഇറങ്ങി...... അന്നാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്.... എെശ്വര്യം തുളുമ്പുന്ന നിറ പുഞ്ചിരിയോടെ ഇറങ്ങി വരുന്ന ഒരു കൊച്ചു ബാലൻ...... അമ്മു അവൻെറ കയ്യിൽ കൈകോർത്ത് മുറുകെ പിടിച്ചിരുന്നു.. അവനും തിരിച്ച് അങ്ങനെ തന്നെയായിരുന്നു.... അമ്മു എനിക്ക് പ്രിയ്യപ്പെട്ടതു പോലെ തന്നെ പിന്നീട് കിച്ചുവും എൻെറ കൊച്ചനിയനായി മാറി......

കൂടെ പിറന്നില്ലെങ്കിലും എന്നും കൂടെ ഉണ്ടാവണേ എന്ന് മോഹിച്ചു പോകും...... സ്നേഹിച്ച് തോൽപ്പിക്കുവാൻ അവനുമാത്രമേ കഴിയുകയുള്ളൂ.... ഞാൻ പോലും ആസൂയപ്പെട്ടിട്ടുണ്ട് അവരെ നോക്കി...... ഇരുവരും ഒരുമിച്ച് മാത്രേ എങ്ങും പോവുകയുള്ളൂ... എന്തും ചെയ്യുകയുള്ളൂ... ഒറ്റ നോട്ടത്തിൽ അവരുടെ പെരുമാറ്റം കണ്ടാൽ രാധയും കൃഷ്ണനും പോലെ തോന്നും.......ഇരുമെയ്യിം ഒരാത്മാവുമെന്നപോലെ... ഒരേ ചിന്തകളാണ് അവർക്ക്..... വികൃതി കുടുക്കകളായിരുന്നു.. മാഷിനെ വരെ കല്ലെടുത്തെറിഞ്ഞ് നെറ്റി പൊട്ടിച്ചിട്ടുണ്ട് അവൻ... അമ്മുവിനെ അടിച്ചു എന്നാണ് കാരണം പറഞ്ഞത്..... എല്ലാ ഞായറാഴ്ചയും അമ്മുവും കിച്ചുവും ഒരുമിച്ച് അടുത്തുളള അമ്പലത്തിലേക്ക് പോകും.... ഭക്തികൊണ്ടൊന്നുമല്ല... ചുമ്മാ ചുറ്റിയടിക്കാൻ.... തികച്ചും ഗ്രാമപ്രദേശമായിരുന്നു ആ നാട്... 💞🌼💞

പുലിരിയിൽ ചെറുകുളിരോടെ വീശുന്ന ഇളം കാറ്റിൽ പാവാടത്തുമ്പ് അൽപ്പം പൊക്കി പിടിച്ച് പാടവരമ്പത്തുകൂടി ഒരു കൊച്ചു സുന്ദരി നടന്നു നീങ്ങുകയായിരുന്നു........... തലയെടുപ്പോടെ നിൽക്കുന്ന നെൽക്കതിരുകളെ ഇടതു കയ്യാൽ തലോടി കൊണ്ടും..... പാറിപറക്കുന്ന മുടിയിഴകളെ കയ്യാൽ മാടിയൊതുക്കിയും നടന്നു നീങ്ങവേ.... അല്ല ആരിത്...... മിത്രമോളോ.... പാടത്ത് പണിക്ക് വരുന്ന ഒരു വൃദ്ദ അമ്മുവിനെ നോക്കി ചോദിച്ചു... മിത്ര മോളല്ല അമ്മുവാ....... അവൾ കള്ളചിരിയോടെ പറഞ്ഞു.... ശെടാ...അതല്ലേ നിൻെറ പേര്.... അമ്മു അത് മതി... അതാ നിക്ക് ഇഷ്ടം... ഓ.... ആയിക്കോട്ടെ തമ്പുരാട്ടി കൊച്ചേ..... അവർ കളിയാക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.... എവിടേക്കാ ഒറ്റക്ക്. ഈ പാടത്തൂടെ പോകുന്നേ...... അല്ല ഒറ്റക്ക് കാണുന്നത് അപൂർവ്വമാണല്ലോ അതാ ചോദിച്ചത്..... അതോ... ഞാൻ അമ്പലത്തിൽ പോകുവാ.. കിച്ചു കുറച്ച് അപ്പുറത്ത് നിപ്പുണ്ട് എന്നാ പറഞ്ഞത്....... ആഹ്...... എന്നാ പോയിട്ടുവാ......

