വാകപ്പൂവ്: ഭാഗം 38

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അമ്മു കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞിട്ടും കിച്ചു പ്രതികരിക്കാത്തതിൽ അവൾക്ക് കുറച്ചല്ല ഒരുപാട് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നു.... അതറിഞ്ഞിട്ടും ചങ്കരൻ ഇപ്പോഴും തെങ്ങിൻെറ മണ്ടയിൽ തന്നെ എന്ന ഭാവത്തോടെ കിച്ചുവും ഇരുന്നു.... ദിവസങ്ങൾ കൊഴിഞ്ഞു പൊയ്കൊണ്ടിരുന്നു... അങ്ങനെ ആ സുദിനം വന്നെത്തി.... കിച്ചു ദ റിയൽ സൈക്കോ ഉണരുന്ന നാൾ.... ബുഹഹഹ 😈 ആരും പ്രതീക്ഷിക്കാത്ത കിച്ചുൻെറ നീക്കങ്ങൾ.... 😴 😈 പ്രായം പത്തമ്പത് ആയിട്ടും പുട്ടിക്ക് കുറവൊന്നുമില്ലാത്ത.....! ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല എന്നറിഞ്ഞിട്ടും മാന നഷ്ടത്തിനെ കുറിച്ച് ദിനാദിനം പ്രശ്നമുണ്ടാക്കുന്ന...! നമ്മുടെ സ്വന്തം ജലജാമ്മ ടീച്ചർ.... കുട്ടേട്ടൻെറ സ്കൂളിലെ പേടി സ്വപ്നമാണവൾ...!! (HMകുട്ടൻപിള്ള)

ചൂരലാൽ പാട്ട പൊളിച്ചവൾ... അല്ല ഇന്നും പൊളിക്കുന്നവൾ....! ചുവന്ന പട്ടുസാരിയുടുത്ത് റോൾഗോൾഡാൽ നിറച്ച കയ്യും കഴുത്തുമായ് കുലുങ്ങി കുലുങ്ങി വരുന്ന പത്തരമാറ്റ് തങ്കമാണവൾ...... ലൈറ്റ് റോസ് നിറത്തിലുള്ള ലിപ്സ്റ്റിക് ഇടാൻ മറക്കാത്ത 53 വയസ്സിനുടമയായ സോഷ്യൽ ടീച്ചർ..... പൊണ്ണത്തടിയും ഉന്തിയ കീരിപ്പല്ലും അവളുടെ സൗന്തര്യത്തിൻെറ മാറ്റ് കൂട്ടുന്നു..... ആഹാ. ...വെള്ളി വെയിലിൽ വെട്ടിത്തിളങ്ങട്ടെ ആ കീരി പല്ലുകൾ..... ഓൾ ആ പല്ലു കാണിച്ചാ ൻെറ മാഷേ.... ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുല്ല.... 🙈 മുക്കുറ്റി ബസ്സിൻെറ പിൻനിരയിൽ കുത്തി നിറഞ്ഞു നിൽക്കുന്ന അപ്പൂപ്പൻമാർക്കിടയിൽ അവളുമുണ്ടായിരുന്നു... പാടത്തു വക്കുന്ന കോലം പോലെ....... അഴക് ദേവദതൈ..... പ്ഫാാാാ......... നിനക്കൊന്നും അമ്മയും പെങ്ങളൊന്നുമില്ലേടാ... തോണ്ടാൻ ഇറങ്ങിയേക്കുന്നു..... കോഴി കോഴി.. പൂവാലൻ കോഴി....

