വാകപ്പൂവ്: ഭാഗം 35

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

മഴയുടെ ശക്തിയേറിയ തുള്ളികൾ വീഴുന്ന ശബ്ദം കാതുകളിലേക്ക് അലയടിച്ചു കൊണ്ടിരുന്നു... മിഴികൾ പതിയെ ഉയർത്തി നോക്കിയ അമ്മു കണ്ടകാഴ്ചയിൽ കരഞ്ഞു കൊണ്ട് ഓടി......... കിച്ചാ....... ഉമ്മറത്ത് തിട്ടിലിരുന്ന് മഴയേയും നോക്കി ഇരിക്കുകയായിരുന്നു കിച്ചു.. അമ്മുവിൻെറ വിളി കേട്ടഭാഗത്തേക്ക് തിരിഞ്ഞു നോക്കിയതും കരഞ്ഞ് കൊണ്ട് വിതുമ്പുന്ന അവളെ കണ്ടതും അവൻ അവൾക്കടുത്തേക്ക് പോയി... അമ്മൂ.... നീയെന്താ ഇവിടെ.... ഉറക്കമൊന്നുമില്ലെ നിനക്ക് എന്തു പറ്റി.... പേടിച്ചോ ..... അവൻ അടുത്തെത്തിയതും അവൾ അവനെ ഇറുകെ പുണർന്ന് ആ നെഞ്ചില് പറ്റിച്ചേർന്നു മുഖമൊളിപ്പിച്ചു... ഇടിവെട്ടുന്ന ശബ്ദം അമ്മൂന് അരോചകരമാണ്... പണ്ടു തൊട്ടേ ഇടിവെട്ടിയാൽ കിച്ചുവിനെ പുണർന്നിരിക്കും...

അവൻെറ നെഞ്ചോരം പറ്റിച്ചേർന്ന് ഒരു പൂച്ചകുട്ടിയെ പോലെ ആ ഹൃദയതാളത്തിലലിഞ്ഞുചേരുമ്പോൾ ആ ഭയപ്പെടുത്തുന്ന ശബ്ദവും അവളിൽ നിന്ന് മാഞ്ഞുപോകുമായിരുന്നു... കിച്ചു അവളുടെ തലമുടിയൽ പതിയെ തലോടികൊടുത്തുകൊണ്ടിരുന്നു ...എന്നെ തപ്പിയിറങ്ങിയതാണോ... ഹേ.... പറയ്.... മുഖമുയർത്താതെ തന്നെ അവൾ അതിനുള്ള മറുപടി ഒരു മൂളലിലൊതുക്കി..... ഇടിയുടെ ശബ്ദം കേട്ട് എന്നെ തിരക്കി വന്നതാവും മുറയിൽ കാണാതായപ്പോൾ പേടിച്ചു പോയതാവും അവൾ..... ചെറുപ്പം മുതൽ ഈ കാര്യം അവളെ ഒരുപാട് ഭയപ്പെടുത്തുമായിരുന്നു.... എത്രയൊക്കെ മാറ്റിയെടുക്കാൻ ശ്രമിച്ചിരുന്നെന്നോ.... ഇതു വരെ പറ്റിയില്ല.... ഇപ്പോഴും ഇടിവെട്ടിയാൽ ആദ്യം എൻെറടുത്തേക്ക് ഓടിയെത്തും..... നടുമുറിയിലെ സോഫയിൽ കിച്ചുവിൻെറ നെഞ്ചിലായ് പറ്റിച്ചേർന്ന് അവൾ ഇരുന്നു...... അവൻെറ കരവലയത്തിനുള്ളിലൊതുങ്ങി കിടക്കുന്ന ഒരു പൂച്ചക്കുട്ടിയെപോലെ...

