വാകപ്പൂവ്: ഭാഗം 41

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

ദേവിൻെറ ബുള്ളെറ്റ് ഒരു ഇരമ്പലോടെ കോളേജ് ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു... അവിടെ സിദ്ദു കുറച്ച് മുന്നേ എത്തിയിരുന്നു.... എന്താ ദേവ് എന്തുപറ്റി എന്തിനാ ഇപ്പൊ വരാൻ പറഞ്ഞത്... അമ്മു ഇത് വരെ വീട്ടിലെത്തിയിട്ടില്ല....എന്തു പറ്റിയെന്ന് അറിയില്ല സിദ്ദു.... നീ അവളെ കണ്ടായിരുന്നോ.... ഹാം.. ഞാൻ കോളേജ് കഴിഞ്ഞ് പോകുന്നതിന് തൊട്ട് മുമ്പ് അവളുടെ കൂട്ടുകാരിയില്ലേ മീനു അവളുടെ കൂടെ നിൽക്കുന്നത് കണ്ടു...പിന്നീട് ഞാൻ വീട്ടിലേക്ക് പോയി.... അവര് സംസാരിക്കുന്നതിനിടയിലേക്ക് സെക്യൂരിറ്റി വന്നു ചോദിച്ചു.. എന്താ എന്തുപറ്റി.... ഒരു കുട്ടിയെ അന്വഷിച്ച് വന്നതാ... ഇവിടെ എങ്ങാനും ഉണ്ടോ എന്ന്..... ഏയ് ഇവിടെ ആരും ഇല്ല.... എല്ലാരും പോയി..... ഞാൻ ഗേറ്റ് അടക്കാൻ വന്നതാ.....സമയമായി... നിങ്ങൾ വേഗം ഇറങ്ങിയാട്ടെ.... മ്.... അകാരണമായി തിരക്കു കൂട്ടുന്ന സെക്യൂരിറ്റി യെ ദേവ് തറപ്പിച്ചു നോക്കവേ.....

സിദ്ദു അവൻെറ തോളിൽ കൈവച്ചു..... എന്തായാലും വന്നില്ലേ എല്ലായിടത്തും പരിശോധിച്ചതിന് ശേഷമേ ഞങ്ങൾ തൽക്കാലം പോകുന്നുള്ളു... സിദ്ദു വാ.... ദേവ് അദ്ദേഹത്തിൻെറ വാക്കുകൾക്ക് ചെവി കൊടുക്കാതെ മുന്നോട്ട് പോകവേ... ഹേയ്.... നിങ്ങളോട് ഞാൻ പറഞ്ഞില്ലേ ഇവിടെ ആരും ഇല്ലെന്ന് പിന്നെ എങ്ങോട്ടാ ഇടിച്ചുകയറി പോകുന്നത്..... ഞാൻ എല്ലായിടത്തും നോക്കിയിട്ട് തന്നെയാ പറയുന്നത്. ഇവിടെ ആരും ഇല്ല... അത് താൻ മാത്രം പറഞ്ഞാൽ പോരല്ലോ... ഞങ്ങൾകൂടി ഒന്ന് പരിശധിക്കട്ടെ.. (സിദ്ദു) അയാൾ വീണ്ടും എന്തോ പറയാൻ മുന്നോട്ടു വന്നതും ദേവ് അദ്ദേഹത്തിൻെറ കഴുത്തിന് കുത്തി പിടിച്ചു.... തനിക്ക് പറയുന്നത് മനസിലായില്ലേ... ഇല്ലേന്ന്.... ഒരു അലറലായിരുന്നു... ഒട്ടും പ്രതീക്ഷിക്കാത്തതായതിനാൽ അദ്ദേഹം ഒന്ന് ഞെട്ടി... ഇവിടെ താൻ എന്തോ ഒളിക്കുന്നുണ്ട്..

