വാകപ്പൂവ്: ഭാഗം 4

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

ദേവിൻെറ മുന്നിൽ നിന്ന അമ്മു രണ്ട് step മുന്നിലോട്ട് വച്ചതും താഴെ കിടന്ന കല്ലു തടഞ്ഞ് നേരെ സഖാവിൻെറ ദേഹത്തേക്ക് വീണു..... ആാഹ്....... വീണ വേഗതയിൽ അമ്മുവിനെ അധരം ദേവിൻെറ കവിളിൽ പതിഞ്ഞതോടൊപ്പം അവൻെറ കൈകൾ അമ്മുൻെറ അരയിൽ പിടുത്തമിട്ടു.... വാക പ്പൂക്കൾ കാറ്റിൽ അവർക്കുമീതെ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു . ..... പെട്ടെന്നുള്ള വീഴ്ചയായതിനാൽ അമ്മുവിൻെറ ഇരുകൈകളും ദേവിൻെറ ഷർട്ടിൽ മുറുകി... ഒരു വേള ഇരു മിഴികളും പരസ്പരം ഉടക്കി നിന്നു...... അമ്മുവിൻെറ കണ്ണുകളിലേക്ക് മാത്രമായി ദേവിൻെറ നോട്ടം ഒരു ക്ഷണം തറഞ്ഞു നിന്നുപോയ്... ഒരു ഉൾപ്രേരണയോടെ സഖാവിൻെറ കണ്ണുകൾ പെട്ടെന്നു നോട്ടം പിൻവലിച്ചു ..... അവൻ അമ്മുവിനെ പിടിച്ച് എണീപ്പിക്കാൻ ഒരുങ്ങവേ..... എന്താ ഇവിടെ....? ശബ്ദം കേട്ട ഭാഗത്ത് സഖാവ് നോക്കിയപ്പോൾ പ്രിൻസിപ്പാൾ ശിവദാസ് തൊട്ടു മുമ്പിൽ ഗൗരവമേറിയ നോട്ടത്തോടെ ഇരുവരേയും നോക്കുന്നതാണ് കണ്ടത്.... ദേവും അമ്മുവും ഉടനെ തന്നെ എണീറ്റ് പരസ്പരം വിട്ടു നിന്നു... അമ്മുവിന് ആകെ ചമ്മലായി... ദേവും മറിച്ചല്ലായിരുന്നു... സർ ....അത് ....ഈ കൊച്ച് ..അറിയാതെ..... കാല് തട്ടി.... ദേവ് തപ്പി തപ്പി പറയാൻ ശ്രമിച്ചു.... മ്.. മ്.... .leav it.......

പ്രിൻസി ഒന്ന് അമർത്തി മൂളി... ശേഷം തിരിഞ്ഞു അമ്മുവിനോട് മോള് ന്യൂ കമ്മർ ആണോ.? അതെ സർ... ഏതാ ടിപ്പാർട്ട്മെൻറ്? Bsc. Maths ഹാ class മുകളിലാ മോള് ചെല്ല്.. ഇപ്പൊ class thudangi കാണും... ഒരു ചെറു പുഞ്ചിരിയോടെയും വാൽസല്യത്തോടെയും അദ്ദേഹം പറഞ്ഞു... OK sir അമ്മു തിരിച്ച് മനോഹരമായ പുഞ്ചിരി നൽകികൊണ്ട് class ലോട്ട് പോയി... ദേവ്... എന്താ മോനെ.. ഇന്ന് എന്തൊക്കെയോ പ്രശ്നം ഉണ്ടായെന്ന് കേട്ടല്ലോ. .എല്ലാം നിന്നെ ഏൽപ്പിച്ചിട്ടല്ലേ ഞാൻ പോയത്... അർജൻറ് ആയൊരു മീറ്റിംങ് ഉണ്ടയിരിന്നു... അതുകൊണ്ട് എനിക്ക് പോകേണ്ടി വന്നു. അപ്പോഴാ collegil അടിയായി എന്ന് call വന്നത്.. നമ്മുടെ ശിവദാസ് സർ ആള് പുതിയതായി ചാർജ് എടുത്തിട്ട് കുറച്ച് നാളുകളേ ആയിട്ടുണ്ടായിരുന്നുള്ളൂ.. എങ്കിലും കുട്ടികളെ പറ്റിയും ഇവിടെ നടക്കുന്ന തോന്നിയവാസത്തിനെ പറ്റിയും ഉത്തമ ബോധം ഉണ്ട് അദ്ദേഹത്തിന്.... ദേവിനെ അദ്ദേഹത്തിന് ഒത്തരി ബഹുമാനം ഉണ്ട്.. എന്തിനും ഏതിനും ചങ്കുറപ്പോടെ മുന്നിൽ നിൽക്കുന്ന ദേവ് ശിവ സാറിന് പ്രിയ്യപ്പെട്ടവനായിരുന്നു.... സർ വലിയ കുഴപ്പമൊന്നുമില്ല..ആ വരുണും ഗാങ്ങും ആണ് ..അവർ റാഗിംങിൻെറ പേരില് കുറച്ചു പ്രശ്നമുണ്ടാക്കി... എന്നിട്ട്... ആരെയെങ്കിലും ഉപദ്രവിച്ചോ അവര്... നെറികേട് കാണിക്കുന്ന പിള്ളാരാ...