ചോരയും നീരുമുള്ള പണ്ണുങ്ങളെ കണ്ടാ ഇളകുമല്ലോ നിനക്കൊക്കെ...... പോയ് വല്ല മുരിക്കിലും കേറടാ... (🙊മനസിലാകാത്തവർക്കായ് റീ പ്ലെ.... ) ബസ്സിനകത്ത് എങ്ങോട്ടോ നോക്കി നിൽക്കുന്ന പാവം സയിൽസ് മാൻ സേട്ടൻ..... ബസ്സിൻെറ കുലുക്കത്തിൽ അറിയാതെ ജലജമ്മ ടീച്ചറെ ഒന്ന് മുട്ടി.... പിന്നെ പറയണോ... പൂരം കൊടിയേറി... 🚶🚶 ടീച്ചറുടെ ആട്ടലിൽ കിളിപാറി നിൽക്കുന്ന സേട്ടൻ നിമിഷ നേരം കൊണ്ട് പോയ കിളികളെയെല്ലാം തിരിച്ച് കൂട്ടിൽ കേറ്റി... എന്താ അമ്മച്ചി എന്തു പറ്റി.... സേട്ടൻ നിഷ്കു ഭാവത്തോടെ ചോദിച്ചതും.... പ്ഫാാാാാ....... എന്ന ആട്ടലിൽ ബസ്സ് ഒന്നടങ്കം ഒന്ന് കുലുങ്ങി പോയി... ൻെറ സിവനേ.... 🚶🚶🚶 അമ്മച്ചി ന്നോ ...പോയ് നിൻെറ തള്ളേനെ വിളിയടാ....പരനാറി...നിൻറയൊക്കെ അസുഖം തീർക്കാനല്ല ഞാൻ ബസ്സില് വരുന്നത്...

ഇപ്പോഴും ചൊവ്വാ ഗ്രഹത്തിൽ നിന്ന് തിരിച്ചെത്താത്ത ചേട്ടൻെറ കിളികളെ തപ്പി പ്രയാണം നടത്തുകയാണ് സേട്ടൻ... അനന്തിൽ അഗാത നിദ്രയിൽ ആണ്ടുപോയ കിളികളെ ഇനി തിരിച്ചു പിടിക്കാനാവാതെ പതറുന്ന മനസ്സോടെ ആ പാവം സേട്ടൻ നോക്കി നിന്നു. .... നീ എന്നെ തോണ്ടിയില്ലെടാ.... ഇതിനാണോ നീയൊക്കെ എക്സിക്യൂട്ടീവ് ലുക്കില് ഇറങ്ങിയിരിക്കുന്നത്..... ഹേ... തോണ്ടീന്നോ.. ഞാനോ.... അതും നിങ്ങളെ... അയ്യേ... ഞാൻ അതരക്കാരൻ നഹി ഹേ.... മേം ബഹുത്ത് പാവം ഹേ..... ച്ചി.... നിർത്തടാ നിൻെറ ഒരു ഹിന്ദി.... പോക്ക്രിത്തരം കാണിച്ചതും പോര ആളെ കളിയാക്കുന്നോ..... അയ്യോ.. ൻെറ പൊന്നമ്മച്ചി... ഞാൻ നിങ്ങളെ തോണ്ടിയിട്ടില്ല.... അറിയാതെ വല്ലോം പറ്റിയതാവും... പിന്നെ ഹിന്ദി... അതിപ്പോ സ്പോക്കൺ ഹിന്ദി ക്ലാസിന് പോകുന്നത് കൊണ്ട് ഇടക്കിടക്ക് കയറി വരുന്നതാ.... ഇറങ്ങി പോകാൻ പറഞ്ഞാലും കേൾക്കില്ല.....

