വാകപ്പൂവ്: ഭാഗം 44

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

എൻെറ ലക്ഷ്യം നീയോ അവളോ അല്ല..... അവിടെ നിന്ന് എണീറ്റ് അവൻ പുറം തിരിഞ്ഞു നിന്നു..... സംശയത്തോടെ അമ്മു ചോദിച്ചു.... പിന്നെ... പിന്നെ ആരാ.... ദേവ്...... അവനാണ്..... അവനെയാണ് എനിക്ക് വേണ്ടത്......തോൽപ്പിക്കണം അവനെ...... എന്നന്നേക്കുമായ്..... പിന്നീട് അവൻ പറയുന്ന കാര്യങ്ങൾ അമ്മുവിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു....... ഇന്നോ ഇന്നലയോ തുടങ്ങിയതല്ല എനിക്ക് അവനോടുള്ള പക.... ഓർമവച്ച നാൾമുതൽ എന്നെ തോൽപ്പിക്കുകയാണ് അവൻ....പടിക്കുന്ന കാലം മുതൽ അവനും ഞാനും ഒരുമിച്ചായിരുന്നു.... എനിക്ക് കിട്ടിയിരുന്ന സ്ഥാനവും ബഹുമതിയും എല്ലാം എത്ര പെട്ടെന്ന് ആണെന്നോ അവനിലേക്ക് വഴിമാറിയത്...... ദേവ്.... എല്ലാരുടെയും ഹീറോ...... 😏....

പുച്ഛമായ്രുന്നു എനിക്ക് അവനോട്....... എന്നാൽ ആ പുച്ഛം പകയായ് മാറിയത് എപ്പോഴെന്നാൽ..... "മാനസി "..ഭ്രാന്തായ്രുന്നു എനിക്ക് അവളോട്... എൻെറ പ്രണയം.....ഞങ്ങളുടെ ബാച്ച് ആയിരുന്നു അവൾ..... ആരും കൊതിച്ചു പോകുന്ന ഒരു സുന്തരിയാണ് അവൾ... എനിക്ക് അവളെന്നുവച്ചാൽ ഭ്രാന്താണ്.... മുഴുത്ത ഭ്രാന്ത്..... അവൻെറ കണ്ണുകളിലെ ഗോളം ക്രമാതീതമായി ചലിക്കാൻ തുടങ്ങി... ഒരു നിമിഷം അവൻെറ ഭാവം അവളെ ഭയത്തിലാഴ്ത്തി.... അമ്മുവിന് നേരെ പാഞ്ഞു വന്നു കൊണ്ട് അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി പറയാൻ തുടങ്ങി........... എന്നാൽ ഉമിനീരിറക്കി കൊണ്ട് വിറക്കുകയായ്രുന്നു അമ്മു.... എന്തു കൊടുത്തും അവളെ നേടണം എന്ന് ഞാൻ ഉറച്ച തീരുമാനം എടുത്തതാ.... ഇലഞ്ഞി... ഇലഞ്ഞി പൂവിൻെറ മണമാണ് അവൾക്ക്....

എന്നെ ഒരു ഭ്രാന്തനാക്കുന്ന മണം ...... കണ്ണുകളടച്ച് അമ്മുവിൻെറ മേനിയിൽ മണം പിടിച്ചു കൊണ്ട് അവൻ പ്രത്യേകഭാവത്തോടെ പറഞ്ഞു.... അറപ്പോടെ കണ്ണുകൾ ഇറുകെ അടച്ചു അമ്മു...... അവളിതു വരെ കാണാത്ത ഒരു വരുണായിരുന്നു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നത്..... ആദ്യമായ് ഞാനവളോട് ഇഷ്ടം പറയാൻ പോയ ദിവസം.....ഇന്നും ഓർക്കുന്നു ഞാൻ..... എത്രയെത്ര പ്രതിക്ഷയോടെ... മോഹത്തോടെ.... ആയിരുന്നു എന്നറിയുമോ....... ഞാൻ കണ്ട സ്വപ്നങ്ങൾ എല്ലാം അന്ന് അന്നത്തോടെ അവസാനിച്ചു..... ഒരു ദീർഘനിശ്വാസം എടുത്തു കൊണ്ട് അവൻ വീണ്ടും തുടർന്നു.... അവളുടെ വായിൽ നിന്നും ഞാൻ കേൾക്കാൻ ആഗ്രഹിച്ചതല്ല അന്ന് എനിക്ക് കേൾക്കേണ്ടി വന്നത്...... എൻെറ സ്വപ്നങ്ങളെ തകർത്തെറിഞ്ഞു കൊണ്ട് അവൾ പറഞ്ഞത്.. അവൾക്ക് ദേവിനെ ഇഷ്ടമാണെന്ന്....

