വാകപ്പൂവ്: ഭാഗം 34

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

കിച്ചുൻെറ സാന്നിധ്യം മനസിലാക്കിയതും അവൾ ഒരു ഭാഗത്തേക്ക് ചെരിഞ്ഞിരുന്നു...... അവൻ അവൾക്കരികിലിരുന്ന് അവളുടെ പുറത്ത് തൻെറ പുറം ചേർത്തു വച്ചു തിരിഞ്ഞിരുന്നു..... ഇരിക്കുകയല്ലാതെ അവനോ അവളോ ഒന്നും മിണ്ടിയില്ല...... നിശബ്ദതയെ കീറിമുറിച്ച് കിച്ചു.... എൻെറ അമ്മു എന്താ ഇത്...... എന്നും പറഞ്ഞ് അവളെ തിരിച്ചിരുത്തിയതും അവളുടെ മുഖം കാണേ അവൻെറ കണ്ണിലെ ഗോളങ്ങൾ വിടർന്നു.... അ... അമ്മു...... എന്താ...... ഇത്...... നിറഞ്ഞു തുളുമ്പാറായി നിൽക്കുകയായിരുന്നു അവളുടെ മിഴികൾ.......പരിഭവത്തോടെ വിതുമ്പുന്ന ചുണ്ടുകൾ.... തൻെറ പ്രിയ്യപ്പെട്ടവനെ ഒരു നിമിഷത്തേക്ക് പോലും നഷ്ടപ്പെടുത്താനാകില്ല എന്ന് അവളുടെ കണ്ണുനീരും പതിയേ മൊഴിഞ്ഞുവോ........

അവളുടെ കണ്ണുനിര് കാണവേ പിടഞ്ഞത് അവൻെറ ഇടനെഞ്ചായിരുന്നു.... അമ്മൂട്ടി.... എന്തിനാ നീ കരയുന്നേ... എന്തുപറ്റി നിനക്ക്... അയ്യേ എൻെറ അമ്മു ഇങ്ങനെയല്ല...... ഞാനൊരു തമാശ പറഞ്ഞതല്ലേ പണ്ണേ..... അവൻ വിരൽ തുമ്പ് കൊണ്ട് ആ കണ്ണുനീരിനെ തുടച്ചു കൊണ്ടു പറഞ്ഞു... അപ്പോഴും വിതുമ്പുകയല്ലാതെ അവളൊന്നും പറഞ്ഞിരുന്നില്ല.... അമ്മുവിൻെറ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് അവൻ പറഞ്ഞു... ഞാനൊരു പൊട്ടത്തരം പറഞ്ഞതിനൊക്കെ ഇങ്ങനെ മോങ്ങുന്ന അമ്മുനെ നിക്ക് തീരെ പിടിക്കുന്നില്ലാട്ടോ... അയ്യേ...... ഇത് ഒരുമാതിരി.... മോശം മോശം.... അവൻെറ കളിയാക്കല് കണ്ട് ദേഷ്യത്തോടെ അവൾ മുഖം വെട്ടിച്ചു..... 🤭അയ്യേ...... അവളുടെ തോളിൽ കയ്യിട്ട് അവൻ പറഞ്ഞു തുടങ്ങി...

എനിക്ക് നീ മാത്രം മതി അമ്മു... ഇണങ്ങാനും പിണങ്ങാനും സ്നേഹിക്കാനും ഈ ജന്മം മുഴുവനും..... ജീവനുള്ളവരെ ദേ ഇവിടെ നിനക്കല്ലാതെ വേറെ ആർക്കും സ്ഥാനമില്ല....എന്ന് അറിഞ്ഞിട്ടും നീയെന്തിനാ പരിഭവിക്കുന്നേ..... വേണമെന്ന് വച്ചാൽ പോലും എനിക്ക് നിന്നെ പിരിയാനാകില്ല. മരണം വേർപെടുത്തും വരെ ഈ കിച്ചു നിന്നോടൊപ്പമുണ്ടാകും നിൻെറ പാതിയായി..... പറഞ്ഞു മുഴുവിക്കും മുന്നേ അവളുടെ കൈകൾ അവൻെറ വായ അടച്ചു പിടിച്ചു. കൊല്ലും ഞാൻ നിന്നെ എന്നിൽ നിന്നകറ്റുന്ന കാലനെ പോലും..... നിക്ക് പറ്റില്ല കിച്ച നിന്നെ പിരിയുക എന്നത് ഓർക്കാൻ കൂടി പറ്റില്ല.... ഇമ്മാതിരി വർത്താനം പറയല്ലേ .....ഇന്നലേം കേട്ടല്ലോ... ഇനി മരണം തേങ്ങ എന്നൊക്കെ പറഞ്ഞു വന്നാലുണ്ടല്ലോ......

