വാകപ്പൂവ്: ഭാഗം 43

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

മൂന്ന് ബൈക്കുകൾ MLA ശീരാഗ് വർമ്മയുടെ(വരുണിൻെറ അച്ഛൻ) വീടിൻെറ ഗേറ്റ് തകർത്ത് അകത്തേക്ക് പ്രവേശിച്ചു..... .... കാവലിന് നിന്നിരുന്ന സെക്യൂരിറ്റി ഞെട്ടി കൊണ്ട് അലാം മുഴക്കി.... അവരെ തടയാൻ ശ്രമിച്ചു കൊണ്ട് മുന്നോട്ട് ആയവേ ഒരുഊക്കോടെ അവൻ നിലത്തേക്കേ പതിച്ചു......... ദേവ് ആയിരുന്നു അത്.... കത്തുന്ന കണ്ണുകളോടെ അദ്ദേഹത്തെ ഒന്ന് ഇരുത്തി നോക്കി അവൻ അകത്തേക്ക് നടന്നു...... പുറകെ സിദ്ദുവും ജഗ്ഗുവും..... നിരന്തരമായ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ശ്രീ താഴേക്ക് വന്നത്.... വാതില് തുറന്നതും തൻെറ മുന്നില് നിൽക്കുന്ന ദേവിനെ കാണവേ അവളുടെ മിഴികൾ വികസിച്ചു...... താൻ സ്നേഹിക്കുന്ന പുരുഷൻ അപ്രതീക്ഷിതമായ് മുന്നിലെത്തിയാലുണ്ടാകുന്ന ഏതൊരു പെണ്ണിൻെറയും മനോവികാരം...... എന്നാൽ അവൻെറ കണ്ണുകളിലേക്ക് ഉറ്റു നോക്കിയതും അവളുടെ അധരങ്ങളിൽ വിരിഞ്ഞ പുഞ്ചിരി എങ്ങോ പോയ് മറഞ്ഞു...... ദേവ്... നീയെന്താ എൻെറ വിട്ടില്... എന്തേലും കാര്യമുണ്ടോ..... അവൾ ഓരോന്ന് ചോദ്ക്കുന്നുണ്ട് എങ്കിലും അവനത് വകവക്കാതെ അകത്തേക്ക് കയറി പോയി....... മാറി നിൽക്കടി... എന്ന് താക്കീത് പോലെ പറഞ്ഞ് സിദ്ദുവും പുറകെ ദേഷ്യത്തോടെ ജഗ്ഗുവും..... ഹേയ്..... നിൽക്കവിടെ... ആരാ നിങ്ങളൊക്കെ എന്ത് അധികാരത്തിലാ എൻെറ വീട്ടില് കേറി നിരങ്ങുന്നേ...... അവരെ കണ്ട് കൊണ്ട് വന്ന വരുണിൻെറ അച്ഛൻ ദേഷ്യത്താൽ അലറി...... ചോദിച്ചത് കേട്ടില്ലേ... പറയാൻ... എവിടെടോ തൻെറ അരുമ പുത്രൻ....

