വാകപ്പൂവ്: ഭാഗം 39

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

കത്ത് വായിച്ച ശേഷം ജലജ ടീച്ചർ ഭദ്രകാളിയായി മാറിയിരുന്നു... ടീച്ചറുടെ അലർച്ച ആ സ്കൂൾ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു. അജയ് പ്രസാദ് 💥💥💥💥💥💥💥💥😬😬😬😬😬😬💥💥💥 അമ്മുവിനെ ഒരു വിധം സോപ്പും ഉജാലയും ഇട്ട് കിച്ചു ക്യാൻറീനിലേക്ക് കൊണ്ടുപോയി.... ചായ കുടിച്ച് ഓരോന്ന് സംസാരിച്ച് വരുന്ന വഴിയാണ് അവരാ കാഴ്ച കാണുന്നത്.... സ്കൂൾ കുട്ടികളും ടീച്ചേർസും കൂട്ടം കൂടി എന്തോ നോക്കി നിൽക്കുന്നു.... കിച്ചു എന്താ അവിടെ.. എന്തോ പ്രശാനാണെന്ന് തോന്നുന്നു വാ നോക്കാം..... അവർ ആൾക്കൂട്ടത്തിനിടയിലേക്ക് കടന്നു ചെന്നു.... വലിയവായില് സംസാരിക്കുന്ന ജലജ ടീച്ചറും പന്തംകണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്ന അജയ് മാഷും ആയിരുന്നു മുന്നിൽ... ചുറ്റും വേറെ സ്റ്റാഫ്സും ടീച്ചേർസും കൂടി നിൽപ്പുണ്ട്...

അജയ് മാഷ് എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജലജ ടീച്ചർ അതിനൊന്നും അനുവദിക്കാതെ തർക്കിക്കുന്നു... "ടീച്ചർ.. ഞാൻ പറയുന്നത് ഒന്ന് കേൾക്കണം... ഇത്... ഞാൻ.... " "താനൊന്നും പറയണ്ട... തൻെറ മനസ്സിലിരുപ്പ് എനിക്കറിയായിരുന്നു... പണ്ടേ ഞാൻ തന്നെ നോട്ടമിട്ടതാ... ഇപ്പോ എൻെറ സംശങ്ങൾ ഒക്കെ സത്യമായിരിക്കുന്നു....". "ചേ.... പറയാൻ പോലും അറക്കുന്നു... താനൊക്കെ ഒരു അധ്യാപകനാണെന്ന് പറയാൺ തനിക്ക് നാണമില്ലടോ.... വൃത്തികട്ടവൻ.... " "മൈൻറ് യുവർ വേഡ്സ്.... ടീച്ചർക്ക് ലറ്റെർ എഴുതിയത് ഞാനല്ല... എൻെറ പേരും വച്ച് ആരെങ്കിലും എനിക്കിട്ട് പണിതതാവും... " "Atlaest അത് എൻെറ handwriting ആണോ എന്ന് പോലും നോക്കാതെ എൻെറ മേൽ കുറ്റമാരോപിക്കുകയല്ല വേണ്ടത്..... "

"ആഹാ.... എന്നാ അത് നോക്കാം....അത് നീ തന്നെ ആണെന്ന് എനിക്കുറപ്പാണ്" "ആ.... നോക്കാം അപ്പോൾ അറിയാലോ..... " അവര് തമ്മിലുള്ള തർക്കം കണ്ട് ആകെ കിളിപാറി നിൽക്കുകയാണ് അമ്മു... കാര്യങ്ങൾ ഏകദേശം പിടികിട്ടി ആവൾക്ക്.. ടീച്ചർക്ക് മാഷിൻെറ പേരില് കത്ത് കിട്ടിയിട്ടുണ്ടെന്നും അതില് അത്ര നല്ലതൊന്നുമല്ല ഉള്ളത് എന്നും... അവൾ ഒരു ആശ്രയത്തിന് കിച്ചു വിനെ നോക്കിയെങ്കിലും അവൻ "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തോടെ നിൽപ്പായിരുന്നു.... " ടാ.... കിച്ചു എന്താ ഇവിടെ ? ആ.... എനിക്കെന്തറിയാനാ.. ഞാനും നിന്നോടൊപ്പമല്ലേ ഉള്ളേ.... അതും ശരിയാണല്ലോ.... ഹാ... എന്തായാലും അജയ് മാഷ് വാല് മുറിഞ്ഞു നിൽക്കുന്നത് കാണാൻ നല്ല ചേലുണ്ട്.... അമ്മു ആ രംഗം പുച്ഛത്തോടെയും സന്തോഷത്തോടെയും ആസ്വദിച്ച് കണ്ടു നിന്നു.... ദാ..