എന്തും ചെയ്യാൻ മടിയില്ലാ അവർക്ക്... ആ വരുണിൻെറ അച്ഛൻ MLA ആയതിൻെറ ബലത്തിലാ അവൻെറ തോന്നിയവാസം ഇത്രയും കാലം അരങ്ങേറിത്.... ഇനി അതുണ്ടാവില്ല. ഈ ശിവദാസ് ഇവിടെ ഉള്ളിടത്തോളം ഇനി ഒരു തെമ്മാടി തരവും വച്ചു പൊറുപ്പിക്കില്ല... സർ അവനാരെയും അടിച്ചില്ല.... ഒരു പെൺകുട്ടി അവരുടെ ഗാങ്ങിനെ മൊത്തം അടിക്കുകയാ ചെയ്തത്... ങേ... ആര്... ആരടിചൂന്ന്....?? അത്... ഇപ്പൊ പോയില്ലെ അവൾ തന്നെ.. എല്ലാവരെയും തല്ലി എന്നാ കേട്ടത്.... ദേവ് അടക്കി പിടിച്ച ചിരിയോടെ പറഞ്ഞു.. ആഹാ... എന്നിട്ട്... അവർ ഇവളെ എന്തെങ്കിലും?? ഇല്ല സാർ... അപ്പോഴേക്കും സിദ്ദു call ചെയ്തു പറഞ്ഞപ്പോ ഞാനെത്തിയിരുന്നു... ഇപ്പൊ OK യാണ്.... ആഹാ.. ആ.. കാന്താരി ആള് കൊള്ളാലോ... ഇത്രേം ഉശിരോ... അടിപൊളി... പെൺകുട്ടികളായാൽ ഇങ്ങനെ വേണം.... ങേ... സർ. സാറല്ലെ പറയാറ് അടിയും വഴക്കും ഒന്നും ഇല്ലാതെ എന്തു പ്രശ്നവും സമാധാന പരമായി നേരിടണമെന്ന്... ഇപ്പോ എന്താ ഇങ്ങനെ... അതെ ദേവാ.. അതൊക്കെ ഒരു പരുതി വരെ മതി... 😌😌😌എന്തായാലും ആ കാന്താരി ആള് പുലിയാ... പക്ഷേ ദേവാ അവളുടെ മേൽ നിൻെറ ഒരു കണ്ണ് വേണം. കാരണം ഇനി ആ പിള്ളാര് വെറുതെയിരിക്കുമെന്ന് തോന്നുന്നില്ല.... നീയാകുമ്പോ എനിക്ക് പേടിക്കണ്ടാലോ.....