അതാ.. അല്ലാതെ കളിയാക്കിയതല്ല.. ച്ചി.. നിർത്തട നിൻെറ നാടകം..... എന്നെ പോലെ സുന്ദരിയായ പെൺകുട്ടികളെ കാണുമ്പോ വേണ്ടാതീനം കാണിച്ച് പിന്നീട് ഉരുണ്ടു കളിച്ചാ നിന്നെ ഞാൻ വെറുതെ വീടുമെന്നാണോ.... ഹേ.... നിന്നെ ഞാൻ കാണിച്ചു തരാടാ..... ഡ്രൈവർ വണ്ടി പോലീസ് സ്റ്റേഷൻ പോകട്ടെ..... ഹും.... ആഗ്നപോലെ ടീച്ചറ് പറഞ്ഞു എങ്കിലും സ്ഥിരം കലാപരിപാടി ആയതിനാൽ ഡ്രൈവർ സേട്ടൻ മൈൻറ് ആക്കീല 😴 ഡ്രൈവർ.... തനിക്ക് ചെവി കേക്കൂലെടോ..... ഡ്രൈവർ സേട്ടൻ എഗൈൻ നോ മൈൻറ്.... ആഹാ... എല്ലാരും കൂടെ കരുതി കൂട്ടിയിട്ടാണല്ലേ.... നാണമില്ലല്ലോ.... എല്ലാത്തിനേയും കാണിച്ചു തരാമെടാ... ഈ ജലജ ആരാന്ന് നിങ്ങൾഅറിയും... ടാ..... കോഴി... ന്നെ തോണ്ടിയ നിൻെറ വിരലറത്തു എടുത്ത് ഞാനെൻെറ....

ച്ചി.... നിർത്ത് തള്ളേ... കുറേ നേരായല്ലോ തുടങ്ങിയിട്ട്..... തോണ്ടാൻ പറ്റിയ മുതല്.... മോന്ത കണ്ടാലും മതി.... ഞാൻ ഈ വക പോക്രിത്തരമൊന്നും ചെയ്യാറില്ല.. അഥവാ ചെയ്യാൻ തോന്നി എങ്കിൽ എനിക്ക് എൻെറതായ അഭിരുചികൾ ഉണ്ട് ഒന്നുമില്ലെങ്കിലും ഈ പൊട്ടക്കിണറ്റിലിറങ്ങി ഞാൻ നീന്തല് പടിക്കൂല...... പുള്ളിയുടെ ഡയലോഗ് കേട്ട് ആർത്തു ചിരിക്കുകയാണ് ഡ്രൈവർ സേട്ടൻ... ഓ... അപ്പൊ താൻ ചത്തിട്ടില്ല ല്ലേ.... ഡോ.. ഡോ... സ്ത്രീകൾക്ക് സുരക്ഷ നൽകാത്ത തൻെറ വണ്ടിയുടെ ലൈസൻസ് ഞാൻ പൂട്ടിക്കും..... നോക്കിക്കോ..... 🧐🧐സ്ത്രീയോ.. ദേ തള്ളേ.... ഇത് നിങ്ങളുടെ സ്ഥിരം കലാപരിപാടി ആണല്ലോ.... എന്നെ തോണ്ടി നുളളി തൊട്ടു എന്നൊക്കെ പറഞ്ഞ് സീൻ ആക്കാതെ നിങ്ങൾ ഒരു നാളെങ്കിലും പോയിട്ടുണ്ടോ.... അല്ല അതിനും മാത്രം ആരാ നിങ്ങളെ തോണ്ടുന്നത്🧐 ടോ.. ടോ..... താൻ എന്താടോ പറഞ്ഞു വരുന്നത്....

എനിക്ക് എന്താ ഭ്രാന്താണോ..... ചുമ്മാ ഇങ്ങനെ പറഞ്ഞു നടക്കാൻ.... യ്യോ... അങ്ങനെയല്ല...... 🙏ബുദ്ധിമുട്ടുള്ളവർ മുന്നിലോട്ട് കടന്നിരിക്കൂ... എന്തിനാ പുറകില് പോകുന്നേ.... പുറകില് കുലുക്കം കൂടുതലാ അപ്പൊ തട്ടി മുട്ടിന്നൊക്കെ ഇരിക്കും... പിന്നെ കിടന്ന് കാറിയിട്ട് കാര്യമില്ല..... അങ്ങനെ പറ ബയ്യാ.... തും ബഹുത്ത് മാസ്സ് ഹേ.... 😁 സെയ്ല്സ് സേട്ടൻ ഇളിച്ച് പറയവേ... പ്ഫാാാ..... 😬 എന്ന സേച്ചിയുടെ അലറലിൽ സേട്ടൻ വേച്ചു പോയ്.... എൻെറ അമ്മച്ചി.... അ.. അല്ല ടീച്ചറേ... ഞാൻ അത്തരക്കാരനല്ല ..ഇങ്ങനെ യാതൊരു ദുരുദ്ദേശവും എനിക്കില്ല.... അറിയാതെ വല്ലോം പറ്റിയതാവും ദയവായി എന്നോട് ക്ഷമിച്ചാലും..... മാപ്പ്.... ഇനി ഈ പരിസരത്ത് ഞാൻ വരൂല...... സോറി.. സോറി.. സോറി..... മാഫ് കീജിയേ..... മ്ഹും... ഒരൊറ്റ മുഖം വെട്ടിക്കലായിരുന്നു... ൻെറ സാറേ... ആ കുരുവികൂട് പോലെത്തെ മുടികെട്ട് കണ്ടക്ട്ടർ സേട്ടൻെറ മൂക്കിലടിച്ച് പോയ്....