നോക്ക് ഇത് തൻെറ ഹൈൻഡ് റൈറ്റിംങ് അല്ലേടോ ..... ജലജടീച്ചർ അജയ് മാഷിന് നേരെ കത്ത് നീട്ടി ചോദിച്ചു... അജയ് അത് വിടിച്ചു വാങ്ങി.. പുച്ഛത്തോടെ അതിലേക്ക് മിഴികൾ പായിച്ചു.... എന്നാൽ ആ പുച്ഛത്തിന് അധിക നേരം ആയുസ്സ് ഉണ്ടായിരുന്നില്ല.... അദ്ദേഹത്തിൻെറ മിഴികൾ വികസിച്ചു... മുഖത്ത് വിയർപ്പ് കണങ്ങൾ പൊടിഞ്ഞു... തൊണ്ടക്കുഴി ഉമിനീരിനായ് യാചിക്കുന്നപോലെ ദമനികൾ വറ്റി വരണ്ടു. .. അതെ... അത് അജയ് മാഷിൻെറ കയ്യക്ഷരം തന്നെയാണ്.... ചിന്തകൾ കാടുകയറവേ അജയ് ആകെ തളർന്നിരുന്നു... കണ്ടോ.. കൺനിറച്ച് കണ്ടോ.. ഇപ്പൊ എങ്ങനെയുണ്ട്... ഇത് തൻെറ handwriting അല്ലേടോ.... ഇനിയെന്തെങ്കിലും പറയാനുണ്ടോ തനിക്ക്..... എന്നാൽ തൻെറ കയ്യക്ഷരം എങ്ങനെ താനെഴുതാത്ത കത്തിൽ പതിഞ്ഞു എന്നറിയാതെ ആകെ ഭ്രാന്തു പിടിച്ച അവസ്ഥയിലായിരുന്നു അയാൾ...

ഉത്തരമില്ലാതെ തലകുനിച്ചു നിന്ന അജയ് മാഷിനെ ജലജ ടീച്ചർ നല്ലോണം വാരിയെടുത്തു.. പീഡന ശ്രമം വരെ ചുമത്തി.... താൻ സമ്പാദിച്ച പേരും പെരുമയും എല്ലാത്തിനും ജലജ ടീച്ചർ അറുതി വരുത്തി.... തിരിച്ച് വാദിക്കാൻ ശ്രമിക്കുമ്പോഴെല്ലാം ജലജാമ്മ വാക്കുകളാൽ അദ്ദേഹത്തിൻെറ വായടച്ചു..... എന്നാൽ അജയ് കാരണം ഇരകളായ അമ്മു അടക്കം മറ്റു കുട്ടികൾ ആ രംഗം കണ്ട് ഉള്ളിലൂറി ചിരിച്ചു..... ചെയ്തു കൂട്ടിയ തെറ്റിൽ നിന്ന് തടിതപ്പിയെങ്കിലും ചെയ്യാത്ത തെറ്റില് അയാൾ പരമാവധി ശിക്ഷ അനുഭവിച്ചു... ഈ കാര്യം അന്ന് നാടാകെ പാട്ടായി.... കിച്ചു... ഇത് എന്താടാ.. ആരാ ഇതൊക്കെ ചെയ്തത്.... ഇനി ശരിക്കും മാഷ് തന്നെ ആണോ... എന്നാലും അങ്ങേര് ഈ കിളവിക്ക് ഒക്കെ എഴുതുമോ..... എന്തോ വല്യ കാര്യം ചോദിക്കുന്ന പോലെ അമ്മു കിച്ചുവിനെ നോക്കി ചോദിച്ചു... മറുപടിയൊന്നുമില്ല... പക്ഷേ അവൻ ഒന്ന് സൈറ്റ് അടിച്ചു കൊടുത്തു...