പന്നിപ്പടക്കം എടുത്ത് നിൻെറ മൂട്ടിലിട്ട് പൊട്ടിക്കും ഞാൻ....... 🤭യ്യോ.... വേണ്ടേ.. ഞാൻ നിർത്തി.... (ബുദ്ദിയില്ലാത്ത കൊച്ചാ ചിലപ്പോ പറഞ്ഞപോലെ ചെയ്യും) കിച്ചു ആത്മ. പിണക്കം മാറിയാൽ എണീക്ക് നമുക്ക് പോകാം നേരം ഇരുട്ടി തുടങ്ങി.... എന്നും പറഞ്ഞ് അവൻ അവളുടെ കൈകൾ പിടിച്ച് എണീപ്പിച്ചതും.... കിച്ചു. നിക്ക് മ്... എന്താ..... അവൾ അവന് നേരെ കൈ നീട്ടി... എന്താ ഇത്..... സത്യം ചെയ്.... 🙄എന്തോന്ന്.... അഞ്ചുനെ നോക്കുമോ ഇനി... ഇല്ലെന്ന് സത്യം ചെയ് വേഗം.. 😤 ദൈവമേ.... 🙆നീയത് വിട്ടില്ലേ... എനിക്ക് അഞ്ചു കുഞ്ചു മഞ്ചു ആരും വേണ്ടായേ.......... സത്യം സത്യം സത്യം....... ഈ 😁... ഹോ.... മതിയോ....... 😒 മ്... മതി... 😁....വാ പോകാം.... എന്നും പറഞ്ഞ് അവർ കൈകോർത്ത് നടന്നു.... ഇത്രേം പൊസ്സസ്സീവോ.... 🙆....

.ഇനി അറിയാതെ പോലും ഞാൻ ഒരു പെണ്ണിനെ പറ്റിയും പറയില്ല. 🙊🙊🙊 പറയാതിരുന്നാൽ നിനക്ക് കൊള്ളാം 😁😎...... 🙊🙊ഉവ്വേ..... പടിഞ്ഞാറൻ ചക്രവാളത്തിലെ വിടപറയുന്ന സൂര്യൻെറ ചുമന്ന കിരണങ്ങൾ പതിക്കുന്ന മണ്ണിൽ കൈകോർത്ത് പിടിച്ച് അവർ നടന്നു നീങ്ങി..... ആ പ്രണയത്തിൽ ഈ പ്രകൃതിയും കോരിത്തരിച്ചുപോയിരിക്കാം .....ആരും അസൂയപ്പെടുന്ന രാസലീലകൾ ആണ് അവരുടേത്...... പ്രണയമെന്തെന്നറിയാത്ത പ്രായത്തിൽ പ്രണയച്ചിവർ..... കാലങ്ങൾ കടന്നുപോയാലും കൈവിടാത്ത പ്രണയം.... ദിവസങ്ങൾ ശരവേഗത്തിൽ കൊഴിഞ്ഞുപോയ്.... അന്നൊരു രാത്രി.... നല്ല ഇടിയും മഴയുമുള്ള രാത്രി..... എല്ലാരും നിദ്രയിവമർന്ന നേരത്ത്..... ശക്തമായി വെട്ടിയ ഇടിമിന്നലിൽ ഞെട്ടിയെണീ്റ്റു അമ്മു.....

പേടിച്ച് വിറച്ച് അവൾ കിച്ചുവിൻെറ മുറിയിലേക്ക് പോയി... പക്ഷേ അവിടെ അവനുണ്ടായിരുന്നില്ല.... ഞെട്ടിക്കുന്ന ഇടിമിന്നലിൽ അവൾ ആകെ പേടിച്ചിരുന്നു..... സമയം 3 മണിയായി.... കിച്ചു എവിടെ പോയി...... അവളുടെ ശബ്ദം ഇടറിയിരുന്നു... അമ്മുന് എന്തേലും പേടി വരുമ്പോ അവൾ കിച്ചുവിനടുത്തേക്കാണ് പോകുന്നത്.... പക്ഷേ ഈ രാത്രി യിൽ അവനെ കാണാത്തതിൽ അവൾ പരിഭ്രമിച്ചു.... ഓരോ ചുവടും വച്ച് അവൾ മൈൻ വാതിൽ തുറന്നതും ശക്തമായ ഒരു ഇടി മുഴങ്ങി....... അതിൻെറ ആഘ२തത്തിൽ അവൾ താഴേക്ക് ഊർന്നിറങ്ങി കൈരണ്ടും ചെവിയിൽ പൊതിഞ്ഞു പിടിച്ചു.... കണ്ണുകൾ ഇറുകെ മൂടി.....

ആ ഗഡോര ശബ്ദത്തിൽ അടപടലം വിറച്ചിരുന്നു അവൾ..... പേടിയോടെ വിറക്കുന്ന അവളുടെ അധരങ്ങൾ കിച്ച എന്ന് മൊഴിഞ്ഞു കൊണ്ടിരുന്നു..... മഴയുടെ ശക്തിയേറിയ തുള്ളികൾ വീഴുന്ന ശബ്ദം കാതുകളിലേക്ക് അലയടിച്ചു കൊണ്ടിരുന്നു... മിഴികൾ പതിയെ ഉയർത്തി നോക്കിയ അമ്മു കണ്ടകാഴ്ചയിൽ കരഞ്ഞു കൊണ്ട് ഓടി................ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story