വാകപ്പൂവ്: ഭാഗം 45

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

ദേവ്..... നീ തോൽക്കും..... നിന്നെ തോൽപ്പിക്കും ഞാൻ....... ദേ ഇവള് മുഖേന...... നീയിവളെ സ്വന്തമാക്കില്ലടാ... ഒരലർച്ചയായിരുന്നു അത്.... മുറിവേറ്റ ചെന്നായയുടെ അലർച്ച........ ""അതിന് നീ പുനർജ്ജനിച്ച് വരണം"" പുറകിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു.......ഞെട്ടലോടെ അവരിരുവരും അവിടേക്ക് നോക്കി..... പീലി തിങ്ങി നിറഞ്ഞ കണ്ണുകളിൽ രൗദ്രതയോടെ അവൻ മുന്നിലുണ്ടായിരുന്നു..... ദേവ്..!!! വരുൺ അവനെ നോക്കി സംശയത്തോടെ മൊഴിഞ്ഞു.... പതിയെ അവൻ കണ്ണുകൾ താഴേക്ക് നീളവേ..... ദേവിൻെറ കൈക്കുള്ളിൽ കുരുക്കി വച്ചിരിക്കുന്ന ശ്യാമിനെ അവൻ കണ്ടു.... അവൻെറ കഴുത്ത് ദേവിൻെറ കൈക്കുഴിക്കുള്ളിലായിരുന്നു..... നെഞ്ചിനും കയ്യിലും ഇടയിലായ് അവനെ ചേർത്തു ഞെരിച്ച് കൊണ്ട് അവൻ നൂത്തെറിഞ്ഞു.... ഒരു നിലവിളിയോടെ ശ്യാം വരുണിനെ കാൽകീഴിൽ പോയ് വീണു..... ദേവേട്ട....... ആർദ്രമായ പുഞ്ചിരിയോടെ അമ്മു പതിയെ മൊഴിഞ്ഞു.... എന്നാൽ തളർച്ചയോടെ ഇരിക്കുന്ന അവളുടെ വാടിയ മുഖം കണ്ടതും അവന് വല്ലാതെ നൊന്തിരുന്നു.... കാട്ടിലേക്കെത്തിയ ശേഷം ഏത് വഴിയേ പോകണമെന്നില്ലാതെ നിൽക്കുന്നവർക്കു മുന്നിലായ് ഒരു വണ്ടിയുടെ ശബ്ദം കേട്ടു. ..സൂക്ഷിച്ചു നോക്കവേ അത് ശ്യാമാണെന്ന് മനസിലായി......

കിട്ടിയ തക്കത്തിൽ അവർ മൂവരും അവനറിയാതെ അവനെ പിൻതുടർന്നു.... അവൻ ചെന്ന് എത്തിയത് പാഴടഞ്ഞ ഒരു പഴയ ചർച്ചിലായിരുന്നു.... പ്രേത പിശാശുക്കളെ ചൊല്ലി അന്തവിശ്വാസത്താൽ ആരും കടന്നു വരാത്ത കാടിന് ഒത്ത നടുക്കുള്ള ഈ ചർച്ചിലായിരുന്നു അവർ അവരെ പൂട്ടിയിട്ടിരുന്നത്...... ചർച്ച് വാതിൽക്കൽ വച്ച് തന്നെ അതുവരെ പിടിച്ചു വച്ച അമർഷവും ദേഷ്യവും എല്ലാം ശ്യാമിൻെറ മേൽ തീർത്തു....... വരുണിനേയും അവൻ പറഞ്ഞ കാര്യങ്ങളും അവരെ കൂടുതൽ ക്രോതനാക്കി...... കിച്ചു ഇല്ലാതായതും ആക്സിടൻറ് സംഭവിച്ചതും എന്തിനേറെ തൻെറ കൂട്ടികാരിയായിരുന്ന മാനസിയുടെ മരണം പോലും ഇവൻ കാരണമായിരുന്നു എന്നത് അവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു...... ഇരച്ചു കയറിയ ദേഷ്യത്താൽ മുഷ്ട്ടി ചുരുട്ടി പിടിച്ച് അവന് നേരെ പോകാൻ തുനിഞ്ഞതും..... ദേവ്... നിൽക്ക്... അവൻെറ നെഞ്ചില് കൈവച്ച് തടുത്തു കൊണ്ട് സിദ്ദു ഇടിയില് കയറി.... സംശയത്തോടെ ദേവ് നോക്കിയതും തൻെറ നെഞ്ചിലായ് പതിഞ്ഞ കയ്യിലായിരുന്നു സിദ്ദുവിൻെറ നോട്ടം ...അത് കണ്ടതും ദോവിന് കാര്യങ്ങൾ ഏറെ കുറേ പിടികിട്ടി.... ഇല്ല സിദ്ദു എനിക്ക് കുഴപ്പമൊന്നുമില്ല... ഇത്രേം ചെയ്ത ഈ പന്നമോനിട്ട് കൊടുത്തില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം......

