വാകപ്പൂവ്: ഭാഗം 40

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

എന്തു പറ്റി ദേവാ.... നിറഞ്ഞു വന്ന മിഴികൾ തുടക്കുന്ന ദേവ്നെ നോക്കി ദേവി ചോദിച്ചു ..... അറിയാതെ ആ ചുണ്ടുകൾ വിതുമ്പി........വാക്കുകൾ തൊണ്ടക്കുഴിയിൽ തങ്ങി മൃതിയടഞ്ഞിരുന്നു..... കിച്ചു......? കിച്ചു ഒരു ആക്സിടൻറിൽ ഞങ്ങളെ വിട്ട് പോയി..... അവൻെറത് എന്ന് പറയാൻ ഈഭൂമിയിൽ ആകെ രണ്ട് കാര്യങ്ങളാണ് ഉള്ളത്... ഒന്ന് അവൻെറ ജീവൻെറ ജീവനായ അമ്മു... പിന്നെ.. അവൾക്ക് മാത്രമായ് അവൻ ബാക്കിവച്ച അവൻെറ ഹൃദയം..... ദേവ് മുഖമുയർത്തി നോക്കി.. അതെ ദേവാ... നിന്നിൽ തുടിക്കുന്ന കിച്ചുവിൻെറ ഹൃദയം ........ എല്ലാം കേട്ട് കഴിഞ്ഞതും ദേവ് ആകെ വല്ലാതായി. താൻ സ്നേഹിക്കുന്ന കുറുമ്പി പെണ്ണിന് ഇത്ര നൊമ്പരമേറിയ ഒരു പാസ്റ്റ് ഉണ്ടാകുമെന്നും അതില് താൻ പങ്കാളിയാകുമെന്നും സ്വപ്നത്തിൻ പോലും കരുതിയതല്ല.... ദേവി.... ഞാനൊരു കാര്യം ചോദിക്കട്ടെ.... കിച്ചുവിൻെറ മരണത്തിന് ശേഷം എന്ത് സംഭവിച്ചു... .

എന്ത് പറയാനാ ദേവാ.... ഈ നിമിഷം വരെ കിച്ചു ഈ ഭൂമിയിലില്ല എന്ന വിവരം അറിയില്ല അവൾക്ക്.... അവൾക്കത് താങ്ങാനാകില്ല..... എല്ലാം മനപ്പൂർവ്വം അറിയിക്കാത്തതാണ്.... അവനെ കാണാതായതാണെന്ന് അവ വിശ്വസിച്ചു.... അത് പോലും താങ്ങാനാകാതെ ഒരു ഭ്രാന്തിയെ പോലെ അവൾ അലറി വിളിച്ചു... മാസങ്ങളോളം മരവിച്ച മനസ്സോടെ തളർന്ന് മുറിക്കകത്ത് മാത്രമായ് ഒതുങ്ങി കൂടി......അവളുടെ അവസ്ഥ ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു... ഒന്ന് നുള്ളി നോവിക്കുക പോലും ചെയ്യാത്ത അവളുടെ അച്ഛൻ തൻെറ മകളുടെ അവസ്ഥയിൽ നിസാഹയനായി.അമ്മയും മറിച്ചല്ലായിരുന്നു.... ദേവി ഒന്ന് ദീർഘ നിശ്വാസിച്ചു... ശേഷം തുടർന്നു.... കിച്ചുവിൻെറ ബോഡി പോസ്റ്റ്മാർട്ടത്തിന് ശേഷം നേരെ കൊണ്ട് വന്നത് ഇങ്ങോട്ടാണ്..... ഇവിടെ മാമ്മയും കുടുംബവും ചേർന്ന് അവനെ അടക്കം ചെയ്തു.... അമ്മുവിനെ അറിയക്കാതെ.....!!

സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു അവൻെറ വേർപിരിയൽ...... ഉരുകി ഉരുകി തീരുന്നതോടൊപ്പം അവനെ കാണാതായതാണ് എന്ന് വിശ്വസിക്കുന്ന അമ്മുവിന് മുന്നിൽ എല്ലാരും വിഡ്ഢിവേഷം അണിയുകയായിരുന്നു....... അന്ന് ആ ആശുപത്രിയിൽ അമ്മുവിൻെറ അച്ഛനോടൊപ്പം ഞാനുമുണ്ടായിരുന്നു.... നിനക്ക് അവൻെറ heart transformation ചെയ്യുമ്പോൾ ചെറിയച്ചനാണ് സൈൻ ചെയ്തത്..... നിങ്ങൾ രണ്ടുപേരും ഒരാക്സിഡൻറിലിൽ ജീവന് വേണ്ടി പോരാടി.... നിർഭാഗ്യവശാൽ കിച്ചുവിനെ രക്ഷിക്കാനായില്ല...... അന്ന് തൻെറ പരെൻറ്സിനെ ഞാൻ കണ്ടിരുന്നു..... എങ്ങനെയെങ്കിലും നിന്നെയെങ്കിലും രക്ഷിനാകാണേ എന്നായിരുന്നു ഞങ്ങളുടെ പ്രാർത്ഥന...... അത് കിച്ചുവിലൂടെ സാധിച്ചു......... ഇന്ന് നിന്നെകൂടെ ഇവിടെ ഇരിക്കാൻ പറ്റുമെന്ന് ഞാൻ കരുതിയതല്ല.... എല്ലാം വിധിയാണ് ദേവ്.... ഇത്രയും പറഞ്ഞ് ദേവി നിശബ്ദമായി....

കിച്ചു ഒരൽഭുതമാണ് അല്ലേ ദേവി.... ഇത്രയേറെ ആത്മാർത്ഥമായ് പ്രണയിക്കാൻ അവന് കഴിയുന്നതില് എനിക്ക് അസൂയ തോന്നുന്നു ........ഒരു നിമിഷം കിച്ചു ആയിരുന്നെങ്കിൽ എന്ന് വരെ തോന്നുന്നു... പ്രായത്തിൽ കവിഞ്ഞ പത്വതയും അവൻെറതായ വ്യക്തിത്വവും..... Make him something special....... കിച്ചുവിനോട് എനിക്ക് ബഹുമാനം തോന്നുന്നു... ഒരു മുൻപരിജയവും ഇല്ലാത്ത എനിക്ക് വേണ്ടി സ്വന്തം ജീവൻ ത്യാഗം ചെയ്ത് എന്നെ രക്ഷിച്ചവൻ.. അന്ന് അവൻ ഇടക്ക് കയറി വന്നില്ലായിരുന്നുവെങ്ക്ല് ഒരു പക്ഷേ അന്ന് തന്നെ ഞാൻ....... ഇല്ല ദേവ.... പഴയതൊന്നും ഓർക്കേണ്ട..അത് നമ്മളെ കൂടുതൽ തളർത്തുകയേ ഉള്ളൂ.... എല്ലാം മറക്കണം . ...അത്രതന്നെ ....മാമ്മക്കും അപ്പച്ചിക്കും നിന്നിലാണ് അവൻെറ ഹൃദയം മാറ്റി വച്ചതെന്ന് അറിയില്ല...... മ്ഹ്....... (ദേവ്)

അമ്മു...! ഇനിയും വൈകിക്കാൻ വയ്യ ദേവാ.. എല്ലാ സത്യവും അവൾ അറിയണം.... കിച്ചു ഇന്നീ ഭൂമിയിലില്ല എന്ന സത്യം അവളെ അറിയിക്കണം.... പക്ഷേ... അത് അവൾക്ക് ഉൾക്കൊള്ളാൻ കഴിയുമോ...? എനിക്കറിയില്ല.. ഓർക്കുമ്പോൾ തന്നെ ഭ്രാന്ത് പിടിക്കാറുണ്ട്.... മനപ്പൂർവ്വം അവളുടെ സന്തോഷം തല്ലിത്തകർക്കുന്നതിന് തുല്യമല്ലേ അത്......... ഇല്ല.... എനിക്കാകില്ല ദേവ്...... അമ്മുവിനോട് അത് പറയാൻ എനിക്ക് കഴിയില്ല........... മുഖം പൊത്തി അവൾ ഒരു പൊട്ടിക്കരച്ചിലേക്ക് വീണു........ ശേഷം ദേവി നിറഞ്ഞു തുളുമ്പുന്ന കണ്ണുനീരിനെ അമർത്തി തുടച്ചു.... അവളുടെ മിഴിക്കോണിൽ അമ്മുവിൻെറ മുഖം തെളിഞ്ഞു വന്നു........ ദേവീ.....!! മ്.... എന്താ ദേവ്..... ഒരു പക്ഷേ സത്യങ്ങൾ അമ്മു അറിയുമ്പോൾ... കിച്ചുവിൻെറ മരണത്തിൽ എനിക്ക് പങ്കുണ്ടെന്നറിയുമ്പോൾ അവൾ എന്നെ വെറുക്കുമോ.?