അലസമായി പൂട്ടിയ മിഴിയോടെ ആ നെഞ്ചിലെ ചൂടേറ്റ് മയങ്ങുന്നവളെ ഇമചിമ്മാതെ അവൻ നോക്കിയിരുന്നു.... അവളുടെ ചന്ദനമണമുള്ള നെറ്റിത്തടത്തിലേക്ക് പാറി കിടക്കുന്ന മുടിയിഴകളെ ഒരു കയ്യാൽ മാടിയൊതുക്കി.... നെറുകയിൽ അവളെയുണർത്താതെ ചെറു മുത്തങ്ങൾ നൽകി കൊണ്ട് അവനും പതിയെ നിദ്രയിലേക്ക് വഴുതി.... ഇന്നലത്തെ മഴയുടെ കുളിരോടെ വീശുന്ന ഇളം കാറ്റ് ജാലകത്തിലൂടെ അകത്തേക്ക് പ്രവേശിച്ച് ആ ഇരുമേനികളിലെ രോമകൂപത്തെ കോരിത്തരിപ്പിച്ചിരുന്നു... അതിൻെറ ആഘാത്തതിൽ അവനിലേക്ക് അവൾ ഒന്നു കൂടി പറ്റിച്ചേർന്നു കിടന്നു... കിളികളുടെ കളി കൊഞ്ചൽ നാദം അനുരാഗ സംഗീതം തീർത്തിരുന്നു... ഒരു ഞരക്കത്തോടെ ഉറക്കത്തിൽ നിന്നും എണീറ്റ കിച്ചു പതിയെ മിഴികൾ തുറന്നു...

സൂര്യൻെറ ആദ്യകിരണങ്ങൾ ജാലകത്തിലൂടെ അവൻെറ മുഖത്തേറ്റ് പതിച്ചു.. കണ്ണുതുറന്നതും തന്നോടു പറ്റിച്ചേർന്നു കിടക്കുന്ന അമ്മുവിനെ നോക്കി അവൻ ചെറു പുഞ്ചിരിയോടെ ആ നെറ്റിയിൽ പതിയെ തലോടി കൊടുത്തു.... അതിനിടയിലെപ്പോഴോ അവളുടെ താമരക്കണ്ണുകളും മിഴി തുറന്നിരുന്നു.... പതിഞ്ഞ സ്വരത്തോടെ കിച്ച... എന്ന് വിളിച്ചു... മ്.... എന്തേ.... എണീക്കുന്നില്ലേ..... മ്ഹും..... എന്ന് മൂളികൊണ്ട് വീണ്ടും കണ്ണുകളടച്ച് മൂക്ക് കൊണ്ട് അവൻെറ നെഞ്ചിലുരസി കിടന്നു..... അവളുടെ തലയിൽ തോലോടി കൊണ്ട് അവൻ ചോദിച്ചു.... നീ എന്തിനാ ഇന്നലെ കരഞ്ഞത്....ഇടിവെട്ടിയാൽ കരയുമോ ആരെങ്കിലും..... 🤭 മ്..... അതിനല്ല ഞാൻ കരഞ്ഞത്... പിന്നെ..? ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു കിച്ചാ നിന്നെ ആരോ എവിടേക്കോ കൊണ്ടുപോകുന്നതു പോലെ.... എന്നിൽ നിന്നും ദൂരേക്ക്....

ഞാൻ അയാളുടെ കയ്യിൽ നിന്നും നിന്നെ വേർപെടുത്താൻ നോക്കി കൊണ്ടിരുന്നു.. പക്ഷേ അപ്പോഴേക്കും നീ അയാളുടെ കൂടെ പോയി... ഇനി നിന്നെ എനിക്ക് തരില്ലെന്നും പറഞ്ഞാ കൊണ്ടുപോയത്... അപ്പോ.. ഞാൻ അവിടെ കിടന്ന് അലറിവിളിച്ചു കരഞ്ഞു... അപ്പോ ഒരു ഇടി വെട്ടിയപ്പോ ഞാൻ ഞെട്ടിയെണീറ്റതാ.... ഉറക്കത്തിലാണേലും കണ്ണൊക്കെ നിറഞ്ഞു..... നിന്നെ നോക്കിയപ്പോ നിന്നെ മുറിയില് കാണാതായപ്പോൾ ഞാൻ....... എനിക്ക് പറ്റിയല്ല... എന്തൊക്കെയോ പേടി..... കരഞ്ഞുപോയ്....... പെട്ടെന്നു നിന്നെ ഉമ്മറത്ത് കണ്ടപ്പോ ഓടി വന്ന് കെട്ടിപ്പിടിച്ചു..... എനിക്ക് പറ്റിയില്ല... കുറച്ച് നേരം കൂടി നിന്നെ കണ്ടില്ലേൽ ശ്വാസം മുട്ടി ചത്തു പോയേനെ ഞാൻ....... ഇത്രേം പറഞ്ഞ് അവൾ അവനെ മുഖമുയർത്തി നോക്കി.... നിർവികാരതയോടെ തന്നെ ഇമചിമ്മാതെ നോക്കുകയായിരുന്നു അവൻ..... മ്.... എന്താ.... ഇങ്ങനെ നോക്കുന്നേ... അല്ല...

