വാകപ്പൂവ്: ഭാഗം 36

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അമ്മൂ ഒന്ന് വേഗം വന്നേ.... സമയമായി... കിച്ചു അമ്പലത്തിനു മുന്നിലെ ആൽമരച്ചുവട്ടിൽ നിന്ന് നീട്ടി വിളിച്ചു... സ്കൂളിൽ പോകാനിറങ്ങിയപ്പോഴാണ് അമ്മു അമ്പലത്തില് കേറിട്ട് പോകാമെന്ന് പറഞ്ഞത്....ഇന്നലത്തെ സ്വപ്നത്തെ പേടിച്ചാവും.... പോകുന്ന വഴിക്കായതു കൊണ്ടു തന്നെ ഞാനും സമ്മതിച്ചു... പക്ഷേ ഇതിപ്പോ പെണ്ണ് ഇതിനകത്ത് നിന്ന് ഇറങ്ങുന്ന ലക്ഷണം കാണാനില്ലല്ലോ..... അമ്മു എൻെറ മഹാദേവാ..... ഇനി ഇമ്മാതിരി സ്വപ്നമൊന്നും കാണിച്ചേക്കല്ലേ.... എന്തു പണിയായിത്.... ഞെട്ടിപ്പണ്ടാരടങ്ങി.... വേണ്ടാട്ടോ....ഇതൊന്നും വേണ്ട.... (അമ്മു) ങേ.... വേണ്ടേ.... പെട്ടെന്നു ആരുടേയോ ശബ്ദം കേട്ടു.... അതാര് 🙄 എന്ന ഭാവത്തില് അമ്മു അടച്ച കണ്ണ് തുറന്നു നോക്കിയപ്പോൾ മുന്നിലിതാ പൂജാരി പ്രസാദവും പിടിച്ച് നിൽക്കുന്നു.... എന്താ 🙄.....? വേണ്ടേ മോൾക്ക്.... ? എന്ത് 🙄...? പ്രസാദം..... ? ഹാ വേണം 🙄 പിന്നെന്താ ഇതൊന്നും വേണ്ടാട്ടോ എന്ന് പറഞ്ഞത്.... 🙄ങേ..... ഹാ.... അയ്യോ അത് ഞാൻ പൂജാരി ചേട്ടനോടല്ല മഹാദേവനോട് പറഞ്ഞതാ.... ഹോ... അങ്ങനെ 😌...ഇന്ന മോളേ.... മ്.... അവൾ അത് വാങ്ങി കുറിതൊട്ട് വേഗം ഓടി.... കിച്ചാ വാ പോകാം.... സമയായി .. അവർ വേഗത്തില് സ്കൂളിലേക്ക് നടന്നു.... ഇന്നാ കുറി തൊട്ടോ... അമ്മു ബാക്കി പ്രസാദം അവന് നേരെ നീട്ടി... അവൻ അതിൽ നിന്ന് കുറി എടുത്ത് തൊട്ടു...... നടക്കുന്നതിനിടയിൽ അമ്മു, എടാ... ഇന്ന് ഫസ്റ്റ് പിരീഡ് ആരാ... ?? അജയ് സാർ ആടി... അയ്യേ.... 🐭.....തേഞ്ഞു... ഇന്ന് നമ്മളെ എടുത്തിട്ട് കുടയും..... അതെ..... വാ ഓടിക്കോ...... 🏃🏃🏃...