പക്ഷേ അതിനർഥം മനസിലാകാതെ മിഴിച്ചു നിൽക്കുകയാണ് അമ്മു... അവൾ കണ്ണു കൊണ്ട് എന്താ എന്ന് ചോദിച്ചു.... ഇവളെ കൊണ്ട്.. വീട്ടിലെത്തിയിട്ട് പറയാം...... എന്തോ പന്തികേട് മണത്തെങ്കിലും.അവൾ പിന്നീട് ഒന്നും തന്നെ ചോദിച്ചില്ല... അന്ന് വൈകീട്ട് സ്കൂൾ വിട്ട് അവരിരുവരും വീട്ടിലേക്ക് പോകുന്ന വഴിയെ ഉള്ള ആൽമരച്ചുവട്ടിൽ ഇരുന്നു സംസാരിക്കുകയായിരുന്നു.. എടാ പറ. നീയോണോ. എനിക്ക് നിന്നെ നല്ല സംശയമുണ്ട്🤨🤨 ഞാനോ 😮🙊..എന്താ അമ്മു ഇത്... ഞാൻ ഒരു പാവം..... ഹയ്യടാ.. ഞാൻ ശ്രദ്ദിച്ചതാ ഒരു പാവം വന്നിരിക്കുന്നു... അവിടെ ആ വഴക്ക് നടക്കുമ്പോൾ നിനക്ക് വല്ല ഭാവ വ്യത്യാസം ഉണ്ടായിരുന്നോ.. നീ കൂളായി നിൽക്കുന്നുണ്ടായിരുന്നല്ലോ...🤨🤨 അയിന് 😤😤😤 അയിന് 😬...... നീയാണോ പറയ്🤨🤨

ഞാൻ എന്താണോന്ന് 😒 ആ കത്തിന് പുറകില് നിൻെറ കൈകൾ വല്ലതും ഉണ്ടോ..... 😤 അവൻ മറിപടിയൊന്നും പറയാതെ മുഖം വെട്ടിച്ചിരുന്നു... അത് കണ്ട് അമ്മുവിന് കലികയറി... എടാ കുരുട്ടേ.. നിന്നേടല്ലേ ചോദിക്കുന്നത് നീയാണോ... ആണോന്ന്.... പറ... ആണെങ്കിൽ.. 😉 🙄😮😮😮കിച്ചൂ.... നീ.... അതെ ഞാൻ 😌..... നീയാണോ അത് എഴുതിയത്.... മ്.... അതെ... 😮😮😮.........(അമ്മു) വായടക്ക് പെണ്ണേ ഈച്ച കയറും 🤭 നീയോ...🙊 അമ്മു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.. അതെ ഞാൻ 🙊 കിച്ചുവും തിരിച്ച് അതേ ശബ്ദത്തിൽ ഉത്തരം കൊടുത്തു.... കുറച്ച് നേരം മൗമായി ഇരുന്ന അമ്മു... ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി... അവളുടെ കുപ്പിവള ചിതറും പോലുള്ള ചിരി അവനിലേക്കും പടർന്നു.... കുറച്ച് സമയത്തിന് ശേഷം കിച്ചു അമ്മു വിനെ നോക്കി ചോദിച്ചു...