ഏതോ ഹെയർ ക്രീമിൻെറ നാറ്റത്തിൽ ഓക്കാനം വന്നെങ്കിലും ഉമിനീരോടെ അതിനെ ഇറക്കി വയറ്റില് തളച്ചിട്ട് സേട്ടൻ ടിക്കറ്റ് വിതരണം നടത്തി കണ്ടിരുന്നു.... ഏതോ നല്ല ബുദ്ദി തോന്നിയപ്പോൾ ജലജാമ്മ സൈലൻറ് ആയി...... ഹോ... ഒരു പേമാരി പെയ്തൊഴിഞ്ഞ പോലെ...... കുറച്ച് നേരേത്തിന് ശേഷം... ബസ്സ് കുട്ടൻപിള്ളയുടെ സ്കൂളിന് മുന്നിൽ എത്തി...... ജലജമ്മയും ബാക്കി പിള്ളേരും അതിൽ നിന്നും ഇറങ്ങി അകത്തേക്ക് നടന്നു... സ്കൂൾ കോമ്പൗണ്ടിൽ വച്ച് ബാക്കി ടീച്ചറുമാരെ കാണവേ ജലജാമ്മ അവരുടെ അടുത്തേക്ക് പോയി... ഓരോന്ന് പറയുന്നതിനിടയിൽ.... ജലജമ്മ.. ഹോ.. ഈ നാട്ടില് ഇച്ചിരി സൗന്തര്യം ഉള്ള സ്തീകൾക്കൊന്നും നടമാടാൻ ഒക്കൂല.... എന്തൊരു കോഴികളാ..... ജലജമ്മ കൂട്ടത്തിലുള്ള യുവ സ്റ്റാഫ്സിനോട് പറഞ്ഞു... എന്നാൽ അവരാകട്ടെ ഉള്ളിൽ പുച്ചം വാരി വിതറി അവിഞ്ഞ ഭാവത്തോടെ മനസ്സില്... ഈ...... 😬😬.

.തള്ളയെ കൊണ്ട്.... ഒരു സുന്ദരി വന്നിരിക്കുന്നു.... ഇതു തന്നെ യാണോ ഇവർക്കൊക്കെ പണി... 😤😤😤....എന്ന് മനസ്സാലെ പ്രാകി.... തിരിച്ച് 500 volt ൻെറ ചിരി നൽകി 😁....എവിടെയും തട്ടാതെ ഒരു ചോദ്യം... അല്ല ഈ പ്രായത്തിലും ടീച്ചർക്ക് പൂവാലൻ ശല്യമോ.. ഞങ്ങൾക്കൊന്നുമില്ല ല്ലോ...... എന്ന് ആക്കി ചോദിച്ചതും.... ഗമയോടെ.... ജലജമ്മാ പറഞ്ഞു... :: എന്ത് ചെയ്യാനാ ദൈവം എനിക്ക് നൽകിയ അഴകിൻെറ കാൽ ഭാഗം പോലും നിങ്ങൾക്കില്ല....... ഉണ്ടായിരുന്നെങ്ക്ല് നിങ്ങൾക്കീ ഗതി വരില്ലായിരുന്നു... എന്ന് പറഞ്ഞ് കൂടെ കുരുവി കൂട് പോലത്തെ മുടിയെ തഴുകി ഒതുക്കി.... നടന്നു പോയ്.... ഇത് കേട്ട് കലികയറി നിൽക്കുകയാണ് നമ്മുടെ മറ്റു ടീച്ചേർസ് 😤😤😤..... പിന്നീട് ജലജമ്മയുടെ അസാന്നിധ്യത്തിൽ അവരുടെ പൂരപ്പാട്ട് കൊടിയേറി..... ( ലെ ചമ്മു: ൻെറ സിവനെ ചെവി അടിച്ച് പോകും പതിയെ 🙉)