ഒരു കണ്ണോ രണ്ടു കണ്ണും ഉണ്ടാകും... (ദേവ് മനസ്സ്) ദേവിൻെറ മുഖത്ത് മനോഹരമായ ചിരി വിരിഞ്ഞു... എന്തോ അവളുടെ കരിമഷിക്കണ്ണുകളിലെ കുറുമ്പ് അവന് ഏറ്റവും പ്രിയ്യപ്പെട്ടതായതു പോലെ തോന്നി... അവളുടെ വിടന്നു നിൽക്കുന്ന ഉണ്ടക്കണ്ണും ദേഷ്യത്താൽ ചുമന്നു തുടുത്ത മൂക്കും...കൂർപ്പിച്ച് പിടിച്ച ചോര ചുണ്ടുകളും ദേവിൻെറ മനസ്സിലേക്ക് വന്നു.... ദേവ് മറ്റേതോ ലോകത്തായിരിന്നു. ദേവ്... ദേവാ... എന്താ ഒന്നും പറയാത്തെ... ഹേ... പ്രിൻസി തട്ടി വിളിച്ചു ദേവ് ഒന്ന് ഞെട്ടി.... തിരിച്ച് സ്വബോധത്തിലേക്ക് വന്നു... സർ അത് ഞാൻ നോക്കിക്കോളാം 😊 മ്.... എന്നാ മോൻ ചെല്ല്..... ശരി സർ. ..... ദേവ് classilekk poyi. .... @)~@)~@)~@)~~ രാത്രി ഡൈനിംഗ് ടേബിളിൽ ഒരു ദയയും ഇല്ലാതെ ചപ്പാത്തിയോട് അങ്കം വെട്ടി പൊരുതുന്ന അമ്മുവിനെ എതിർ വശത്തിരിക്കുന്ന മാമ്മ വായും തുറന്നു നോക്കുകയായിരുന്നു.. അമ്മുവിൻെറ പ്ലേറ്റിൽ മല പോലെ ചപ്പാത്തിയുണ്ടെങ്കിലും മാമ്മയുടെ പ്ലേറ്റ് ശൂന്യമായിരുന്നു.... ദേവീ.... എടി ദേവിയേ..... നിൻെറ കെട്ടിയവന് വല്ലതും തിന്നാൻ തായോ... വിശന്നിട്ട് പാടില്ല...

( മാമ്മ) ഹാ.. ..എന്താ മനുഷ്യാ മുമ്പിലുണ്ടല്ലോ എടുത്ത് കഴിച്ചൂടായിരുന്നോ... എല്ലാത്തിനും എൻെറ കൈ വരണോ... (അപ്പച്ചി) അടുക്കളയിൽ ചപ്പാത്തി ഉണ്ടാക്കി കൊണ്ടിരിക്കുന്ന അപ്പച്ചി വിളിച്ചു പറഞ്ഞു.... മുന്നിൽ എന്തുണ്ടെന്നാടി നീ പറയുന്നേ.. ഒഴിഞ്ഞ കാസറോളോ.. അതു തിന്നാൻ മാത്രം കൂർത്ത പല്ലെനിക്കില്ല.... മിക്സിയിലിട്ട് പൊടിച്ച് തിന്നാലും ദഹിക്കുമെന്ന് തോന്നുന്നില്ല.... 😵😵😵 ങേ..... കാസറോളിനകത്ത് ചപ്പാത്തിയില്ലേ.... ഇല്ല..അമ്മുവിൻെറ പ്ലേറ്റിലുണ്ട്... 😁.ഞാനൊന്നെടുക്കുവാ അമ്മൂട്ടി.... എന്നും പറഞ്ഞ് മാമ്മയുടെ കൈ അമ്മുവിൻെറ പ്ലേറ്റിലോട്ട് നീണ്ടതും അമ്മുവിൻെറ നഖം മാമ്മയുടെ കൈകളിൽ ആഴ്ന്നിറങ്ങിയതും ഒത്തായിരുന്നു.... ഹയ്യോ ......😵 എന്താ അവിടെ.....എന്തിനാ മനുഷ്യാ നിലവിളിച്ചേ.... എന്തു പറ്റി..... അമ്മു മാന്തി.... 😵😵... അപ്പച്ചി ....മാമ്മ എൻെറ ചപ്പാത്തി കക്കാൻ വരുന്നു... അപ്പോ ഞാൻ തടുത്തതാ അറിയാതെ നഖം തട്ടി.... 😒 അമ്മു നിഷ്കു ഭാവം ഫിറ്റ് ചൈത് പറഞ്ഞു... അച്ചോടാ.... ഇങ്ങക്ക് നാണം ഇല്ലേ മനുഷ്യാ.. ചപ്പാത്തി കക്കാൻ പോയേക്കുന്നു....

