വാകപ്പൂവ്: ഭാഗം 33

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

നിനക്കെൻെറ കിച്ചുനെ പ്രേമിക്കണം ലേ.... നാളെ തരാം നിനക്ക് 😏😏..... എന്നും പറഞ്ഞ് അവൾ നിദ്രയെ പുൽകി..... 😴 മനോഹരായ പുലരി പീലിനിവർത്തിയാടി..... മഞ്ഞിൻ നേർത്തകുളിരിൽ പുതപ്പ് തന്നിലേക്ക് ഒന്നൂടി വലിച്ചു കൊണ്ട് അവൾ വീണ്ടും ഉറങ്ങി.... കിച്ചു നേരത്തേ എഴുന്നേറ്റ് റെഡിയായി.... ഭക്ഷണം കഴിക്കാനായി എത്തിയതും ആദ്യം അമ്മുവിനെ അന്വേഷിച്ചെങ്കിലും അവളിനിയും എഴുന്നേറ്റില്ല എന്ന് മനസിലായപ്പോൾ അവളുടെ മുറിയിലേക്ക് പോകാനൊരുങ്ങവേ.... കിച്ചൂട്ട........ എന്ന ഭദ്രയുടെ വിളികേട്ടു... (അമ്മുവിൻെറ അമ്മ)....... എന്താ അമ്മേ....... കിച്ചൂട്ട അമ്മൂനെ വിളിക്കാനാണോ പോകുന്നേ...... എന്നാ ദേ ഇതൂടി വച്ചോ... എന്നും പറഞ്ഞ് കയ്യിലിരുന്ന ചട്ടുകം അവന് നേരെ നീട്ടി.... എത്ര നേരയി ഞാൻ നിന്ന് കൂവുന്നു അവൾക്ക് വല്ല അനക്കമുണ്ടോന്ന് നോക്കിയേ..... 😠....ഞാൻ മുകളിലേക്ക് പോകണോ....??

അയ്യോ... വേണ്ടായേ ...പിന്നെ ഭദ്രമ്മാ ഭദ്രകാളിയായി മാറും.... ഞാൻ പോയി രണ്ട് കൊടിത്ത് വരുത്താ പോരേ....... 😎 ആര്.. നീയോ.... നീ അവളെ തല്ലിയത് തന്നെ..... ഒന്ന് പോടെർക്കാ...... നീയാ അവളെ ലാളിച്ച് വഷളാക്കുന്നേ...... ഈ...... 😁😁.........🙈(കിച്ചു) മ്... നിന്ന് സമയംകളയല്ലേ..... നേരയി പോണ്ടേ.... ..പോയി രണ്ട് നുള്ള് വച്ച് കൊടുക്ക് അസത്ത്...... 😠...മൂട്ടില് വെയിലടിച്ചാലും എണീക്കില്ല..... ഹാ.... ഞാൻ ദാ പോയി.....എന്നും പറഞ്ഞ് കിച്ചു അമ്മുവിനടുത്തേക്ക് ഓടി... ഉറക്കത്തിൻെറയും കുളിരിൻെറയും ആലസ്യത്തില് പുതച്ച് മൂടി ഉറങ്ങുകയായിരുന്നു അവൾ..... അമ്മു..... ടീ.... എണീക്ക്... എത്ര നേരായി..... അവൻ അവളെ കുലുക്കി വിളിച്ചപ്പോൾ... മുരടലും മൂളലും മാത്രം സമ്മാനിച്ച് വീണ്ടും മിഴിപൂട്ടി ഉറങ്ങാൻ തുടങ്ങി......