ദൂരേക്ക് മിഴികൾ പായിച്ച് വാടിയ മുഖത്തോടെ ദേവ് ചോദിച്ചു ...... അവർക്കിടയിൽ അൽപ്പനേരത്തേക്ക് മൗനം തളം കെട്ടി നിന്നു.... എന്തുത്തരം പറയണമെന്നറിയാതെ ദേവി നിശബ്ദയായി...... ദേവ് അവളുടെ മുഖത്തേക്ക് മിഴികൾ പായിച്ചു .....പറ ദേവി.... അവൾ എന്നെ വെറുക്കുമോ ..........?? വീണ്ടും അവൻെറ കണ്ണുകളിൽ നീർത്തിളക്കം വന്നണഞ്ഞു. . ഇല്ല... ദേവ്... അങ്ങനെയൊന്നും ഉണ്ടാവില്ല..... നേർത്ത പുഞ്ചിരിയോടെ അവൾ പറഞ്ഞു... പക്ഷേ ആ സംശയം അവൾക്കും ഉണ്ടായിരുന്നു..... ഒരു പക്ഷേ അമ്മു.....!!! ഇല്ല... അങ്ങനെയൊന്നും സംഭവിക്കരുത്....... അവൾ ഉള്ളാലെ പ്രാർത്ഥിച്ചു...... ദേവ് നിനക്കൊരു കാര്യം അറിയുമോ... എന്താ... കിച്ചുവിൻെറ അസ്ഥിത്തറ ..! അത് ഇവിടെയാണ് ഉളളത് ..... എന്താ!!... ഇവിടെയോ....... മ്.... അതെ... ഈ വീട്ടിൽ.....പൂത്തുനിൽക്കുന്ന ഒരു വാകമരമില്ലെ അതിന് ചുവട്ടിൽ....

നീ കളരി പ്രാക്റ്റീസ് ചെയ്യുന്നവിടെ..... സത്യാണോ ദേവി..... !!! അതെ..... എന്നാൽ നമുക്കൊന്നവിടെ വരെ പോകാം.. എന്നും പറഞ്ഞ് ദേവ് ആ വാകമരച്ചുവട്ടിലെ അസ്ത്തിത്തറയിലേക്ക് പോയി..... *ഇന്നും ആ വാകപ്പൂക്കൾ പൊഴിയാറുണ്ട് അത്രയേറെ പ്രിയ്യപ്പെട്ട ആർക്കോ വേണ്ടി* * ഓരോ ഇതളുകളിലും പ്രണയത്തിൽ രക്ത വർണ്ണം നിറച്ച്,നിന്നിലെ നിറ വസന്തമായെന്നും....പൂത്തുലയാറുണ്ട് . * ( ✍ചമ്മു) ദേവ് ആ അസ്ഥിത്തറക്കുമുന്നിൽ നിൽക്കവേ ആ വാകപ്പൂക്കൾ കാറ്റിലാടി അവനിലേക്ക് പൊഴിഞ്ഞു കൊണ്ടിരുന്നു...... അറിയാതെ നിറഞ്ഞ മിഴിയിണകളോടെ അവൻെറ കൈകളും ആ തിട്ടയിലേക്ക് പതിച്ചു..... പതിയെ ആ തറയിലൂടെ അവൻ വിരലോടിച്ചു.. ..അവൻെറ അധരം പതിയെ ആ പേര് ഉച്ചരിച്ചു.......*