കുറച്ച് ശമിക്ക് ഞാൻ ഇപ്പൊ കൊണ്ട് വരാം..... കൊച്ചു കുട്ടികളെ പോലെ മാന്തി നുള്ളി പറഞ്ഞു മോങ്ങുന്നു.... 😕😕😕😕😕(മാമ്മ) പിറുപിറുത്തുകൊണ്ട് അപ്പച്ചി അടുക്കളയിലേക്ക് പോയി ചപ്പാത്തി എടുത്ത് മാമ്മക്ക് കൊടുത്തു..... ചപ്പാത്തി കഴിക്കുന്നതിനിടയിൽ മാമ്മ: അമ്മു... ഇന്ന് Collegil poyit എന്തായി ഒന്നും പറഞ്ഞില്ലല്ലോ...ആരെങ്കിലും റാഗ് ചെയ്തോ മോളേ...... ഇല്ല മാമ്മെ.. എന്നെ റാഗിംങ് ഒന്നും ചെയ്തില്ല... ആഹാ .....അപ്പോ നല്ല കുട്ടികളാലെ അവിടെ.. ഞാൻ വെറുതെ തെറ്റുദ്ദരിച്ചു... 😪 നല്ലതൊന്നുമല്ല... കുറച്ച് വെടക്ക് പിള്ളാരാ.. അതിലൊരുത്തി എന്നോട് ഒടക്കി... ങേ... എന്നിട്ട്... നീ വല്ല പ്രശ്നവും ഉണ്ടാക്കിയോ കുഞ്ഞേ..... ഹേയ് ഇല്ല മാമ്മ.... അവള് എന്നെ പെറുക്കീന്ന് വിളിച്ചു... അപ്പൊ ഞാൻ അവൾടെ അമ്മൂമ്മക്ക് വിളിച്ചു.... പിന്നെ കുഞ്ഞാപ്റി പിടിയും വലിയും നടന്നു അത്രേയുള്ളൂ.... 😌😌😌 🙄🙄🙄ആ കുഞ്ഞാപ്റി പിടിവലിയിൽ എത്രെണ്ണം ചത്തു? ചത്തില്ല മാമ്മ അമ്മൂട്ടി മെല്ലെ തല്ലിയുള്ളൂ ... പഷ്ട്ട്..... 🤐🤐എല്ലാം കഴിഞ്ഞു..( മാമ്മ) ഇനി പറഞ്ഞിട്ട് കാര്യമില്ല.... നാളെ കോളേജ് അവധിയല്ലേ മോളേ.. നമുക്ക് ഒരു സ്ഥലം വരെ പോകണം..... എങ്ങോട്ടാ മാമ്മെ.... നിനക്ക് ഈ നാടൊക്കെ കാണണ്ടേ.. ഹാ വേണം.... മലയും, അരുവിയും ആദിവാസികളേയും വന്യമൃഗങ്ങളേയൊക്കെ കാണണം...