പെട്ടെന്ന് മുഖത്തേക്ക് മഴപെയ്തത് പോലെ തോന്നിയതും അമ്മു ചാടി എണീറ്റു നോക്കി..... ക്ലാ ക്ലാ .....ക്ലി.... ക്ലാ... ക്ലു... ക്ലു. കൃ.... ദേ. ..മുന്നിലൊരു കിച്ചൂട്ടൻ കയ്യില് ജഗ്ഗും പിടിച്ച് പുരികം പൊക്കി നിൽക്കുന്നു.... ഹാ... എന്താ കിച്ചാ ... ഞാൻ ഉറങ്ങട്ടെ.. നീയെന്തു പണീയാ കാണിച്ചത്....... 😩😴...... ആഹാ... അപ്പൊ നീ വരുന്നില്ലേ.... സ്കൂളി പോണ്ടേ..... ഞാൻ പോകുവാ... നീ കിടന്ന് ഉറങ്ങേ.... തലകുത്തി നിക്കേ എന്താച്ചാ ചെയ്യ് 😏😏😏.... ഓ...... ഞാൻ വരുന്നില്ല പോരെ.... 😏(അമ്മു) ഇന്നലത്തെ കുശുമ്പ് ഒട്ടും ഇല്ലാത്തത് കൊണ്ട് കിച്ചുനോട് പിണങ്ങിയതല്ലാട്ടോ.. 🤭 മ്... ആയിക്കോട്ടേ..... നീ വന്നില്ലേൽ വേണ്ട.... എനിക്ക് കൂട്ടിന് അഞ്ചു ഉണ്ട് 😌...സമയം വൈകിയാൽ അവള് പിണങ്ങും..... ഞാൻ പോകുവാ...... അമ്മു അത് കേട്ട് ഞെട്ടി തരിച്ച് ....

എന്തോ പറയാനൊരുങ്ങുമ്പളേക്കും കിച്ചു മുറിയിൽ നിന്നും പോയിരുന്നു..... 😤😤🙉😬............(അമ്മു) എടി അഞ്ചു നീ ചെവിയില് നുളളിക്കോ നിനക്കുള്ളത് ഞാൻ ത്നനിരിക്കും 😏..... കള്ള ചിരിയോടെ ഇറങ്ങി വരുന്ന കിച്ചുനെ കണ്ടതും ഭദ്രമ്മ പറഞ്ഞു... അല്ല ഇത്ര പെട്ടെന്നു വന്നോ... ആ അസുരവിത്ത് എണീറ്റോ. ...... മ്....... വരും നോക്കിക്കോ 😜😉..... അവൻ ഒന്ന് സൈറ്റ് അടിച്ച് കൊടുത്ത് ഭക്ഷണം കഴിക്കാൻ തുടങ്ങി..... ആഹാരം പകരുന്നതിനിടയിൽ ഭദ്ര... അല്ല അവളിനി ലീവ് ആക്കിയോ ആവോ....... ഏയ്.... അവളോ......🤭..നോക്കിക്കോ വരും....... എന്നും പറഞ്ഞ് നാവെടുക്കും മുന്നേ.... പാതി പിന്നിയ തലയോടെയും കയ്യിൽ എെടികാർഡും പിടിച്ച് കിതച്ച് കൊണ്ട് ഓടി വരികയായിരുന്നു അമ്മു...... താഴെ കിച്ചുനെ അവൾ പ്രതീക്ഷിച്ചില്ല.... അവനെ കണ്ടതും കിതപ്പടക്കി ഓടിവരുമ്പോഴുണ്ടായിരുന്ന വേഗത കുറച്ച് മുഖത്തെ പരിഭവം ഒക്കെ മാറ്റി.....

ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവത്തിൽ നടന്നി വന്നു.... 🤭 എൻെറ കണ്ണാ എന്താ ഇത്..... ഇത്ര പെട്ടെന്ന് വന്നോ....🙄.....തലയൊക്കെ എന്താ ഇങ്ങനെ....... (ഭദ്ര ആത്മ) ഇതൊക്കെ കണ്ടിട്ടും കാണാത്ത ഭാവം നടിച് ഭക്ഷണത്തില് ശ്രദ്ദ ചെലുത്തി ഇരിക്കുന്ന കിച്ചു വിനെ നോക്കി അമ്മു പുച്ഛം വിതറി 😏😏😏😏..... ഹോ..... അവളെ കാണാൻ ഒരുങ്ങി കെട്ടിയിരിക്കുവാ..... ഇന്നത്തോടെ കാണിച്ചു തരാ ഞാൻ 😏😏😏........ എന്ന് മനസ്സാലെ പറഞ്ഞ്..... ഭക്ഷണം കഴിക്കാനിരുന്നതും..... ഭദ്ര അവളുടെ പകുതി അഴിഞ്ഞും പകുതി കെട്ടിയും ഇരിക്കുന്ന മുടി പിടിച്ച് നോക്കി.... അവളുടെ കയ്യിലൊരടി കൊടിത്തു...... ആഹ്.... എന്താ അമ്മേ..... എന്ത് കോലാടി ഇത്... ഇങ്ങനെ ആണോ സ്കൂളിൽ പോകുന്നേ........ ഓ... ഇങ്ങനെയൊക്കെ മതി.... ഹും 😏...

ഇവളെയൊക്കെ...... എന്നും പറഞ്ഞു ഭദ്രമ്മ അവളുടെ മുടി ഭംഗിയില് മെടഞ്ഞു കൊടുത്തു.... ഭക്ഷണമൊക്കെ കഴിച്ച് അവർ പുറപ്പെട്ടു....... പോകുന്നതിന് മുമ്പ് കിച്ചു ഭദ്രക്ക് ഉമ്മ കൊടുത്തു...... അവർ തിരിച്ചും അവൻെറ നെറ്റിത്തടത്തില് അരുമയായൊരു ചുംബനമേകി..... എന്നാൽ അമ്മു ഈ സമയം കാണാതായെ ചെരുപ്പ് തപ്പിപിടിക്കുകയായിരുന്നു..... ഹാ.. കിട്ടി. ...ഇതാരാ മാറ്റി മാറ്റി വക്കുന്നേ. 😬😤....നോക്കിയാലും കാണില്ല.... എന്നും പറഞ്ഞ് അവൾ അത് കാലിലിട്ട്.... തിരിഞ്ഞതും അവരുടെ സ്നേഹ പ്രകടനം കണ്ട്..... പതിയെ ഒരു കിസ്സിന് വേണ്ടി ഭദ്രമ്മയുടെ അടുത്തേക്ക് പോയി നിന്നു.... അപ്പോഴേക്കും കിച്ചു നാലടി നടന്നിരുന്നു.... അവൻ പോയിട്ടും പോകാതെ നിക്കുന്ന അമ്മുവിനെ കണ്ട് അവർ സംശയഭാവേന നോക്കി.... എന്താ.. പോണീല്ലേ നീ....... ഓ..... 😒അവന് ഉമ്മ.... നിക്കില്ല ലേ.... 😏...... 🤭..അതിനാണോ പെണ്ണേ.....

ഇന്നാ പിടി ഒരു മുത്തുഗൗ എന്നും പറഞ്ഞ് അവർ അവൾക്കൊരു മുത്തം നൽകി..... അത് കിട്ടിയ വഴിക്ക്...നടന്നകന്ന കിച്ചു നെ നോക്കി കിച്ചാാാ.. നിക്ക്.... എന്നും പറഞ്ഞു അവൾ പുറകെ ഓടി...... അവളുടെ പോക്ക് കണ്ട് ഒരു ചെറു പുഞ്ചിരിയോടെ അവർ നോക്കി നിന്നു..... ശേഷം സ്കൂളിൽ... അവസാന ബെല്ലടിക്കുന്നതിന് തൊട്ടു മുന്നേ അവർ ക്ലാസിലെത്തി... അകത്തേക്ക് പ്രവേശിച്ചതും അവളുടെ മിഴികൾ അഞ്ചുവിനെ തേടിയലഞ്ഞു.... നടുബെഞ്ചിലായിരിക്കുകയായിരുന്ന അഞ്ചുവിനെ നോക്കി 😏 അവൾ തിരിഞ്ഞ് കിച്ചുവിനടുത്തു പോയിരുന്നു... മുഖം കൊട്ടക്ക് വീർത്തിട്ടുണ്ട്... അവൾ കിച്ചുന് മുഖം കൊടുക്കാതെ എങ്ങോട്ടോ നോക്കിയിരുന്നു..... മ്.... എന്താ... എന്തു പറ്റി നിനക്ക് മുഖത്തൊരു വാട്ടം.... തേനീച്ച കുത്തിയോ 🤭. 😤😬😬......കുന്തം.. ഒന്നൂല്ല 😏....