ഓടാനോ....നിക്ക് വയ്യ... അമ്മു കിതച്ചു കൊണ്ട് പറഞ്ഞു... എന്നാ നീ നിന്നോ ഞാനോടാ...🏃‍♀️🏃‍♀️ എടാ ഞാനും വരുന്നു നിക്ക് 🏃‍♀️🏃‍♀️ ....... ഒരു വിധം ഓടികിതച്ച് ക്ലാസിലെത്തിയപ്പോഴേക്കും സർ ക്ലാസ് എടുത്തു തുടങ്ങിയിരുന്നു... ദൈവമേ.... 🙆....... മിക്കവാറും നമ്മുടെ കാര്യം പോക്കാ... (കിച്ചു) 😏😏😏....ഓ.... ഇയാളെയൊക്കെ എന്തിനാ പേടിക്കുന്നേ.... ചീത്തപറഞ്ഞാൽ ഓകെ... വല്ലോം ചെയ്താ... ഞാനും തിരിച്ച് ചെയ്യും.. 😏(അമ്മു) ഇവളെകൊണ്ട് 🙆🙄...നീ മിണ്ടണ്ട ഞാൻ സംസാരിച്ചോളാ... 😏😏ഒണക്കത്തലയൻ മാഷ്... (അമ്മു) അമ്മുവിന് അജയ് മാഷിനെ കാണുന്നതു തന്നെ വെറുപ്പായിരുന്നു... ആൺകുട്ടികളെ കാരണമില്ലാതെ ഉപദ്രവിക്കുകയും വഴക്കുപറയുകയും ചെയ്യും... പെൺകുട്ടികളുടെ കയ്യിലും തോളിലും തൊട്ടുകൊണ്ടാണ് സംസാരം... അത് കാണുന്നതു തന്നെ അമ്മു ന് ദേഷ്യമാണ്.... സർ... കിച്ചു പുറത്തു നിന്ന് വിളിച്ചു... എന്തായിത് ഇപ്പോഴാണോ ക്ലാസിലേക്ക് വരുന്നത്.... കുറച്ച് നേരം കഴിഞ്ഞ് വരായിരുന്നു.. അപ്പൊ ഉച്ചക്ക് ഭക്ഷണം കഴിക്കായിരുന്നു.... അല്ല അതിനാണല്ലോ കുറേയെണ്ണം കെട്ടിയെടുക്കുന്നത്.. അല്ലാതെ പിടിക്കാനാര് വരുന്നു ഇവിടെ... 😏😏.......ഒണക്കത്തലയൻ...തിന്നാൻ വരുന്നത് നിൻെറ പെണ്ണുംബിള്ള..അല്ല സ്കൂളില് തൻെറ കുഞ്ഞമ്മ ബിരിയാണി വച്ച് വിളമ്പുന്നുണ്ടോ.... മുണുങ്ങാൻ വരുവാണ് പോലും.....(അമ്മു പതിഞ്ഞ സ്വരത്തില് പറഞ്ഞു) കിച്ചു അമ്മുവിൻെറ കയ്യില് പിടിച്ച് പതിയെ...മിണ്ടതിരി കുറുപ്പേ.... 🤫🤫

എന്നും പറഞ്ഞ് തിരിഞ്ഞ് സാറിനെ നോക്കി... സോറി സർ... ഇനി വൈകില്ല... മ്..... Get in..... എന്നും പറഞ്ഞ് ക്ലാസ് എടുക്കാൻ തുടങ്ങി.... അവരിരുവരും സീറ്റിലിരുന്നു.... അമ്മു.. എടാ.... കഴിഞ്ഞവിഷുന് വാങ്ങിയ പടക്കമില്ലേ വീട്ടില്.... അതെടുത്ത് അയാൾടെ പാട്ടക്കിട്ട് പൊട്ടിക്കും ഞാൻ 😤😤... ഇവളെ കൊണ്ട് 🤫🤫.....(കിച്ചു) 😏........ഒണക്കത്തലയൻ... (അമ്മു) കുറച്ച് നേരം ക്ലാസ് എടുത്ത ശേഷം കഴിഞ്ഞ ക്ലാസ് ടെസ്റ്റിൻെറ പേപ്പർ വിതരണം ചെയ്യാൻ തുടങ്ങി.... എല്ലാരും ഒടുക്കത്തെ പ്രാർത്ഥനയിലാ.... മാർക്ക് കിട്ടുമ്പോഴുള്ള സ്ഥിരം കലാപരിപാടി..... വീട്ടുകാരെ പേടിച്ചല്ലാ... അജയ് സാറെ പേടിച്ച് ആണ്.... ഹിറ്റ്ലറിൻെറ കോൺസൺട്രേഷൻ ക്യാമ്പില് മരണത്തെ നേരിടാൻ പോകുന്ന ജൂതൻമാരെ പോലെ ആയിരുന്നു.. ഓരോരുത്തരുടെ മുഖഭാവം... കുറേ പേർ വിയർത്തു കുളിച്ചിരിക്കുന്നു....തൊണ്ടയിലെ വെള്ളമൊക്കെ വറ്റി...... അദ്ദേഹം റോൾ നമ്പർ അനുസരിച്ച് ഓരോരുത്തരേയും വിളിക്കുന്നുണ്ട്.... മാർക്ക് കുറഞ്ഞവരെയൊക്കെ തന്തക്കും തള്ളക്കും വിളിക്കുന്നുമുണ്ട്... പാതി പേപ്പർ കൊടുത്തുകഴിഞ്ഞതും... ഒരു സൈഡില് മാർക്ക് കുറഞ്ഞ ആൺ കുട്ടികളെ ഷർട്ട് അഴിപ്പിച്ച് മുട്ടുകാലിൽ നിർത്തിയിരുന്നു.... പെൺകുട്ടികളെ രണ്ട് കയ്യും പൊക്കിപിടിച്ച് നിർത്തിയിട്ടുണ്ട്...