ഇതു വരെ ഒരു പുരുഷനേയും മോഹിക്കാത്ത എനിക്ക് ആദ്യമായി ഒരുവനോട് പ്രണയവും മോഹവും തോന്നിയത് ദേവിലായിരുന്നു എന്ന്..... ഒരിക്കലും വരുണിനെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല എന്ന്...... എന്താ..... എന്താ..... എന്നിലില്ലാത്ത എന്താ അവനിലുള്ളത്....... ഇല്ല.... വിട്ടു കൊടുക്കില്ല അവളെ ഞാൻ........ ദേവ് ദേവ് ദേവ്.. എവിടെ നോക്കിയാലും അവൻ ............😏അന്ന് തീർത്ഥതാ ഞാൻ മാനസി എന്ന ചാപ്ട്ടർ...... വേണ്ടുവോളം ഈ കൈകൊണ്ട് ആസ്വദിച്ച് തീർക്കാനിരുന്നതാ.... നിർഭാഗ്യവശാൽ അതിനുമുമ്പ് തന്നെ ഞങ്ങൾ തമ്മിലുണ്ടായ പിടിവലിയിൽ അവൾ കൊക്കയിലേക്ക് വീണു ഇല്ലാതായി..... പിറ്റേന്ന് വാർത്തയും എത്തി മലമുകളിൽ നിന്ന് സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത വാർത്ത.... (NB:മാമ്മയുടെ നാട് ഒരു മലപ്രദേശമാണ് എന്ന് ആദ്യത്തെ പാർട്ടില് തന്നെ പറഞ്ഞതാണ്) അവൻ കാരണം. അവനൊരുത്തൻ കാരണം എനിക്ക് നഷ്ടമായ് അവളെ..

എന്നന്നേക്കുമായ്....... എരിയുന്ന പകയായിരുന്നു അവനോട് എനിക്ക്..... എന്തിന് അവനെ കൊല്ലാൻ വരെ നോക്കിയതാ.... ശബ്ദം പതിവിലും താഴ്ത്തി അവൻ അവളുടെ കാതോരം പതിയെ പറഞ്ഞു.... അവൻെറ ഭാവത്താൽ അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു...... അത്യതികം പേടിയോടെ...! പക്ഷേ അവൻ രക്ഷപെട്ടു.... ഞാൻ ഏർപ്പാടാക്കിയ ലോറി അവനെ ഇടിച്ചു തെറിപ്പിച്ചു.... രക്തത്തിൽ കുളിച്ചു കിടക്കുന്ന അവൻെറ മുഖം ഞാൻ എൻെറ കണ്ണുകൾ കൊണ്ട് കണ്ട് രസിച്ചു...... ഹഹഹ......... പക്ഷേ അവിടെയും.. അവിടെയും അവൻ എന്നെ തോൽപ്പിച്ചു..... വീണ്ടും എന്നെ ഒരു ഭ്രാന്തനാക്കി....... തോൽപ്പിച്ചു എന്നെ....... അവൻെറ കണ്ണുകൾ ചുവന്നു തുടുക്കാനാരംഭിച്ചു...... ഏതോ ഒരു പീറ പയ്യൻ ഇടിയില് കയറി വന്ന് അവനെ രക്ഷിച്ചു.... Dam..... ദേഷ്യത്തോടെ പല്ലിറുമ്മി കൊണ്ട് അവൻ പറഞ്ഞു.... ഹും... പാവം അവൻ പരലോകം എത്തിയെന്നാ കേട്ടത് 😏.....നന്നായി... അത് അവനുള്ള ശിക്ഷ......

എല്ലാം മറന്ന് വീണ്ടും പഴയ പോലെ ആകാൻ ശ്രമിക്കുന്ന എന്നിൽ വീണ്ടും അവൻ പക പാകി..... ശ്രീ.... എൻെറ പെങ്ങൾ.. അവൾ അവൾ ഇവനെ പ്രണയിക്കുന്നു...... 🙉...ഇല്ല....... എനിക്ക് അംഗീകരിക്കാൻ കഴിയുന്നതിലും അപ്പുറം ആണത്..... പക്ഷേ എൻെറ അനിയത്തി എന്നെ പോലെ ആകരുത്... അവൾ സ്നേഹിക്കുന്ന പുരുഷനെ ഞാനവൾക്ക് നേടികൊടുക്കുക തന്നെ ചെയ്യും......... അതിന്... അതിന് നീയില്ലാതാകണം......... ക്രൂരമായ ചിരിയോടെ അവൻ പറഞ്ഞു..... അമ്മുവിൻെറ കണ്ണിലെ ഗോളങ്ങൾ വികസിച്ചു...... ഒരു തുള്ളി കണ്ണുനീര് അവളുടെ കവിൾതടത്തിൽ സ്പർശിച്ച് താഴേക്ക് പതിച്ചു..... ഞാൻ സ്നേഹിക്കുന്ന പെണ്ണ് എനിക്ക് ലഭിക്കാതായ പോലെ അവൻ സ്നോഹിക്കുന്ന നിന്നെ എനിക്കില്ലാതാക്കണം...... അതിന് മുന്നേ നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും....... വേണ്ടുവോളം നിന്നെ ആസ്വദിച്ച് കൊന്നുതളളണം.....

അവൾക്കടുത്തേക്ക് ഒന്നുകൂടി മുഖമടുപ്പിച്ചതും അവൾ ഭയത്താൽ കണ്ണുകൾ ഇറുകെ അടച്ചു... അവൻ അവളുടെ കഴുത്തിലെ വാസന നുകർന്നു....... അതേ ഇലഞ്ഞി പൂവിൻെറ മണമാണ് നിനക്കും....... ക്രൂരമായ ചിരിയോടെ അവൻ അവളെ നോക്കി പറഞ്ഞു..... ദേവ്..... നീ തോൽക്കും..... നിന്നെ തോൽപ്പിക്കും ഞാൻ....... ദേ ഇവള് മുഖേന...... നീയിവളെ സ്വന്തമാക്കില്ലടാ... ഒരലർച്ചയായിരുന്നു അത്.... മുറിവേറ്റ ചെന്നായയുടെ അലർച്ച........ ""അതിന് നീ പുനർജ്ജനിച്ച് വരണം"" പുറകിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു.......ഞെട്ടലോടെ അവരിരുവരും അവിടേക്ക് നോക്കി............... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story