എന്നും പറഞ്ഞു മുഖം വെട്ടിച്ചതും കിച്ചുനെ അപ്രതീക്ഷിതമായി നോക്കുന്ന അഞ്ചുനെ കണ്ടു.... കിച്ചുനെ കണ്ടതും അവളൊന്നു ചിരിച്ചു.... അതിന് കിച്ചു ചിരിച്ചു കൊണ്ട്. കണ്ണുചിമ്മി കാണിച്ചു...... എന്നും നടക്കുന്ന പരിപാടി ആണേലും ഇന്ന് അത് കാണേ. അമ്മൂന് കിച്ചു പറഞ്ഞ കാര്യങ്ങൾ ഓർമയിലേക്ക് വന്നതും അവൾക്ക് തരിച്ചു കയറി...... എങ്കിലും സ്വയം നിയന്ത്രിച്ചു കൊണ്ട് അവൾ ക്ലാസിലിരുന്ന് ഓരോ പിരിയഡും തള്ളി നീക്കി...... വൈകുന്നേരം സ്കൂൾ വിട്ടപ്പോൾ.... ബാഗുമെടുത്ത് കിച്ചു അമ്മുനെ നോക്കിയെങ്കിലും അവളെ അവിടെയൊന്നും കണ്ടില്ല....... പൂജ നീ അമ്മുനെ കണ്ടോ.... ഇല്ല കിച്ചു കണ്ടില്ല.... ശെടാ... ഇവളിത് എവിടെ പോയി ഇനിഎന്നെ കൂട്ടാതെ പോയോ..... അവൻ അമ്മുനെ തിരിക്കി സ്കൂൾ ഗ്രൗണ്ടില് നടന്നു നീങ്ങവേ.... പെട്ടന്ന് അമ്മുവിൻെറ ശബ്ദം കേട്ടു.....

അവൻ ചുറ്റും നോക്കി ഗ്രൗണ്ടിലെ ഒരു മരത്തിനു താഴെ നിൽക്കുന്ന അമ്മുവിനെ കണ്ടു അൾക്കടുത്തേക്ക് പോയി..... അടുത്തെത്തിയപ്പോഴാണ് അവൻ നേരെ കാണുന്നത്..അമ്മുവിന് മുന്നിൽ നിൽക്കുന്നത് അഞ്ചു ആണെന്ന്..... 🙊.... അവൾ ഇടക്കിടക്ക് കണ്ണു തുടക്കുന്നുണ്ട്... എന്നാൽ അമ്മു ആകട്ടെ ഓഫ് ബട്ടൺ കേടായ റേഡിയോ പോലെ എന്തൊക്കെയോ പറയുന്നുണ്ട്.. അതും കുറച്ച് ഉറക്കെ.... എന്തോ താക്കീത് കൊടുക്കുകയാണെന്ന് തോന്നിയതും..... കിച്ചു.. .......ദൈവമേ പണി പാളിയോ..... 🙆.... എന്നും പറഞ്ഞു അവൾക്കടുത്തേക്ക് പോയി..... അരുകിലെത്തിയ കിച്ചുനെ കണ്ടതും..... അമ്മു പുച്ഛം വിതറി.... തിരിച്ചു അഞ്ചുവിനോടായി.......പറഞ്ഞത് ഒക്കെ മനസിലായല്ലോലെ.... ഇനി ആവർത്തിച്ചാൽ... എന്നും പറഞ്ഞ് അവൾ അഞ്ചുന് നേരെ കയ്യോങ്ങി... അത് കാണവേ അവൾ ഒന്ന് പുറകിലേക്ക് ചാഞ്ഞു....