😁😁😁 ആദിവാസിയോ 🤔🙄അത് എന്തിനാ മോളെ?? ഞാൻ ആദിവാസികളെ കണ്ടിട്ടില്ല മാമ്മെ.. ഇവിടുന്ന് കാട്ടിലേക്ക് പോയാൽ അവിടെ മലയർ എന്ന വിഭാഗം ഉണ്ടെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടല്ലോ....നിക്ക് കാണണം അവരെ.... കാണിക്കുമോ... പ്ലീസ്..... പ്ലിസ്.... അമ്മു നിന്ന് ചിണുങ്ങാൻ തുടങ്ങി... അമ്മു നിനക്ക് ആദിവാസിയെ കാണണം അത്രയല്ലേ ഉള്ളൂ.... 😌😌😌 നമ്മുടെ അടുക്കളയിൽ ഒരു ആദിവാസി ചപ്പാത്തി ഉണ്ടാക്കുന്നുണ്ട് പോയി നോക്കിക്കോ.. ..... ട്ടേട്ട..... മാമ്മയുടെ തോളിൽ ചട്ടുകം പതിഞ്ഞു.... തിരിഞ്ഞു നോക്കിയ മാമ്മ കാണുന്നത് കട്ടകലിപ്പിൽ നിൽക്കുന്ന ദേവിയമ്മയെ ആണ്.. 😂 പിന്നീട് മാമ്മയിരുന്ന ചെയറിൽ മാമ്മയുടെ പൊടിയുമില്ല പൂടയുമില്ല... അമ്മുവിൻെറ ചിരി മാത്രമേ കേൾക്കുന്നുള്ളൂ 😂😂😂😂😂... 💕💕💕💕💕💕💕💕💕💕💕💕 പിറ്റേന്ന് കോടമഞ്ഞിനാൽ മൂടപ്പെട്ട താഴ്വര, പുലരിയിലെ ചെറു കുളിരിൽ കുറുകുന്ന പക്ഷികളുടേയും വിവിധ തരത്തിലുള്ള കുഞ്ഞുകിളികളുടേയും ശബ്ദം കേൾക്കുന്നുണ്ട്..... ചീറിപ്പായുന്ന വണ്ടി വായുവിലേൽപ്പിക്കുന്ന ചലനത്തിൽ ശക്തമായ കുളിരേകുന്ന കാറ്റ് അമ്മുവിനേയും മാമ്മയേയും തഴുകി കൊണ്ടിരുന്നു. ... അമ്മുവും മാമ്മയും ജീപ്പിൽ നാടു ചുറ്റാനിറങ്ങിയിരിക്കുകയാണ്.... ഒരു വശത്ത് ഇടതൂർന്നതും ഇരുൾ പടർന്നതുമായ കൊടും കാട്....

മറുവശത്ത് 1000അടി താഴ്ചയുള്ള കൊക്ക...... അവർ അവരുടെ പ്രയാണം ആരംഭിച്ചു...... മാമ്മെ എന്തൊരു തണുപ്പാ ഇവിടെ.... ഹമ്പോ...നിങ്ങളൊക്കെ എങ്ങനെയാ ഇവിടെ താമസിക്കുന്നേ... നിക്ക് ഇത്ര തണുപ്പൊന്നും സഹിക്കാൻ പറ്റില്ല.... അതു കൊണ്ട് കുളിയും നനയൊക്കെ ഒഴിവാക്കി 😌😌😌 ജീപ്പിലിരുന്ന് പുറത്തേക്ക് നോക്കുകയാണ് അമ്മു... വഴിയോരക്കാഴ്ചകളിൽ നിന്നും കണ്ണെടുക്കാതെയാ അവൾ സംസാരിക്കുന്നത്..... 😵😵😵അമ്മൂട്ടി... അപ്പൊ നീ ഇന്ന് കുളിച്ചില്ലേ...... ഇന്നോ... പോ മാമ്മെ. .... മിലിഞ്ഞാന്ന് കുളിച്ചതാ.... ഈ തണുപ്പുലൊക്കെ വല്ല പൊട്ടന്മാരും കുളിക്കുവായിരിക്കും.... എന്നെ കൊണ്ടൊന്നും പറ്റില്ല..... ഹയ്യേ..... അപ്പൊ ശരിയാവില്ല..... പ്ലാൻ മാറ്റാം ......(മാമ്മ) ങേ... എന്തു പ്ലാൻ..... അത് അമ്മു ഞാൻ നിന്നെയും കൊണ്ട് ആദ്യം അമ്പലത്തിലേക്ക് പോകാനാ തീരുമാനിച്ചേ.... നീയിന്ന് കുളിക്കാതെ വരുമെന്ന് ഞാനറിഞ്ഞോ.... ശേ... ഇനി വേണ്ട വേറെ ദിവസം പോകാം....നമുക്ക് നാട് ചുറ്റാം.... മാമ്മെ ഈ കാട്ടിനകത്ത് അമ്പലമൊക്കെയുണ്ടോ..... അമ്മു അതിശയഭാവത്തോടെ ചോദിച്ചു.... ഉണ്ടോന്നോ.... ഒരു ശിവക്ഷേത്രം ഉണ്ട്.... പ്രണയത്തിൻ പ്രതിരൂപമായ മഹാദേവൻെറ സാന്നിധ്യം തുളുമ്പുന്ന ക്ഷേത്രം ആണ്...... അവിടെ കാട്ടുമനുഷ്യർ നടത്തുന്ന പ്രത്യേക പൂജയും ആചാരങ്ങളൊക്കെയുണ്ട്.....