അമ്മുന് എന്തെങ്കിലും പറ്റിയാൽ തന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതണ്ട... മനസിലായോടാ........ എന്നുറക്കെ ആക്രോഷിച്ച് പുറകിലേക്ക് ഒരൊറ്റ തള്ളായിരുന്നു.... അതിൻെറ ആഘാത്തതിൽ അദ്ദേഹം നിലത്തോട്ട് പതിച്ചു.... വർദ്ദിച്ചു വരുന്ന ദേഷ്യത്തോടെ മുന്നോട്ട് നടക്കുന്ന ദേവിനെ ഭയത്തോടെ അദ്ദേഹത്തിൻെറ കണ്ണുകൾ ഒപ്പിയെടുത്തു... അയാൾ ഫോണെടുത്ത് ആർക്കോ കോൾ ചെയ്തു .. അവനെത്തി.... സൂക്ഷിച്ചോളൂ...എന്നെ കൊണ്ട് തടുക്കാൻ കഴിഞ്ഞില്ല...... മറുവശത്ത് നിശബ്ദതയായിരിന്നു .. ഫോൺ കട്ട് ചെയ്ത് ഉടനെ തന്നെ അദ്ദേഹം സ്ഥലം കാലിയാക്കി... കുറച്ച് സമയം മുമ്പ്......... ക്ലാസ് കഴിഞ്ഞ് അമ്മുവും മീനുവും ഓരോന്ന് പറഞ്ഞ് ജഗ്ഗുവിനെയും കാത്ത് നിൽക്കുകയായിരുന്നു... ഇവനിതെവിടെ പോയി... കാണുന്നില്ലല്ലോ.... (അമ്മു) വല്ല മിസ്സ് മാരെയും വായെനോക്കി നിൽക്കുവായിരിക്കും...ഒന്ന് വേഗം വന്നൂടെ അവന്...

(മീനു) എടി ദേ നോക്കിയേ... മറ്റവൻ.... അമ്മു മീനുവിനെ തട്ടിവിളിച്ച് പറഞ്ഞു... ആര്.... എന്ത് ,എവിടെ... ചുറ്റും നോക്കി തിരയുന്ന മീനുവിൻെറ പുറത്ത് നല്ല അടിവച്ചു കൊടുത്തു അമ്മു... എങ്ങോട്ടാടി പിശാശെ നോക്കുന്നേ... ഇങ്ങോട്ടല്ല... അങ്ങോട്ട്... നോക്ക്.... ലവൻ മറ്റേ സിദ്ദു..... 😏 ഹായ്.. സിദ്ദുവേട്ടൻ... മീനുവിൻെറ കണ്ണ് വെട്ടിതിളങ്ങാൻ തുടങ്ങി..... ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ പോയ സിദ്ദു അവരെ യാദൃശ്ചികമായ് കണ്ടിരുന്നു... അവനെ നോക്കി പുച്ഛം വിതറുന്ന അമ്മുവിന് തിരിച്ച് നല്ല അസ്സല് പുച്ഛം സിദ്ദുവും കൊടുത്തു... പക്ഷേ മീനു ആ സമയം ലൈൻ വലിക്കുകയായിരുന്നു. . കാര്യമൊന്നുമല്ല അന്ന് ശ്യാമിൻെറ കയ്യിൽ നിന്ന് രക്ഷിച്ചതിന് ശേഷം മീനുന് സിദ്ദുവിനോട് നല്ല കട്ട ആരാദനയാണ്..... പ്യാർ പ്രേമം പായസം എന്നൊക്കെ പറയും ..... പക്ഷേ അമ്മു നേരെ തിരിച്ചും... ഭരണിരപ്പാട്ടും പൂരപ്പാട്ടും കൊടിയേറിയ ഹാങ്ങ്ഓവറിൽ ആയിരുന്നു അമ്മു....

അന്ന് എന്തൊക്കെ തെറിയാ പറഞ്ഞത് പരട്ട... കാണുമ്പോഴേ എനിക്ക് കലി കയറുന്നു 😤😏 പക്ഷേ മീനു ഏതോ ലോകത്താണ് സൂർത്തുക്കളേ..... വായ പാതി തുറന്നു പിടിച്ചിട്ടുണ്ട് കാറ്റു പോകാനായിരിക്കും.... സിദ്ദുവിന് പുച്ഛം കൊടുത്ത് തിരിയുന്ന അമ്മു കാണുന്നത് ഏതോ ലോകത്ത് നിൽക്കുന്ന മീനുവിനെയാണ്.... അവളുടെ ബിരിയാണി കണ്ട എക്സ്പ്രഷൻ കണ്ടതും കലികയറിയ അമ്മു അവളുടെ കാലില് നല്ല അടാർ ചവിട്ട് വച്ച് കൊടുത്തു.... ആഹ്.. എൻെറ കാല് . എന്തു പണിയാടി നീ കാണിച്ചത്....അയ്യോ.. അമ്മേ... എൻെറ കാല് പോയേ..... ഞാനിനി എങ്ങനെ നടക്കും.... 😵😩 മീനു വിത്ത് പാട്ട കരച്ചില്... Started... ഈ കുട്ടി പിശാശ്കൾ ഇതുവരെ പോയില്ലേ.... എന്തു നോക്കി നിക്കുവാ ഇതുങ്ങൾ.... ഓ.... ആ കുട്ടി തേവാങ്കിൻെറ നോട്ടം കാണുമ്പോ എടുത്ത് കുത്താനാ തോന്നുന്നത്.. അവളുടെ ഒടുക്കത്തെ പുച്ഛം 😤😤...