ഇല്ല 😩..ഇല്ല.... ഇനി ഒന്നിനും വരില്ല.... ഞാൻ ചിരിക്കില്ല..... നോക്കില്ല.... സത്യം..... 🙏... മ്...... അന്തഭയം..... 🙄....(കിച്ചു) മ്... പൊക്കോ........ 😐....... ഒരുവിരട്ടലോടെ അമ്മു പറഞ്ഞതും അഞ്ചു നിന്നിടത്ത് അവളുടെ പൊടിയുമില്ല.........പൂടയുമില്ല.... അമ്മു ബാഗും തോളില് തൂക്കി നിഷ്കുഭാവത്തില് നടന്നു നീങ്ങി... അമ്മു....... നിക്ക്. ......നിക്കാൻ.... അമ്മൂൂൂൂ..... എന്നലറിവിളിച്ച് കിച്ചു അവൾക്ക് ഒപ്പമെത്തി..... നീ എന്താ ചെയ്തത് അവളെന്തിനാ കരഞ്ഞത്..... പറ...... ഓ.... ഞാനൊന്നും ചെയ്തില്ല.... 😤...ഇനി നിന്നെ നോക്കിയാ ഇതിലും വലുത് ഞാൻ കൊടുക്കും... അത്രതന്നെ... 🙆🙆🙆തേഞ്ഞു..... എടി അതിന് അവൾ അങ്ങനെയൊന്നും....... മതി.... നീയൊന്നും പറയണ്ട... അവൾക്കല്ല നിനക്കാ തരേണ്ടത്....... വായിനോക്കി..... 😐😏.... എന്നും പറഞ്ഞ് അവൾ മുഖം തിരിച്ചു നിന്നു...... അമ്മു........ 🙆ഞാൻ അത് നിന്നെ ദേഷ്യം പിടിപ്പിക്കാൻ ചെയ്തതല്ലേ......

കൊളമാക്കി കയ്യി തന്നു പെണ്ണ്..... നീയൊന്നും പറയണ്ട.... നിനക്കിപ്പോ എന്നെ വേണ്ട..... നിക്ക് മനസിലായി.... പൊക്കോ.... ഞാൻ വരില്ല 😒😒😒😒....നിൻെറയിഷ്ടം.... എന്നും പറഞ്ഞ് അവൾ കാലുകൾക്ക് വേഗത കൂട്ടി നടന്നു വീട്ടിലേക്ക് പോയി. .പുറകെ കിച്ചുവും.... വീർപ്പിച്ച് വച്ചിരിക്കുന്ന മുഖം കണ്ട് പത്രം വായിച്ചിരിക്കുകയായിരുന്ന അമ്മുവിൻെറ അച്ഛൻ അനന്ദദേവൻ..... 🙄🙄ഇതെന്താ ഇങ്ങനെ എന്ന പോലെ നോക്കി നിൽക്കേ..... ഹും.... വഴിയിലിരിക്കാതെ മാറിയിരിക്ക് അച്ചാ....... 😐😏😒...എന്നും പറഞ്ഞ് ചാടിതുള്ളി അകത്തേക്ക് പോയി..... ങേ.... വഴിയോ 🙄...ഇത് പൊകുവഴിയായി പ്രഖ്യാപിച്ചോ 🙄..... അമ്മുന് എന്തു പറ്റി എന്ന ഭാവത്തില് പുറകെ വരുന്ന കിച്ചുനെ നോക്കി ആഗ്യം കാണിച്ചതും....... അവൻ അതിന് 🙆👈ഇങ്ങനെ കാണിക്കവേ....