ആഹാ.. എന്നാൽ നമുക്ക് പോകാം മാമ്മെ..... ഹയ്യടാ കുളിക്കാതെയാണോ മഹാദേവൻെറ അടുത്തേക്ക് പോകുന്നേ...... ഇല്ല ...വേണ്ട.... മഹാദേവൻ കുളിക്കാറുണ്ടോ.... 😕😕അമ്മു സ്വരം താഴ്ത്തി ചോദിച്ചു.. . ഹാ.. ദൈവ ദോഷം പറയാതെ കൊച്ചേ.... നല്ല വീക്ക് കിട്ടുവേ. .... .😬 മാമ്മെ നിക്ക് കാണണം മഹാദേവനെ... പ്ളീസ്..... കുളിച്ചില്ലെങ്കിലെന്താ നിക്ക് മഹാദേവനെ ഒത്തിരിഷ്ടല്ലേ..... നമുക്ക് പോകാം..... ഇല്ല... അമ്മു.... പറ്റില്ലാന്ന് പറഞ്ഞാൽ പറ്റില്ല..... കുളിക്കാതെ പോകുന്ന പ്രശ്നമില്ല.... ഹും.. അമ്മു... മുഖം വീർപ്പിച്ചിരുന്നു..... 😏😏😏😏 ഹല്ല പിന്നെ (മാമ്മ) പെട്ടെന്ന് വളവു തിരിയുകയായിരുന്ന മാമ്മയുടെ ജീപ്പ് എതിരെ വന്ന ബൈക്കുമായി നേർ ദിശയിൽ ചലിച്ചു..... ഹയ്യോ.......... 😮😮😮😮😮😮😮 ആആഹ്........ ഇടിച്ചു.. ഇടിച്ചു....ഇടിച്ചില്ല...... 🤒🤕😕😬😵...

രണ്ടുപേരും പെട്ടെന്നു സടൻബ്രേക്ക് പിടിച്ചതുകൊണ്ട് ഇടിച്ചില്ല.... But just miss..... അമ്മു തല ഉയർത്തി നോക്കുമ്പോൾ മുന്നിൽ രണ്ട് ഫ്രീക്കൻമാർ ബൈക്കിൽ പേടിച്ചരണ്ട് ഇരിക്കുന്നു... .രണ്ടുപേരും മുടിയൊക്കെ നീട്ടിവളർത്തിയിട്ടുണ്ട്... പ്ഫാാാാാ... വളവു തിരിയുമ്പോ ഹോൺ അടിക്കണമെന്ന് അറിയില്ലെ പിള്ളാരെ... ഇങ്ങനെയാണോ വണ്ടിയോടിക്കുന്നത്....... 😬😬😬😬 മാമ്മ കലിപ്പിൽ അവരോട് ചോദിച്ചു... അത്... സോറി അങ്കിൾ പെട്ടന്ന്... ഷമിക്കണം... അവർ പേടിച്ചിരിക്കുകയാണെന്ന് മാമ്മക്ക് മനസിലായതും..... മാമ്മ അവരോട് പൊക്കോളാൻ പറഞ്ഞു.. ഹും. .മ്.... പോക്കോ..... സൂക്ഷിച്ചും കണ്ടും വണ്ടി ഒാടിക്ക് പിള്ളാരെ... ശെരി അങ്കിൾ..... അവര് പോയതും.. അമ്മു... മാമ്മയോട്. : അതെ മാമ്മെ...... 🙄 ഹും.. എന്താ.... ഈ ഹോണ് മാമ്മക്കും അടിക്കാലോ 🤔?...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story