സന്തോഷായോ.... ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നും പൊടിഞ്ഞ കണ്ണുനീരിനെ പുറം കയ്യാൽ തുടച്ച് അവൾ ഇരുവശത്തേക്കും തലയാട്ടി അതെയെന്ന് പറഞ്ഞു..... അല്ല.... ആ കയ്യക്ഷരം നീയെങ്ങനെ ഒപ്പിച്ചു.... എന്തോ ഓർത്തെടുത്തപോലെ അവൾ ചോദിച്ചു... ഓ.. അതോ.... അത് ഈസീയല്ലേ ....ഒരാളുടെ കയ്യക്ഷം വീക്ഷിച്ച് അക്ഷരങ്ങളുടെ ശൈലി നോക്കി അത് പോലെ എഴുതാൻ ശ്രമിച്ചാൽ ആരുടെ കയ്യക്ഷരവും നമുക്ക് എഴുതാം.... പക്ഷേ ഓരോ അക്ഷരവും നോക്കി പതിയെ എഴുതണം... ഞാൻ അജയ് മാഷിൻെറ നോട്ട് എടുത്തു അത് വച്ചാണ് ഒപ്പിച്ചത് ...എഴുതി തീർക്കാൻ 2 ദീവസം എടുത്തു... യാതൊരു ഭാവഭേതവുമില്ലാതെ പറയുന്ന കിച്ചു വിനെ മിഴിച്ചു നോക്കുവായിരുന്നു അമ്മു... കിച്ചു അവളുടെ മുഖത്തിനു നേരെ വിരൽ ഞൊടിച്ചു.....

എന്താ കിളി പോയോ 🤭 മ്.. ഇങ്ങനെ ആയാൽ പോകും.... ഇനി അയാൾ നിന്നോടെന്നല്ല ആരോടും വേലത്തരം ഇറക്കാൻ മടിക്കും... അതിനുള്ള വകയൊക്കെ ഇതിനോടകം ഞാൻ കൊടുത്തിട്ടുണ്ട്..... കിച്ചാ........ (അവൾ ആർദ്രമായ് വിളിച്ചു) അമ്മുവിൻെറ വിളി കേട്ട് അവൻ എന്തെന്ന ഭാവത്തിൽ നോക്കി... എന്താ അമ്മു ? എെ. ..റിയലി.. റിയലി... ലവ്യൂ... ലോട്ട്.... ആ മിഴികളിൽ അത്രയേറെ പ്രണയം തുളുമ്പുന്നുണ്ടായിരുന്നു... അവൾ അവൻെറ മിഴികളിൽ നോക്കി ആർദ്രമായ് മൊഴിഞ്ഞു. ...... തിരിച്ച് എന്തു പറയണമെന്നില്ലാതെ അവൻെറ കണ്ണുകൾ ആ മിഴികളിൽ തന്നെ തങ്ങി നിന്നു. ...... നീയെൻെറതല്ലേ അമ്മു.....!! അൽപ്പ സമയത്തിന് ശേഷം അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു... പിന്നല്ലാതെ.... നിൻെറത് മാത്രം.... !! അപ്പൊ നിൻെറ സന്തോഷവും ദുഃവും.. നിന്നെ അലട്ടുന്ന എന്തും എൻേറത് കൂടിയാണ്....... അല്ലേ...... !

അങ്ങനെയാകുമ്പോ നിനക്കുവേണ്ടി ഇത് പോലും ചെയ്യാതിരിക്കാൻ പറ്റുമോ... എനിക്ക്.... ഏറെ നേരം ആ നിഷ്കളങ്കമായ പ്രണയത്തെ അത്രയേറെ മോഹത്തോടെ അവൾ നോക്കി നിന്നു... 💞🌼💞 നല്ല പേര് കിട്ടിയത് കൊണ്ട് തന്നെ പിന്നീട് ഒരു തരത്തിലും വേലത്തരങ്ങൾ അജയ് മറ്റു കുട്ടികളോട് ഇറക്കിയിട്ടില്ല.... ആ സംഭവം കാരണം മറ്റു ടീച്ചേർസ് അജയ് മാഷിനെ പുച്ഛത്തോടെയല്ലാതെ നോക്കിയിട്ടില്ല.... കുട്ടികൾ അതിന് ശേഷം ഒളിഞ്ഞും പാത്തും അദ്ദേഹത്തെ കരിവണ്ടേ എന്ന് വിളിച്ച് കളിയാക്കാനും തുടങ്ങി....🤭 അജയ് മാഷിൻെറ ഉപദ്രവം പിന്നീട് അമ്മുവിന് നേരെ ഉണ്ടായിട്ടില്ല.... പഴയതു പോലെ അവരിരുവരും ആ സ്കൂളിൽ ഇണങ്ങിയും പിണങ്ങിയും സാനേഹിച്ചും വഴക്കിട്ടും കടന്നു പോയ്.. . 💞🌼💞