അതിന് തലകുലുക്കി ചിരിച്ച് അമ്മു നടന്നു പോയി .. ....... പാടത്തിനറ്റത്ത് എത്തിയിട്ടും അവിടെയൊന്നും കിച്ചു വിനെ കണ്ടില്ല..... അല്ല ഇവനിത് എവിടെപോയി.... ഇവിടെ നിപ്പുണ്ട് എന്നാണല്ലോ പറഞ്ഞത്..... അവൾ പാടത്തു നിന്ന് ചെറു വഴിയിലേക്കുള്ള വിടവ് കടന്ന് റോഡിലേക്ക് കയറി നിന്നു..... അപ്പോഴാണ് കിച്ചുവിൻെറ കൂട്ടുകാരനായ അരുൺ അത് വഴി പോകുന്നത്..... എടാ... അരുണേ.... ഒന്ന് നിന്നേ..... നീ കിച്ചു നെ കണ്ടോ...... ആഹ്... കണ്ടല്ലോ ആ ആൽമരത്തിന് ചുവട്ടിൽ നിപ്പുണ്ട്..... ആണോ... എന്നാ ശരി.... എന്നും പറഞ്ഞ് അവൾ ആൽമരച്ചോട്ടിലേക്ക് നടന്നു നീങ്ങി.... പെട്ടെന്നു പാടത്തു പണിക്കുവരുന്നവരുടെ നിലവിളി ഉയർന്നു കേട്ടു..... രാഗിണിയുടെ വീട്ടിലെ പശു കയറഴിഞ്ഞ് വരുന്നുണ്ട്... എല്ലാരും വഴീന്ന് മാറിക്കോ.......... എന്നാണ് വിളിച്ചു കൂവുന്നത്.....

അരുൺ നോക്കുമ്പോ പാടത്തൂടി ഓടി കിതച്ച് കതിരെല്ലാം നശിപ്പിച്ച് വരുന്ന പശുവിനെ കണ്ടു... ചളിയിൽ ഓരോ തവണ വീണ് എണീറ്റ് ആണ് ഓടി വരുന്നത്...... കുമാരേട്ടൻ പുറകെ കയറ് പിടിക്കാൻ നോക്കുന്നുണ്ടെങ്കിലും അതിന് പറ്റുന്നില്ലായാരുന്നു... പശു അദ്ദേഹത്തേയും തളളിയി്ട്ട് ഓടി.... പാടത്തെ കതിരെല്ലാം ചതഞ്ഞരഞ്ഞ് പോയി.... പശു പാടത്തുനിന്ന് ഇടവഴിയിലേക്ക് കയറിയത് കാണവേ.. അരുൺ.... എല്ലാരും ഓടിക്കോ.... മാട് വരുന്നുണ്ട് എന്ന് പറഞ്ഞ് വാണം വിട്ടപോലെ ഓടി..... ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അമ്മു...... താൻ നടക്കുന്ന ദിശയിൽ തനിക്ക് പുറകേ ഓടി വരുന്ന പശുവിനെ കണ്ട്..... ദൈവമേ... എന്നും വിളിച്ച് ഓടി........ പശു അവൾക്ക് പിറകെ ക്രോതത്തോടെ ഓടി അടുത്തിരുന്നു.... .എത്രയൊക്കെ വേഗത കൂട്ടിയിട്ടും പശുവിനെ തോൽപ്പിക്കാനായില്ല അവൾക്ക്... അത് തൻെറ തൊട്ടരികിലേക്ക് അടുത്തതും......... അമ്മൂ കണ്ണുകളടച്ച് നിൽക്കേ....... അമ്മൂ.......

എന്നലറി കൊണ്ട് കിച്ചു അവളെ പിടിച്ച് വലിച്ചിരുന്നു..... .വലിയുടെ ആഘാത്തതിൽ അമ്മു അവൻെറ നെഞ്ചിലേക്ക് വീണു....പശു അമ്മു വഴിയിൽ നിന്നും മാറ്റപ്പെട്ടപ്പോൾ അത് നേർ ദിശയിൽ ഓടി കൊണ്ടിരുന്നു....... കാണുന്ന എല്ലാം നശിപ്പിച്ചു കൊണ്ട്....... അമ്മു അവൻെറ നെഞ്ചോരം ചേർന്ന് ഇറുകെ പുണർന്നു......കിച്..... കിച്ചാ........ എന്താടാ.... ഒന്നുല്ല......അത് പോയി..... നീ പേടിക്കല്ലേ...... അമ്മു നല്ലോണം പേടിച്ച് വിറച്ചിരുന്നു...... അതുകൊണ്ട് തന്നെ അവൾ അവൻെറ കരവലയത്തിനുള്ളിൽ പൂച്ചക്കുട്ടിയെ പോലെ ഒതുങ്ങിക്കൂടി........ അവളുടെ ഉയർന്ന ഹൃദയമിടിപ്പിന് അവൻെറ നെഞ്ചോരം ചേർന്നപ്പോൾ ആ രണ്ട് ഹൃദയതാളവും സമനിലയിലെത്തി..... അവളുടെ വികാരങ്ങളെ പോലും ശമിപ്പിക്കാനുള്ള കഴിവ് അവൻെറ ഹൃദയതാളത്തിനുണ്ട്....