കിച്ചു തൻെറ ഫ്രണ്ട്സിൻെറ അവസ്ഥകണ്ട് ദേഷ്യത്തിലും സങ്കടത്തിലും മുഖം വെട്ടിച്ച് എങ്ങോട്ടോ നോക്കി ഇരുന്നു.. അമ്മുവിൻെറ കണ്ണിൽ അയാളെ കൊല്ലാനുള്ള ദേഷ്യമുണ്ട്... ബാക്കി കുട്ടികൾ പേടിച്ച് ഒരു പരുവംആയിരുന്നു... എങ്ങനെയെങ്കിലും ആ പിരീഡ് ഒന്ന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ബാക്കിയുള്ളവർ ഇരുന്നു.. .... "കൃഷ്ണദാസ്" അദ്ദേഹം കിച്ചുവിനെ വിളിച്ചതും അവൻ പതിയെ എണീറ്റ് അടുത്തേക്ക് പോയി... 35 out of 40 മ്.... കുഴപ്പമില്ല പൊക്കോ... അവൻ ഭാവഭേതമില്ലാതെ അതും വേടിച്ച് സീറ്റില് കയറിയിരുന്നു... കിച്ചു അത്യാവശ്യം നന്നായി പടിക്കുന്ന കൂട്ടത്തിലായിരുന്നു... "അഗ്നിമിത്ര" അമ്മുവിനെ വിളിച്ചതും അവൾ ഡസ്കില് തലവെച്ചു കിടക്കുകയായിരുന്നതിനാൽ കേട്ടിരുന്നില്ല... അദ്ദേഹം കുറച്ചു കൂടി ഉറക്കെ വിളിച്ചു "അഗ്നിമിത്രാാ"" ഇത്തവണ അമ്മുകേട്ടു... ഹാ... Yes sir.. 🙋 എവിടെ നോക്കിയിരിക്കുവാ come here...... അത്യാവശ്യം ദേഷ്യത്തോടെ തന്നെ വിളിച്ചു... അമ്മു അയാൾക്കരുകിലേക്ക് പോയി... പേപ്പറിന് വേണ്ടി കൈ നീട്ടി.... അദ്ദേഹം അവളെ ഒന്ന് അടിമുടി നോക്കി.... എന്നിട്ട് വെറുപ്പോടെ പറഞ്ഞു... എന്താ ഈ എഴുതിക്കൂട്ടി വച്ചിരിക്കുന്നത്... നിന്നെയൊക്കെ പടിക്കാൻ തന്നെയാണോ വിടുന്നത്..... ഇപ്രാവശ്യം എല്ലാരും ഒരുപോലെ നെട്ടിയിരുന്നു.... കാരണം അമ്മു പടിക്കാൻ മിടുക്കിയായിരുന്നു... അവൾ അദ്ദേഹത്തെ സംശയഭാവേനെ നോക്കി... കണ്ട പയ്യൻമാരുടെ കൂടി കറങ്ങി നടന്നാലെ മാർക്ക് കിട്ടില്ല....