ദേവിനെ ഓർത്തിട്ടാ അല്ലേൽ എൻെറ തനി കൊണം കാണിച്ചേനെ.... അത് ലവളല്ലേ മീനു.. ഇവളെന്താ എന്നെ ഇങ്ങനെ നോക്കുന്നേ..... ഇവൾടെ കിളി പോയോ.... അതോ ഇനി എൻെറ പുറകില് വല്ല അൽഫാമും ഉണ്ടോ.... വായിന്നിപ്പൊ വെള്ളം വരുവല്ലോ..... രണ്ടും കണക്കാ.... ഒന്ന് അരപ്പിരി മറ്റേത് മുഴുപിരി... ഇവളുമാരെ കെട്ടുന്നവരുടെ കാര്യം കട്ടപ്പൊക..... എന്നും പറഞ്ഞ് സിദ്ദു ഉടനെ തന്നെ ബൈക്ക് എടുത്ത് പോയി... എന്നാൽ സിദ്ദു പോകാൻ കാത്തു നിൽക്കുകയായിരുന്നു അവർ..... അവൻെറ ബൈക്ക് കോളേജ് ഗേറ്റ് കടന്നതും അവർ ദൂരെ നിൽക്കുന്ന അമ്മുവിനും മീനുവിനും നേരെ നടന്നടുത്തു..... ജഗ്ഗു... ക്ലാസ് കഴിഞ്ഞ് ടോയ്ലെറ്റിൽ പോയ് വരുന്ന വഴിയാണ് ഒരു ജന്തു എൻെറ മേലേക്ക് വന്ന് വീണത്.... സിവനേ ഇത് ഏത് ജില്ല....

Twinkle twinkle little star.. Wow.. How many stars 🌟 🌟.... വീണവീഴ്ചയിൽ ഞെട്ടി പണ്ടാരടങ്ങി നിന്ന ജഗ്ഗു പതിയെ എണിറ്റ് ചുറ്റും നോക്കി.... You bloody.... How dare you..... Bloody bulshitt. ....do you have sence.....? Idiot....!! Look forward and walk properly.........!!!... ഹേ.... എന്താപ്പോ ണ്ടായേ.... 🙄..ഇതേത് മദാമ... എന്താടോ മിഴിച്ച് നിൽക്കുന്നേ... തനിക്ക് കണ്ണുകാണില്ലേ ...വന്നേക്കുന്നു ...ഒന്ന് മാറുന്നുണ്ടോ. ... നേരത്തേ ജഗ്ഗുവിൻെറ മേലേക്ക് മൂടും കുത്തി വീണത് വേറെ ആരുല്ല.. മോഹനയായിരുന്നു..... അവളുടെ English kett കിളിപാറി നിൽക്കുകയാണ് ജഗ്ഗു..... ഓഹോ.... ദേ... പെണ്ണുംപിള്ളെ.. എൻെറ മേലേക്ക് വീണതും പോര... നിന്ന് തുള്ളുന്നോ..... 😤😤..... ഹേ... എന്താ. ഞാ.. ഞാൻ വീണന്നോ.... അതെ... ഞ...ഞ..ഞാൻ തന്നെയാ വന്ന് വീണത്... എന്തേ.... നോക്കി നടക്കാതെ എൻെറ മേലെ വന്ന് വീണതും പോര കുറ്റം ആരോപിക്കുന്നോ.... ബ്ലടി prevert..... അത് നിൻെറ തന്ത.... 😤😤.....