നീയൊരു പൊട്ടി പെണ്ണാണല്ലോ എന്ന് ഓർത്തതാ🤭.....സ്വപ്നം കണ്ട് ആരെങ്കിലും കരയുമോ അമ്മുട്ട്യേ...... മ്.... കരയില്ല.. പക്ഷേ എനിക്ക് കരച്ചില് വന്നു കിച്ചാ... അയാളെന്തിനാ നിന്നെ എനിക്ക് തരില്ല പറഞ്ഞേ.... എന്നിൽ നിന്നും ദൂരേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞപ്പോ തന്നെ എൻെറ പാതിജീവൻ പോയി .....പിടിച്ചു വക്കാൻ പറ്റിയില്ല.. സ്വപ്നത്തിൻ പോലും എനിക്ക് നിന്നെ പിരിയുന്നത് ഓർക്കാൻ പറ്റില്ല.... അതാ.... പറഞ്ഞു തീരുമ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞിരുന്നു... ഒപ്പം അവൻെറയും.... നിൻെറ പ്രണയം എന്നെ നോവിക്കുന്നു പെണ്ണേ അത്രമേൽ ആഴത്തിൽ.. ആരോരുമില്ലാത്ത ഇവൻെറ എല്ലാമെല്ലാമാണ് നീ.... നിന്നെ പിരിയാനോ....

എന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന നിന്നിൽ നിന്നും പിരുക എന്നത് അസാധ്യമാണ്.... പ്രണയം ആത്മാർത്ഥമെങ്കിൽ പ്രകൃതിയും അനുകൂലമായ് പരിമണമിക്കും എന്നല്ലേ എത്ര കാതമകലെയാണേലും നമ്മെ ഒന്നിപ്പിക്കാൻ ഈ കാറ്റും വെളിച്ചവും കടലും കാലവും പരിശ്രമിച്ചുകൊണ്ടേയിരിക്കും എന്നാണ്....... ഈ ജന്മം മാത്രമല്ല നിൻ പ്രണയത്തിൽ പരിണമിച്ച് പുനർജ്ജന്മം നേടണം എനിക്ക്..... നമ്മെ പിരിപ്പിക്കുന്ന ശക്തികളെ തോൽപ്പിച്ച് നിനക്കായ് പുനർജ്ജനിച്ച് വരും..... ഈ നെഞ്ചിലായ് നിന്നെ ചേർത്ത് നിൻ നിശ്വാസവും എൻെറ ജീവതാളവും ഒന്നിക്കാൻ...... നിറഞ്ഞു നിൽക്കുന്ന മിഴികളിൽ അധരം പതിപ്പിച്ചു കൊണ്ട് അവൻ അവളെ തൻെറ ഇടനെഞ്ചിലിട്ട് ഇറുകെ പുണർന്നു.... നീയെൻെറ സ്വന്തം ആണ്... ഈ ഭൂമിയിൽ എല്ലാം നഷ്ടമായവന് സ്വന്തമെന്ന് കോർത്തിപിടിക്കാൻ ഒരു പ്രണയമുണ്ട്.... പ്രാണനിൽ പരിണമിച്ച പ്രണയം............... 💞🌼💞 ....... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story