അതിന് പടിക്കുക തന്നെ വേണം..... കിച്ചുവിനെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇത്രയും പറഞ്ഞത് എന്ന് എല്ലാർക്കും അറിയാം.. കാരണം ഇവരുടെ കൂട്ടുകെട്ട് അദ്ദേഹത്തിന് അസൂയ ഉളവാക്കിയിരുന്നു... എല്ലാ പെൺകുട്ടികളെ പോലെയായിരുന്നില്ല അമ്മു.... കമ്പ്യൂട്ടർ ലാബിലെത്തുമ്പോൾ അജയ് പെൺകുട്ടികളുടെ ദേഹത്ത് തൊടാൻ ശ്രമിക്കാറുണ്ടായിരുന്നു.. മൗസിലും കീബോർഡിലും തൊടുന്ന വ്യാജേന അവരുടെ കയ്യില് പിടിക്കുകയും തോളില് അമർത്തി നോക്കുകയും ഒക്കെ.... പക്ഷേ അന്നൊരിക്കൽ അമ്മു ഇരിക്കുന്ന കമ്പൂട്ടറിനടുത്തേക്ക് വന്നതും അവിടെ കിച്ചുവും ഉണ്ടായിരുന്നു.... ഒരു കമ്പ്യൂട്ടറിൽ 2 പേര് വച്ചാണ്... ബാക്കി എലാവരും ആൺ പെൺ ഇടകലർന്നിരുന്നില്ല... അത് അയാൾക്ക് എളുപ്പമായിരുന്നു..തൻെറ ചെറ്റത്തരത്തിന് കൂടുതൽ സൗകര്യം... പക്ഷേ അമ്മുവിനടുത്തേക്ക് ഏത് വിതേനയും എത്താൻ കിച്ചു ഒരു തടസ്സമായിരുന്നു... ലൈബ്രറിയിലും ലാബിലും ക്ലാസിലും എല്ലാം അവളോടൊപ്പം അവനും ഉണ്ടാവുന്നത് അദ്ദേഹത്തിന് അരോചകരമായി തോന്നി...... അതുകൊണ്ട് തന്നെ ഇവരുടെ കൂട്ട് അത്രക്ക് പിടിച്ചില്ല എന്ന് വേണം പറയാൻ..... മറ്റു പെൺകുട്ടികളോടുള്ള അദ്ദേഹത്തിൻെറ പെരുമാറ്റം അമ്മു ശ്രദ്ദിച്ചെങ്കിലും കിച്ചു ശ്രദ്ദിച്ചില്ലായിരുന്നു.... അതുകൊണ്ട് തന്നെ അവൾക്ക് അദ്ദേഹത്തിൻെറ ഉദ്ദേശത്തെ കുറിച്ച് ഉത്തമബോധമുണ്ടായിരുന്നു.... അവളെ വഴക്കുപറയാൻ മനപ്പൂർവ്വം മാർക്ക് വെട്ടിക്കുറച്ചതാവും..

ഈ കാരണം വച്ച് പാർൻറ്സ് മീറ്റിംങ് വിളിച്ച് കിച്ചുവുമായുള്ള കൂട്ടുകെട്ട് ഇല്ലാതാക്കാനാണ് പ്ലാൻ..... പരീക്ഷക്ക് തോറ്റ് വീട്ടിലിരിക്കും...അല്ലേൽ ഏതവനേയെങ്കിലും കെട്ടി കുട്ടികളേയും നോക്കിയിരിക്കും.... അതാവും നിൻെറയൊക്കെ വിധി.... 😏 ഒരുപുച്ചത്തോടെ അദ്ദേഹം പറഞ്ഞ് മുഴുവിച്ചതും എടുത്തടിച്ചത് പോലുള്ള അമ്മുവിൻെറ മറുപടിയെത്തി... സാറിൻെറ ഭാര്യയെ പോലെ ആയിരിക്കും അല്ലേ... ഏതവനെയോ കെട്ടി കുട്ടികളേയും നോക്കി വീട്ടിലിരിക്കാലെ.... 😏😏 ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നതിനാൽ അദ്ദേഹം ഒന്ന് ഞെട്ടി..... അപ്പേഴേക്കും കുട്ടികളുടെ കൂട്ടച്ചിരി ഉയർന്നിരുന്നു.... കിച്ചു ആകട്ടെ ഇഞ്ചികടിച്ച കുരങ്ങനെ പോലെയും.... അമ്മു അവളുടെ പേപ്പർ എടുത്ത് നിവർത്തി നോക്കി തിരിഞ്ഞ് അദ്ദഹത്തോടായി പറഞ്ഞു.... നാല് എസ്സെ question ൻെറ answer വെട്ടികുറച്ച് ബാക്കി മാർക്കിട്ട് എന്നെ ഉപദേശിക്കാൻ വന്നിരിക്കുവാ..... 😏 ടീ......... മര്യാദക്ക് സംസാരിക്കടി..... ഒരു അധ്യാപകനോട് സംസാരിക്കുന്ന രീതിയാണോ ഇത്... ഞാനാരാന്ന് നിനക്കറിയില്ല.... 😏😏😏........ നീ എഴുതിയതിന് ഞാൻ മാർക്ക് ഇട്ടിട്ടുണ്ട്... വല്ല പൊട്ടത്തരവും എഴുതി വച്ചാൽ മാർക്ക് തരാനൊന്നും എന്നെ കൊണ്ട് പറ്റില്ല... പൊട്ടത്തരം ആണോ അല്ലയോ എന്ന് ഞാൻ പ്രിൻസിപ്പാളിനടുത്ത് ചോദിച്ചോളാം... 😏😏...എന്നും പറഞ്ഞ് അവൾ പേപ്പറും വേടിച്ച് സീറ്റിൽ പോയിരുന്നു..... അവളുടെ ആ മറുപടിയിൽ അയാളൊന്ന് ഞെട്ടിയിരുന്നു....