അവനെ അന്വേഷിച്ച് വന്നതാ..... കുറച്ച് കണക്ക് തീർക്കാനുണ്ട്..... അദ്ദേഹത്തെ നോക്കി അത്രയും പറഞ്ഞ് കൊണ്ട് അവൻ മുകളിലേക്ക് കയറി... യു ബ്ലടി റാസ്ക്കൽസ്.... ഇത്രക്ക് ദൈര്യമോ... എൻെറ വിട്ടില് കയറി വന്ന് എന്നോട് അതികാരം കാണിക്കുന്നോ..... എല്ലാത്തിനേയും കാണിച്ചു തരാം ഞാൻ ...... പറഞ്ഞു മുഴുവിക്കും മുന്നേ ദേവ് അയാളുടെ കവിളിൽ കുത്തിപിടിച്ച് ചുമരോട് ചേർത്തു.... അവൻെറ കണ്ണിലെ പ്രതികാരാഗ്നി കണ്ട് അയാളൊന്ന് വിറച്ചു..... മിണ്ടിപോകരുത്... എൻെറ പെണ്ണിനെ തൊട്ടാൽ.. വച്ചേക്കില്ല നിന്നെയും അവനെയും... അയാളുടെ കണ്ണുകളിൽ ഉറ്റു നോക്കി അത്രയും പറഞ്ഞ് കൊണ്ട് അവൻ ശക്തിയോടെ ആ കൈകൾ തൂത്തെറിഞ്ഞു.... അതിൻെറ ആഘാത്തതിൽ അയാൾ പുറകിലേക്ക് വേച്ചു പോയ്...... കാര്യങ്ങൾ ദേവ് അറിഞ്ഞു എന്ന് മനസിലാക്കിയ ശ്രീ കയ്യിലുള്ള ഫോൺ മറച്ചു പിടിച്ച് വരുണിനെ കോൾ ചെയ്തു...... റിംങ് അടിക്കും മുന്നേ സിദ്ദു അത് ബലമായ് വേടിച്ച് നിലത്തെറിഞ്ഞുടച്ചു... അവൾക്ക് മുന്നിൽ ദേഷ്യത്താൽ മുഷ്ട്ടി ചുരുട്ടി പിടിച്ച് നിൽക്കുന്ന ദേവിനെ കാണവേ... ഉമിനീരിറക്കി കൊണ്ട് അവൾ പുറകിലേക്ക് ചുവടുവച്ചു..... എന്നാലതിന് മുന്നേ അവൻെറ കൈകൾ അവളുടെ കഴുത്തിൽ ഞെരിഞ്ഞമരാൻ തുടങ്ങി....

അമ്മുവിൻെറ വേർപാട് അവനെ ഒരു മൃഗ തുല്യമാക്കി മാറ്റിയിരുന്നു... ശ്രീ അവൻെറ കൈക്കുള്ളിൽ കിടന്ന് പിടഞ്ഞു..... ആ... .......മോൻ എവിടെയാടി അവരെ മറച്ചു വച്ചിരിക്കുന്നത്.... പറയാൻ...... ഒരലർച്ചയായിരുന്നു അത്.... ശ്രീയുടെ ഹൃദയമിടിപ്പ് കാരമാതീതമായ് ഉയർന്നു... അ... അത്.... പോടിയാലേ അവൾ എല്ലാം തുറന്നു പറഞ്ഞു...... __________🌼 അത്രയതികം തളർച്ചയോടെ അമ്മു കണ്ണുകൾ പതിയെ തുറന്നു.... എണ്ണമയമില്ലാത്ത മുടിയിഴകൾ മുഖത്തേക്ക് അലസമായ് വീണുകിടക്കുന്നു... ആഹാരം ഇല്ലാതെ തളർന്ന ശരീരം മുഴുവനായി ബലഹീനമായിരിക്കുന്നു... ഒന്ന് എണീക്കാൻ പോലും കഴിയാതെ അവളുടെ മിഴികൾ കൂമ്പിയടഞ്ഞു....... തൻെറ ശരീരത്തിർ എന്തോ ഇഴയുന്നത് പോലെ തോന്നവേ അൽപ്പ സമയത്തിന് ശേഷം അവൾ മിഴികൾ തുറന്നു.... കണ്ണിലേക്ക് പ്രകാശം ഇരച്ചു കയറിയതും കണ്ണുകൾ കുറുക്കി കൊണ്ട് അവൾ ചുറ്റും നോക്കി...... മുന്നിലാരും തന്നെയില്ല..... തൻെറ ഒരു വശത്ത് അബോധാവാസ്ഥയിൽ കിടക്കുന്നു മീനു..... അവളെ കാണവേ അമ്മുവിൻെറ ഉള്ളം വല്ലാതെ നീറി....... മീനു..... അവൾ പതിയെ വിളിക്കാൻ ശ്രമിച്ചു..... ഇല്ല അവൾ മയക്കത്തിൽ തന്നെയാണ്.... വീണ്ടും എന്തോ തൻെറ അരയില് അരിക്കുന്ന പോലെ തോന്നവേ... പേടിച്ചു കൊണ്ട് അമ്മു നിലവിളിച്ചു.... പതിയെ അവൾ തനിക്ക് പുറകിലേക്ക് തലതിരിച്ചു നോക്കവേ തന്നെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കുകായണ് വരുൺ ....... കയ്യും കാലും ബന്ധിച്ച് ചിയറിൽ ഇരിക്കുന്ന അമ്മുവിന് പുറകെ നിന്ന് അവൻ ഒന്നുകൂടി അവളുടെ അരയിലൂടെ വിരലോടിച്ചു.... അറപ്പോടെയും വെറുപ്പോടെയും അവൾ കൈവിടുവിക്കാൻ നോക്കി....