അത്രയും പറഞ്ഞ് കൊണ്ട് ദേവ് മുന്നോട്ട് ആഞ്ഞു... എന്നാൽ അപ്പോഴും വരുണിൻെറ മുഖത്ത് ഒരു പുച്ഛചിരിയായിരുന്നു..... അത് ദേവിനെ ഒന്നൂടി ദേഷ്യത്തിലാഴ്ത്തി..... കൈചുരുട്ടിപിടിച്ച് അവൻെറ മൂക്കിനിട്ടായിരുന്നു ആദ്യത്തെ പഞ്ച്.... വരുണിൻെറ മൂക്കിൽ നിന്നും വായയിൽ നിന്നും ദാരയായ് രക്തം ഒഴുകി.... ജഗ്ഗുവും സിദ്ദുവും അമ്മുവിനേയും മീനുവിനേയും കെട്ടഴിച്ച് സ്വതന്തര്യമാക്കി...... അമ്മു... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോലെ...... ജഗ്ഗു അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.... ഇല്ലടാ.... നീ എങ്ങനെ.... അവൾ സംശയത്തോടെ ചോദിക്കവേ അവൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട്... അതൊക്കെ പിന്നെ പറയാം...... നീ വാ.... അവൾക്ക് നേരെ നിൽക്കാൻ പോലും കഴിയുന്നില്ലായിരുന്നു.... ജഗ്ഗു അമ്മുവിൻെറ കൈകോർത്തു പിടിച്ചു.... മീനു ഇപ്പോഴും അബോധാവസ്ഥയിൽ തന്നെയായിരുന്നു.... അവളുടെ കെട്ടഴിച്ച ശേഷം സിദ്ദു അവളുടെ കവിളിൽ പതിയെ തട്ടി വിളിച്ചു കൊണ്ടിരുന്നു..... മീനു... എഴുന്നേൽക്ക്..... മീനു.... ജഗ്ഗുവും അമ്മുവും അവർക്കടുത്തേക്ക് പോയി.... എന്നാൽ ചുണ്ടിൽ നിന്നും വാർന്നോഴുകിയ ചോര ചുടച്ചു മാറ്റി.... പതിവ് ക്രൂര ചിരിയോടെ അവൻ ദേവിന് മുന്നിൽ നിന്നു..... ഇത്തവണ ദേവ് അടിക്കാനോങ്ങവേ വരുൺ ഒരു കയ്യാൽ തടുത്ത് കൊണ്ട്... മറുകയ്യാൽ പാൻറിന് പുറകിൽ നിന്നും കത്തിയെടുത്ത് ദേവിന് നേരെ വീശി.... അത് തന്നിൽ പതിക്കും മുന്നേ ഒഴിഞ്ഞുമാറി കൊണ്ട്....