ആടിപാടി വാഷ്റൂമിൽ കേറി ലൈറ്റ് റോസ് കളർ ലിപ്സറ്റിക് വീണ്ടും തേച്ച് ജലജമ്മ സ്റ്റാഫ് റൂം ലക്ഷ്യം വച്ച് നടന്നു.... 💞🌼💞 അമ്മു.. ടീ. നമുക്കൊരു ചായ കുടിച്ചാലോ.... വാ.. ക്ലാസ് തുടങ്ങാൻ ഇനിയും സമയമുണ്ട്.. നി വേണേൽ പോയ് കുടിച്ചിട്ട് വാ... ഞാൻ വരുന്നില്ല.... അതെന്താ.. നിനക്ക് വേണ്ടേ... വേണ്ട.... ഓഹോ.... എന്നാ ശരി.... എന്നും പറഞ്ഞ് കിച്ചു എഴുന്നേറ്റു... തിരിഞ്ഞ് അമ്മുവിനെ നോക്കിയതും പുച്ചം ബഹുത് പുച്ചം....🧐 എന്നാൽ അവളുടെ പിണക്കം കണ്ട് ഉള്ളിൽ ഊറി ചിരിച്ച കിച്ചു... അഞ്ചൂ..............!!!! എന്ന് നീട്ടി വിളിക്കവേ....... ഞെട്ടിപിടഞ്ഞ അമ്മു 🧐 ദേഷ്യത്തോടെ കിച്ചുനെ നോക്കി പല്ലിറുമ്മി.... പരട്ട... ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മനപ്പൂർവ്വം ആണ് ചെയ്യുന്നത്..... 😬(അമ്മു ആത്മ) എന്നാൽ കിച്ചുവിൻെറ ആർദ്രമായ വിളി കേട്ട അഞ്ചു തിരിഞ്ഞു നോക്കുമ്പോൾ പ്രണയം തുളുമ്പുന്ന അനുരാഗഭാവത്തോടെ നിൽക്കുന്ന കിച്ചുവും അവൻെറ മുഖത്ത് നിറഞ്ഞു നിൽക്കുന്ന നിഷ്കളങ്കമായ ചിരിയും ദർശിച്ച് തല ഒന്ന് പുറകിലേക്ക് ചെരിച്ചതും....

ഭദ്രകാളിയെ വെല്ലുന്ന രൗദ്ര ഭാവത്തോടെ നിൽക്കുന്ന അമ്മുവിനെ കണ്ടതും മുഖത്ത് വിരിഞ്ഞ പുഞ്ചിരി എങ്ങോ പോയ് മറഞ്ഞിരുന്നു... എന്നാലും ദൈര്യം സംഭരിച്ച്.. എ. ..എ... എന്താ കിച്ചു... നീ വരുന്നോ വാ.. നമുക്കൊരു ഷൈക്ക് കുടിക്കാം.... ലെ അമ്മു:എന്നെ ചായകുടിക്കാൻവിളിച്ച് അവൾക്ക് ഷൈക്കോ... 😬😤 യ്യോ.... എനിക്ക് ജലദോഷം ആണ് വേണ്ട കിച്ചു...... 🏃🏃🏃(അഞ്ചു) നിരാശ ഭാവത്തോടെ നിൽക്കുന്ന കിച്ചു തിരിച്ച് സീറ്റിൽ കയറിയിരുന്നു.... അമ്മു വിജയീ ഭാവത്തോടെ തല അൽപ്പം ഉയർത്തി പിടിച്ചു.... വിത്ത് പുച്ചം... കിച്ചു താടക്കും കൈ കൊടുത്ത് ഇരുന്നു.... 😒 എന്നാൽ എന്തൊക്കെയോ ഓർത്തെടുത്ത് കിച്ചു ചിരിച്ച് കൊണ്ടിരുന്നു ...... 💞🌼💞 സ്റ്റാഫ് റൂമിലെത്തിയ ജലജമ്മ തൻെറ സീറ്റിലിരിക്കുന്ന പുസ്തകം കണ്ട് ഇത് ആര ഇവിടെ കൊണ്ടു വച്ചത് എന്ന ഭാവത്തില് അതെടുത്തു നോക്കി .. "ബഷീറിൻെറ പ്രേമലേഖനം " അത് കയ്യിലെടുത്ത വഴി അതിൽ നിന്നും ഒരു പേപ്പർ താഴേക്ക് പതിച്ചു....