പക്ഷേ അവ വളരെ മുറുക്കി കെട്ടിയിരുക്കുകയാണ്..... അവനെ തുറിച്ചു നോക്കി കൊണ്ട് അവൾ തൻെറ രോഷം പ്രകടിപ്പിക്കവേ അവനവൾക്കു നേരെ തിരിഞ്ഞു കൊണ്ട്..... ക്രൂരമായ ചിരിയോടെ അവൾക്കടുത്തേക്ക് ഒരു ചിയറ് വലിച്ചിട്ടിരുന്നു... ഹ്മ്..... ഒന്ന് ദീർഘനിശ്വസിച്ചു കൊണ്ട് തുടർന്നു.... എന്താണ്.... സുഖാണോ മുത്തേ......അവളെ നോക്കി പരിഹാസ ചിരിയോടെ അവൻ ചോദിച്ചു.... അവന് മുഖം കൊടുക്കാതെ അവൾ മുഖം വെട്ടിച്ചു.... അത് കണ്ടതും വരുൺ ആർത്തു ചിരിച്ചു..... സത്യം പറയാലോ നിന്നെ ദേ ഇതുപോലെ കാണുമ്പോ എനിക്ക് എത്ര സന്തോഷമുണ്ടെന്ന് അറിയുമോ.... ഹോ.... നിൻെറ നെഗളിപ്പ് ഒന്നുമില്ലാതെ വാല് മുറിഞ്ഞ് നിൽക്കുന്ന നിൽപ്പ് എനിക്ക് കൺനിറച്ച് കണ്ട് ആസ്വദിക്കണം. ...... നിനക്കൊക്കെ നാണമുണ്ടോടാ.... ഒരു പെൺകുട്ടിയെ കെട്ടിയിട്ട് നിൻെറ ചെറ്റത്തരം കാണിക്കാൻ..... ടി.... ടി... വല്ലാതെ ചിലക്കണ്ട.....നിന്നെയൊക്കെ മെരുക്കാൻ അറിയാഞ്ഞിട്ടല്ല.... ദേ ഈ കൈകൊണ്ട് തീരും നിയൊക്കെ ........ ച്ചി... നിർത്തട..... എന്തു കണ്ടിട്ടാ നീയൊക്കെ ചിലക്കുന്നത്..... ഇത്രേം ഭീരുക്കളായ നിന്നെയൊക്കെ ഞാനെന്തിന് പേടിക്കണം. ... ദേഷ്യത്താൽ അവൾ വെട്ടി വിറച്ചു.... നിമിഷനേരം കൊണ്ട് കോപം ജ്വലിച്ച വരുണിൻെറ മുഖത്ത് അസാമാന്യമായ പുഞ്ചിരി തെളിഞ്ഞു....