പിന്നീട് ആരൊക്കെയോ ചേർന്ന് പശുവിനെ പിടിച്ച് കെട്ടി...... കിച്ചു അവളേയും ചേർത്തു പിടിച്ച് വീട്ടിലേക്ക് പോയി..... അതിന് ശേഷം ഒരു ചെറിയ നിമിഷത്തിന് പോലും കിച്ചു അവളെ തനിച്ചാക്കില്ലായിരുന്നു...... സ്നേഹവും സംരക്ഷണവും കുസൃതിയും നിറച്ച് അവരിരുവരും ആ ഗ്രാമം സ്വർഗ്ഗ മാക്കി മാറ്റി..... രാത്രി...... തിട്ടയോട് ചേർന്നുളള തൂണിലായിരുന്ന് നിലാവിനെ നോക്കി അവർ ഇരിക്കുകയാണ്...... കിച്ചുവിനെ നെഞ്ചോരം ചേർന്ന് അവളും അവളുടെ കൈകളെ മുമ്പിലേക്കാക്കി അവളുടെ അരയിലൂടെ ചേർത്ത് പിടിച്ച് അവനും കാണാ ദൂരത്തേ നിലാവിനേയും നോക്കിയിരിക്കേ....... അമ്മൂ...... എന്താ.... കിച്ചാ..... രാത്രിയേയും ചന്ദ്രനേയും പോലെ നീയും ഞാനും എന്നും ഒരുമിച്ചുണ്ടാവില്ലേ......

ഇതുപോലെ. ഞാനുള്ള കാലം വരെ നീയും നീയുള്ള കാലം വരെ ഞാനും നമ്മളായി ഉണ്ടാകും കിച്ച....... അതവാ പാതിയിൽ ഇല്ലാതായാൽ??? ഇല്ലാതായാൽ ഞാനും നിന്നോടൊപ്പം ഇല്ലാതാകും..... നീയില്ലാത്ത ഭൂമിയിൽ ഞാനുമുണ്ടാകില്ല...... ഇത് വാക്കാണ്.... ഈ അഗ്നിമിത്രയുടെ വാക്ക്........ അങ്ങനെ വേണ്ട...... നീ തനിച്ചാകാൻ ഞാനനുവദിച്ചിട്ടുവേണ്ടേ..... അതിന്.... ഞാനെന്നും നിന്നോടൊപ്പമുണ്ടാകും.... നീ പോലുമറിയാതെ..... വേണ്ട.... ഞാനറിയാതെയല്ല എന്നോടൊപ്പം ഞാനായി എൻെറ കൈകോർത്ത് നീയും നിൻെറ ഇടനെഞ്ചിലിതുപോലെ ചേർന്ന് ഞാനും ഉണ്ടായാൽ മതി അല്ലാത്ത പക്ഷം വേണ്ട എനിക്കീ ജന്മം...... കിച്ചു അമ്മു വിൻെറ തലയിലേക്ക് ഒരു കൊട്ടു കൊടുത്തു.... ആഹ്..... എന്താടാ.... അവൾ തലയുഴിഞ്ഞ് കൊണ്ടു ചോദിച്ചു.....

ഞാൻ എന്തേലും പറയുമ്പോളേക്കും നീയിങ്ങനെ സെൻറി അടിക്കല്ലേ പെണ്ണേ... എനിക്ക് ചിരിവരുന്നു.....🤭 പോടാ... ഞാൻ ശരിക്കും പറഞ്ഞതാ.....നീയില്ലാതെ പറ്റില്ല എനിക്ക്. .......ഒരു നിമിഷം പോലും...... പറഞ്ഞ് മുഴുവിക്കും മുന്നേ അവൾ അവൻെറ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..... അവൻ അവളുടെ നീണ്ട മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു......... ഈ പെണ്ണ്...... എന്നെ വിടൂലെന്നാ തോന്നുന്നേ...... കിച്ചു എന്തോ പതം പറഞ്ഞു.... ങേ.. 🙄..എന്താ? എടി ആ അഞ്ചു ഇല്ലേ നമ്മുടെ ക്ലാസിലെ...... ആഹ് ഉണ്ട്... അയിന് 🙄.. അവൾക്ക് എന്നോട് പ്രേമം 🙈.... 🤨🤨...അയിന്.... അല്ലാ.. നീ.... വേണ്ടെങ്കിൽ.... അവളെ..... 🙈... അവളെ. 🤨🤨 അമ്മുവിൻെറ മുഖം ദേഷ്യം കൊണ്ട് ചുമന്നു തുടുത്തു..... 🙊🙊വേണേൽ അവളെ ഞാൻ..... പ്രേമിച്ചാലോ എന്ന്.... ആലോചി.....ക്കു...... വാ....... യി.....രു....... ന്നു......... അമ്മുവിൻെറ ഭാവം കണ്ട് അത് പറഞ്ഞ് മുഴുവിക്കും മുന്നേ കിച്ചു ജീവനും കൊണ്ട് ഓടിയിരുന്നു.......