ഋതുക്കൾ മാറി കൊണ്ടിരുന്നു.... അവർ വളരുന്നത് അനുസരിച്ച് നിഷ്കളങ്കമായ അവരിലെ പ്രണയവും വളർന്നു കൊണ്ടിരുന്നു..... കാലങ്ങൾ കടന്നു പോയ്..... കിച്ചാ.... ജീവിതത്തിലെ എല്ലാ നിമിഷവും നീയെൻെറ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് എന്നും ഞാൻ കൊതിക്കാറുണ്ട്... നമ്മൾ ഒരുമിച്ച് ഈ ജന്മം ജീവിച്ച് തീർക്കണം.... ഞാൻ എന്നും നിൻെറ കൂടെയില്ലേ അമ്മു... നിന്നോടൊപ്പം എന്നും.....നിൻ നിഴലുപോലെ... നിൻെറ ഓരോ ശ്വാസനിശ്വാസങ്ങളിലും ഇല്ലേ....!! അവൻെറ നെഞ്ചിലേക്ക് തലചായ്ച്ച് കൊണ്ട് അവൾ അവനോടൊപ്പം ചേർന്നിരുന്നു ... ആ ഹൃദയതാളത്തിലായ് മയങ്ങുന്ന വേളയിൽ അവനവൾക്കായ് പാടിയ ഈരടികളിൻ നാദം അവൾക്കായ് ഇന്നും പ്രതിധ്വനിക്കുന്നു..... നിനക്കായ് തോഴീ പുനർജ്ജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നുചേരാം അന്നെൻെറ ബാല്യവും കൌമാരവും നിനക്കായ് മാത്രം പങ്കുവക്കാം....

. നിന്നെയുറക്കുവാൻ താരാട്ടുകട്ടിലാണിന്നെന്നോമനേ എൻ ഹൃദയം *ആ ഹൃദയത്തിൻെറ സ്പന്ദനങ്ങൾ ഒരു താരട്ടു പാട്ടിൻെറ ഈണമല്ലേ. * നിന്നെ വർണ്ണിച്ചു ഞാനാദ്യമായി പാടിയ താരാട്ടു പാട്ടിൻെറ ഈണമല്ലേ ... ഇനിയെൻെറ സ്വപ്നവും നിൻെറ വികാരമായ് പുലരിയും പൂക്കളും ഏറ്റു പാടും. . ഇനിയെൻെറ വീണ തന്ത്രികളിൽ നിന്നെ കുറിച്ചേ ശ്രുതിയുണരൂ.... ഇനിയെന്നോമലേ നിന്നോർമതൻ സുഖന്ധത്തിനാലെന്നും ഞാനുറങ്ങൂ... * നിനക്കായ് തോഴീ പുനർജ്ജനിക്കാം * *ഇനിയും ജന്മങ്ങൾ ഒന്നു ചേരാം..... * (കടപ്പാട്) എന്തു പറ്റി ദേവാ.... നിറഞ്ഞു വന്ന മിഴികൾ തുടക്കുന്ന ദേവ്നെ നോക്കി ദേവി ചോദിച്ചു ..... അറിയാതെ ആ ചുണ്ടുകൾ വിതുമ്പി........വാക്കുകൾ തൊണ്ടക്കുഴിയിൽ തങ്ങി മൃതിയടഞ്ഞിരുന്നു............. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story