എന്നാൽ അത് താൻ ഒട്ടും പ്രതീക്ഷിക്കാത്ത ഭാവമായിരുന്നു അമ്മുവിന്... അവൾ വരുണിനെ സംശയത്തോടെയും വെറുപ്പോടെയും നോക്കി..... എന്നാൽ അവൻെറ കണ്ണുകൾ അവളുടെ ശരീരത്തിലായിരുന്നു ഓടിനടന്നത്........ __________🌼 ദേവ് ഈ പറഞ്ഞ സ്ഥലം എനിക്കറിയാം..... പക്ഷേ അതിന് ചുറ്റും ഇടതൂർന്ന കാടാണ്.... വൈഫൈ കണക്ഷൻ കിട്ടില്ല.... അതു കൊണ്ട് Google Map ഉപയോഗിച്ച് അവിടെ എത്താൻ കഴിയില്ല......( സിദ്ദു) കാട്ടിലേക്ക് എത്തിക്കഴിഞ്ഞാൽ വഴി തെറ്റാൻ ഒരുപാട് ചാൻസ് ഉണ്ട്....നമ്മൾ എത്രത്തോളം വൈകുന്നോ അത്രത്തോളം അമ്മുവിനും മീനുവിനും അത് ആപത്താണ്..... (ദേവ്) അപ്പൊ ഇനി എന്തു ചെയ്യും (ജഗ്ഗു) നമുക്ക് ആദ്യം ആ കാട്ടിലെത്താം ബാക്കി എല്ലാം വഴിയെ കണ്ടെത്താം... ഒരു ദീർഘനിശ്വാസത്തോടെ ദേവ് അത് പറയുമ്പോഴും അവനുറപ്പുണ്ടായിരുന്നു അവൻ അവരെ കണ്ടെത്തുക തന്നെ ചെയ്യും എന്ന ഉറപ്പ്....... _________🌼 ച്ചീ........ കയ്യെടുക്കടാ.... 😠...ദൈര്യമുണ്ടെങ്കിൽ എൻെറ കയ്യ് അഴിച്ചു വിടടാ നായേ..... പറഞ്ഞു തീരും മുന്നേ അവൻ അവളുടെ കവിളിൽ ആഞ്ഞടിച്ചു..... ആഹ്...... മുണ്ടരുത്..... നിന്നെ പേടിച്ചിട്ടൊന്നുമല്ല അഴിക്കാത്തത്..... നിന്നെ അഴിച്ചു വിട്ടാൽ പിന്നെ ഞാൻ ചിലപ്പോ കളത്തിലിറങ്ങും.....

പക്ഷേ അത് വേണ്ട....ശ്യാം കൂടി വന്നോട്ടെ..... നിന്നേം അവളേം ഒരുമിച്ച് ഞങ്ങളെടുത്തോളാം..... എങ്ങനിണ്ട്..... ക്രൂരമായ ചിരിയോടെ പറയുന്ന വരുണിനെ കാണവേ അത്യധികം ദേഷ്യം അവൾക്ക് വന്നു.... പക്ഷേ മനസ്സിലവിടെയോ അകാരണമായ ഭയവും അവളിൽ തങ്ങി നിന്നു..... തളർന്നു കിടക്കുന്ന മീനുവിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു....... വല്ലാത്ത നിസഹായവസ്ഥയോടെ അവളുടെ മുഖം കുനിഞ്ഞു വന്നു..... നിനക്ക് എന്താ വേണ്ടത്... എന്തിനാ ഞങ്ങളെ നീ ഉപദ്രവിക്കുന്നത്.... ഹും... ഇത് നല്ല ചോദ്യം..... എനിക്കിഷ്ടപ്പെട്ടു...... നീ എൻെറ മുമ്പില് കിടന്ന് ചിലച്ചതിനൊന്നുമല്ല ഞാൻ നിന്നെ ഇവിടെ കൊടുത്തിരിക്കുന്നത്... നിൻെറ ഒടുക്കത്തെ സൗന്തര്യം കണ്ടിട്ടുമല്ല..... ഞാനൊന്നു വിരൽ ഞൊടിച്ചാൽ എത്ര പെൺകുട്ടികൾ എൻെറ കാൽകീഴിൽ വരുമെന്ന് അറിയുമോ നിനക്ക്.... ... മുഖം നിറച്ച് പുച്ഛത്തോടെ അവൻ പറഞ്ഞു..... എൻെറ ലക്ഷ്യം നീയോ അവളോ അല്ല..... അവിടെ നിന്ന് എണീറ്റ് അവൻ പുറം തിരിഞ്ഞു നിന്നു..... സംശയത്തോടെ അമ്മു ചോദിച്ചു.... പിന്നെ... പിന്നെ ആരാ.... ദേവ്...... അവനാണ്..... അവനെയാണ് എനിക്ക് വേണ്ടത്......തോൽപ്പിക്കണം അവനെ...... എന്നന്നേക്കുമായ്..... പിന്നീട് അവൻ പറയുന്ന കാര്യങ്ങൾ അമ്മുവിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു................. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story