അവൻെറ അടിവയറ്റിൽ ആഞ്ഞു ചവിട്ടിയതും.. വരുൺ തെറിച്ച് വീണു.... ഒപ്പം അവൻെറ കയ്യിലെ കത്തിയും ദൂരേക്ക് വീണു.... നിലത്തു കിടന്ന ശ്യാം എണീറ്റ് വന്ന് ദേവിൻെറ മുതുകിൽ ചവിട്ടി.... അതിൻെറ ആഘാത്തതിൽ അവൻ നിലത്തേക്ക് പതിച്ചു... അമ്മു മീനുവിനരികിൽ മുട്ടിലിരുന്നു കൊണ്ട് അവളെ വിളിച്ചു.. ജഗ്ഗു കുറച്ച് വെളളം എടുക്ക്....(സിദ്ദു) ജഗ്ഗു അവിടെ ബോട്ടിലിൽ ഉണ്ടായിരുന്ന വെളളം സിദ്ദുവിന് നേരെ നീട്ടി..... അവനതിൽ നിന്നും കുറച്ച് വെളളം എടുത്ത് അവളെ ഉണർത്തി... അൽപ്പം കുടിപ്പിച്ചു... മീനു ഒരു മയക്കത്തോടെ കണ്ണുതുറന്നു.... അവളുടെ കണ്ണിൽ സിദ്ദുവിൻെറ മുഖം പതിഞ്ഞതും അറിയാതെ അവളുടെ അധരത്തിൽ ഒരു പുഞ്ചിരി വിടന്നു.... പതിഞ്ഞ സ്വരത്തോടെ അവൾ സിദ്ദുവേട്ട എന്ന് വിളിച്ച് അവൻെറ നെഞ്ചോരം തലചായച്ചു....... ഒന്നുമില്ലടാ .......അവൻ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു..... ഉള്ളിൽ തളച്ചിട്ട മീനുവിനോടുള്ള ഇഷ്ടം അവനിൽ നിന്നും പുറത്തേക്ക് വന്നു..... ചെറുനീർത്തിളക്കം ആ മിഴികളിൽ തങ്ങി നിന്നിരുന്നു....സന്തോഷത്തിൻെറയും പരിഭവത്തിൻെറയും..... അവരെല്ലാരും എണീറ്റ് കൊണ്ട് തിരിയവേ... കണ്ട കാഴ്ച അവരെ ഞെട്ടിച്ചു...... ശ്യാമിൻെറ ചവിട്ടേറ്റ് താഴെ വീണ ദേവ് എഴുന്നേൽക്കും മുന്നേ അവൻെറ നെഞ്ചിലേക്ക് കാല് വച്ച് ഞെരിച്ചു നിൽക്കുന്ന ശ്യാമും....അവനരുകിൽ കത്തിയുമായി ദേവിനു നേരെ ഓങ്ങി കൊണ്ട് മുട്ടിലിരിക്കുന്ന വരുണുമായിരുന്നു അത്....