കിച്ചു* ഒരു നാൾ അമ്മു ചോദിച്ചു ഈ അസ്ഥിത്തറ ആരുടേതാണെന്ന്.... പക്ഷേ അന്ന് ഇത് മാമ്മയുടെ മുത്തശ്ശൻെറ അസ്ഥിത്തറയാണെന്നാണ് അമ്മുവിനോട് പറഞ്ഞിരിക്കുന്നത്....അവൾക്ക് ഇപ്പോഴും അറിയില്ല ഇത് അവളുടെ പ്രിയ്യപ്പെട്ട കിച്ചു ഉറങ്ങുന്ന മണ്ണാണെന്ന്....!!!! വീണ്ടും ആ അസ്ഥിത്തറയിൽ വാകപ്പൂക്കൾ പൊഴിഞ്ഞു കൊണ്ടിരുന്നു.... ഓരോ കുലയായ് ആ പൂക്കൾ അടർന്നു വീഴുന്നു... അടരുന്തോറും തളിർത്ത് പൂത്ത് അവ വീണ്ടും വീണ്ടും വിടർന്നടരാറുണ്ട്...... ** നേരം സന്ധ്യയോടടുത്തിരുന്നു.... മാനം പതിലിവും ചുവന്നു തുടുത്തിരുന്നു... വീശുന്ന ഇളം തെന്നൽ അവനെ തഴുകി മറയുന്നു.... വീണ്ടും എന്തിനോ എന്നപോലെ അവ വീണ്ടും അവനിലേക്കൊഴുകിയെത്തുന്നു...... ബാൽക്കണിയിൽ നിന്ന് ദേവ് പ്രകൃതിയിലേക്ക് മിഴികൾ പായിച്ചു... ആ അസ്ഥിത്തറ.. ആ വാകപ്പൂക്കൾ അവ അവിടെ ഉണ്ട്....

എന്തോ ഒരു ആകർഷണത്തോടെ നിലനിൽക്കുന്നു..... ആ തറയിലേക്ക് ഒരു കുലപ്പൂവ് കൂടി ഞെട്ടറ്റ് വീണു.... !!! അമ്മുവിൻെറ പഴയകാല ഓർമകളിലേക്ക് അവൻെറ ചിന്തകൾ പാഞ്ഞിരുന്നു.... അപ്പോഴാണ് അവനവളെ കുറിച്ചോർത്തത്.... നേരം ഇത്രയേറെ ആയിട്ടും അവൾ വീടെത്തിയോ..?? ഇനി ഞാൻ കാണാഞ്ഞിട്ടാണോ...... പെട്ടെന്ന് തന്നെ അവൻ അവളെ തിരക്കി ഇറങ്ങി... അവൻ താഴേക്ക് ചെന്ന് നോക്കിയെങ്കിലും അവളെ അവിടെയൊന്നും കണ്ടില്ല...... ആൻറി......... അവൻ അപ്പച്ചിയേയും തിരക്കി ഹാളിലേക്ക് പോകവേ അവിടെ ആകെ പരിഭ്രമിച്ച് നിൽക്കുന്ന അവരെയാണ് കാണുന്നത്... എന്തു പറ്റി ആൻറി... അമ്മു ഇതുവരെ വന്നില്ലേ...... ഇല്ല... ഇല്ല.... ദേവാ.. അവളെത്തിയില്ല..... വിളിച്ചിട്ട് കിട്ടുന്നുമില്ല...... എനിക്കാകെ പേടിയാകുന്നു...... കോളേജിലേക്ക് വിളിച്ച് ചോദിച്ചപ്പോൾ അവിടെ നിന്ന് ഇറങ്ങിയെന്ന് പറയുന്നു.....

പക്ഷേ ഇത്രനേരമായിട്ടും അവളെ കാണുന്നില്ലല്ലോ...... എനിക്ക് പേടിയാകുന്നു മോനെ........ അദ്ദേഹം വിളിച്ചിട്ട് എടുക്കുന്നുമില്ല.... മഹിയും അദ്ദേഹവും കൂടെ ഏതോ കൂട്ടുകാരനെ കാണാൻ പോയിരിക്കുവാ.... ആൻറി ടെൻഷൻ ആകണ്ട..എവിടെയെങ്കിലും നിന്നതായിരിക്കും... ഞാനൊന്ന് പോയ് നോക്കട്ടെ....... ഹാ.. മോനെ ചെല്ല്...... എനിക്കാണേൽ ഒരു സമാധാനവുമില്ല.... ഹാ.. ശെരി ആൻറി..... ദേവ് ഉടനെ തന്നെ ബുള്ളറ്റിൻെറ താക്കോല് എടുത്ത് പുറത്തേക്കിറങ്ങി ..... അവൻ ഫോണെടുത്ത് സിദ്ദുവിനെ വിളിച്ചു... 'സിദ്ദു'.....നീ എവിടെയാ....? ...... അവൻെറ ബുള്ളറ്റ് ഒരു ഇരമ്പലോടെ കോളേജ് ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു............. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story