അമ്മു സീറ്റിലേക്ക് നടന്നു പോകുമ്പോൾ ബാക്കി കുട്ടികൾ അവളെ അന്യഗ്രഹജീവിയെ പോലെ നോക്കി ഇരുന്നു... എന്നാൽ ഇതൊന്നും വകവക്കാതെ അവൾ പോയിരുന്നു.... ദേഷ്യത്തിലവളുടെ മുഖം ചുമന്ന് തുടുത്തിരുന്നു.... ആ പിരീഡ് കഴിഞ്ഞ ബെല്ലടിച്ചതും അദ്ദേഹം ബുക്ക് എടുത്ത് പുറത്തേക്ക് ഇറങ്ങി... പോകുന്ന പോക്കില് അമ്മുവിനെ തറപ്പിച്ച് നോക്കാനും മറന്നില്ല.... നിനക്കുള്ളത് മുതലും പലിശയും ചേർത്ത് തന്നില്ലേൽ എൻെറ പേര് അജയ് വർമ്മ എന്നല്ല.... ഇത്രേം കുട്ടികളുടെ മുന്നിലായി എന്നോട് അങ്ങനെ സംസാരിക്കാൻ നിനക്ക് അത്രക്ക് ദൈര്യമോ 😏....നിന്നെ എൻെറ കയ്യില് കിട്ടും..... എന്ന് മനസ്സില് പറഞ്ഞ് അദ്ദേഹം staff roomilekk പോയി..... അമ്മു നീയെന്തിനാ അങ്ങനെ യൊക്കെ പറഞ്ഞത്..... കിച്ചു അമ്മുവിനോട് ചോദിച്ചു... മുഖം വീർപ്പിച്ചിരിക്കുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല... എടി.... അമ്മു നിന്നോടാ..... അവളെ ഒന്ന് തട്ടിവിളിച്ച് അവൻ ചോദിച്ചു.... കിച്ചാ പിന്നെ ഞാനെന്തുവേണം.. മനപ്പൂർവ്വം ചെയ്തതാ ആ ഉണക്കത്തലയൻ... ഇത് എത്രാമത്തെ പ്രാവശ്യമാ എൻെറ മാർക്ക് വെട്ടി കുറക്കുന്നത്.....

എന്നിട്ട് ഒരു തൊലിഞ്ഞ ഉപദേശം....ഇതൊക്കെ കേട്ട് ഞാൻ മിണ്ടാതിരിക്കണോ... മ് ...ശരിയാ.... മനപ്പൂർവ്വം ആണെന്ന് എനിക്കും തോന്നി... എവിടെപേപ്പറെടുക്ക് നോക്കട്ടെ.... കിച്ചു അമ്മുവിൻെറ പേപ്പർ നോക്കി. അമ്മു.... കുറേ ചോദ്യത്തിന് മാർക്ക് ഇട്ടിട്ടില്ല എല്ലാം വെട്ടിയിട്ടിരുക്കുന്നു.... അതെ... അതാ ഞാനും പറഞ്ഞേ.... അയാൾ മനപ്പൂർവ്വം ചെയ്യുന്നതാ ഇതൊക്കെ.... പക്ഷേ എന്തിന് നിന്നോട് എന്തിനാ ഇത്രക്ക് ദേഷ്യം.... അയാൾടെ അസുഖം തീർക്കാൻ പറ്റാത്തതിൻെറ ആവും... (അമ്മുആത്മ) എന്തേലും ആകട്ടെ ഞാനിത് പ്രിൻസിയോട് പറയും 😏😏...(അമ്മു) അമ്മു നീ അബദ്ദമൊന്നും കാണിക്കല്ലേ... പ്രിൻസി അയാളുടെ കൂട്ടാ.....അതൊന്നും നടക്കില്ല. ഇതിന് നമുക്ക് പണി കൊടുത്താലോ... 😉.... ഹേ... എന്തു പണി.... (അമ്മു) എന്തെങ്കിലും കൊടുക്കാം പണിക്കാണോ പഞ്ചം 😌😉... എന്നാ സെറ്റ് നല്ല അടാറ് പണിയാവണം.... 😤ഓൻെറ പാട്ട കീറണം.... 😏(അമ്മു) 😌😌😌.....ആയിക്കോട്ടെ........... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story