ജലജമ്മ അത് തുറന്ന് വായിച്ചു.. നവരസങ്ങൾ മിന്നിമറയുന്ന വായനയായിരുന്നു അത്.... ""എൻെറ ജലജമ്മേ...... നീയെന്തു സുന്ദരിയാണ്... ഗോപുരം പറിച്ചു വച്ച പോലെയുള്ള നിൻെറ പുറകു വശം ഇന്നും എന്നും എനിക്ക് ലഹരിയാണ് പെണ്ണേ..... റോസാപ്പൂ പോലത്തെ ഇദളുകൾ!! അതിലെ മധു തേടി ഒരു വണ്ടിനെ പോലെ ഞാനലയാറുണ്ട്.... നിൻെറ കുലുങ്ങി കുലുങ്ങി ഉള്ള നടത്തിൽ നിന്നിലുണ്ടാകുന്ന ചലനങ്ങളെ എൻറ കണ്ണുകൾ കൊതിയോടെ ഒപ്പിയെടുക്കാറുണ്ട്.. നീയെന്ന പൂങ്കാവനത്തിലെ തേൻ കുടിക്കാൻ ഒരു വണ്ടായി നീയെനിക്ക് അവസരം നൽകുമോ ജലജേ..... സൗന്ദര്യത്തിൽ നീ റമ്പയാണ് ... പ്രായം കുറക്കാത്ത നിൻെറ ആകാരഭംഗി വീണ്ടും വീണ്ടും വിളിച്ചോദുന്നു നീ ഒരു ത്രിലോക സുന്ദരിയാണ് എന്ന സത്യം..... കാത്തിരിക്കുന്നു... നിൻെറ ഒരു വിളിക്കായ്... ഈ കരിവണ്ട്.....

നിന്നെ കണ്ണുകളാൽ മോഹിച്ചത് മതിയാക്കാൻ വെമ്പുന്നു ഞാൻ.... ജലജേ... പ്രിയേ. ....കണ്ണേ... കരളേ... മലരേ........ എന്നിലേക്ക് വാടാ.. ചക്കരേ....... നിന്നിലലിയാൻ വെമ്പുന്ന ഈ മനസ്സിനെ കണ്ടില്ലെന്ന് നടിക്കല്ലേ നീ..... പറയാൻ വൈകിയതില് മാപ്പ്... എന്നീരുന്നാലും മനസ്സിലെ മോഹം തുറന്നു പറയാൻ പറ്റിയതിൽ ഞാൻ ആനന്ദ പുളകിതനാകുന്നു.... നീ എൻെറ മോഹ കാമിനിയാണ് പെണ്ണേ....... വാ... നമുക്ക് നഗരത്തിൽ ചെന്ന് രാപ്പാർക്കാം.. സമ്മതമെങ്കില് ഒരു മൂളൽ മതി... ഓടി എത്താം ഞാൻ നിന്നരുകിൽ...... എന്ന് നിൻെറ കാമുകൻ ആകാൻ വെമ്പുന്ന കരി വണ്ട് അജയ് പ്രസാദ്.... """........ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story