സ്ഥിരം കലാപരിപാടി ആയതിനാൽ അത് മനസിലാക്കിയ അദ്ദേഹം.... 😆.....നല്ലതാ...... ഇനി പാത്രം ബുക്ക്.... സ്പൂൺ..... ചിരവ എല്ലാത്തിൻെറയും കാര്യം കട്ടപ്പൊക...... നിന്നോടുള്ള ദേഷ്യം മുഴുവൻ അതിനോടാവും 😆...എന്നും പറഞ്ഞ് പത്ര വായന തുടർന്നു..... അമ്മു ഇന്ന് താൽക്കാലിക മൗനവൃതത്തിലാണ് 🙊🙊....... കുളിച്ച് ഫ്രഷായി കിച്ചു നേരെ അമ്മുവിനെ തിരക്കി അവളുടെ മുറിയിലേക്ക് നടന്നു പക്ഷേ അവളവിടെ ഉണ്ടായിരുന്നില്ല....... സന്ധ്യാദീപം തെളിയിക്കുന്ന ഭദ്രയെ നോക്കി ഭദ്രമ്മേ അമ്മുനെ കണ്ടോ... മുറിയിലില്ലല്ലോ..... എവിടെ പോയി.... കുളത്തിനടുത്തേക്ക് പോകുന്നത് കണ്ടു.... ഹാ...... ശരി എന്നും പറഞ്ഞ് കിച്ചു അവിടേക്ക് പോയി..... അമ്മുവിൻെറ വീട് പഴയൊരു തറവാടായിരുന്നു...

പറമ്പില് ഒരു ചെറു കുളമുണ്ട് കിച്ചുനോട് പിണങ്ങിയിരിക്കുമ്പോളും അല്ലേൽ ഒറ്റക്കിരിക്കുമ്പോഴും അവളവിടേക്ക് പോകാറുണ്ട്..... പായൽ നിറഞ്ഞ വഴുവഴുപ്പുള്ള പടവുകൾ ശ്രദ്ദയോടെ ന ഇറങ്ങി കിച്ചു അമ്മുവിനടുത്തേക്ക് പോയി........ താടിക്ക് കയ്യും കൊടുത്ത് ഇരിക്കുകായിരുന്നു അവൾ.... കിച്ചുൻെറ സാന്നിധ്യം മനസിലാക്കിയതും അവൾ ഒരു ഭാഗത്തേക്ക് ചെരിഞ്ഞിരുന്നു...... അവൻ അവൾക്കരികിലിരുന്ന് അവളുടെ പുറത്ത് തൻെറ പുറം ചേർത്തു വച്ചു തിരിഞ്ഞിരുന്നു..... ഇരിക്കുകയല്ലാതെ അവനോ അവളോ ഒന്നും മിണ്ടിയില്ല...... നിശബ്ദതയെ കീറിമുറിച്ച് കിച്ചു.... എൻെറ അമ്മു എന്താ ഇത്...... എന്നും പറഞ്ഞ് അവളെ തിരിച്ചിരുത്തിയതും അവളുടെ മുഖം കാണേ അവൻെറ കണ്ണിലെ ഗോളങ്ങൾ വിടർന്നു.... അ... അമ്മു...... എന്താ...... ഇത്...... നിറഞ്ഞു തുളുമ്പാറായി നിൽക്കുകയായിരുന്നു അവളുടെ മിഴികൾ.......പരിഭവത്തോടെ വിതുമ്പുന്ന ചുണ്ടുകൾ.... തൻെറ പ്രിയ്യപ്പെട്ടവനെ ഒരു നിമിഷത്തേക്ക് പോലും നഷ്ടപ്പെടുത്താനാകില്ല എന്ന് അവളുടെ കണ്ണുനീരും പതിയേ മൊഴിഞ്ഞുവോ........ തുടരും........

നിന്നിലേക്ക് മാത്രമായ് ഞാനുമിന്നൊതുങ്ങി പോകുന്ന മായയിതെന്തേ പ്രിയനേ .... ക്ഷണനേരവും അസഹനീയമാകുന്നു നീയെനിക്കന്യമെന്ന ചിന്ത ഇടനെഞ്ചുപിടയുന്നതും നിനക്കായ് മാത്രമീ മിഴികൾ നനയുന്നതും നിനക്കായ് മാത്രം .... 😁

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story