നിക്കടാ അവിടെ.... നിനക്ക് അവളെ പ്രേമിക്കണം ലേ...... കാണിച്ച് തരാം... എന്നും പറഞ്ഞ് അമ്മു കിച്ചുവിന് പുറകെ ഓടി...... അവൻ ചിരിച്ചുകൊണ്ട് അവൾക്ക് പിടികൊടുക്കാതെ ഓടി കൊണ്ടിരുന്നു.... അമ്മുവിൻെറ കൊലുസ്സിൻെറ ശബ്ദവും കിച്ചുവിൻെറ ചിരിയുടെ ശബ്ദവും മുകളിലെ ഇടനാഴിയിൽ നിറഞ്ഞു നിന്നു....... ഓടി തളർന്ന് കിതക്കുന്ന അമ്മുവിന് നേരെ പോയി..... അവൻ അവളെ അരയിലൂടെ ചേർത്ത് പിടിച്ചു..... അവൾ നല്ലപോലെ കിതക്കുന്നുണ്ടായിരുന്നു....... അവൻെറ പിടിയിൽ ആദ്യമൊന്ന് ഞെട്ടിയെങ്കിലും കിട്ടിയ അവസരത്തിൽ അവൾ അവൻെറ ചെവിക്ക് പിടിച്ചു നല്ലോണം തിരിച്ചു..... ആആഹ്..... എടി.... വിട് വിട്...... സ്..... വേദനിക്കുന്നു..... എന്താ പറഞ്ഞേ.... നീ..... പറ..... പ്രേമിക്കണം ലേ...... എന്നും പറഞ്ഞ് അവൾ ഒന്നൂടി പിടി മുറുക്കി....... കിച്ചു നിന്ന് പുളയുന്നുണ്ടെങ്കിലും അമ്മു വിടുന്ന ഭാവം കാണാതായപ്പോൾ അവൻ..

ഉടനടി അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് ആ നുണക്കുഴികവിളിൽ അമർത്തി ചുംബിച്ചു..... അതിൻെറ ആഘാതത്തിൽ അവൾ പിടി അയച്ചതും ആ കവിളിൽ ഒന്ന് കടിച്ച് അവൻ മുറിയിലേക്ക് ഓടി....... ഗുഡ്..... നൈറ്റ് അമ്മു..... എന്ന് വിളിച്ചി കൂവികൊണ്ട് ആണ് ഓടിയത്..... അമ്മുഅവൻ കടിച്ച ഭാഗത്ത് കയ്യും വച്ച് തടവി കൊണ്ട്... ആഹ്..... ഇവനെ കൊണ്ട്..... 🤨🤨....കാണിച്ചി തരുന്നുണ്ട് ...ഇതിനാണല്ലേ ഇവനെ കാണുമ്പോ അവളുടെ നോട്ടവും ചിരിയും 🤨🤨.....നാളെ. കൊടുക്കുന്നുണ്ട് അവൾക്ക്........ 😏😏.... അമ്മു കിച്ചുൻെറ കാര്യത്തിൽ നല്ല പൊസ്സസീവ് ആണെന്ന കാര്യം നല്ലപോലെ അറിയുന്നത് കൊണ്ട് അവളെ ദേഷ്യം പിടിപ്പിക്കാൻ കിച്ചു മനപ്പൂർവ്വം പറഞ്ഞതായിരുന്നു...... എന്നാൽ ഇതൊന്നും അറിയാത്ത അമ്മു.... അഞ്ചുവിന് കൊടുക്കാനുള്ള പണി ഒരുക്കി കൊണ്ടിരുന്നു..... നിനക്കെൻെറ കിച്ചുനെ പ്രേമിക്കണം ലേ.... നാളെ തരാം നിനക്ക് 😏😏..... എന്നും പറഞ്ഞ് അവൾ നിദ്രയെ പുൽകി..... 😴 ...........തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story