യു ബ്ലടി....!! ച്ചി നിർത്ത് പെണ്ണുംപിള്ളെ.... കുറേ നേരായി.... ജഗ്ഗുനോട് ചൊറിയാൻ വരല്ലേ...... 😤ന്നെ അറിയില്ല നിനക്ക്......ഓവറായ നിൻെറ പേരില് ഞാനൊരു ഒരു ഹോമം നടത്തും....വാലും ചുരുട്ടി ഓടും നീ..... നീയെന്താടാ വല്ല മന്ത്രവാദിയും ആണോ. ... മന്ത്രവാദിയല്ല... കൂടോത്രം ആണ് മൈൻ എന്തേ ...... നിനക്ക് ഒരു മുട്ട ഹോമം നടത്താം... ഈ ചീഞ്ഞ മോന്തക്ക് അതാ നല്ലത് എന്തേ .... അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ജഗ്ഗു മോഹനയുമൊത്ത് വഴക്കിട്ടു കൊണ്ടിരുന്നു.... അല്ല അവൾ വഴക്കിടീപ്പിച്ചു കൊണ്ടിരുന്നു ... ** ഇതേ സമയം....... മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും.... അമ്മു... മീനു വാ നമുക്ക് പോകാം.... അവൾ മീനുൻെറ കയ്യില് പിടിച്ച് നടന്നു തുടങ്ങി.... മനുവും വരുണുമായിരുന്നു അത്... പക്ഷേ അപ്പോഴേക്കും അവർക്ക് മുന്നിൽ കയറി നിന്നു.... ഹാ അങ്ങനെ അങ്ങ് പോകല്ലേ...എന്താ പേടിയാണോ നിങ്ങൾക്ക്......

അച്ചോടാ... കൊച്ചു പിള്ളാരല്ലേ പേടിച്ചെന്ന് തോന്നുന്നു..... (വരുൺ) പേടിക്കാനോ അതും നിന്നെ.... ഹഹഹ... അതിനൊക്കെ വേറെ ആളെ നോക്ക്.... (അമ്മു) ആഹാ... എന്നാ പിന്നെ തമ്പുരാട്ടി എന്തിനാ ഞങ്ങളെ കണ്ടതും ഓടുന്നേ.. അതു കൂടി പറ... പേടിച്ചിട്ടല്ലേ.... (മനു) പേടിക്കാൻ പറ്റിയ മുതല്.. അതേ നിങ്ങളുടെ മുഖം കണ്ടാൽ എനിക്ക് കൈതരിക്കും രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും... അതാ.. പ്രത്യേകിച്ച് നിൻെറ ചൊറിപിടിച്ച ഈ മുഖമില്ലേ അത്..... അമ്മു നീ ഒന്ന് മിണ്ടാതിരിക്ക്... വാ പോകാം.. ഇവരോടൊന്നും മിണ്ടാൻ നിക്കണ്ട ...... മീനു അമ്മുവിൻെറ കയ്യില് പിടിച്ച് പറഞ്ഞു.... ച്ചി... നിർത്തടി നിൻെറ നെഗളിപ്പ്... അടിക്കുമോ നീ അതും ഞങ്ങളെ.. അത്രക്ക് ദൈര്യമുണ്ടെങ്കി നീ അതോന്നു ചെയ്യ്..... കാണട്ടെ..... (മനു) ഹും നിന്നെയൊക്കെ അടിച്ച് എൻെറ കൈ നാശാക്കാൻ ഞാൻ കരുതുന്നില്ല ....എന്തേ.....

(അമ്മു) ദൈവമേ... ഇവള് പണിമേടിച്ച് കൂട്ടുമോ ...എന്നെ കാത്തോളണേ.... എന്ന് മീനു ഉള്ളാലെ പ്രാർത്ഥിച്ചു..... ദേവില്ലേ നിൻെറ മറ്റവൻ അവനെ കണ്ടിട്ടാണ് നിൻെറ നെഗളിപ്പ് എങ്കില് മോള് സൂക്ഷിച്ചോ അവനിന്ന് ഇങ്ങോട്ട് വരില്ല.... അതിനുള്ള പണിയൊക്കെ ഞങ്ങൾ ചെയ്തിട്ടുണ്ട്..... ഈ വരുണിനോടും ടീമിനോടും കളിക്കുമ്പോ നി സൂക്ഷിക്കണമായിരുന്നു.... ഇനി പറഞ്ഞിട്ട് കാര്യമില്ല... എൻെറ ശ്രീ അവളെയും നീ നോവിച്ചു... എല്ലാത്തിനും ചേർത്ത് മുതലും പലിശയും നിനക്ക് തരും.... ഒപ്പം നിനക്കും.... വരുൺ മീനുവിനെ നോക്കി.... ഞങ്ങളുടെ ശ്യാമിനെ ഈ അവസ്ഥയിലാക്കിയത് നീ ഒറ്റൊരുത്തി കാരണമാ... രണ്ടിനേം ഇന്ന് കയ്യോടെ പിടിച്ചിരിക്കും.... കുറച്ച് പക വീട്ടാനുണ്ട് പക ഞങ്ങൾക്കൊരു വീക്നെസ്സാണ്... ആദ്യം നിങ്ങൾ... പിന്നെ അവൻ ദേവ്...... !! ************* മതി.... എനിക്ക് നിന്നോട് വഴക്കിടാൻ താൽപര്യം ഇല്ല...