ഞെരിക്കുന്നത് നെഞ്ചിലായതു കൊണ്ട് തന്നെ ദേവ് പിടയുകയായിരുന്നു.... എന്നാൽ അത് കണ്ടതും സകല നിയന്ത്രണയവും പോയ സിദ്ദു ശ്യാമിൻെറ നെഞ്ചിലേക്ക് ആഞ്ഞു തൊഴിച്ചു... അവൻ തെറിച്ചു വീഴും മുന്നേ.... വരുണിൻെറ കയ്യിലെ കത്തി പിടിച്ചു വാങ്ങി ദൂരേക്ക് എറിഞ്ഞ് അവൻെറ വയറ്റിൽ നിർത്താതെ ഇടിച്ചു കൊണ്ടിരുന്നു.... ദേവേട്ട എന്നലറിവിളിച്ച് അമ്മു അവനരുകിലേക്ക് എത്തി.... അവനെ പിടിച്ചെഴുന്നേൽപ്പിച്ചു..... അവളുടെ മിഴികൾ ചതിച്ചുവോ.... നിർത്താതെ പെയ്യുന്ന പേമരിപോലെ അവ ഒഴികി കൊണ്ടിരുന്നു ..... എനിക്ക് ഒന്നൂല്ല അമ്മൂ..... നെഞ്ചില് കൈവച്ച് അവൻ പറഞ്ഞതും ഒരു പൊട്ടി കരച്ചിലോടെ അവൾ അവനെ ഇറുകെ പുണർന്നു... അവൻെറ കൈകളും അവളെ പുണർന്നിരുന്നു.... സിദ്ദുവും വരുണും തമ്മിൽ പൊരിഞ്ഞ അടിതന്നെ നടന്നിരുന്നു.... അതിനിടയിൽ ശ്യാം സിദ്ദുവിന് പുറകിൽ നിന്ന് ആക്രമിക്കാൻ ഒരുങ്ങവേ ജഗ്ഗുവിൻെറ ചവിട്ടേറ്റ് താഴേക്ക് പതിച്ചു..... ഞെട്ടിപിടഞ്ഞ ശ്യാം ചാടി എണീറ്റു.... മുന്നില് ജഗ്ഗുവിനെ കാണവേ അവൻെറ ദേഷ്യം ഇരട്ടിച്ചു...... എടാ... എന്നലറിവിളിച്ച് അവൻ ജഗ്ഗുവിനെ അടിക്കാനൊരുങ്ങും മുന്നേ അവൻെറ അടുത്ത ചവിട്ട് കിട്ടി കഴിഞ്ഞു.... പിന്നിൽ നിന്ന് കുത്താതെ ദൈര്യമുണ്ടെങ്കിൽ മുന്നിൽ നിന്നടിക്കടാ...... 😠

നിന്നെയൊക്കെ വെറുതെ വിട്ടതാ ഞാൻ ചെയ്തതെറ്റ്..... (ജഗ്ഗു) അവർ വീണ്ടും പൊരിഞ്ഞ അടി തുടങ്ങി.... ദേവ് അമ്മുവിനെ അടർത്തി മാറ്റി.... പോലീസിനെ കോൾ ചെയ്തു......ശേഷം അടികണ്ട് കിളിപാറി നിൽക്കുന്ന മീനുവിൻെറ തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് കൊണ്ട് ദേവ് അവർക്കിടയിലേക്ക് പോയി.... വരുൺ തളർച്ചയോടെ താഴെ വീണു.... ശാമിനെ ജഗ്ഗു ഇഞ്ചപരുവമാക്കി..... മതി.. ഇനിയും വേണ്ട.. ബാക്കി പോലീസ് വന്ന് കൊടുത്തോളും ഈ ചെറ്റകൾക്ക്..... അത്രയും പറഞ്ഞു കൊണ്ട് ജഗ്ഗു വിനെ ദേവ് പിൻതിരിപ്പിച്ചു...... ശേഷം താഴെ കിടക്കുന്ന വരുണിന് നേരെ മുട്ടിലിരുന്ന് ദേവ് അവന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു... നീ ഇതുവരെ ചെയ്ത് കൂട്ടിയതെല്ലാം നിസാരമല്ല... അറിഞ്ഞോ അറിയാതെയോ എത്രവല്യ പാപമാണ് നീചെയ്തതെന്ന് അറിയുമോ...... വെറുതെ വിടില്ല നിന്നെ ഞാൻ.....നീ കാരണം. അവൻ......... അവൻെറ മുഖം കുനിഞ്ഞു... കണ്ണുകളിൽ കിച്ചുവിൻെറ ഓർമകൾ തളം കെട്ടിനിന്നു..... തൊണ്ടക്കുഴിയിൽ വിങ്ങലോടെ അവന് ഒന്നും തന്നെ പറയാൻ സാധിച്ചില്ല...... വിട് ദേവേട്ട.... അവനെ പോലീസിൽ ഏൽപ്പിക്കാം... ആരൊക്കെയാ ഇവൻ കാരണം മരിച്ചത്........ ഇത്രയും ക്രൂരനാണോ ഇവൻ .....ച്ചേ... അവൾ അറപ്പോടെ മുഖം വെട്ടിച്ചു....... എന്നാൽ നിനക്കറിയില്ല അമ്മു... മരിച്ചത് നിൻെറ ജീവനായ കിച്ചു ആണെന്ന്........ ദേവ് മനസ്സിൽ മൊഴിഞ്ഞു.....

ചർച്ചിന് മുന്നിൽ പോലീസ് ജീപ്പ് വന്നു നിന്നു.. വരുണിനേയും ശ്യാമിനെയും അറസ്റ്റ് ചെയ്തു... വരുൺ പറഞ്ഞ കാര്യങ്ങൾ ജഗ്ഗു വീഡിയോ റകോർഡ് ചെയ്തിരുന്നു..... അത് തളിവായ് സമർപ്പിച്ചതും അവർക്കിനി രക്ഷപെടാനാവില്ലായ്രുന്നു.... പീഡനശ്രമം മുതൽ കൊലപാതകം വരെ അവൻെറ മേൽ കേസെടുത്തു..... അവൻെറ അച്ഛന് വരെ അവനെ രക്ഷിക്കാനാവില്ലായ്രുന്നു..... Weldon Dev...... ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ആണ് നിങ്ങൾ ചെയ്തത്..... Really hatsoff you guys....... .ഇവരിനി രക്ഷപെടില്ല ആ കാര്യം ഞാനേറ്റു....... MLA യുടെ മകനാവാം പക്ഷേ തളിവുകൾ എല്ലാം ക്ലിയർ ആണ്.. സോ.. ഒരു വിദേനയും രക്ഷപെടാൻ ഞങ്ങൾ അനുവദിക്കില്ല....... അത്രയും പറഞ്ഞ് കൊണ്ട് അവർ അവരെ അറസ്റ്റ് ചെയ്തു കൊണ്ടു പോയ്..... പോലീസ് അവരെ കൊണ്ടു പോയതിനു ശേഷം...... സിദ്ദു ജഗ്ഗുവിനോടായ്........ എടാ നീയിതെപ്പോ റെക്കോഡ് ചെയ്തു... എന്ന് സംശയത്തോടെ ചോദിക്കവേ.... ജഗ്ഗു ഇല്ലാത്ത ഗൗരവത്തോടെ തിരിഞ്ഞ് സിദ്ദുവിനോടായി നിങ്ങളെ പോലെയല്ല ഞാൻ...

പണ്ടേ ഞാൻ പൊളിയാണ് എന്ന് ഷോൾഡർ പൊക്കി ഗമയോടെ പറഞ്ഞതും...... ആഹാ....... അവനെ ആക്കികൊണ്ട് ദേവ് ചിരിച്ചു..... ഉവ്വ.... സിദ്ദു ഒരു പുച്ഛത്തോടെ മുഖം കോട്ടി പറഞ്ഞു.... അസൂയപ്പെട്ടിട്ട് കാര്യമില്ല മിഷ്ടർ.... 😎.ജഗ്ഗു ഓൾവേയ്സ് റോക്സ്..... എല്ലാരും പരസ്പരം നോക്കി പൊട്ടി ചിരിച്ചു..... അപ്പോഴും അമ്മുവിൻെറ കണ്ണ് ദേവിലായിരുന്നു.... അത് മനസിലാക്കിയതും അവൻ അവളെ ചേർത്തു പിടിച്ചു.... പോകാം..... അവളുടെ കണ്ണില് നോക്കി കൊണ്ട് അവൻ ആർദ്രമായ് ചോദിച്ചു.... ഹ്മ്... അവൾ തലയാട്ടി..... സിദ്ദുവിൻെറ കൈ മീനുവിൻെറ കയ്യിൽ ചേർത്തു പിടിച്ചിരുന്നു..... അവർ മുന്നോട്ട് ചുവടു വക്കവേ അമ്മു തളർച്ചയോടെ വേച്ചു പോയ്...... അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു...... എന്നാൽ അവളെ എപ്പോഴോ അവൻ കൈകളിൽ കോരിയെടുത്തിരുന്നു................ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story