. ഞാൻ പോണു. ...ഹോ... ഇങ്ങനെയുമുണ്ടോ കുരിശ്.. ഏത് നേരത്താണാവോ മൂത്രമൊഴിക്കാൻ വരാൻ തോന്നിയത്... എന്നും പറഞ്ഞ് ജഗ്ഗു അമ്മുവിനേയും മീനുവിനേയും അന്വേഷിച്ച് പോയി... എന്നാൽ അവൻ പോകുന്നതും നോക്കി അവൾ ഉള്ളിൽ ഊറി ചിരിച്ചു. .... മരച്ചുവട്ടിൽ അവരെ കാണാതായപ്പോൾ ജഗ്ഗു ആകെ നല്ലതായി.. ഇവരിത് എവിടെ പോയ്..... ഇനി എന്നെ കൂട്ടാതെ രണ്ടും പോയോ. അപ്പോഴാണ് അവിടേക്ക് സെക്യൂരിറ്റി വരുന്നത് .. ഹാ... എന്താ മോനെ ഇവിടെ.... ഇതുവരെ പോയില്ലേ... അല്ല ഇവിടെ 2 പെൺകുട്ടികൾ നിൽക്കുന്നുണ്ടായിരുന്നില്ലേ അവര്... ഹാ.. അവര് എപ്പോഴോ പോയല്ലോ... ഹേ.. പോയെന്നോ.... അതിന് വഴിയില്ലല്ലോ..... ഞാൻ വരാതെ അവര് .. അതൊന്നും എനിക്കറിയില്ല... അവര് പോകുന്നത് ഞാൻ കണ്ടതാ .....ചിലപ്പോ കാത്തു നിന്ന് മടുത്തുകാണും അതാ അവര് പോയത്.... മോൻ സമയം കളയാതെ പോകാൻ നോക്ക്.... അദ്ദേഹം ഓരോന്ന് പറഞ്ഞ് ജഗ്ഗുവിനെ പറഞ്ഞയച്ചു... സംശയത്തോടെ അവൻ പതിയെ നടന്നു നീങ്ങി....

വെളിയിലേകക് എത്തിയ ജഗ്ഗു അമ്മുവിൻെറ ഫോണിലേക്ക് വിളിച്ചെങ്കിലും call എടുത്തില്ല...... *** കുറച്ച് സമയത്തിന് ശേഷം കണ്ണു തുറന്ന് നോക്കിയ അമ്മു ഇരുളടഞ്ഞ ഒരു മുറിക്കുള്ളിൽ കൈയ്യും കാലും ബന്ധിച്ച് വച്ചിരികയായിരുന്നു... പെട്ടെന്നു ആരോ ജനൽ തള്ളി തുറന്നു... ആ റൂം മുഴുവൻ പ്രകാശം പരന്നിരുന്നു.. കണ്ണിലേക്ക് വെളിച്ചം ഇരച്ച് കയറിയതും കണ്ണ് അവളൊന്ന് ചിമ്മി തുറന്നു. ... തൻെറ തൊട്ടടുത്ത് അബോധാവസ്ഥയിൽ കിടക്കുകായിരുന്നു മീനു .. മീനു......!!!!!!! എന്ന് അവൾ ഉറക്കെ വിളിച്ചു ... ആഹാ ഇത്ര പെട്ടെന്ന് ഉണർന്നോ... എടാ മനു ......അതിങ്ങ് എടുക്ക്... ബാക്കിയുളള ക്ലോറോഫോം കൂടി മനു അമ്മുവിന് നേരെ നീട്ടി................. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story